പാരമ്പര്യത്തിലും പഴക്കത്തിലും ലോകത്തിലെ ഏറ്റവും മഹത്തായ ഫുട്ബോൾ ടൂർണമെന്റാണ് കോപ്പ അമേരിക്ക. 100 വർഷം തികച്ച ലോകത്തിലെ ആദ്യത്തെ രാജ്യാന്തര ഫുട്‌ബോൾ ടൂർണമെന്റ് എന്ന ബഹുമതിയും കോപ്പയ്ക്ക് അവകാശപ്പെട്ടതാണ്. തെക്കേ അമേരിക്കൻ ഫുട്‌ബോൾ ചാംപ്യൻ രാഷ്‌ട്രത്തെ നിർണയിക്കുന്ന ടൂർണമെന്റാണിത്. ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യവും വശ്യതയും കരുത്തും ഇഴചേർന്ന കോപ്പ അമേരിക്ക തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അമേരിക്ക കപ്പ് എന്നർഥം വരുന്ന രീതിയിലാണ് ടൂർണമെന്റിന് കോപ്പ അമേരിക്ക എന്ന പേര് കൈവന്നത്. കോംബോൾ കോപ്പ അമേരിക്ക എന്ന ഔദ്യോഗിക നാമമുള്ള ഈ ടൂർണമെന്റാണ് ലോകകപ്പ്, യൂറോ കപ്പ് എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കായികപ്രേമികൾ കാണുന്ന ഫുട്ബോൾ മേള.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കോപ്പ: കോംബോളിന്റെ സൗന്ദര്യം

ADVERTISEMENT

കോപ്പ അമേരിക്കയുടെ ചരിത്രം ലാറ്റിനമേരിക്കയുടെ രാഷ്‌ട്രീയ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. അർജന്റീനയുടെ സ്വാതന്ത്ര്യ ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട്, 1916ൽ ഒരു രാജ്യാന്തര ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയുണ്ടായി. ആതിഥേയരായ അർജന്റീനയെക്കൂടാതെ ചിലെ, ബ്രസീൽ, യുറഗ്വായ് എന്നീ രാജ്യങ്ങളും പങ്കെടുത്തു. 1916 ജൂലൈ 2ന് ടൂർണമെന്റിന് തുടക്കമായി. അർജന്റീനയുടെ വിദേശകാര്യ മന്ത്രാലയമായിരുന്നു വിജയികൾക്കുള്ള കപ്പ് സംഭാവന ചെയ്‌തത്. യുറഗ്വായ് ജേതാക്കളായി. ടൂർണമെന്റ് സംഘടനാതലത്തിലും കായികരംഗത്തും വൻവിജയമായി. ടൂർണമെന്റിന്റെ വിജയം സൗത്ത് അമേരിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (CONMEBOL/ കോംബോൾ) എന്ന  സംഘടനയ്‌ക്ക് അതേ വർഷം തന്നെ രൂപംനൽകാൻ സംഘാടകരെ പ്രേരിപ്പിച്ചു. 

2024 കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഔദ്യോഗിക ചിഹ്നം. (Picture courtesy: Copa America 2024)

യുറഗ്വായ് ഫുട്‌ബോളിന്റെ ഡയറക്‌ടറായിരുന്ന ഹെക്‌ടർ റിവാഡാവിയ ഗോമസിന്റെ ആശയമായിരുന്നു സംഘടനയുടെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചത്. ഫിഫയിലെ ആദ്യത്തെ വൻകര ഫുട്‌ബോൾ സംഘടനയാണ് കോംബോൾ. ഇതോടെ അർജന്റീനയിൽ അരങ്ങേറിയ പ്രഥമ ടൂർണമെന്റിന് ഔദ്യോഗിക പദവിയും ലഭിച്ചു. തുടർന്ന് എല്ലാ വർഷവും തെക്കേ അമേരിക്കൻ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സൗത്ത് അമേരിക്കൻ നാഷനൽ ടീംസ് കോംപറ്റീഷൻ എന്ന പേരിൽ ഒരു ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഫുട്‌ബോളിന് കൂടുതൽ വേരോട്ടം നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. പലകുറി ടൂർണമെന്റ് മുടങ്ങിയിട്ടുണ്ടായിരുന്നെങ്കിലും 1967 മുതൽ 7 വർഷം മത്സരങ്ങൾ പൂർണമായി നിലച്ചത് വൻ തിരിച്ചടിയായി. 

