കന്നി കപ്പിലേക്ക് നോട്ടമിട്ട് 4 ‘നായകൻമാർ’; സഞ്ജുവും ശ്രേയസും ലക്ഷ്യം വയ്ക്കുന്നത് രണ്ടാം കലാശപ്പോര്
ഐപിഎൽ 17–ാം സീസണില്‍ പ്ലേ ഓഫിൽ എത്തിയ 4 ടീമുകളിൽ മൂന്നും മുൻപു തന്നെ കിരീടത്തിൽ മുത്തമിട്ടിട്ടുള്ളവർ തന്നെയാണ്. രാജസ്ഥാൻ റോയൽസ് പ്രഥമ സീസണിൽ (2008) മുത്തമിട്ടപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാംപ്യൻമാരായത് രണ്ടു തവണയാണ് (20212, 2014). ഇത്തവണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് ചാംപ്യൻമാരായത് 2016ലും. നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ ഇടം നേടിയ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മാത്രമാണ് ഇതുവരെ ഒരിക്കൽപോലും കപ്പിൽ മുത്തമിടാതിരുന്നിട്ടുള്ളത്. എന്നാൽ ഇത്തവണ പ്ലേ ഓഫിൽ പ്രവേശിച്ച നാലു ടീമുകളുടെയും നായകൻമാർക്ക് നായക കുപ്പായത്തിൽ ഇത് കന്നി കിരീടത്തിലേക്കുള്ള പോരാട്ടമാണ്.

∙ കൊൽക്കത്തയുടെ ശ്രേയസ് ഉയർത്താൻ അയ്യർ
ഐപിഎലിൽ നായകന്റെ കുപ്പായത്തിൽ ശ്രേയസ് അയ്യർ ഇത്തവണ സ്വപ്നം കാണുന്നത് രണ്ടാം ഫൈനൽ പോരാട്ടമാണ്. ഡൽഹി കുപ്പായത്തിലെ ആദ്യ പോരാട്ടത്തിലെ പരാജയത്തിന്റെ കയ്പ് രണ്ടാം പോരാട്ടത്തിൽ കൊൽക്കത്ത കുപ്പായത്തിൽ മധുരമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അയ്യർ. 2015ൽ ഡല്‍ഹി ക്യാപിറ്റൽസ് താരമായാണ് ശ്രേയസ് അയ്യർ ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സീസണിൽ തന്നെ 2.6 കോടി രൂപ പ്രതിഫലം കൈപ്പറ്റിയ അയ്യർ, അത്തവണത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുക സ്വന്തമാക്കിയ നവാഗത താരംകൂടിയായിരുന്നു. 14 കളികളിൽ നിന്ന് 439 റൺസ് അടിച്ചുകൂട്ടിയ അയ്യർ ആ സീസണിലെ മികച്ച നവാഗത താരമായും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2018ലെ താരലേലത്തിലും ഡൽഹി പാളയത്തിൽ ഉറച്ചുനിന്ന അയ്യരെ തേടി ആ സീസണിലെ നായകന്റെ കുപ്പായവും എത്തി.
ഗൗതം ഗംഭീറിന്റെ പിന്‍ഗാമിയായാണ് അയ്യർ 23–ാം വയസ്സിൽ ഡൽഹിയുടെ നായകനായത്. നായകനായി അരങ്ങേറിയ ആദ്യ മത്സരത്തിൽ 40 പന്തുകളിൽ നിന്ന് 10 സിക്സറുകളുടെ അകമ്പടിയിൽ 93 റൺസ് അടിച്ചുകൂട്ടിക്കൊണ്ടായിരുന്നു ശ്രേയസ് വരവറിയിച്ചത്. 2019ൽ ഡൽഹിയെ പ്ലേ ഓഫിൽ എത്തിച്ച അയ്യരുടെ നായക മികവിൽ തന്നെയാണ് 2020 സീസണിൽ ഡൽഹി ആദ്യമായി ഫൈനലിൽ എത്തിയതും. കലാശപ്പോരാട്ടത്തിൽ 50 പന്തിൽ നിന്ന് പുറത്താകാതെ 65 റൺസുമായി അയ്യർ തിളങ്ങിയെങ്കിലും മുംബൈ ഇന്ത്യൻസിനോട് തോൽവി വഴങ്ങാനായിരുന്നു ഡൽഹിയുടെ വിധി.
