ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും ആദരിക്കപ്പെടുന്ന ഒരു അസാധാരണ ബൗളർ: ജസ്പ്രീത് ബുമ്ര. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും നശീകരണ ശക്തിയുള്ള ബാറ്റർ – സൂര്യകുമാർ യാദവ്. ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ അപകടകാരികളായ അഫ്ഗാനിസ്ഥാനെ 47 റൺസിന് ആധികാരികമായി തകർത്ത് വിലപ്പെട്ട രണ്ടു പോയിന്റും 2.35ന്റെ മികച്ച നെറ്റ് റൺറേറ്റുമായി മുന്നേറാൻ ഇന്ത്യയ്ക്ക് ഈ രണ്ടു ജീനിയസുകളുടെ പ്രകടനം ധാരാളം മതിയാകുമായിരുന്നു. പക്ഷേ കെൻസിങ്ടൺ ഓവലിൽ സൂര്യയും (28 പന്തിൽ 53) ഹാർദിക് പാണ്ഡ്യയും (24 പന്തിൽ 32) ഒത്തു ചേരുന്നതു വരെ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിൽ ആയിരുന്നോ? ഏഴ് ഓവറിൽ 54 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോർ. രോഹിത് ശർമയും (13 പന്തിൽ എട്ട്) ഋഷഭ് പന്തും (11 പന്തിൽ 20) പുറത്തായും കഴിഞ്ഞിരുന്നു. സൂര്യയുടേയും ഹാർദിക്കിന്റെയും വാലറ്റത്ത് അക്ഷർ പട്ടേലിന്റയും (ആറു പന്തിൽ 12) സംഭാവനയ്ക്ക് അവിടെയാണ് സാംഗത്യം. സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ടീമിനു പുറത്തിരിക്കുമ്പോൾ ശിവം ദുബെ ആദ്യ 11ൽ തുടരുന്നതിന്റെ അസാംഗത്യവും തുടർന്നും ചോദ്യം ചെയ്യപ്പെടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും ആദരിക്കപ്പെടുന്ന ഒരു അസാധാരണ ബൗളർ: ജസ്പ്രീത് ബുമ്ര. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും നശീകരണ ശക്തിയുള്ള ബാറ്റർ – സൂര്യകുമാർ യാദവ്. ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ അപകടകാരികളായ അഫ്ഗാനിസ്ഥാനെ 47 റൺസിന് ആധികാരികമായി തകർത്ത് വിലപ്പെട്ട രണ്ടു പോയിന്റും 2.35ന്റെ മികച്ച നെറ്റ് റൺറേറ്റുമായി മുന്നേറാൻ ഇന്ത്യയ്ക്ക് ഈ രണ്ടു ജീനിയസുകളുടെ പ്രകടനം ധാരാളം മതിയാകുമായിരുന്നു. പക്ഷേ കെൻസിങ്ടൺ ഓവലിൽ സൂര്യയും (28 പന്തിൽ 53) ഹാർദിക് പാണ്ഡ്യയും (24 പന്തിൽ 32) ഒത്തു ചേരുന്നതു വരെ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിൽ ആയിരുന്നോ? 

ഏഴ് ഓവറിൽ 54 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോർ. രോഹിത് ശർമയും (13 പന്തിൽ എട്ട്) ഋഷഭ് പന്തും (11 പന്തിൽ 20) പുറത്തായും കഴിഞ്ഞിരുന്നു. സൂര്യയുടേയും ഹാർദിക്കിന്റെയും വാലറ്റത്ത് അക്ഷർ പട്ടേലിന്റയും (ആറു പന്തിൽ 12) സംഭാവനയ്ക്ക് അവിടെയാണ് സാംഗത്യം. സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ടീമിനു പുറത്തിരിക്കുമ്പോൾ ശിവം ദുബെ ആദ്യ 11ൽ തുടരുന്നതിന്റെ അസാംഗത്യവും തുടർന്നും ചോദ്യം ചെയ്യപ്പെടും. 

