ലോകകപ്പുകളിൽ സെമിഫൈനലിലെത്തിയാൽ പിന്നെ കണ്ണീർതുന്നിയിട്ട കുപ്പായമിട്ട് തലകുനിച്ച് മടങ്ങുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ. എബി ഡിവില്ലിയേഴ്സും അലൻ ഡോണൾഡും ഷോൺ പൊള്ളോക്കും ഗ്രേയം സ്മിത്തും ഡെയ്ൽ സ്റ്റെയ്നുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലോകകപ്പ് വേദികളിൽനിന്നു മടങ്ങുന്ന കാഴ്ച ആരാധകരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചിട്ടുണ്ട്.

ലോകകപ്പുകളിൽ സെമിഫൈനലിലെത്തിയാൽ പിന്നെ കണ്ണീർതുന്നിയിട്ട കുപ്പായമിട്ട് തലകുനിച്ച് മടങ്ങുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ. എബി ഡിവില്ലിയേഴ്സും അലൻ ഡോണൾഡും ഷോൺ പൊള്ളോക്കും ഗ്രേയം സ്മിത്തും ഡെയ്ൽ സ്റ്റെയ്നുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലോകകപ്പ് വേദികളിൽനിന്നു മടങ്ങുന്ന കാഴ്ച ആരാധകരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പുകളിൽ സെമിഫൈനലിലെത്തിയാൽ പിന്നെ കണ്ണീർതുന്നിയിട്ട കുപ്പായമിട്ട് തലകുനിച്ച് മടങ്ങുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ. എബി ഡിവില്ലിയേഴ്സും അലൻ ഡോണൾഡും ഷോൺ പൊള്ളോക്കും ഗ്രേയം സ്മിത്തും ഡെയ്ൽ സ്റ്റെയ്നുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലോകകപ്പ് വേദികളിൽനിന്നു മടങ്ങുന്ന കാഴ്ച ആരാധകരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പുകളിൽ സെമിഫൈനലിലെത്തിയാൽ പിന്നെ കണ്ണീർതുന്നിയിട്ട കുപ്പായമിട്ട് തലകുനിച്ച് മടങ്ങുന്നവരാണ് ദക്ഷിണാഫ്രിക്കക്കാർ. എബി ഡിവില്ലിയേഴ്സും അലൻ ഡോണൾഡും ഷോൺ പൊള്ളോക്കും ഗ്രേയം സ്മിത്തും ഡെയ്ൽ സ്റ്റെയ്നുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലോകകപ്പ് വേദികളിൽനിന്നു മടങ്ങുന്ന കാഴ്ച ആരാധകരുടെ കണ്ണുകളെപ്പോലും ഈറനണിയിച്ചിട്ടുണ്ട്. ലോകകപ്പ് നോക്കൗട്ടുകളിലെ, പ്രത്യേകിച്ച് സെമി ഫൈനലിലെ ശാപം ഇറക്കിവച്ച് സ്വപ്നക്കപ്പിലേക്കുള്ള ദൂരം ഒറ്റ മത്സരമായി കുറച്ച് ആദ്യമായി ഫൈനലിലേക്ക് ഇടിച്ചു കയറി വന്നിരിക്കുകയാണ് എയ്ഡൻ മാർക്രവും കൂട്ടരും. ഇതിനിടയ്ക്ക് ഏകദിനവും ട്വന്റി 20യുമായി കഴിഞ്ഞു പോയത് 18 ലോകകപ്പ് ഫൈനലുകളാണ്. 

പ്രതിഭാധനൻമാർ നിറഞ്ഞ പൂർവസൂരികൾക്ക് കിട്ടാക്കനിയായ ട്രോഫി തേടിയുള്ള ദക്ഷിണാഫ്രിക്കയുടെ ഇത്തവണത്തെ യാത്ര പക്ഷേ ഒട്ടും എളുപ്പമല്ലായിരുന്നു. ഒറ്റ മത്സരവും തോറ്റില്ലെങ്കിലും പല മത്സരങ്ങളും കഷ്ടിച്ചു ജയിച്ചു കയറുകയായിരുന്നു. ഇതിലും മികച്ച ടീമുമായി ഇറങ്ങിയിട്ടും മുൻഗാമികൾക്ക് വില്ലനായത് നിർഭാഗ്യം ആയിരുന്നു. മഴയായും മണ്ടത്തരമായുമൊക്കെ അത് നിറഞ്ഞു കളിച്ചു.

