സ്പിൻ മാന്ത്രികൻ, നിർഭയനായ ബാറ്റർ; കെകെആറിന്റെ വിജയവഴിയിലെ തുറുപ്പുചീട്ടായ ‘നരെയ്ന്ദ്രജാലം’
തുടരെ തുടരെ സിക്സറുകൾ പറന്നാലും വിക്കറ്റ് ലഭിച്ചാലും ആ മുഖത്തിന് ഒരേ ഭാവമായിരിക്കും. ക്രിക്കറ്റ് ലോകത്തെ അപൂർവങ്ങളിൽ അപൂർവമായ താരമാണ് സുനിൽ നരെയ്ൻ. എതിരാളികൾക്ക് ഒരു തരത്തിലും പിടികൊടുക്കാത്ത സുനിൽ നരെയ്ൻ തന്നെയാണ് 2024 ഐപിഎലിലെ മികച്ച താരവും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ഹാൾ ഓഫ് ഫെയിം ഉണ്ടായിരുന്നെങ്കിൽ ഇതിഹാസങ്ങൾക്കൊപ്പം സുനിൽ നരെയ്നും ഉണ്ടാകുമായിരുന്നു. നരെയ്ൻ ടീമിലെത്തിയ വർഷം തന്നെ (2012ൽ) കൊൽക്കത്തയ്ക്ക് ആദ്യ കിരീടം ലഭിച്ചതും ചരിത്രം. പിന്നാലെ 2014ലും കിരീടം നേടി. ഇപ്പോൾ 2024ൽ വീണ്ടുമൊരിക്കൽ കൂടി കിരീടം നേടിയിരിക്കുന്നു, അതും നരെയ്ന്റെ ഓൾറൗണ്ട് മികവിൽ...
തുടരെ തുടരെ സിക്സറുകൾ പറന്നാലും വിക്കറ്റ് ലഭിച്ചാലും ആ മുഖത്തിന് ഒരേ ഭാവമായിരിക്കും. ക്രിക്കറ്റ് ലോകത്തെ അപൂർവങ്ങളിൽ അപൂർവമായ താരമാണ് സുനിൽ നരെയ്ൻ. എതിരാളികൾക്ക് ഒരു തരത്തിലും പിടികൊടുക്കാത്ത സുനിൽ നരെയ്ൻ തന്നെയാണ് 2024 ഐപിഎലിലെ മികച്ച താരവും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ഹാൾ ഓഫ് ഫെയിം ഉണ്ടായിരുന്നെങ്കിൽ ഇതിഹാസങ്ങൾക്കൊപ്പം സുനിൽ നരെയ്നും ഉണ്ടാകുമായിരുന്നു. നരെയ്ൻ ടീമിലെത്തിയ വർഷം തന്നെ (2012ൽ) കൊൽക്കത്തയ്ക്ക് ആദ്യ കിരീടം ലഭിച്ചതും ചരിത്രം. പിന്നാലെ 2014ലും കിരീടം നേടി. ഇപ്പോൾ 2024ൽ വീണ്ടുമൊരിക്കൽ കൂടി കിരീടം നേടിയിരിക്കുന്നു, അതും നരെയ്ന്റെ ഓൾറൗണ്ട് മികവിൽ...
തുടരെ തുടരെ സിക്സറുകൾ പറന്നാലും വിക്കറ്റ് ലഭിച്ചാലും ആ മുഖത്തിന് ഒരേ ഭാവമായിരിക്കും. ക്രിക്കറ്റ് ലോകത്തെ അപൂർവങ്ങളിൽ അപൂർവമായ താരമാണ് സുനിൽ നരെയ്ൻ. എതിരാളികൾക്ക് ഒരു തരത്തിലും പിടികൊടുക്കാത്ത സുനിൽ നരെയ്ൻ തന്നെയാണ് 2024 ഐപിഎലിലെ മികച്ച താരവും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ഹാൾ ഓഫ് ഫെയിം ഉണ്ടായിരുന്നെങ്കിൽ ഇതിഹാസങ്ങൾക്കൊപ്പം സുനിൽ നരെയ്നും ഉണ്ടാകുമായിരുന്നു. നരെയ്ൻ ടീമിലെത്തിയ വർഷം തന്നെ (2012ൽ) കൊൽക്കത്തയ്ക്ക് ആദ്യ കിരീടം ലഭിച്ചതും ചരിത്രം. പിന്നാലെ 2014ലും കിരീടം നേടി. ഇപ്പോൾ 2024ൽ വീണ്ടുമൊരിക്കൽ കൂടി കിരീടം നേടിയിരിക്കുന്നു, അതും നരെയ്ന്റെ ഓൾറൗണ്ട് മികവിൽ...