ADVERTISEMENT

∙ പഴയ മാനേജ്മെന്റ്, പുതിയ മനോഭാവം

കെൻസിങ്ടൺ ഓവലിൽ നടന്ന 18 ട്വന്റി20 മത്സരങ്ങളിൽ 12ലും ആദ്യം ബാറ്റു ചെയ്തവരാണ് ജയിച്ചത്. ബാറ്റർമാർക്ക് അത്ര എളുപ്പമല്ലാത്ത സ്‌ലോ പിച്ചിൽ, ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാൻ രോഹിത് ശർമ രണ്ടാമതൊന്ന് ആലോചിച്ചിട്ടുണ്ടാകില്ല. പ്രാഥമിക റൗണ്ടിൽ കോലി– രോഹിത് ഓപ്പണിങ് സഖ്യം പൂർണമായും പരാജയപ്പെട്ടതുകൊണ്ടുതന്നെ കോലി മൂന്നാം നമ്പറിലേക്കു മാറുമെന്നും യശസ്വി ഓപ്പൺ ചെയ്തേക്കുമെന്നും ഉള്ള സൂചനകൾ ശക്തമായിരുന്നു. 

അഫ്ഗാനെതിരെ ബാറ്റ് ചെയ്യുന്ന വിരാട് കോലി (Photo by Randy Brooks / AFP)

എ.ബി. ഡിവില്ലിയേഴ്സിനെപോലെ മഹാനായ ഒരു താരം, കോലിയെ പോലെ മൂന്നാം നമ്പറിലെ മികച്ച കളിക്കാരനെ ആ പൊസിഷനിൽ തന്നെ കളിപ്പിക്കണമെന്ന് കോച്ച് രാഹുൽ ദ്രാവിഡിനോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ മറ്റൊരു മനോഭാവത്തിലാണ് ഇന്ത്യ ഈ ട്വന്റി20 ലോകകപ്പ് കളിക്കുന്നത്. വലിയ ടൂർണമെന്റുകളിലെ നിർണായക മത്സരങ്ങളിൽ അമിതമായ പ്രതിരോധവും യാഥാസ്ഥിതിക മനോഭാവവുംകൊണ്ട് കളി കൈവിടുകയാണെന്ന നിരന്തര വിമർശനം അവർ കേട്ടുകൊണ്ടിരിക്കുന്നു. 

ട്വന്റി20 എന്ന ആധുനിക ക്രിക്കറ്റിനു ചേരുന്ന ‘രണ്ടും കൽപിച്ച’ മനോഭാവം പുലർത്താനാണ് ടീം മാനേജ്മെന്റിന്റെ ഇപ്പോഴത്തെ തീരുമാനം. അതുകൊണ്ട് അവർക്ക് ചിലപ്പോൾ വിക്കറ്റുകൾ നേരത്തേ നഷ്ടപ്പെട്ടേക്കാം. എന്നാൽ കളി 20 ഓവറേ ഉള്ളൂ. ഞങ്ങളുടെ 11 പേരിൽ എട്ടാമനായ അക്സർ പട്ടേൽ വരെ കളി മാറ്റിമറിക്കാനുളള ബാറ്റിങ് മികവുള്ള കളിക്കാരനാണ്. റിസ്കുകൾ എടുത്തേ മതിയാകൂ, വ്യക്തിഗത സ്കോറുകളല്ല പ്രധാനം, ടീം ജയിക്കുകയാണ്. ഈ മനോഭാവം വിജയങ്ങൾ കണ്ടു എന്നതുകൊണ്ടുതന്നെ വിമർശനങ്ങൾ ഉയർന്നില്ല. 

