ലോകം കീഴടക്കിയ ഫുട്ബോൾ ചക്രവർത്തിമാരും പടയോട്ടം തുടരുന്ന യുവരാജാക്കന്മാരും വാഴുന്ന ഭൂമിയിലെ രണ്ടു വൻകരകൾ – യൂറോപ്പും തെക്കേ അമേരിക്കയും. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളായ പ്രജകളിൽ ആവേശം പടർത്താൻ ഈ വൻകരകളിലെ ഫുട്ബോൾ ചാംപ്യൻഷിപ്പികൾ ഇതാ അടുത്തെത്തി! യൂറോപ്യൻ ഫുട്ബോളിന്റെ ലോകകപ്പ് എന്നു വിശേഷിപ്പിക്കുന്ന യൂറോ കപ്പും തെക്കേ അമേരിക്കയുടെ ലോകകപ്പായ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പും. ഇരു കിരീടപ്പോരാട്ടങ്ങളുടെയും കിക്കോഫിന് ഇനി ദിവസങ്ങൾമാത്രം. ജർമനി വേദിയാകുന്ന യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനു (യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്) ജൂൺ 14ന് ആണ് ആദ്യ വിസിൽ മുഴങ്ങുന്നത്. കോപ്പ അമേരിക്ക ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ കിക്കോഫ് ജൂണ്‍ 21നും. ഇത്തവണ കോപ്പയുടെ വേദി യുഎസ് ആണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ലബ് മത്സരങ്ങളിൽ നിന്ന് ഇടവേളയെടുത്ത് സൂപ്പർ താരങ്ങൾ ഇനി കുറച്ചുകാലം ദേശീയ ടീമുകളുടെ ജഴ്സിയണിയും. ഇനിയുള്ള കുറച്ചുനാളുകളിൽ പുതു ഫുട്ബോൾ നക്ഷത്രങ്ങള്‍ ഉദിക്കുന്നതും ജ്വലിക്കുന്നതും ആകാശത്തല്ല, ഈ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾ പോരടിക്കുന്ന ജർമനിയിലെയും യുഎസിലെയും മൈതാനങ്ങളിലാകും. ഫുട്ബോളിന് ഏറ്റവും വേരോട്ടമുള്ള യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും ദേശീയ ടീമുകൾ കളിക്കളത്തിലിറങ്ങുമ്പോൾ രണ്ടിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് പോലെ ലോകമെങ്ങും ആരവമുയരും. ലോക ഫുട്ബോളിലെ വമ്പൻമാരായ രാജ്യങ്ങളെല്ലാം കളത്തിലിറങ്ങുന്നതോടെ ഫുട്ബോൾ ആരാധകർക്കു കിട്ടാൻ പോകുന്നത് ഒരു ‘ലോകകപ്പി’ന്റെ പ്രതീതി തന്നെ.

Manorama Online Creative
ADVERTISEMENT

∙ ഉറക്കമിളയ്ക്കാൻ തയാറാകൂ

മിക്ക ദിവസങ്ങളിലും ഇരു കിരീട പോരാട്ടങ്ങളിലുമായി 5 കളികള്‍ വീതമാണ് ആരാധകരെ കാത്തിരിക്കുന്നത്. സോണി പിക്ചേഴ്സ് നെറ്റ‌്‌വർക്കാണ് ഇരു ചാംപ്യൻഷിപ്പും ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുക. സോണി സിക്സ് ചാനലിലും ആപ്പിലും മത്സരങ്ങൾ തത്സമയം കാണാം. ചാംപ്യൻഷിപ്പുകളുടെ സമയക്രമം പരസ്പരം തമ്മിലിടിക്കാത്തതിനാൽ ഫുട്ബോൾ ആരാധകർക്ക് ആശയക്കുഴപ്പമില്ലാതെ കളികൾ കാണാം. രാത്രി മുഴുവൻ ഉറക്കമിളയ്ക്കേണ്ടി വരുമെന്നു മാത്രം. യൂറോകപ്പ് മത്സരങ്ങൾ ഇന്ത്യൻ സമയം അർധരാത്രിയാണ്. കോപ്പ അമേരിക്ക അതിനു പിന്നാലെ പുലർച്ചെയും.