‘കുട്ടിയായിരിക്കെ എനിക്ക് അച്ഛനിൽ നിന്ന് വലിയൊരു ഉപദേശം ലഭിച്ചു. ഇന്ന് നീ ഒരാളെ പുറത്താക്കിയാലും നാളെയും അതിനു ശേഷവും അയാൾക്കെതിരെ കളിക്കേണ്ടി വരും. അതിനാൽ ആ നിമിഷം ആസ്വദിക്കുക, പക്ഷേ ഒരിക്കലും അതിരുകടക്കരുത്' – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം സുനിൽ നരെയ്ന്റെ വാക്കുകളാണിത്. ഈ ഐപിഎൽ സീസണിന് ഇടയിൽ കേട്ട ഏറ്റവും മികച്ച വാക്കുകളും ഇതുതന്നെ. ബാറ്റിങ്ങിലും ബോളിങ്ങിലും കൊൽക്കത്ത ടീമിന്റെ നെടുന്തൂണായ നരെയ്ൻ 2024 ഐപിഎലിൽ ആദ്യമായി അൽപം ആഘോഷിച്ച് കണ്ടത് രാജസ്ഥാനെതിരെ സെഞ്ചറി നേടിയപ്പോഴായിരുന്നു. കിരീടം നേടിയിട്ടു പോലും നരെയ്ൻ അതിര് വിട്ട് ആഘോഷിക്കുന്നത് കണ്ടില്ല.
തുടരെ തുടരെ സിക്സറുകൾ പറന്നാലും വിക്കറ്റ് ലഭിച്ചാലും ആ മുഖത്തിന് ഒരേ ഭാവമായിരിക്കും. ക്രിക്കറ്റ് ലോകത്തെ അപൂർവങ്ങളിൽ അപൂർവമായ താരമാണ് സുനിൽ നരെയ്ൻ. എതിരാളികൾക്ക് ഒരു തരത്തിലും പിടികൊടുക്കാത്ത സുനിൽ നരെയ്ൻ തന്നെയാണ് 2024 ഐപിഎലിലെ മികച്ച താരവും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ഹാൾ ഓഫ് ഫെയിം ഉണ്ടായിരുന്നെങ്കിൽ ഇതിഹാസങ്ങൾക്കൊപ്പം സുനിൽ നരെയ്നും ഉണ്ടാകുമായിരുന്നു. നരെയ്ൻ ടീമിലെത്തിയ വർഷം തന്നെ (2012ൽ) കൊൽക്കത്തയ്ക്ക് ആദ്യ കിരീടം ലഭിച്ചതും ചരിത്രം. പിന്നാലെ 2014ലും കിരീടം നേടി. ഇപ്പോൾ 2024ൽ വീണ്ടുമൊരിക്കൽ കൂടി കിരീടം നേടിയിരിക്കുന്നു, അതും നരെയ്ന്റെ ഓൾറൗണ്ട് മികവിൽ...
