ഇതു രോഹിത്തിന്റെ മധുരപ്രതികാരം; സെമി കാണാതെ ഓസീസ്, ഇനി ഇംഗ്ലണ്ട്
2023 നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഓസീസിനോടു സംഭവിച്ച ആ ഹൃദയഭേദകമായ തോൽവി ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരനും മറക്കില്ല. ഏകദിന ലോകകപ്പ് ഫൈനലിലെ ആ നഷ്ടത്തിനു പകരമാകില്ല സെന്റ് ലൂസിയയിലെ ഇന്ത്യയുടെ ഈ മറുപടി. പക്ഷേ രോഹിത് ശർമയ്ക്കും സംഘത്തിനും അന്നേറ്റ മുറിവുകൾ ഉണക്കാൻ ഈ വിജയം അൽപമെങ്കിലും സഹായിച്ചേക്കും. അഫ്ഗാനിസ്ഥാൻ ബംഗ്ലദേശിനെ തോൽപിക്കുകകൂടി ചെയ്തതോടെ, ഓസീസിനെ തോൽപിച്ച ഇന്ത്യ അവരെ സെമി കാണാൻ അനുവദിക്കാതെ ടൂർണമെന്റിൽ നിന്നു തന്നെ പറഞ്ഞയച്ചിരിക്കുന്നു. ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചതും രോഹിത് ശർമ തന്നെയായി. മത്സരശേഷം സച്ചിൻ തെൻഡുൽക്കർ വിജയത്തിന്റെ മൂന്നു കാരണങ്ങളായി കുറിച്ചു: ഓസീസിനെ തച്ചുതകർത്ത ഹിറ്റ്മാന്റെ ബാറ്റിങ്, മിച്ചൽ മാർഷിനെ പുറത്താക്കാൻ ഡീപ് സ്ക്വയർ ലെഗിൽ അക്ഷർ പട്ടേൽ എടുത്ത, ഒരു പക്ഷേ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും ഗംഭീര ക്യാച്ച്, ഇന്ത്യയെ വീണ്ടും കെട്ടുകെട്ടിക്കാൻ പോന്ന പ്രഹരശേഷി തനിക്കുണ്ടെന്ന പ്രതീതി പരത്തി ബാറ്റ് ചെയ്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്രയുടെ മികവ്.

2023 നവംബർ 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഓസീസിനോടു സംഭവിച്ച ആ ഹൃദയഭേദകമായ തോൽവി ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരനും മറക്കില്ല. ഏകദിന ലോകകപ്പ് ഫൈനലിലെ ആ നഷ്ടത്തിനു പകരമാകില്ല സെന്റ് ലൂസിയയിലെ ഇന്ത്യയുടെ ഈ മറുപടി. പക്ഷേ രോഹിത് ശർമയ്ക്കും സംഘത്തിനും അന്നേറ്റ മുറിവുകൾ ഉണക്കാൻ ഈ വിജയം അൽപമെങ്കിലും സഹായിച്ചേക്കും. അഫ്ഗാനിസ്ഥാൻ ബംഗ്ലദേശിനെ തോൽപിക്കുകകൂടി ചെയ്തതോടെ, ഓസീസിനെ തോൽപിച്ച ഇന്ത്യ അവരെ സെമി കാണാൻ അനുവദിക്കാതെ ടൂർണമെന്റിൽ നിന്നു തന്നെ പറഞ്ഞയച്ചിരിക്കുന്നു.
ഇന്ത്യയെ മുന്നിൽ നിന്നു നയിച്ചതും രോഹിത് ശർമ തന്നെയായി. മത്സരശേഷം സച്ചിൻ തെൻഡുൽക്കർ വിജയത്തിന്റെ മൂന്നു കാരണങ്ങളായി കുറിച്ചു: ഓസീസിനെ തച്ചുതകർത്ത ഹിറ്റ്മാന്റെ ബാറ്റിങ്, മിച്ചൽ മാർഷിനെ പുറത്താക്കാൻ ഡീപ് സ്ക്വയർ ലെഗിൽ അക്ഷർ പട്ടേൽ എടുത്ത, ഒരു പക്ഷേ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും ഗംഭീര ക്യാച്ച്, ഇന്ത്യയെ വീണ്ടും കെട്ടുകെട്ടിക്കാൻ പോന്ന പ്രഹരശേഷി തനിക്കുണ്ടെന്ന പ്രതീതി പരത്തി ബാറ്റ് ചെയ്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റ് എടുത്ത ജസ്പ്രീത് ബുമ്രയുടെ മികവ്.
