ഇനി കളിമാറും; പിച്ചിലെ ‘ഭൂതത്തെ’ തോൽപിച്ച് ടീം ഇന്ത്യ മുന്നോട്ട്; കരുത്തായി ഈ കൈകൾ
ഐപിഎൽ വെടിക്കെട്ട് കഴിഞ്ഞ് ട്വന്റി20 ലോകകപ്പിന്റെ പ്രാഥമികഘട്ട മത്സരങ്ങൾക്കായി യുഎസിലേക്ക് വിമാനം കയറിയ ടീം ഇന്ത്യയെ കാത്തിരുന്നത് തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ 3 പ്രാഥമികഘട്ട മത്സരങ്ങൾക്കും വേദിയായത് ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റർമാരുടെ ശവപ്പറമ്പായി മാറിയ മൈതാനത്ത് റൺസ് കണ്ടെത്താൻ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്കുപോലും കഴിയാതെ വന്നപ്പോൾ, പലപ്പോഴും മത്സരങ്ങളുടെ ഗതി നിർണയിച്ചത് ബോളർമാരാണ്. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഴ മുടക്കിയതോടെ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുടെ തലപ്പൊക്കത്തോടെയാകും തുടർന്നുള്ള മത്സരങ്ങളിൽ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലെ മൈതാനങ്ങളിലിറങ്ങുക. പോരാട്ടം സൂപ്പർ എട്ടിലേക്ക് പ്രവേശിക്കും മുൻപ്, പ്രാഥമികഘട്ടത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളിലൂടെ ഒരു യാത്ര...
ഐപിഎൽ വെടിക്കെട്ട് കഴിഞ്ഞ് ട്വന്റി20 ലോകകപ്പിന്റെ പ്രാഥമികഘട്ട മത്സരങ്ങൾക്കായി യുഎസിലേക്ക് വിമാനം കയറിയ ടീം ഇന്ത്യയെ കാത്തിരുന്നത് തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ 3 പ്രാഥമികഘട്ട മത്സരങ്ങൾക്കും വേദിയായത് ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റർമാരുടെ ശവപ്പറമ്പായി മാറിയ മൈതാനത്ത് റൺസ് കണ്ടെത്താൻ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്കുപോലും കഴിയാതെ വന്നപ്പോൾ, പലപ്പോഴും മത്സരങ്ങളുടെ ഗതി നിർണയിച്ചത് ബോളർമാരാണ്. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഴ മുടക്കിയതോടെ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുടെ തലപ്പൊക്കത്തോടെയാകും തുടർന്നുള്ള മത്സരങ്ങളിൽ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലെ മൈതാനങ്ങളിലിറങ്ങുക. പോരാട്ടം സൂപ്പർ എട്ടിലേക്ക് പ്രവേശിക്കും മുൻപ്, പ്രാഥമികഘട്ടത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളിലൂടെ ഒരു യാത്ര...
ഐപിഎൽ വെടിക്കെട്ട് കഴിഞ്ഞ് ട്വന്റി20 ലോകകപ്പിന്റെ പ്രാഥമികഘട്ട മത്സരങ്ങൾക്കായി യുഎസിലേക്ക് വിമാനം കയറിയ ടീം ഇന്ത്യയെ കാത്തിരുന്നത് തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ 3 പ്രാഥമികഘട്ട മത്സരങ്ങൾക്കും വേദിയായത് ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റർമാരുടെ ശവപ്പറമ്പായി മാറിയ മൈതാനത്ത് റൺസ് കണ്ടെത്താൻ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്കുപോലും കഴിയാതെ വന്നപ്പോൾ, പലപ്പോഴും മത്സരങ്ങളുടെ ഗതി നിർണയിച്ചത് ബോളർമാരാണ്. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഴ മുടക്കിയതോടെ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുടെ തലപ്പൊക്കത്തോടെയാകും തുടർന്നുള്ള മത്സരങ്ങളിൽ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലെ മൈതാനങ്ങളിലിറങ്ങുക. പോരാട്ടം സൂപ്പർ എട്ടിലേക്ക് പ്രവേശിക്കും മുൻപ്, പ്രാഥമികഘട്ടത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളിലൂടെ ഒരു യാത്ര...