കോംബോൾ രാഷ്‌ട്രങ്ങളിലെ ചാംപ്യൻ ക്ലബ്ബുകൾക്കായി 1960ൽ ആരംഭിച്ച ലിബറട്ടഡോറസ് കപ്പ് കോപ്പയെ തളർത്തി. പിന്നീട് 1975ൽ ആണ് ചാംപ്യൻഷിപ്പിന് പുതുജീവൻ ലഭിച്ചത്. 1975ൽ ആണ് കോപ്പ അമേരിക്ക എന്ന പേര് ടൂർണമെന്റിന് ഔദ്യോഗികമായി കൈവന്നത്. 4 വർഷത്തിലൊരിക്കൽ ടൂർണമെന്റ് നടത്താനും തീരുമാനമായി. 1979 മുതൽ കോംബോളിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു തുടങ്ങി. 1987 മുതൽ വ്യക്‌തമായ മാനദണ്ഡങ്ങളോടെ കോപ്പയ്‌ക്ക് പുതിയ രീതി കൈവന്നു. അങ്ങനെ രണ്ടുവർഷത്തിലൊരിക്കൽ ടൂർണമെന്റ് സംഘടിപ്പക്കുക എന്നതായി രീതി. പിന്നീട് ഒരിക്കൽപോലും കോപ്പയ്‌ക്ക് മുടക്കം തട്ടിയിട്ടില്ല. 

കോപ്പ അമേരിക്ക ട്രോഫി. (Picture courtesy X / gastonedul)

1989 മുതൽ കോംബോളിൽ ഉൾപ്പെട്ട എല്ലാ രാജ്യങ്ങളിലും റൊട്ടേറ്റിങ് സമ്പ്രദായത്തിൽ ടൂർണമെന്റിന് വേദിയൊരുക്കാനും തീരുമാനിച്ചു. 1993 മുതൽ കോംബോൾ രാഷ്‌ട്രങ്ങള്‍ക്കു പുറമേ മറ്റ് രണ്ട് അതിഥി രാജ്യങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് കോപ്പ വിശാലമാക്കി. കോംബോളിലെ അംഗരാജ്യങ്ങളുടെ എണ്ണം തീരെ കുറവായിരുന്നതിനാലായിരുന്നു അത്. യുഎസ്, കോസ്‌റ്ററിക്ക, ജപ്പാൻ, മെക്‌സിക്കോ, ഹൊണ്ടുറാസ് എന്നീ തെക്കൻ അമേരിക്കേതര രാജ്യങ്ങൾ വിവിധ കോപ്പ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ആദ്യകാലങ്ങളിൽ ലീഗ് അടിസ്‌ഥാനത്തിൽ നടന്ന മത്സരം പിന്നീട് ലീഗ് കം നോക്കൗട്ട് രീതിയിലേക്ക് മാറ്റി.

ADVERTISEMENT

∙ ‘കോപ്പ സെന്റിനാരിയോ’: നൂറ്റാണ്ടിന്റെ പെരുമ

കോപ്പയുടെ 100–ാം വാർഷികം എന്ന നിലയിൽ 2016ൽ പ്രത്യേക ടൂർണമെന്റ് സംഘടിപ്പിച്ചു. 2016ലെ ശതാബ്ദി ടൂർണമെന്റിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. കോംബോളും കോൺകകാഫും സംയുക്തമായി തീരുമാനിച്ചാണ് ശതാബ്ദി ടൂർണമെന്റ് നടത്തിയത്. കോപ്പ ആദ്യമായി തെക്കേ അമേരിക്കയ്ക്കു പുറത്തുനടന്നു എന്നത് മറ്റൊരു പ്രത്യേകത (വേദി: യുഎസ്). 12ന് പകരം 16 ടീമുകൾ പങ്കെടുത്തു– 10 തെക്കേ അമേരിക്കൻ രാജ്യങ്ങളും 6 വടക്കേ അമേരിക്കൻ രാഷ്ട്രങ്ങളും. ജേതാക്കൾക്ക് കൊടുക്കാൻ പ്രത്യേക ട്രോഫി (കോപ്പ അമേരിക്ക സെന്റിനാരിയോ) തന്നെ നിർമിച്ചു. 16 പൗണ്ട് തൂക്കം വരുന്ന സ്വർണനിറത്തിലുള്ളതായിരുന്നു ട്രോഫി. വിജയിച്ച ചിലെയ്ക്ക് ശതാബ്ദി കപ്പ് എന്നന്നേക്കുമായി സമ്മാനിക്കപ്പെട്ടു. അവരുടെ പേര് ശരിക്കുള്ള കോപ്പ അമേരിക്ക ട്രോഫിയിലും ഇടംപിടിച്ചു. അവരെ ഔദ്യോഗിക കോപ്പ ജേതാക്കളുടെ കൂട്ടത്തിലും ഉൾപ്പെടുത്തി.

