തീപാറും പന്തുകളുമായി കളം നിറഞ്ഞ ഒലോങ്ക; ജീവൻ ഭയന്ന് രാജ്യം വിട്ടു; ഇന്നെവിടെയാണ് താരം?
ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരം. ഇപ്പോൾ സംഗീത ലോകത്തെ മിന്നും താരം. ഹെൻറി ഒലോങ്ക എന്ന സിംബാബ്‌വെക്കാരനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല കായികലോകം. ആദ്യം ക്രിക്കറ്റിലെ മിന്നൽപ്പിണർ, ഇപ്പോള്‍ ആർമി വേഷത്തിൽ മ്യൂസിക് ബാൻഡിനൊപ്പം! എന്താണ് ഒലോങ്കയുടെ ജീവിതത്തിൽ സംഭവിച്ചത്? 1999ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും ഒറ്റ റൺ പോലും വഴങ്ങാതെ പിഴുതെടുത്ത് സിംബാബ്‌വെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ച പേസ് ബോളർ സൃഷ്ടിച്ച ഞെട്ടൽ ഇന്നും ഇന്ത്യക്കാരിൽനിന്നു വിട്ടുപോയിട്ടുണ്ടാകില്ല. മനോഹരമായി പിരിച്ചുവച്ച മുടിയിഴകൾ ക്രിക്കറ്റ് മൈതാനങ്ങളിലെ ഫാഷൻ ഐക്കണായും ഒലോങ്കയെ അടയാളപ്പെടുത്തി. എന്നാൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ് ലോകം കണ്ടത്.
ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരം. ഇപ്പോൾ സംഗീത ലോകത്തെ മിന്നും താരം. ഹെൻറി ഒലോങ്ക എന്ന സിംബാബ്‌വെക്കാരനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല കായികലോകം. ആദ്യം ക്രിക്കറ്റിലെ മിന്നൽപ്പിണർ, ഇപ്പോള്‍ ആർമി വേഷത്തിൽ മ്യൂസിക് ബാൻഡിനൊപ്പം! എന്താണ് ഒലോങ്കയുടെ ജീവിതത്തിൽ സംഭവിച്ചത്? 1999ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും ഒറ്റ റൺ പോലും വഴങ്ങാതെ പിഴുതെടുത്ത് സിംബാബ്‌വെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ച പേസ് ബോളർ സൃഷ്ടിച്ച ഞെട്ടൽ ഇന്നും ഇന്ത്യക്കാരിൽനിന്നു വിട്ടുപോയിട്ടുണ്ടാകില്ല. മനോഹരമായി പിരിച്ചുവച്ച മുടിയിഴകൾ ക്രിക്കറ്റ് മൈതാനങ്ങളിലെ ഫാഷൻ ഐക്കണായും ഒലോങ്കയെ അടയാളപ്പെടുത്തി. എന്നാൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ് ലോകം കണ്ടത്.
ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരം. ഇപ്പോൾ സംഗീത ലോകത്തെ മിന്നും താരം. ഹെൻറി ഒലോങ്ക എന്ന സിംബാബ്‌വെക്കാരനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല കായികലോകം. ആദ്യം ക്രിക്കറ്റിലെ മിന്നൽപ്പിണർ, ഇപ്പോള്‍ ആർമി വേഷത്തിൽ മ്യൂസിക് ബാൻഡിനൊപ്പം! എന്താണ് ഒലോങ്കയുടെ ജീവിതത്തിൽ സംഭവിച്ചത്? 1999ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും ഒറ്റ റൺ പോലും വഴങ്ങാതെ പിഴുതെടുത്ത് സിംബാബ്‌വെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ച പേസ് ബോളർ സൃഷ്ടിച്ച ഞെട്ടൽ ഇന്നും ഇന്ത്യക്കാരിൽനിന്നു വിട്ടുപോയിട്ടുണ്ടാകില്ല. മനോഹരമായി പിരിച്ചുവച്ച മുടിയിഴകൾ ക്രിക്കറ്റ് മൈതാനങ്ങളിലെ ഫാഷൻ ഐക്കണായും ഒലോങ്കയെ അടയാളപ്പെടുത്തി. എന്നാൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ് ലോകം കണ്ടത്.
ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളിൽ നിറഞ്ഞുനിന്നിരുന്ന താരം. ഇപ്പോൾ സംഗീത ലോകത്തെ മിന്നും താരം. ഹെൻറി ഒലോങ്ക എന്ന സിംബാബ്‌വെക്കാരനെ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല കായികലോകം. ആദ്യം ക്രിക്കറ്റിലെ മിന്നൽപ്പിണർ, ഇപ്പോള്‍ മ്യൂസിക് ബാൻഡിനൊപ്പം! എന്താണ് ഒലോങ്കയുടെ ജീവിതത്തിൽ സംഭവിച്ചത്? 1999ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും ഒറ്റ റൺ പോലും വഴങ്ങാതെ പിഴുതെടുത്ത് സിംബാബ്‌വെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ച പേസ് ബോളർ സൃഷ്ടിച്ച ഞെട്ടൽ ഇന്നും ഇന്ത്യക്കാരിൽനിന്നു വിട്ടുപോയിട്ടുണ്ടാകില്ല.
മനോഹരമായി പിരിച്ചുവച്ച മുടിയിഴകൾ ക്രിക്കറ്റ് മൈതാനങ്ങളിലെ ഫാഷൻ ഐക്കണായും ഒലോങ്കയെ അടയാളപ്പെടുത്തി. എന്നാൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹത്തിന്റെ മറ്റൊരു മുഖമാണ് ലോകം കണ്ടത്. അറിയപ്പെടുന്ന ഗായകനായി മാറിയ നാൽപത്തിയേഴുകാരൻ ഒലോങ്കയ്ക്ക് ഇപ്പോൾ വിശ്രമിക്കാന്‍ പോലും സമയമില്ല. ഒട്ടേറെ മ്യൂസിക് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത ഒലോങ്ക സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വരെ പ്രോഗ്രാം അവതരിപ്പിച്ചു കഴിഞ്ഞു. ആരായിരുന്നു ക്രിക്കറ്റിന് ഒലോങ്ക? ഇപ്പോൾ എവിടെയാണ് ആ താരം?
∙ തീപാറും പന്തുകളുമായി കളം നിറഞ്ഞ താരം
ഹെൻറി ഖാബ ഒലോങ്ക, ക്രിക്കറ്റ് ലോകത്ത് തീപാറും പന്തുകളുമായി കളംനിറഞ്ഞ താരം. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബോളർമാരിൽ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ നാട്ടിലെ ഒരു പ്രതിഷേധത്തെത്തുടർന്നാണ് സിംബാബ്‌വെയുടെ ഈ താരത്തിനു രാജ്യാന്തര ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കേണ്ടി വന്നത്. 2003 ക്രിക്കറ്റ് ലോകകപ്പിലെ മത്സരത്തിൽ സഹതാരം ആൻഡി ഫ്‌ളവറിനൊപ്പം പ്രതിഷേധ സൂചകമായി കറുത്ത ബാൻഡ് ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഈ പ്രതിഷേധമാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനും കാരണമായത്. പ്രതിഷേധത്തെ തുടർന്നുണ്ടായ വധഭീഷണി കാരണം ഒലോങ്ക ജീവൻ രക്ഷിക്കാൻ ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തു. പക്ഷേ, ക്രിക്കറ്റ് കളത്തിൽനിന്ന് വിരമിച്ച ഒലോങ്ക പിന്നീട് ലോക ശ്രദ്ധ നേടിയ ഗായകനായിട്ടാണ് പൊതുവേദിയിലേക്ക് തിരിച്ചുവന്നത്.
∙ വേഗമുണ്ട്, കൃത്യതയില്ല
മഷോനാലാൻഡിനെതിരെ പതിനേഴാം വയസ്സിൽ ലോഗൻ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തി ഒലോങ്ക ലോകത്തെ ഞെട്ടിച്ചിരുന്നു. അടുത്ത സീസണിൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് നടത്തിയത്. പക്ഷേ 1994-95ൽ പാക്കിസ്ഥാനെതിരെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത് പലരെയും അദ്ഭുതപ്പെടുത്തി. തന്‍റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തിയെങ്കിലും അത് നോ ബോളായിയിരുന്നു. പിന്നീട് ഡെന്നിസ് ലില്ലിയിൽ നിന്ന് ഉപദേശം തേടിയാണ് ഒലോങ്ക തന്‍റെ ആക്‌ഷന്‍ പരിഷ്കരിക്കുകയും ബോളിങ്ങിലേക്ക് സജീവമായി തിരിച്ചുവരവ് നടത്തുകയും ചെയ്തത്.
രാജ്യത്തെ വേഗമേറിയ ബോളറായി വിലയിരുത്തപ്പെട്ട താരത്തിനു പക്ഷേ ഒരു ചീത്തപ്പേരും ഒപ്പമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ നോ-ബോളുകളും വൈഡുകളും എറിയുന്നവരിൽ ഒരാളായിട്ടാണ് ഒലോങ്ക അറിയപ്പെട്ടിരുന്നത്.
