ട്വന്റി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ കുതിപ്പുകണ്ടാൽ ഓർമ വരിക 2023 ഏകദിന ലോകകപ്പിലെ ടീം ഇന്ത്യയുടെ പ്രകടനമാണ്. സ്വന്തം മണ്ണിൽ, സ്വന്തം കാണികളുടെ മുന്നിൽ നടക്കുന്ന മത്സരത്തിൽ ഒരു ചുവടുപോലും പിഴയ്ക്കാതെയാണ് ഇത്തവണ അവരുടെ മുന്നേറ്റം. ഏതാനും മാസം മുൻപ് നടന്ന ഏകദിന ലോകകപ്പിൽ ഇടംനേടാൻ പോലും കഴിയാതെ പോയ ടീമാണ് ഈ വിജയക്കുതിപ്പ് തുടരുന്നതെന്നുകൂടി കൂട്ടിവായിക്കുമ്പോഴാണ് വെസറ്റ് ഇൻഡീസ് എത്രത്തോളം അപകടകാരികളുടെ സംഘമാണെന്ന് വ്യക്തമാകൂ. 2024 ട്വന്റി 20 ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ 35 റൺസിന് തകർത്തെറിഞ്ഞുകൊണ്ട് തുടങ്ങിയ വിജയയാത്ര പ്രഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 104 റൺസിന് തച്ചുതകർത്ത് മുന്നേറുകയാണ്. ഈ കുതിപ്പു തുടർന്നാൽ ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ മൂന്നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്വന്റി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ കുതിപ്പുകണ്ടാൽ ഓർമ വരിക 2023 ഏകദിന ലോകകപ്പിലെ ടീം ഇന്ത്യയുടെ പ്രകടനമാണ്. സ്വന്തം മണ്ണിൽ, സ്വന്തം കാണികളുടെ മുന്നിൽ നടക്കുന്ന മത്സരത്തിൽ ഒരു ചുവടുപോലും പിഴയ്ക്കാതെയാണ് ഇത്തവണ അവരുടെ മുന്നേറ്റം. ഏതാനും മാസം മുൻപ് നടന്ന ഏകദിന ലോകകപ്പിൽ ഇടംനേടാൻ പോലും കഴിയാതെ പോയ ടീമാണ് ഈ വിജയക്കുതിപ്പ് തുടരുന്നതെന്നുകൂടി കൂട്ടിവായിക്കുമ്പോഴാണ് വെസ്റ്റ് ഇൻഡീസ് എത്രത്തോളം അപകടകാരികളുടെ സംഘമാണെന്ന് വ്യക്തമാകൂ. 2024 ട്വന്റി 20 ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ 35 റൺസിന് തകർത്തെറിഞ്ഞുകൊണ്ട് തുടങ്ങിയ വിജയയാത്ര പ്രഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 104 റൺസിന് തച്ചുതകർത്ത് മുന്നേറുകയാണ്. ഈ കുതിപ്പു തുടർന്നാൽ ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ മൂന്നാം കിരീടം എന്ന നേട്ടം വെസ്റ്റ് ഇൻഡീസിന് കഠിനമാകില്ലെന്ന വ്യക്തമായ സൂചനയാണ് ടീം ഇന്ത്യ ഉൾപ്പെടെയുള്ള എതിരാളികൾക്ക് ആതിഥേയർ നൽകുന്നത്.

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ കുഞ്ഞൻ ടീമുകളായ യുഗാണ്ടയ്ക്ക് എതിരെ 125 റൺസിനും പാപ്പുവ ന്യൂഗിനിക്കെതിരെ 7 വിക്കറ്റിനും ഐസിസി റാങ്കിങ്ങിൽ തങ്ങളേക്കാൾ‍ 4 ചുവട് മുന്നിലുള്ള ന്യൂസീലൻഡിനെതിരെ 84 റൺസിനും തകർപ്പന്‍ വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയിലെ കരുത്തന്‍മാരായി നിന്ന അഫ്ഗാനിസ്ഥാന് കിട്ടിയ വലിയ അടിയായിരുന്നു വെസ്റ്റ് ഇൻഡീസിന് എതിരായ വൻ പരാജയം. 