കോപ്പ അമേരിക്ക സെന്റിനാരിയോ കപ്പുമായി ചിലെ താരങ്ങൾ. (File Picture courtesy X / CopaAmerica)

∙ കോവിഡ്, രാഷ്ട്രീയം, വേദിമാറ്റം

2020 മുതൽ യൂറോ കപ്പിനൊപ്പംതന്നെ കോപ്പയും നടത്താനുള്ള തീരുമാനം കോംബോൾ കൈക്കൊണ്ടു. അർജന്റീനയും കൊളംബിയയും സംയുക്തമായി ആതിഥ്യം വഹിക്കാൻ തീരുമാനിച്ചു. എന്നാൽ 2020ൽ കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോൾ ടൂർണമെന്റ് 2021ലേക്ക് മാറ്റി. കോവിഡ് രൂക്ഷമായതോടെ മത്സരങ്ങൾ നവംബറിലേക്ക് മാറ്റാമോ എന്ന് കൊളംബിയ ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന് കോംബോൾ തീർത്തുപറഞ്ഞു. രാഷ്ട്രീയ– സുരക്ഷാകാരണങ്ങളാൽകൂടി കൊളംബിയയെ ഒഴിവാക്കിയതോടെ കോപ്പ അമേരിക്ക ഫുട്ബോൾ ഒന്നാകെ അർജന്റീന ഏറ്റെടുത്തു. കൊളംബിയ പ്രസിഡന്റ് ഐവൻ ഡുക്യുവിനെതിരെ രാജ്യത്താകമാനം നടന്ന പ്രതിഷേധം മൂലം കോപ്പ ലിബർട്ടഡോറസ് മത്സര വേദിയിലേക്കും രാഷ്ട്രീയം പടർന്നത് പ്രശ്നമായി. 

ADVERTISEMENT

ഇതോടെ കൊളംബിയയിൽ മത്സരമില്ലെന്ന് തീരുമാനമായി. തൊട്ടുപിന്നാലെ അർജന്റീനയ്ക്കും തഴഞ്ഞു. കിക്കോഫിനു വെറും രണ്ടാഴ്ച മുൻപാണ് സംയുക്ത ആതിഥേയരായ അർജന്റീനയ്ക്കും കൊളംബിയയ്ക്കും വെട്ടുവീണത്. കൊളംബിയയ്ക്ക് രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് പ്രശ്നമായതെങ്കിൽ അർജന്റീനയ്ക്ക് കോവിഡ് വ്യാപനമാണ് വിനയായത്. 2021 ജൂൺ 13ന് കിക്കോഫ് പ്രഖ്യാപിച്ച ടൂർണമെന്റ് പടിക്കൽ കലമുടച്ച അവസ്ഥയിലായെങ്കിലും അപ്രതീക്ഷിത തീരുമാനത്തിലൂടെ ആതിഥേയച്ചുമതല ബ്രസീൽ ഏറ്റെടുക്കുകയായിരുന്നു. 2019 കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിച്ച ബ്രസീൽ തന്നെ വീണ്ടും വേദിയാകുന്നതിലെ പോരായ്മ പലരും ചൂണ്ടിക്കാട്ടിയെങ്കിലും  മുന്നോട്ടുപോകാൻ തന്നെ കോംബോൾ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ കിക്കോഫിന് മണിക്കൂറുകൾ മുൻപ് കോപ്പ ഫുട്ബോൾ നടത്തരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികൾ ബ്രസീൽ കോടതി തള്ളി. കടുത്ത കോവിഡ് സാഹചര്യമുള്ള ബ്രസീലിൽ‌ കോപ്പ പോലൊരു വലിയ ടൂർണമെന്റ് നടത്തുന്നത് അപകടകാരണം ആകുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ വാദം കേട്ട 11 ജഡ്ജിമാരും കോപ്പ നടത്തുന്നതിൽ പ്രശ്നമില്ലെന്ന് വിധിയെഴുതി. കോവിഡ് മൂലം കാണികളില്ലാത്ത 5 വേദികളിലായി മത്സരങ്ങൾ നടന്നു. 28 വർഷങ്ങൾക്കുശേഷം അർജന്റീന വീണ്ടും ജേതാക്കളായി, ആതിഥേയരായ ബ്രസീലിനെ തോൽപ്പിച്ച്. ഡി മരിയയുടെ ഗോളിന്റെ ബലത്തിൽ 1–0 എന്ന സ്കോറിനായിരുന്നു ആ ജയം. ഫുട്ബോളിന്റെ മെക്കയായ മാരക്കാനയിൽ കപ്പുയർത്തിയപ്പോൾ അർജന്റീനയ്ക്ക് അതൊരു അഭിമാനപ്പോരാട്ടമായി മാറി.

