‘രോമാഞ്ച’മായി ആർസിബി; ‘ആവേശ’ത്തോടെ ആർആർ; ‘പുഷ്പ’ം പോലെ എസ്ആർഎച്ച്; ‘ഗംഭീര’ കരുത്തിൽ ‘കൊൽക്കത്ത ബോയ്സ്’
ഐപിഎൽ സീസൺ പകുതിയായപ്പോൾ പ്ലേ ഓഫിലെത്താനുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സാധ്യത ടോയ്‌ലറ്റ് ക്ലീനറിന്റെ പരസ്യത്തിലെ കീടാണുവിനെപ്പോലെയായിരുന്നു. ആ നൂൽപാലത്തിൽ കയറി അവസാന 6 മത്സരങ്ങളും ജയിച്ച് റൺറേറ്റ് കാൽക്കുലേറ്ററിനെയും തറപറ്റിച്ചുള്ള ആർസിബിയുടെ അവിസ്മരണീയ തിരിച്ചുവരവാണ് 2024 ഐപിഎൽ പ്ലേഓഫിനെ രോമാഞ്ചമണിയിക്കുന്നത്. 2023ൽ പ്ലേ ഓഫ് കളിച്ച ഒറ്റ ടീമുപോലും ഇത്തവണയില്ലെന്നത് ടീമുകൾ തമ്മിൽ വലിയ അന്തരമില്ലെന്നത് അടിവരയിടുന്നു. പ്ലേ ഓഫിൽ കയറാതെ ‘സ്ഥിരത’ പുലർത്തുന്നത് പഞ്ചാബ് കിങ്സ് മാത്രമാണ്. അത്രയ്ക്കു വരില്ലെങ്കിലും ഡൽഹി ക്യാപിറ്റൽസും കൂട്ടായുണ്ട്. ആദ്യ രണ്ടു സീസണുകളിലും പ്ലേ ഓഫ് കളിച്ച പുതുക്കക്കാരായ ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സും ഇത്തവണ ലീഗ് സ്റ്റേജിൽ തന്നെ പുറത്തായി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് പിന്നെ ആർസിബിയും. മോരും മുതിരയും പോലെ വ്യത്യസ്തമായിരുന്നു ഇവരുടെ പ്ലേ ഓഫിലേക്കുള്ള യാത്രകൾ. പ്ലേ ഓഫിലെത്തിയ ടീമുകളുടെയെല്ലാം ചുരുക്കെഴുത്തിൽ ആർ എന്ന ഇംഗ്ലിഷ് അക്ഷരമുണ്ടെന്നത് മറ്റൊരു കൗതുകം. വിജയക്കൊടുമുടിയിൽനിന്ന് താഴെ വീണവരും വീണുയർന്ന് വന്നവരുമെല്ലാം ഈ കൂട്ടത്തിലുണ്ട്. ചെന്നൈയും മുംബൈയും ഇല്ലാത്തതിന്റെ സന്തോഷം കുറച്ച് ആരാധകർക്കെങ്കിലും കാണാതിരിക്കില്ല. പ്ലേ ഓഫ് ടീമുകളുടെ ഉയർച്ച താഴ്ചകൾ നോക്കാം.