ഐപിഎൽ വെടിക്കെട്ട് കഴിഞ്ഞ് ട്വന്റി20 ലോകകപ്പിന്റെ പ്രാഥമികഘട്ട മത്സരങ്ങൾക്കായി യുഎസിലേക്ക് വിമാനം കയറിയ ടീം ഇന്ത്യയെ കാത്തിരുന്നത് തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ 3 പ്രാഥമികഘട്ട മത്സരങ്ങൾക്കും വേദിയായത് ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റർമാരുടെ ശവപ്പറമ്പായി മാറിയ മൈതാനത്ത് റൺസ് കണ്ടെത്താൻ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്കുപോലും കഴിയാതെ വന്നപ്പോൾ, പലപ്പോഴും മത്സരങ്ങളുടെ ഗതി നിർണയിച്ചത് ബോളർമാരാണ്. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഴ മുടക്കിയതോടെ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുടെ തലപ്പൊക്കത്തോടെയാകും തുടർന്നുള്ള മത്സരങ്ങളിൽ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലെ മൈതാനങ്ങളിലിറങ്ങുക. പോരാട്ടം സൂപ്പർ എട്ടിലേക്ക് പ്രവേശിക്കും മുൻപ്, പ്രാഥമികഘട്ടത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളിലൂടെ ഒരു യാത്ര...
∙ മുന്നിൽ നയിച്ച് നായകൻ രോഹിത്
ഐപിഎലിന്റെ തുടക്കത്തിൽ കത്തിക്കയറുകയും ഇടയ്ക്കുവച്ച് ബാറ്റിങ്ങിൽ താളം നഷ്ടപ്പെടുകയും ചെയ്ത രോഹിത് ശർമയുടെ ബാറ്റിങ് പ്രകടനം ലോകകപ്പിൽ എങ്ങനെയാകുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെ നടന്ന സീസണിലെ അവസാന മത്സരത്തിൽ 38 പന്തിൽ 68 റൺസ് നേടിക്കൊണ്ട് ബാറ്റിങ് ഫോമിലേക്ക് തിരികെ വന്നതോടെ കൂടുതൽ ആശങ്കകൾക്ക് ഇടമില്ലെന്ന് വ്യക്തമായിരുന്നു. അത് ശരിവയ്ക്കുന്ന പ്രകടമാണ് ട്വന്റി20 ലോകകപ്പിന്റെ ആദ്യ മത്സരം മുതൽ രോഹിത് പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അയർലൻഡിന് എതിരെ 52 റൺസ് നേടി രോഹിത് കരുത്തുകാട്ടി. രാജ്യാന്തര ട്വന്റി20യിൽ തന്റെ 29–ാം അർധ സെഞ്ചറി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ ശരീരത്തിൽ പന്തുകൊണ്ട് പരുക്കേറ്റ രോഹിത് ഡഗൗട്ടിലേക്ക് മടങ്ങി.
എന്നാൽ തുടർന്നു നടന്ന രണ്ട് മത്സരങ്ങളിലും ബാറ്റ് കൊണ്ട് രോഹിത്തിന് കാര്യമായ സംഭാവന നൽകാൻ സാധിച്ചിട്ടില്ല. പാക്കിസ്ഥാനെതിരെ 12 പന്തിൽ നിന്ന് 13 റൺസും യുഎസിനെതിരെ 6 പന്തിൽ 3 റൺസുമായിരുന്നു രോഹിത്തിന്റെ സംഭാവന. ഇതിനിടയിൽ രാജ്യാന്തര ട്വന്റി20യിലും ട്വന്റി20 ലോകകപ്പുകളിലും ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന ബാറ്റർമാരിൽ രണ്ടാം സ്ഥാനത്തേക്കും രോഹിത്ത് കുതിച്ചെത്തി. രാജ്യാന്തര ട്വന്റി20യി 4145 റൺസ് സ്വന്തമാക്കിയിട്ടുള്ള പാക്കിസ്ഥാൻ നായകൻ ബാബർ അസമിന് പിന്നിൽ വിരാട് കോലിക്കൊപ്പമാണ് രോഹിത് രണ്ടാം സ്ഥാനം പങ്കിടുന്നത്. 4042 റൺസാണ് ഇരുവരുടെയും ഇതുവരെയുള്ള സമ്പാദ്യം. ട്വന്റി20 ലോകകപ്പുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയിട്ടുള്ള വിരാട് കോലിയുടെ പിന്നിൽ രണ്ടാം സ്ഥാനത്താണ് രോഹിത്തിന്റെ സ്ഥാനം. കോലി 28 ഇന്നിങ്സുകളിൽ നിന്നായി 1146 നേടിയിട്ടുള്ളപ്പോൾ രോഹിത്ത് 39 ഇന്നിങ്സുകളിൽ നിന്ന് സ്വന്തമാക്കിയിട്ടുള്ളത് 1031 റൺസാണ്.
