ഒരു പന്തിന് ചുറ്റും യൂറോപ്പിനെ കോർത്തിണക്കിയ ആവേശം; 16 സീസണുകൾക്കിടെ വാണവരും വീണവരും ഒട്ടേറെ...
യുവേഫ യൂറോപ്യൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പ് ഫൈനൽ റൗണ്ട് എന്ന ഔദ്യോഗിക നാമമുള്ള യൂറോ കപ്പ്, യൂറോപ്യൻ രാജ്യങ്ങളുടെ മിനി ലോകകപ്പ്, ഫുട്‌ബോൾ ലോകകപ്പും ഒളിംപിക്‌സും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ കായികമേള. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റും യുവേഫ സ്‌ഥാപക സെക്രട്ടറിയുമായിരുന്ന ഹെന്റി ഡിലോനെയ് 1927ൽ ആണ് യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരു ഫുട്‌ബോൾ ടൂർണമെന്റ് എന്ന ആശയം മുന്നോട്ടു വച്ചത്. യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായി ടൂർണമെന്റ് എന്നതും ഡിലോനെയുടെ സ്വപ്‌നമായിരുന്നു.
യുവേഫ യൂറോപ്യൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പ് ഫൈനൽ റൗണ്ട് എന്ന ഔദ്യോഗിക നാമമുള്ള യൂറോ കപ്പ്, യൂറോപ്യൻ രാജ്യങ്ങളുടെ മിനി ലോകകപ്പ്, ഫുട്‌ബോൾ ലോകകപ്പും ഒളിംപിക്‌സും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ കായികമേള. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റും യുവേഫ സ്‌ഥാപക സെക്രട്ടറിയുമായിരുന്ന ഹെന്റി ഡിലോനെയ് 1927ൽ ആണ് യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരു ഫുട്‌ബോൾ ടൂർണമെന്റ് എന്ന ആശയം മുന്നോട്ടു വച്ചത്. യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായി ടൂർണമെന്റ് എന്നതും ഡിലോനെയുടെ സ്വപ്‌നമായിരുന്നു.
യുവേഫ യൂറോപ്യൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പ് ഫൈനൽ റൗണ്ട് എന്ന ഔദ്യോഗിക നാമമുള്ള യൂറോ കപ്പ്, യൂറോപ്യൻ രാജ്യങ്ങളുടെ മിനി ലോകകപ്പ്, ഫുട്‌ബോൾ ലോകകപ്പും ഒളിംപിക്‌സും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ കായികമേള. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റും യുവേഫ സ്‌ഥാപക സെക്രട്ടറിയുമായിരുന്ന ഹെന്റി ഡിലോനെയ് 1927ൽ ആണ് യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരു ഫുട്‌ബോൾ ടൂർണമെന്റ് എന്ന ആശയം മുന്നോട്ടു വച്ചത്. യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായി ടൂർണമെന്റ് എന്നതും ഡിലോനെയുടെ സ്വപ്‌നമായിരുന്നു.
യുവേഫ യൂറോപ്യൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പ് ഫൈനൽ റൗണ്ട് എന്ന ഔദ്യോഗിക നാമമുള്ള യൂറോ കപ്പ്, യൂറോപ്യൻ രാജ്യങ്ങളുടെ മിനി ലോകകപ്പ്, ഫുട്‌ബോൾ ലോകകപ്പും ഒളിംപിക്‌സും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ കായികമേള. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റും യുവേഫ സ്‌ഥാപക സെക്രട്ടറിയുമായിരുന്ന ഹെന്റി ഡിലോനെയ് 1927ൽ ആണ് യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരു ഫുട്‌ബോൾ ടൂർണമെന്റ് എന്ന ആശയം മുന്നോട്ടു വച്ചത്. യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബ്ബുകൾക്കായി ടൂർണമെന്റ് എന്നതും ഡിലോനെയുടെ സ്വപ്‌നമായിരുന്നു.