∙ അദ്ഭുതങ്ങളുടെ ആർസിബി
വിരാട് കോലിയെന്ന സൂപ്പർ സ്റ്റാറിന്റെ സാന്നിധ്യം കാരണം ജയിച്ചാലും തോറ്റാലും ആർസിബി നിറഞ്ഞു നിൽക്കും. ആദ്യ 8 മത്സരങ്ങളിൽ 7ലും തോറ്റതോടെ ബെംഗളൂരു ആരാധകർ ‘ ഈ സാല കപ്പ് നമ്ഡെ’ മുദ്രാവാക്യമൊക്കെ ചുരുട്ടി പോക്കറ്റിലിട്ടതാണ്. ട്രോളുകളുടെ പൂരത്തിനിടയിലാണ് കോലിയും കൂട്ടരും ഇടിച്ചുകയറി വന്നത്. എത്ര റൺസടിച്ചാലും അത്രയും വിട്ടുകൊടുക്കുന്ന ബോളർമാരായിരുന്നു ആദ്യ പകുതിയിൽ ആർസിബിയുടെ ശാപം. മുഹമ്മദ് സിറാജും യാഷ് ദയാലും കാമറൂൺ ഗ്രീനും മായങ്ക് ഡാഗറുമെല്ലാം പിശുക്കില്ലാതെ റൺസ് വഴങ്ങിയപ്പോൾ ബാറ്റർമാർക്ക് കൂട്ടിയാൽ കൂടാത്ത സ്ഥിതിയായി.
റീസ് ടോപ്‌ലി, ലോക്കി ഫെർഗുസൻ, അൽസരി ജോസഫ്.. ബോളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല. കോലി പതിവു ഫോമിൽ റൺസടിച്ചപ്പോഴും ഡ്യുപ്ലെസിയും പാട്ടിദാറും ഗ്രീനും മാക്സ്‌വെലുമെല്ലാം നിരാശപ്പെടുത്തി. മധ്യനിരയുടെ അറ്റത്ത് ദിനേഷ് കാർത്തിക് നടത്തിയ വെടിക്കെട്ടാണ് ആദ്യ മത്സരങ്ങളിൽ ആർസിബിയുടെ മാനം കാത്തത്. എന്നാൽ രണ്ടാം പകുതിയെത്തിയപ്പോൾ കഥ മാറി. കോലി കൂടുതൽ സ്ട്രൈക് റേറ്റോടെ ആക്രമണത്തിനു മൂർച്ച കൂട്ടി. പാട്ടിദാർ തുടർച്ചയായി മിന്നൽ വേഗത്തിൽ അർധശതകങ്ങൾ കണ്ടെത്തി. ഇംഗ്ലിഷ് താരം വിൽ ജാക്സ് കൂടി ക്ലച്ച് പിടിച്ചതോടെ ആർസിബിയുടെ ബാറ്റിങ് നിര താളത്തിലായി.
മുഹമ്മദ് സിറാജ് ഫോം വീണ്ടെടുത്തത് ബോളിങ് നിരയെ മുഴുവൻ ഉണർത്തി. പഴയ പടക്കുതിര കാൺ ശർമ പോലും അവസരത്തിനൊത്തുയർന്നതോടെ ടീമിന് പുതിയ ഊർജമായി. കാമറൂൺ ഗ്രീൻ ബാറ്റിങ്ങിലും ബോളിങ്ങിനും ആർസിബിക്ക് കരുത്തായതോടെ അവിശ്വസനീയം എന്നും തോന്നുംവിധം ആറാംപടി കടന്ന്, അതും ചെന്നൈയെ മറികടന്ന് ആർസിബി പ്ലേ ഓഫിൽ ഇടംപിടിച്ചു. ഇനി എലിമിനേറ്ററും ക്വാളിഫയറും ഫൈനലും കടന്നാലേ, ഈ സാല കപ്പ് നമഡെ ആകുകയുള്ളൂ. ട്വന്റി 20യിൽ അടുപ്പിച്ച് 9 മത്സരങ്ങൾ ജയിക്കുക വളരെ കടുപ്പമുള്ള കാര്യമാണ്. ആർസിബിയല്ലേ, എന്തും സംഭവിക്കാം.
