മുൻപൊരിക്കൽ സൂപ്പർതാരം രജനീകാന്ത് പറഞ്ഞത് ഓർത്തു പോകുന്നു. ‘‘കലാനിധി മാരൻ, കാവ്യയ്ക്ക് ഇത്തവണയെങ്കിലും കരുത്തുറ്റ ഒരു ടീം രൂപീകരിക്കാനുള്ള താരങ്ങളെ വാങ്ങി നൽകൂ...’’. രജനി പറഞ്ഞതുപോലെ ഹൈദരാബാദ് നിരയിലേക്ക് മാച്ച് വിന്നിങ് താരങ്ങളുടെ കുത്തൊഴുക്കുതന്നെ ഈ സീസണിൽ ഉണ്ടായി. പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് മുൻപുവരെയും അതിന്റെ ഫലം സ്കോർബോർഡിലും പോയിന്റ് ടേബിളിലും പ്രതിഫലിക്കുകയും ചെയ്തു. എന്നാൽ, ഫൈനല്‍ പോരാട്ടം എത്തിയതോടെ കാര്യങ്ങൾ വീണ്ടും തഥൈവ... പവനായി വീണ്ടും ശവമായി എന്നു പറയുന്നതു പോലെ കാവ്യാ മാരന്റെ സൺറൈസേഴ്സ് വീണ്ടും തവിടുപൊടി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കാത്തിരുന്നത് ത്രില്ലറിനായി, കിട്ടിയത്...

ADVERTISEMENT

തുല്യ ശക്തികളുടെ സൂപ്പർ ത്രില്ലർ ഫൈനൽ പോരാട്ടത്തിന് കാത്തിരുന്ന ക്രിക്കറ്റ് ആരാധകർക്ക് ചെന്നെ ചെപ്പോക് സ്റ്റേഡിയം സമ്മാനിച്ചത് കൊൽക്കത്തയുടെ ഏകപക്ഷീയ വിജയക്കുതിപ്പ്. കൊൽക്കത്ത ബോളിങ് കരുത്തിന് മുന്നിൽ പൊരുതാൻ പോലും തയാറാകാതെ ഹൈദരാബാദ് ബാറ്റിങ് പട തകർന്നടിഞ്ഞപ്പോൾ പിറന്നത് ഐപിഎൽ ‍ചരിത്രത്തിലെ ഏറ്റവും വേഗമേറിയ കിരീട ധാരണം.

സീസണിൽ ആളിക്കത്തി തുടങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് എരിഞ്ഞടങ്ങിയ കൊടിയിറക്കം സമ്മാനിക്കാൻ മുന്നിൽ നിന്നത് ആന്ദ്രെ റസൽ ഉൾപ്പെടെയുള്ള കൊൽക്കത്തയുടെ പേസ് ബോളർമാർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിനെ 18.3 ഓവറിൽ 113ൽ എറിഞ്ഞുവീഴ്ത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, 10.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 114 റൺസ് സ്വന്തമാക്കിയാണ് തങ്ങളുടെ മൂന്നാം ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. കൊൽക്കത്തയ്ക്കായി ആന്ദ്രെ റസൽ മൂന്നും മിച്ചൽ സ്റ്റാർക്ക്, ഹർഷിത് റാണ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 

∙ ഓപ്പണർമാർ വീണു, ഹൈദരാബാദും...

പവർ പ്ലേയിലെ പതിവ് തെറ്റിക്കാതെ ഫൈനൽ പോരാട്ടത്തിലും ഹൈദരാബാദിന്റെ ഓപ്പണർമാർ കളിമറന്നു. അടിത്തറ ഇളകിയ ടീം പതിച്ചത് പടുകുഴിയിലേക്കും. ഐപിഎൽ 17–ാം സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടിൽ റൺകണക്കിൽ രണ്ടാം സ്ഥാനത്തും (599) ആവറേജ് കണക്കില്‍ ഒന്നാം സ്ഥാനത്തും (49.91) ഉള്ള ടീം. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്നാൽ പെയ്യുന്നത് സിക്സറുകളുടെ പെരുമഴ... ഈ ഓപ്പണിങ് വെടിക്കെട്ടിന്റെ കരുത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ 17–ാം സീസണിന്റെ പ്രാഥമികഘട്ടത്തിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറിയത്.

ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കൊൽക്കത്തയുടെ വൈഭവ് അറോറ. (Picture courtesy X /IPL)
ADVERTISEMENT

ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 167 റൺസ് നേടി പൂർത്തീകരിച്ചത് ഈ കൂട്ടുകെട്ടിന്റെ മികവിന്റെ ഒരു ഉദാഹരണം മാത്രമായിരുന്നു. എന്നാൽ, പവർപ്ലേയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഈ കൂട്ടുകെട്ടിന് താളംതെറ്റി. പവർപ്ലേയിൽ എത്തിയതോടെ ആ താളപ്പിഴ പൂർണമായി. അതോടെ ഹൈദരാബാദിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരംപോലെ തകരാനും തുടങ്ങി.

ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയ്ക്കെതിരെ സ്കോർബോർഡ് തുറക്കുന്നതിന് മുൻപുതന്നെ ഹൈദരാബാദ് ഓപ്പണർമാർ വേർപിരിഞ്ഞപ്പോൾ ഫൈനലിൽ പോരാട്ടത്തിൽ അത് കേവലം രണ്ട് റൺസിനായെന്നു മാത്രം. ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമ പുറത്തായതിന്റെ ഞെട്ടൽ മാറുന്നതിന് മുന്‍പു തന്നെ രണ്ടാം ഓവറിൽ ട്രാവിസ് ഹെഡും പുറത്തായി. ബൗണ്ടറികൾകൊണ്ട് മാലപ്പടക്കം തീർത്തിരുന്ന ഹൈദരാബാദിന്റെ ആദ്യ രണ്ട് വിക്കറ്റുകൾ വീഴുന്നതിനിടയിൽ ഒരു ബൗണ്ടറി പോലും പിറന്നിരുന്നില്ല. ആദ്യ സിക്സർ ഗാലറിയിൽ പതിച്ചത് പവർ പ്ലേ അവസാനിക്കാൻ ഒരു ബോള്‍ മാത്രം ശേഷിക്കെ (5.5 ഓവർ) മാത്രവും. 

∙ ‘ഹൈ’ പവർ പോയ പവർ പ്ലേ

സീസണിലെ സൺറൈസേഴ്സിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ പവർ പ്ലേ ടോട്ടലിനാണ് ഫൈനൽ പോരാട്ടത്തിൽ ചെന്നൈ സാക്ഷ്യംവഹിച്ചത്. 40 റൺസിന് 3 വിക്കറ്റ്. അതിൽ തന്നെ 17 റൺസും പിറന്നത് ആറാം ഓവറില്‍. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന 2 പവർപ്ലേ ടോട്ടലുകളും ഈ സീസണിലൂടെ സ്വന്തംപേരിൽ കുറിച്ച ടീമിനാണ് (സൺറൈസേഴ്സ്) ഫൈനൽ പോരാട്ടത്തില്‍ കാലിടറിയതെന്നതും ശ്രദ്ധേയമാണ്. പ്രാഥമിക ഘട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് എതിരെ വിക്കറ്റ് നഷ്ടപ്പെടാതെ 125 റൺസും ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ വിക്കറ്റ് നഷ്ടപ്പെടാതെ 107 റൺസും സൺറൈസേഴ്സിന്റെ വെടിക്കെട്ട് ഓപ്പണിങ് ജോഡിയായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേ ഓവറുകളിൽനിന്ന് അടിച്ചുകൂട്ടിയിരുന്നു. എന്നാൽ ടീം പവർ പ്ലേയിൽ എത്തിയതോടെ അവരുടെ പവർ പ്ലേ ഓവറുകളിലെ പ്രകടനവും നിറം മങ്ങിയിരുന്നു. 