1998-99ലെ പാക്ക് പര്യടനത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്‌ചവച്ചത്. അന്ന് ഒലോങ്കയുടെ മികവിൽ സിംബാബ്‌വെ വിജയിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ടോപ്-ഓർഡർ ബാറ്റിങ് നിരയെ തകർത്ത പ്രകടനത്തോടെ ഒലോങ്ക ക്രിക്കറ്റ് ലോകത്ത് സ്വയം അടയാളപ്പെടുത്തിത്തുടങ്ങി.
1995 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ഒലോങ്ക രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 1998 ഒക്ടോബറിൽ ഇന്ത്യയ്‌ക്കെതിരെ കളിച്ച സിംബാബ്‌വെയുടെ രണ്ടാം ടെസ്റ്റ് വിജയത്തിനു കാരണമായതും ഒലോങ്കയുടെ തീപാറും പന്തുകളായിരുന്നു. 5/70 എന്ന നിലയിൽ കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടം ആ മത്സരത്തിൽ കൈവരിച്ച താരം കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
1998 നവംബറിൽ പെഷാവറിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് സിംബാബ്‌വെയുടെ ആദ്യ വിദേശ ടെസ്റ്റ് വിജയിച്ച ടീമിന്‍റെ കുന്തമുനയും ഒലോങ്ക തന്നെയായിരുന്നു. 2002 നവംബറിൽ പാക്കിസ്ഥാനെതിരെ ഒലോങ്ക 5/93 എന്ന നിലയിൽ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിലെ 5 വിക്കറ്റ് നേട്ടം കരസ്ഥമാക്കി. സിംബാബ്‌വെയ്‌ക്കായി 30 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച താരം 38.52 എന്ന ബോളിങ് ശരാശരിയിൽ 68 വിക്കറ്റാണ് സ്വന്തമാക്കിയത്. 50 ഏകദിന മത്സരങ്ങളിൽ നിന്ന് ഒലോങ്ക 34.08 ശരാശരിയിൽ 58 വിക്കറ്റും നേടിയിട്ടുണ്ട് .
∙ ‘ലോകകപ്പിനില്ല; കാരണമുണ്ട്...’
1995–96ൽ സിംബാബ്‌വെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. അവസാന മത്സരത്തിനുള്ള ടീമിൽ തന്നെ ഉൾപ്പെടുത്തുമെന്ന് അറിഞ്ഞ താരം, താൻ കാര്യമായി പരിശീലനം നടത്തിയിട്ടില്ലെന്നും തന്‍റെ കഴിവിന്‍റെ പരമാവധി നൽകാൻ കഴിയുന്നില്ലെന്നും വിശദീകരിച്ചുകൊണ്ട് അവസാന ഇലവനിൽ നിന്ന് പിന്മാറുകയായിരുന്നു.
∙ ഇന്ത്യയെ അട്ടിമറിച്ച വേഗരാജാവ്
ആദ്യ ലോകകപ്പിൽ കളിക്കാത്ത താരത്തെ തേടി പിന്നെയും ലോകകപ്പിൽ അവസരങ്ങൾ വന്നു. 1999ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഒലോങ്ക ഏഴ് മത്സരങ്ങളിലാണ് പന്തെറിഞ്ഞത്. ഈ ലോകകപ്പിലെ ഒലോങ്കയുടെ ബോളിങ് പ്രകടനം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നിനും സാക്ഷ്യം വഹിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 45–ാം ഓവറിൽ ഒലോങ്ക റോബിൻ സിങ്, ജവഗൽ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ് എന്നിവർക്ക് പവലിയനിലേക്കുള്ള വഴി കാട്ടിക്കൊടുത്തു. ഇതോടെ അഞ്ച് ഓവർ ബാക്കി നിൽക്കേ സിംബാബ്‌വെ മൂന്ന് റൺസിന് വിജയം നേടി. ഇത് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ സിംബാബ്‌വെയുടെ ആദ്യ ജയം കൂടിയായിരുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നിവിടങ്ങളിൽ നടന്ന 2003 ക്രിക്കറ്റ് ലോകകപ്പിൽ സിംബാബ്‌വെ ടീമിലും ഒലോങ്ക ഇടം നേടിയിരുന്നു.