∙ സഞ്ജുവിന്റെ കരുത്തിൽ ആർആർ
ആർസിബി പടികൾ കയറിയാണ് പ്ലേ ഓഫിൽ ഇടംനേടിയതെങ്കിൽ, അതേ പടികൾ ഇറങ്ങിയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് എലിമിനേറ്റർ കളിക്കേണ്ട ഗതികേടിലെത്തിയത്. 8ൽ 7 തോറ്റ് ആർസിബി 10–ാം സ്ഥാനത്തു നിൽക്കുമ്പോൾ 7ൽ 6 മത്സരങ്ങൾ ജയിച്ച് ഒന്നാംസ്ഥാനത്തായിരുന്നു രാജസ്ഥാൻ. പിന്നീട് നടന്ന 7 മത്സരങ്ങളിൽനിന്ന് 2 ജയം മാത്രം. ഒരു മത്സരം മഴ കൊണ്ടുപോയി. ഗ്രൗണ്ടിലിറങ്ങിയ അവസാന 4 മത്സരങ്ങളിലും തോറ്റാണ് ആർആർ മൂന്നാംസ്ഥാനത്തേക്ക് മൂക്കുകുത്തിയത്. കൊൽക്കത്തയ്ക്കു മുൻപേ തന്നെ പ്ലേ ഓഫിൽ ഇടംനേടാൻ അവസരമുണ്ടായിരുന്നു രാജസ്ഥാന്. പാതിവഴിയിൽ ഇടറുകയായിരുന്നു.
ഓരോ ചോദ്യത്തിനും കൃത്യം ഉത്തരം നൽകി ബോക്സുകൾ ഓരോന്നും ശരിയാക്കി എല്ലാ മേഖലയിലും കരുത്തുകാട്ടി മുന്നേറുകയായിരുന്നു രാജസ്ഥാൻ. ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽനിന്നു നയിച്ച ബാറ്റിങ് നിരയും ട്രെന്റ് ബോൾട്ട് കടിഞ്ഞാൺ പിടിച്ച ബോളിങ് നിരയും ഒന്നിനൊന്ന് ഫോമിലായിരുന്നു. യശസ്വി ജയ്സ്വാളും ജോസ് ബട്‌ലറും ഫോമിലെത്തിയതോടെ രാജസ്ഥാനെ പിടിച്ചാൽ കിട്ടില്ലെന്നു തോന്നിച്ചു. റിയാൻ പരാഗും ധ്രുവ് ജുറലും ഹെറ്റ്മിയറും റോവ്മാൻ പവലുംകൂടി ചേരുന്ന ബാറ്റിങ് നിര– ഓപ്പണിങ്, മധ്യനിര, ഫിനിഷിങ് വിഭാഗങ്ങളിൽ അതിശക്തരായിരുന്നു.
ബോൾട്ടിനൊപ്പം സന്ദീപ് ശർമയും ആവേശ് ഖാനും ചെഹലും അശ്വിനും ബോളിങ് വിഭാഗം ഭദ്രമാക്കി. അവിടെനിന്ന് രാജസ്ഥാൻ അതിശയിക്കുന്ന വേഗത്തിൽ താഴേക്കു വീണു. കൗതുകകരമെന്നോണം, രണ്ടു ടീമുകളുടെയും കയറ്റത്തിന്റെയും ഇറക്കത്തിന്റെയും തുടക്കം ഹൈദരാബാദുമായുള്ള മത്സരമായിരുന്നു. ആർസിബി അവിടെനിന്നു ജയിച്ചു തുടങ്ങിയെങ്കിൽ, രാജസ്ഥാൻ ഹൈദരാബാദിനോട് തോറ്റതിൽപിന്നെ ജയിച്ചിട്ടില്ല. 531 റൺസുമായി റിയാൻ പരാഗും 504 റൺസുമായി സഞ്ജു സാംസണുമാണ് രാജസ്ഥാന്റെ റൺ വേട്ടക്കാർ.
