അടിച്ചൊതുക്കി ‘പന്ത്’; എറിഞ്ഞുവീഴ്ത്തി ബുമ്രയും പാണ്ഡ്യയും; എട്ടാം അങ്കത്തിലും തലകുനിച്ച് പാക്ക് പട; തലയെടുപ്പോടെ ടീം ഇന്ത്യ
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7–ാം ജയം. നിർണായക നിമിഷങ്ങളിൽ ഇന്ത്യയ്ക്കു മുന്നിൽ മത്സരം മറക്കുന്ന പാക്ക് ശീലത്തിന് ഇക്കുറിയും മാറ്റമില്ല. സ്വന്തം പോക്കറ്റിൽ ഉണ്ടായിരുന്ന വിജയം ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ അടിയറവുവച്ച പാക്കിസ്ഥാന് ടൂർണമെന്റിലെ രണ്ടാം തോൽവി. മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ, കാര്യങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല.
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7–ാം ജയം. നിർണായക നിമിഷങ്ങളിൽ ഇന്ത്യയ്ക്കു മുന്നിൽ മത്സരം മറക്കുന്ന പാക്ക് ശീലത്തിന് ഇക്കുറിയും മാറ്റമില്ല. സ്വന്തം പോക്കറ്റിൽ ഉണ്ടായിരുന്ന വിജയം ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ അടിയറവുവച്ച പാക്കിസ്ഥാന് ടൂർണമെന്റിലെ രണ്ടാം തോൽവി. മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ, കാര്യങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല.
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7–ാം ജയം. നിർണായക നിമിഷങ്ങളിൽ ഇന്ത്യയ്ക്കു മുന്നിൽ മത്സരം മറക്കുന്ന പാക്ക് ശീലത്തിന് ഇക്കുറിയും മാറ്റമില്ല. സ്വന്തം പോക്കറ്റിൽ ഉണ്ടായിരുന്ന വിജയം ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ അടിയറവുവച്ച പാക്കിസ്ഥാന് ടൂർണമെന്റിലെ രണ്ടാം തോൽവി. മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ, കാര്യങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല.
ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7–ാം ജയം. നിർണായക നിമിഷങ്ങളിൽ ഇന്ത്യയ്ക്കു മുന്നിൽ മത്സരം മറക്കുന്ന പാക്ക് ശീലത്തിന് ഇക്കുറിയും മാറ്റമില്ല. സ്വന്തം പോക്കറ്റിൽ ഉണ്ടായിരുന്ന വിജയം ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ അടിയറവുവച്ച പാക്കിസ്ഥാന് ടൂർണമെന്റിലെ രണ്ടാം തോൽവി. മഴ വൈകിപ്പിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടാണ് ഇന്ത്യ ആദ്യം ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ, കാര്യങ്ങൾ ഒട്ടും സുഖകരമായിരുന്നില്ല. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തങ്ങളുടെ ഏറ്റവും മോശം സ്കോർ (119) സ്വന്തമാക്കിയ ടീം ഇന്ത്യ ഒരിക്കലും പ്രതീക്ഷിച്ച കാര്യങ്ങളായിരുന്നില്ല പിന്നീട് സംഭവിച്ചത്. 90 ശതമാനം തോൽവി ഉറപ്പിച്ചിരുന്ന സ്ഥാനത്തു നിന്ന് വിജയത്തിലേക്കുള്ള മടങ്ങിവരവ്. തീർത്തും അവിശ്വസനീയമായ ആ കുതിപ്പിന് ചുക്കാൻ പിടിച്ചതോ, ഇന്ത്യയുടെ കരുത്തുറ്റ ബോളിങ് നിരയും...