നാലാമതൊന്ന് കൂട്ടിച്ചേർക്കേണ്ടി വരും. ക്രിക്കറ്റ് ബാറ്റിനെ കളിപ്പാട്ടം പോലെ പ്രയോഗിക്കാൻ സാധിക്കുന്ന ഗ്ലെൻ മാക്സ്‌വെല്ലിന്റെ സ്റ്റംപുകൾ കുൽദീപ് യാദവിന്റെ ഗൂഗ്ലി പിഴുത നിമിഷം! ഇന്ത്യ വിജയതീരമണയാൻ തുടങ്ങി. വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് സെമിഫൈനൽ. ഒരു മധുരപ്രതികാരത്തിനു കൂടിയുള്ള അവസരം രോഹിത്തിനു മുന്നിലുണ്ട്. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് സെമിയിലാണ് ജോസ് ബട്‌ലറുടെ സംഘം ഇന്ത്യയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. വീണ്ടും ഒരു ഇംഗ്ലണ്ട് – ഇന്ത്യ സെമി!
∙ കോലിയെ ഭയക്കില്ല, ഭയം നൽകും രോഹിത്
ഒന്നരപതിറ്റാണ്ടിലേറെ ഇന്ത്യൻ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ നെടുംതൂണായി എന്തുകൊണ്ടാണ് ക്രിക്കറ്റ് ലോകം തന്നെ വിശേഷിപ്പിക്കുന്നതെന്ന് രോഹിത് ശർമ (41 പന്തിൽ 92) ഒരിക്കൽ കൂടി തെളിയിച്ചു. ഓപ്പണിങ്ങിൽ അദ്ദേഹത്തിന്റെ കൂട്ടുകാരനായ വിരാട് കോലി എക്കാലത്തെയും മഹാനായ ക്രിക്കറ്റർമാരിലൊരാളായിരിക്കാം. പക്ഷേ മിന്നുന്ന ഫോമിലുള്ള കോലിയെക്കാളും ഭേദപ്പെട്ട ഫോമിലുള്ള രോഹിത്തിനെ എതിർ ടീമിന്റെ ബോളർമാർ ഭയക്കും. കോലിയുടേത് ക്ലാസിക് ബാറ്റിങ് ശൈലിയാണ്, ഇണങ്ങാത്ത അതിസാഹസിക ശൈലി ഒരിക്കൽ കൂടി വിരാടിനെ ചതിച്ചു. ഈ ടൂർണമെന്റിൽ വീണ്ടും പൂജ്യത്തിനു പുറത്ത്. വിരാടിനെ പോലെ ഒരു ബാറ്റർ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്നത് ഓപ്പണിങ് പങ്കാളിയെ പിൻവലിഞ്ഞു കളിക്കാൻ പ്രേരിപ്പിക്കേണ്ടതാണ്.
അവിടെയാണ് രോഹിത് വേറിട്ട കളിക്കാരനാകുന്നത്. മിച്ചൽ സ്റ്റാർക്കിനെതിരെ ഒരോവറിൽ 29 റൺസ് എടുത്ത് ക്യാപ്റ്റൻ ഇന്ത്യയുടെ വിജയരഥം ഉരുട്ടിത്തുടങ്ങി. ഓസീസിന്റെ ഒരു ബോളറും ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിലും ഇതുവരെ ഒരോവറിൽ 29 റൺസ് വിട്ടുകൊടുത്തിട്ടില്ലെന്ന് ഓർക്കണം. രോഹിത്തിന്റെ 92 റൺസിൽ 76 റൺസും പിറന്നത് ഫോറോ സിക്സറോ ആയിട്ടാണ്. ഫോറുകളേക്കാൾ (7) കൂടുതൽ സിക്സറുകൾ (8). തുടർച്ചയായ ഹാട്രിക്കുകളുടെ കൂടി തിളക്കത്തിൽ പന്തെറിയാനെത്തിയ പാറ്റ് കമ്മിൻസിനെ സിക്സറോടെ രോഹിത് സ്വാഗതം ചെയ്തു.