ബാറ്റർ എന്ന നിലയിൽ ഏറിയും കുറഞ്ഞും നിന്ന ഈ പ്രകടനങ്ങൾക്കിടയിലും നായകൻ എന്ന നിലയിൽ തലപ്പൊക്കം ഉയർത്തുന്ന പ്രകടനമാണ് രോഹിത്തിൽ നിന്നുണ്ടായത്. പ്രത്യേകിച്ച് പാക്കിസ്ഥാനെതിരായ മത്സരത്തിൽ. 120 റൺസിന്റെ ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാൻ ഇന്നിങ്സിന്റെ ആദ്യ പകുതിയിൽ കരുത്ത് കാട്ടിയെങ്കിലും അതിനെയെല്ലാം തച്ചുടയ്ക്കുന്ന കരുനീക്കങ്ങളുമായാണ് രോഹിത് കളം നിറഞ്ഞത്. ബുമ്രയേയും ഹാർദിക്കിനെയും അക്സറിനെയുമെല്ലാം ഇന്നിങ്സിന്റെ ആവശ്യമായ ഘട്ടങ്ങളിൽ നിയോഗിച്ച് പാക്കിസ്ഥാന്റെ റണ്ണൊഴുക്ക് തടഞ്ഞ രോഹിത്തിന്റെ തന്ത്രമാണ് ഇന്ത്യയ്ക്ക് വിജയം കൈപ്പിടിയിൽ ഒതുക്കാനായതിന്റെ പ്രധാന കാരണങ്ങളിലൊന്ന. രാജ്യാന്തര ട്വന്റി20യിൽ ടീം ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച നായകൻ എന്ന പേരും ഇതിനോടകം രോഹിത്ത് സ്വന്തമാക്കി. 72 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുകയും 41 വിജയങ്ങൾ സമ്മാനിക്കുകയും ചെയ്ത എം.എസ്. ധോണിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. ഇതുവരെ 57 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച രോഹിത് സമ്മാനിച്ചത് 44 വിജയങ്ങൾ.
∙ തുടക്കത്തിൽ മങ്ങി വിരാട് കോലി
ഐപിഎൽ 2024 സീസണിലെ ഓറഞ്ച് ക്യാപ്പും തലയിലേറ്റിയാണ് വിരാട് കോലി ലോകകപ്പിനായി യുഎസിലേക്ക് പറന്നിറങ്ങിയത്. ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ്, സ്ട്രൈക്റേറ്റിലെ പിന്നാക്കാവസ്ഥയുടെ പേരു പറഞ്ഞ് ട്വന്റി 20 ലോകകപ്പ് ടീമിന്റെ സാധ്യതകളിൽ നിന്നുപോലും മാറ്റി നിർത്തിയിരുന്നു. എന്നാൽ, ഐപിഎല്ലിലെ 15 മത്സരങ്ങളിൽ നിന്ന് 61.75 റൺസ് ശരാശരിയിൽ 714 റൺസ് അടിച്ചുകൂട്ടിയ കോലിയെ മാറ്റി നിർത്തുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും സാധ്യമല്ലായിരുന്നു. എന്നാൽ, ബംഗ്ലദേശിന് എതിരായ സന്നാഹ മത്സരത്തിൽ പങ്കെടുക്കാതിരുന്ന കോലി അയർലൻഡിന് എതിരായ മത്സരത്തിലാണ് 2024 ട്വന്റി20 ലോകകപ്പിൽ ആദ്യമായി ബാറ്റേന്തിയത്.
എന്നാൽ, ഐപിഎലിൽ കണ്ട കോലിയുടെ നിഴൽ പോലും യുഎസിൽ കാണാനായില്ല എന്നതാണ് സത്യം. അയർലൻഡിന് എതിരെ 5 പന്തിൽ ഒരു റൺസ്, പാക്കിസ്ഥാനെതിരെ 3 പന്തിൽ 4 റൺസ്. ഒടുവിൽ യുഎസിനെതിരെ ആദ്യ പന്തിൽ ഔട്ട് (ഗോൾഡൻ ഡക്ക്). മൂന്ന് മത്സരങ്ങളിൽ നിന്ന് കോലിയുടെ ആകെ സമ്പാദ്യം വെറും 5 റൺസ്. മൂന്ന് മത്സരങ്ങളിൽ നിന്നായി 10 പന്തുകൾ തികച്ച് ക്രീസിൽ നിൽക്കാൻ പോലും കോലിക്ക് സാധിച്ചിട്ടില്ല. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരങ്ങളിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്ന കോലിയുടെ ഏറ്റവും മോശം പ്രകടനത്തിനാണ് നാസേ കൗണ്ടി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
എന്നാൽ എഴുതിത്തള്ളിയവരെക്കൊണ്ട് കയ്യടിപ്പിച്ചു മാത്രം ശീലമുള്ള കോലി, ലോകകപ്പിന്റെ സൂപ്പർ എട്ട് ഘട്ടത്തിലും തുടർന്നും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. കോലി ശരാശരി ഫോമിൽ ഒതുങ്ങിയിരുന്ന 2022 ട്വന്റി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഐതിഹാസിക ഇന്നിങ്സ് ആരും മറന്നുകാണാൻ ഇടയില്ല. വിരാട് കോലി അങ്ങനെയാണ്, എപ്പോഴൊക്കെ കരിയർ അവസാനിച്ചെന്ന് വിമർശകർ വിധിയെഴുതിയിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ഫീനിക്സ് പക്ഷി കണക്കെ ഉയർത്തെഴുന്നേറ്റിട്ടുണ്ട്.
