യൂറോപ്പിന്റെ ‘ലോകകപ്പിന്’ കിക്കോഫ്; കപ്പിൽ കണ്ണുവച്ച് 24 രാജ്യങ്ങൾ; ഇനി പന്താട്ടത്തിന്റെ ഉത്സവകാലം
പരന്ത്രീസ് കോട്ടകളും പറങ്കിക്കോട്ടകളും പരസ്പരം വെടിയുതിർക്കുന്ന പോരാട്ടകാലം ഇതാ വരികയായി. അങ്ങ് യൂറോപ്പിന്റെ മണ്ണിൽ വിസിൽ മുഴങ്ങുകയായി. വീണ്ടുമൊരു മഹായുദ്ധകാലം ബെർലിൻ തെരുവീഥികളെ പ്രകമ്പനം കൊള്ളിക്കാൻ വരികയാണ്. ലോകത്തിന്റെ കണ്ണുകൾ ഇനി ഇവിടേക്കാണ്. അതേ യൂറോപ്പിലെ കൊലകൊമ്പൻമാർ കൊമ്പുകുലുക്കി വരികയാണ്. ഇറ്റലി കിരീടം നിലനിർത്തുമോ? എംബപെയുടെ ബൂട്ടിൽനിന്ന് പിറക്കാനിരിക്കുന്നത് എന്തെല്ലാം ഷോട്ടുകൾ ആയിരിക്കും? സിആർ സെവൻ ആകാശംമുട്ടുന്ന നീക്കങ്ങളുമായി കളംനിറയുമോ? ജർമനിയാണ് ഇത്തവണ യൂറോക്കപ്പിന്റെ ആതിഥേയർ. മ്യൂണിക്കിൽ ജൂൺ 14ന് (ഇന്ത്യൻ സമയം ജൂൺ 15ന് പുലർച്ചെ 12.30ന്) ആണ് യൂറോ കപ്പിന്റെ കിക്കോഫ്. ആദ്യകളിയിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ ജർമനിയും സ്‌കോട്‌ലൻഡുമാണ് ഏറ്റുമുട്ടുക. ജൂലൈ 14ന് ബെർലിനിലാണ് ഫൈനൽ. ഒന്നുറപ്പാണ്, ഫുട്ബോളിന്റെ മാന്ത്രികതയിൽ യൂറോപ്യൻ മൈതാനങ്ങളിൽ ഇനി തീപ്പൊരി ചിതറും. ആരാകും യൂറോക്കപ്പിൽ മുത്തമിടുന്ന ചക്രവർത്തി?

പരന്ത്രീസ് കോട്ടകളും പറങ്കിക്കോട്ടകളും പരസ്പരം വെടിയുതിർക്കുന്ന പോരാട്ടകാലം ഇതാ വരികയായി. അങ്ങ് യൂറോപ്പിന്റെ മണ്ണിൽ വിസിൽ മുഴങ്ങുകയായി. വീണ്ടുമൊരു മഹായുദ്ധകാലം ബെർലിൻ തെരുവീഥികളെ പ്രകമ്പനം കൊള്ളിക്കാൻ വരികയാണ്. ലോകത്തിന്റെ കണ്ണുകൾ ഇനി ഇവിടേക്കാണ്. അതേ യൂറോപ്പിലെ കൊലകൊമ്പൻമാർ കൊമ്പുകുലുക്കി വരികയാണ്. ഇറ്റലി കിരീടം നിലനിർത്തുമോ? എംബപെയുടെ ബൂട്ടിൽനിന്ന് പിറക്കാനിരിക്കുന്നത് എന്തെല്ലാം ഷോട്ടുകൾ ആയിരിക്കും?
സിആർ സെവൻ ആകാശംമുട്ടുന്ന നീക്കങ്ങളുമായി കളംനിറയുമോ? ജർമനിയാണ് ഇത്തവണ യൂറോക്കപ്പിന്റെ ആതിഥേയർ. മ്യൂണിക്കിൽ ജൂൺ 14ന് (ഇന്ത്യൻ സമയം ജൂൺ 15ന് പുലർച്ചെ 12.30ന്) ആണ് യൂറോ കപ്പിന്റെ കിക്കോഫ്. ആദ്യകളിയിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ ജർമനിയും സ്‌കോട്‌ലൻഡുമാണ് ഏറ്റുമുട്ടുക. ജൂലൈ 14ന് ബെർലിനിലാണ് ഫൈനൽ. ഒന്നുറപ്പാണ്, ഫുട്ബോളിന്റെ മാന്ത്രികതയിൽ യൂറോപ്യൻ മൈതാനങ്ങളിൽ ഇനി തീപ്പൊരി ചിതറും. ആരാകും യൂറോക്കപ്പിൽ മുത്തമിടുന്ന ചക്രവർത്തി?