ഒരു കളിയിൽ ബാറ്റർമാർ അടുത്ത കളിയിൽ ബോളർമാർ എന്നതോതിൽ പിന്നാക്കം പോയതോടെയാണ് രാജസ്ഥാനോട് വിജയം പിണങ്ങിത്തുടങ്ങിയത്. ഫിനിഷിങ്ങിൽ ഹെറ്റ്മിയറെയും പവലിനെയും കൂടുതൽ മത്സരം നൽകാതെ മാറ്റുന്നതും അവർക്കു ഗുണം ചെയ്യുന്നില്ല. ഇരുവരും ഫോമിലായാൽ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കെൽപുള്ളവരാണ്. യുസ്‌വേന്ദ്ര ചെഹൽ ദയനീയമായി അടി വാങ്ങുന്നതാണ് രാജസ്ഥാന്റെ മറ്റൊരു തലവേദന. 5 സ്പെഷലിസ്റ്റ് ബോളർമാരുമായിറങ്ങുന്ന ടീമിന്റെ സന്തുലനം തന്നെ ഇങ്ങനെ തെറ്റിപ്പോകുന്നു. ജോസ് ബട്‌ലർ നാട്ടിലേക്കു മടങ്ങിയത് എലിമിനേറ്ററിൽ സഞ്ജുവിന്റെ ടീമിന്റെ ചങ്കിടിപ്പ് ഏറ്റും. ആർസിബി – ആർആർ എലിമിനേറ്ററിൽ തീപാറുമെന്ന് ഉറപ്പ്.
∙ റൺമഴ പെയ്യിച്ച് എസ്ആർഎച്ച്
പാറ്റ് കമ്മിൻസ് ക്യാപ്റ്റനായെത്തിയതോടെ ‘പൊടി പാറ്റിയ’ കളിയാണ് ഹൈദരാബാദിന്റേത്. ആദ്യ പന്തുമുതൽ തന്നെ ആക്രമിച്ചു കളിച്ച് മത്സരങ്ങൾക്ക് പുതുഭാഷ്യം നൽകാൻ എസ്ആർഎച്ചിനായി. ട്രാവിസ് ഹെഡ്– അഭിഷേക് ശർമ ജോടിയാണ് ഈ ടീമിന്റെ ഐശ്വര്യം. ഐപിഎലിലെ റെക്കോർഡ് സ്കോറുകൾ ഒന്നിനു പിറകെ ഒന്നായി തിരുത്തിക്കുറിക്കുന്നത് ഇവർക്ക് ഹരമായി. കഴിഞ്ഞ 2 സീസണുകളിലെ ബോറൻ കളി മുഴുവൻ മറക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു എസ്ആർഎച്ചിന്റെ ആക്രമണോത്സുക ബാറ്റിങ്. ഇവരുടെ ഓപ്പണിങ് ജോടിയുടെ ‘പവർ പ്ലേ’ അടിയാണ് ടീമിന് മികച്ച റൺറേറ്റ് നൽകി രണ്ടാം സ്ഥാനം സമ്മാനിച്ചത്. ഓപ്പണർമാരെക്കൂടാതെ ഹെയ്ൻറിച്ച് ക്ലാസൻ, നിതീഷ് റെഡ്ഡി, അബ്ദുൽ സമദ്, ഷഹബാസ് അഹമ്മദ് തുടങ്ങിയവർ വിവിധ മത്സരങ്ങളിൽ ബാറ്റുകൊണ്ട് തിളങ്ങി.
ബാറ്റിങ് കരുത്തുപോലെ ശക്തമായ ബോളിങ് നിരയില്ലെങ്കിലും ഭുവനേശ്വർ കുമാറും പാറ്റ് കമ്മിൻസും ടി.നടരാജനുമെല്ലാം നിർണായക ഘട്ടങ്ങളിൽ മികവുകാണിച്ചതാണ് എസ്ആർഎച്ചിനു തുണയായത്. ഒറ്റ കയറ്റവും ഇറക്കവുമില്ലാതെ ജയിച്ചും തോറ്റുമാണ് ടീം പ്ലേ ഓഫിലേക്കെത്തുന്നത്. ആരും പേടിക്കുന്ന ബാറ്റിങ് നിര ക്ലിക്കായാൽ ഓറഞ്ച് ആർമിയെ പിടിച്ചാൽ കിട്ടില്ലെന്നുറപ്പ്. ഇംഗ്ലിഷ് താരങ്ങളില്ലാത്തതിനാൽ പ്ലേ ഓഫിലേക്ക് ഫുൾ സ്ക്വാഡുമായി തന്നെ ഇറങ്ങാമെന്ന ആനുകൂല്യമുണ്ട്. മികച്ച സ്പിന്നർമാരില്ലെന്നതാകും പ്ലേ ഓഫിലെ പ്രധാന വെല്ലുവിളികളിലൊന്ന്.
