ഐപിഎൽ 17–ാം സീസണും രണ്ടാം ക്വാളിഫയർ മത്സരവും രാജസ്ഥാൻ റോയൽസിന് പകർന്നുനൽകിയ പാഠങ്ങൾ ഒരുപിടിയാണ്. എങ്കിലും അതിൽ ആദ്യത്തേത് കയ്യിലിരിക്കുന്ന മത്സരം എങ്ങനെ ആവേശം കയറി നശിപ്പിക്കരുത് എന്നാവും. രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം രാജസ്ഥാനെ പോലെ ബാറ്റിങ് ഡെപ്ത്തുള്ള ടീമിന് ഒരുകാലത്തും വെല്ലുവിളി ഉയർത്തേണ്ട കാര്യമില്ല. എന്നാൽ അനാവശ്യ ഷോട്ടുകൾക്ക് മത്സരിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ബാറ്റർമാർ വിക്കറ്റ് വലിച്ചെറിഞ്ഞതോടെ 36 റൺസ് അകലെ രാജസ്ഥാന്റെ ഫൈനൽ മോഹം പൊലിഞ്ഞു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 9ന് 175. രാജസ്ഥാൻ 20 ഓവറിൽ 7ന് 139. പൊരുതിനേടിയ ജയത്തോടെ ഫൈനലിൽ കടന്ന പാറ്റ് കമിൻസും സംഘവും മേയ് 26ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അടിമുടി അടി

ADVERTISEMENT

തോറ്റാലും ജയിച്ചാലും തങ്ങളുടെ ആക്രമണശൈലി ഉപേക്ഷിക്കാൻ തയാറല്ലെന്നായിരുന്നു ഒന്നാം ക്വാളിഫയറിലെ തോൽവിക്കു പിന്നാലെ ഹൈദരാബാദ് സഹപരിശീലകൻ സൈമൺ ഹെൽമട്ട് പറഞ്ഞത്. അതുകൊണ്ടുതന്നെ അടിമുടി അടി, ആദ്യാവസാനം അടി എന്ന തങ്ങളുടെ പതിവു രീതിയുമായാണ് രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദ് ഇറങ്ങിയത്. പവർപ്ലേ ഓവറുകളിൽ സ്ഥിരമായി വിക്കറ്റ് വീഴ്ത്തുന്ന രാജസ്ഥാന്റെ സ്ട്രൈക്ക് ബോളർ ട്രെന്റ് ബോൾട്ടിനെ കടന്നാക്രമിക്കാൻ ഉറപ്പിച്ചാണ് ഹൈദരാബാദ് ഓപ്പണർമാർ എത്തിയത്. 

അർധ സെഞ്ചറി ഹെൻറിച് ക്ലാസന്റെ ബാറ്റിങ് പ്രകടനം. (Photo by R.Satish BABU / AFP)

ബോൾട്ടിനെതിരെ തുടർച്ചയായി സിക്സും ഫോറും നേടിയ അഭിഷേക് ശർമ (5 പന്തിൽ 12) നന്നായിത്തന്നെ തുടങ്ങി. ഓവറിലെ ആദ്യ 5 പന്തിൽ 13 റൺസ് പിറന്ന സാഹചര്യത്തിൽ അവസാന പന്തിൽ സിംഗിൾ നേടിയാൽ പോലും ഹൈദരാബാദിന് കുഴപ്പമില്ലായിരുന്നു. എന്നാൽ ബോൾട്ടിനെ വീണ്ടും ബൗണ്ടറി കടത്താനുള്ള അഭിഷേക് ശർമയുടെ ശ്രമം വിക്കറ്റിൽ അവസാനിച്ചു. തുടക്കത്തിൽ തന്നെ വിശ്വസ്തനായ ഓപ്പണറെ നഷ്ടമായെങ്കിലും ഹൈദരാബാദ് പതറിയില്ല.