ഇന്ത്യയുടെ സ്കോർ 52 എത്തിയപ്പോൾ രോഹിത് അർധ സെഞ്ചറി തികച്ചു! ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പന്തുകൾ പറന്നുകൊണ്ടിരുന്നു. ‘‘കഴിഞ്ഞ 15 വർഷത്തിലേറെയായി നമ്മളെല്ലാം രോഹിത്തിനെ കണ്ടുകൊണ്ടിരിക്കുന്നു. അദ്ദേഹം ഇങ്ങനെ കളിക്കുന്ന ദിവസം ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും’’ മത്സരശേഷം ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്സിനെക്കുറിച്ചു പറഞ്ഞു.
∙ സൂര്യ വീണ്ടും, 200 കടത്തി പാണ്ഡ്യയും ജഡേജയും
ആദ്യം സൂക്ഷിച്ചു ബാറ്റ് ചെയ്ത റിഷഭ് പന്ത് (15) പെട്ടെന്ന് രോഹിത് ആകാൻ ശ്രമിച്ചു പുറത്തായി. പിന്നാലെ വന്ന സൂര്യകുമാർ യാദവ് (16 പന്തിൽ 31) ക്യാപ്റ്റനു ചേരുന്ന പങ്കാളിയായി. ഇരുവരും ചേർന്ന് 8.4 ഓവറിൽ ഇന്ത്യയുടെ സ്കോർ 100 കടത്തി. സെഞ്ചറിയിലേക്ക് അനായാസം കുതിക്കുന്നെന്നു തോന്നിച്ച രോഹിത്തിനെയും സൂര്യയേയും പുറത്താക്കി മിച്ചൽ സ്റ്റാർക്ക് സ്വയം തിരിച്ചുവന്നു, ഓസീസിനെ കളിയിലേക്കും തിരിച്ചുകൊണ്ടുവന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ പഴികേട്ട ശിവം ദുബെ (22 പന്തിൽ 28) ടീം മാനേജ്മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസം നിക്ഷേപമാക്കി കളിച്ചു. 19–ാം ഓവറിൽ രണ്ട് സിക്സറുകൾ പായിച്ചുകൊണ്ട് ഹാർദിക് പാണ്ഡ്യ (17 പന്തിൽ 27) ഡെത്ത് ഓവറുകളിൽ ഇന്ത്യൻ സ്കോറിങ്ങിന് വേഗംകൂട്ടി. കമ്മിൻസ് എറിഞ്ഞ അവസാന ഓവറിലെ 4–ാം പന്ത് സിക്സർ പറത്തിയ രവീന്ദ്ര ജഡേജ (5 പന്തിൽ 9) ഇന്ത്യയുടെ ടോട്ടൽ 200 കടത്തി.
ഓസീസിനെതിരെ ഇന്ത്യൻ സ്പിന്നർമാർ പുലർത്തിയ മികവ് കണക്കിലെടുക്കുമ്പോൾ ഓസീസിന്റെ ടീം കോംബിനേഷൻ പിഴച്ചെന്നു തോന്നി. ആദം സാംപ മാത്രമാണ് സ്പിന്നറായി ഉണ്ടായത്. മജിഷ്യൻ തന്റെ മാന്ത്രിക വടി വീശുന്നതു പോലെ രോഹിത് ബാറ്റ് ചെയ്യുമ്പോൾ പാർടൈം ബോളർമാരായ ടിം ഡേവിഡിനോ ഗ്ലെൻ മാക്സ്‌വെല്ലിനോ പന്തു കൈമാറാൻ മിച്ചൽ മാർഷിനു ധൈര്യം വരുമായിരുന്നില്ല. പേസ് ബോളർമാരിൽ ജോഷ് ഹേസൽവുഡ് (1–14) അസാധാരണമാംവിധം മികച്ചുനിന്നു. രണ്ടു വിക്കറ്റെടുത്തെങ്കിലും രോഹിത്തിന്റെ കൂട്ടക്കൊലയിൽ സ്റ്റോയിനിസ് (നാല് ഓവറിൽ 56 റൺസ്) ആകെ മങ്ങി.