∙ ബാറ്റുകൊണ്ട് ഇന്ത്യയുടെ രക്ഷകനായി പന്ത്
ഓപ്പണർമാരായ രോഹിത്തും കോലിയും തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും ആദ്യം അക്ഷർ പട്ടേലിനും പിന്നീട് സൂര്യകുമാർ യാദവിനും ഒപ്പം നിലയുറപ്പിച്ച് ഇന്ത്യയുടെ ബാറ്റിങ് നെടുന്തൂണായത് ഋഷഭ് പന്താണ്. അയർലൻഡിന് എതിരായ മത്സരത്തിൽ എവിടെ നിർത്തിയോ, അവിടെ നിന്ന് വീണ്ടും തുടങ്ങിയ പോലെയായിരുന്നു പന്തിന്റെ ഇന്നിങ്സ്. ബാറ്റിങ് അതീവ ദുഷ്കരമായിരുന്ന പിച്ചിൽ ക്ഷമയോടെ പിടിച്ചു നിന്ന് 31 പന്തുകളിൽ നിന്ന് പന്ത് തല്ലിക്കൂട്ടിയ 42 റൺസാണ് ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത ടോട്ടൽ സമ്മാനിച്ചത്.
കോലിക്ക് പിന്നാലെ രോഹിത്തും കൂടാരം കയറിയതോടെ ഇന്ത്യൻ ഇന്നിങ്സിന്റെ പൂർണ ഉത്തരവാദിത്തം പന്തിന്റെയും ബാറ്റിങ് ഓഡറിൽ വലിയ സ്ഥാനക്കയറ്റം ലഭിച്ച് നാലാമനായി ക്രീസിൽ എത്തിയ അക്ഷർ പട്ടേലിന്റെയും ചുമലിലായി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ 58 റൺസ് വരെ എത്തിക്കുകയും ചെയ്തു. എന്നാൽ ‘പിച്ചിനെ’ മറന്ന് കൂറ്റനടിക്ക് ശ്രമിച്ച അക്ഷർ പട്ടേൽ നസീം ഷായ്ക്ക് വിക്കറ്റ് നൽകി പുറത്താകുമ്പോഴേക്കും ഇന്ത്യയുടെ സ്കോർ 58ൽ എത്തിയിരുന്നു. പിന്നാലെ എത്തിയ സൂര്യകുമാറിനെ ഒരുവശത്ത് കാഴ്ചക്കാരനായി നിർത്തി മറുവശത്ത് പന്ത് ആഞ്ഞടിച്ചപ്പോൾ നാലാം വിക്കറ്റിൽ 22 പന്തുകളിൽ നിന്ന് പിറന്നത് 31 റൺസ്.
ഒടുവിൽ 14.1 ഓവറിൽ ടീം ടോട്ടൽ 96 നിൽക്കെയാണ് പന്ത് പുറത്തായത്. അതിന് പിന്നാലെയാണ് ചീട്ടുകൊട്ടാരം കണക്കെ ഇന്ത്യയുടെ മറ്റ് വിക്കറ്റുകൾ കൊഴിഞ്ഞുവീണത്.
∙ ആദ്യ പകുതി ബാറ്റർമാരുടേത്; രണ്ടാം പകുതി എറിഞ്ഞുനേടി ബോളർമാർ
10 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് ആയിരുന്നു. മാന്യമായി ആദ്യ പകുതി പിന്നിട്ട ഇന്ത്യയെ കാത്തിരുന്നത് വളരെ മോശമായ രണ്ടാം പകുതി ആയിരുന്നു. നിശ്ചിത 20 ഓവർ പൂർത്തിയാക്കാൻ പോലും കഴിയുന്നതിന് മുന്നേ ശേഷിച്ച 7 വിക്കറ്റുകളും ഇന്ത്യയ്ക്കു നഷ്ടമായി. ക്രീസിലുണ്ടായിരുന്ന അവസാന 9 ഓവറുകളിൽ നിന്ന് ഇന്ത്യൻ ബാറ്റർമാർക്ക് സ്കോർ ബോർഡിൽ ചേർക്കാനായത് വെറും 38 റൺസും.
പാക്കിസ്ഥാന്റെയും സ്ഥിതി മറിച്ചായിരുന്നില്ല. 120 റൺസിന്റെ ചെറിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്റെ ബാറ്റർമാരും തുടക്കത്തിൽ വളരെ കരുതലോടെയാണ് കളിച്ചത്. ഇന്ത്യൻ ഫീൽഡർമാരുടെ കൈകളിൽ നിന്ന് ക്യാച്ചുകൾ ചോർന്നു പോകുന്നതിൽ വീഴ്ച വരാതിരിക്കുകകൂടി ചെയ്തതോടെ അവർ ശക്തമായി തന്നെ മുന്നേറി. 12 ഓവറുകൾ (72 പന്തുകൾ) പിന്നിടുമ്പോൾ 72 റൺസിന് 2 വിക്കറ്റ് എന്ന സുരക്ഷിതമായ നിലയിലായിരുന്നു അവർ.
