ഒരേ ഒരു കിങ്, ഒരേ ഒരു കോലി; വിമർശകരോട് പറയാൻ ഒന്നു മാത്രം, ‘അറിയാലോ... വിരാടാണ്!..’
നിങ്ങൾ എല്ലാ മത്സരത്തിലും സ്കോർ ചെയ്യണമെന്നാണ് നിങ്ങളുടെ ടീമും ആരാധകരും ആഗ്രഹിക്കുന്നത്. അത് ഒരിക്കലും നടക്കുന്ന കാര്യമല്ല. ഇനി അങ്ങനെ സംഭവിക്കണമെങ്കിൽ നിങ്ങൾ വിരാട് കോലി ആയിരിക്കണം - ഒരു അഭിമുഖത്തിൽ ബാറ്റിങ് സ്ഥിരതയെക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചാബ് കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റൂസോ നൽകിയ
നിങ്ങൾ എല്ലാ മത്സരത്തിലും സ്കോർ ചെയ്യണമെന്നാണ് നിങ്ങളുടെ ടീമും ആരാധകരും ആഗ്രഹിക്കുന്നത്. അത് ഒരിക്കലും നടക്കുന്ന കാര്യമല്ല. ഇനി അങ്ങനെ സംഭവിക്കണമെങ്കിൽ നിങ്ങൾ വിരാട് കോലി ആയിരിക്കണം - ഒരു അഭിമുഖത്തിൽ ബാറ്റിങ് സ്ഥിരതയെക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചാബ് കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റൂസോ നൽകിയ
നിങ്ങൾ എല്ലാ മത്സരത്തിലും സ്കോർ ചെയ്യണമെന്നാണ് നിങ്ങളുടെ ടീമും ആരാധകരും ആഗ്രഹിക്കുന്നത്. അത് ഒരിക്കലും നടക്കുന്ന കാര്യമല്ല. ഇനി അങ്ങനെ സംഭവിക്കണമെങ്കിൽ നിങ്ങൾ വിരാട് കോലി ആയിരിക്കണം - ഒരു അഭിമുഖത്തിൽ ബാറ്റിങ് സ്ഥിരതയെക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചാബ് കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റൂസോ നൽകിയ
നിങ്ങൾ എല്ലാ മത്സരത്തിലും സ്കോർ ചെയ്യണമെന്നാണ് നിങ്ങളുടെ ടീമും ആരാധകരും ആഗ്രഹിക്കുന്നത്. അത് ഒരിക്കലും നടക്കുന്ന കാര്യമല്ല. ഇനി അങ്ങനെ സംഭവിക്കണമെങ്കിൽ നിങ്ങൾ വിരാട് കോലി ആയിരിക്കണം - ഒരു അഭിമുഖത്തിൽ ബാറ്റിങ് സ്ഥിരതയെക്കുറിച്ച് ചോദിച്ചപ്പോൾ പഞ്ചാബ് കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റൂസോ നൽകിയ മറുപടി ഇപ്രകാരമായിരുന്നു. റൂസയോടെ ഈ നിരീക്ഷണത്തിലുണ്ട് എന്താണ്, ആരാണ് വിരാട് കോലി എന്ന ചോദ്യത്തിനുള്ള ഉത്തരം.
ഐപിഎൽ 17 സീസണുകൾ പിന്നിടുമ്പോഴും മാറാത്തതായി എന്തെങ്കിലുമുണ്ടെങ്കിൽ അത് വിരാട് കോലിയാണ്. രണ്ടുവർഷം മുൻപ് കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കോലി കടന്നുപോയപ്പോൾ, തന്റെ കാലം കഴിഞ്ഞു എന്നു വിധിയെഴുതിയവർക്കുള്ള മറുപടി കോലി നൽകിയത് 2022 ട്വന്റി20 ലോകകപ്പ്, 2023 ഏകദിന ലോകകപ്പ്, 2024 ഐപിഎൽ എന്നീ ടൂർണമെന്റുകളിലെ ലീഡിങ് റൺസ് സ്കോറർ പുരസ്കാരം സ്വന്തമാക്കിക്കൊണ്ടാണ്.
∙ വീഴ്ചയും വിമർശനവും
പതിയെത്തുടങ്ങി കൊട്ടിക്കയറുന്ന താളക്കാരന്റെ ശൈലിയായിരുന്നു കരിയറിലെ തുടക്കത്തിൽ ട്വന്റി20, ഏകദിന മത്സരങ്ങളിൽ കോലി സ്വീകരിച്ചിരുന്നത്. ക്രീസിൽ എത്തി, സെറ്റിൽ ചെയ്ത ശേഷം മാത്രമായിരുന്നു കോലി അറ്റാക്കിങ് ക്രിക്കറ്റിലേക്ക് തിരിഞ്ഞിരുന്നത്, പ്രത്യേകിച്ച് റൺ ചേസുകളിൽ. അതുകൊണ്ടുതന്നെ ഇന്നിങ്സിന്റെ തുടക്കത്തിൽ കോലിയുടെ സ്ട്രൈക്ക് പലപ്പോഴും 50നും 60നും ഇടയിലായിരുന്നു. മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് സ്ട്രൈക്ക് റേറ്റിൽ കാര്യമായ വർധന വരുത്താനും കോലിക്കു സാധിച്ചിരുന്നു.