∙ താരരാജാക്കൻമാർ
ഈ ഒരുമാസം മൈതാനത്ത് പോരാടാനിറങ്ങുന്ന പടയാളികളുടെ പേരുകേട്ടാൽ ചക്രവാളങ്ങൾ കിടുങ്ങും. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), കിലിയൻ എംബപെ (ഫ്രാൻസ്), ജൂഡ് ബെല്ലിങ്ങാം, ഹാരി കെയ്ൻ (ഇംഗ്ലണ്ട്), റോബർട്ട് ലെവൻഡോവ്‌സ്കി (പോളണ്ട്), കെവിൻ ഡിബ്രുയ്ൻ, റൊമേലു ലുക്കാക്കു (ബൽജിയം), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ), ജിയാൻലൂജി ഡൊണെരുമ്മ (ഇറ്റലി), വിർജിൽ വാൻഡെയ്ക് (നെതർലൻഡ്‌സ്), കെയ് ഹാവെർട്‌സ് (ജർമനി), പെഡ്രി (സ്‌പെയിൻ) തുടങ്ങിയ വൻ താരനിരയാണ് ബൂട്ടുംകെട്ടി എതിരാളികളെ പൂട്ടിക്കെട്ടാനെത്തുന്നത്.
∙ പഴങ്കഥകൾ കേൾക്കാം, വീരഗാഥകളും
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായിരുന്ന ഹെന്റി ഡിലോനെയ് 1927ൽ ആണ് യൂറോപ്യൻ രാജ്യങ്ങൾക്കായി പ്രത്യേക ടൂർണമെന്റ് എന്ന ആശയം മുന്നോട്ടു വച്ചത്. എന്നാൽ അത് പ്രാവർത്തികമായില്ല. പിന്നീട് 1950ൽ ഈ ആശയം വീണ്ടും ചർച്ചയിലെത്തി. 1960ൽ ഫ്രാൻസിൽ വച്ച് ‘യൂറോപ്യൻ നേഷൻസ് കപ്പ്’ എന്ന പേരിൽ ആദ്യ ടൂർണമെന്റ് നടന്നു. നാലുവർഷം കൂടുമ്പോഴാണ് യൂറോ കപ്പും നടക്കുക (ഫിഫ ലോകകപ്പ് നടക്കാത്ത വർഷങ്ങളിലാണ് യൂറോക്കപ്പ് നടക്കുക).
ഇതുവരെ 16 യൂറോ കപ്പ് ടൂർണമെന്റുകൾ നടന്നിട്ടുണ്ട്. 1968 മുതലാണ് ‘യൂറോ’ എന്ന പേര് സ്ഥിരമായത്. ഈ കാലഘട്ടത്തിനിടയിൽ ജർമനിയും സ്പെയിനും മൂന്ന് തവണ വീതം ജേതാക്കളായിട്ടുണ്ട്. ഇറ്റലിയും ഫ്രാൻസും രണ്ടുവീതം കിരീടങ്ങൾ നേടി. സോവിയറ്റ് യൂണിയൻ, ചെക്കൊസ്ലൊവാക്യ, നെതർലൻഡ്സ്, ഡെന്മാർക്ക്, ഗ്രീസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഓരോ തവണ വീതം കിരീടം ചൂടിയിട്ടുണ്ട്.
∙ ജോർജിയ എന്ന പുതുമുഖം
ഇത്തവണ യൂറോക്കപ്പിലെത്തിയ പുതുമുഖ ടീം ജോർജിയയാണ്. ഏറ്റവും കൂടുതൽത്തവണ കളിച്ച ടീം ജർമനിയും. ജർമനിയുടെ പതിനാലാമത്തെ യൂറോക്കപ്പാണ് ഇത്തവണ. സ്‌പെയ്ൻ പന്ത്രണ്ടാം തവണയാണ് എത്തുന്നത്. ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ചെക്ക് റിപ്പബ്ലിക്, ഇറ്റലി ടീമുകൾ പതിനൊന്നാം തവണയാണ് ടൂർണമെന്റിൽ കളിക്കുന്നത്.
