ആശാനൊപ്പം വിട പറയാൻ 5 കൊമ്പൻമാർ; ബ്ലാസ്റ്റേഴ്സ് കൂടാരത്തിൽ വമ്പൻമാരെ നിറയ്ക്കാൻ മികേൽ സ്റ്റോറെ
മികേൽ സ്റ്റോറെ, കരോലിസ് സ്കിൻകിസുമായി ചർച്ചകളിലാണ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി നിർണയ ചർച്ചകൾ. ഒരു സ്വീഡിഷ് – ലിത്വാനിയൻ ചർച്ച! സ്വീഡനിലെ സ്റ്റോക്കോം സ്വദേശിയാണു ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് സ്റ്റോറെ. ടീമിന്റെ സ്പോർട്ടിങ് ഡയറക്ടറായ സ്കിൻകിസ് ലിത്വാനിയയിലെ മരിയാംപോളെ സ്വദേശി. ഈ ചർച്ചകളിൽ നിർണായക തീരുമാനം പറയേണ്ടതാകട്ടെ, ഒരു ഇന്ത്യക്കാരനും; കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് നിമ്മഗദ്ദ. പ്രിയപ്പെട്ട ‘ആശാൻ’ ഇവാൻ വുക്കോമനോവിച്ച് അപ്രതീക്ഷിതമായി ടീം കോച്ച് പദവി വിട്ടതിനു പിന്നാലെ അടിമുടി ഉടച്ചുവാർക്കൽ ആസന്നമാണു ബ്ലാസ്റ്റേഴ്സിൽ.

പോയ സീസണുകളിലെ താരങ്ങൾ പലരും ഉണ്ടാകില്ല, വരുന്ന സീസണിൽ. പുതിയ താരങ്ങൾ എത്തുകയും ചെയ്യും. സ്റ്റോറെ – സ്കിൻകിസ് ചർച്ചകൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ താര നിര തെളിഞ്ഞു വരും. പുതു താരങ്ങൾ വന്നാലും ടീമിനൊപ്പം ഉറച്ചു നിൽക്കുന്ന സൂപ്പർ താരം അഡ്രിയൻ ലൂണയെ കേന്ദ്രീകരിച്ചാകും ടീം രൂപപ്പെടുകയെന്നാണു പ്രതീക്ഷ.
∙ ടൈം ഫോർ ഗുഡ് ബൈ!
പുതിയ റിക്രൂട്ട്മെന്റുകളെക്കാൾ ഇപ്പോൾ ചർച്ചകളിൽ നിറയുന്നതു വിട വാങ്ങൽ തന്നെ! ഒറ്റയടിക്കു ബ്ലാസ്റ്റേഴ്സ് വിടുന്നത് ഒന്നും രണ്ടുമല്ല, 5 താരങ്ങൾ. അവരിൽ മൂന്നു പേർ വിദേശികൾ. ഒരാൾ നേരത്തെ തന്നെ യാത്ര പറഞ്ഞു കഴിഞ്ഞു. ശേഷിച്ച 4 പേരുടെ പ്രഖ്യാപനം ഉടനെത്തും. ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്, ജാപ്പനീസ് വിങ്ങർ ഡെയ്സൂകി സകായ്, ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസ് എന്നിവരാണു ടീം വിടുന്ന വിദേശികൾ. ടീമിന്റെ എക്കാലത്തെയും ടോപ് സ്കോറർ കൂടിയായ ദിമി നേരത്തെ തന്നെ വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു. രണ്ടു ഗോൾ കീപ്പർമാർ കൂടി ടീം വിട്ടു കഴിഞ്ഞു; ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷിനു പരുക്കേറ്റ ശേഷം കളത്തിലിറങ്ങിയ ലാറ ശർമയും കരൺജിത് സിങ്ങും. കളിക്കാർ മാത്രമല്ല, ടീം വിടുന്നത്.