എന്നാൽ 2020ന് ശേഷം ഈ സ്ട്രൈക്ക് റേറ്റ് കൺവേർഷൻ കോലിക്ക് പതിയെ നഷ്ടപ്പെടാൻ തുടങ്ങി. ടീമിനായി മികച്ച ഇന്നിങ്സുകൾ കളിക്കുമ്പോഴും മത്സരങ്ങൾ ജയിപ്പിക്കുമ്പോഴും സ്ട്രൈക്ക് റേറ്റിന്റെ പേരിൽ കോലി പഴികേൾക്കാൻ തുടങ്ങി. ഈ ഐപിഎൽ സീസണിന്റെ തുടക്കത്തിലും സമാന രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നു. ഐപിഎലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചറി കൂടി കോലിയുടെ പേരിലായതോടെ വിമർശനങ്ങൾക്ക് കൂടുതൽ കനം വച്ചു.
∙ വിമർശകരുടെ കോലി
ക്രിക്കറ്റിൽ ഒരു റൺ മെഷീൻ ഉണ്ടെങ്കിൽ അത് വിരാട് കോലിയാണ്. സാധാരണ മെഷീനുകളുടെ നിയന്ത്രണം നമ്മുടെ കയ്യിലാണെങ്കിൽ വിരോധികളുടെ കയ്യിലാണ് വിരാട് കോലി എന്ന റൺ മെഷീന്റെ നിയന്ത്രണമുള്ളത്. എത്രകണ്ട് നമ്മൾ കോലിയെ വിമർശിക്കുന്നോ അത്രകണ്ട് അയാൾ നന്നായി പെർഫോം ചെയ്യും - കോലി വിമർശനങ്ങൾ നേരിട്ട സമയത്ത് മുൻ ഇന്ത്യൻ താരം മനോജ് തിവാരി പറഞ്ഞത് ഇപ്രകാരമായിരുന്നു. തിവാരിയുടെ നിരീക്ഷണം കൃത്യമായിരുന്നെന്ന് ഐപിഎൽ രണ്ടാം ഘട്ടം തെളിയിച്ചു. സ്ട്രൈക്ക് റേറ്റിന്റെയും സിക്സുകളുടെയും പേരിൽ പഴി കേട്ട വിരാട് കോലിയായിരുന്നില്ല ഐപിഎൽ രണ്ടാം പാദത്തിൽ കളത്തിൽ ഇറങ്ങിയത്. ഭൂരിഭാഗം മത്സരങ്ങളിലും 200ന് അടുത്ത് സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത കോലി, സീസണിൽ ഏറ്റവുമധികം സിക്സ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനക്കാരനുമായി.
∙ റൺ മെഷീൻ
ഐപിഎൽ തുടങ്ങുന്നതിനു മുൻപ്, ജൂണിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനെക്കുറിച്ചുള്ള ചർച്ചകളിൽ വിരാട് കോലിയെ ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. കോലിയുടെ സ്ട്രൈക്ക് റേറ്റായിരുന്നു ഇതിനു കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഐപിഎൽ 17-ാം സീസൺ അവസാനിച്ചപ്പോൾ 741 റൺസുമായി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയാണ് കോലി മടങ്ങിയത്. ടൂർണമെന്റിൽ മറ്റൊരു താരത്തിനു പോലും 600 നു മുകളിൽ റൺസ് നേടാൻ സാധിച്ചിട്ടില്ലെന്നും ഓർക്കണം. 60ന് മുകളിൽ ബാറ്റിങ് ശരാശരിയും 150ന് മുകളിൽ സ്ട്രൈക്ക് റേറ്റും നിലനിർത്തിക്കൊണ്ടാണ് കോലിയുടെ ഈ നേട്ടം. ഐപിഎൽ രണ്ട് സീസണുകളിൽ 700ന് മുകളിൽ റൺസ് നേടുന്ന താരം, രണ്ട് തവണ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം, ഐപിഎലിൽ 8000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരം തുടങ്ങി ഒരുപിടി റെക്കോർഡുകളും ഈ സീസണിൽ കോലി സ്വന്തമാക്കി.
∙ ടെക്നിക്കിലെ മാറ്റം
തന്റെ ബാറ്റിങ് സ്റ്റാൻസിലും അറ്റാക്കിങ് രീതിയിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് ഇത്തവണത്തെ ഐപിഎലിൽ കോലി ഇറങ്ങിയത്. ബാറ്റിങ് സ്റ്റാൻസ് അൽപം കൂടി ഓപ്പൺ ആയതോടെ പുൾ ഷോട്ടും ഫ്ലിക് ഷോട്ടും അടക്കം ലെഗ് സൈഡിലേക്ക് കൂടുതൽ റൺസ് കണ്ടെത്താൻ തുടങ്ങി. പവർപ്ലേയിൽ പേസർമാരുടെ സ്വിങ്ങിനെ നേരിടാൻ സ്റ്റെപ് ഔട്ട് ചെയ്തു കളിക്കുന്നതും കോലി പതിവാക്കി.
