രാജ്യാന്തര പുരുഷ ട്വന്റി20 ക്രിക്കറ്റിന്റെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്കോർ (56ന് ഓൾഔട്ട്) എന്ന പുതിയ ‘റെക്കോർഡ്’ സ്ഥാപിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതെങ്കിലും, തല ഉയർത്തിത്തന്നെയാണ് അവരുടെ മടക്കം. ‘‘ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പരമ്പര’’ എന്നാണ് 2024 ട്വന്റി20 ലോകകപ്പിനെ അഫ്ഗാൻ നായകൻ റാഷിദ് ഖാൻ വിശേഷിപ്പിച്ചത്. അതെ, ഐസിസി ട്വന്റി20 റാങ്കിങ്ങിൽ പത്താം സ്ഥാനത്തു മാത്രമുള്ള ടീം, ലോകകപ്പിലെ ടോപ് 4 ടീമുകളിൽ ഒന്നായി ഉയർന്നു എന്നതുതന്നെ അവരുടെ പോരാട്ടത്തിന്റെ വീര്യം വിളിച്ചോതുന്നു. ‘‘ഈ വിജയം പാക്കിസ്ഥാനിൽനിന്ന് ആട്ടിയോടിക്കപ്പെട്ട അഫ്ഗാൻ അഭയാർഥികൾക്കായി ഞാൻ സമർപ്പിക്കുന്നു..’’ 2023 ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ വിജയത്തിനു ശേഷം പ്ലെയർ ഓഫ് ദ് മാച്ച് ഇബ്രാഹിം സദ്രാൻ പറഞ്ഞ വാക്കുകളാണിത്. മനുഷ്യ നിർമിത വിപത്തുകൾക്കൊപ്പം പ്രകൃതിദുരന്തങ്ങൾകൊണ്ടും വലയുന്ന, അഭയം തേടി പല നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു ജനത. അവർക്ക് ലോകത്തിന് മുന്നിൽ ഒരു നിമിഷമെങ്കിലും ആത്മാഭിമാനത്തോടെ നിൽക്കാനുള്ള അവസരമായിരുന്നു ആ വിജയം. അഫ്ഗാനിസ്ഥാനിലെ സ്വന്തം മണ്ണിൽ കളിച്ചു പരിശീലിക്കാൻ പോലും അവസരം ലഭിക്കാതിരുന്ന ഇത്തിരിക്കുഞ്ഞൻ ടീം ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയുമൊക്കെ വലിയ അട്ടിമറികളിലൂടെ മലർത്തിയടിച്ച് നേടിയ വിജയങ്ങൾ സൃഷ്ടിച്ച ‘ഇംപാക്ട്’ അത്ര വലുതായിരുന്നു. എന്നാൽ, 2024 ട്വന്റി20 ലോകകപ്പിലേക്ക് എത്തിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യാന്തര പുരുഷ ട്വന്റി20 ക്രിക്കറ്റിന്റെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്കോർ (56ന് ഓൾഔട്ട്) എന്ന പുതിയ ‘റെക്കോർഡ്’ സ്ഥാപിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതെങ്കിലും, തല ഉയർത്തിത്തന്നെയാണ് അവരുടെ മടക്കം. ‘‘ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പരമ്പര’’ എന്നാണ് 2024 ട്വന്റി20 ലോകകപ്പിനെ അഫ്ഗാൻ നായകൻ റാഷിദ് ഖാൻ വിശേഷിപ്പിച്ചത്. അതെ, ഐസിസി ട്വന്റി20 റാങ്കിങ്ങിൽ പത്താം സ്ഥാനത്തു മാത്രമുള്ള ടീം, ലോകകപ്പിലെ ടോപ് 4 ടീമുകളിൽ ഒന്നായി ഉയർന്നു എന്നതുതന്നെ അവരുടെ പോരാട്ടത്തിന്റെ വീര്യം വിളിച്ചോതുന്നു. 

