ക്രിക്കറ്റ് ആവേശത്തിന്റെ ചെറുപൂരമായ ട്വന്റി20 ലോകകപ്പിന്റെ ആവേശം യുഎസിലും വെസ്റ്റ് ഇൻഡീസിലുമായി പൊടിപൊടിക്കുകയാണ്. 4 ഗ്രൂപ്പുകളിലായി കളത്തിലിറങ്ങുന്നത് 20 ടീമുകൾ. ആവേശപ്പോരാട്ടങ്ങൾ പലതും മുൻകൂട്ടി പ്രതീക്ഷിച്ച ഫലത്തിൽ കലാശിക്കുന്നുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ കളിയുടെ സ്വഭാവം തന്നെ മാറിമറിയുന്നതിനും ക്രിക്കറ്റ് ആരാധകർ ഇതിനോടകം സാക്ഷ്യംവഹിച്ചു. വമ്പൻമാരുടെ തലക്കനവുമായി മൈതാനത്തിറങ്ങിയ പലർക്കും കുഞ്ഞൻമാർ എന്ന് എഴുതിത്തള്ളിയിരുന്ന, ഐസിസി ടൂർണമെന്റുകളിലെ നവാഗതരായ ടീമുകളോട് പോലും അടിയറവ് പറയേണ്ടി വന്നു. ഈ പരാജയങ്ങൾ വഴിമുടക്കിയത് പല ടീമുകളുടെയും സൂപ്പർ 8 സ്വപ്നങ്ങളാണ്. ഇതിനോടകം തന്നെ സൂപ്പർ 8ൽ ബെർത്ത് ലഭിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായവരിൽ പാക്കിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിങ്ങനെ മുൻ ചാംപ്യൻ ടീമുകൾവരെയുണ്ട്. അതേസമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റ് ആവേശത്തിന്റെ ചെറുപൂരമായ ട്വന്റി20 ലോകകപ്പിന്റെ ആവേശം യുഎസിലും വെസ്റ്റ് ഇൻഡീസിലുമായി പൊടിപൊടിക്കുകയാണ്. 4 ഗ്രൂപ്പുകളിലായി കളത്തിലിറങ്ങുന്നത് 20 ടീമുകൾ. ആവേശപ്പോരാട്ടങ്ങൾ പലതും മുൻകൂട്ടി പ്രതീക്ഷിച്ച ഫലത്തിൽ കലാശിക്കുന്നുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ കളിയുടെ സ്വഭാവം തന്നെ മാറിമറിയുന്നതിനും ക്രിക്കറ്റ് ആരാധകർ ഇതിനോടകം സാക്ഷ്യംവഹിച്ചു.

വമ്പൻമാരുടെ തലക്കനവുമായി മൈതാനത്തിറങ്ങിയ പലർക്കും കുഞ്ഞൻമാർ എന്ന് എഴുതിത്തള്ളിയിരുന്ന, ഐസിസി ടൂർണമെന്റുകളിലെ നവാഗതരായ ടീമുകളോട് പോലും അടിയറവ് പറയേണ്ടി വന്നു. ഈ പരാജയങ്ങൾ വഴിമുടക്കിയത് പല ടീമുകളുടെയും സൂപ്പർ 8 സ്വപ്നങ്ങളാണ്. ഇതിനോടകം തന്നെ സൂപ്പർ 8ൽ ബെർത്ത് ലഭിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായവരിൽ പാക്കിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിങ്ങനെ മുൻ ചാംപ്യൻ ടീമുകൾവരെയുണ്ട്. അതേസമയം പല പുതിയ ടീമുകളും തങ്ങളുടെ മുന്നോട്ടുള്ള കുതിപ്പ് ഉറപ്പാക്കുകയും ചെയ്തു. ലോകകപ്പിന്റെ ആതിഥേയരായ യുഎസ് തന്നെയാണ് ഇക്കൂട്ടത്തിൽ മുന്നിലുള്ളത്.

ഇന്ത്യ – പാക്കിസ്ഥാൻ മത്സരം കാണാനെത്തിയ ഇന്ത്യൻ ആരാധകർ. (Photo by Leonardo Munoz / AFP)
ADVERTISEMENT

സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനും ഇടയിൽ കൈമോശം വന്ന ടീം ഇന്ത്യ ഇത്തവണ വളരെ കരുതലോടെയും കരുത്തോടെയുമാണ് ട്വന്റി20 ലോകകപ്പിൽ കുതിപ്പ് തുടരുന്നത്. രാജ്യാന്തര തരത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും ശ്രദ്ധേയമായ ഇന്ത്യ – പാക്കിസ്ഥാൻ പോരാട്ടത്തിലെ ത്രസിപ്പിക്കുന്ന വിജയം തന്നെയാണ് ഈ കുതിപ്പിന്റെ ഏറ്റവും വലിയ തെളിവ്. ടൂർണമെന്റിൽ ആകെ രസംകൊല്ലിയായി മാറി വില്ലൻ ഇമേജ് ചാർത്തപ്പെട്ട പിച്ചുകളെ വെല്ലുവിളിച്ചുകൊണ്ടാണ് ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബോളിങ് നിര മുന്നേറുന്നത്.

രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും തലയെടുപ്പുള്ള ബാറ്റർമാരിൽ മുൻനിരയിലുള്ള രോഹിത്തും കോലിയും ഓപ്പൺ ചെയ്യുന്ന ഇന്ത്യയുടെ ബാറ്റിങ് നിരയും മികച്ച ഫോമിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നത് ക്രിക്കറ്റ് ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനൊപ്പം ടൂർണമെന്റിന്റെ ഇതുവരെയുള്ള മുന്നേറ്റങ്ങളും ആകെ പ്രകടനം വിലയിരുത്തുന്നു, മനോരമ ഓൺലൈൻ പ്രീമിയം ‘ക്രിക്കറ്റ് കാർണിവൽ’ വിഡിയോ സ്റ്റോറിയിൽ. കാണാം, കേൾക്കാം, ആസ്വദിക്കാം...

English Summary:

Team India’s Dominance and New Contenders: A Deep Dive into the Twenty20 World Cup