ഇന്ത്യ–അഫ്ഗാൻ മത്സരത്തിനിടെ ഗാലറിയിൽനിന്നുള്ള കാഴ്ച (Photo by Randy Brooks / AFP)
ADVERTISEMENT

എന്നാൽ നാളെ ഒരു കളി തോറ്റാൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞെന്ന ആക്ഷേപം ഉയരാം. ശിവം ദുബെ പോലെ ആഭ്യന്തര ക്രിക്കറ്റിന് അപ്പുറം പ്രാധാന്യം ഉണ്ടെന്ന് പലരും കരുതാത്ത കളിക്കാരന്റെ ലോകകപ്പ് ടീമിലെ ഇടം ചോദ്യം ചെയ്യപ്പെടാം.

കഴിഞ്ഞ ഏകദിന ലോകകപ്പോടെ ബാറ്റിങ് ശൈലി അപ്പാടെ മാറ്റുകയും എതിർടീമിനെ തച്ചു തകർക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്കു വേണ്ടതെന്നു തീരുമാനിച്ച് ഇറങ്ങുകയും ചെയ്ത രോഹിത് ആ രീതി തുടരുകയാണ്. അഫ്ഗാനിസ്ഥാനെതിരെ അതുപക്ഷേ പ്രയോജനം ചെയ്തില്ല. 

ക്രിക്കറ്റ് പ്രേമികൾ പക്ഷേ, ഉറ്റുനോക്കിയത് വിരാട് കോലിയെയാണ്. പ്രാഥമിക റൗണ്ടിൽ ആകെ നിറംമങ്ങുകയും കോലിക്കു ചേരാത്ത, തുടക്കത്തിലേ ഉള്ള അപ്പർ ഷോട്ടുകൾക്കു ശ്രമിക്കുകയും ചെയ്ത താരം കുറച്ചു കൂടി ശ്രദ്ധാപൂർവം ബാറ്റു ചെയ്തു. ഒരു സിക്സർ പായിച്ചുകൊണ്ട് ഫോമിലേക്ക് എന്ന സൂചന കോലി നൽകിയെങ്കിലും അഫ്ഗാന്റെ ലോകോത്തര സ്പിന്നർ റാഷിദ് ഖാനെതിരെ സിക്സറിനു ശ്രമിച്ചതു വിനയായി. പന്ത് എപ്പോഴുമെന്നതു പോലെ ആക്രമണോത്സുകതയോടെ കളി തുടരുന്നു. മൂന്നാം നമ്പർ ഈ താരം ഉറപ്പിച്ചതുകൊണ്ടു കൂടിയാകാം, കോലിയെ താഴേക്ക് ഇറക്കാൻ ടീം മാനേജ്മെന്റ് മടിക്കുന്നത്. 

അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ പുറത്തായപ്പോൾ ഗാലറിയിലെ ആഹ്ലാദം (Photo by Randy Brooks / AFP)

പവർപ്ലേയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള ആവേശത്തിൽ റാഷിദ് ഖാനെതിരെ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച പന്തിന് പിഴച്ചു. റാഷിദ് ഖാനെ ഫ്രണ്ട് ഫുട്ടിൽ പ്രയാസമില്ലാതെ നേരിടാവുന്ന ഒരു പന്ത് ബാക്ക് ഫുട്ടിലേക്ക് ഇറങ്ങി കളിച്ചതോടെ ദുബെ (ഏഴു പന്തിൽ 10) വിക്കറ്റിനു മുന്നിൽ കുരുങ്ങി. ബാറ്റർ എന്ന നിലയിലുള്ള ദുബെയുടെ ദൗർബല്യം ഒരിക്കൽ കൂടി വെളിവായ പുറത്താകൽ. സ്പിന്നർമാർക്കെതിരെ സിക്സറുകൾ പായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ താരത്തെ ട്വന്റി20 ലോകകപ്പിൽ എടുത്തത്. ഫാസ്റ്റ് ബൗളർമാർക്കെതിരെ ദുബെയുടെ പരിമിതികൾ വ്യക്തമാണ്. ഇവിടെ സ്പിന്നറെയും കൈകാര്യം ചെയ്യാൻ ഈ ബാറ്റർക്ക് സാധിക്കുന്നില്ല. 