∙ ഗംഭീറിന്റെ പവറിൽ കെകെആർ
ഗൗതം ഗംഭീർ തിരിച്ചെത്തിയതോടെ കെകെആറിൽ ജയം ഒരു ശീലമായി മാറി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നെറ്റ് റൺറേറ്റുമായാണ് ടീം ഒന്നാം സ്ഥാനത്തെത്തിയത്. നന്ദി പറയേണ്ടത് അവരുടെ ഓപ്പണർമാരായ സുനിൽ നരെയ്നോടും ഫിൽ സോൾട്ടിനോടും. ഇരുവരും നൽകുന്ന സ്ഫോടനാത്മക തുടക്കമാണ് ടീമിനെ ബഹുദൂരം മുന്നിലെത്തിക്കുന്നത്. 14ൽ 9 ജയവുമായാണ് ടീം ഒന്നാംസ്ഥാനം പിടിച്ചത്. ബോളിങ്ങിൽ റൺസ് വിട്ടുനൽകുന്നതിൽ പിശുക്കനായ നരെയ്ൻ ബാറ്റിങ്ങിൽ ഓപ്പണറായി തിളങ്ങിയതോടെ കൊൽക്കത്ത ശരിക്കും ലോട്ടറിയടിച്ചു. വിക്കറ്റിനു മുന്നിലും പിന്നിലും ഒരു പോലെ തിളങ്ങിയ സോൾട്ടിന്റെ സംഭാവനയും കനപ്പെട്ടതാണ്. ശ്രേയസ്സ് അയ്യർ ബാറ്റുകൊണ്ട് കാര്യമായി പണിയെടുത്തില്ലെങ്കിലും ക്യാപ്റ്റൻസിയിൽ എല്ലാവരെക്കൊണ്ടും നല്ലതു പറയിച്ചു.
നരെയ്നെപ്പോലെ ആന്ദ്രേ റസ്സലും ബാറ്റിലും ബോളിലും തിളങ്ങിയതാണ് കൊൽക്കത്തയെ തോൽപിക്കാൻ പ്രയാസമുള്ള ടീമാക്കി മാറ്റിയത്. ഏറ്റവും വിലപിടിച്ച താരമായ മിച്ചൽ സ്റ്റാർക്കിൽനിന്ന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിലും ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ഇംപാക്ട് സ്പിന്നറായി എത്തുന്ന സുയാഷ് ശർമയും പലപ്പോഴും ആ കുറവ് നികത്തി. റിങ്കു സിങ് കഴിഞ്ഞ സീസണിലെ ഫോമിലല്ലാത്തത് അറിയാത്ത വണ്ണം ചില മത്സരങ്ങളിൽ അംഗ്ക്രിഷ് രഘുവംശിയും വെങ്കിടേഷ് അയ്യരും രമൺദീപ് സിങ്ങും ടീമിനെ തോളിലേറ്റി. ഏപ്രിൽ 26ന് ആണ് കെകെആർ അവസാനമായി ഒരു മത്സരം തോറ്റത്. ഓപ്പണർ ഫിൽസോൾട്ട് നാട്ടിലേക്കു മടങ്ങിയത് കൊൽക്കത്തയ്ക്കു തിരിച്ചടി തന്നെയാണ്. എങ്കിലും അവരെ തോൽപിക്കുക ഒട്ടും എളുപ്പമാകില്ല.