2021ലെ കോപ്പ അമേരിക്ക കിരീടവുമായി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. (Picture courtesy X /@RoyNemer)

∙ മുന്നിൽ അർജന്റീന, മെസ്സിയുടെ ചരിത്ര ഗോളിനായി കാത്തിരിക്കാം

ഫുട്ബോൾ ലോകകപ്പിലെ രാജാക്കൻമാർ ബ്രസീൽ ആണ്. എന്നാൽ കോപ്പയിലെ ബ്രസീലിന്റെ പകിട്ടിന് തിളക്കം കുറവാണ്. നാളിതുവരെ 47 ടൂർണമെന്റുകൾ അരങ്ങേറിയപ്പോൾ കൂടുതൽ തവണ ജേതാക്കളായത് യുറഗ്വായും അർജന്റീനയുമാണ് (15 കിരീടങ്ങൾ വീതം). ബ്രസീൽ (ഒൻപതു തവണ), പാരഗ്വായ്, പെറു, ചിലെ (രണ്ടു തവണ വീതം) ബൊളീവിയ, കൊളംബിയ (ഓരോ തവണ വീതം) കോപ്പ ഉയർത്തി. ലോകോത്തര ഫുട്‌ബോൾ താരങ്ങളുടെ മികവുറ്റ പ്രകടനത്തിന് കോപ്പ പലകുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്. പെലെ, മറഡോണ, റൊണാൾഡോ, എൻസോ ഫ്രാൻസസ്കൊലി, ഏരിയൽ ഒർട്ടേഗ, ലയണൽ മെസ്സി തുടങ്ങിയ കളിക്കാരുടെ നീണ്ട നിര മതി കോപ്പയുടെ മഹത്വം മനസിലാക്കാൻ. കോംബോൾ അംഗത്വമുള്ള 10 ടീമുകളിൽ എട്ടും കപ്പുയർത്തിയ ചരിത്രമുണ്ട്. 

ഇക്വഡോർ, വെനസ്വേല എന്നിവ ഒഴികെ എല്ലാ ദേശീയ ടീമുകളും കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. കൂടുതൽ തവണ കോപ്പയ്ക്ക് വേദിയൊരുക്കിയത് അർജന്റീനയാണ് (9 പതിപ്പുകൾ). കോംബോൾ അംഗമല്ലാത്ത ഒരു രാജ്യം മാത്രമാണ് ഇതുവരെ കോപ്പയ്ക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്: യുഎസ്എ (2016ലും 2024ലും). ഇക്കുറി കാനഡ അരങ്ങേറ്റം കുറിക്കുന്നതോടെ കോപ്പയിൽ പന്തു തട്ടിയ ടീമുകളുടെ എണ്ണം 20ൽ എത്തും. കൂടുതൽ ടൂർണമെന്റുകൾ (45), കൂടുതൽ മത്സരങ്ങൾ (206) കളിച്ചത് യുറഗ്വായ് ആണെങ്കിലും കൂടുതൽ തവണ ജേതാക്കളായതിന്റെ ക്രെഡിറ്റ് യുറഗ്വായ്ക്കൊപ്പം അർജന്റീനയും പങ്കിടുന്നു (15 തവണ വീതം). കൂടുതൽ മത്സരങ്ങൾ ജയിച്ചതും (128) അർജന്റീന തന്നെ. കൂടുതൽ ഗോൾ നേടിയ താരങ്ങൾ രണ്ടു പേരാണ്: നോർബെർട്ടോ മെൻഡിസ് (അർജന്റീന), സിസീനോ (ബ്രസീൽ). ഇരുവരും 17 ഗോളുകൾ വീതം. 13 ഗോളുകൾ നേടിയ മെസ്സി ഇക്കുറി ഗോളടിയുടെ റെക്കോർഡ് തകർക്കുമോ എന്നാണ് ആരാധകരുടെ നോട്ടം. മെസ്സിയും ചിലെയുടെ സെർജിയോ ലിവിങ്സ്റ്റണുമാണ് കൂടുതൽ മത്സരങ്ങൾ കളിച്ചത് (34 വീതം)

English Summary:

A Century of Glory: Dive into the Rich History and Spectacular Moments of Copa America