ബട്ലറിനു രോഹിതിന്റെ മറുപടി: ഇനി ദക്ഷിണാഫ്രിക്ക, കപ്പ് തൊട്ടടുത്ത്
11 വർഷം നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ഒരു ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടാൻ ടീം ഇന്ത്യ ജൂണ്‍ 29ന് ഇറങ്ങുകയാണ്. അതിലേക്ക് ആത്മവിശ്വാസം നിറയ്ക്കാനാൻ പോന്ന തകർപ്പൻ ജയമായിരുന്നു സെമിയിൽ അവർക്കു വേണ്ടിയിരുന്നത്. രോഹിത് ശർമയുടെ കുട്ടികൾ അതു നേടി. 2022ൽ അഡ്‌ലെയ്ഡ് ഓവലിൽ കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇതേ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് തങ്ങളെ തച്ചു തകർത്തു പുറത്താക്കിയപ്പോൾ ഒഴുകിയ കണ്ണീരിന് രോഹിത് പരിഹാരം കണ്ടു. ഡഗ് ഔട്ടിൽ പരിക്ഷീണനും തകർന്നവനുമായി ബട്‌ലർ ഇരുന്നത് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും കാണാൻ ആഗ്രഹിച്ചതാണ്. ക്രിക്കറ്റ് ചില മറുപടികൾ നൽകാനുള്ളതു കൂടിയാണ്. ഗയാനയിലെ സെമിക്ക് ഇറങ്ങുമ്പോൾ ബട്‌ലറുടെയും രോഹിതിന്റെയും ഈ ലോകകപ്പ് റെക്കോർഡ് തികച്ചും സമാനമായിരുന്നു. അത് അങ്ങനെ സംഭവിക്കുന്നതല്ല. ഇരു ക്യാപ്റ്റന്മാരും
11 വർഷം നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ഒരു ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടാൻ ടീം ഇന്ത്യ ജൂണ്‍ 29ന് ഇറങ്ങുകയാണ്. അതിലേക്ക് ആത്മവിശ്വാസം നിറയ്ക്കാനാൻ പോന്ന തകർപ്പൻ ജയമായിരുന്നു സെമിയിൽ അവർക്കു വേണ്ടിയിരുന്നത്. രോഹിത് ശർമയുടെ കുട്ടികൾ അതു നേടി. 2022ൽ അഡ്‌ലെയ്ഡ് ഓവലിൽ കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇതേ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് തങ്ങളെ തച്ചു തകർത്തു പുറത്താക്കിയപ്പോൾ ഒഴുകിയ കണ്ണീരിന് രോഹിത് പരിഹാരം കണ്ടു. ഡഗ് ഔട്ടിൽ പരിക്ഷീണനും തകർന്നവനുമായി ബട്‌ലർ ഇരുന്നത് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും കാണാൻ ആഗ്രഹിച്ചതാണ്. ക്രിക്കറ്റ് ചില മറുപടികൾ നൽകാനുള്ളതു കൂടിയാണ്. ഗയാനയിലെ സെമിക്ക് ഇറങ്ങുമ്പോൾ ബട്‌ലറുടെയും രോഹിതിന്റെയും ഈ ലോകകപ്പ് റെക്കോർഡ് തികച്ചും സമാനമായിരുന്നു. അത് അങ്ങനെ സംഭവിക്കുന്നതല്ല. ഇരു ക്യാപ്റ്റന്മാരും