തലമുറകളായി മലയാളി ഫുട്ബോൾ പ്രേമികളുടെ കാലവർഷ രാത്രികളെ ചൂടുപിടിപ്പിച്ചു യൂറോകപ്പും കോപ്പ അമേരിക്കയും ഒരുമിച്ചാണു വരുന്നത് – ജൂണിലെ മൺസൂൺ സീസണിൽ. അർധരാത്രി അവസാനിക്കുന്ന യൂറോയുടെ ആവേശമടങ്ങും മുൻപേ പുലർച്ചെ കോപ്പ അമേരിക്കയ്ക്കു പന്തുരുണ്ടു തുടങ്ങും. കീഴടക്കുക എന്ന ഒറ്റലക്ഷ്യവുമായി ഇരു ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങള്‍ അവരുടെ സേനാനായകനെയും പടയാളികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി മുന്നേറ്റ തന്ത്രങ്ങളും പ്രതിരോധ നയങ്ങളും മൂർച്ചൂകൂട്ടിയുള്ള യുദ്ധമുറയുടെ ഒരുക്കമാണ്. തുടർന്നു യൂറോ – കോപ്പാ പോരാട്ടം. പ്രജകള്‍ക്ക് ഇതിൽപ്പരം എന്താനന്ദം!

യൂറോകപപ്പിന്റെ ഭാഗ്യ ചിഹ്നം. (Picture courtesy X /@EURO2024)

∙ ജർമനിയിലെ യൂറോ കപ്പ്

ADVERTISEMENT

ഫിഫ ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും ആഘോഷിക്കുന്ന ഫുട്ബോൾ മേളയാണ് യൂറോ കപ്പ്. ഫിഫയുടെ ലോകറാങ്കിങ്ങിലെ ആദ്യ 30 ടീമുകളിൽ 15 ടീമുകൾ യൂറോ 2024ൽ പങ്കെടുക്കുന്നതു തന്നെ അതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മുൻ ചാംപ്യന്മാരായ ജർമനിയിലെ 10 നഗരങ്ങളാണു യൂറോ കപ്പിന്റെ 17–ാം പതിപ്പിനു വേദിയാകുന്നത്. 2006 ഫിഫ ലോകകപ്പിന്റെ ആതിഥേയരും ജർമനിയായിരുന്നു. ജൂൺ 14 മുതൽ ജൂലൈ 14 വരെയാണു ചാംപ്യൻഷിപ്. 26 വരെ ഗ്രൂപ്പ് ഘട്ടം. തുടർന്നു 29 മുതൽ നോക്കൗട്ട് ഘട്ടം.

ഉദ്ഘാടന മത്സരം ജൂൺ 14ന് (ഇന്ത്യൻ സമയം ജൂൺ 15ന് പുലർച്ചെ 12.30ന്) ഗ്രൂപ്പ് എ–യിലുള്ള ജർമനിയിലും സ്കോട്‌ലൻഡും തമ്മിൽ. വേദി മ്യൂണിക്കിലെ അലിയൻസ് അരീന സ്റ്റേഡിയം. ഫൈനൽ ജൂലൈ 14ന് ബെർലിനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ. 4 ടീമുകൾ അടങ്ങുന്ന 6 ഗ്രൂപ്പുകളായിട്ടാണു ലീഗ് മത്സരം. 6 ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാരും എല്ലാ ഗ്രൂപ്പിൽ നിന്നുമായി മികച്ച 4 മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് തലമായ പ്രീക്വാർട്ടറിലെത്തും. ജൂൺ 7ന് മുൻപായി എല്ലാ രാജ്യങ്ങളും ടീമുകളെ പ്രഖ്യാപിക്കും. ഇറ്റലിയാണു നിലവിലെ ജേതാക്കൾ.

