പാക്കിസ്ഥാനെ ബോൾഔട്ടാക്കി ടീം ‘യുവ ഇന്ത്യ’; കന്നി കപ്പ് വന്നത് മലയാളിത്താരത്തിന്റെ കയ്യിലൂടെ; കോലിയും രോഹിത്തും ‘നേർക്കുനേർ’
കായിക മേളകളുടെ പെരുമഴക്കാലത്ത് ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി ട്വന്റി20 ലോകകപ്പും വന്നെത്തി. ഇനിയുള്ള ഒരുമാസക്കാലം ക്രിക്കറ്റ് ആരാധകർക്ക് കുട്ടിക്രിക്കറ്റിന്റെ ആഘോഷ രാവുകളും പകലുകളുമാണ്. യുഎസിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ 9–ാം പതിപ്പിൽ അണിനിരക്കുന്നത് 20 ടീമുകൾ. ഐസിസി റാങ്കിങ്ങിലെയും കളിക്കളങ്ങളിലെയും കൊലകൊമ്പൻമാർ മുതൽ രാജ്യാന്തര ക്രിക്കറ്റിലെ പുതുമുഖങ്ങൾവരെ നീളുന്ന ഈ പടയിൽ ആരൊക്കെ വാഴും ആരോക്കെ വീഴും എന്നത് ഏതാനും ആഴ്ചകൾക്കൊടുവിൽ ജൂൺ 29ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ അറിയാം. ആവേശത്തിനൊപ്പം ഒട്ടേറെ കൗതുക കാഴ്ചകളും സമ്മാനിച്ചാണ് ഓരോ ട്വന്റി 20 ലോകകപ്പിനും തിരശീല വീണിട്ടുള്ളത്. ഇത്തരം കൗതുകങ്ങൾ തേടിയുള്ള യാത്രയുടെ തുടക്കമാണിത്.

∙ തുടക്കം ഇന്ത്യ – പാക്ക് ഫൈനൽ പോരാട്ടത്തിൽ നിന്ന്
ക്രിക്കറ്റിന്റെ ഫോർമാറ്റ് ഏതുതന്നെ ആയാലും അതിലെ ഏറ്റവും പ്രീമിയം പോരാട്ടമായി എക്കാലവും കണക്കാക്കപ്പെടുന്നത് ഇന്ത്യ – പാക്ക് മത്സരങ്ങളാണ്. പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ സാക്ഷ്യം വഹിച്ചതും ഇത്തരത്തിലൊരു ടോപ് പ്രീമിയം പോരാട്ടത്തിനാണ്. പോരാട്ടത്തിന്റെ അവസാന നിമിഷങ്ങളിൽ കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിൽ നിന്ന് പാക്കിസ്ഥാന്റെ വിജയം തട്ടിയെടുത്തത് ഒരു മലയാളി താരത്തിന്റെ കൈകളാണ്. പാക്ക് വിജയത്തിലേക്കുള്ള ദൂരം ഒരു വിക്കറ്റ് ശേഷിക്കെ 4 പന്തുകളിൽ 4 റൺസ് മാത്രം ആയിരുന്നപ്പോൾ, മിസ്‌ബാ ഉൾ ഹഖ് ഉയർത്തിയടിച്ച പന്ത് കയ്യിലൊതുക്കിക്കൊണ്ടാണ് ശ്രീശാന്ത് പാക്കിസ്ഥാനു മുകളിൽ ഇന്ത്യൻ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്.
അതേ വർഷം നടന്ന ഏകദിന ലോകകപ്പിലേറ്റ ദയനീയ പരാജയത്തെ തുടർന്ന് മുതിർന്ന താരങ്ങൾ എല്ലാവരും മാറി നിന്നപ്പോൾ എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യൻ ടീമായിരുന്നു പ്രഥമ ട്വന്റി20 ലോക പോരട്ടത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയത്. അന്ന് ടീമിലുണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ താരം (29 വയസ്സ്) ഇന്നത്തെ ടീം ഇന്ത്യയുടെ ചീഫ് സിലക്ടറായ അജിത് അഗാർകർ ആയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ താരം ഇപ്പോഴത്തെ ഇന്ത്യൻ നായകൻ രോഹിത് ശർമയും. എന്നാൽ ബിസിസിഐയുടെയും ടീം സിലക്ടർമാരുടെയും വരെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ഉയർന്ന ഇന്ത്യൻ യുവാക്കൾ കപ്പുമായി തിരികെയെത്തിയത് ചരിത്രം.