‘‘ഈ വിജയം പാക്കിസ്ഥാനിൽനിന്ന് ആട്ടിയോടിക്കപ്പെട്ട അഫ്ഗാൻ അഭയാർഥികൾക്കായി ഞാൻ സമർപ്പിക്കുന്നു..’’ 2023 ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ വിജയത്തിനു ശേഷം പ്ലെയർ ഓഫ് ദ് മാച്ച് ഇബ്രാഹിം സദ്രാൻ പറഞ്ഞ വാക്കുകളാണിത്. മനുഷ്യ നിർമിത വിപത്തുകൾക്കൊപ്പം പ്രകൃതിദുരന്തങ്ങൾകൊണ്ടും വലയുന്ന, അഭയം തേടി പല നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു ജനത. അവർക്ക് ലോകത്തിന് മുന്നിൽ ഒരു നിമിഷമെങ്കിലും ആത്മാഭിമാനത്തോടെ നിൽക്കാനുള്ള അവസരമായിരുന്നു ആ വിജയം. 

ഓസ്ട്രേലിയയെ കീഴടക്കിയ അഫ്ഗാനിസ്ഥാൻ താരങ്ങളുടെ ആഹ്ലാദം. (Photo: Randy Brooks/AFP)
ADVERTISEMENT

അഫ്ഗാനിസ്ഥാനിലെ സ്വന്തം മണ്ണിൽ കളിച്ചു പരിശീലിക്കാൻ പോലും അവസരം ലഭിക്കാതിരുന്ന ഇത്തിരിക്കുഞ്ഞൻ ടീം ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയുമൊക്കെ വലിയ അട്ടിമറികളിലൂടെ മലർത്തിയടിച്ച് നേടിയ വിജയങ്ങൾ സൃഷ്ടിച്ച ‘ഇംപാക്ട്’ അത്ര വലുതായിരുന്നു. എന്നാൽ, 2024 ട്വന്റി20 ലോകകപ്പിലേക്ക് എത്തിയപ്പോൾ ഈ ചിത്രങ്ങളെല്ലാം ആകെ മാറിമറിഞ്ഞു. പ്രാഥമികഘട്ടത്തിലെ നാലിൽ മൂന്ന് മത്സരങ്ങളിലും വെന്നിക്കൊടി പാറിച്ചുകൊണ്ടാണ് അവർ സൂപ്പർ എയ്റ്റിലേക്ക് യോഗ്യത നേടിയത്. 

ഈ മൂന്ന് വിജയങ്ങളിൽ രണ്ടെണ്ണം രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ കുഞ്ഞൻ ടീമുകളായ യുഗാണ്ടയ്ക്കെതിരെയും പാപ്പുവ ന്യൂഗിനിക്കെതിരെയും ആയിരുന്നെങ്കിൽ മറ്റൊരു വിജയം ഐസിസി റാങ്കിങ്ങിൽ തങ്ങളേക്കാൾ‍ 4 ചുവട് മുന്നിലുള്ള ന്യൂസീലൻഡിനെതിരെയായിരുന്നു. അതും 84 റൺസിന്റെ തകർപ്പന്‍ വിജയം. തുടർച്ചയായ ഈ 3 വിജയങ്ങൾക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസിനോടും സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോടും തോൽവി വഴങ്ങേണ്ടിവന്നെങ്കിലും ലോക ക്രിക്കറ്റിലെ കരുത്തരായ ഓസീസിനെ മലർത്തിയടിച്ചതോടെ അവർ ലോക കായിക ചർച്ചകളിലെ ചൂടുള്ള വിഷയമായി. 

ബംഗ്ലദേശിനെതിരെ വിജയം ആഘോഷിക്കുന്ന അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ (Photo by Randy Brooks / AFP)

പിന്നാലെ ബംഗ്ലാ കടുവകളെക്കൂടി പിടിച്ചു കെട്ടിയതോടെ, ഓസീസിനെ പുറന്തള്ളിക്കൊണ്ടാണ് ഇന്ത്യയ്‍ക്കൊ പ്പം സെമി ഫൈനൽ ബർത്ത് അഫ്ഗാനിസ്ഥാൻ ഉറപ്പാക്കിയത്. അവിടെനിന്ന് മുന്നോട്ടുള്ള യാത്രയ്ക്ക് ദക്ഷിണാഫ്രിക്ക തടയിട്ടെങ്കിലും എക്കാലവും മനസ്സിൽ സൂക്ഷിക്കാനുള്ള ഒരുപിടി മനോഹര മൂഹൂർത്തങ്ങളും വിജയങ്ങളും സമ്മാനിച്ചുകൊണ്ടാണ് അവർ കരീബിയൻ മണ്ണിൽനിന്ന് പറന്നുയരുന്നത്. 2024 ട്വന്റി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ പ്രകടനങ്ങളിലൂടെ ഒരു യാത്ര...