Manorama Online Creative

∙ അഡിഡാസിന്റെ ഫുസ്ബാലിബെ

‘ഫുട്‌ബോളിനാല്‍ ഒരുമിക്കാം, യൂറോപ്പിന്റെ ഹൃദയഭാഗത്ത് ഒരുമിക്കാം’ എന്നതാണ് 2024 യൂറോ കപ്പിന്റെ പ്രധാന ആശയം. യൂറോകപ്പില്‍ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെ പതാകകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണു ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘ലൗവ് ഓഫ് ഫുട്ബോൾ’ എന്ന അർഥമുള്ള ‘ഫുസ്ബല്ലിബെ (Fussballliebe)’ എന്ന പന്താകും യുറോ ചാംപ്യൻഷിപ്പിൽ ഉപയോഗിക്കുക. അഡിഡാസാണു നിർമാതാക്കൾ.

ADVERTISEMENT

അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണു പന്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. അഡിഡാസിന്റെ തന്നെ കണക്ടഡ് ബോൾ എന്ന സാങ്കേതിക വിദ്യയാണ് പന്തിൽ ഉപയോഗിച്ചിരിക്കുന്നത്. വേഗത്തിലും കൃത്യതയുമുള്ള തീരുമാനങ്ങളെടുക്കാൻ റഫറിമാരെ സഹായിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. ബോളിലെ ഐഎംയു സെൻസറുകൾ ആണ് ഡേറ്റകൾ പിടിച്ചെടുക്കുന്നത്. സെമി-ഓട്ടമേറ്റഡ് ഓഫ്‌സൈഡ് സംവിധാനത്തെ പിന്തുണയ്ക്കുന്നതാണു പന്തിലെ ആർട്ടിഫിഷൽ ഇന്റലിജൻസ്. ആൽബർട്ട് (Albart) എന്ന ടെഡി ബെയർ ആണു യൂറോ 2024–ന്റെ ചിഹ്നം (Mascot).

യൂറോകപ്പിൽ പങ്കെടുക്കുന്ന ടീമുകളിൽ നിന്നായി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം പൊർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്– 206. കൂടുതൽ ഗോളടിച്ച താരവും റൊണാൾഡോ തന്നെ–128. യൂറോയിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരവും റൊണാൾഡോയാണ്–25. ഗോളുകളും റോണോയ്ക്കു തന്നെ–14.

∙ ലോകോത്തര താരങ്ങൾ: ടീമിൽ 26 പേർ

യൂറോ കപ്പിൽ ഓരോ ടീമിനും 26 അംഗങ്ങളെ ഉൾപ്പെടുത്താൻ യുവേഫ അനുമതി നൽകിയിട്ടുണ്ട്. സാധാരണ 23 അംഗ ടീമാണ്. ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ യൂറോ കപ്പിലാണ് ഇതിനു മാറ്റം വന്നത്. കോവിഡ് മഹാമാരി കണക്കിലെടുത്ത് അന്നു 26 അംഗ ടീമിന് അനുമതി നൽകുകയായിരുന്നു. കോവി‍ഡ് കാരണം താരങ്ങളുടെ കുറവുണ്ടായേക്കാം എന്ന മുൻകരുതലിനെ തുടർന്നായിരുന്നു തീരുമാനം. തൊട്ടടുത്ത വർഷം (2022) നടന്ന ഖത്തർ ലോകകപ്പിലും ഇതാവർത്തിച്ചു. ഇത്തവണ യൂറോപ്പിലെ വിവിധ ക്ലബ് ലീഗുകൾ തീർന്ന ഉടനെയാണു യൂറോ കപ്പ്. താരങ്ങൾ മിക്കവരും പരുക്കിന്റെ പിടിയിലുണ്ട്. ഇനിയും അതിനുള്ള സാധ്യത കണക്കിലെടുത്തു 3 താരങ്ങൾക്കു കൂടി അവസരം നൽകണമെന്നു വിവിധ പരിശീലകരും ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടർന്നാണു യുവേഫ 26 അംഗ ടീമിന് അനുമതി നൽകിയത്.