ADVERTISEMENT

രാജസ്ഥാന് എതിരായ രണ്ടാം ക്വാളിഫയറിൽ നേടിയ 13 റൺസാണ് പവർപ്ലേയിലെ സൺറൈസേഴ്സിന്റെ ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്നു പറയുമ്പോൾ തന്നെ സൺറൈസേഴ്സിന്റെ തകർച്ചയുടെ ചിത്രം കൂടുതൽ വ്യക്തമാകും. പ്രാഥമികഘട്ടത്തിൽ രാജസ്ഥാന് റോയൽസിന് എതിരെ ഹൈദരാബാദിൽ നേടിയ 37 റൺസാണ്  ഏറ്റവും ചെറിയ പവർ പ്ലേ സ്കോർ. പഞ്ചാബ് കിങ്സിന് എതിരെ മുല്ലാൻപൂരിലും പവർ പ്ലേയില്‍ 40 റൺസ് മാത്രമാണ് നേടിയത്. സീസണിൽ മുൻപ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ പ്രാഥമികഘട്ട മത്സരത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസും ഒന്നാം ക്വാളിഫയറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 45 റൺസുമായിരുന്നു സൺറൈസേഴ്സിന്റെ പവർ പ്ലേ പ്രകടനം. 

കൊൽക്കത്ത ടീം അംഗങ്ങൾ ഫൈനൽ മത്സരത്തിനിടെ. (Picture courtesy X /IPL)

∙ ഐപിഎൽ ഫൈനലുകളിലെ ഏറ്റവും ചെറിയ ടോട്ടൽ

18.3 ഓവറിൽ 10 വിക്കറ്റിന് 113 റൺസ്! ഐപിഎൽ ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടൽ എന്ന നാണക്കേടും പേറിയാണ് സീസണിലെ ബാറ്റിങ് വെടിക്കെട്ടുകാരായിരുന്ന ഹൈദരാബാദ് സംഘം കൂടാരം കയറിയത്. 2015 സീസണിലെ ഫൈനൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയ 9 വിക്കറ്റിന് 125 റൺസിന്റെ റെക്കോർഡാണ് സൺറൈസേഴ്സ് തിരുത്തി എഴുതിയത്. 

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലുകളിൽ ഒന്നും രണ്ടും ഉൾപ്പെടെ ആദ്യ നാലിൽ മൂന്നും ഈ ഒറ്റ സീസണിലൂടെ സ്വന്തം പേരിൽ എഴുതിച്ചേർത്ത ടീമിന്റെ കരുത്തുറ്റ ബാറ്റിങ് നിരയാണ് ഫൈനലിൽ തകർന്നടിഞ്ഞത്. സീസണിലെ തന്നെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ എന്ന നാണക്കേടും സൺറൈസേഴ്സിന്റെ 113ന് അവകാശപ്പെട്ടതാണ്. പ്രാഥമികഘട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിന് എതിരെ ഗുജറാത്ത് ടൈറ്റൻസ് 17.3 ഓവറിൽ 10 വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയ 89 റൺസാണ് ഈ സീസണിലെ ഏറ്റവും ചെറിയ സ്കോർ. 