∙ ബാറ്റിങ് കരുത്തോടെ പന്ത് മുന്നോട്ട്
ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ടീം ഇന്ത്യയുടെ കുപ്പായത്തിൽ കളത്തിലിറാങ്ങാൻ പന്തിനും ഊർജം നൽകിയത് ഇക്കഴിഞ്ഞ ഐപിഎൽ സീസൺ തന്നെയാണ്. കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത് തന്റെ ഫിറ്റ്നെസ് തെളിയിച്ച് കളിക്കളത്തിലേക്ക് തിരികെയെത്തുന്നത് 2024 ഐപിഎൽ സീസണിന് തൊട്ടുമുൻപാണ്. മടങ്ങിവരവ് മനോഹരമാക്കിയ പന്ത് വിക്കറ്റിന് പിന്നിലും മുന്നിലും പുറത്തെടുത്ത മികവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയത്. പന്തിനൊപ്പം സഞ്ജു സാംസണും ഐപിഎലിലെ താരമായതോടെ ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറിന്റെ കുപ്പായത്തിനായി ആരോഗ്യപരമായ മത്സരം പ്രതീക്ഷിച്ചതാണ്.
എന്നാൽ, തുടക്കം മുതൽ ലഭിച്ച അവസരങ്ങളെല്ലാം മികച്ച ‘ഗോളുകളാക്കി’ മാറ്റിയ പന്തിനുമുന്നിൽ വെല്ലുവിളി ആകാനുള്ള അവസരം പോലും സഞ്ജുവിന് ഒരുഘട്ടത്തിലും ലഭിച്ചില്ല. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ അർധ സെഞ്ചറി (53) നേടിക്കൊണ്ട് വരവറിയിച്ച പന്ത് അയർലൻഡിന് എതിരെ 36, പാക്കിസ്ഥാനെതിരെ 42, യുഎസിന് എതിരെ 18 എന്നിങ്ങനെ നിർണായക റൺസുകളും കണ്ടെത്തി. 3 മത്സരങ്ങളിൽ നിന്ന് 96 റൺസ് സ്വന്തമാക്കിയ പന്ത് തന്നെയാണ് പ്രഥമികഘട്ടത്തിലെ ഇന്ത്യയുടെ ടോപ് സ്കോററും മുന്നോട്ടുള്ള മത്സരങ്ങളിലെ ഇന്ത്യയുടെ പ്രതീക്ഷയും. വിക്കറ്റിനു മുന്നിലെന്ന പോലെ വിക്കറ്റിന് പിന്നിലും മികച്ച പ്രകടനങ്ങളുമായി മുന്നേറുന്ന പന്ത് 3 മത്സരങ്ങളിലായി 7 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങും ഉൾപ്പെടെ 8 വിക്കറ്റുകളിലും നിർണായക പങ്കാളിയായിട്ടുണ്ട്.
∙ തിരിച്ചുവന്ന് സൂര്യകുമാർ യാദവ്
ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായ സൂര്യകുമാറിന് ഈ ലോകകപ്പിൽ തന്റെ മികവ് തെളിയിക്കാനായത് യുഎസിന് എതിരായ മൂന്നാം മത്സരത്തിലാണ്. അയർലൻഡിന് എതിരെ നടന്ന ആദ്യ മത്സരത്തിൽ 4 പന്തിൽ 2 റൺസും പാക്കിസ്ഥാനെതിരെ 8 പന്തിൽ 7 റൺസും മാത്രം നേടി ബാറ്റിങ്ങിൽ താളം കണ്ടെത്താതെ വലഞ്ഞ സൂര്യകുമാറിനെയല്ല യുഎസിനെതിരായ മൂന്നാം മത്സരത്തിൽ കണ്ടത്. രോഹിത്തിനും കോലിക്കും പിന്നാലെ പന്തും കൂടാരം കയറിയപ്പോൾ സാഹചര്യത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യൻ ഇന്നിങ്സിനെ തോളിലേറ്റിയത് സൂര്യകുമാറാണ്. റൺസ് കണ്ടെത്താൻ ഏറ്റവും പ്രയാസമേറിയ യുഎസിലെ പിച്ചിൽ നിന്ന് 49 പന്തിൽ സൂര്യകുമാർ സ്വന്തമാക്കിയ 50 റൺസാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. നായകൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവരുടെ പ്രശംസയും ലഭിച്ചു.
