ഇത് ‘കുട്ടിക്കളി’യല്ല, തീപാറും പോരാട്ടം; അട്ടിമറിക്കുരുക്കിൽ പെടാതെ ‘സ്കൈ’ക്കരുത്തിൽ ടീം ഇന്ത്യ; മിന്നലായി അർഷ്ദീപ്
‘കുഞ്ഞൻമാരെ’ മലർത്തിയടിച്ച് കരുത്തോടെ കുതിക്കാനെത്തിയ ടീം ഇന്ത്യ ഒടുവിൽ കഷ്ടിച്ച് രക്ഷപ്പെട്ടു. ആദ്യം ബാറ്റു ചെയ്ത യുഎസിന് ഇന്ത്യയ്ക്കു മുന്നിലേക്ക് വയ്ക്കാനായത് 111 റൺസിന്റെ വിജയ ലക്ഷ്യം. എന്നാൽ ചെറിയ സ്കോർ പിന്തുടർന്നെത്തിയ ഇന്ത്യൻ ബാറ്റർമാർക്ക് വിജയം ഉറപ്പിക്കാനായത് 19–ാം ഓവറിൽ മാത്രവും. എന്നാലും 7 വിക്കറ്റ് വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സൂപ്പർ എട്ട് റൗണ്ടിൽ സീറ്റ് ഉറപ്പിച്ചു. സ്കോർ: യുഎസ്– 20 ഓവറിൽ 8ന് 110. ഇന്ത്യ– 18.2 ഓവറിൽ 3ന് 111.

∙ യുഎസിന് തുടക്കം പതറി, ഒടുക്കവും...
ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യൻ പേസർമാരുടെ ആക്രമണത്തിൽ പിടിച്ചുനിൽക്കാൻ പോലും യുഎസ് ബാറ്റർമാർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ആദ്യ പന്തിൽ ഷയാൻ ജഹാംഗീറിനെ (0) വിക്കറ്റിനു മുൻപിൽ കുരുക്കിയ അർഷ്‌ദീപ് അതേ ഓവറിലെ അവസാന പന്തിൽ ആൻഡ്രീസ് ഗോസിനെയും (2) പുറത്താക്കിയതോടെ യുഎസ് വിറച്ചു. യുഎസിന്റെ ശക്തി കേന്ദ്രമായിരുന്ന ആരൺ ജോൺസ് ഹാർദിക് പാണ്ഡ്യയ്ക്ക് ഇരയാകുമ്പോഴും യുഎസ് സ്കോർ ബോർഡിൽ കാര്യമായ അനക്കം വന്നുതുടങ്ങിയിരുന്നില്ല.
യുഎസ് നായകനും ഓപ്പണിങ് ബാറ്ററുമായ മോനക് പട്ടേലിന്റെ അഭാവം യുഎസ് ബാറ്റിങ് നിരയെ സാരമായി തന്നെ ബാധിച്ചു. തുടക്കത്തിലെ വലിയ തകർച്ചയിൽ നിന്ന് യുഎസിനെ രക്ഷിച്ചത് ഇന്നിങ്സിനെ മധ്യ ഓവറുകളിൽ സ്റ്റിവൻ ടെയ്‌ലറും (30 പന്തിൽ 24) നിതീഷ് കുമാറും (23 പന്തിൽ 27) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ്. ഇതോടെയാണ് ടീം ടോട്ടൽ 100 കടന്നതുപോലും.
∙ ബോളിങ് കിങ് അർഷ്ദീപ്
4 ഓവറിൽ 9 റൺസിന് 4 വിക്കറ്റ്, രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും യുഎസും ആദ്യമായി നേർക്കുനേർ വന്ന പോരാട്ടത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്ക്കാരത്തിനൊപ്പം പുരുഷ ട്വന്റി20 ലോകകപ്പിൽ ഏതൊരു ഇന്ത്യൻ താരത്തിന്റെയും ഏറ്റവും മികച്ച പ്രകടനം എന്ന പെരുമ ഇനി അർഷ്ദീപ് സിങ്ങിന് സ്വന്തം. 2014ൽ ഓസീസിന് എതിരെ ആർ. അശ്വിൻ സ്വന്തമാക്കിയ, ‘3.2 ഓവറിൽ 11 റൺസിന് 4 വിക്കറ്റ്’ എന്ന റെക്കോർഡാണ് അർഷ്ദീപ് പഴങ്കഥയാക്കിയത്.
ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വേട്ട തുടങ്ങിയ അർഷ്ദീപ് ടോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ തന്നെ മൂന്ന് റൺസ് മാത്രം വിട്ടുനൽകി രണ്ടാമതൊരു വിക്കറ്റ് കൂടി സ്വന്തമാക്കിയ താരം പിന്നീടുള്ള മൂന്ന് ഓവറുകൾക്കിടയിൽ 6 റൺസ് കൂടി മാത്രം വഴങ്ങി 2 വിക്കറ്റുകൾക്കൂടി സ്വന്തമാക്കുകയായിരുന്നു. ഇതോടെ ടൂർണമെന്റിലെ അർഷ്ദീപിന്റെ ആകെ വിക്കറ്റ് നേട്ടം 7 ആയി.
∙ സൈഡിലൂടെ വന്ന് മെയിൻ ആയി ഹാർദിക്
ബുമ്ര, അർഷ്ദീപ്, സിറാജ് എന്നീ ടോപ് പേസ് ബോളർമാരുടെ കരുത്തുമായി മുന്നേറ്റം പ്രതീക്ഷിച്ച ടീം ഇന്ത്യ ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചിരുന്നത് ഭേദപ്പെട്ട നിലയിൽ ബോൾ ചെയ്യുന്ന ബാറ്റർ എന്ന നിലയിൽ തന്നെയാണ്. എന്നാൽ, നിലവിൽ മറ്റ് മൂന്ന് പേസ് ബോളർമാർക്കും ഒപ്പം തന്നെയുള്ള പരിഗണനയും വിശ്വാസവുമാണ് ക്യാപ്റ്റൻ രോഹിത് ശർമ നൽകുന്നത്. നിർണായക നിമിഷങ്ങളിൽ പാണ്ഡ്യയിലേക്ക് പന്ത് ഏൽപ്പിച്ചു നൽകുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.
കിട്ടിയ അവസരം മനോഹരമായി വിനിയോഗിക്കുന്ന ഹാർദിക്കിനെയാണ് ഈ ടൂർണമെന്റിൽ ഇതുവരെ കാണാൻ കഴിയുന്നതും.
യുഎസിന് എതിരായ മത്സരത്തിൽ ഒരു മെയ്ഡൻ ഉൾപ്പെടെയുള്ള 4 ഓവറുകളിൽ നിന്ന് 14 റൺസ് മാത്രം വിട്ടുകൊടുത്ത് പാണ്ഡ്യ സ്വന്തമാക്കിയത് 2 വിക്കറ്റുകൾ. 2024 ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യ ഇതുവരെ മാറ്റുരച്ച എല്ലാ മത്സരങ്ങളിലും 2 അല്ലെങ്കിൽ അതിൽക്കൂടുതൽ വിക്കറ്റുകൾ ഹാർദിക് പോക്കറ്റിലാക്കിയിട്ടുണ്ട്. യുഎസിന് എതിരായ മിന്നും ബോളിങ്ങിന് ശേഷം ടൂർണമെന്റിലെ ഹാർദിക്കിന്റെ ആകെ വിക്കറ്റ് നേട്ടം 7 ആയി.