∙ വിജയിയെ നിർണയിച്ച ‘ബോൾഔട്ട്’
ഫൈനൽ പോരാട്ടത്തിന് മുൻപ് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയ മത്സരത്തിന്റെ സമാപനവും ഏറെ കൗതുകം നിറഞ്ഞതായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ‘സൂപ്പർ ഓവർ’ അവതരിപ്പിക്കുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന ബോൾഔട്ട് സംവിധാനത്തിലൂടെയാണ് അന്ന് പാക്കിസ്ഥാനുമേൽ ഇന്ത്യ വിജയക്കൊടി പാറിച്ചത്. ബാറ്റർ ഇല്ലാത്ത വിക്കറ്റിലേക്ക് ഇരു ടീമിലെയും തിരഞ്ഞെടുക്കപ്പെടുന്ന 5 ബോളർമാർ ഓരോ പന്തുവീതം മാറിമാറി എറിയുന്ന രീതിയാണ് ബോൾഔട്ട് സംവിധാനം. പാക്കിസ്ഥാനായി ആദ്യ 3 പന്തുകൾ എറിഞ്ഞ യാസിർ അറാഫത്ത്, ഉമർഗുൾ, ഷഹീദ് അഫ്രീദി എന്നിവർ അവസരങ്ങൾ പാഴാക്കിയപ്പോൾ ഇന്ത്യയ്‌ക്കുവേണ്ടി സേവാഗ്, ഹർഭജൻ, ഉത്തപ്പ എന്നിവർ പന്ത് കൃത്യമായി സ്‌റ്റംപിലെത്തിച്ചു. ഇതോടെ ഇന്ത്യയുടെ വിജയം ഉറപ്പായതിനാൽ ഇരു ടീമുകളിലെയും ശേഷിച്ച ബോളർമാർക്ക് പന്തെറിയേണ്ടി വന്നില്ല.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ പാക്കിസ്ഥാൻ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാൽ, മുഹമ്മദ് ആസിഫിന്റെ ബോളിങ് മികവിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞു. നാല് ഓവറിൽ 18 റൺസു മാത്രം വഴങ്ങി ഗംഭീർ, സേവാഗ്, യുവരാജ്, കാർത്തിക് എന്നീ ഇന്ത്യയുടെ മുൻനിര ബാറ്റർമാരെയാണ് ആസിഫ് കൂടാരംകയറ്റിയത്. റോബിൻ ഉത്തപ്പയും(50) മഹേന്ദ്രസിങ് ധോണിയും (33) മികച്ച രീതിയിൽ കളിച്ചെങ്കിലും 20 ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് 141 റൺസ് മാത്രം. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. അവസാന രണ്ട് ഓവറുകളിൽ നിന്ന് പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 29 റൺസാണ്.
എന്നാൽ അജിത് അഗാർകർ എറിഞ്ഞ 19–ാം ഓവറിൽ പാക്ക് ബാറ്റർമാർ അടിച്ചുകൂട്ടിയത് 17 റൺസ്! അവസാന ഓവർ എറിയാനായി ശ്രീശാന്ത് എത്തുമ്പോൾ ഇന്ത്യയ്ക്കു പ്രതിരോധിക്കാൻ കയ്യിലുണ്ടായിരുന്നത് 11 റൺസ്. പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടത് 12 റൺസും. എന്നാൽ, ആദ്യ 5 പന്തിൽ തന്നെ പാക്കിസ്ഥാൻ ബാറ്റർമാർ 11 റൺസ് നേടിയതോടെ സ്കോർ സമനിലയിലെത്തി. അവസാന പന്തിൽ ഒരു റൺസ് ഓടിയെടുത്ത് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിനിടെ മിസ്‌ബാ ഉൾ ഹഖിന്റെ വിക്കറ്റ് തെറിച്ചതോടെ സ്കോർ സമനിലയിൽ തന്നെ 20 ഓവർ മത്സരം അവസാനിക്കുകയായിരുന്നു. തുടർന്നാണ് ബോൾഔട്ടിലേക്ക് കളി മുന്നേറിയതും ഇന്ത്യ വിജയം ഉറപ്പിച്ചതും.
ഈ രണ്ട് മത്സരങ്ങളും തമ്മിലുള്ള ഏറ്റവും പ്രധാന സാമ്യം കളിയുടെ നിർണായക നിമിഷത്തിലെ മലയാളി താരം എസ്.ശ്രീശാന്തിന്റെയും പാക്കിസ്ഥാൻ സ്റ്റാർ ബാറ്റർ മിസ്ബ ഉൾ ഹഖിന്റെയും സാന്നിധ്യമാണ്. ഫൈനൽ പോരാട്ടത്തിൽ മിസ്ബയുടെ വിക്കറ്റ് ശ്രീശാന്തിന്റെ കൈകളിൽ അവസാനിച്ചപ്പോൾ പ്രഥമികഘട്ട മത്സരത്തിൽ മിസ്ബയുടെ വിക്കറ്റ് തെറിച്ചത് ശ്രീശാന്ത് – അഗാർകർ സഖ്യത്തിന്റെ ശ്രമഫലമായാണ്.
