ടോണി ക്രൂസിനെ ടെന്നിസ് ഇതിഹാസം റോജർ ഫെഡററിനോട് ഉപമിച്ചത് മുൻ അർജന്റീന ഫുട്ബോളർ യുവാൻ റോമൻ റിക്വൽമിയാണ്. ‘ടോണി ക്രൂസ് ഒരിക്കലും വിയർക്കാറില്ല. കളിക്കിടെ അയാളുടെ ദേഹത്ത് അഴുക്കു പറ്റാറില്ല. ഗ്രൗണ്ടിലേക്ക് എങ്ങനെയാണോ വരുന്നത്, അതുപോലെ തന്നെ വീട്ടിലേക്കു മടങ്ങാൻ അയാൾക്കു പറ്റും. ആവശ്യമെങ്കിൽ ഒന്നു കുളിക്കുക പോലും ചെയ്യാതെ അടുത്ത മത്സരത്തിനും ഇറങ്ങാൻ സാധിക്കും’! – ഫുട്ബോൾ ഗ്രൗണ്ടിലെ ടോണി ക്രൂസിന്റെ സ്മാർട്നെസിനെക്കുറിച്ചാണ് റിക്വൽമി ഇങ്ങനെ പറഞ്ഞത്. ടോണി ക്രൂസ് ഒരിക്കലും ഓടാറില്ലെന്നു കളിയായും കാര്യമായും പറഞ്ഞത് മുൻ സ്പാനിഷ് താരം സാന്റി കാസറോളയാണ്. ആ ടോണി ക്രൂസാണ്, ജൂൺ 15നു രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോണി ക്രൂസിനെ ടെന്നിസ് ഇതിഹാസം റോജർ ഫെഡററിനോട് ഉപമിച്ചത് മുൻ അർജന്റീന ഫുട്ബോളർ യുവാൻ റോമൻ റിക്വൽമിയാണ്. ‘ടോണി ക്രൂസ് ഒരിക്കലും വിയർക്കാറില്ല. കളിക്കിടെ അയാളുടെ ദേഹത്ത് അഴുക്കു പറ്റാറില്ല. ഗ്രൗണ്ടിലേക്ക് എങ്ങനെയാണോ വരുന്നത്, അതുപോലെ തന്നെ വീട്ടിലേക്കു മടങ്ങാൻ അയാൾക്കു പറ്റും. ആവശ്യമെങ്കിൽ ഒന്നു കുളിക്കുക പോലും ചെയ്യാതെ അടുത്ത മത്സരത്തിനും ഇറങ്ങാൻ സാധിക്കും’! – ഫുട്ബോൾ ഗ്രൗണ്ടിലെ ടോണി ക്രൂസിന്റെ സ്മാർട്നെസിനെക്കുറിച്ചാണ് റിക്വൽമി ഇങ്ങനെ പറഞ്ഞത്. 

സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ ജർമനിയുടെ ടോണി ക്രൂസിന്റെ മുന്നേറ്റം. (Photo by MIGUEL MEDINA / AFP)

ടോണി ക്രൂസ് ഒരിക്കലും ഓടാറില്ലെന്നു കളിയായും കാര്യമായും പറഞ്ഞത് മുൻ സ്പാനിഷ് താരം സാന്റി കാസറോളയാണ്. ആ ടോണി ക്രൂസാണ്, ജൂൺ 15നു രാത്രി യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ ജർമനിയുടെ മധ്യനിര ഭരിച്ചത്. 80–ാം മിനിറ്റിൽ കളത്തിൽനിന്നു തിരിച്ചു വിളിക്കുന്ന നേരത്തിനകം ക്രൂസ് 101 പാസുകൾ കംപ്ലീറ്റ് ചെയ്തു കഴിഞ്ഞിരുന്നു. അതിൽ, 3 എണ്ണം ജർമനി നേടിയ ഗോളിലേക്കു വഴി തുറക്കുന്നതുമായി!