ADVERTISEMENT

മൂന്നാമനായി എത്തിയ രാഹുൽ ത്രിപാഠിയും (15 പന്തിൽ 37) തല്ലിത്തകർക്കാൻ ഉറപ്പിച്ചാണ് ഇറങ്ങിയത്. അതോടെ 4.2 ഓവറിൽ ഹൈദരാബാദ് സ്കോർ 55ൽ എത്തി. പവർപ്ലേ അവസാനിക്കും മുൻപ് പരമാവധി സ്കോർ നേടാനായിരുന്നു ഹൈദരാബാദിന്റെ ശ്രമം. എന്നാൽ അഞ്ചാം ഓവറിലെ 3–ാം പന്തിൽ ട്രെന്റ് ബോൾട്ട് തൊടുത്തുവിട്ട സ്ലോ ബൗൺസർ രാഹുലിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു, ഔട്ട് ! ഓവറിലെ അവസാന പന്തിൽ  എയ്ഡൻ മാർക്രത്തെയും (2 പന്തിൽ 1) പുറത്താക്കിയ ബോൾട്ട് വീണ്ടും രാജസ്ഥാന്റെ രക്ഷകനായി അവതരിച്ചു. പവർപ്ലേയിൽ 3 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റാണ് ബോൾട്ട് വീഴ്ത്തിയത്. പവർപ്ലേ അവസാനിക്കും മുൻപ് 3 വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഹൈദരാബാദ് ആക്രമണം തുടർന്നു.

4–ാം വിക്കറ്റിൽ 30 പന്തിൽ 42 റൺസ് കൂട്ടിച്ചേർത്ത് ട്രാവിസ് ഹെഡ് (28 പന്തിൽ 34)– ഹെയ്ൻറിച്ച് ക്ലാസൻ സഖ്യം ഹൈദരാബാദിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. മത്സരം വീണ്ടും ഹൈദരാബാദിന്റെ വരുതിയിലായെന്ന് തോന്നിച്ച ഘട്ടത്തിലാണ് സ്ലോ ബൗൺസർ വീണ്ടും രാജസ്ഥാന്റെ രക്ഷകനായത്. ഇത്തവണ സന്ദീപ് ശർമ എറിഞ്ഞ സ്ലോ ബൗൺസർ അപ്പർ കട്ട് ചെയ്യാനുള്ള ട്രാവിസ് ഹെഡിന്റെ ശ്രമം ആർ.അശ്വിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.  ഇതോടെ 10 ഓവറിൽ 4ന് 99 എന്ന നിലയിലായി ഹൈദരാബാദ്. 

വൈകാതെ നിതീഷ് റെഡ്ഡി (10 പന്തിൽ 5), അബ്ദുൽ സമദ് (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ മടക്കിയ അവേശ് ഖാൻ, ഹൈദരാബാദിനെ 6ന് 120 എന്ന നിലയിലേക്കു തള്ളിയിട്ടു. പിന്നാലെ രാജസ്ഥാൻ ബോളർമാർ റൺനിരക്ക് പിടിച്ചുനിർത്തിയതോടെ ഹൈദരാബാദ് സ്കോർ 150 കടക്കില്ലെന്നു തോന്നിച്ചെങ്കിലും 7–ാം വിക്കറ്റിൽ ഒന്നിച്ച ഷഹബാസ് അഹമ്മദ് (18 പന്തിൽ 18)– ക്ലാസൻ ജോടി 25 പന്തിൽ 43 റൺസ് കൂട്ടിച്ചേർത്ത് ഹൈദരാബാദിനെ 175 റൺസിൽ എത്തിച്ചു.