ബോളറുടെ റോളിലെത്തിയ സുനിൽ നരെയ്നെ ഓപ്പണിങ് ഇറക്കി കൊൽക്കത്തയെ വിജയിപ്പിക്കാൻ പഠിപ്പിച്ചത് മെന്റർ ഗൗതം ഗംഭീറാണ്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ഓൾ റൗണ്ടറെയാണ് ഇന്ത്യയുടെ ഓപ്പണിങ് താരമായിരുന്ന ഗംഭീർ പുറത്തുകൊണ്ടുവന്നത്. മുന്നും പിന്നും നോക്കാതെ വെടിക്കെട്ട് ബാറ്റിങ് നടത്താനായി മാത്രം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് നരെയ്ൻ. തനിക്കെതിരെ പന്തെറിയാൻ വരുന്നവരുടെ റാങ്കിങ്ങോ പ്രതിഭയോ തന്ത്രങ്ങളോ ഒന്നും നോക്കാതെ വെടിക്കെട്ട് പുറത്തെടുക്കാറുള്ള നരെയ്ൻ ആരാധകരുടെ ഇഷ്ടതാരവും പ്രതീക്ഷയുമാണ്. നേരിടുന്ന ആദ്യ പന്തു മുതൽ അവസാന പന്ത് വരെ ആക്രമിച്ചു കളിക്കുക എന്നത് മാത്രമാണ് സുനിലിന്റെ ദൗത്യം. ഗ്രൗണ്ടിൽ ആഘോഷിക്കാറില്ലെങ്കിലും പുറത്ത് ഒന്നിനും ഒരു കുറവും വരുത്താറില്ല നരെയ്ൻ. വില കൂടിയ കാറുകൾ സ്വന്തമാക്കൽ ഹോബിയാക്കിയിട്ടുള്ള നരെയ്ന് ചില ഇന്ത്യൻ ബന്ധങ്ങളുമുണ്ട്. ആരാണ് സുനിൽ നരെയ്ൻ?
∙ 13 സീസണുകൾ 177 മത്സരങ്ങൾ
ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ പ്രീമിയർ ലീഗിലെ സജീവ താരമാണ് കരീബിയൻ മാസ്ട്രോ സുനിൽ നരെയ്ൻ. നിഗൂഢമായ സ്പിൻ തന്ത്രങ്ങൾക്കും തകർപ്പൻ ബാറ്റിങ്ങിനും പേരുകേട്ട നരെയ്ന്റെ ഐപിഎൽ യാത്ര ശ്രദ്ധേയമായ ഒന്നായിരുന്നു. 13 സീസണുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ഇത്തവണയാണ്. 15 കളികളിൽ നിന്ന് 488 റൺസും 17 വിക്കറ്റുമാണ് നരെയ്ൻ നേടിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ട് പ്രകടനം കൂടിയാണിത്. ഐപിഎലിൽ ഇതുവരെ 177 മത്സരങ്ങളാണ് നരെയ്ൻ കളിച്ചത്. 13 വർഷങ്ങൾക്കിടെ 180 വിക്കറ്റുകളും 1534 റൺസും നേടി. 164 ബൗണ്ടറിയും 97 സിക്സറുമാണ് ഇതുവരെ നരെയ്ന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഈ സീസണിൽ രാജസ്ഥാനെതിരെ നേടിയ 109 റൺസാണ് ഉയർന്ന സ്കോർ.
ഫീൽഡിങ്ങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നരെയ്ൻ 33 പേരെ ക്യാച്ചിലൂടെയും പുറത്താക്കി. ഒരു സെഞ്ചറിയും 7 അർധ സെഞ്ചറികളും സ്വന്തമാക്കിയിട്ടുള്ള നരെയ്ൻ 2024 ഐപിഎലിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു. ഈ സീസണിൽ മാത്രം മൂന്നു തവണയാണ് കളിയിലെ താരമായി നരെയ്നെ തിരഞ്ഞെടുക്കപ്പെട്ടത്. ഇനി ബോളിങ്ങിലേക്ക് വന്നാൽ 177 മത്സരങ്ങളിൽ നിന്ന് 25.39 ശരാശരിയിൽ 179 വിക്കറ്റുകളും വീഴ്ത്തി. ഐപിഎലിൽ 6.73 ഇക്കോണയിൽ പന്തെറിഞ്ഞിട്ടുള്ള നരെയ്ൻ 7 തവണ നാല് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. 19 റൺസ് വിട്ടുകൊടുത്ത് വീഴ്ത്തിയ 5 വിക്കറ്റാണ് ബോളിങ്ങിലെ എക്കാലത്തെയും മികച്ച നേട്ടം. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ നരെയ്ൻ അഞ്ചാം സ്ഥാനത്താണ്. ഈ സീസണിൽ മാത്രം 18 വിക്കറ്റുകളാണ് നേടിയത്.