Graphics: AFP/ Manorama Online
ADVERTISEMENT

ഫുട്ബോളിനെ അടക്കി ഭരിക്കുന്ന ‘ഡേറ്റ’ തന്നെ ഒരിക്കലും സ്വാധീനിക്കാറില്ലെന്നു മുൻപൊരിക്കൽ പരസ്യപ്രസ്താവന നടത്തിയ ക്രൂസിന്റെ കളിയുടെ ഡേറ്റയാണ് കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകം ചർച്ച ചെയ്തത്. ‘അധികം ഓടാറില്ലാത്ത’ ക്രൂസ് ജർമൻ ഗോൾലൈൻ മുതൽ സ്കോട്‌ലൻഡിന്റെ ഗോൾലൈൻ വരെ ഓടിയും നടന്നും തൊടുത്ത ആകെ പാസുകളുടെ എണ്ണം 102. അതിൽ 101 പാസുകളും പൂർത്തിയാക്കപ്പെട്ടു എന്നതാണ് ശ്രദ്ധേയം. 

ജർമനിയുടെ മിഡ്ഫീല്‍ഡർ ടോണി ക്രൂസ്. (Photo by Miguel MEDINA / AFP)

എതിർ താരത്തിന്റെ കാലിലേക്ക് എത്താതെ സ്വന്തം ടീമംഗത്തിനു തന്നെ കൃത്യമായി നൽകാൻ കഴിഞ്ഞ ആ പാസുകൾ, ജർമനിക്കു പന്തവകാശത്തിലും മേധാവിത്തം നേടിക്കൊടുത്തു. ഇതാദ്യമല്ല ക്രൂസ് പാസുകളുടെ കാര്യത്തിൽ മേധാവിത്തം നേടുന്നത്. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ, ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ക്രൂസ് പൂർത്തിയാക്കിയത് 95 പാസുകളാണ്. അതിനും മുൻപ്, ഇതേ അലിയാൻസ് അരീന സ്റ്റേഡിയത്തിൽ റയൽ മഡ്രിഡ് ജഴ്സിയിൽ ബയൺ മ്യൂണിക്കിനെതിരായ ചാംപ്യൻസ് ലീഗ് സെമിഫൈനലിലും ക്രൂസ് 95 പാസുകൾ പൂർത്തിയാക്കി.

ADVERTISEMENT

മുൻപൊരിക്കൽ, രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് വീട്ടിലേക്കു പോയ ക്രൂസിനെ തിരികെ വിളിച്ചത് ജർമൻ കോച്ച് യൂലിയാൻ നാഗൽസ്മാനാണ്. 3 മാസമെടുത്താണ് ക്രൂസിനെ വിരമിക്കൽ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിച്ചതെന്നു നാഗൽസ്മാൻ പറയുന്നു. എങ്കിലും, ഈ യൂറോയോടെ താൻ കളി മതിയാക്കുകയാണെന്ന് മുപ്പത്തിനാലുകാരനായ ടോണി ക്രൂസ് മുൻപേ പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ ജർമനിയുടെ ടോണി ക്രൂസിന്റെ മുന്നേറ്റം. (Photo by DAMIEN MEYER / AFP)

സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിനായി അവസാന മത്സരം കളിച്ചു ജർമൻ ക്യാംപിലേക്കെത്തിയ ക്രൂസിനു മുന്നിൽ ഇനി സ്വന്തം നാട്ടുകാരായ കാണികൾക്കു മുന്നിലുള്ള ഏതാനും മത്സരങ്ങൾ മാത്രം.  80–ാം മിനിറ്റിൽ ഗ്രൗണ്ടിനു പുറത്തേക്കു നടക്കുമ്പോൾ ‘ടോണി, ടോണി’ എന്ന് ആർപ്പുവിളിച്ച ആരാധകർ ടോണി ക്രൂസിനോടു കളി മതിയാക്കരുതെന്നാണ് അഭ്യർഥിക്കുന്നത്. ആ പിൻവിളി ടോണി ക്രൂസ് കേൾക്കാനിടയില്ലായിരിക്കും. പക്ഷേ, യൂറോയിലെ ഇനിയുള്ള മത്സരങ്ങളിലും ജർമനിയുടെ ക്രൂസ് കൺട്രോൾ ആ കാലുകളിൽ തന്നെയാകുമെന്ന് ആരാധകർക്ക് ഉറപ്പിക്കാം!

Graphics: AFP/ Manorama Online
English Summary:

Toni Kroos Achieves 99% Passing Accuracy Against Scotland