എതിരാളിയെ കുഴപ്പിക്കുന്ന ‘അൽകാരസ് തന്ത്രം’; തൊട്ടതെല്ലാം പൊന്നാക്കി ഇഗ; കളിമൺകോർട്ടിൽ പുതിയ രാജാവും റാണിയും
ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ഒരു ദിശാസൂചികയാണ്. അടുത്ത ഒരു പതിറ്റാണ്ടെങ്കിലും ടെന്നിസ് ലോകം ആര് ഭരിക്കുമെന്ന ചിത്രം റോളങ് ഗാരോസിലെ കളിമൺ കോർട്ടിൽ തെളിയുകയാണ്. ഫെഡറർ - ജോക്കോവിച്ച് – നദാൽ ത്രയത്തിനു ശേഷം പുരുഷ ടെന്നിസിന്റെ നെറുകയിലേക്ക് റാക്കറ്റ് വീശുകയാണ് ഇത്തവണ കിരീടം ചൂടിയ സ്പെയിൻ താരം കാർലോസ് അൽകാരസ്. പുൽക്കോർട്ട്, ഹാർഡ്കോർട്ട്, കളിമണ്ണ് എന്നിങ്ങനെ മൂന്ന് പ്രതലത്തിലും കിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും അൽകാരസിന് സ്വന്തം. മുൻപ് ഈ റെക്കോർഡ് ഉണ്ടായിരുന്നത് മറ്റൊരു സ്പെയിൻ താരത്തിനായിരുന്നു; സാക്ഷാൽ നദാലിന്!

സെറീന വില്യംസിനു ശേഷം വനിതാ ടെന്നിസിൽ സ്ഥിരതയാർന്നൊരു പ്രകടനമുണ്ടാകുന്നില്ലെന്ന വിലയിരുത്തൽ തെറ്റിക്കാനാണ് ഇത്തവണ കിരീടം ചൂടിയ പോളണ്ടുകാരി ഇഗ സ്യാംതെകിന്റെ തീരുമാനം. തുടർച്ചയായി മൂന്ന് ഫ്രഞ്ച് ഓപ്പൺ വിജയം; കഴിഞ്ഞ 5 ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റുകളിൽ നാലിലും ജേതാവ്. സമീപകാലത്തൊന്നും വനിതാടെന്നിസിൽ ഉണ്ടാകാത്ത ജൈത്രയാത്രയാണ് ഇഗ നടത്തുന്നത്.
പുരുഷ – വനിതാ വിജയികളുടെ ഇത്തവണത്തെ പ്രകടനത്തെ ആധികാരികം എന്നു തന്നെ വിശേഷിപ്പിക്കാം. താരതമ്യേനെ വേഗം കുറഞ്ഞ, ബൌൺസ് കൂടിയ കളിമൺ കോർട്ടിൽ കുറച്ചധികം വിയർപ്പൊഴുക്കിയെങ്കിലേ ജയിച്ചുകയറാൻ സാധിക്കൂ. കൂടാതെ മികച്ച ശാരീരികക്ഷമതയും. അൽകാരസും ഇഗ സ്യാംതെക്കും ഇക്കാര്യത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം ഇരുവരുടേതുമായേക്കാം.
∙ അതിവേഗം അൽകാരസ്
കാര്യങ്ങൾ ഒട്ടും തന്നെ അനുകൂലമാകാതെ വരുമ്പോഴും പതറാതെ പിടിച്ചുനിന്നു വിജയം സ്വന്തമാക്കുക - ഏറ്റവും മികച്ച കായികതാരങ്ങളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നത് ഈ സവിശേഷതയാണ്. പുരുഷ ടെന്നിസിലെ ‘ബിഗ് ത്രീ’, അഥവാ ഫെഡറർ - ജോക്കോവിച്ച് – നദാൽ ത്രയങ്ങളുടെ മത്സരങ്ങളിൽ ഇപ്പറഞ്ഞത് എത്രയോ തവണ കണ്ടിരിക്കുന്നു. 4 മണിക്കൂർ 19 മിനിറ്റ് നീണ്ടുനിന്ന് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അൽകാരസ് കാഴ്ചവച്ചതും അതുതന്നെ.
ജർമൻ താരം സ്വെരെവിനെതിരെ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റ് കൈവിട്ടിട്ടും മത്സരത്തിലേക്കു തിരികെയെത്തി അവസാന സെറ്റിൽ എതിരാളിയെ നിഷ്പ്രഭമാക്കിയ ‘ചാംപ്യൻ’ മനോഭാവം അൽകാരസിൽ ആവോളം ഉണ്ടായിരുന്നു.