2024 പുരുഷ ടി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ നെതർലൻഡ് താരത്തെ പുറത്താക്കിയ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ആഹ്ലാദം (Photo by ROBERT CIANFLONE / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

ഇത്തവണ ഭാഗ്യം പ്രോട്ടിയാസിന്റെ (ദക്ഷിണാഫ്രിക്കയുടെ ദേശീയ പുഷ്പം, ടീമിന്റെ വിളിപ്പേര്) കൂടെയാണ്. നേപ്പാളിനെപ്പോലൊരു ടീമിനോട് ഒരു റണ്ണിനു ജയിച്ച മത്സരത്തിൽപോലും അത് കണ്ടതാണ്. ഭാഗ്യദേവത ഫൈനൽ വരെ കൂടെ നിൽക്കുമോ അതോ ഇട്ടിട്ട് പോകുമോയെന്ന് ശനിയാഴ്ച അറിയാം. പ്രോട്ടിയാസിന് ലോകകപ്പിലെ 11 നോക്കൗട്ട് മത്സരങ്ങൾക്കിടയിലെ രണ്ടാമത്തെ മാത്രം ജയമാണിത്, സെമിയിൽ ആദ്യത്തേതും.

∙ ട്വന്റി 20 താരങ്ങൾ

ലോകത്തെ മിക്കവാറും ലീഗുകളിൽ പയറ്റിത്തെളിഞ്ഞ താരങ്ങൾ നിറഞ്ഞ ടീം തന്നെയാണ് ദക്ഷിണാഫ്രിക്ക. ടെസ്റ്റ് മത്സരങ്ങളിൽനിന്ന് വിരമിച്ച് ട്വന്റി 20യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ് സൂപ്പർതാരങ്ങളായ ക്വിന്റൻ ഡികോക്കും ഹെൻറിച്ച് ക്ലാസനും. വമ്പനടിക്കാരും മികച്ച പേസർമാരും സ്പിന്നർമാരും നിറഞ്ഞ നിരയ്ക്കു പക്ഷേ ഭീഷണി യുഎസിലെയും വിൻഡീസിലെയും പിച്ചിന്റെ സ്വഭാവമായിരുന്നു. ഇടയ്ക്കും തലയ്ക്കും മിന്നിയ ബാറ്റർമാരെക്കാൾ ബോളിങ് മികവിലാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം. തുടർച്ചയായി 8 മത്സരങ്ങൾ ജയിച്ചെങ്കിലും ജയ മാർജിനുകൾ ഇങ്ങനെയായിരുന്നു: 6 വിക്കറ്റ്, 4 വിക്കറ്റ്, 4 റൺസ്, ഒരു റൺസ്, 18 റൺസ്, 7 റൺസ്, 3 വിക്കറ്റ്... സെമിയിൽ മാത്രം അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റിന്റെ ആധികാരിക ജയം. 

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ ഓൺലൈൻ

8 മത്സരങ്ങളിൽനിന്ന് 25 റൺസ് ശരാശരിയിൽ 204 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. രണ്ടാമതുള്ള ഡേവിഡ് മില്ലർക്കുള്ളത് 148 റൺസ്. ക്ലാസന് 138. ട്രിസ്റ്റൻ സ്റ്റബ്സ് നേടിയത് 134. ക്യാപ്റ്റൻ മാർക്രവും ഫോമിലല്ല, 8 മത്സരങ്ങളിലെ സമ്പാദ്യം 119 റൺസ് മാത്രം. ഓപ്പണർ റീസ ഹെൻറിക്സ് സെമിയിൽ മാത്രമാണ് റൺസ് കണ്ടെത്തിയത്.