∙ 3.5 കോടി രൂപയ്ക്ക് കൊൽക്കത്തയിലേക്ക്
2012ൽ ഏഴു ലക്ഷം ഡോളറിനാണ് (ഏകദേശം 3.5 കോടി രൂപ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സുനിൽ നരെയ്നെ വിളിച്ചെടുത്തത്. ആ സീസണിൽ തന്നെ നരെയ്ൻ തന്റെ അതുല്യമായ ബോളിങ് ആക്‌ഷനും പന്തിന്റെ അസാധാരണമായ നിയന്ത്രണവും കൊണ്ട് പേരെടുത്തു. ബാറ്റ്സ്മാൻമാരെ അമ്പരപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാൽ അദ്ദേഹത്തിന്റെ ആദ്യകാലങ്ങൾ അടയാളപ്പെടുത്തി. 2012ലും 2014ലും ഐപിഎൽ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം കെകെആറിന്റെ ബോളിങ് ആക്രമണത്തിന്റെ നട്ടെല്ലായി മാറി. എന്നാൽ ആദ്യത്തെ 5 സീസണുകളിൽ നിന്ന് കേവലം 47 റൺസ് മാത്രമായിരുന്നു നരെയ്ന്റെ ബാറ്റിങ് പ്രകടം. അതേസമയം, 2012ൽ 24, 2013ൽ 22, 2014ൽ 21, 2015ൽ 7 വിക്കറ്റുകൾ വീഴ്ത്തി തന്റെ മുഖ്യ ദൗത്യം നരെയ്ൻ മനോഹരമായി നിറവേറ്റി.
2013ൽ 3.5 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ നരെയ്ന് 2014, 2015 വർഷങ്ങളിൽ പ്രതിഫലമായി കൊൽക്കത്ത നൽകിയത് 9.5 കോടി രൂപയാണ്. 2016, 2018ലും ഇതേ തുകയ്ക്ക് നിലനിർത്തിയപ്പോൾ 2017ൽ 12.5 കോടിക്ക് വിളിച്ചെടുത്ത് നരെയ്നെ മറ്റൊരു പ്രാഞ്ചൈസിക്കും വിട്ടുനൽകാൻ കൊൽക്കത്ത തയാറായില്ല. 2019 മുതൽ 2021 വരെ ഈ തുകയ്ക്ക് കളിച്ചെങ്കിലും 2022ൽ മോശം ഫോമിനെത്തുടർന്ന് തുക 6 കോടിയായി കുത്തനെ വെട്ടിക്കുറച്ചു. 2023ലും 2024ലും ഇതേതുകയ്ക്ക് തന്നെയാണ് നരെയ്ൻ കളിക്കുന്നത്.
∙ നേരിട്ടത് ഒട്ടേറെ വെല്ലുവിളികൾ
എന്നാൽ, നരെയ്ന്റെ കരിയറിൽ മുന്നോട്ടുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല, ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ ബോളിങ് ആക്‌ഷൻ ഒന്നിലധികം തവണ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വന്നു. ഇത് നരെയ്ന്റെ പ്രകടനത്തെ ബാധിച്ചു, ഒപ്പം മാനസികമായും തളർത്തി. ഈ തിരിച്ചടികൾക്കിടയിലും നരെയ്ൻ നിരന്തരം പരിശീലനം നടത്തി പ്രതിസന്ധികളോട് പൊരുതി. ബോളിങ്ങിൽ മികച്ച പ്രകടനം നടത്തി കരിയറിൽ സ്ഥിരത നിലനിർത്തി. ഐപിഎലിൽ മികച്ച പ്രകടനങ്ങളുമായി നരെയ്ൻ നിറഞ്ഞു നിന്നു. 2014ലെ ചാംപ്യൻസ് ലീഗ് ട്വന്റി20യിലാണ് നരെയ്ന്റെ ബോളിങ് ആക്‌ഷൻ ആദ്യമായി നിരീക്ഷണ വിധേയമായത്. ഇതോടെ ഫൈനലിൽ ബോളിങ്ങിൽ നിന്ന് വിലക്കി.