പ്രഹരശേഷിയേറിയ ഫോർഹാൻഡും എതിരാളിയെ കുഴപ്പിക്കുന്ന ഡ്രോപ് ഷോട്ടും ഉൾപ്പെടെ ഓൾ കോർട്ട് ഗെയിമാണ് അൽകാരസ് ഫൈനലിലും ടൂർണമെന്റിലുടനീളവും കാഴ്ചവച്ചത്. അപാരമായ വേഗത്തിൽ പായിച്ച 27 ഫോർഹാൻഡ് ഷോട്ടുകളാണ് ഫൈനലിൽ അൽകാരസിന്റെ തുറുപ്പുചീട്ടായത്. എതിരാളിക്കു നേടാൻ സാധിച്ചത് 7 ഫോർഹാൻഡ് വിന്നറുകൾ മാത്രം. ഫൈനലിൽ എതിരാളി മുന്നേറുന്നു എന്നു വന്നപ്പോൾ കളിമൺ കോർട്ടിലെ തന്റെ വജ്രായുധം പ്രയോഗിച്ചാണ് അൽകാരസ് കളി തിരിച്ചത്.
നെറ്റിന് മുകളിലൂടെ ഉയരത്തിൽ ഷോട്ടുകൾ പായിച്ച് അൽകാരസ് സ്വെരെവിന്റെ താളം തെറ്റിച്ചു. നിലത്തു കുത്തിയ ശേഷം പതിവിലും ഉയരത്തിൽ പൊങ്ങുന്ന പന്തിനെ കൃത്യമായി മനസ്സിലാക്കി പോയിന്റ് നേടും വിധം അടിച്ചകറ്റാൻ സ്വെരെവിന് സാധിച്ചില്ല. അൽക്കാരസിനെക്കാൾ തനിക്കുള്ള 15 സെന്റിമീറ്റർ ഉയരക്കൂടുതൽ സ്വെരെവിന് പ്രയോജനപ്പെടുത്താൻ സാധിക്കാതിരുന്നത് ഇതുകാരണമാണ്. 2023ൽ കളിമൺ കോർട്ടിൽ തന്നെ നടന്ന മഡ്രിഡ് ഓപ്പൺ അൽക്കാരസ് വിജയിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു കണക്ക് പുറത്തുവന്നിരുന്നു. കോർട്ടിൽ നിന്ന് ശരാശരി 1.08 മീറ്റർ ഉയരത്തിൽ വച്ചാണ് അൽകാരസ് പന്തിനെ അടിച്ചകറ്റുന്നത്. എന്നാൽ, അൽകാരസിനെതിരെ കളിച്ചവർ പന്തിനെ സ്പർശിക്കാൻ സാധിച്ച ശരാശരി ഉയരം കോർട്ടിൽ നിന്ന് 1.22 മീറ്ററായിരുന്നു.
എതിരാളിയുടെ താളം തെറ്റിക്കാനായി അൽകാരസ് ഈ വ്യത്യാസം ബോധപൂർവം വരുത്തുന്നതാണ്. ഫ്രഞ്ച് ഓപ്പൺ നടക്കുന്നത് ഫ്രാൻസിലാണെങ്കിലും സ്പെയിനിലേക്കാണ് മിക്കപ്പോഴും ഒടുവിൽ കിരീടം പോകുന്നത്. ഫ്രഞ്ച് ഓപ്പൺ നേടുന്ന ഏഴാമത്തെ സ്പെയിൻ താരമാണ് അൽകാരസ്. കുട്ടിക്കാലം മുതലേ കളിമൺ കോർട്ടിലാണ് അൽകാരസ് കളിച്ചുവളർന്നതെങ്കിലും ആദ്യമായാണ് കളിമൺ കോർട്ടിലെ ഗ്രാൻസ്ലാമിൽ കാർലോസിന് കിരീടം നേടാൻ സാധിക്കുന്നത്. മറ്റൊരു യുവതാരവും ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവുമായ ലോക ഒന്നാം നമ്പർ ജാനിക് സിന്നറനെത്തന്നെയാണ് അൽകാരസ് സെമിയിൽ പരാജയപ്പെടുത്തിയത്. 5 സെറ്റ് നീണ്ട സെമിയിലും ആദ്യസെറ്റ് വിട്ടുകളഞ്ഞശേഷമായിരുന്നു അൽകാരസിന്റെ പടയോട്ടം.