∙ അവസാന അവസരം മുതലാക്കി ശിവം ദുബെ
ഐപിഎല്ലിന്റെ ആദ്യ പകുതിയിലെ മിന്നും പ്രകടനവും ഇടവേളകളിൽ പന്തുകൊണ്ടു മായാജാലം കാണിക്കാൻ ശേഷിയുള്ള ഇടം കയ്യൻ ബാറ്ററെന്ന നിലയിലുമാണ് ശിവം ദുബെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ ഇടം നേടുന്നത്. എന്നാൽ, ട്വന്റി20യിൽ 89 റൺസ് ബാറ്റിങ് ആവറേജുള്ള റിങ്കു സിങ്ങിനെ പോലും റിസർവ് ബെഞ്ചിൽ ഇരുത്തി പ്ലെയിങ് ഇലവനിൽ എത്തിയ ദുബെ കാര്യമായ പ്രകടനങ്ങൾ നടത്താത്തത് ടീം ഇന്ത്യയ്ക്ക് വലിയ ക്ഷീണമായിരുന്നു. അയർലൻഡിന് എതിരെ 2 പന്തുകൾ നേരിട്ടെങ്കിലും റൺസ് സ്കോർ ചെയ്യുന്നതിന് മുൻപേ ഇന്ത്യ വിജയത്തിൽ എത്തിയിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 9 പന്തുകളിൽ നിന്ന് 3 റൺസ് മാത്രം നേടിയ ദുബെ ഫീൽഡിങ്ങിനെത്തിയപ്പോൾ മുഹമ്മദ് റിസ്വാന്റെ നിസാര ക്യാച്ച് നിലത്തിടുകയും ചെയ്തു.
ഇതിനെല്ലാം പുറമേ ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു പന്ത് എറിയാൻ പോലും ദുബെയ്ക്ക് അവസരം ലഭിച്ചില്ല. എന്നാൽ മൂന്നാം മത്സരത്തിൽ യുഎസിനെതിരെ ദുബെയ്ക്ക് പന്തെറിയാൻ അവസരം ലഭിച്ചു. അതും ഒരു ഓവർ മാത്രം. 11 റൺസ് വിട്ടുകൊടുത്ത ദുബെയ്ക്ക് വിക്കറ്റുകൾ ഒന്നും നേടാൻ സാധിച്ചില്ല. എന്നാൽ, ബാറ്റിങ്ങിലേക്ക് എത്തിയപ്പോൾ കാര്യങ്ങൾ മാറിത്തുടങ്ങി. മുൻനിര ബാറ്റർമാർ കൂടാരം കയറിയപ്പോൾ നിർണായകഘട്ടത്തിൽ സൂര്യകുമാർ യാദവിന് ശക്തമായ പിന്തുണ നൽകിക്കൊണ്ട് ദുബെ 35 പന്തിൽ നിന്ന് പുറത്താകാതെ 31 റൺസ് സ്വന്തമാക്കി. പ്രാഥമികഘട്ടത്തോടെ ശിവം ദുബെയ്ക്കു മുന്നിലെ സാധ്യതകളുടെ വാതിൽ അടഞ്ഞുപോകുമെന്ന് കരുതിയവർക്ക് മറുപടി നൽകിക്കൊണ്ട് അദ്ദേഹം ശക്തമായി തിരിച്ചുവരവിന്റെ സൂചനകളാണ് നൽകുന്നത്.
∙ കരുത്തോടെ ഹാർദിക് പാണ്ഡ്യ
ഐപിഎൽ മത്സരത്തിനിടെ ‘ഇന്ത്യൻ നായകൻ’ രോഹിത് ശർമയെ ബൗണ്ടറി ലൈനിലേക്ക് ഓടിച്ച മുംബൈ ഇന്ത്യൻസിന്റെ ‘അഗ്രസീവ് ക്യാപ്റ്റന്റെ’ കുപ്പായം പൂർണമായും അഴിച്ചുവച്ച് തികഞ്ഞും അച്ചടക്കമുള്ള താരമായി, ടീം ഇന്ത്യയുടെ ഉപനായകന്റെ റോളിലാണ് ലോകകപ്പിനായി ഹാർദിക് യുഎസിലേക്ക് വിമാനം കയറിയത്. ഐപിഎലിനും ലോകകപ്പിനും ഇടയിലുള്ള ചെറിയ ഇടവേളയിൽ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയും ഹാർദിക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ, ഇവയൊന്നും തെല്ലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടമാണ് ടൂർണമെന്റിൽ ഇതുവരെ ഹാർദിക് പുറത്തെടുത്തത്.