∙ ‘മാജിക്കല്‍’ ക്യാപ്റ്റനും സംഘവും

ADVERTISEMENT

ഗയാനയിൽ നടന്ന അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരത്തിലെ എതിരാളികൾ ആദ്യ ലോകകപ്പ് കളിക്കാനെത്തിയ യുഗാണ്ട ആയിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും പൂർണമായും അഫ്ഗാനിസ്ഥാൻ കരുത്ത് തെളിയിച്ച മത്സരത്തിൽ ‘കുഞ്ഞൻ’ യുഗാണ്ട തകർന്നു തരിപ്പണമായി. 125 റൺസിന്റെ കൂറ്റൻ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഗാണ്ടയുടെ ഇന്നിങ്സ് 16 ഓവറിൽ വെറും 58 റൺസിന് അവസാനിച്ചു. 

നാല് ഓവറിൽ 9 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ സ്വന്തമാക്കിയ പേസർ ഫസൽഹഖ് ഫറൂഖിയുടെ കരുത്തിലായിരുന്നു അഫ്ഗാൻ വിജയം. 2 യുഗാണ്ടൻ ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്ക സ്കോർ കണ്ടെത്താൻ സാധിച്ചത്. നേരത്തേ റഹ്മാനുല്ല ഗുർബാസ് (45 പന്തിൽ 76), ഇബ്രാഹിം സദ്രാൻ (46 പന്തിൽ 70) എന്നിവർ അഫ്ഗാനു വേണ്ടി ബാറ്റ് കൊണ്ട് കരുത്തുകാട്ടിയിരുന്നു.  

ആദ്യ മത്സരത്തിൽ കൂറ്റൻ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം മത്സരത്തിലെ വിജയത്തോടെയാണ് ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയത്. അതിനു കാരണം അത്തവണ അവർ കീഴടക്കിയത് ലോക ക്രിക്കറ്റിലെ കരുത്തൻമാരുടെ പട്ടികയിൽ മുൻ നിരയിലുള്ള ന്യൂസീലൻഡിനെ ആയിരുന്നു എന്നതാണ്. അതും ഏകപക്ഷീയമായ 84 റൺസിന്. ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 159 റൺസ് നേടിയ അഫ്ഗാനിസ്ഥാൻ കിവീസിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 75 റൺസിൽ ചുരുട്ടിക്കെട്ടി. ആദ്യ മത്സരത്തിൽ യുഗാണ്ടയെ തല്ലിക്കൂട്ടിയ റഹ്മാനുല്ല ഗുർബാസും (56 പന്തിൽ 80) ഇബ്രാഹിം സദ്രാനും (41 പന്തിൽ 44) തന്നെയായിരുന്നു കിവീസ് ബോളിങ് നിരയേയും തച്ചുതകർത്തത്.

ദക്ഷിണാഫ്രിക്കൻ താരം ‍ഡേവിഡ് മില്ലറെ മത്സര ശേഷം കെട്ടിപ്പിടിക്കുന്ന അഫ്ഗാന്‍ ക്യാപ്റ്റൻ റാഷിദ് ഖാൻ (Photo by CHANDAN KHANNA / AFP)

കിവീസ് മറുപടി ബാറ്റിങ്ങിനെത്തിയപ്പോൾ പേസർ ഫസൽഹഖ് ഫറൂഖിയുടെ പന്തുകൾ ഒരിക്കൽകൂടി തീതുപ്പി. 4 വിക്കറ്റുകളാണ് ഫറൂഖി എറിഞ്ഞിട്ടത്. ഇതോടെ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി 2 മത്സരങ്ങളിൽ 4 വിക്കറ്റ് നേടുന്ന ആദ്യ ബോളറെന്ന നേട്ടവും ഫസൽഹഖ് ഫറൂഖിക്ക് സ്വന്തമായി. നായകൻ റാഷിദ് ഖാന്റെ സ്പിൻ മാന്ത്രികതയും ഫലം കണ്ടപ്പോൾ, 17 റൺസ് മാത്രം വഴങ്ങി 4 കിവീസ് വിക്കറ്റുകൾ അദ്ദേഹവും സ്വന്തമാക്കി. ട്വന്റി20 ലോകകപ്പിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം എന്ന റെക്കോർഡാണ് ഈ പ്രകടനത്തിലൂടെ റാഷിദ് സ്വന്തം പേരിൽ ചേർത്തത്. ഇതോടെ 15.2 ഓവറിൽ 75 റൺസിന് ന്യൂസീലൻഡ് ഓൾഔട്ട് ആകുകയായിരുന്നു. ഗ്ലെൻ ഫിലിപ്സിനും (18), മാറ്റ് ഹെൻറിക്കും (12) മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്. 