∙ വാർണർക്കു വിട, ഭാഗ്യക്കുതിപ്പ് തടഞ്ഞ് അക്ഷർ
ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ഒരുമിച്ചു കുതിച്ചാൽ, ഇന്ത്യയുടെ 205 റൺസ് ഓസീസിന് മുന്നിൽ ഒരു സ്കോർ ആകുമായിരുന്നില്ല. കൂട്ടുകെട്ട് എത്രയും വേഗം പിരിക്കുക എന്ന ഇന്ത്യയുടെ ആവശ്യം അർഷ്‌ദീപ് എന്ന വിക്കറ്റ് വേട്ടക്കാരൻ നിർവഹിച്ചു. അർഷ്‌ദീപിന്റെ അതിമനോഹരമായ ഔട്ട് സ്വിങ്ങറിനു മുന്നിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് കൊടുക്കാനെ വാർണറിന്(6) സാധിക്കുമായിരുന്നുള്ളു. ഓസീസിന്റെ എക്കാലത്തെയും മഹാനായ ബാറ്റർമാരിൽ ഒരാൾ ഒരു പക്ഷേ അദ്ദേഹത്തിന്റെ അവസാനത്തെ രാജ്യാന്തര ട്വന്റി ട്വന്റിയാകും കളിച്ചിരിക്കുക. വാർണർ യുഗത്തിന് അന്ത്യമാകുകയാണ്. ഒരു പതിറ്റാണ്ടിലേറെ ക്രിക്കറ്റ് ഗ്രൗണ്ടുകൾ തീപിടിപ്പിച്ച ഡേവിഡ് വാർണർ, നന്ദി.
മിച്ചൽ മാർഷിൽ കൂട്ടുകാരനെ കണ്ടെത്തി ഹെഡ് കുതിക്കാൻ തുടങ്ങി. സാക്ഷാൽ ജസ്പ്രീത് ബുമ്രയ്ക്കെതിരെ ഒരോവറിൽ വാർണർ വക 3 ബൗണ്ടറി. ബുമ്ര ഈ ടൂർണമെന്റിൽ ആദ്യമായി ആദ്യ രണ്ട് ഓവറിൽ 15 റൺസ് വിട്ടുകൊടുത്തു. ബുമ്രയുടെ ഓവറിൽ മാർഷ് നൽകിയ ക്യാച്ച് അബദ്ധം കാട്ടി പന്ത് കൈവിട്ടു, പിന്നാലെ അർഷ്ദീപിന് സ്വന്തം ബോളിങ്ങിൽ മാർഷിനെ കയ്യിലൊതുക്കാനുള്ള അവസരം നഷ്ടമായി. ഇരുവരും ചേർന്ന് പവർ പ്ലേയിൽ സ്കോർ 65ൽ എത്തിച്ചു. ഇന്ത്യ പവർ പ്ലേയിൽ 60ലെ എത്തിയിരുന്നുള്ളു, 60 പന്തിൽ സ്കോർ 107 ആയി. ഇന്ത്യൻ ക്യാംപ് സംഭ്രാന്തരായി തുടങ്ങി.
ഇതു മാർഷിന്റെ ഭാഗ്യദിവസമോ എന്നു തോന്നിച്ച നിമിഷങ്ങൾ. എന്തെങ്കിലും അസാധാരണമായത് സംഭവിച്ചേ തീരൂ. ഒടുവിൽ അതു നടന്നു. കുൽദീപിന്റെ പന്തിൽ സിക്സറിന് ശ്രമിച്ച മാർഷ്(37) ആ ക്യാച്ച് കണ്ട് ഞെട്ടി.