അയർലൻഡിന് എതിരായ ആദ്യ മത്സരത്തിലും യുഎസിന് എതിരായ മൂന്നാം മത്സരത്തിലും ഹാർദിക്കിന് ബാറ്റ് ചെയ്യേണ്ട അവസരം ഉണ്ടായില്ല. എന്നാൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിറങ്ങിയെങ്കിലും 12 പന്തിൽ 7 റൺസ് മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ബാറ്റിങ്ങിൽ എടുത്തുപറയേണ്ട സംഭാവനകൾ നൽകാനായില്ലെങ്കിലും പന്തുകൊണ്ട് മികച്ച പ്രകടനമാണ് ഹാർദിക് ടൂർണമെന്റിൽ ഇതുവരെ പുറത്തെടുത്തത്. ബുമ്ര, അർഷ്ദീപ്, സിറാജ് എന്നീ ടോപ് പേസ് ബോളർമാരുടെ കരുത്തുമായി മുന്നേറ്റം പ്രതീക്ഷിച്ച ടീം ഇന്ത്യ ഹാർദിക് പാണ്ഡ്യയെ പരിഗണിച്ചിരുന്നത് ഭേദപ്പെട്ട നിലയിൽ ബോൾ ചെയ്യുന്ന ബാറ്റർ എന്ന നിലയിൽ തന്നെയാണ്. എന്നാൽ, മറ്റ് 3 പേസ് ബോളർമാർക്കും ഒപ്പം തന്നെയുള്ള പരിഗണനയും വിശ്വാസവുമാണ് ക്യാപ്റ്റൻ രോഹിത് ശർമ ഹാർദിക്കിന് നൽകിയത്.
അയർലൻഡിന് എതിരായ മത്സരത്തിൽ 4 ഓവറിൽ നിന്ന് 27 റൺസ് വിട്ടുകൊടുത്തെങ്കിലും 3 വിക്കറ്റുകൾ സ്വന്തമാക്കിയ പാണ്ഡ്യ പാക്കിസ്ഥാനെതിരെ 4 ഓവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റുകൾ പിഴുതു. ഈ രണ്ട് മത്സരങ്ങളിൽ വിക്കറ്റുകൾ നേടുന്നുണ്ടായിരുന്നെങ്കിലും റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടാതിരുന്ന ഹാർദിക്കിനെയല്ല യുഎസിന് എതിരായ മൂന്നാം മത്സരത്തിൽ കണ്ടത് 4 ഓവറുകളിൽ നിന്ന് ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ ആകെ വഴങ്ങിയത് 14 റൺസ് മാത്രം. സ്വന്തമാക്കിയത് 2 വിക്കറ്റുകളും. ഇതുവരെ നടന്ന 3 മത്സരങ്ങളിൽ 2 അല്ലെങ്കിൽ അതിൽക്കൂടുതൽ വിക്കറ്റുകൾ നേടിയ ഏക ബോളറും ഹാർദിക് ആണ്. ടൂർണമെന്റിൽ ഇതുവരെ ആകെ 7 വിക്കറ്റുകൾ സ്വന്തമാക്കിയ ഹാർദിക് ഇന്ത്യൻ ബോളർമാരിലെ ടോപ് വിക്കറ്റ് നേട്ടക്കാരിൽ അർഷ്ദീപ് സിങ്ങിനൊപ്പം ഒന്നാം സ്ഥാനത്താണുള്ളത്.
∙ ഇന്ത്യയുടെ ‘ബുമ്ര’സ്ത്രം
ഐപിഎൽ കളങ്ങളിൽ നിന്ന് യുഎസിലെ ലോകകപ്പ് വേദിയിലേക്ക് കളിമാറിയപ്പോൾ സംഭവിച്ച ഏറ്റവും വലിയ മാറ്റം ബാറ്റും ബോളും തമ്മിലുള്ള പോരാട്ടത്തിന്റേതാണ്. ഐപിഎല്ലിൽ ബാറ്റർമാർ സംഹാര രൂപികളായപ്പോൾ ബോളർമാർ തീർത്തും നിറംമങ്ങിയിരുന്നു. എന്നാൽ റൺസ് നേടാൻ പ്രയാസമേറിയ യുഎസിലെ പിച്ചുകളിൽ മേൽക്കോയ്മ ബോളർമാർക്ക് തന്നെയായിരുന്നു. ആ അവസരം കൃത്യമായി മുതലെടുക്കുന്നതിൽ മുന്നിൽ നിന്നത് ഇന്ത്യൻ ബോളിങ് കിങ് ജസ്പ്രീത് ബുമ്ര തന്നെയാണ്. അയർലൻഡിനെതിരെ 3 ഓവറിൽ 6 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ്, പാക്കിസ്ഥാനെതിരെ 4 ഓവറിൽ 14 റൺസിന് 3 വിക്കറ്റ്.