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ ഓൺലൈൻ
ADVERTISEMENT

എന്നാൽ ബോളർമാർ തീപ്പന്തങ്ങളായി. ഐപിഎലിൽ അടിവാങ്ങിയ ആൻറിച് നോർക്കെ 13 വിക്കറ്റുമായി മുന്നിലുണ്ട്. തൊട്ടടുത്തുണ്ട് കഗീസോ റബാദ 12 വിക്കറ്റ്. 4 മത്സരങ്ങൾ മാത്രം കളിച്ച തബ്രെയ്സ് ഷംസിയാണ് 9.27 ശരാശരിയിൽ 11 വിക്കറ്റ് വീഴ്ത്തി പല മത്സരങ്ങളും ടീമിനനുകൂലമായി തിരിച്ചത്. കേശവ് മഹാരാജ് 9 വിക്കറ്റെടുത്തു. എയ്ഡൻ മാർക്രം കൂട്ടത്തിൽ ഭാഗ്യത്തിന്റെ കൂടെ കടാക്ഷമുള്ള ക്യാപ്റ്റനാണ്. 2014ലെ അണ്ടർ 19 കിരീടം ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ച നായകൻ. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗിൽ ആദ്യ രണ്ടു വർഷത്തെയും ജേതാക്കൾ മാർക്രം നയിച്ച സൺറൈസേഴ്സ് ഇസ്റ്റേൺ കേപ് ആണ്. 

∙ മറക്കില്ല, ആ നഷ്ടങ്ങൾ

ക്രിക്കറ്റിലേക്കു തിരിച്ചുവന്നശേഷം 1992ൽ ആണ് ദക്ഷിണാഫ്രിക്ക ആദ്യമായി സെമിയിലെത്തിയത്. ഇംഗ്ലണ്ട് ആയിരുന്നു എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റിന് 252 റൺസ് നേടി. രസംകൊല്ലിയായി മഴയെത്തുന്നതു വരെ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന്റെ സ്കോറിനു പിറകെയുണ്ടായിരുന്നു. 13 പന്തിൽ  22 റൺസ് ലക്ഷ്യമായപ്പോൾ മഴയെത്തി. 10 മിനിറ്റുകൊണ്ട് മഴ നിലച്ചെങ്കിലും മഴ നിയമം ഉപയോഗിച്ച് ലക്ഷ്യം പുനർനിർണയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 1 പന്തിൽ 22 റൺസ്!. നിർഭാഗ്യം, വേറെന്ത് പറയാൻ. 

1999ലെ ലോകകപ്പ് ക്രിക്കറ്റിലെ സെമിഫൈനലിൽ ഓസ്ട്രേലിയൻ താരം മാർക്കോ വോയ്ക്ക് ബോള്‍ ചെയ്യുന്ന ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക് (Photo by JOHN GILES / PA / AFP)

∙ 1999ലെ ഹാർട്ട് ബ്രേക്ക്

ADVERTISEMENT

ചങ്ക് തകർന്നു പോകുകയെന്ന് പറഞ്ഞാൽ അതായിരുന്നു കളി. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ ലാൻസ് ക്ലൂസ്നറിന്റെ തകർപ്പൻ ഇന്നിങ്സിലൂടെ വിജയത്തിലേക്കു പറക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയത് അലൻ ഡോണൾഡിന്റെ ‘ഉറച്ചു പോയ’ കാലുകൾ. മത്സരം ടൈ ആയതോടെ റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ ഫൈനലിലെത്തി.