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), കിലിയൻ എംബപെ (ഫ്രാൻസ്), കെവിൻ ഡിബ്രൂയ്നെ, റൊമേലു ലുക്കാകു (ബെൽജിയം), റോബർട്ട് ലെവൻഡോവ്‌സ്കി (പോളണ്ട്), ലൂക്കാ മോ‍ഡ്രിച്ച്, (ക്രൊയേഷ്യ), ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ങാം (ഇംഗ്ലണ്ട്), ലാമിൻ യമാൽ (സ്പെയിൻ) തുടങ്ങിയവരെല്ലാം യൂറോയിൽ കൊമ്പുകോർക്കും. ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, ബെൽജിയം, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയവരാണു ടൂർണമെന്റിലെ പരിചയസമ്പന്നർ. ജോർജിയ ആദ്യമായാണു യൂറോ ഫൈനൽസിനു യോഗ്യത നേടുന്നത്. 24 വർഷത്തിനു ശേഷം സ്‌ലൊവേനിയയും 2016നു ശേഷം അൽബേനിയയും യൂറോയ്ക്കെത്തുന്നു.

പൊർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. (Picture courtesy X /@EURO2024)

∙ യുഎസിലെ കോപ്പ അമേരിക്ക

100 വർഷത്തിലേറെ പാരമ്പര്യമുള്ള ചാംപ്യൻഷിപ്പാണു കോപ്പ അമേരിക്ക. 1916ൽ ആണാ തുടക്കം. അന്ന് അർജന്റീന, ചിലെ, ബ്രീസൽ, യുറഗ്വായ് എന്നീ 4 ടീമുകൾ മാത്രമുണ്ടായിരുന്നത്. തെക്കേ അമേരിക്കയ്ക്കു പുറത്ത് ഇതു രണ്ടാം തവണയാണു കോപ്പ ചാംപ്യൻഷിപ് നടക്കുന്നത്. 2016ൽ വേദിയായ യുഎസ് തന്നെയാണ് ഇത്തവയും ആതിഥേയർ. യുഎസിലെ 14 നഗരങ്ങളിലെ അരലക്ഷത്തിലേറെ ശേഷിയുള്ള സ്റ്റേഡിയങ്ങളിലാണു മത്സരങ്ങൾ.

ജൂൺ 21ന് അറ്റ്‌ലാന്റയിലെ മെഴ്സിഡീസ് ബെൻസ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ അർജന്റീയനയും കാനഡയും ഏറ്റുമുട്ടും. മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ജൂലൈ 15ന് ആണ് ഫൈനൽ. ജൂലൈ 3ന് ഗ്രൂപ്പ് ഘട്ടം അവസാനിക്കും. ക്വാർട്ടർ ഫൈനലുകൾ ജൂലൈ 5 മുതൽ 7 വരെ. സെമിഫൈനലുകൾ 10, 11 തീയതികളിൽ. തെക്കേ അമേരിക്കൻ കോൺഫെഡറേഷനായ കോംബോൾ മേഖലയിൽ നിന്ന് 10 ടീമുകളും വടക്കേ അമേരിക്കൻ കോൺഫെഡറേഷനായ കോൺകകാഫ് മേഖലയിൽ നിന്ന് 6 ടീമുകളുമാണു ടൂ‍ർണമെന്റിൽ മത്സരിക്കുന്നത്.

Manorama Online Creative

നാലു ടീമുകൾ അടങ്ങുന്ന 4 ഗ്രൂപ്പുകളുടെ മത്സരമാണു ഗ്രൂപ്പ് ഘട്ടത്തിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ 2 സ്ഥാനക്കാർ മാത്രം നോക്കൗട്ട് ഘട്ടത്തിലെത്തും. അർജന്റീനയും യുറഗ്വായും 15 തവണ വീതം കോപ്പ കിരീടം നേടിയിട്ടുണ്ട്. ബ്രസീൽ 9 തവണയും. ചിലെ, പരാഗ്വയ്, പെറു ടീമുകൾ 2 തവണ വീതവും ബൊളീവിയ, കൊളംബിയ എന്നിവർ ഓരോ തവണയും കിരീടം നേടി.