ഇന്ത്യയുമായുള്ള മത്സരത്തിൽ വിരാട് കോലി പുറത്തായത് ആഘോഷിക്കുന്ന അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ (Photo by Randy Brooks / AFP)

ഫസൽഹഖ് ഫറൂഖി ഒരിക്കൽകൂടി കരുത്തുകാട്ടിയപ്പോൾ ഇത്തവണ അഫ്ഗാന്റെ വിജയം പാപുവ ന്യൂഗിനിക്കെതിരെ 7 വിക്കറ്റിനായിരുന്നു. ഈ വിജയത്തോടെ അഫ്ഗാൻ സൂപ്പർ 8ൽ പ്രവേശിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപുവ ന്യൂഗിനി 19.5 ഓവറില്‍ 95 റൺസ് നേടിയപ്പോഴേക്കും 10 വിക്കറ്റുകളും നഷ്ടമായിരുന്നു. 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റും നേടി ഫറൂഖി മുന്നിൽ നിന്നതോടെയാണ് പാപുവ ന്യൂഗിനി തകർന്നടിഞ്ഞത്.  മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തില്‍101 റൺസ് നേടി അഫ്ഗാൻ ലക്ഷ്യം കണ്ടു. 36 പന്തില്‍ 49 റൺസുമായി പുറത്താകാതെ നിന്ന ഗുൽബദിൻ നായിബായിരുന്നു അഫ്ഗാന്റെ ബാറ്റിങ് നെടുന്തൂണായത്. 

ADVERTISEMENT

∙ കൈവിട്ടു പോയ കളികള്‍

യുഗാണ്ടയ്ക്ക് എതിരെ 125 റൺസിനും ന്യൂസീലൻഡിനെതിരെ 84 റൺസിനും പാപ്പുവ ന്യൂഗിനിക്കെതിരെ 7 വിക്കറ്റിനും തകർപ്പന്‍ വിജയങ്ങൾ സ്വന്തമാക്കി പോയിന്റ് പട്ടികയിലെ കരുത്തന്‍മാരായി നിന്ന അഫ്ഗാനിസ്ഥാന് കിട്ടിയ വലിയ അടിയായിരുന്നു വെസ്റ്റ് ഇൻഡീസിന് എതിരായ പരാജയം. 104 റൺസിനാണ് വെസ്റ്റ് ഇൻഡീസിനു മുന്നിൽ അഫ്ഗാൻ അടിയറവ് പറഞ്ഞത്. ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പവർപ്ലേ സ്കോറാണ് ഈ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസ് അടിച്ചുകൂട്ടിയത്. 

അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി ബോൾ‍ഡാകുന്നു. Photo: X@T20CWC

നിശ്ചിത 6 ഓവറുകൾ പൂർത്തിയാകുമ്പോൾ വെസ്റ്റ് ഇൻഡീസ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 92 റൺസ് ആയിരുന്നു. അഫ്ഗാനിസ്ഥാന്റെ അസ്‌മത്തുള്ള ഒമർസായി എറിഞ്ഞ  നാലാം ഓവറിൽ 36 റൺസ് വഴങ്ങിയതും ഈ ലോകകപ്പിന്റെയും ലോക രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിന്റെയും ചരിത്ര പുസ്തകത്തിൽ ഇടം നേടിയിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍തന്നെ വെസ്റ്റ് ഇൻഡീസിന്റെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു അഫ്ഗാനിസ്ഥാനെതിരെ പിറന്ന 5 വിക്കറ്റിന് 218 റൺസ്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 16.2 ഓവറിൽ 114 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. 