ഗ്രാൻസ്ലാമുകളിൽ 12 തവണയാണ് അൽകാരസ് 5 സെറ്റ് നീണ്ട മത്സരങ്ങൾ കളിച്ചത്. അതിൽ 11 തവണയും സ്പെയിൻ താരത്തിനു തന്നെയായിരുന്നു ജയം. കളിച്ച 3 ഗ്രാൻസ്ലാം ഫൈനലുകളിലും വിജയം അൽകാരസിനെ പിന്തുടരുകയാണ്. കയ്യിലെ പരുക്ക് കാരണം അടുത്തിടെ ചില ടൂർണമെന്റുകളിൽ നിന്ന് അൽകാരസ് പിന്മാറിയിരുന്നു. ആവശ്യത്തിനു പരിശീലനം ലഭിക്കാതെയാണ് അൽകാരസ് ഫ്രഞ്ച് ഓപ്പണെത്തിയത്. ഇതുവരെ നേടിയ മൂന്ന് ഗ്രാൻസ്ലാം കിരീടങ്ങളിൽ ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ നേട്ടത്തിനാണ് കൂടുതൽ വിലകൽപിക്കുന്നതെന്ന് അൽകാരസ് പറഞ്ഞതും അതുകൊണ്ടുതന്നെ.
അതിവേഗം അൽകാരസ് ലോകടെന്നിസിന്റെ നെറുകയിലേക്ക് കുതിക്കുകയാണ്. ജോക്കോവിച്ചും നദാലും കരിയറിന്റെ അവസാനഘട്ടത്തിലാണ്. തനിക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ജാനിക് സിന്നർ, മെദ്വദേവ്, സിസിപാസ് തുടങ്ങിയവരെക്കാൾ ഒരുകാതം മുന്നിലാണ് അൽകാരസ്. ജോക്കോയുടെ 24 കിരീടങ്ങളാണ് തന്റെ ലക്ഷ്യമെന്ന് അൽകാരസ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനു മുൻപ് നേടിയ രണ്ട് ഗ്രാൻസ്ലാം കിരീടനേട്ടങ്ങളും - 2022 യു.എസ് ഓപ്പണും 2023 വിമ്പിൾഡനും - അൽകാരസിന്റെ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. ഇത്തവണത്തെ നേട്ടവും ശരീരത്തിലുണ്ടാകുമെന്ന് അൽകാരസ് പ്രഖ്യാപിച്ചുകഴിഞ്ഞു.
ബിഗ് ത്രീയോടൊപ്പം എത്താൻ അൽകാരസ് ഇനിയും ഒട്ടേറെ മുന്നേറാനുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പ്രത്യേകിച്ചും. സർവുകളുടെ പ്രഹരശേഷിയിൽ. ജാനിക് സിന്നർ, കാസ്പർ റൂഡ്, സ്വെരെവ്, മെദ് വദേവ് തുടങ്ങിയ സമകാലികർ അൽകാരസിനു വെല്ലുവിളി ഉയർത്തുന്നു. എന്നാൽ, ഇതേ പ്രായത്തിൽ ഫെഡറർ, ജോക്കോ, നദാൽ എന്നിവർ അൽകാരസിനെക്കാൾ പിന്നിലായിരുന്നെന്ന് ടെന്നിസ് ഇതിഹാസങ്ങളായ ബോറിസ് ബെക്കറും ജോൺ മക്കെൻറോയും പറയുന്നു.
∙ കളിമൺകോർട്ടിന്റെ രാജകുമാരി
ജപ്പാൻ താരം നവോമി ഒസാക്കയായിരുന്നു ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിൽ ഇഗ സ്യാംതെകിന്റെ എതിരാളി. ആദ്യ രണ്ടുസെറ്റുകൾ ഇരുവരും പങ്കുവച്ചു. മത്സര ഫലം തീരുമാനിക്കപ്പെടുന്ന മൂന്നാം സെറ്റിൽ 5-3 എന്ന നിലയിൽ ഒസാക്ക മാച്ച് പോയിന്റിനു വേണ്ടി സർവ് പായിക്കുന്നു. മറ്റാരാണെങ്കിലും വീണുപോയേക്കാവുന്ന സാഹചര്യം. പക്ഷേ, ലോക ഒന്നാം നമ്പർ താരം ഇഗ അവിടെ നിന്നു കളി പിടിച്ചു. ഒടുവിൽ അവിശ്വസനീയമാം വിധം 7-5ന് ആ സെറ്റ് സ്വന്തമാക്കി. പിന്നീടുള്ള മത്സരങ്ങളിലൊന്നും ഇഗ ഒരു സെറ്റ് പോലും കൈവിട്ടില്ല. ഫൈനലിൽ ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനിയെയും അനായാസം തോൽപിച്ചു.