യൂറോപ്യൻ രാജ്യങ്ങളെ ഫുട്‌ബോളിലൂടെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഡിലോനെയുടെ മനസ്സിൽ. എന്നാൽ, ഫിഫ ഈ നിർദേശം അംഗീകരിച്ചില്ല. 1954ൽ ഡിലോനെയ് അന്തരിച്ചു. ഡിലോനെയുടെ നിർദേശത്തിന് രണ്ടാമത് ജീവൻ വച്ചത് 1955 മാർച്ച് രണ്ടിനു നടന്ന പ്രഥമ യുവേഫ ജനറൽ അസംബ്ലിയിലാണ്. യൂറോ കപ്പ് തുടങ്ങാൻ യോഗം തീരുമാനമെടുത്തു. ഡിലോനെയുടെ സ്‌മരണ നിലനിർത്താൻ അദ്ദേഹത്തിന്റെ പേരിൽ യൂറോ ചാംപ്യൻമാർക്കു നൽകുന്ന ട്രോഫിയും ഏർപ്പെടുത്തി. 1958ൽ സ്‌റ്റോക്ക്‌ഹോമിൽ ചേർന്ന യുവേഫയുടെ പൊതുസഭ എന്തുവിലകൊടുത്തും യൂറോപ്യൻ ചാംപ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചു.
പക്ഷേ, പ്രഥമ ടൂർണമെന്റിനോട് പ്രതീക്ഷിച്ചത്ര അനുകൂല നിലപാടല്ല പല രാജ്യങ്ങളും സ്വീകരിച്ചത്. യോഗ്യതാ മത്സരങ്ങൾക്ക് എൻട്രി ക്ഷണിച്ചപ്പോൾ ഇംഗ്ലണ്ടും ജർമനിയുമടക്കമുള്ള പല രാജ്യങ്ങളും മാറിനിന്ന് പ്രതിഷേധിച്ചു. 1958ൽ 17 ടീമുകളുമായി യോഗ്യതാ മത്സരങ്ങൾ ആരംഭിച്ചു. ഫ്രാൻസ് ആയിരുന്നു ആദ്യ നേഷൻസ് കപ്പിനു വേദിയൊരുക്കിയത്. 1960 ജൂലൈ 6ന് ഫൈനൽ റൗണ്ട് ആരംഭിച്ചു. യൂറോപ്യൻ നേഷൻസ് കപ്പ് എന്ന പേരിൽ ആരംഭിച്ച ടൂർണമെന്റ് പിന്നീട് യൂറോപ്യൻ ചാംപ്യൻഷിപ്പും അതിനു ശേഷം യൂറോ കപ്പുമായി പരിണമിക്കുകയായിരുന്നു. ആദ്യ രണ്ടു ടൂർണമെന്റുകളും നേഷൻസ് കപ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
∙ മുടക്കം വരാതെ 17 സീസണുകൾ
യൂറോപ്യൻ ഫുട്‌ബോളിന്റെ ആരവവും ആവേശവും ലോകത്തിനുമുന്നിൽ അവതരിപ്പിച്ചാണ് ഓരോ യൂറോ കപ്പ് ടൂർണമെന്റുകളും കടന്നുപോയിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങൾതമ്മിൽ നിലനിന്ന ശീതസമരം ആദ്യ കാലങ്ങളിൽ ടൂർണമെന്റിനെ ബാധിച്ചിരുന്നു. എങ്കിലും എല്ലാ 4 വർഷങ്ങൾക്കൂടുമ്പോഴും യൂറോ കപ്പ് നടത്തുന്നതിന് ഒരിക്കലും മാറ്റം വന്നിട്ടില്ല. കോവിഡ് വ്യാപനത്തിന്റെ പേരിൽ 2020 ടൂർണമെന്റിന് മാത്രമാണ് കാലതാമസമുണ്ടായത്. 16–ാം ടൂർണമെന്റ് അങ്ങനെ 2021 ജൂൺ–ജൂലൈ മാസങ്ങളിലേക്ക് മാറ്റപ്പെട്ടു. ഈ ഒരു ചെറിയ മാറ്റം ഒഴികെ 1960 മുതൽ 2024 വരെ യൂറോ കൃത്യമായ ഇടവേളകളിൽ നടന്നു എന്നത് അഭിമാനകരം തന്നെ.