സൂപ്പർ 8ൽ അഫ്ഗാന്റെ തുടക്കം മികച്ചതായിരുന്നില്ല. അതിന് കാരണം മറ്റൊന്നും ആയിരുന്നില്ല, എതിർ പക്ഷത്തുണ്ടായിരുന്നത് കടലാസിലും കളിക്കളത്തിലും ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ആയിരുന്നു. സൂര്യകുമാർ യാദവിന്റെ ബാറ്റും (28 പന്തിൽ 53) ജസ്പ്രീത് ബുമ്രയുടെ ബോളും (4 ഓവറിൽ 7 റൺസിന് 3 വിക്കറ്റ്) ഒരിക്കൽ കൂടി കരുത്ത് കാട്ടിയതോടെ അഫ്ഗാനിസ്ഥാൻ ഇന്ത്യയ്ക്കു മുന്നിൽ മുട്ടുമടക്കിയത് 47 റൺസിനാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയപ്പോൾ അഫ്ഗാന്റെ പോരാട്ടം 134 റൺസിൽ അവസാനിക്കുകയായിരുന്നു. അഫ്ഗാന്റെ വിശ്വസ്ത ബാറ്റർമാരായ റഹ്മാനുല്ല ഗുർബാസും (8 പന്തിൽ 11), ഇബ്രാഹിം സദ്രാനും (11 പന്തിൽ 8), ഹസ്രത്തുല്ല സസായിയും (4 പന്തിൽ 2) നിറം മങ്ങിയതോടെയാണ് ഇന്ത്യയ്ക്കെതിരായ മത്സരം അഫ്ഗാന്റെ കൈവിട്ടു പോയത്.

അഫ്ഗാൻ– ഓസ്ട്രേലിയ മത്സരത്തിനിടെ അഫ്ഗാനെ പ്രോത്സാഹിപ്പിക്കുന്ന ആരാധകർ. ഗാലറിയില്‍നിന്നുള്ള കാഴ്ച (Photo by Randy Brooks / AFP)

∙ പ്രവചനം ‘ഫലിച്ചു’, ഓസീസ് വീണു

എന്നാൽ, ഈ ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ എറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തർ എന്ന് സ്വയം വിശേഷിപ്പിക്കുകയും കളിക്കളങ്ങളിൽ എക്കാലവും അതിന്റെ അലകൾ തീർത്തിട്ടുള്ളവരും മുൻ ലോക ചാംപ്യൻമാരുമായ ഓസീസിനെയാണ് ഇത്തവണ അഫ്ഗാൻ മലർത്തിയടിച്ചത്. അഫ്ഗാൻ മുന്നോട്ടുവച്ച 149 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് 127 റണ്‍സിൽ കാലിടറുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാന്റെ ആദ്യ വിജയം 21 റൺസിന്. 

ബോളർമാരുടെ കരുത്തിലാണ് ഓസീസിൽനിന്ന് അഫ്ഗാൻ വിജയം സ്വന്തമാക്കിയത്. പേസർ ഗുൽബാദിൻ നായിബ് 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി പിഴുതെടുത്തത് ഓസീസിന്റെ സൂപ്പർ താരങ്ങളായ മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്‍വെൽ, ടിം ഡേവിഡ്, പാറ്റ് കമിൻസ് എന്നിവരുടെ വിക്കറ്റുകൾ. നേരത്തേ റഹ്മാനുല്ല ഗുർബാസ് (49 പന്തിൽ 60), ഇബ്രാഹിം സദ്രാൻ (48 പന്തിൽ 51) എന്നിവരുടെ കരുത്തിലാണ് അഫ്ഗാൻ 148 റൺസ് അടിച്ചെടുത്തത്. 

അങ്ങനെ മുൻ വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറയുടെ പ്രവചനം ശരിയായി, ഓസീസിനെ പിന്തള്ളി ടീം ഇന്ത്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാനും ട്വന്റി20 ലോകകപ്പ് സെമിയിൽ സീറ്റ് ഉറപ്പിച്ചു. ബംഗ്ലദേശിനെതിരെ ആവേശജയം സ്വന്തമാക്കിക്കൊണ്ടായിരുന്നു അവരുടെ ഈ മുന്നേറ്റം. ഉജ്വലമായ ബോളിങ് മികവിലൂടെ ആയിരുന്നു അഫ്ഗാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് മാത്രമാണ് നേടാന്‍ കഴിഞ്ഞിരുന്നത്. എന്നാൽ, അഫ്ഗാൻ ബോളർമാർ പിടിമുറുക്കിയതോടെ ബംഗ്ലദേശ് 17.5 ഓവറിൽ 105ന് പുറത്താകുകയായിരുന്നു. 