രണ്ട് മത്സരങ്ങളിലെ 7 ഓവറുകളിൽ നിന്നായി 20 റൺസ് മാത്രം വഴങ്ങി സ്വന്തമാക്കിയത് 5 വിക്കറ്റുകൾ. രണ്ട് മത്സരങ്ങളിലും പ്ലെയർ ഓഫ് ദ് മാച്ച് പട്ടവും സ്വന്തം. എന്നാൽ, ആദ്യ രണ്ട് മത്സരങ്ങളിലും കൃത്യമായ ഇടവേളകളിൽ നിർണായക വിക്കറ്റുകൾ സ്വന്തമാക്കുകയും റൺസ് വിട്ടുനൽകാൻ പിശുക്ക് കാട്ടുകയും ചെയ്ത ബുമ്രയ്ക്ക് മൂന്നാം മത്സരത്തിൽ യുഎസിനെതിരെ അത്രകണ്ട് ശോഭിക്കാനായില്ല. 4 ഓവറുകളിൽ വിക്കറ്റില്ലാതെ ബുമ്ര വിട്ടുനൽകിയത് 25 റൺസ് ആണ്. എന്നാൽ, ഇതൊന്നും ബുമ്രയുടെ പ്രതിഭയ്ക്കു മുന്നിൽ ഒന്നുമല്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൈകളിൽ ഈ ടൂർണമെന്റ് ഭദ്രമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
∙ റെക്കോർഡ് പ്രകടനവുമായി അർഷദീപ് സിങ്
4 ഓവറിൽ 9 റൺസിന് 4 വിക്കറ്റ്! യുഎസിന് എതിരായ മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം മാത്രമല്ല, പുരുഷ ട്വന്റി20 ലോകകപ്പിൽ ഏതൊരു ഇന്ത്യൻ താരത്തിന്റെയും ഏറ്റവും മികച്ച പ്രകടനം എന്ന പെരുമയും സ്വന്തം പേരിൽ എഴുതിച്ചേർക്കുന്ന പ്രകടനമാണ് അർഷദീപ് സിങ് മൂന്നാം മത്സരത്തിൽ പുറത്തെടുത്തത്. അർഷദീപിന്റെ മാന്ത്രിക ബോളിങ്ങിൽ പഴങ്കഥയായത് 2014ൽ ഓസീസിനെതിരെ ആർ. അശ്വിൻ സ്വന്തമാക്കിയ, ‘3.2 ഓവറിൽ 11 റൺസിന് 4 വിക്കറ്റ്’ എന്ന റെക്കോർഡ്.
ആദ്യ രണ്ട് മത്സരങ്ങളിൽ വിക്കറ്റ് നേടിയെങ്കിലും കയ്യയച്ച് റൺസ് വിട്ടുനൽകിയതിന്റെ എല്ലാ ക്ഷീണവും പരിഹരിക്കുന്ന പ്രകടനമാണ് അർഷദീപ് മൂന്നാം മത്സരത്തിൽ പുറത്തെടുത്തത്. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും യുഎസും ആദ്യമായി നേർക്കുനേർ വന്ന പോരാട്ടത്തിൽ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വേട്ട തുടങ്ങിയ അർഷദീപ് ആദ്യ ഓവറിൽ മാത്രം മൂന്ന് റൺസ് മാത്രം വിട്ടുനൽകി സ്വന്തമാക്കിയത് 2 വിക്കറ്റുകൾ. പിന്നീടുള്ള മൂന്ന് ഓവറുകൾക്കിടയിൽ 6 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾക്കൂടി സ്വന്തമാക്കിയതോടെ ടൂർണമെന്റിലെ അർഷദീപിന്റെ ആകെ വിക്കറ്റ് നേട്ടം 7 ആയി. അയർലൻഡിന് എതിരായ ആദ്യ മത്സരത്തിൽ 4 ഓവറിൽ 2 വിക്കറ്റ് നേടിയെങ്കിലും 35 റൺസും പാക്കിസ്ഥാനെതിരായ മത്സരത്തിൽ 4 ഒരു വിക്കറ്റ് നേടി 31 റൺസും അർഷദീപ് വഴങ്ങിയിരുന്നു.