യൂറോപ്യൻ നേഷൻസ് കപ്പ് എന്ന പേരിൽ ആരംഭിച്ച ടൂർണമെന്റിന്റെ ആദ്യ കാലത്ത്, സ്വദേശത്തും വിദേശത്തും കളിക്കുന്ന പ്രാഥമിക യോഗ്യതാ റൗണ്ടുകളും (ഹോം ആൻഡ് എവേ സിസ്‌റ്റം) അന്തിമമായി ഒരു രാജ്യത്ത് അരങ്ങേറുന്ന ഫൈനൽ റൗണ്ടും എന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. 2000, 2008, 2012 വർഷങ്ങളിൽ യൂറോ കപ്പിന് രണ്ടു രാജ്യങ്ങൾ വീതം സംയുക്തമായി ആതിഥ്യം വഹിച്ചു. കോവിഡ് വ്യാപനംമൂലം ഒരു വർഷം നീട്ടിവച്ച 2020ലെ ടൂർണമെന്റിന് 11 രാജ്യങ്ങളാണ് സംയുക്തമായി വേദിയൊരുക്കിയത്.
1958ൽ യോഗ്യതാ റൗണ്ട് ആരംഭിച്ച ഒന്നാം ചാംപ്യൻഷിപ്പ് 1960ൽ ഫ്രാൻസിൽ ഫൈനൽ റൗണ്ട് കളിച്ചു.17 രാജ്യങ്ങൾ അങ്കം കുറിച്ച ആദ്യ ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നോക്കൗട്ട് രീതിയിലായിരുന്നു. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഫ്രാൻസിൽ അരങ്ങേറി. ഇംഗ്ലണ്ട്, ഇറ്റലി, പശ്‌ചിമ ജർമനി, ഹോളണ്ട്, ഹംഗറി എന്നീ ശക്‌തൻമാർ മാറിനിന്ന ആദ്യ ടൂർണമെന്റിൽ സോവിയറ്റ് യൂണിയൻ ജേതാക്കളായി. ഒന്നിനെതിരെ 2 ഗോളുകൾക്ക് യുഗൊസ്‌ലാവ്യയെ പരാജയപ്പെടുത്തി യുഎസ്‌എസ്ആർ നായകൻ നെറ്റോ, നേഷൻസ് കപ്പ് ഏറ്റുവാങ്ങി. ഗോൾ കീപ്പർ ലെവ് യാഷിൻ നടത്തിയ മികച്ച പ്രകടനമാണ് അവരെ ആദ്യ യൂറോയിൽ മുത്തമിടാൻ സഹായിച്ചത്.
രണ്ടാം ചാംപ്യൻഷിപ്പിന് (1964) സ്‌പെയിൻ വേദിയൊരുക്കി. 29 രാജ്യങ്ങൾ പങ്കെടുത്തു. ഇംഗ്ലണ്ട് ആദ്യമായി പങ്കെടുത്തെങ്കിലും പശ്‌ചിമ ജർമനി അപ്പോഴും മാറി നിന്നു. അത്തവണത്തെ കപ്പ് ആതിഥേയരെ അനുഗ്രഹിച്ചു. പോയതവണത്തെ ജേതാക്കളായ യുഎസ്‌എസ്ആർ വീണ്ടും ഫൈനലിൽ കടന്നെങ്കിലും കളി അവസാനിക്കാൻ 3 മിനിറ്റ് മാത്രം ബാക്കിയിരിക്കെ, മാർസെലിനോ സ്‌പെയിനിന്റെ വിജയഗോൾ കണ്ടെത്തി (2–1). ഒന്നേകാൽ ലക്ഷം കാണികൾ ഫൈനലിന് കൊഴുപ്പേകി. സ്‌പാനിഷ് ഏകാധിപതി ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ സാന്നിധ്യം സ്‌പെയിനിന് കരുത്തേകി.