രാജസ്ഥാൻ റോയൽസിന്റെ ഷിമ്രോൺ ഹെറ്റ്മെയർ ബാറ്റങ്ങിനിടെ. (Photo by R. Satish BABU / AFP)
ADVERTISEMENT

∙ കൈവിട്ട കളി

ചെന്നൈയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമല്ലെങ്കിലും 176 റൺസ് എന്ന ലക്ഷ്യം രാജസ്ഥാന് അപ്രാപ്യമല്ലായിരുന്നു. തുടക്കത്തിൽ തന്നെ ഓപ്പണർ ടോം കൊലെർ കാഡ്മോറിനെ (16 പന്തിൽ 10) നഷ്ടമായെങ്കിലും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (21 പന്തിൽ 42) മികവിൽ പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 51 എന്ന നിലയിലായിരുന്നു രാജസ്ഥാൻ. അടുത്ത 14 ഓവറിൽ 9 വിക്കറ്റ് കയ്യിലിരിക്കെ രാജസ്ഥാന് വേണ്ടത് 125 റൺസ് കൂടി. ഹൈദരാബാദ് ടീമിൽ സ്പെഷലിസ്റ്റ് സ്പിന്നർമാരുടെ അഭാവം പരിഗണിക്കുമ്പോൾ മികച്ച ഫോമിലുള്ള രാജസ്ഥാൻ മധ്യനിരയ്ക്ക് ഈ ലക്ഷ്യം അനായാസം എത്തിപ്പിടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തന്റെ പാർട് ടൈം സ്പിന്നർമാരെ ഉപയോഗിച്ച് രാജസ്ഥാനെ പൂട്ടാനായിരുന്നു ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പദ്ധതി. 

ഷഹബാസ് അഹമ്മദിന്റെ ഓവറിലെ ആദ്യ 5 പന്തുകളിൽ സിക്സ് അടക്കം 9 റൺസ് നേടിയെങ്കിലും അഞ്ചാം പന്ത് അമിത ആവേശത്തോടെ കയറിയടിക്കാൻ ശ്രമിച്ച യശസ്വി ജയ്സ്വാളാണ് ആദ്യം പുറത്തായത്. ഒരു വിക്കറ്റ് വീണതോടെ കരുതലോടെ കളിക്കുമെന്നു പ്രതീക്ഷിച്ച  ക്യാപ്റ്റൻ സഞ്ജു സാംസൺ (11 പന്തിൽ 10) തൊട്ടടുത്ത ഓവറിൽ അഭിഷേക് ശർമയ്ക്കെതിരെ കൂറ്റൻ അടിക്കു ശ്രമിച്ചുപുറത്തായി. ഇതോടെ 3ന് 67 എന്ന നിലയിലേക്ക് രാജസ്ഥാൻ വീണു. പിന്നാലെ പിച്ചിന്റെ വേഗക്കുറവ് മുതലെടുത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് സ്പിന്നർമാർ രാജസ്ഥാനെ വരിഞ്ഞുമുറുക്കി. 

റിയാൻ പരാഗിന്റെ വിക്കറ്റെടുത്ത ഷഹബാസ് അഹമ്മദ് ആഹ്ലാദപ്രകടനം. (Photo by R.Satish BABU / AFP)

ഷഹ്ബാസ് 3 വിക്കറ്റ് നേടിയപ്പോൾ അഭിഷേകിന് 2 വിക്കറ്റ് ലഭിച്ചു. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച ധ്രുവ് ജുറേൽ (35 പന്തിൽ 56 നോട്ടൗട്ട്) പ്രത്യാക്രമണത്തിലൂടെ സ്കോർ ബോർഡ് മുന്നോട്ടുനീക്കി. എന്നാൽ ഫിനിഷർമാരായ ഷിമ്രോൺ ഹെറ്റ്മെയറും (10 പന്തിൽ 4), റോവ്മൻ പവലും (6 പന്തിൽ 12) ഒപ്പം നിൽക്കാതെ മടങ്ങിയതോടെ രാജസ്ഥാൻ പരാജയം ഉറപ്പിച്ചു.

English Summary:

Sunrisers Hyderabad's Aggressive Play Clinches Win Over Rajasthan Royals