ഷാക്കിബ് അൽ ഹസനെ പുറത്താക്കിയ അഫ്ഗാൻ താരങ്ങളുടെ ആഹ്ലാദം. Photo: RandyBrooks/AFP

മഴ കളിച്ച കളിയിൽ ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 ആക്കി പുനർനിർണയിച്ചിരുന്നു. എന്നാൽ, അതിനിടയിൽ കളി വൈകിപ്പിക്കാൻ പേശീവലിവ് അഭിനയിച്ച് നിലത്തുവീണ അഫ്ഗാനിസ്ഥാൻ താരം ഗുൽബാദിൻ നായിബിന്റെ ‘കളിക്ക് ചേരാത്ത കളി’ അഫ്ഗാനിസ്ഥാനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. കളി വൈകിയാൽ ഡക്ക്‌വർത്ത്– ലൂയിസ് നിയമപ്രകാരം അഫ്ഗാനിസ്ഥാന് വിജയം ഉറപ്പായിരുന്നു. ഇതിനു വേണ്ടിയായിരുന്നു നായിബിന്റെ നാണക്കേട് സൃഷ്ടിച്ച കളി.

നേരത്തേ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ റഹ്മാനുല്ല ഗുർബാസ് (55 പന്തിൽ 43,) ഇബ്രാഹിം സദ്രാന്‍ (29 പന്തിൽ 18), റാഷിദ് ഖാൻ (10 പന്തിൽ 19) എന്നിവരാണ് അഫ്ഗാനായി ബാറ്റിങ്ങിൽ മാന്യമായ സംഭാവന നൽകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന് 12.1 ഓവറിനുള്ളിൽ കളി ജയിച്ചാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഓസീസിനെയും അഫ്ഗാനിസ്ഥാനെയും മറികടന്ന് സെമി ഫൈനലിൽ എത്താമായിരുന്നു. എന്നാൽ, അഫ്ഗാന്റെ ഫസൽഹഖ് ഫാറൂഖി, നജ്മുൽ ഹൊസൈൻ, റാഷിദ് ഖാന്‍, നൂർ അഹമ്മദ് മുഹമ്മദ് നബി എന്നിവരെല്ലാം കൃത്യതയോടെ പന്തെറിഞ്ഞതോടെ ബംഗ്ലദേശിനു തുടരെ വിക്കറ്റുകൾ നഷ്ടമായി. ഒപ്പം വിജയ പ്രതീക്ഷകളും. അതോടെ അഫ്ഗാന് മുന്നിൽ സെമി ഫൈനൽ വാതിലുകൾ തുറക്കുകയും ചെയ്തു.

കാബൂളിൽ അഫ്ഗാൻ– ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ മത്സരത്തിന്റെ ലൈവ് പ്രദർശനം കാണാനെത്തിയവർ (Photo by Wakil KOHSAR / AFP)

ആദ്യ ലോകകപ്പ് ഫൈനൽ എന്ന അഫ്ഗാനിസ്ഥാന്റെ സ്വപ്നങ്ങൾ പക്ഷേ, ആദ്യം ദക്ഷിണാഫ്രിക്കൻ ബോളർമാരും പിന്നീട് ബാറ്റർമാരും ചേർന്നു തല്ലിക്കെടുത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ഒൻപതു വിക്കറ്റിന്റെ ആധികാരിക വിജയവുമായാണ് ദക്ഷിണാഫ്രിക്ക ചരിത്രത്തിൽ ആദ്യമായി ട്വന്റി20 ലോകകപ്പ് ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 57 റണ്‍സ് വിജയ ലക്ഷ്യം 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 3 ഓവറിൽ 16 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസര്‍ മാർക്കോ ജാൻസനാണ് അഫ്ഗാന്‍ ബാറ്റിങ് നിരയെ തച്ചുതകർക്കാൻ മുന്നിൽ നിന്നത്. 12 പന്തിൽ 10 റൺസെടുത്ത അസ്മത്തുല്ല ഒമർസായിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്ക വിട്ടുനൽകിയ എക്സട്രാ റൺസ് അതിലും കൂടുതലായിരുന്നു. 13 റൺസ്!

English Summary:

Afghanistan's Unexpected T20 World Cup Success Provides Respite for a Troubled Nation