∙ മിനി ലീഗ് അടിസ്‌ഥാനത്തിൽ പ്രാഥമിക മത്സരങ്ങൾ
യോഗ്യതാ ഗ്രൂപ്പ് മത്സരങ്ങളുമായി മൂന്നാം ടൂർണമെന്റ് അരങ്ങേറി. കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. നോക്കൗട്ട് രീതിക്ക് മാറ്റം വന്നു. മിനി ലീഗ് അടിസ്‌ഥാനത്തിലായിരുന്നു പ്രാഥമിക മത്സരങ്ങൾ. ആദ്യ രണ്ട് സീസണുകളിലും മാറിനിന്ന പശ്‌ചിമ ജർമനി ഇത്തവണ ടൂർണമെന്റിൽ അരങ്ങേറ്റംകുറിച്ചു. 1968ൽ ഇറ്റലിയിലെ ഫൈനൽ റൗണ്ടിൽ കപ്പ് ഒരിക്കൽകൂടി ആതിഥേയർക്ക്. ഫാക്കെറ്റി, ദിനോസോഫ്, മസോല, ലുജിറീവ എന്നീ പ്രശസ്‌ത താരങ്ങൾ അണിനിരന്ന ഇറ്റലി യുഗൊസ്‌ലാവ്യയുമായി ഫൈനലിൽ ആദ്യം സമനില പിടിച്ചു. എക്‌സ്‌ട്രാ ടൈമിലും ഫലമില്ലാതെ വന്നപ്പോൾ രണ്ടു ദിവസത്തിനുശേഷം നടന്ന റീപ്ലേയിൽ ഇറ്റലി 2– 0ന് യുഗൊസ്‌ലാവ്യയെ പരാജയപ്പെടുത്തി. ( പെനൽറ്റി ഷൂട്ടൗട്ട് അക്കാലങ്ങളിൽ കളിച്ചിരുന്നില്ല.) യുഗൊസ്‌ലാവ്യയുടെ രണ്ടാം ഫൈനൽ പരാജയം. ഇറ്റലിയുടെ ഏക യൂറോപ്യൻ കിരീടമായിരുന്നു അത്.
1972ലെ നാലാം ടൂർണമെന്റിൽ ഫ്രാൻസ് ബെക്കൻബോവർ എന്ന ഇതിഹാസത്തിന്റെ ഉദയം കണ്ടു. യൂറോപ്യൻ ചാംപ്യൻഷിപ്പ് എന്ന പുതിയ പേരോടെ യൂറോപ്യൻ നേഷൻസ് കപ്പ് ഉദയമെടുത്തു. ബൽജിയമായിരുന്നു ഇത്തവണ വേദിയൊരുക്കിയത്. ആകെ എൻട്രി 32, എട്ടു യോഗ്യതാ റൗണ്ടുകളിലൂടെ ക്വാർട്ടറിലെ ടീമുകൾ തീരുമാനിക്കപ്പെട്ടു. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ബൽജിയം വേദിയൊരുക്കി. ബെക്കൻ ബോവർ, സെപ്‌മേയർ, ഹോയ്‌നസ്, ഗേർഡ്‌മുള്ളർ, നെട്‌സർ എന്നിവർ അണിനിരന്ന പശ്‌ചിമ ജർമനി ടീം ടൂർണമെന്റിൽ മികവു പുലർത്തി. സെമിയിൽ ബൽജിയത്തെയും (2-1), മൂന്നാം പ്രാവശ്യം ഫൈനൽ കണ്ട സോവിയറ്റ് റഷ്യയെ ഫൈനലിലും (3-0) പരാജയപ്പെടുത്തി ജർമനി കപ്പ് നേടിയപ്പോൾ ഗേർഡ്‌മുള്ളറുടെ ബൂട്ടിൽനിന്നു പിറന്നതു പതിനൊന്നു ഗോളുകൾ. രണ്ടു വർഷങ്ങൾക്കുശേഷം നടന്ന ലോകകപ്പിലും ജർമനിയായിരുന്നു ജേതാക്കൾ. (യൂറോ കപ്പും ലോകകപ്പും നേടിക്കൊടുത്ത ആദ്യ പരിശീലകൻ എന്ന ബഹുമതി ഇതോടെ അവരുടെ കോച്ച് ഹെൽമുട്ട് ഷ്യോൺ സ്വന്തമാക്കി.