∙ ശ്രദ്ധിക്കേണ്ട താരങ്ങൾ

ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, ഏയ്ഞ്ചൽ ഡിമരിയ (അർജന്റീന), ഹാമിഷ് റോഡ്രിഗസ്, ലൂയിസ് ഡയസ് (കൊളംബിയ), ക്രിസ്റ്റ്യൻ പുലിസിക് (യുഎസ്), റോഡ്രിഗോ, വിനീസ്യൂസ് ജൂനിയർ, എൻഡ്രിക് (ബ്രസീൽ), അൽഫോൻസോ ഡേവിസ്, ജൊനാതൻ ഡേവിഡ് (കാനഡ), അലക്സിസ് സാഞ്ചസ്, എ‍ഡ്രാർഡോ വാർഗസ് (ചിലെ), കെയ്‌ലർ നവാസ് (കോസ്റ്റിക്ക), മൊയ്‌സസ് കസീഡോ, എന്നർ വലൻസിയ (ഇക്ക്വഡോർ), ഫെഡറിക്കോ വാൽവർഡെ, ഡാർവിൻ ന്യുനസ് (യുറുഗ്വായ്).

2021ലെ കോപ്പ അമേരിക്ക കിരീടവുമായി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. (Picture courtesy X /@RoyNemer)

∙ കോപ്പ ഇത്തവണ ആർക്ക്?

ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യം ഒരു പരിധിവരെ പ്രകടമാകുന്ന ടൂർണമെന്റിന്റെ പ്രധാന ആകർഷണം അർജന്റീനയും ബ്രസീലും തന്നെ. കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിർത്താനാണ് അർജന്റീന ശ്രമിക്കുക. സൂപ്പർ താരം ലയണൽ മെസ്സിക്ക് രാജ്യത്തിനായി വീണ്ടുമൊരു പ്രധാന കിരീടനേട്ടമെന്ന അസുലഭ അവസരവും. 2021ല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫോമിന്റെ കരുത്തിലാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. മെസ്സി അര്‍ജന്റീനയുടെ കുപ്പായത്തില്‍ നേടുന്ന ആദ്യ പ്രധാന കിരീടം കൂടിയായിരുന്നു അത്.

പിന്നീട് ഫൈനലിസ്സീമ കിരീടവും ഫിഫ ലോകകപ്പ് കിരീടവും നേടാന്‍ മെസ്സിക്കും കൂട്ടര്‍ക്കും സാധിച്ചു. കഴിഞ്ഞ തവണ ബ്രസീലിൽ നടന്ന കോപ്പ അമേരിക്കയിൽ മരക്കാന സ്റ്റേഡിയത്തിൽ തങ്ങളെ കണ്ണീരു കുടിപ്പിച്ച അർജന്റീനയോടു പകരം വീട്ടാനുള്ള അവസരമുണ്ട് ബ്രസീലിന്. എന്നാൽ കാൽമുട്ടിനേറ്റ പരുക്കുമൂലം ചികിത്സയിൽ കഴിയുന്ന ബ്രസീൽ സൂപ്പർ താരം നെയ്മാർ ഇത്തവണ കോപ്പ അമേരിക്ക ടൂർണമെന്റിനില്ല. ഇടതു കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് നെയ്മാർ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മുൻ ചാംപ്യന്മാരായ ചിലെ, യുറഗ്വായ്, കൊളംബിയ, പെറു എന്നീ ടീമുകളും പൊരുതാനുറച്ചാണ് എത്തുക.

English Summary:

Double Football Fever: Euro Cup & Copa America to Heat Up June, July Nights