∙ ഓരോ ടൂർണമെന്റിലും ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരന് ഗോൾഡൻ ബൂട്ട് പുരസ്കാരം നൽകുന്നു. ഫ്രഞ്ച് താരം മിഷേൽ പ്ലാറ്റിനി 1984ൽ 9 ഗോൾ നേടി റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. യൂറോ കപ്പിന്റെ ചരിത്രത്തിൽ സാധ്യത കൽപിച്ചിരുന്ന ടീമുകളെ തോൽപിച്ച് അപ്രതീക്ഷിതമായി കിരീടം നേടിയ ടീമുകളും കുറവല്ല. 1992ൽ ഡെന്മാർക്കും 2004ൽ ഗ്രീസും ഇത്തരത്തിൽ ചരിത്രമെഴുതി.
∙ ഫൈനലിൽ നാണയ ടോസ് വഴി വിജയിയെ നിർണയിച്ച 1968 ലെ ടൂർണമെന്റും, അധിക സമയത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോൾ നേടി കിരീടം ചൂടിയ ഫൈനലുകളും യൂറോക്കപ്പിന്റെ മറക്കാനാവാത്ത ഓർമകളാണ്. 2020ലെ യൂറോ കപ്പ് 11 രാജ്യങ്ങളിലായി പാൻ-യൂറോപ്യൻ രീതിയിലാണ് നടന്നത്. യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിലെ ആദ്യത്തെ പാൻ-യൂറോപ്യൻ ടൂർണമെന്റായിരുന്നു ഇത്.
∙ മാറ്റങ്ങളോടെ, കരുത്തോടെ
യൂറോക്കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിച്ചുവരികയാണ്. 2016 മുതൽ 24 ടീമുകൾ യൂറോക്കപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. ഇത് മത്സരങ്ങളുടെ ആവേശം കൂട്ടുന്നു. പരമ്പരാഗത ഫുട്ബോൾ രാജാക്കൻമാരെ പുതുമുഖ ശക്തികൾ നിലംപരിശാക്കുമോ? 2016ൽ ൽ ഐസ്‌ലാന്റും 2020ൽ ഡെന്മാർക്കും നടത്തിയ അട്ടിമറികൾ യൂറോ ചരിത്രത്തിലുണ്ട്. സാങ്കേതിക വിദ്യയിലെ മാറ്റങ്ങളും യൂറോക്കപ്പിനെ നവീകരിക്കുന്നുണ്ട്. വിഡിയോ അസിസ്റ്റഡ് റഫറി (വിഎആർ) സംവിധാനം ഓഫ്‌സൈഡ് പോലുള്ള തീരുമാനങ്ങൾ കൂടുതൽ കൃത്യമാക്കും.
∙ അറിയാം ഗ്രൂപ്പുകൾ
ഒരു മാസക്കാലം കൊണ്ട് ജർമനിയിലെ 10 വേദികളിൽ 24 ടീമുകളാണ് പോരാടുക. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ 24 ടീമുകൾ ആറു ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. ഒരോ ഗ്രൂപ്പിൽനിന്നും ആദ്യ 2 സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലെത്തും. മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ട് റൗണ്ടിലെത്താം. ആറു ഗ്രൂപ്പുകളിലെ രാജ്യങ്ങൾ ഇവയാണ്:
∙ എപ്പോൾ കാണാം? എവിടെ കാണാം?
എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് 6.30, രാത്രി 9.30, പുലർച്ചെ 12.30 എന്നീ മൂന്ന് സമയങ്ങളിലായാണ്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ജർമനി മ്യൂണിക്കിലെ അലയൻസ് അരീനയിൽ സ്കോട്‌ലൻഡിനെ നേരിടും. ജൂൺ 15ന് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ആണ് ഈ മത്സരം. സെമി ഫൈനലും ഫൈനലും ഇതേ സമയത്തായിരിക്കും.
മത്സരങ്ങളുടെ സംപ്രേഷണാവകാശം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനാണ്. സോണി ലൈവ് മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും എല്ലാ മത്സരങ്ങളുടെയും ലൈവ് സ്ട്രീമുണ്ട്. ടിവിയിൽ സോണി സിക്സിലും മത്സരം കാണാം.