1976ലെ അഞ്ചാം ചാംപ്യൻഷിപ്പ് യുഗോസ്‌ലാവിയയിലായിരുന്നു. ഫൈനലിൽ ലോകചാംപ്യന്മാരായ പശ്‌ചിമ ജർമനി ചെക്കോസ്ലൊവാക്യയോട് 2-2നു സമനിലയിലായി. പെനൽറ്റി ഷൂട്ടൗട്ട് ഫൈനലിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടു. ടൈബ്രേക്കറിലൂടെ ചെക്കോസ്ലൊവാക്യ കപ്പ് നേടി (4-2). ആറാം കപ്പ് (1980) ഇറ്റലിയിൽ അരങ്ങേറിയപ്പോൾ യുവേഫ ടൂർണമെന്റിന്റെ മത്സരക്രമത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തി. എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിൽ കളിച്ചു വിജയികൾ ഫൈനലിൽ എത്തുന്ന രീതിയിലായി മത്സരക്രമം. 31 രാജ്യങ്ങൾ യോഗ്യതാ റൗണ്ടിൽ മത്സരിച്ചു. ആതിഥേയർക്കു ഫൈനൽ റൗണ്ടിലേക്കു നേരിട്ടു യോഗ്യത നൽകി. മറ്റ് ഏഴു ടീമുകൾ യോഗ്യതാ റൗണ്ടിലൂടെ ഇറ്റലിയിലെത്തി. ആതിഥേയരെന്ന നിലയിൽ ഇറ്റലി വിജയം ആവർത്തിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഫൈനൽ കളിച്ചതു പശ്‌ചിമ ജർമനിയും ബൽജിയവും തമ്മിലാണ്. ഷുമാക്കറും റൂമിനിഗ്ഗും അണിനിരന്ന ബൽജിയത്തെ ജർമനി 2-1ന് തോൽപ്പിച്ചു.
മുന്നിൽ ജർമനിയും റൊണാൾഡോയും
മൂന്നു തവണ വീതം കിരീടം ചൂടിയ ജർമനിയും സ്പെയിനുമാണ് കൂടുതൽ തവണ ജേതാക്കളായത്. കൂടുതൽ മത്സരങ്ങൾ കളിച്ചതും (55) കൂടുതൽ ജയം സ്വന്തമാക്കിയതും ജർമനി (29) തന്നെ. വ്യക്തിഗത മികവിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുന്നിൽ. കൂടുതൽ ടൂർണമെന്റുകൾ (ആകെ 6), കൂടുതൽ മത്സരങ്ങൾ (25), കൂടുതൽ ഗോളുകൾ (14), കൂടുതൽ പെനൽറ്റികൾ (3), കൂടുതൽ സമയം കളത്തിലിറങ്ങിയത് (2153 മിനിറ്റുകൾ), കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ചത് (16), കൂടുതൽ ജയങ്ങളിൽ പങ്കാളിയായ താരം (12) എന്നീ റെക്കോർഡുകളെല്ലാം റൊണാൾഡോയ്ക്ക് സ്വന്തം.
1984ൽ ചാംപ്യൻഷിപ്പ് ഒരിക്കൽകൂടി ഫ്രാൻസിലെത്തി. ഫ്രാൻസായിരുന്നു ഇത്തവണത്തെ ജോതാക്കളും. ഫ്രാൻസ് ആദ്യമായി യൂറോ കപ്പ് ഏറ്റുവാങ്ങിയത് സ്വന്തം നാട്ടുകാരുടെ മുന്നിൽവച്ചായി. രണ്ടു ഹാട്രിക് ഉൾപ്പെടെ ഒൻപതു ഗോൾ അടിച്ച ക്യാപ്‌റ്റൻ മിഷൽ പ്ലാറ്റിനി ടൂർണമെന്റിലെ ഹീറോ ആയി. ഫൈനലിൽ 2–0 എന്ന സ്കോറിലാണ് ഫ്രാൻസ് സ്‌പെയിനിനെ തകർത്തത്. എട്ടാം ചാംപ്യൻഷിപ്പിൽ (1988) ഊഴം ഹോളണ്ടിന്റേതായിരുന്നു. പശ്‌ചിമ ജർമനിയിലായിരുന്നു ഫൈനൽ റൗണ്ട്. ഗ്രൂപ്പ് ലീഗിൽ സോവിയറ്റ് യൂണിയനോട് പരാജയപ്പെട്ട ഹോളണ്ട് ഫൈനലിൽ പകരംവീട്ടി. സോവിയറ്റ് യൂണിയൻ തന്നെ എതിരാളികളായി വന്ന ഫൈനൽ പോരട്ടത്തിൽ ഹോളണ്ടിനൊപ്പമായിരുന്നു വിജയം. ഗോൾ നില 2-0. റൂഡ് ഗുള്ളിറ്റും വാൻ ബാസ്‌റ്റനുമായിരുന്നു ഫൈനലിലെ ഗോൾ സ്‌കോറർമാർ.