213 റൺസാണ് ഓസ്ട്രേലിയ എടുത്തത്. ഒരറ്റത്ത് വിക്കറ്റ് പൊഴിയുമ്പോഴും 16 പന്തിൽ 31 റൺസുമായി ക്ലൂസ്നർ ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കുവരെ എത്തിച്ചു. 9 റൺസായിരുന്നു അവസാന ഓവറിൽ വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തുകളും ക്ലൂസ്നർ ബൗണ്ടറി കടത്തി. അവസാന 4 പന്തിൽ ജയിക്കാൻ ഒരു റൺസ് മാത്രം മതിയായിരുന്നു. നോൺ സ്ട്രൈക്കർ എൻഡിൽ പതിനൊന്നാമൻ ഡോണൽഡ്. നാലാം പന്തിൽ ക്ലൂസ്നർ ഈസി സിംഗിൾ പാകത്തിൽ പന്തടിച്ച് ഓടിയെങ്കിലും പന്തിന്റെ പാത നോക്കിയിരുന്ന ഡോണൾഡ് ഓടാൻ മറന്നു. കുറ്റി പിഴുതെടുക്കുന്നത് കാണാൻ ത്രാണിയില്ലാതെ ക്ലൂസ്നറുടെ പവിലിയനിലേക്കുള്ള നടത്തം ഓസ്ട്രേലിയയക്കാരല്ലാത്ത ക്രിക്കറ്റ് ആരാധകർക്കെല്ലാം ഇന്നും നൊമ്പരമാണ്. 

2007ലെ ലോകകപ്പ് ക്രിക്കറ്റിലെ സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സ് (Photo by ADRIAN DENNIS / AFP)

∙ 2007, വീണ്ടും ഓസ്ട്രേലിയ

വിൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ വീണ്ടും പരാജയമറിഞ്ഞത് ഓസ്ട്രേലിയയിൽ നിന്ന്. ഡിവില്ലിയേഴ്സും കാലിസും സ്മിത്തും അടങ്ങുന്ന ബാറ്റിങ് നിര വെറും 149 റൺസിന് പുറത്തായതോടെ ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. 2009ലെ ട്വന്റി 20 ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക വീണ്ടും സെമിയിലെത്തുന്നത്. അത്തവണത്തെ ജേതാക്കളായ പാക്കിസ്ഥാനാണ് പ്രോട്ടിയാസിനെ കരയിച്ചത്. 149 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക ജയത്തിന് 7 റൺസ് അകലെ വീണു. 64 റൺസെടുത്ത കാലിസിനും 39 പന്തിൽ 44 റൺസോടെ പുറത്താകാതെ നിന്ന ഡുമിനിക്കും ടീമിനെ ജയിപ്പിക്കാനായില്ല. വീണ്ടും മഴ നിറഞ്ഞാടിയ സെമിയിൽ ദക്ഷിണാഫ്രിക്കൻ കണ്ണീർ വീണത് 2015ലെ ഏകദിന ലോകകപ്പിൽ. 

2015ലെ ലോകകപ്പ് ക്രിക്കറ്റിലെ സെമിഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റപ്പോൾ വിതുമ്പുന്ന ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കലിനെ ആശ്വസിപ്പിക്കുന്ന സഹതാരം (Photo by Marty Melville / AFP)

ആദ്യം ബാറ്റ് ചെയ്ത് 281 റൺസാണ് 43 ഓവറിൽ അടിച്ചുകൂട്ടിയത്. ഡൂപ്ലെസിയും മില്ലറും ഡിവില്ലിയേഴ്സുമെല്ലാം തിളങ്ങി. ന്യൂസീലൻഡിന് ദക്ഷിണാഫ്രിക്കൻ വംശജൻ തന്നെയായ ഗ്രാന്റ് എലിയറ്റ് ഒരു പന്ത് ബാക്കി നിൽക്കെ ജയം സമ്മാനിച്ചു. 73 പന്തിൽ 84 റൺസാണ് എലിയറ്റ് നേടിയത്. വീണ്ടും ഓസ്ട്രേലിയയോട് അടിയറവു പറഞ്ഞത് കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ. ഈഡൻ ഗാർഡൻസിൽ ആദ്യം ബാറ്റ് ചെയ്ത് 212 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 99 ൽ നേടിയതിനെക്കാൾ ഒരു റൺ കുറവ്. എന്നാൽ ട്രാവിസ് ഹെഡിന്റെ കരുത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു. എല്ലാ സങ്കടങ്ങളും മായ്ച്ചു കളയാനുള്ള അവസരമാണ് ഇത്തവണ കരീബിയൻ മണ്ണ് ദക്ഷിണാഫ്രിക്കയ്ക്ക് വച്ചുനീട്ടുന്നത്. 

English Summary:

Breaking the Curse and Reaching the Final: South Africa's Key Players in the World Cup