∙ പ്രതിഷേധം, പടിയറിക്കം
റോബർട്ട് മുഗാബെയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴിൽ സിംബാബ്‌വെയിൽ 'ജനാധിപത്യം മരിക്കുന്നതായി’ ആരോപിച്ച് ഹരാരെ സ്‌പോർട്‌സ് ക്ലബിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ കറുത്ത ബാൻഡ് ധരിച്ചാണ് ഹെൻറി ഒലോങ്കയും സഹതാരം ആൻഡി ഫ്‌ളവറും ഗ്രൗണ്ടിലെത്തിയത്. ഇവരുടെ പ്രതിഷേധം കായിക ലോകത്ത് വലിയ ശ്രദ്ധ നേടുകയും ചെയ്തു. "സിംബാബ്‌വെയിലെ ജനാധിപത്യത്തിന്‍റെ മരണത്തിൽ ഞങ്ങൾ വിലപിക്കുന്നു. രാഷ്ട്രീയ നേതൃത്വം രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും നശിപ്പിച്ചു. ഞങ്ങൾ ഈ രാജ്യത്തിന്‍റെ ഭാവിയിൽ പ്രതീക്ഷ നിലനിർത്തുകയും ഞങ്ങളുടെ രാജ്യത്തിനു നന്മ വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ്. ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെയല്ല. ഞങ്ങൾ രാജ്യത്തിനു നന്മ വരണമെന്ന് ആഗ്രഹിക്കുന്നു."– പ്രതിഷേധത്തെക്കുറിച്ച് വ്യക്തമാക്കിയ പ്രസ്താവനയിൽ ആൻഡി ഫ്‌ളവറും ഒലോങ്കയും വ്യക്തമാക്കി.
ഈ പ്രതിഷേധം ക്രിക്കറ്റ് ലോകത്ത് വലിയ തരംഗം സൃഷ്ടിച്ചു. ഇതോടെ ഒലോങ്കയും ഫ്‌ളവറും സിംബാബ്‌വെ ടീമിൽ നിന്ന് പുറത്തായി. ഇരുവർക്കുമെതിരെ വധഭീഷണികൾ വ്യാപകമായി വന്നുതുടങ്ങി. അധികം വൈകാതെ ഇരുവരും രാജ്യം വിട്ടു. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാലത്ത് ഒലോങ്കയ്ക്ക് പ്രായം കേവലം 26 വയസ്സായിരുന്നു.
∙ അഭയാർഥി, നഷ്ടങ്ങളുടെ കാലം
മുഗാബെ 2017 വരെ അധികാരത്തിൽ തുടർന്നു. ഇക്കാലത്ത് ഒലോങ്കയും ആൻഡി ഫ്ലവറും ഇംഗ്ലണ്ടിൽ അഭയം തേടി. ഫ്ലവർ ഇംഗ്ലണ്ടിൽ ക്രിക്കറ്റ് പരിശീലന കുപ്പായവും അണിഞ്ഞു. ഒലോങ്ക മറ്റൊരു വഴിയാണ് തിരെഞ്ഞടുത്തത്. തന്നെ ക്രിക്കറ്റ് ലോകം മറന്നു പോയതായി ഒലോങ്ക ബിബിസി സ്‌പോർട് ആഫ്രിക്കയോട് ഒരിക്കൽ പറഞ്ഞിരുന്നു. 2003 മുതൽ 2015 വരെ 12 വർഷത്തോളം ഒലോങ്ക ബ്രിട്ടനിൽ താമസിച്ചു. പിന്നീട് ഓസ്ട്രേലിയയിലേക്ക് താമസം മാറി. ഇതിനിടെയാണ് അഡ്‌ലെയ്ഡിലെ ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ടിലെ ക്രിക്കറ്റ് പ്രോഗ്രാമിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായ താര റീഡിനെ ഒലോങ്ക പരിചയപ്പെട്ടത്. 2004ൽ ഇരുവരും വിവാഹിതരായി.
"എനിക്ക് എന്‍റെ കരിയർ മാത്രമല്ല, വീടും നഷ്ടപ്പെട്ടു. അതിനിടയിൽ എനിക്ക് ഒരു പ്രതിശ്രുത വധുവിനെ നഷ്ടപ്പെട്ടു. പല സിംബാബ്‌വെക്കാരുടെയും ദൃഷ്ടിയിൽ ഞാൻ പരാജയമായിരുന്നു. ഇപ്പോൾ മാത്രമാണ് ആളുകൾ എന്നെ അംഗീകരിച്ചത് ’’– എന്നാണ് അഭയാർഥിയായിരുന്ന കാലത്തെ അനുസ്മരിച്ച് ഒലോങ്ക ഒരിക്കൽ പറഞ്ഞത്.