ഡീപ് സ്ക്വയർ ലെഗിൽ അക്ഷർ പട്ടേൽ അൽപം മുന്നോട്ടു കയറി നിൽക്കുകയായിരുന്നു. അതു വേണ്ടിയിരുന്നില്ല എന്നതു മറ്റൊരു കാര്യം. പക്ഷേ സിക്സറിലേക്കു പറക്കുമെന്നു തോന്നിച്ച പന്ത് ലക്ഷ്യമാക്കി രണ്ടു കൈയും ഉയർത്തി ഉയരക്കാരനായ അക്ഷർ ചാടി. വലതുകയ്യിൽ ഒട്ടിപ്പിടിച്ചതു പോലെ അതാ പന്ത്! ഇന്ത്യൻ ടീമിലെ ബാക്കി പത്തു പേരും ഡീപ് സ്ക്വയർ ലെഗിലേക്ക് ഓടി; അക്ഷറിനെ പുണർന്നു. അതായിരുന്നു ആ ക്യാച്ചിന്റെ മൂല്യം, മികവ്. ഇന്ത്യ ചോര മണത്തുതുടങ്ങി.
∙ കുൽദീപ് എന്ന അവതാരം
മാക്സ‌്‌വെല്ലും ഹെഡും അപ്പോഴും എന്തിനും പോന്നവരായി ക്രീസിൽ ഉണ്ടായി. രണ്ടു റിവേഴ്സ് സ്വീപ്പുകൾ ഫലം ചെയ്തതോടെ മാക്സ്‌വെൽ ക്രീസിൽ ഒരു മതിൽ കണക്കെ ഇന്ത്യയ്ക്കു മുന്നിൽ ഉയർന്നു തുടങ്ങി. പ്രതിഭകൊണ്ടും ഫോം കൊണ്ടും അസാധാരണക്കാരനായ ഒരു ബോളർക്കെ ആ സമയത്ത് ആ ബാറ്ററെ തിരിച്ചയയ്ക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് അവതരിച്ചു. കുൽദീപിന്റെ ആ പന്ത് മാക്സ്‌വെൽ(20) പ്രതീക്ഷിച്ചതു പോലെ ഉയർന്നില്ല, വേഗവും ഉണ്ടായിരുന്നില്ല. മുന്നിലേക്കിറങ്ങി കളിക്കാൻ ശ്രമിച്ച ഓസീസ് താരത്തെ പൂർണമായും കബളിപ്പിച്ചുകൊണ്ട് ആ പന്ത് സ്റ്റംപ് തെറിപ്പിച്ചു. ഹെഡിന് അപ്പോഴും കുലുക്കമുണ്ടായിരുന്നില്ല. ‘ഇന്ത്യൻ സ്പെഷലിസ്റ്റ്’ എന്നു വിശേഷിപ്പിക്കാവുന്ന ആ ബാറ്റർ അപ്പോഴും ഒരു വശത്ത് ബൗണ്ടറികൾ കണ്ടെത്തി സ്കോർ ഉയർത്തിക്കൊണ്ടിരുന്നു.
ജസ്പ്രീത് ബുമ്രയുടേതായിരുന്നു ആ ഊഴം. ഇടംകയ്യനായ ഹെഡിന്(43 പന്തിൽ 76) ആ പന്ത് വേഗം കുറഞ്ഞതാണെന്ന് ഒരു പിടിയും കിട്ടിയില്ല. തലകൊണ്ടു കൂടിയാണ് താൻ പന്തെറിയുന്നതെന്ന് ആ ‘തല’യോട് ബുമ്ര പറഞ്ഞുകൊടുത്തു. വിജയം ഉറപ്പിച്ച ആ ക്യാച്ച് കയ്യിലൊതുക്കിയതും രോഹിത് ശർമയായിരുന്നു! മൂന്നു വിക്കറ്റുമായി അർഷ്‌ദീപ് ഈ ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തിയിരിക്കുന്നു. അഫ്ഗാന്റെ ഫറൂഖിയും ഒപ്പമുണ്ട്. 15 വിക്കറ്റ് വീതം. എറിഞ്ഞ ഒരു ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് പഴയ ഫോമിന്റെ നിഴലായി ജഡേജ തുടരുമ്പോൾ അക്ഷർ പട്ടേൽ മൂന്ന് ഓവറിൽ 21 റൺസ് മാത്രമാണ് നൽകിയത്. മധ്യ ഓവറുകളിൽ അക്ഷറും കുൽദീപും (24 റൺസിന് രണ്ടുവിക്കറ്റ്) റണ്ണൊഴുക്ക് നിയന്ത്രിച്ചത് ഇന്ത്യൻ വിജയത്തിൽ നിർണായകമായി.