നിയമവിരുദ്ധമായ ബോളിങ് ആക്‌ഷന്റെ പേരിൽ 2015ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് നരെയ്‌നെ സസ്‌പെൻഡ് ചെയ്‌തു. 2015ലെ ഐപിഎലിലും ബോളിങ് ആക്‌ഷൻ നരെയ്ന് പണി നൽകി. പിന്നീട് കാത്തിരിപ്പായിരുന്നു. എന്നാൽ 2016ൽ വീണ്ടും ഗ്രൗണ്ടിലേക്ക്. ആക്‌ഷനിൽ തിരുത്തലുകൾ വരുത്തിയെങ്കിലും 2018ലെ പാക്കിസ്ഥാൻ സൂപ്പർ ലീഗിലും തുടർന്ന് ഐപിഎൽ 2020ലും നരെയ്ന്റെ ബോളിങ് വീണ്ടും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടു. ഓരോ തവണയും നരെയ്ൻ തന്റെ ബോളിങ് ആക്‌ഷൻ പരിഷ്കരിക്കാൻ ശ്രമിച്ചു. വിവിധ ടെസ്റ്റുകൾക്ക് ശേഷം വീണ്ടും ബോൾ ചെയ്യാൻ അനുമതി ലഭിക്കുകയും ചെയ്തു. ഈ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ കരിയറിനെ ഏറെ ബാധിച്ചു. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഐപിഎലിലും മറ്റ് ട്വന്റി20 ലീഗുകളിലും കളിക്കുന്നതിൽ നിന്ന് നരെയ്നെ തടഞ്ഞില്ല.
∙ ബോളിങ് മാസ്റ്ററി: ദി സ്പിൻ വിസാഡ്
നരെയ്ന്റെ പ്രാഥമിക ആയുധം എപ്പോഴും ബോളിങ് തന്നെയായിരുന്നു. വേഗത്തിലും ഗതിയിലും സൂക്ഷ്മമായ വ്യതിയാനങ്ങൾക്കൊപ്പം പന്ത് ഇരുവശത്തേക്കും ടേൺ ചെയ്യാനുള്ള കഴിവുകൾ പുറത്തെടുത്ത് നരെയ്ൻ മികച്ച ബാറ്റ്സ്മാൻമാരെപ്പോലും വട്ടംകറക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് ആണ് നരെയ്ന്റെ പേരിലുള്ളത്. പവർപ്ലേയിലും മധ്യ ഓവറുകളിലും കൃത്യമായ ലൈനിലും ലെങ്തിലും ബോൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശേഷി, എതിർ ടീമിന്റെ സ്കോറിങ് നിയന്ത്രിക്കുന്നതിൽ എന്നും നിർണായകമാണ്.
നിർണായക സമയങ്ങളിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ നരെയ്ന്റെ മികവ് എടുത്തുപറയേണ്ടതാണ്. നിലയുറപ്പിച്ച കൂട്ടുകെട്ടുകൾ തകർക്കാനും നിർണായക ഘട്ടങ്ങളിൽ പ്രധാന വിക്കറ്റുകൾ വീഴ്ത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് കെകെആറിന് എന്നും മുതൽക്കൂട്ടാണ്. വിവിധ പിച്ചുകളോടും സാഹചര്യങ്ങളോടും അതിവേഗം പൊരുത്തപ്പെടാനും നരെയ്ന് സാധിക്കുന്നു. ചെന്നൈ ചെപ്പോക്കിലെ സ്പിൻ-ഫ്രണ്ട്‌ലി പിച്ചുകളായാലും മുംബൈയിലെ വേഗമേറിയ പിച്ചുകളായാലും നരെയ്ന്റെ പന്തുകൾ കൃത്യമായി ലൈനും ലെങ്തും ഉറപ്പാക്കുന്നത് കാണാം. പിച്ചും സാഹചര്യങ്ങളും പ്രശ്നമല്ലാത്തതിനാൽ തന്നെ നരെയ്നെ നേരിടുക എന്നത് ലോകോത്തര ബാറ്റർമാർക്ക് പോലും വെല്ലുവിളിയാണ്.