∙ പാട്ട് പാടി വോയ്സ് ഓഫ് ഓസ്ട്രേലിയയിലേക്ക്
2019ൽ, ദ് വോയ്‌സ് ഓസ്‌ട്രേലിയ റിയാലിറ്റി ഷോയുടെ എട്ടാം സീസണിൽ ഒരു മത്സരാർഥിയായി ഹെൻറി ഒലോങ്ക പ്രവേശിച്ചു. ആന്‍റണി വാർലോയുടെ ‘ദിസ് ഈസ് ദ് മൊമന്‍റ്’ എന്ന ഗാനം പാടിയാണ് അദ്ദേഹം ഓഡിഷനിൽ പങ്കെടുത്തത്. കെല്ലി റോളണ്ടിനെ തന്‍റെ പരിശീലകനായി തിരഞ്ഞെടുത്ത ഒലോങ്ക പക്ഷേ, മത്സരത്തിന്റെ ‘ബാറ്റ്ൽ’ റൗണ്ടിൽ പുറത്തായി. എൽട്ടൺ ജോണിന്‍റെ ‘ക്യാൻ യു ഫീൽ ദ് ലൗവി’ന്‍റെ വരികൾ മറന്നതിനെ തുടർന്നാണ് അദ്ദേഹം ഷോയിൽനിന്ന് പുറത്തായത്.
സ്‌പോർട്‌സ്റ്റാറുമായുള്ള അഭിമുഖത്തിൽ ആലാപന ജീവിതം തന്‍റെ ജീവിതത്തിലെ രണ്ടാം ഇന്നിങ്സാണെന്ന് ഒലോങ്ക വെളിപ്പെടുത്തിയിരുന്നു. ‘‘ഇപ്പോൾ, ഞാൻ ഒരു പുതിയ ലോകത്ത് പുതിയ ഓർമകൾ സൃഷ്ടിക്കുകയാണ്, ഞാൻ അത് നന്നായി ആസ്വദിക്കുന്നു. ഇതിൽ സമാധാനം കണ്ടെത്തിക്കഴിഞ്ഞു. ഞാൻ മരിക്കുന്നതു വരെ സംഗീത ലോകത്ത് തുടരാൻ ആഗ്രഹിക്കുന്നു, എന്നെ സംബന്ധിച്ചിടത്തോളം അതൊരു ആവേശമാണ്. പക്ഷേ ആത്യന്തികമായി ആളുകൾക്ക് മുന്നിൽ സംഗീതം അവതരിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, ആളുകൾക്ക് സന്തോഷം നൽകുന്നതും ഞാൻ ഇഷ്ടപ്പെടുന്നു. സംഗീതം ആത്മാവിനുള്ള ചികിത്സയാണ്. ശ്രവിക്കുന്ന വ്യക്തിക്ക് വേണ്ടിയും, പ്രകടനം നടത്തുന്നയാൾക്കും ഇത് ആനന്ദം പകരുന്നു.
ഞാൻ ഇപ്പോൾ ആളുകൾക്ക് എന്തെങ്കിലും ആസ്വാദനം പകർന്നു നൽകാൻ സാധിക്കുന്ന ഒരു സ്ഥലത്താണെന്ന് കരുതുന്നു. എന്‍റെ സംഗീത കരിയറിൽ മാസ്റ്റർ ആണെന്ന് പറയുന്നില്ല, പക്ഷേ എനിക്ക് എന്തുചെയ്യാൻ കഴിയുമെന്നും എന്‍റെ പരിമിതികൾ എന്താണെന്നും അറിയാം. എന്നെത്തന്നെ പ്രകടിപ്പിക്കാനുള്ള മനോഹരമായ ഒരു അവസരമായതിനാൽ ഇത് എനിക്കും ആസ്വാദ്യകരമാണ്” ഒലോങ്ക സംഗീതയാത്രയെക്കുറിച്ച് വ്യക്തമാക്കിയത് ഇങ്ങനെയാണ്. ഹെൻറി ഒലോയ്ക്ക് സംഗീതത്തോടുള്ള സ്നേഹവും അതിൽ നിന്ന് ലഭിക്കുന്ന സന്തോഷവും വ്യക്തമാക്കുന്നതായി ലോകം ഈ വാക്കുകളെ വിലയിരുത്തി. മറ്റുള്ളവർക്ക് സന്തോഷം നൽകാനും തനിക്ക് സമാധാനം കണ്ടെത്താനുമുള്ള വഴിയായി സംഗീതത്തെ കണ്ട് മുന്നോട്ടു പോകുകയാണിന് ഈ പഴയ വേഗരാജാവ്.