മഞ്ഞക്കടലിന്റെ തിരയിളക്കത്തിൽ മനംനിറഞ്ഞ് സ്റ്റോറെ; ആവേശം കപ്പ് നിറയ്ക്കുമെന്ന ഉറപ്പോടെ ബ്ലാസ്റ്റേഴ്സിലേക്ക്
ആ നേരം മികേൽ സ്റ്റോറെ ജിമ്മിൽ വിയർപ്പൊഴുക്കുകയായിരുന്നു; കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നുള്ള ക്ഷണത്തിന്റെ വിവരമറിഞ്ഞ നേരത്ത്! ഇന്ത്യയിൽ നിന്നുള്ള വിളിയെക്കുറിച്ച് ഏജന്റ് അറിയിച്ചപ്പോൾ സ്റ്റോറെ പറഞ്ഞു: ഓകെ! ഏതാനും ദിവസങ്ങൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായി വിഡിയോ കോളിൽ സുദീർഘ ചർച്ച. പിന്നാലെ, ലണ്ടനിൽ ടീം ഉടമകളുമായി അന്തിമ കൂടിക്കാഴ്ച. അതോടെ തീരുമാനം ഉറച്ചു: മികേൽ സ്റ്റോറെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്. ഇവാൻ വുക്കോമനോവിച്ച് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ, പുതിയ കോച്ചിനു വേണ്ടിയുള്ള അന്വേഷണം സ്റ്റോറെയിൽ എത്തിയ കഥ വെളിപ്പെടുത്തിയതു സ്റ്റോറെ തന്നെ.

പരിശീലകനെന്ന നിലയിൽ എന്താണു ഫിലോസഫിയെന്നു ചോദിച്ചാൽ സ്റ്റോറെ പറയും: ‘‘ഫിലോസഫി? വിന്നിങ്! എവരിതിങ് ഈസ് എബൗട്ട് ടു വിൻ. എനിക്കു ക്ലബ് മാനേജ്മെന്റ് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ട്. ക്ലബ് കിരീട വിജയങ്ങൾ ആഗ്രഹിക്കുന്നു; അങ്ങേയറ്റം പിന്തുണ നൽകുന്ന ആരാധകരുടെ ഹൃദയം നിറയ്ക്കുന്ന സമ്മാനം നൽകാൻ അവർ ആഗ്രഹിക്കുന്നു! വീ വാണ്ട് ട്രോഫീസ്!’’ – മികേൽ സ്റ്റോറെയ്ക്ക് ആശയക്കുഴപ്പം തീരെയില്ല. ടീമിന്, ക്ലബ് മാനേജ്മെന്റിന്, ആരാധകർക്ക് എന്താണു വേണ്ടതെന്ന് അദ്ദേഹത്തിനു കൃത്യമായി അറിയാം. ആ ലക്ഷ്യത്തിലേക്കുള്ള വലിയ വെല്ലുവിളികൾ നേരിടാൻ ഒരുങ്ങുന്ന അദ്ദേഹം പ്രീ സീസൺ പര്യടനത്തിനു മുൻപു മലയാള മനോരമയ്ക്ക് അനുവദിച്ച പ്രത്യേക ഓൺലൈൻ അഭിമുഖത്തിൽ നിന്ന്.
? ഇന്ത്യയിലേക്ക്, ബ്ലാസ്റ്റേഴ്സിലേക്ക് ആകർഷിച്ച പ്രധാന ഘടകം
സംശയം വേണ്ട. വമ്പൻ ആരാധകക്കൂട്ടം തന്നെ! കൊച്ചി സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറികൾ. ഞാൻ അവയുടെ ചിത്രങ്ങൾ കണ്ടു. എന്തൊരു കാഴ്ച! ആരാധകരാണു ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം. വലിയ ആരാധക അടിത്തറയുള്ള പല ടീമുകളെയും പരിശീലിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിൽ വലിയ അഭിമാനവുമുണ്ട്. സ്പോർട്ടിങ് ഡയറക്ടറുമായും ക്ലബ് മാനേജ്മെന്റുമായും നടത്തിയ കൂടിക്കാഴ്ചയും എന്നെ ബ്ലാസ്റ്റേഴ്സിലേക്ക് അടുപ്പിച്ചു.