സ്വീഡൻ ആതിഥ്യമരുളിയ 1992ലെ ഒൻപതാം ചാംപ്യൻഷിപ്പിൽ ഇറ്റലിയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. അവർ അത്തവണ യോഗ്യത നേടിയില്ല. ജർമനി ഒന്നായ ശേഷം നടന്ന ആദ്യ ടൂർണമെന്റായിരുന്നു അത്. അത്തവണ ടൂണർമെന്റിൽ പുതിയ ജേതാക്കൾ അവതാരമെടുത്തു. ഫൈനലിൽ ‘കറുത്ത കുതിര’കളായ ഡെന്മാർക്ക് ജർമനിയെ തോൽപ്പിച്ചു (2-0). 1996ൽ ഇംഗ്ലണ്ടിൽ ആദ്യമായി യൂറോ കപ്പ് വിരുന്നെത്തി. 1996 മുതൽ 16 ടീമുകളാണു യൂറോ കപ്പിന്റെ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടുന്നത്. പത്താം ചാംപ്യൻഷിപ്പിൽ ഫൈനൽ റൗണ്ടിന്റെ മത്സരക്രമത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വന്നു. കളി രീതി ഇന്നത്തെ നിലയിലേക്കു പരിഷ്‌കരിച്ചത് അത്തവണ മുതലാണ്.
16 ടീമുകളെ നാലു ടീമുകൾ അടങ്ങുന്ന നാലു ഗ്രൂപ്പുകളാക്കി ലീഗ്, തുടർന്ന് ക്വാർട്ടർ ഫൈനൽ, നോക്കൗട്ട് എന്നനിലയിലേക്ക് മത്സരക്രമം മാറി. ടൈബ്രേക്കറിനു പകരം ‘ഗോൾഡൻ ഗോൾ’ അവതാരമെടുത്തു. വെംബ്ലി സ്‌റ്റേഡിയം ഫൈനലിനായി അണിഞ്ഞൊരുങ്ങി. ഫൈനലിൽ ജർമനി ചെക്ക് റിപ്പബ്ലിക്കിനെ 2-1നു തോൽപിച്ചു മൂന്നാം തവണ വിജയികളായി. ഒലിവർ ബിയ്‌റോഫിന്റെ ബൂട്ടിൽ പിറന്ന ഗോൾഡൻ ഗോളിലൂടെ ജർമനി ജേതാക്കളായി.
2000ലെ ടൂർണമെന്റിന് 2 രാജ്യങ്ങൾ വേദിയൊരുക്കി – ഹോളണ്ടും ബൽജിയവും. ഫ്രാൻസും ഇറ്റലിയും ഫൈനലിൽ കടന്നു. സിദാൻ മാജിക് ടൂർണമെന്റിൽ ഉടനീളം നിറഞ്ഞുനിന്നു. ഫൈനലിൽ ഗോൾഡൻ ഗോൾ വീണ്ടും വിധി നിർണയിച്ചു. ഡേവിഡ് ട്രെസെഗെ തൊടുത്തുവിട്ട സുവർണ ഗോൾ ഫ്രാൻസിനെ ഒരിക്കൽക്കൂടി യൂറോപ്യൻ ഫുട്‌ബോളിലെ രാജാക്കൻമാരാക്കി (2–1). സിനദിൻ സിദാൻ പ്ലെയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2004ൽ അരങ്ങേറിയ 12-ാമത് ടൂർണമെന്റിലൂടെ പോർച്ചുഗൽ ആദ്യമായി യൂറോയ്ക്ക് വേദിയൊരുക്കി. 16 ടീമുകൾ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടി. ആതിഥേയരായ പോർച്ചുഗലിനെ കലാശപ്പോരാട്ടത്തിൽ 1–0ന് പരാജയപ്പെടുത്തി ഗ്രീസ് ആദ്യമായി കിരീടമുയർത്തി. മികച്ച കളിക്കാരനായി ഗ്രീസിന്റെ നായകനും മിഡ് ഫീൽഡറുമായ തിയഡോറസ് സഗൊരാക്കിസ് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു ഗോൾ നേടിയ ചെക്ക് റിപ്പബ്ലിക് താരം മിലൻ ബാരോസായിരുന്നു ടോപ് സ്കോറർ.