ഐപിഎൽ 17–ാം സീസണിൽ നരെയ്ന്റെ ബോളിങ് മികവിനൊപ്പം ബാറ്റിങ് ശേഷിയും ആരാധകർ കണ്ടു സായൂജ്യമടങ്ങി. നരെയ്ന്റെ ബോളിങ്, ബാറ്റിങ് ടെക്നിക്കുകൾ പഠിക്കാൻ എതിരാളികളെല്ലാം പ്രത്യേകം സമയം കണ്ടെത്തുന്നു. എന്നാൽ, ഓരോ സമയത്തും തന്റെ ബോളിങ് തന്ത്രങ്ങൾ നവീകരിച്ച് ക്രിക്കറ്റ് ആരാധകരെ ആശ്ചര്യപ്പെടുത്താനുള്ള നരെയ്ന്റെ കഴിവ് അപാരം തന്നെയാണ്. ടീമിന്റെ നിർണായക, സമ്മർദ സാഹചര്യങ്ങളിൽ നരെയ്നെയാണ് കെകെആർ നായകൻമാർ പലപ്പോഴും ഉപയോഗിച്ചിട്ടുള്ളത്. ഈ നിമിഷങ്ങളിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും സ്ഥിരതയാർന്ന ബോളിങ് പുറത്തെടുക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് കെകെആറിന്റെ വിജയത്തിന് നിർണായകമാകാറുമുണ്ട്. ചുറ്റുമുള്ള ബോളിങ് യൂണിറ്റിന്റെ സമ്മർദം ലഘൂകരിക്കാനും പലപ്പോഴും നരെയ്ൻ രംഗത്തിറങ്ങാറുണ്ട്.
∙ ബാറ്റിങ് മികവ്: ഐപിഎലിലെ ഹിറ്റർ
ബോളിങ് ആണ് പ്രാഥമിക ആയുധമെങ്കിലും ഈ സീസണിൽ മെന്റർ ഗംഭീർ ആണ് നരെയ്നെ ബാറ്റിങ്ങിൽ ഓപ്പണിങ് പരീക്ഷിക്കാൻ തുടങ്ങിയത്. അത് വിജയിക്കുകയും ചെയ്തു. ഐപിഎൽ തുടക്കത്തിൽ വാലറ്റ ബാറ്റ്സ്മാനെന്ന് കണക്കാക്കപ്പെട്ടിരുന്ന നരെയ്ൻ മുന്നിലേക്ക് വന്നതോടെ ടീമിന്റെ ബാറ്റിങ് ഓർഡറും ശൈലിയും തന്നെ മാറി. പതിനൊന്നാം നമ്പറിൽ പോലും ബാറ്റിങ്ങിന് ഇറങ്ങാറുണ്ടായിരുന്ന നരെയ്ൻ 2024 സീസണിൽ ഒരു മാസ്റ്റർസ്ട്രോക്കറായി മുന്നിൽ നിൽക്കാൻ തുടങ്ങിയ അന്ന് മുതൽ കെകെആറിനെ തേടി വിജയങ്ങളും വന്നുതുടങ്ങി. ടീമിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നരെയ്ന്റെ ബാറ്റിങ് പൊസിഷൻ വ്യത്യാസപ്പെടാം. അത് ഓപ്പണിങ് ആയാലും വാലറ്റ ഓർഡറിലായാലും അദ്ദേഹത്തിന്റെ വൈദഗ്ധ്യം പ്രധാന നേട്ടമാണ്.