? എങ്ങനെയാകും പുതിയ ബ്ലാസ്റ്റേഴ്സിനെ രൂപപ്പെടുത്തുക?
മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ച് വളരെ മികച്ച കാര്യങ്ങളാണു ടീമിൽ ചെയ്തത്. ടീം ഒരു തവണ ഐഎസ്എൽ ഫൈനൽ കളിച്ചു, മറ്റു പല മികച്ച ജയങ്ങൾ നേടി. തീർച്ചയായും, ചില തകർച്ചകളുമുണ്ടായി. നോക്കൂ, ജയവും തോൽവിയും തമ്മിൽ വളരെ നേരിയ അകലമേയുള്ളൂ! ചില രീതികൾ തുടരണം, മറ്റു ചിലതിൽ മാറ്റങ്ങൾ വരും. പൊതുവിൽ ടീം നല്ല നിലയിലാണ്. പിന്നെ, കിരീട വിജയങ്ങളിലെത്താൻ അൽപം ഭാഗ്യം കൂടി വേണം! മികച്ച കളിക്കാർ വേണം, അവർ ഫിറ്റായി കളത്തിലിറങ്ങണം, കഠിനാധ്വാനം ചെയ്യണം. ഇതെല്ലാം ചേരുമ്പോൾ കിരീടം നേടാനുള്ള സാധ്യത തെളിയും. ഓരോ ഘട്ടത്തിലും തീവ്രതയോടെ കളിക്കുക. ലീഡർഷിപ്പാണ് ഏറ്റവും പ്രധാനം. സാങ്കേതിക മികവും തന്ത്രങ്ങളുമാണ് അടുത്തത്. കളിക്കാരുടെ വ്യക്തിഗത മികവുകൾ വിജയത്തിനുള്ള ചേരുവകളാക്കി മാറ്റാൻ കഴിയുന്ന വിധത്തിൽ ടീം വർക്ക് സാധ്യമാകണം.
? കടുംപിടുത്തത്തിന്റെയും മാറ്റിച്ചിന്തിക്കാനുള്ള വൈമുഖ്യത്തിന്റെയും പേരിൽ ചില പരിശീലകർ വിമർശിക്കപ്പെടാറുണ്ട്. അതെക്കുറിച്ച്
പരിശീലകർ ഓരോ തീരുമാനവും എടുക്കുന്നതിനു പലപ്പോഴും ഒട്ടേറെ കാരണങ്ങളുണ്ടാകാം. അവരുടെ ടീമിന് ഏറ്റവും അനുയോജ്യമായ പാത കണ്ടെത്തുന്നതിനാണത്. ഗെയിമിൽ തുടർച്ച ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്. അതേസമയം ശൈലി വഴക്കമുള്ളതുമാകണം. വലിയ മാറ്റങ്ങൾ, അതും തുടർച്ചയായി സാധിച്ചെന്നു വരില്ല. അങ്ങനെ മാറാൻ ശ്രമിച്ചാൽ സുരക്ഷിത ബോധവും സ്ഥിരതയും നഷ്ടപ്പെടും. സന്തുലിതമായ സമീപനമാണു വേണ്ടത്.
? ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ 3 സീസണുകളിൽ കളിച്ചിരുന്നത് 4–4–2 ഫോർമേഷനിലാണ്. താങ്കളാകട്ടെ, പ്രതിരോധത്തിൽ 3 പേരെ വിന്യസിക്കാൻ ഇഷ്ടപ്പെടുന്നു. എന്താണ് അതിനു കാരണം
പ്രതിരോധത്തിൽ 4 പേരിൽ നിന്നു മൂന്നിലേക്കും തിരിച്ചും മാറ്റം കൊണ്ടുവരുന്നതു കൊണ്ടു പല നേട്ടങ്ങളുമുണ്ട്. പക്ഷേ, അതെല്ലാം കളിക്കാരുടെ മികവും കളിയുടെ സാഹചര്യങ്ങളും ഉപയോഗിക്കേണ്ട തന്ത്രങ്ങളും അനുസരിച്ചായിരിക്കും.