∙ നിറംമങ്ങി ബുമ്രയും സിറാജും അക്ഷറും
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്ലെയർ ഓഫ് ദ് മാച്ച് പട്ടം. രണ്ട് മത്സരങ്ങളിലെ 7 ഓവറുകളിൽ നിന്നായി 20 റൺസ് മാത്രം വഴങ്ങി സ്വന്തമാക്കിയത് 5 വിക്കറ്റുകൾ. കൃത്യമായ ഇടവേളകളിൽ നിർണായക വിക്കറ്റുകൾ സ്വന്തമാക്കുകയും റൺസ് വിട്ടുനൽകാൻ പിശുക്ക് കാട്ടുകയും ചെയ്തുകൊണ്ട് ഇന്ത്യയ്ക്ക് വിജയങ്ങൾ സമ്മാനിച്ച ബുമ്രയ്ക്ക് യുഎസിന് എതിരായ മത്സരത്തിൽ ശോഭിക്കാനായില്ല. ഇന്ത്യൻ ബോളിങ് ഇതിഹാസം ജസ്പ്രിത് ബുമ്രയുടെ മാന്ത്രിക ബോളിങ് ആസ്വദിക്കാൻ എത്തിയവർ കുറച്ചു നിരാശരായാണ് മടങ്ങിയത്. 4 ഓവറുകളിൽ നിന്ന് വിക്കറ്റ് നേടാൻ സാധിക്കാതെ പോയ ബുമ്ര 25 റൺസ് വിട്ടുനൽകുകയും ചെയ്തു.
4 ഓവറുകളും പൂർത്തിയാക്കിയ സിറാജും മൂന്ന് ഓവറുകൾ പന്തെറിഞ്ഞ അക്ഷർ പട്ടേലും 25 റൺസ് വീതം വിട്ടുനൽകി. ഇതിൽ അക്ഷർ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കിയത് ഒഴിച്ചു നിർത്തിയാൽ നന്നേ നിറംമങ്ങിയ പ്രകടനമാണ് നടത്തിയത്.
∙ മൂന്നാം മത്സരത്തിലും തിളങ്ങാതെ കോലി, തളർന്ന് ഓപ്പണിങ്
തുടർച്ചയായ മൂന്നാം മത്സരത്തിലും വിരാട് കോലി നിരാശപ്പെടുത്തിയതിനൊപ്പം ഇന്ത്യയുടെ പുതിയ ഓപ്പണിങ് കൂട്ടുകെട്ടും തീർത്തും പരാജയം ആയിരിക്കുകയാണ്. അയർലൻഡിനെതിരെ ഒരു റൺ (5 പന്ത്), പാക്കിസ്ഥാനെതിരെ 4 റൺസ് (3 പന്ത്), യുഎസിന് എതിരെ 0 റൺ ( ഒരു പന്ത്) എന്നിങ്ങനെയാണ് കോലിയുടെ പ്രകടനം. അതേസമയം അയർലൻഡിന് എതിരായ മത്സരത്തിൽ 22 റൺസ് (16 പന്തിൽ), പാക്കിസ്ഥാനെതിരെ 12 റൺസ് (9 പന്ത്), ഒടുവിൽ യുഎസിന് എതിരെ ഒരു റൺ (2 പന്ത്) എന്നിങ്ങനെയാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട്.
കരീബിയൻ മണ്ണിലെങ്കിലും കോലി കരുത്ത് കാണിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിനും ഓപ്പണിങ് കൂട്ടുകെട്ടിനും ഉയർച്ച ഉണ്ടാകുകയുള്ളൂ. കോലിക്കൊപ്പം തന്നെ ആദ്യ 2 മത്സരങ്ങളിലും നിരാശപ്പെടുത്തിക്കൊണ്ടിരുന്ന ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്റർ സൂര്യകുമാർ യാദവ് തിരിച്ചുവരവ് ആഘോഷമാക്കി. യുഎസിന് എതിരെ 50 റൺസ് (49 പന്തുകൾ) സ്വന്തമാക്കിയ സ്കൈ തന്നെയായിരുന്നു ഇന്ത്യൻ വിജയത്തിന്റെ നെടുന്തൂൺ.
∙ കോലി – രോഹിത് ഭായി, ഭായി...
യുഎസിന് എതിരെ കോലി റൺസ് ഒന്നും നേടാതെയും രോഹിത് ശർമ 3 റൺസ് നേടി പുറത്താകുകയും ചെയ്തതോടെ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ 4042 റൺസുമായി വിരാട് കോലിയും രോഹിത് ശർമയും ഒപ്പത്തിനൊപ്പം എത്തി. ഇരുവരും ഇപ്പോൾ രണ്ടാം സ്ഥാനത്താണുള്ളത്. ഒന്നാം സ്ഥാനത്ത് പാക്ക് നായകൻ ബാബർ അസം.