Manorama Online Creative
ADVERTISEMENT

ഒറ്റ പരാജയത്തിലൂടെ അഫ്ഗാനിസ്ഥാൻ വഴങ്ങിയതും ഒറ്റ വിജയത്തിലൂടെ വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയതും റെക്കോർഡുകളുടെ പെരുമഴയും. അഫ്ഗാനിസ്ഥാനെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയ 218 റൺസാണ് 2024 ട്വന്റി20 ലോകകപ്പിന്റെ പ്രഥമികഘട്ടത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ. നെതർലൻഡ്സിനെതിരെ ശ്രീലങ്ക നേടിയ 6 വിക്കറ്റിന് 201 റൺസിന്റെയും ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ നേടിയ 7 വിക്കറ്റിന് 201 റൺസിന്റെയും റെക്കോർഡാണ് വെസ്റ്റ് ഇൻഡീസ് മറികടന്നത്. 

അഫ്ഗാനിസ്ഥാനെതിരെ 8 സിക്സറുകളുടെയും 6 ഫോറുകളുടെയും അകമ്പടിയോടെ 53 പന്തിൽ നിന്ന് നിക്കോളാസ് പുരാൻ അടിച്ചുകൂട്ടിയ 98 റൺസ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഉയർന്ന വ്യക്തിഗത സ്കോർ ആണ്. 100 തികയ്ക്കാൻ കേവലം 2 റൺസ് മാത്രം അകലെ റണ്ണട്ടായി പുരാൻ മടങ്ങിയതോടെ ഈ ലോകകപ്പിലെ ആദ്യ സെഞ്ചറി എന്ന സ്വപ്നം കൂടിയാണ് വിഫലമായത്. നേരത്തേ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കാനഡയ്ക്കെതിരെ യുഎസിന്റെ ആരോൺ ജോൺസ് പുറത്താകാതെ 94 റൺസ് നേടിയിരുന്നു. അതിന് ശേഷം ഈ ലോകകപ്പിൽ ആദ്യമായാണ് ഒരു താരം 90ന് മുകളിൽ റൺസ് സ്കോർ ചെയ്തതും. 

Manorama Online Creative
ADVERTISEMENT

ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പവർപ്ലേ സ്കോറാണ് വെസ്റ്റ് ഇൻഡീസ് അഫ്ഗാനിസ്ഥാനെതിരെ അടിച്ചുകൂട്ടിയത്. നിശ്ചിത 6 ഓവറുകൾ പൂർത്തിയാകുമ്പോൾ വെസ്റ്റ് ഇൻഡീസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 92 റൺസ് ആയിരുന്നു. 2014 ട്വന്റി 20 ലോകകപ്പിൽ അയർലൻഡിന് എതിരെ നെതർലൻഡ്സ് സ്വന്തമാക്കിയ 91 റൺസിന്റെ റെക്കോർഡാണ് വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ തിരുത്തിക്കുറിച്ചത്. ഇതിൽ ആദ്യ 3 ഓവറുകളിൽ നിന്നുള്ള സമ്പാദ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസായിരുന്നു. തുടർന്നുള്ള 3 ഓവറുകളിൽ നിന്നാണ് 55 റൺസ് ചേർക്കപ്പെട്ടത്. ഇതിൽ തന്നെ നാലാം ഓവറിൽ നിന്ന് മാത്രം പിറന്നത് 36 റൺസ്!