ആ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 10 ശതമാനം വിജയസാധ്യത പോലും ആരും പ്രതീക്ഷിച്ചിരുന്നതുമല്ല. എന്നാൽ, പാക്കിസ്ഥാന്റെ കൈവെള്ളയിൽ ഇരുന്ന കളി ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ട് സ്വന്തമാക്കുന്ന കാഴ്ചയ്ക്കാണ് പിന്നീടുള്ള 8 ഓവറുകൾ സാക്ഷ്യം വഹിച്ചത്. അവസാന 8 ഓവറിൽ (48) നിന്ന് പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 48 റൺസ് ആയിരുന്നെങ്കിൽ 41 നേടാൻ മാത്രമേ അവർക്ക് സാധിച്ചുള്ളു. ഇതിനിടയിൽ 5 വിക്കറ്റുകളും അവർക്ക് നഷ്ടമായി, വിജയവും...
∙ രണ്ടക്കം കടന്നത് ഇന്ത്യയുടെ 3 താരങ്ങൾ മാത്രം!
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ശക്തർ എന്നു വിശേഷിപ്പിക്കാവുന്ന 4 ബാറ്റർമാരും 3 ഓൾറൗണ്ടർമാരും ഉണ്ടായിരുന്നിട്ടും ഇന്ത്യൻ നിരയിൽ നിന്ന് 2 അക്ക സ്കോർ കണ്ടെത്തിയത് മുന്ന് താരങ്ങൾ മാത്രം. ഋഷഭ് പന്ത്, അക്ഷർ പട്ടേൽ, രോഹിത് ശർമ എന്നിവരാണ് ആ മൂവർ സംഘം. മറ്റെല്ലാവരെയും പാക്ക് പേസ് ബോളർമാർ ചുരുട്ടിക്കെട്ടുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ്, നസീം ഷാ എന്നിവർ 3 വിക്കറ്റുകൾ വീതവും മുഹമ്മദ് അമീർ 2 വിക്കറ്റുകളും നേടി.
∙ പാക്കിസ്ഥാന്റെ താളം തെറ്റിയത് ഡെത്ത് ഓവറുകളിൽ
15–ാം ഓവറിന്റെ തുടക്കത്തിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 36 പന്തുകളിൽ നിന്ന് വെറും 40 റൺസ് ആയിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് 19–ാം ഓവർ വരെയുള്ള ഓവറുകളിൽ ഒരു ബൗണ്ടറി പോലും ഇന്ത്യൻ ബോളർമാർ വഴങ്ങിയില്ല. ഇതോടെയാണ് അവസാന ഓവറിൽ പാക്കിസ്ഥാന്റെ വിജയലക്ഷ്യം 18 ആയത്. 15–ാം ഓവറിൽ 3 റൺസ് മാത്രം വിട്ടുനിൽകിയ ബുമ്ര 19–ാം ഓവറിൽ വീണ്ടും പാക്കിസ്ഥാൻ ബാറ്റർമാരെ പിടിച്ചുകെട്ടി. 3 റൺസ് മാത്രം വഴങ്ങിയ ബുമ്ര ഒരു വിക്കറ്റും സ്വന്തമാക്കി. 4 ഓവറിൽ നിന്ന് നേടിയ 3 വിക്കറ്റുകൾ ഉൾപ്പെടെ ബുമ്ര എറിഞ്ഞത് 15 ഡോട്ബോളുകൾ. ഈ മിന്നുന്ന പ്രകടനത്തിന്റെ മികവിൽ ഇന്ത്യയുടെ രണ്ടാം മത്സരത്തിലെയും കളിയിലെ താരമായി ബുമ്രയെ തന്നെയാണ് തിരഞ്ഞെടുത്തത്.