വുക്കോമനോവിച്ചിന്റെ പരിശീലക സംഘത്തിലെ പ്രധാനിയായിരുന്ന അസിസ്റ്റന്റ് കോച്ച് ബൽജിയം സ്വദേശിയായ ഫ്രാങ്ക് ഡോവനും ‘യെലോ ആർമി’യിൽ നിന്നു വിട പറഞ്ഞു കഴിഞ്ഞു. വുക്കോമനോവിച്ചിന്റെ സംഘം അദ്ദേഹത്തിന്റെ അഭാവത്തിൽ ടീം വിടുമെന്ന് ഉറപ്പായിരുന്നു. 2022 –23 സീസണിലെ വിവാദ പ്ലേ ഓഫ് ബഹിഷ്കരണത്തെ തുടർന്നു വുക്കോമനോവിച്ച് 10 മത്സര വിലക്കു നേരിട്ടപ്പോൾ ടീമിനെ കളത്തിലിറക്കിയതു ഡോവനായിരുന്നു. കഴിഞ്ഞ ഐഎസ്എൽ സീസണിൽ ആദ്യ 5 കളികളിൽ ഡോവൻ മികച്ച ഫലവും സൃഷ്ടിച്ചിരുന്നു.
വുക്കോമനോവിച്ച് തിരിച്ചെത്തുന്നതിനു മുൻപത്തെ കളിക്കു മുന്നോടിയായി നടന്ന മാധ്യമ സമ്മേളനത്തിനു ശേഷം ഡോവൻ ചിരിയോടെ പറഞ്ഞു: ‘‘ നിങ്ങളുടെ ചോദ്യങ്ങളിൽ നിന്നു ഞാൻ രക്ഷപ്പെടുകയാണ്. അടുത്ത കളിക്കു നിങ്ങളുടെ ‘സ്വന്തം ആൾ’ മടങ്ങിയെത്തും.’’ വുക്കോമനോവിച്ചിനെക്കുറിച്ചായിരുന്നു ചിരിയോടെയുള്ള ആ പരാമർശം.
∙ പ്രതിരോധത്തിലെ നട്ടെല്ല്
മാർക്കോ ലെസ്കോവിച്ചെന്ന ക്രൊയേഷ്യൻ പ്രതിരോധ താരം 2021 ലാണു ബ്ലാസ്റ്റേഴ്സ് പിൻനിരയുടെ നട്ടെല്ലായി മാറിയത്. ആ സീസണിൽ ടീം ഫൈനലിൽ എത്തിയതിന്റെ പ്രധാന അവകാശികളിൽ ‘ലെസ്കോ’യും ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ സൂപ്പർ താരം അഡ്രിയൻ ലൂണയ്ക്കു പരുക്കേറ്റ ശേഷം ടീമിനെ നയിച്ചതും അദ്ദേഹം തന്നെ. 3 സീസണുകളിൽ പ്രതിരോധം ഉറപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ച അദ്ദേഹം പക്ഷേ, 2022 – 23 സീസൺ ഒടുവിലേറ്റ പരുക്കിനു ശേഷം അൽപം തിളക്കം മങ്ങിയിരുന്നു. പല നിർണായക ഘട്ടങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ചിലപ്പോഴെങ്കിലും എതിരാളികളെ തടയുന്നതിൽ വീഴ്ചകളുണ്ടായി.
പഴയ വേഗം നഷ്ടമായതു പോലെ തോന്നിച്ചു, പലപ്പോഴും. പരുക്കിൽ ചില മത്സരങ്ങൾ നഷ്ടപ്പെടുക കൂടി ചെയ്തതോടെ പഴയ മികവിന്റെ നിഴൽ മാത്രമായി. കഴിഞ്ഞ സീസണിൽ ടീമിലെത്തിയ മോണ്ടിനെഗ്രോ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ചിനൊപ്പം ലെസ്കോവിച്ച് പ്രതിരോധക്കോട്ട കെട്ടുമെന്ന പ്രതീക്ഷ പൂവണിഞ്ഞില്ല. പ്രതിരോധപ്പിഴവുകളായിരുന്നു സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിനു പലപ്പോഴും വിഘാതമായത്. 33 വയസ്സ് മാത്രമുള്ള ലെസ്കോവിച് പരുക്കിനു മുൻപു വരെ മികച്ച പ്രകടനമാണു പുറത്തെടുത്തത്. കമിറ്റഡ് ഡിഫൻഡർ എന്നു വിശേഷിപ്പിക്കാം, അദ്ദേഹത്തെ.