∙ സ്കൈ എന്ന കരുത്ത്, ഹാർദിക്ക് എന്ന ഹീറോ 

ADVERTISEMENT

അവിടെയാണ് സൂര്യകുമാർ യാദവിന്റെ മികവ്. മൂന്നു വിക്കറ്റുമായി വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയ റാഷിദിനെതിരെ സൂര്യ പായിച്ച സിക്സർ തന്നെ ഉദാഹരണം. റാഷിദിന് ട്വന്റി20യിൽ ഇതുവരെ സൂര്യ വിക്കറ്റ് കൊടുത്തിട്ടില്ല. 62 പന്തിൽ 102 റൺസടിച്ച് തന്റെ ആധിപത്യം ‘സ്കൈ’ തുടരുകയാണ്. സ്പിന്നർമാരെ സൂര്യ മനോഹരമായി സ്വീപ്പ് ചെയ്യും, ഫാസ്റ്റ് ബൗളർമാരെ അതിലും കരുത്തോടെ പ്രത്യാക്രമിക്കും. തന്റേതായ ദിവസത്തിൽ ശക്തിയുടെയും പ്രതിഭയുടെയും മനോഹരമായ മേളനമാണ് സൂര്യകുമാർ യാദവിന്റെ കളി. കെൻസിങ്ടൺ ഓവൽ ഇന്നലെ അതു കണ്ടു. 

ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും മത്സരത്തിനിടെ (Photo by Randy Brooks / AFP)

‘‘വിരാട് പുറത്തായപ്പോൾ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. ച്യുയിങ്ഗം കൂടുതൽ കൂടുതൽ ശക്തിയോടെ ഞാൻ ചവയ്ക്കാൻ തുടങ്ങി’’ സ്കൈ പിന്നീട് പറഞ്ഞു. ആ ടെൻഷൻ മാറിയത് ഹാർദിക് കൂടി ഫോം കണ്ടെത്തിയിരിക്കുന്നു എന്ന് ഉറപ്പായതോടെയാകും. പരമാവധി ഓവർ ബാറ്റു ചെയ്യണമെന്ന് ഇരുവരും തീരുമാനിച്ചു. ക്രിക്കറ്റിനെ ആരാധിക്കുന്ന ഇന്ത്യ എന്ന രാജ്യം ഒരു വില്ലനെ എത്രപെട്ടെന്ന് വീണ്ടും നായകനാക്കും എന്നാണ് ഹാർദിക് ഓർമിപ്പിക്കുന്നത്. ഐപിഎൽ വിവാദങ്ങളിൽ മുഖം നഷ്ടപ്പെട്ട താരം ലോകകപ്പിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മറുപടി നൽകിക്കൊണ്ടേയിരിക്കുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർമാരിൽ ഒരാളായി എന്തുകൊണ്ടാണ് താൻ പരിഗണിക്കപ്പെടുന്നതെന്ന് വിമർശിച്ച ഓരോ ഇന്ത്യക്കാരനെയും ഹാർദിക് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

∙ മജീഷ്യൻ ബുമ്ര, പിന്നെ രണ്ടു ‘ദീപു’മാർ 

181 എന്ന മികച്ച സ്കോറിനെ മറികടക്കണമെങ്കിൽ അതിവേഗ തുടക്കം അഫ്ഗാനിസ്ഥാനു വേണമായിരുന്നു. അർഷ്ദീപിന്റെ ആദ്യ ഓവറിൽ 13 റൺസെടുത്ത് ആ ഉദ്ദേശ്യം ഗുർബാസും ഹസ്രത്തുളളയും ബോധ്യപ്പെടുത്തുകയും ചെയ്തു. പിച്ചിന്റെ പ്രത്യേകത, എതിർടീമിന്റെ മാനസികാസ്ഥ, ബാറ്റ്സ്മാന്റെ ദൗർബല്യം, അടുത്ത പന്തിൽ അയാൾ എന്തിനാകും ശ്രമിക്കുക എന്നതിനെക്കുറിച്ചുള്ള ധാരണ... ഇതെല്ലാം അളന്നുതൂക്കി ഓരോ പന്തും എറിയാൻ ലോകത്ത് ഇന്ന് ഒരു ബുമ്രയേയുള്ളൂ. 