∙ രക്ഷപ്പെട്ട് ടീം ഇന്ത്യ
പാക്കിസ്ഥാനെതിരെ യുഎസിന് അട്ടിമറി സമ്മാനിച്ച, മുൻ ഇന്ത്യൻ അണ്ടർ 19 താരം പേസർ സൗരഭ് നേത്രാവൽക്കർ ഇന്ത്യൻ ബാറ്റർമാരെയും നന്നായി വലച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ വിരാട് കോലിയെ പുറത്താക്കിയ നേത്രാവൽക്കർ അടുത്ത ഓവറിൽ രോഹിത് ശർമയുടെയും വിക്കറ്റ് സ്വന്തമാക്കി. സ്കോർ ബോർഡിൽ കാര്യമായ മാറ്റം ഉണ്ടാകുന്നതിന് മുൻപ് ഋഷഭ് പന്തും പുറത്തായതിന് പിന്നാലെ ഒന്നിച്ച സൂര്യയും ദുബെയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
∙ ബോളിങ്ങിൽ വീണു ബാറ്റിങ്ങിൽ വാണു
ഇടങ്കയ്യൻ ഓൾറൗണ്ടർ എന്ന വിലാസത്തിന്റെ കരുത്തിൽ മറ്റുപല പ്രമുഖ പേരുകളെയും തഴഞ്ഞ് ഇന്ത്യൻ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ ഇടം നേടിയെങ്കിലും യുഎസിന് എതിരായി നടന്ന മൂന്നാം മത്സരത്തിൽ മാത്രമാണ് ശിവം ദുബെയ്ക്ക് ബോൾ ചെയ്യാൻ അവസരം ലഭിച്ചത്. എന്നാൽ ഒറ്റ ഓവർ കൊണ്ട് രോഹിത് ശർമ ദുബെയുടെ ബോളിങ് സ്പെല്ലിന് അവസാനം കുറിച്ചു. തീർത്തും ബോളിങ് അനുകൂലമായ പിച്ചിൽ ശിവം ദുബെയുടെ ഒരു ഓവറിൽ നിന്ന് യുഎസ് സ്വന്തമാക്കിയത് 11 റൺസാണ്.
എന്നാൽ ബാറ്റിങ്ങിലേക്ക് വന്നാൽ, കഴിഞ്ഞ 2 മത്സരങ്ങളിലും തീർത്തും നിരാശപ്പെടുത്തിയ ദുബെ ശക്തമായ ഒരു ഇന്നിങ്സ് കളിച്ച് കരുത്ത് കാട്ടി. 35 പന്തുകൾ നീണ്ട ഇന്നിങ്സിൽ 31 റൺസാണ് ദുബെ സ്കോർ ചെയ്തത്. ഇന്ത്യയുടെ വിജയത്തിലേക്കുള്ള വഴിയിൽ സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് സ്വന്തമാക്കിയ അപരാജിത 67 റൺസ് (65 പന്ത്) കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
∙ ഇന്ത്യക്ക് വീണുകിട്ടിയത് 5 റൺസ്
നായകൻ മോനക് പട്ടേലിന്റെ അഭാവത്തിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ യുഎസിനെ നയിച്ചത് ഉപനായകൻ ആരൺ ജോൺസ് ആണ്. എന്നാൽ ഓവറുകൾ തുടങ്ങാൻ വലിയ തോതിൽ സമയം പാഴാക്കിയത് യുഎസിന് തിരിച്ചടിയായി. ഓവറുകൾക്കിടയിൽ മൂന്ന് തവണയിൽ കൂടുതൽ ഒരു മിനിറ്റ് സമയം പാഴാക്കിയതിന് 5 റൺസാണ് ഇന്ത്യയ്ക്ക് അനുകൂലമായി അംപയർ അനുവദിച്ചത്.