? താങ്കൾ കടുപ്പക്കാരനായ കോച്ചായിരിക്കുമോ
ഒരു കാര്യം എനിക്കു സഹിക്കാൻ കഴിയില്ല; അലസത! കളത്തിൽ പരമാവധി അധ്വാനിക്കുകയും ഏറ്റവും മികച്ച പ്രകടനം ഓരോ ദിവസവും പുറത്തെടുത്താൽ നിങ്ങളെ ആർക്കും പഴിക്കാനാകില്ല. അതു സാധാരണമായ കാര്യമാണ്. എന്നാൽ, നിങ്ങൾ ലക്ഷ്യബോധമില്ലാതെ, അലസതയോടെ കളിച്ചാൽ നേർവഴിക്കു തിരിച്ചു വിടേണ്ട ജോലി കോച്ചിന്റേതാണ്. കളിക്കാരെ ശരിയായ വഴിയിലേക്കു തിരിച്ചു വിടേണ്ട ജോലിയാണ് എന്റേത്. പ്രഫഷനൽ ഫുട്ബോളിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണ്. അതിനെ ഭയപ്പെട്ടിട്ടു കാര്യമില്ല.
? ഇന്ത്യയിലെ കാലാവസ്ഥ ചൂടേറിയതാണ്. യൂറോപ്പിൽ നിന്നു തീർത്തും വ്യത്യസ്തം
എനിക്കു ചൂടു കാലാവസ്ഥയോട് ഇണങ്ങാൻ കഴിയും. ഏഷ്യയിൽ ചൈനയിലും തായ്‌ലൻഡിലും ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തിൽ ഒരുപാടു യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ, ഇതുവരെ ഇന്ത്യയിലേക്കു പോയിട്ടില്ല. ഏതു സാഹചര്യവുമായും പൊരുത്തപ്പെടാൻ കഴിയുന്ന വ്യക്തിയാണു ഞാൻ. ഇന്ത്യയിൽ ജോലി ചെയ്യാനും മഹത്തായ രാജ്യം സമ്മാനിക്കുന്ന അനുഭവങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നു. അതിനായി കാത്തിരിക്കുന്നു.
? ബ്ലാസ്റ്റേഴ്സിന്റെ കളികളുടെ വിഡിയോ കണ്ടിട്ടുണ്ടോ
തീർച്ചയായും! പല കളികളുടെയും വിഡിയോ കണ്ടു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ബ്ലാസ്റ്റേഴ്സ് കളിച്ച ഐഎസ്എൽ മത്സരവും കണ്ടു; ഒഡീഷയുമായുള്ള പ്ലേ ഓഫ്. എവിടെയും, ബ്ലാസ്റ്റേഴ്സ് ആരാധകർ സൃഷ്ടിക്കുന്ന അമ്പരപ്പിക്കുന്ന മായിക അന്തരീക്ഷം! അത് അനുഭവിക്കാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്! ഞാൻ ജോലി ചെയ്തിട്ടുള്ള ഏഷ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് എനിക്കറിയാം. അതേസമയം ബ്ലാസ്റ്റേഴ്‌സിനെ മികച്ച രീതിയിൽ പരിശീലിപ്പിക്കാൻ ഇതുവരെയുള്ള അനുഭവങ്ങൾ സഹായിക്കുമെന്ന് എനിക്കുറപ്പാണ്.
? ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച്
ഇന്ത്യ എത്രയോ വലിയ രാജ്യമാണ്! തീർച്ചയായും, ഫുട്ബോളിനു വളരെയേറെ സാധ്യതയുണ്ട്. മികച്ച ഫുട്ബോൾ രാജ്യങ്ങളുടെ വളർച്ചയിൽ നിന്ന് ഇന്ത്യ സ്വാധീനം ഉൾക്കൊള്ളണം. ഒപ്പം, ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ സ്വന്തം വഴി കണ്ടെത്തുകയും വേണം. ഫുട്ബോൾ ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമല്ലേ? ലോകമെമ്പാടും വ്യാപിച്ചു കഴിഞ്ഞ വിനോദം. ഇന്ത്യൻ ഫുട്ബോൾ വളരെയധികം വികസിച്ചു. ഇത്രയും വലിയ രാജ്യത്തു ഫുട്ബോളിന്റെ വളർച്ചയ്ക്കു സാധ്യതകളേറെയാണ്. മികച്ച ഫുട്ബോൾ പാരമ്പര്യമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യ തീർച്ചയായും മാതൃകകൾ സ്വീകരിക്കണം. ആ രാജ്യങ്ങളുടെ സ്വാധീനം ഉൾക്കൊള്ളണം. അതേസമയം, ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സ്വന്തം പാതയും നിങ്ങൾ പിന്തുടരേണ്ടതുണ്ട്.