∙ പിന്നാലെയുണ്ട്... അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്
ഇടംകയ്യൻ ബാറ്റർമാരായ രണ്ട് ഓൾറൗണ്ടർമാരാണ് അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ബാറ്റിങ് ഓർഡറിൽ അപ്രതീക്ഷിത മാറ്റവുമായി നാലാമനായി കളത്തിലെത്തിയ അക്ഷർ പട്ടേൽ സ്വന്തമാക്കിയ 20 റൺസ് ഇന്ത്യയുടെ വിജയത്തിൽ വളരെ നിർണായകമായിരുന്നു. ബോളിങ്ങിലേക്ക് എത്തിയപ്പോൾ അതിനിർണായകമായ ഘട്ടത്തിൽ പാക്കിസ്ഥാന് 2 റൺസ് മാത്രം വിട്ടുനൽകിയ 16–ാം ഓവറും. അക്ഷറിലെ ഓൾറൗണ്ടറിന്റെ പ്രതിഭ പാക്കിസ്ഥാനെതിരായ ഇന്ത്യൻ വിജയത്തിൽ വഹിച്ച സ്വാധീനം അത്ര നിർണായകമായിരുന്നു. അയർലൻഡിന് എതിരെ ഒരു ഓവറിൽ 3 റൺസിന് ഒരു വിക്കറ്റ്, പാക്കിസ്ഥാനെതിരെ 2 ഓവറിൽ 11 റൺസിന് ഒരു വിക്കറ്റ്, യുഎസിന് എതിരെ 3 ഓവറിൽ 25 റൺസിന് ഒരു വിക്കറ്റ് എന്നിങ്ങനെയാണ് അക്ഷറിന്റെ ലോകകപ്പിലെ ഇതുവരെയുള്ള ബോളിങ് പ്രകടനം. അയർലൻഡിന് എതിരായ ആദ്യ മത്സരത്തിലും യുഎസിന് എതിരായ മൂന്നാം മത്സരത്തിലും അക്ഷറിന് ബാറ്റ് ചെയ്യേണ്ട അവസരം ഉണ്ടായതുമില്ല.
ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്തനായ ഓൾറൗണ്ടർ, ചെന്നൈക്കാരുടെ ‘ദളപതി’... ഫാസ്റ്റ് ബോളിങ്ങിനെ തുണയ്ക്കുന്ന യുഎസിലെ പിച്ചിൽ സ്പിൻ ബോളറായ ജഡേജയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നതാണ് യാഥാർഥ്യം. 3 മത്സരങ്ങളിലായി ആകെ ബോൾ ചെയ്യാൻ അവസരം ലഭിച്ചത് 3 ഓവറുകൾ മാത്രം. അതിൽ നിന്ന് വിക്കറ്റ് നേടാൻ സാധിച്ചില്ലെങ്കിലും വലിയ തല്ല് വാങ്ങിക്കൂട്ടാതിരിക്കാൻ ജഡേജയ്ക്ക് കഴിഞ്ഞു. ആകെ 17 റൺസ് മാത്രമാണ് ജഡേജ വിട്ടുനൽകിയത്. ബാറ്റ് ചെയ്യാൻ ആകെ അവസരം ലഭിച്ചത് പാക്കിസ്ഥാനെതിരെ നേരിട്ട ആദ്യ പന്തിൽതന്നെ പുറത്തായി. ചുരുക്കി പറഞ്ഞാൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 0 റൺസ്, 0 വിക്കറ്റ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ 3 മത്സരങ്ങൾക്കിടിൽ ജഡേജ ഫീൽഡിൽ തടുത്തിട്ട റൺസിന്റെ കണക്കുപരിശോധിച്ചാൽ അത് ചെറിയ സംഖ്യയാവില്ല. മത്സരം കരീബിയൻ പിച്ചുകളിലേക്ക് മാറുമ്പോൾ ഫീൽഡിങ്ങിനൊപ്പം ബാറ്റിങ്ങിലും ബോളിങ്ങിലും കൂടുതൽ ‘ജഡ്ഡൂ മാജിക്കി’ന് സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
2024 ഐപിഎലിന്റെ തുടക്കത്തിൽ തല്ലുകൊള്ളൽ ശീലമാക്കി മാറ്റിയ താരമായിരുന്നു മുൻ ലോക ഒന്നാം നമ്പർ ബോളർകൂടിയായിരുന്ന മുഹമ്മദ് സിറാജ്. എന്നാൽ ലോകകപ്പിലേക്ക് എത്തിയപ്പോൾ ആ ചീത്തപ്പേര് സിറാജ് പാടേ തുടച്ചുനീക്കി. വിക്കറ്റു നേടുന്നതിൽ മുന്നേറാൻ കഴിയുന്നില്ലെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ നല്ല നിയന്ത്രണം പുലർത്തുന്നുണ്ട്. അയർലൻഡിന് എതിരായ ആദ്യ മത്സരത്തിൽ 3 ഓവറിൽ 13 റൺസ് മാത്രം വിട്ടുനൽകിയ സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി. പാക്കിസ്ഥാനെതിരെ വിക്കറ്റ് നേടാനായില്ലെങ്കിലും 4 ഓവറിൽ വിട്ടുനൽകിയത് 19 റൺസ് മാത്രം. യുഎസിനെതിരെയുള്ള മത്സരത്തിൽ മാത്രമാണ് ഇക്കോണമി റേറ്റ് 6 പിന്നിട്ടത്. യുഎസിനെതിരെ 4 ഓവറിൽ 25 റൺസാണ് സിറാജ് വഴങ്ങിയത്.