ഹൈദരാബാദ് നായകൻ പാറ്റ് കമിൻസ് ബാറ്റിങ്ങിനിടെ. (Picture courtesy X /IPL)

∙ രണ്ടക്കം കടന്നത് മൂന്നേ മുന്ന് തവണ; 4 ബാറ്റർമാർ

6 പവവർ പ്ലേ ഓവറുകൾ ഉൾപ്പെട്ട ആദ്യ 10 ഓവറിനുള്ളിൽ ഹൈദരാബാദ് രണ്ടക്കത്തിന് മുകളിൽ സ്കോർ ചെയ്തത് ഒരേ ഒരു ഓവറിൽ മാത്രമാണ്. ആറാം ഓവറിലെ 17 റൺസ്. പിന്നീട് ഹൈദരാബ് ഇന്നിങ്സിൽ സ്കോർ രണ്ടക്കം കടന്നത് രണ്ട് തവണകൂടി മാത്രം. 13, 17 ഓവറുകളിൽ നിന്ന് ഹൈദരാബാദ് ടോട്ടലിൽ ചേർക്കപ്പെട്ടത് 10 വീതം റൺസ്. റൺസ് ഒന്നും സ്കോർ ചെയ്യാതെ ഒരു വിക്കറ്റ് നഷ്ടപ്പെട്ട ഹർഷിദ് റാണ എറിഞ്ഞ 15–ാം ഓവർ ഉൾപ്പെടെ 6 റൺസിൽ താഴെ സ്കോർ ചെയ്തത് 8 ഓവറുകളിൽ.

വെടിക്കെട്ട് ബാറ്റർമാരുടെ തള്ളിക്കയറ്റമുള്ള ഹൈദരാബാദ് നിരയിൽ ഫൈനൽ പോരാട്ടത്തിൽ രണ്ടക്ക സ്കോർ കണ്ടെത്താനായത് വെറും 4 ബാറ്റർമാർക്ക്. അതിൽ തന്നെ ടോപ് സ്കോററായത് ടീമിലെ പ്രധാന ബോളർകൂടിയായ നായകൻ പാറ്റ് കമിൻസും, 24 റൺസ്! എയ്ഡൻ മാക്രം (20), നിതീഷ് കുമാർ റെഡ്ഢി (13), ഹെൻട്രിച് ക്ലാസൻ (16) എന്നിവരാണ് ഹൈദരാബാദ് നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. 

കൊൽക്കത്തയുടെ വിജയത്തിന് പിന്നാലെ ആരാധകർക്ക് നന്ദി അർപ്പിക്കുന്ന ടീം ഉടമ കൂടിയായ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ. (Photo by R.Satish Babu / AFP)

∙ അനായാസം കൊൽക്കത്ത

വിജയലക്ഷ്യം 114 റൺസ് മാത്രമായിരുന്നിട്ടും തുടക്കം മുതൽ ആഞ്ഞടിച്ച് മത്സരം എത്രയും പെട്ടെന്ന് തീർക്കാനായിരുന്നു കൊൽക്കത്ത ബാറ്റർമാരുടെ ശ്രമം. രണ്ടാം ഓവറിലെ ആദ്യ പന്തിൽ പാറ്റ് കമിൻസിനെ സിക്സർ പറത്തിയ ഓപ്പണർ സുനിൽ നരെയ്നെ (2 പന്തിൽ 6) തൊട്ടടുത്ത പന്തിൽ നഷ്ടമായെങ്കിലും റഹ്മാനുല്ല ഗുർബാസ് (32 പന്തിൽ 39)– വെങ്കടേഷ് അയ്യർ (26 പന്തിൽ 52 നോട്ടൗട്ട്) രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഹൈദരാബാദിനുമേൽ കയ്യുക്ക് കാട്ടി.

ഇരുവരും ചേർന്ന് 45 പന്തിൽ 91 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 12 പന്തുകളിൽ നിന്ന് 40 റൺസ് പൂർത്തിയാക്കിയ വെങ്കടേഷ് 26 പന്തിൽ 3 സിക്സും 4 ഫോറും അടക്കം അർധ സെഞ്ചറിയും പിന്നിട്ട് ടീമിന്റെ വിജയറൺസും കുറിക്കുമ്പോൾ മറുവശത്ത് നായകൻ ശ്രേയസ് അയ്യർ കിരീട ധാരണത്തിനായി ക്ഷമയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

English Summary:

IPL History Made: Kolkata Crush Hyderabad in One-Sided Final