∙ 4000 റൺസിന്റെ തിളക്കത്തിലും ഇന്ത്യ – പാക്ക് പോര്
പുരുഷ ട്വന്റി20 മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയിലും മുന്നിലുള്ളത് ഒരു ഇന്ത്യൻ താരവും ഒരു പാക്ക് താരവുമാണ്. ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി 109 മത്സരങ്ങളിൽ നിന്ന് 4037 റൺസ് സ്വന്തമാക്കി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ പാക്കിസ്ഥാൻ സൂപ്പർ താരം ബാബർ അസം 112 മത്സരങ്ങളിൽ നിന്ന് 4023 റൺസുമായി തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യ – പാക്ക് മത്സരങ്ങൾക്കൊപ്പം ഈ ഒന്നും രണ്ടും സ്ഥാനങ്ങൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിനും ഇത്തവണത്തെ ലോകകപ്പ് സാക്ഷ്യം വഹിക്കും എന്നതിൽ സംശയമില്ല.
ട്വന്റി20 ലോകകപ്പുകളിൽ നിന്ന് ഏറ്റവും അധികം റൺസ് നേടിയിട്ടുള്ള താരവും വിരാട് കോലി തന്നെയാണ്. 27 മത്സരങ്ങളിലെ 25 ഇന്നിങ്സുകളിൽ നിന്നായി 1141 റൺസാണ് കോലി ലോകകപ്പിൽ നിന്ന് അടിച്ചെടുത്തിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് 31 കളികളിലെ 31 ഇന്നിങ്സുകളുമായി ശ്രീലങ്കയുടെ മഹേല ജയവർധനെ അടിച്ചുകൂട്ടിയ 1016 റൺസും. നിലവിലെ ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളെ പരിഗണിച്ചാൽ കോലിയുടെ ഈ റെക്കോർഡ് മറികടക്കാൻ ഏറ്റവും സാധ്യതയുള്ള താരം രോഹിത് ശർമ തന്നെയാണ്. 963 റൺസുമായി കോലിക്കും ജയവർധനെയ്ക്കും ക്രിസ് ഗെയിലിനും(965) തൊട്ടുപിന്നിലായി നാലാം സ്ഥാനത്താണ് (963) റൺ പട്ടികയിൽ രോഹിത്തിന്റെ നിലവിലെ സ്ഥാനം.
∙ എല്ലാ ട്വന്റി20 ലോകകപ്പിലും പങ്കെടുത്ത് രോഹിത്
പ്രഥമ ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ യുവനിര സ്വന്തമാക്കുമ്പോൾ, ഫൈനൽ പോരാട്ടത്തിൽ ആറാമനായി ബാറ്റിങ്ങിനെത്തി 16 പന്തിൽ നിന്ന് പുറത്താകാതെ 30 റൺസ് സ്വന്തമാക്കി ടീമിന്റെ റൺ വേട്ടക്കാരിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഒരു 20 വയസ്സുകാരൻ പയ്യനുണ്ടായിരുന്നു. 17 വർഷങ്ങള്‍ക്ക് ശേഷം ട്വന്റി20 ലോകകപ്പ് അതിന്റെ 9–ാം പതിപ്പിലേക്ക് കടക്കുമ്പോൾ അന്നത്തെ പയ്യൻ ഇന്ന് ഇന്ത്യൻ ടീമിന്റെ നായക വേഷത്തിലാണ് കളത്തിലിറങ്ങുന്നത്.
ചരിത്രത്തിൽ ഇതുവരെ നടന്നിട്ടുള്ള എല്ലാ ട്വന്റി20 ലോകകപ്പുകളിലും പങ്കെടുത്തിട്ടുള്ള അത്യപൂർവം താരം മറ്റാരുമല്ല, ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ആ റെക്കോർഡിന് ഉടമ. ഇതുവരെ നടന്ന എല്ലാ ട്വന്റി20 ലോകകപ്പുകളും കളിച്ചിട്ടുള്ള ഏക ഇന്ത്യൻ താരമായ രോഹിത് ശർമ തന്നെയാണ് ട്വന്റി 20 ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുള്ള താരവും. 39 മത്സരങ്ങളിലാണ് രോഹിത് ഇതുവരെ ലോകകപ്പ് വേദികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്.