2008ൽ ഓസ്ട്രിയയും സ്വിറ്റ്സർലൻഡും സംയുക്തവേദിയൊരുക്കി. 16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ജർമനിയെ പരാജയപ്പെടുത്തി സ്പെയിൻ കിരീടം സ്വന്തമാക്കി (1–0) . മികച്ച താരമായി സ്‌പെയിൻ മിഡ്‌ഫീൽഡർ സാവി ഹെർണാണ്ടസിനെ തിരഞ്ഞെടുത്തു. കിരീട നേട്ടത്തിലേക്കുള്ള സ്‌പെയ്‌നിന്റെ കുതിപ്പിൽ മുഖ്യപങ്കുവഹിച്ചത് സാവിയാണ്. അതേസമയം, ഫൈനലിൽ പരുക്കുമൂലം കളിക്കാൻ കഴിയാതിരുന്നിട്ടും യൂറോ 2008ലെ ടോപ് സ്‌കോറർ ആയത് സ്‌പെയിൻ സ്‌ട്രൈക്കർ ഡേവിഡ് വിയ്യ ആണ്. ടൂർണമെന്റിൽ വിയ്യ നേടിയ 4 ഗോളുകളും ആദ്യ 2 മത്സരങ്ങളിൽ നിന്നായിരുന്നു.
പോളണ്ടും യുക്രെയ്‌നും ചേർന്നാണ് 2012ലെ യൂറോയ്‌ക്ക് ആതിഥ്യമരുളിയത്. ഇറ്റലിയും നിലവിലെ ലോകകപ്പ്– യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും ഫൈനലിൽകടന്നു. ടൂർണമെന്റിലുടനീളം നോ സ്‌ട്രൈക്കർ പ്ലാൻ ശൈലി പിന്തുടർന്ന സ്‌പെയിൻ അതിൽ വിജയിച്ചു. ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾ നേടിയാണ് സ്‌പെയിൻ കപ്പുയർത്തിയത്. ഇതോടെ യൂറോ കപ്പ് നിലനിർത്തുന്ന ആദ്യ ടീം എന്ന ബഹുമതി സ്‌പെയിനിന് സ്വന്തമായി. ഒപ്പം യൂറോ കപ്പ് (2008)– ലോകകപ്പ് (2010)– യൂറോ കപ്പ് (2012) എന്ന അപൂർവ ഹാട്രിക്കിനും ഉടമകളായി. തുടർച്ചയായി രണ്ടു തവണ യൂറോ ഏറ്റുവാങ്ങിയ ആദ്യ നായകൻ എന്ന നേട്ടം ഐകർ കസിയ്യസിന്റെ പേരിലായി. ഫൈനലിലെ ജയത്തോടെ ദേശീയ ടീമിനൊപ്പം നൂറാം വിജയം എന്ന അപൂർവനേട്ടവും അദ്ദേഹം പൂർത്തിയാക്കി.