∙ രോഹിത്തും കോലിയും നേർക്കുനേർ; ഒരു ചുവട് മുന്നേ ബാബർ അസം
മുഖാമുഖം നിന്നത് ലോക ട്വന്റി20 ക്രിക്കറ്റിലെ 3 ടോപ് സ്കോറർമാർ. ഒന്നങ്ങോട്ട് ഒന്ന് ഇങ്ങോട്ടോ മാറിയാൽ ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾക്ക് ചലനമുണ്ടാകുമായിരുന്ന മത്സരം. എന്നാൽ, കാര്യമായി ഒന്നും സംഭവിച്ചില്ല. റൺവേട്ടക്കാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം പാക്കിസ്ഥാൻ നായകൻ ബാബർ അസമിന്റെയും രണ്ടാം സ്ഥാനം ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോലിയുടെയും മൂന്നാം സ്ഥാനം ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പക്കലും ഭദ്രം. 4080 റൺസുമായി ബാബർ അസം ഒരു ചുവട് മുന്നിലാണെങ്കിൽ 4042 റൺസ് സ്വന്തമായുള്ള കോലിയും 4039 റൺസ് സ്വന്തമായുള്ള രോഹിത് ശർമയും തമ്മിൽ രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.
അതേ സമയം ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിൽ ശ്രീലങ്കയുടെ മുൻ നായകൻ മഹേല ജയവർധനെയെ പിന്നിലാക്കി രോഹിത് ശർമ രണ്ടാം സ്ഥാനത്തെത്തി. ലോകകപ്പിലെ 31 ഇന്നിങ്സുകളിൽ നിന്ന് നേടിയ 1016 റൺസിന്റെ കരുത്തിൽ ജയവർധനെ അലങ്കരിച്ചിരുന്ന രണ്ടാം സ്ഥാനം രോഹിത് സ്വന്തമാക്കിയത് തന്റെ 38–ാം ഇന്നിങ്സിലൂടെയാണ്. 1028 റൺസാണ് ട്വന്റി20 ലോകകപ്പിൽ നിന്ന് രോഹിത്തിന്റെ നിലവിലെ സമ്പാദ്യം. 1146 റൺസുമായി വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സിക്സ് അടി വീരൻമാർ അണിനിരക്കുന്ന രണ്ട് ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും. എന്നാൽ, നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – പാക് മത്സരത്തിൽ ആകെ പിറന്നത് വെറും 4 സിക്‌സറുകൾ മാത്രം. ഇന്ത്യയുടെ വക 2, പാക്കിസ്ഥാന്റെ വക 2. രാജ്യാന്തര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി ഏറ്റവും കൂടുതൽ സിക്സർ പറത്തിയിട്ടുള്ള (601) രോഹിത് ശർമയുടെ ബാറ്റിൽ നിന്നുപോലും ഒരു സിക്സർ മാത്രമാണ് പറന്നത്. രാജ്യാന്തര ട്വന്റി 20യിൽ നിന്ന് ഏറ്റവും കൂടുതൽ സിക്‌സർ നേടിയിട്ടുള്ളത് വെസ്റ്റ് ഇൻഡീസ് മുൻതാരം ക്രിസ് ഗെയിലാണ്. രോഹിത്തിന് രണ്ടാംസ്ഥാനമാണുള്ളത്.
∙ തിങ്ങി നിറഞ്ഞ് നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം
കനത്ത മഴഭീഷണിക്കിടയിലും നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ആരാധകപ്പെരുമഴ. ഇന്ത്യ– പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരം കാണാൻ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്ത് സ്റ്റേഡിയത്തിന്റെ ഗാലറിക്ക് പരമാവധി ഉൾക്കൊള്ളാനാകുന്ന 34,000ലും ഏറെ ആരാധകർ.
സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് ലഭിക്കാതെ വന്ന ആയിരക്കണക്കിന് ആരാധകർക്കായി സ്റ്റേഡിയത്തിനു പുറത്തുള്ള പാർക്കിൽ പ്രത്യേക സ്ക്രീൻ സജ്ജമാക്കുകയും ചെയ്തു. ഇതിന് പുറമേ മറ്റ് പല സ്ഥലങ്ങളിലും സമാനരീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കിനൽകുകയും ചെയ്തിരുന്നു. മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയവരിൽ 90 ശതമാനത്തോളവും ഇന്ത്യൻ ആരാധകരായിരുന്നു.