∙ ബ്ലാസ്റ്റേഴ്സിന്റെ കേരളവും മുഖ്യ പരിശീലകന്റെ നാടും തമ്മിൽ ദൂരം കൂടുന്നു
മികേൽ സ്റ്റോറെയുടെ രാജ്യമായ സ്വീഡനും കേരളവും തമ്മിലുള്ള ആകാശദൂരം ഏകദേശം 7,292 കിലോമീറ്റർ. മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ നാടായ സെർബിയയിലേക്ക് 6,503 കിലോമീറ്ററായിരുന്നു അകലം. കോച്ചിന്റെ നാടുമായി അകലം കൂടിയെങ്കിലും ഐഎസ്എൽ കിരീടമെന്ന കിട്ടാക്കനിയിലേക്കുള്ള ദൂരം കുറയ്ക്കാൻ മികേൽ സ്റ്റോറെക്കു കഴിയുമെന്ന പ്രതീക്ഷയിലാണു ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞഹൃദയത്തിലേറ്റിയ ലക്ഷക്കണക്കിന് ആരാധകർ!
വന്നിറങ്ങിയ ആദ്യ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനലിൽ എത്തിക്കാൻ വുക്കോമനോവിച്ചിനു കഴിഞ്ഞിരുന്നു. അതിനപ്പുറം, കിരീടം തന്നെ സമ്മാനിക്കാൻ സ്റ്റോറെയ്ക്കു കഴിയുമോ? തായ്‌ലൻഡിൽ പ്രീ സീസൺ പര്യടനത്തിനൊരുങ്ങുകയാണു ബ്ലാസ്റ്റേഴ്സ്. ജൂലൈ മൂന്നിനാണു പ്രീ സീസൺ ക്യാംപ് ആരംഭിക്കുന്നത്. സ്റ്റോറെ തായ്‌ലൻഡിൽ ടീമിനൊപ്പം ചേരും. അതിനകം പുതിയ കളിക്കാരും എത്തുമെന്നാണു പ്രതീക്ഷ. 20 ദിവസത്തെ ക്യാംപാണ് ഒരുക്കുന്നത്. 3 തായ് ക്ലബ്ബുകളുമായി ടീം കളിക്കും.
ആദ്യ ലക്ഷ്യം ഡ്യൂറൻഡ് കപ്പിലെ മികച്ച പ്രകടനം തന്നെ. വലിയ വലിയ പ്രതീക്ഷകളുടെ ഭാരമാണു സ്റ്റോറെയുടെ ചുമലിൽ. എങ്ങനെ താങ്ങും ഇത്രയേറെ സമ്മർദമെന്നു ചോദിച്ചാൽ അദ്ദേഹം പറയും. ‘‘ പ്രഫഷനൽ സ്‌പോർട്‌സ് ആവശ്യപ്പെടുന്നതു വലിയ കാര്യങ്ങളാണ്. അതിനു നിങ്ങൾക്കു താൽപര്യമില്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി ചെയ്യുക!’’ ആരാധകർക്കു വേണ്ടി ക്ലബ് ഒരുക്കിയ സോഷ്യൽ മീഡിയ കൂടിക്കാഴ്ചയിൽ ഒരു ചോദ്യമുയർന്നു. ഏതൊക്കെ വർഷങ്ങളിലാണു ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനലിൽ എത്തിയത്? സ്റ്റോറെയുടെ ഉത്തരം ഉടൻ വന്നു: ‘‘2014, 2016, 2021 സീസണുകളിൽ. ഈ വരുന്ന സീസണിലും ഫൈനലിലെത്തും!’’