∙ ജാപ്പനീസ് അധ്വാനം
കളത്തിൽ എണ്ണയിട്ട യന്ത്രം പോലെയായിരുന്നു ഡെയ്സൂകി സകായ് എന്ന ജപ്പാനീസ് വിങ്ങർ. എല്ലായിടത്തും ഓടിപ്പാഞ്ഞു നടക്കുന്ന താരം. ടീമിന്റെ പല വിജയങ്ങളിലും പങ്കുണ്ടായിരുന്നു, അദ്ദേഹത്തിന്. പക്ഷേ, ‘ഇംപാക്ട് പ്ലെയർ’ ആകാൻ കഴിഞ്ഞതുമില്ല. കൂടുതൽ ഫിനിഷിങ് മികവുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, അദ്ദേഹം ടീമിലെ എണ്ണപ്പെട്ട താരമാകുമായിരുന്നു. അതിനു കഴിഞ്ഞില്ലെങ്കിലും ആരാധകർ മറക്കില്ല, അദ്ദേഹത്തെ. ഗോൾ വലയ്ക്കു മുന്നിൽ സച്ചിൻ സുരേഷിന്റെ അദ്ഭുത പ്രകടനങ്ങളായിരുന്നു കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
അദ്ദേഹം പരുക്കേറ്റു കളത്തിനു പുറത്തായതോടെയാണു വെറ്ററൻ ഗോൾകീപ്പർ കരൺജിത് സിങ്ങിനു ഗ്ലൗസ് അണിയേണ്ടി വന്നത്. പ്രതാപകാലം പണ്ടേ കഴിഞ്ഞ കരൺജിത്ത് ആവതു ശ്രമിച്ചെങ്കിലും തിളങ്ങാൻ കഴിഞ്ഞില്ല. പല മത്സരങ്ങളിലും അദ്ദേഹത്തിന്റെ കൈകൾ ചോർന്നു, കണക്കുകൂട്ടലുകൾ തെറ്റി, ടീം തോറ്റു. കരൺജിത്തിന്റെ പരാജയമാണു മൂന്നാം നമ്പർ ഗോൾ കീപ്പർ ലാറ ശർമയ്ക്കു വഴിയൊരുക്കിയത്. കിട്ടിയത് ഏതാനും അവസരങ്ങൾ മാത്രമായിരുന്നെങ്കിലും ലാറ ബാറിനു കീഴിൽ സാധ്യമായതെല്ലാം ചെയ്തു. ശ്രദ്ധിക്കപ്പെട്ടെങ്കിലും പുതിയ സീസണിൽ അദ്ദേഹം ക്ലബ്ബിനൊപ്പം ഉണ്ടാകില്ല.
∙ പുതിയ ആശാൻ അഥവാ സ്റ്റോറെ
പോയവരെല്ലാം മികച്ചവർ, വരാനിരിക്കുന്നവർ അതിലും മികച്ചവരെന്നു പ്രതീക്ഷിക്കാനാണു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷക്കണക്കിന് ആരാധകർക്കിഷ്ടം. മികേൽ സ്റ്റോറെ മറ്റൊരു വുക്കോമനോവിച്ച് ആകുമെന്നു പ്രതീക്ഷിക്കാമോ എന്നുറപ്പില്ല. അദ്ദേഹത്തിന്റെ ശൈലിയും ഫിലോസഫിയും ഏറെ വ്യത്യസ്തമാണെന്നാണു സൂചനകൾ. ഇവാൻ ഇന്ത്യൻ ഫുട്ബോളിനെയും കേരളത്തെയും ബ്ലാസ്റ്റേഴ്സിനെയും വൈകാരികമായാണു സ്വീകരിച്ചതും ഇഷ്ടപ്പെട്ടതും.