2021 സീസണിന്റെ ആദ്യ പകുതിയിൽ പരുക്കിനെ തുടർന്ന് അയ്യർക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് ഋഷഭ് പന്ത് ഡൽഹിയുടെ നായകസ്ഥാനം ഏറ്റെടുത്തത്. രണ്ടാം പകുതിയിൽ ടീമിനൊപ്പം ചേർന്നെങ്കിലും 2022ൽ നടന്ന താരലേലത്തിലൂടെ അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പാളയത്തിലേക്ക് ചുവട് മാറ്റുകയായിരുന്നു. 12.25 കോടി രൂപയ്ക്കാണ് കൊൽക്കത്ത അയ്യരെ സ്വന്തമാക്കിയത്. കൊൽക്കത്തയുടെ നായക കുപ്പായത്തിലായിരുന്നു അയ്യരുടെ അരങ്ങേറ്റം. 22, 23 സീസണുകളിൽ 7–ാം സ്ഥാനത്തായി പോയെങ്കിലും ഇത്തവണ തുടക്കംമുതൽ മിന്നും പ്രകടനത്തോടെയാണ് അയ്യരുടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.
ഇക്കുറി കിരീട നേട്ടത്തിൽ കുറഞ്ഞതൊന്നും അയ്യരുടെയും സംഘത്തിന്റെയും മനസ്സിലില്ല. ഈ സീസണിൽ ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് 31.89 ശരാശരിയിൽ 287 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നതിനാൽ ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർക്കാനായാൽ അയ്യരുടെ രണ്ടാം ഫൈനൽ സ്വപ്നം യാഥാർഥ്യമാകും. അഥവാ പരാജയപ്പെട്ടാലും, രാജസ്ഥാൻ – ബെംഗളൂരു പോരാട്ടത്തിലെ വിജയികളെ മലർത്തിയടിക്കാൻ സാധിച്ചാൽ അവർക്ക് ഫൈനൽ ബർത്ത് ഉറപ്പാക്കാൻ കഴിയും.
∙ രാജസ്ഥാന് രണ്ടാം റോയൽ കിരീടം സമ്മാനിക്കാൻ സഞ്ജു
ശ്രേയസ് അയ്യരെ പോലെ തന്നെ സഞ്ജു സാംസണും ഇത്തവണ സ്വപ്നം കാണുന്നത് രണ്ടാം ഫൈനൽ പോരാട്ടത്തിനാണ്. എന്നാൽ സഞ്ജുവിന് മുന്നിൽ ഇതിനുള്ള കടമ്പ കുറച്ച് കഠിനമാണ്. എലിമിനേറ്ററിൽ ബെഗളൂരുവിനെ തകർക്കുകയും രണ്ടാം ക്വാളിഫയറിൽ വിജയം ഉറപ്പിക്കുകയും ചെയ്താൽ മാത്രമാണ് സഞ്ജുവിന്റെ നായക വേഷത്തിലെ രണ്ടാം ഫൈനൽ ഇത്തവണ യാഥാർഥ്യമാകൂ. തുടക്കത്തിൽ ആളിക്കത്തുകയും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ദീർഘകാലം കൈവശപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും രണ്ടാം പകുതിയിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതാണ് സഞ്ജുവിനും കൂട്ടർക്കും വിനയായത്. ഒപ്പം ഏറ്റവും ഒടുവിലെ മത്സരം മഴമൂലം ഉപേക്ഷിക്കുകകൂടി ചെയ്തതോടെ അവർ കൊൽക്കത്തയ്ക്കും ഹൈദരാബാദിനും പിറകിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സഞ്ജുവിന്റെ സ്വപ്നങ്ങളിലേക്കുള്ള വഴി ദുർഘടമായി.
എന്നിരുന്നാലും അസാധാരണ മികവോടെ മുന്നില്‍ നിന്ന് നയിക്കുന്ന നായകൻ സഞ്ജു സാംസണിൽ തന്നെയാണ് രാജസ്ഥാൻ ആരാധകരുടെ പ്രതീക്ഷ. 2013ൽ ആദ്യമായി ഐപിഎൽ മൈതാനത്ത് എത്തിയ രാജസ്ഥാൻ റോയൽസിനൊപ്പം തന്നെയായിരുന്നു സഞ്ജുവിന്റെ കൂടുതൽ മത്സരങ്ങളും. ഇതിനിടയിൽ മറ്റൊരു ടീമിന്റെ ജഴ്സി ധരിച്ചത് 2016, 17 സീസണുകളിൽ മാത്രമാണ്. കോഴ വിവാദത്തെത്തുടർന്ന് രാജസ്ഥാൻ റോയൽസ് ടീമിന് ഐപിഎലിൽ നിന്ന് വിലക്ക് നേരിട്ട ഈ രണ്ട് സീസണുകളിലും ഡൽഹി ഡയർ ഡെവിൾസിനു വേണ്ടിയാണ് സഞ്ജു ഐപിഎൽ വേദികളിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2018ൽ രാജസ്ഥാൻ ഐപിഎലിലേക്ക് തിരികെയെത്തിയപ്പോൾ സഞ്ജുവും പിങ്ക് കുപ്പായത്തിലേക്ക് മടങ്ങി. ടീമിനായി വർഷങ്ങളോളം മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെത്തേടി 2021 സീസണിലെ നായകന്റെ കുപ്പായമെത്തി.