നരെയ്ന്റെ നിർഭയമായ സമീപനവും വേഗത്തിൽ റൺസ് നേടാനുള്ള കഴിവും ബോളർമാരുടെ മനോവീര്യം കെടുത്തുകയും ടീമിന് തകർപ്പൻ തുടക്കം നൽകുകയും ചെയ്യുന്നു. ഒരു ബാറ്റർ അല്ലെന്ന ബോധത്തിൽ ബാറ്റ് വീശുന്ന നരെയ്ന് എന്തു ഭയക്കാൻ, കിട്ടിയാൽ കിട്ടി, പോയാൽ പോയി, അത്ര തന്നെ. വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ 'റഫ് പവർ' ആണ് നരെയ്ന്റെ ബാറ്റിങ്ങിന്റെ സവിശേഷത
ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസും വിക്കറ്റും നേടുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്താനും 17–ാം സീസണിലൂടെ നരെയ്ന് സാധിച്ചു. ഒരൊറ്റ സീസണിൽ നരെയ്‌നേക്കാൾ കൂടുതൽ റൺസും (472) കൂടുതൽ വിക്കറ്റുകളും (17) നേടിയിട്ടുള്ളത് ഷെയ്ൻ വാട്‌സൻ (2008) ആണ്. യഥാർഥ ഓൾറൗണ്ടർമാർ എന്ന ലേബലിൽ തിളങ്ങുന്ന പേരുകളുടെ കൂട്ടത്തിൽ ഇനി നരെയ്നും ഉണ്ടാകും. ഹാർദിക് പാണ്ഡ്യ, കാലിസ്, ആൻഡ്രൂ സൈമണ്ട്സ് തുടങ്ങി ചിലർ മാത്രമാണ് ഐപിഎലിൽ മികച്ച ആൾ റൗണ്ട് പ്രകടനം കാഴ്ചവച്ചിട്ടുള്ളത്. കഴിഞ്ഞ ഏഴ് സീസണുകളിൽ രണ്ടുതവണ നരെയ്ൻ 350ൽ അധികം റൺസ് നേടി. ഈ കാലയളവിൽ തന്നെ മൂന്ന് തവണ അദ്ദേഹം 15ൽ കൂടുതൽ വിക്കറ്റുകളും വീഴ്ത്തി.
∙ നേതൃത്വവും അനുഭവസമ്പത്തും
കെകെആർ സ്ക്വാഡിലെ മുതിർന്ന അംഗങ്ങളിൽ ഒരാളെന്ന നിലയിൽ നരെയ്ന്റെ അനുഭവസമ്പത്തും നേതൃപാടവവും വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ശാന്തമായ പെരുമാറ്റവും മത്സരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും യുവ കളിക്കാർക്ക് എന്നും ഗുണകരമാണ്. നരെയ്ന്റെ ഉൾക്കാഴ്ചകൾ, പ്രത്യേകിച്ച് മത്സരസാഹചര്യങ്ങൾ മനസ്സിലാക്കുന്നതിലും തന്ത്രങ്ങൾ മെനയുന്നതിലും ടീമിന്റെ വിജയത്തിനു നിർണായകമാണ്. നരെയ്ന്റെ അനുഭവസമ്പത്ത് ടീമിലെ യുവ സ്പിന്നർമാർക്ക് ഒരു നിധിയാണ്. അടുത്ത തലമുറയിലെ പ്രതിഭകളെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ ഏറെ സഹായിക്കും.
ഫീൽഡ് ക്രമീകരിക്കുക, ബോളിങ് മാറ്റങ്ങൾ ഉപദേശിക്കുക തുടങ്ങിയ തന്ത്രപരമായ നിർദേശങ്ങൾ നൽകാനുള്ള നരെയ്ന്റെ കഴിവ് ടീമിന്റെ തന്ത്രപരമായ സമീപനത്തിന് ആഴം കൂട്ടുന്നു. വെല്ലുവിളികളെ അതിജീവിച്ച്, മാറ്റങ്ങളോട് പൊരുത്തപ്പെട്ട്, ഉയർന്ന തലത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവച്ചുള്ള നരെയ്ന്റെ യാത്ര സഹകളിക്കാർക്ക് പ്രചോദനമാണ്. ഐപിഎൽ 2024ൽ, നരെയ്ന്റെ ഗ്രൗണ്ടിലെ പ്രകടനങ്ങൾ പോലെ തന്നെ ഫീൽഡിന് പുറത്തുള്ള സംഭാവനകളും പ്രധാനമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിനും മാർഗനിർദേശത്തിനും ടീമിന്റെ മനോവീര്യത്തെയും പ്രകടനത്തെയും കാര്യമായി സ്വാധീനിക്കാൻ കഴിഞ്ഞു.