Manorama Online Creative

പവർ പ്ലേയിലെ ആദ്യ 3 ഓവറുകളിൽ നിന്ന് ആകെ നേടിയ റൺസിനോളം വരുന്ന സ്കോറാണ് നാലാം ഓവറിൽ നിന്നുമാത്രം വെസ്റ്റ് ഇൻഡീസ് അക്കൗണ്ടിൽ ചേർക്കപ്പെട്ടത്. അഫ്ഗാനിസ്ഥാന്റെ  അസ്‌മത്തുള്ള ഒമർസായി എറിഞ്ഞ ഓവറിൽ 36 റൺസാണ് പിറന്നത്. നിക്കോളാസ് പുരാൻ തൊടുത്തുവിട്ട 3 സിക്സറുകൾക്കും 2 ഫോറുകൾക്കും ഒപ്പം ലെഗ്ബൈ ഫോറും വൈഡും നോബോളും ഉൾപ്പെടെയുള്ള 10 എക്സ്ട്രാ റൺസും ചേർന്നാണ് 36 റൺസ് എന്ന റെക്കോർഡ് സ്കോർ പിറന്നത്. പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഇന്ത്യയുടെ യുവ്‌രാജ് സിങ് തുടർച്ചയായ 6 സിക്സറുകളിലൂടെ നേടിയ 36 റൺസിന്റെ റെക്കോർഡിനൊപ്പമാണ് അസ്‌മത്തുള്ളയുടെ ഓവറും ഇടം നേടിയത്. 

Manorama Online Creative
ADVERTISEMENT

ലോകകപ്പിന് പുറമേ ട്വന്റി20 ക്രിക്കറ്റിൽ 3 തവണകൂടി ഒരു ഓവറിൽ നിന്ന് 36 റൺസ് പിറന്നിട്ടുണ്ട്. 2021ൽ ശ്രീലങ്കയുടെ ധനഞ്ജയയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന്റെ കീറൺ പൊള്ളാർഡ്, 2024ൽ അഫ്ഗാനിസ്ഥാന്റെ കെ. ജനറ്റിനെതിരെ ഇന്ത്യൻ നായകൻ രോഹിത് ശർമയും റിങ്കു സിങ്ങും ചേർന്ന്, 2024ൽ ഖത്തർ താരം കമ്രാൻ ഖാനെതിരെ നേപ്പാളിന്റെ ദിപേന്ദ്ര സിങ് ഐറി എന്നിവരാണ് ഒരു ഓവറിൽ നിന്ന് 36 റൺസ് എന്ന റെക്കര്‍ഡ് കുറിച്ചിട്ടുള്ളത്. 

ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ തന്നെ വെസ്റ്റ് ഇൻഡീസിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് അഫ്ഗാനിസ്ഥാനെതിരെ പിറന്ന 5 വിക്കറ്റിന് 218 റൺസ്. പ്രഥമ ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 6 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കിയ 205 റൺസായിരുന്നു വെസ്റ്റ് ഇൻഡീസിന്റെ ഇതുവരെയുള്ള ഉയർന്ന സ്കോർ.

Manorama Online Creative

രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ സിക്സടി വീരനായ ക്രിസ് ഗെയ്‌ലിന്റെ റെക്കോർ‍ഡ് തകർത്തുകൊണ്ട് ട്വന്റി20 ക്രിക്കറ്റില്‍ വെസ്റ്റ് ഇൻഡീസ് താരങ്ങളിലെ സിക്‌സ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തേക്ക് നിക്കോളാസ് പുരാൻ കുതിച്ചെത്തിയ മത്സരംകൂടിയായിരുന്നു അഫ്ഗാനിസ്ഥാനെതിരെ അരങ്ങേറിയത്. മത്സരം ആരംഭിക്കുന്നതിന് മുൻപുവരെ ക്രിസ് ഗെയ്‌ലിന്റെ 124 സിക്സറുകൾക്ക് 4 പടി പിന്നിൽ 120 സിക്സറുകളായിരുന്നു പുരാന്റെ സമ്പാദ്യം. എന്നാൽ ഒറ്റ മത്സരത്തിൽ നിന്ന് 8 സിക്സറുകൾ പായിച്ചുകൊണ്ടാണ് പുരാൻ 128 സിക്സറുകളുമായി ഗെയ്‌ലിന് 4 പടി മുന്നിലെത്തിയത്. 
(വെസ്റ്റ് ഇൻഡീസ്– അഫ്ഗാനിസ്ഥാൻ മത്സരം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഗ്രാഫിക്സ് തയാറാക്കിയത്)

English Summary:

West Indies' Record-Breaking Performance: How They Decimated Afghanistan in the 2024 T20 World Cup