മറ്റൊരു ഐപിഎൽ നായകനും അതിനു മുൻപോ ശേഷമോ സാധിക്കാത്ത ഒരു റെക്കോർഡ് നേട്ടത്തോടെയായിരുന്നു സഞ്ജുവിന്റെ നായനായുള്ള അരങ്ങേറ്റം. സെഞ്ചറി നേട്ടവുമായി ടീമിനെ മുന്നിൽ നയിക്കുക എന്ന അപൂർവ നേട്ടമാണ് സഞ്ജു അന്ന് സ്വന്തമാക്കിയത്. അന്നുമുതൽ ഇന്നുവരെ രാജസ്ഥാൻ കളത്തിലിറങ്ങിയ 50ൽ ഏറെ മത്സരങ്ങളിൽ ടീമിനെ നയിച്ചത് സഞ്ജു തന്നെയാണ്. ഇതിനിടയിൽ 2022 സീസണിൽ ടീമിനെ ഫൈനലില്‍ എത്തിക്കാനും സഞ്ജുവിന് സാധിച്ചു. എന്നാൽ കലാശപ്പോരാട്ടത്തിൽ ഐപിഎലിലെ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാന് തോൽവി വഴങ്ങേണ്ടിവന്നു. 2023 സീസണിന്റെ തുടക്കത്തിലും മിന്നുന്ന ഫോമിൽ ആയിരുന്നു സഞ്ജുവിന്റെ രാജസ്ഥാൻ.
എന്നാൽ, മത്സരങ്ങള്‍ ആദ്യ പകുതി പിന്നിട്ടപ്പോൾ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാൻ പ്രാഥമിക റൗണ്ട് പൂർത്തിയായപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പ്ലേ ഓഫിൽ നിന്ന് പുറത്താകുകയായിരുന്നു. എന്നാൽ ഇത്തവണയും അവസാന മത്സരങ്ങളിൽ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകൾ അസ്ഥാനത്തായില്ല. ഒട്ടേറെ കയറ്റിറക്കങ്ങൾക്ക് സാക്ഷ്യംവഹിച്ച ഈ സീസണിന്റെ കലാശപ്പോരാട്ടത്തിൽ ഇടം നേടാമെന്ന ഉറപ്പിലാണ് സഞ്ജുവിന്റെയും കൂട്ടരുടെയും പ്രയാണം. 10 വർഷം നീണ്ട ഐപിഎൽ കരിയറിൽ സഞ്ജു ആദ്യമായി 500 റൺസിന് പുറത്ത് വ്യക്തിഗത ടോട്ടൽ കണ്ടെത്തിയതും ഈ സീസണിലാണ്. 13 മത്സരങ്ങളിൽ നിന്ന് 56 റൺസ് ശരാശരിയിൽ 504 റൺസാണ് സഞ്ജു ഇതുവരെ സ്വന്തമാക്കിയത്.
∙ ഹൈദരാബാദിനെ രണ്ടാം കിരീടത്തിലേക്ക് വഴിനടത്താൻ വീണ്ടുമൊരു ‘ഓസീസ് നായകൻ’
ഐപിഎലിലെ സന്ദർശക താരമായ പാറ്റ് കമിൻസിന് ഇത് നായകനെന്ന നിലയിലെ ആദ്യ ഭാഗ്യ പരീക്ഷണമാണ്. രാജസ്ഥാനെ മഴ ചതിച്ചതോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാകാൻ കഴിഞ്ഞ കമിൻസിന്റെ ഹൈദരാബാദിന് ഇത്തവണ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ആദ്യ ക്വാളിഫയറിൽ കൊൽക്കത്തയെ വീഴ്ത്തിയാൽ മാത്രംമതി. അവിടെ പരാജയം നുണഞ്ഞാൽ രാജസ്ഥാൻ – ബെംഗളൂരു പോരാട്ടത്തിലെ വിജയികളെ പരാജയപ്പെടുത്തിയാൽ അവർക്ക് ഫൈനൽ ബർത്ത് ഉറപ്പാക്കാൻ കഴിയും. ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യമായാണ് ഫൈനൽ പോരാട്ടത്തിന് കാത്തിരിക്കുന്നതെങ്കിലും താരമെന്ന നിലയില്‍ കമിൻസിന്റെ കൈവശം ഒരു ഐപിഎൽ കിരീടമുണ്ട്. 2014 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാംപ്യൻമാരാകുമ്പോൾ പാറ്റ് കമിൻസും ഈ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
ഐപിഎലില്‍ ആദ്യമായി നായകന്റെ കുപ്പായമണിഞ്ഞ സീസണിൽ തന്നെ കപ്പടിക്കാമെന്ന പ്രതീക്ഷയിലാണ് കമിൻസ്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നടന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ മലർത്തിയടിച്ച് കപ്പ് കൈവശപ്പെടുത്തിയ ഓസീസ് നായകന്റെ അതേ മികവോടെ തന്നെയാണ് ഐപിഎലിൽ സൺ റൈസേഴ്സിനെ കമിൻസ് നയിക്കുന്നത്. ഐപിഎൽ റെക്കോർഡുകൾ ഒന്നൊന്നായി തച്ചുടച്ച് മുന്നേറുന്ന ഹൈദരാബാദ് ടീമിന്റെ മികവിൽ തന്നെയാണ് കമിൻസിന്റെ പ്രതീക്ഷ. മുൻപ് ഹൈദരാബാദ് ഐപിഎൽ ചാംപ്യൻമാരായത് മറ്റൊരു ഓസീസ് നായകന്റെ മികവിലായിരുന്നു, ഡേവിഡ് വാർണറിന്റെ നേതൃത്വത്തിൽ.