∙ട്വന്റി20 അരങ്ങേറ്റം ഓസ്ട്രേലിയയ്ക്ക് എതിരെ
2012ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു നരെയ്ന്റെ ട്വന്റി20 അരങ്ങേറ്റം. പിന്നീട് ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ. ഇതോടൊപ്പം തന്നെ ഒട്ടേറെ രാജ്യങ്ങളിൽ കറങ്ങിനടന്ന് വിവിധ ഫ്രാഞ്ചൈസികൾക്ക് കീഴിൽ കളിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വെസ്റ്റ് ഇൻഡീസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സിഡ്‌നി സിക്‌സേഴ്‌സ്, ബാരിസൽ ബർണേഴ്‌സ്, ഗയാന ആമസോൺ വാരിയേഴ്‌സ്, കേപ് കോബ്രാസ്, കോമിലാ വിക്ടോറിയൻസ്, ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്, മെൽബൺ റെനഗേഡ്‌സ്, ലാഹോർ ക്വലാൻഡേഴ്‌സ്, ധാക്ക ഡൈനാമിറ്റ്‌സ്, ബംഗാൾ ടൈകാൻസ്ഡി, ബംഗാൾ ടിഗേർസ്‌ഡി ഗ്ലാഡിയേറ്റേഴ്സ്, ഓവൽ ഇൻവിൻസിബിൾസ്, സറേ, അബുദാബി നൈറ്റ് റൈഡേഴ്സ് എന്നിവ ഇതിൽ ചിലത് മാത്രം.
∙ ഇന്ത്യയ്ക്കാരിയെ വിവാഹം കഴിച്ചു, പിന്നീട്...
ക്രിക്കറ്റിൽ നിറഞ്ഞുനിൽക്കുന്ന സുനിൽ നരെയ്ന്റെ വ്യക്തിജീവിതത്തിലും ചില മാറ്റങ്ങൾ സംഭവിച്ചു. ഇന്ത്യൻ വംശജയായ നന്ദിത കുമാർ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പങ്കാളി. 2013ൽ വിവാഹിതരായെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു. ദി ഫാഷൻ അറ്റലിയർ എന്ന വസ്ത്ര ബ്രാൻഡിന്റെ ഉടമയായ ട്രിനിഡാഡിൽ നിന്നുള്ള അഞ്ജലിയ സുചിത്താണ് നരെയ്ന്റെ ഇപ്പോഴത്തെ പങ്കാളി. 2020ൽ ആണ് ഇവർ വിവാഹിതരായത്. 2021ൽ മകൻ സിലാസ് നരെയ്ൻ ജനിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ ആഞ്ജലിയ ജീവിതത്തിലെ ആഘോഷ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നരെയ്‌ന്റെ മത്സരങ്ങൾ കാണാനും പിന്തുണ നൽകാനും എപ്പോഴും അവർ ഗാലറികളിലേക്ക് എത്താറുമുണ്ട്.
∙ ആഡംബര കാറുകൾ, ബ്രാൻഡുകൾ
സുനിൽ നരെയ്ന് ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഉണ്ട്. ലംബോർഗിനി അവന്റ്ഡോർ, ഔഡി ആർ8 സ്പൈഡർ, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡീസ് ബെൻസ് ജിഎൽഇ-ക്ലാസ് എസ്‌യുവി, റേഞ്ച് റോവർ തുടങ്ങിയ വിലകൂടിയ വാഹനങ്ങൾ അദ്ദേഹത്തിന്റെ ഗാരിജിലുണ്ട്. പ്രീമിയം ബ്രാൻഡുകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യവും ക്രിക്കറ്റിൽ നിന്ന് നേടിയ ഗണ്യമായ വരുമാനവുമാണ് ഈ ആഡംബര കാറുകൾ സൂചിപ്പിക്കുന്നത്. 2024ലെ കണക്കനുസരിച്ച് സുനിൽ നരെയ്ന്റെ ആകെ ആസ്തി ഏകദേശം 1.5 കോടി ഡോളർ (125 കോടി രൂപ) ആണ്.