റോളങ് ഗാരോസിൽ തുടർച്ചയായി 21–ാം മത്സരമാണ് ഇഗ ജയിക്കുന്നത്. 2005-07 കാലഘട്ടത്തിൽ ജസ്റ്റിൻ ഹെനിനാണ് ഇതിനുമുൻപ് തുടർച്ചയായി 3 കിരീടങ്ങൾ നേടിയത്. കളിമൺകോർട്ടിലെ രാജകുമാരിയായി ഇഗ സ്യാംതെക്ക് മാറുകയാണ്. വനിതാടെന്നിസിൽ കുറച്ചു വർഷങ്ങളായി അസ്ഥിരതയാണ് മുഖ്യം. 23 ഗ്രാൻസ്ലാം കിരീടങ്ങൾ വാരിക്കൂട്ടിയ സെറീന വില്യംസിനു ശേഷം ഒരു താരം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടായിരുന്നില്ല. ജപ്പാൻ താരം നവോമി ഒസാക 4 കിരീടങ്ങൾ നേടിയെങ്കിലും 2020നു ശേഷം കിരീടവരൾച്ചയാണ്.
അവിടേക്കാണ് ഇഗ സ്യാംതെക്ക് കടന്നുവരുന്നത്. 4 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും 2022ലെ യുഎസ് ഓപ്പണുമാണ് 23കാരിയുടെ കരിയറിലെ പ്രധാന നേട്ടങ്ങൾ. ആകെ കളിച്ച 5 ഗ്രാൻസ്ലാം ഫൈനലുകളും ഇഗ വിജയിച്ചു. ഇതുവരെ ഒറ്റ സെറ്റ് മാത്രമാണ് ഫൈനലുകളിൽ കൈവിട്ടത്. കഴിഞ്ഞ തവണത്തെ ഫ്രഞ്ച് ഓപ്പൺ കലാശപ്പോരാട്ടത്തിലായിരുന്നു അത്. ഓപ്പൺ കാലഘട്ടത്തിൽ മോണിക്ക സെലസിനു ശേഷം ആദ്യമായാണ് ഒരു താരം, കളിക്കുന്ന ആദ്യ 5 ഗ്രാൻസ്ലാം ഫൈനലുകളും വിജയിക്കുന്നത്.
ഒസാക്കയ്ക്കെതിരെയുള്ള മത്സരം മാറ്റിനിർത്തിയാൽ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇഗ സ്യാംതെക്ക് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ നേടിയത്. അൽകാരസിനെപ്പോലെ അഗ്രസീവ് ഓൾ കോർട്ട് ഗെയിമാണ് ഇഗയും കളിക്കുന്നത്. ശക്തമായ ഫോർഹാൻഡ് ഷോട്ടുകളാണ് കളിമൺ കോർട്ടുകളിൽ ഇഗയുടെ പ്രധാന ആയുധം. കോർട്ടിലെമ്പാടും ഓടിയെത്തുന്ന ശാരീരികക്ഷമതയും പ്രധാനമാണ്. ഒസാക്ക, കൊക്കോ ഗൗഫ് എന്നിങ്ങനെ പുതിയ തലമുറയിൽ തനിക്കു വെല്ലുവിളിയാകാൻ സാധ്യതയുള്ള താരങ്ങളെയെല്ലാം തകർത്താണ് ഇത്തവണ ഇഗ കിരീടനേട്ടത്തിലേക്കെത്തിയത്.
വർഷങ്ങൾക്കു മുൻപ് റഫാൽ നദാൽ കേട്ടിരുന്ന അതേ ചോദ്യം ഇഗയും കേൾക്കുന്നുണ്ട്. കളിമൺ കോർട്ടിനു പുറത്തേക്ക് ഈ വിജയങ്ങൾ കാണുന്നില്ലല്ലോ എന്നതാണ് അത്. ഫ്രഞ്ച് ഓപ്പണിന് പുറമേ യുഎസ് ഓപ്പൺ മാത്രമാണ് ഇഗ നേടിയത്. വിമ്പിൾഡനിൽ ഇതുവരെ ക്വാർട്ടറിനപ്പുറം മുന്നേറിയിട്ടില്ല. എന്നാൽ, ഇഗയുടെ കളിശൈലി എല്ലാ പ്രതലങ്ങൾക്കും ചേർന്നതാണ്. സമ്മർദങ്ങൾക്ക് അടിപ്പെടാതെ കളിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ വനിതാ ടെന്നിസിൽ ഒരു ഇഗ യുഗം ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
അമേരിക്കൻ കൗമാരതാരം കൊക്കോ ഗൌഫ്, സബലേങ്ക തുടങ്ങിയവരാണ് നിലവിൽ ഇഗ സ്യെംതെകിനു വെല്ലുവിളിയായുള്ളത്. അതിനെ അതിജീവിക്കാനുള്ള കരുത്ത് പോളി് താരത്തിന് ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്തത് ഇനി വിമ്പിൾഡനാണ്. അൽകാരസിന്റെയും ഇഗ സ്യാംതെകിന്റെ ജൈത്രയാത്ര പുൽക്കോർട്ടിലും തുടരുമോ എന്നാണ് ടെന്നിസ് ലോകം ഉറ്റുനോക്കുന്നത്.