കളിയിലെ തന്ത്രങ്ങളെക്കാൾ അദ്ദേഹം കളിക്കാരെയും ആരാധകരെയും വൈകാരികമായാണു ഹൃദയത്തോടു ചേർത്തു വച്ചത്. കളിയിൽ പ്രതിഫലിച്ചതും അതു തന്നെയായിരുന്നു. 4–4–2 ഫോർമേഷനെയാണ് വുക്കോമനോവിച്ച് കൂടുതലും ആശ്രയിച്ചിരുന്നത്. പൊസഷൻ ഫുട്ബോൾ ഇഷ്ടപ്പെടുന്ന സ്റ്റോറെയും 4–4–2 ഫോർമേഷൻ ഇഷ്ടപ്പെടുന്നയാളാണ്. എന്നാൽ 3–4–3, 4–3–3 ഫോർമേഷനുകളും കളത്തിൽ പരീക്ഷിക്കാറുണ്ട്.
വുക്കോമനോവിച് സൃഷ്ടിച്ച വൻ സ്വാധീനം ടീമിലും ലക്ഷക്കണക്കിന് ആരാധകരിലും നിലനിൽക്കുന്നതിനാൽ ഇവാനെക്കാളും മികച്ച ഇംപാക്ട് കൈവരിക്കുകയെന്ന ഹിമാലയൻ വെല്ലുവിളിയാണു സ്റ്റോറെയ്ക്കു മുന്നിൽ. ബ്ലാസ്റ്റേഴ്സ് കോച്ച് ആകും മുൻപ് വളരെക്കുറച്ചു പേർ മാത്രമാണ് സമൂഹ മാധ്യമ അക്കൗണ്ടുകളിൽ അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. ഇപ്പോഴാകട്ടെ, ഫോളോവേഴ്സിന്റെ എണ്ണം അനേകം മടങ്ങു വർധിച്ചു കഴിഞ്ഞു! അവരുടെ പ്രതീക്ഷകളാണു സ്റ്റോറെയുടെ വെല്ലുവിളി. ഒരിക്കലും പ്രഫഷനൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത, 14 –ാം വയസ്സ് മുതൽ പരിശീലക വേഷമണിയുന്ന സ്റ്റോറെ ചരിത്രം സൃഷ്ടിക്കുമോ? കാത്തിരിക്കാം.
∙ ആരു വരും, പകരക്കാരായി
യവന ഗോൾ ദൈവമെന്നു വിശേഷിപ്പിക്കപ്പെട്ട ഡയമന്റകോസിന്റെ പകരക്കാരൻ ആരെന്ന് ഇനിയും വ്യക്തമല്ല. ദിമിക്കു പകരം ഒരു വിദേശ സ്ട്രൈക്കറെയാണു ക്ലബ് തേടുന്നത്. സെക്കൻഡ് സ്ട്രൈക്കറായി കളിച്ചിരുന്ന ഫെദോർ ചെർനിച് ഒരു സീസൺ കൂടി തുടരുമോയെന്നു വ്യക്തമല്ല. ലിത്വാനിയ ക്യാപ്റ്റൻ കൂടിയായ ചെർനിച്ചിന്റെ പ്രകടനത്തിൽ ടീം മാനേജ്മെന്റ് തൃപ്തരാണെന്നാണു സൂചന. ഘാന താരം ക്വാമെ പെപ്ര തുടരുമോയെന്ന് ഉറപ്പില്ല. കളത്തിൽ ഇറങ്ങും മുൻപേ പരുക്കേറ്റു പുറത്തായ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സത്തീരിയോയുടെ കാര്യവും ഉറപ്പില്ല.
പരുക്കിൽ നിന്നു മുക്തനായെങ്കിലും പൂർണ ഫിറ്റ്നസ് ഉണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തെ നിലനിർത്താൻ സാധ്യതയുള്ളൂ. ലെസ്കോവിച്ചിനു പകരം വിദേശി സെൻട്രൽ ഡിഫൻഡർ വരും. ഗോവയുടെ മൊറോക്കൻ വിങ്ങർ നോഹ സദൂയി മഞ്ഞപ്പടയുടെ ഭാഗമാകുമെന്നതാണ് ഇതുവരെയുള്ള വലിയ വാർത്ത. ഐ ലീഗ് ടീമായ ഐസോൾ എഫ്സിയുടെ ഗോൾകീപ്പർ നോറ ഫെർണാണ്ടസും കരാർ ഒപ്പിട്ടതായാണു വിവരം.