∙ കോലിക്ക് കഴിയാതെ പോയത് ഡ്യുപ്ലെസി നേടുമോ?
ചെന്നൈ സൂപ്പർ കിങ്സിന്റെ പല കിരീട നേട്ടങ്ങളിലെയും തുറുപ്പുചീട്ടായിരുന്ന ഫാഫ് ഡ്യുപ്ലെസി ആർസിബിയിലെത്തി ആദ്യ രണ്ടു സീസണുകളിലും നേടാൻ കഴിയാതെ പോയ കിരീടം ഇത്തവണ സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2022 സീസണിലാണ് ഡ്യുപ്ലെസി ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ ഭാഗമാകുന്നത്. കന്നി സീസണിൽ തന്നെ വിരാട് കോലിയിൽ നിന്ന് ആർസിബി നായകന്റെ അധികഭാരംകൂടി ഡ്യുപ്ലെസിക്ക് ചുമലിലേറ്റേണ്ടിവന്നു. 14 സീസണുകൾക്കിടയിൽ ഒരിക്കല്‍ പോലും കിരീട ഭാഗ്യം ലഭിക്കാതിരുന്ന ആർസിബിക്കായി ഒരു കിരീടം എന്ന സ്വപ്നത്തോടെയാണ് കോലി ഡ്യുപ്ലെസിക്ക് നായകസ്ഥാനം കൈമാറിയത്.
നായകനായി ചുമതലയേറ്റ് ആദ്യ സീസണിൽ തന്നെ ടീമിനെ പ്ലേ ഓഫിൽ എത്തിച്ച ഡ്യുപ്ലെസി ടീമിന് കിരീടം നേടിക്കൊടുക്കുമെന്നും പ്രതീക്ഷിച്ചതാണ്. എലിമിനേറ്ററിൽ ലക്നൗവിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ട് പുറത്തായി. 2023 സീസണിൽ ആറാം സ്ഥാനത്ത് എത്താന്‍ മാത്രമേ ഡ്യുപ്ലെസിക്കും സംഘത്തിനും കഴിഞ്ഞുള്ളു. എന്നാൽ 17–ാം സീസണിൽ ആരാധകരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ആർസിബി നടത്തിക്കൊണ്ടിരിക്കുന്നത്.
ആദ്യ 8 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച് പോയിന്റ് പട്ടികയിൽ 10–ാം സ്ഥാനത്ത് ആയിരുന്ന ബെംഗളൂരു രണ്ടാം പകുതിയിൽ നടത്തിയ തിരിച്ചുവരവിലൂടെ പോയിന്റ് പട്ടികയിൽ 4–ാം സ്ഥാനവും പ്ലേ ഓഫ് ബെർത്തും സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തില്‍ തന്നെ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത മികവോടെ അവസാന 6 മത്സരങ്ങളിലും മികച്ച മാർജിനിൽ തുടർച്ചയായ വിജയങ്ങൾ നേടിക്കൊണ്ടാണ് ആർസിബി കുതിപ്പ് തുടരുന്നത്. പ്ലേ ഓഫിലും ഡ്യുപ്ലെസിക്കും സംഘത്തിനും മികവ് തുടരുമെന്നും കപ്പ് സ്വന്തമാക്കുമെന്നുമാണ് ആർസിബിയുടെ ആരാധകരുടെ പ്രതീക്ഷ.