അവരുടെ കോച്ച് വിസന്റ് ഡെൽബോസ്‌കും ചരിത്രത്തിൽ ഇടം നേടി. യൂറോ കപ്പും ലോകകപ്പും നേടിക്കൊടുത്ത പരിശീലകൻ എന്ന അപൂർവനേട്ടം. (മുൻപ് ഈ ബഹുമതി കൈവരിച്ച പരിശീലകൻ ഹെൽമുട്ട് ഷ്യോൺ ആണ്. ജർമനിയെ 1972ൽ യൂറോ കപ്പിലേക്കും 74ൽ ലോകകപ്പിലേക്കും നയിച്ച പരിശീലകനാണ് അദ്ദേഹം). ഫൈനലിൽ ഗോൾ നേടിയ സ്‌പെയിനിന്റെ ഫെർണാണ്ടോ ടോറസ് മറ്റൊരു ബഹുമതി സ്വന്തമാക്കി – രണ്ട് യൂറോ ഫൈനലുകളിൽ (2008, 2012) ഗോൾ നേടുന്ന ആദ്യ താരം. ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് ടോറസും മികച്ച താരത്തിനുള്ള പുരസ്‌കാരം ആന്ദ്രെ ഇനിയേസ്റ്റ നേടി.
2016ലെ 15–ാമത് ടൂർണമെന്റിന് ഫ്രാൻസ് ആതിഥ്യമരുളി. ആദ്യമായി 24 ടീമുകൾ പങ്കെടുത്തു. നാലു ടീമുകളടങ്ങുന്ന ആറു ഗ്രൂപ്പുകളിലായിട്ടായിരുന്നു പ്രാഥമിക മത്സരങ്ങൾ. പുതിയ 5 ടീമുകൾക്കൂടി യൂറോ കപ്പിനെത്തി. മത്സരങ്ങളുടെ എണ്ണം 31ൽ നിന്ന് 51 ആയി. പോർച്ചുഗൽ ആദ്യമായി കിരീടം ചൂടി. എക്സ്ട്രാ ടൈമിൽ ആതിഥേയരെ തോൽപിച്ചായിരുന്നു കിരീടധാരണം (1–0). ആറു ഗോളുകളോടെ അന്റോയ്ൻ ഗ്രീസ്മൻ ടോപ് സ്കോറർ, ഗോൾഡൻ ബൂട്ട് പദവികൾ സ്വന്തമാക്കി.
കോവിഡ് വ്യാപനം മൂലം കായികലോകം കണ്ണടച്ചപ്പോൾ 16–ാം പതിപ്പ് ഒരു വർഷം നീട്ടി. പതിനൊന്ന് രാജ്യങ്ങളിലെ ഓരോ നഗരങ്ങൾ സംയുക്തമായി ആതിഥ്യം വഹിച്ചു. യൂറോയുടെ 60–ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്രയേറെ നഗരങ്ങളെ വേദിയൊരുക്കാനായി തിരഞ്ഞെടുത്തത്. സെമി, ഫൈനൽ പോരാട്ടങ്ങൾക്ക് ഫുട്ബോളിന്റെ മെക്കയായ വെംബ്ലി സ്റ്റേഡിയം ആതിഥ്യം വഹിച്ചു. ഫൈനലിൽ ഇറ്റലിയും ആതിഥേയരായ ഇംഗ്ലണ്ടും ഏറ്റുമുട്ടി. നിശ്ചിതസമയത്തും അധിക സമയത്തും 1–1 എന്ന സ്കോർ. ജേതാക്കളെ നിശ്ചയിക്കാൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നു.
3–2ന് ഇറ്റലി കിരീടം ഉയർത്തി. ഈ വിജയത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കൃത്യം 39 വർഷം മുൻപ്, മറ്റൊരു ജൂലൈ 11ന് ആയിരുന്നു ഇറ്റലിയുടെ 1982ലെ ലോകകപ്പ് കിരീടധാരണവും. അതേ ദിവസം മറ്റൊരു കിരീടം ചൂടി ഇറ്റലി അവരുടെ ഫുട്ബോൾ പ്രേമികൾക്ക് വിരുന്നൂട്ടി. 1968ലെ യൂറോ കപ്പ് ജേതാക്കൾ അങ്ങനെ 53 വർഷത്തിനുശേഷം അതേ കിരീടത്തിൽ മുത്തമിട്ടു. ആകെ 24 ടീമുകൾ മാറ്റുരച്ചു.