സ്പിന്നർമാർക്കെതിരെ സ്വീപ്, സ്ലോഗ് സ്വീപ് ഷോട്ടുകൾ കൂടുതൽ കളിക്കാൻ തുടങ്ങിയതാണ് ഈ ഐപിഎൽ കോലി തന്റെ ബാറ്റിങ്ങിൽ കൊണ്ടുവന്ന മറ്റൊരു പ്രധാന മാറ്റം. ഇതുവരെ സ്പിന്നേഴ്സിനു മേൽ ആധിപത്യം സ്ഥാപിക്കാനും മധ്യ ഓവറുകളിൽ റൺ നിരക്ക് ഉയർത്താനും കോലിക്കു സാധിച്ചിരുന്നു. എന്നാൽ അറ്റാക്കിങ് മോഡിലേക്ക് മാറിയ കോലിക്ക് തന്റെ ക്ലാസിക്കൽ കവർ ഡ്രൈവുകൾ ഒരുപരിധിവരെ ഒഴിവാക്കേണ്ടിവന്നു. ഇത്തവണ ചില ലോഫ്റ്റഡ് ഡ്രൈവ് ഷോട്ടുകൾ കളിച്ചത് ഒഴിച്ചുനിർത്തിയാൽ കവർ ഡ്രൈവിൽ കാര്യമായ ശ്രദ്ധ നൽകാൻ കോലിക്കു സാധിച്ചിട്ടില്ല.
∙ ഫീൽഡർ കോലി
വിരാട് കോലിയെന്ന ഫീൽഡറുടെ മികവ് കണ്ട സീസൺ കൂടിയായിരുന്നു ഇത്. 252 മത്സരങ്ങളിൽ നിന്ന് 115 ക്യാച്ചുമായി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് എടുത്ത ഫീൽഡർ എന്ന റെക്കോർഡ് കോലി സ്വന്തമാക്കി. ക്യാച്ചിങ്ങിനു പുറമേ ഔട്ട്ഫീൽഡിൽ കോലിയുടെ ബ്രില്യൻസിനും ഈ സീസൺ വേദിയായി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഒരു ഓഫ് ബാലൻസ് ത്രോയിലൂടെ ശശാങ്ക് സിങ്ങിനെ റണ്ണൗട്ടാക്കി ഞെട്ടിച്ച കോലി, പ്ലേഓഫിൽ മറ്റൊരു മനോഹരമായ ഫീൽഡിങ്ങിലൂടെ ധ്രുവ് ജുറേലിനെയും പുറത്താക്കിയിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഷാറൂഖ് ഖാനെ പുറത്താക്കിയ ഡയറക്ട് ഹിറ്റ് ത്രോയും മറ്റൊരു കോലി മാജിക്. മുപ്പത്തിയഞ്ചാം വയസ്സിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസിന് താൻ തയാറല്ലെന്ന് കോലി ഈ ഐപിഎലിലൂടെ ഒരിക്കൽ കൂടി തെളിയച്ചു.
∙ വരട്ടെ ലോകകപ്പ്
ട്വന്റി20 ലോകകപ്പിന് ആധിത്യം വഹിക്കുന്ന വെസ്റ്റിൻഡീസിലെയും യുഎസിലെയും പിച്ചുകളിൽ കോലിക്ക് റൺ കണ്ടെത്താൻ സാധിക്കില്ലെന്നും കോലിയുടെ സ്ട്രൈക്ക് റേറ്റ് ടീമിനെ ബാധിക്കുമെന്നും ഇതിനോടകം വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. എന്നാൽ എഴുതിത്തള്ളിയവരെക്കൊണ്ട് കയ്യടിപ്പിച്ചു മാത്രം ശീലമുള്ള കോലി ഈ ലോകകപ്പിലും അത് ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കോലി ശരാശരി ഫോമിൽ ഒതുങ്ങിയിരുന്ന 2022ൽ നടന്ന ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ ഐതിഹാസിക ഇന്നിങ്സ് ആരും മറന്നുകാണാൻ ഇടയില്ല. വിരാട് കോലി അങ്ങനെയാണ്, എപ്പോഴൊക്കെ കരിയർ അവസാനിച്ചെന്ന് വിമർശകർ വിധിയെഴുതിയിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ഫീനിക്സ് പക്ഷി കണക്കെ അദ്ദേഹം ഉയർത്തെഴുന്നേറ്റിട്ടുണ്ട്. കോലി ആരാധകർ പറയുന്നതുപോലെ, അറിയാലോ... വിരാട് കോലിയാണ്..!