അഫ്ഗാന്റെ നൂർ അഹമ്മദിനെ ക്യാച്ചെടുത്ത് പുറത്താക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (Photo by Randy Brooks / AFP)

ഗുർബാസിനെതിരെ എറിഞ്ഞ അൽപം സ്‌ലോ എന്നും വൈഡ് എന്നും പറയാവുന്ന ഒറ്റപ്പന്ത് മതി അതു തെളിയിക്കാൻ. ബുമ്രയുടെ തന്ത്രം മനസ്സിലാക്കാതെ ബാറ്റുവച്ച ഗുർബാസ് (11) പന്തിന് ക്യാച്ച് നൽകി മടങ്ങി. പവർ പ്ലേയിൽതന്നെ അഫ്ഗാന്റെ രണ്ടാം വിക്കറ്റും ബുമ്ര എടുത്തതോടെ അവർ പ്രതിരോധത്തിലേക്കു വലിഞ്ഞു. പിന്നീട് പലർക്കും തുടക്കം കിട്ടിയെങ്കിലും അതു മുതലാക്കാൻ കഴിഞ്ഞില്ല. ലീഗ് റൗണ്ടിൽ പുറത്തിരിക്കേണ്ടി വന്ന കുൽദീപ് യാദവ് 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷിച്ചു. 35 കളികളിൽ ഓരോ 14 റൺസിനും ഒരു വിക്കറ്റ് എന്ന ആവറേജ് മാത്രം മതി കുൽദീപ് എന്ന വിക്കറ്റ് വേട്ടക്കാരനെ വ്യക്തമാക്കാൻ. 

അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാന്റെ വിക്കറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്ന അർഷ്‌ദീപ് സിങ് (Photo by Randy Brooks / AFP)

പൂജ്യം റൺസ്, പൂജ്യം വിക്കറ്റ്, പൂജ്യം ക്യാച്ച്: രവീന്ദ്ര ജഡേജ ഇന്നോളം ഒരു ടൂർണമെന്റിലും ഇത്രയും നിറംകെട്ടിട്ടുണ്ടാകില്ല. ആ പൂജ്യങ്ങൾക്ക് അഫ്ഗാന്റെ ഒരു വിക്കറ്റ് പിഴുത് ജഡേജ ആശ്വാസം കണ്ടെത്തി. വിക്കറ്റ് മെയ്ഡനോടെ തുടക്കം കുറിച്ച അക്ഷർ പട്ടേലും (15–1) വിക്കറ്റ് ലഭിച്ചില്ലെങ്കിലും നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഹാർദിക്കും (രണ്ട് ഓവറിൽ 13 റൺസ്) ബൗളിങ് നിരയിൽ തിളങ്ങി. തുടക്കത്തിൽ അടി കിട്ടിയ അർഷ്ദീപ് ഡെത്ത് ഓവറിൽ മൂന്നു വിക്കറ്റെടുത്ത് ആത്മവിശ്വാസം വീണ്ടെടുത്തു. പക്ഷേ ഇവരെയെല്ലാം ജസ്പ്രീത് ബുമ്രയുടെ ഈ സ്പെൽ നിഷ്പ്രഭമാക്കിയിരിക്കണം: 4–1–7–3! ടൂർണമെന്റിലെ ഇതുവരെ ഉള്ള പ്രകടനം: 13 ഓവറിൽ വെറും 50 റൺസിന് ഏഴു വിക്കറ്റ്! ബും, ബും ബുമ്ര!!

English Summary:

Afghan vs India: Wicket to Wicket Column on T20 World Cup Cricket Match