11 വർഷം നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ഒരു ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടാൻ ടീം ഇന്ത്യ ജൂണ്‍ 29ന് ഇറങ്ങുകയാണ്. അതിലേക്ക് ആത്മവിശ്വാസം നിറയ്ക്കാനാൻ പോന്ന തകർപ്പൻ ജയമായിരുന്നു സെമിയിൽ അവർക്കു വേണ്ടിയിരുന്നത്. രോഹിത് ശർമയുടെ കുട്ടികൾ അതു നേടി. 2022ൽ അഡ്‌ലെയ്ഡ് ഓവലിൽ കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇതേ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് തങ്ങളെ തച്ചു തകർത്തു പുറത്താക്കിയപ്പോൾ ഒഴുകിയ കണ്ണീരിന് രോഹിത് പരിഹാരം കണ്ടു. ഡഗ് ഔട്ടിൽ പരിക്ഷീണനും തകർന്നവനുമായി ബട്‌ലർ ഇരുന്നത് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും കാണാൻ ആഗ്രഹിച്ചതാണ്. ക്രിക്കറ്റ് ചില മറുപടികൾ നൽകാനുള്ളതു കൂടിയാണ്. ഗയാനയിലെ സെമിക്ക് ഇറങ്ങുമ്പോൾ ബട്‌ലറുടെയും രോഹിതിന്റെയും ഈ ലോകകപ്പ് റെക്കോർഡ് തികച്ചും സമാനമായിരുന്നു. അത് അങ്ങനെ സംഭവിക്കുന്നതല്ല. ഇരു ക്യാപ്റ്റന്മാരും
11 വർഷം നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ഒരു ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടാൻ ടീം ഇന്ത്യ ജൂണ്‍ 29ന് ഇറങ്ങുകയാണ്. അതിലേക്ക് ആത്മവിശ്വാസം നിറയ്ക്കാനാൻ പോന്ന തകർപ്പൻ ജയമായിരുന്നു സെമിയിൽ അവർക്കു വേണ്ടിയിരുന്നത്. രോഹിത് ശർമയുടെ കുട്ടികൾ അതു നേടി. 2022ൽ അഡ്‌ലെയ്ഡ് ഓവലിൽ കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇതേ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് തങ്ങളെ തച്ചു തകർത്തു പുറത്താക്കിയപ്പോൾ ഒഴുകിയ കണ്ണീരിന് രോഹിത് പരിഹാരം കണ്ടു. ഡഗ് ഔട്ടിൽ പരിക്ഷീണനും തകർന്നവനുമായി ബട്‌ലർ ഇരുന്നത് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും കാണാൻ ആഗ്രഹിച്ചതാണ്. ക്രിക്കറ്റ് ചില മറുപടികൾ നൽകാനുള്ളതു കൂടിയാണ്.
ഗയാനയിലെ സെമിക്ക് ഇറങ്ങുമ്പോൾ ബട്‌ലറുടെയും രോഹിതിന്റെയും ഈ ലോകകപ്പ് റെക്കോർഡ് തികച്ചും സമാനമായിരുന്നു. അത് അങ്ങനെ സംഭവിക്കുന്നതല്ല. ഇരു ക്യാപ്റ്റന്മാരും ആറു കളി വീതം കളിച്ചു, കൃത്യം 191 റൺസ് സ്കോർ ചെയ്തു. സ്ട്രൈക്ക് റേറ്റ് പോലും ഏതാണ്ട് സമാനം. തുല്യരുടെ ആ പോരാട്ടത്തിൽ ജയിച്ചതുപക്ഷേ, രോഹിത് ശർമയാണ്. രോഹിത് നന്നായി തുടങ്ങിയില്ല, അർഷ്ദീപ് സിങ്ങിന്റെ ഓവറിൽ മൂന്ന് ആധികാരിക ബൗണ്ടറികളുമായി ബട്‌ലർ നന്നായി തുടങ്ങി. പക്ഷേ അക്ഷർ പട്ടേലിന്റെ ആദ്യപന്ത് തന്നെ റിവേഴ്സ് സ്വീപ്പിനു ശ്രമിക്കുന്ന അബദ്ധത്തിന് ഇംഗണ്ട് ക്യാപ്റ്റൻ (23) മുതിർന്നു. റിഷഭ് പന്തിന് അനായാസ ക്യാച്ച്. മറുഭാഗത്ത് ഇംഗ്ലണ്ടിന്റെ വജ്രായുധം ആദിൽ റഷീദിനെ സ്വീപ്പ് ചെയ്തു ഫോറടിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ വരവേറ്റത്. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇന്ത്യയെ തകർത്ത ബട്‌ലറുടെ വിക്കറ്റ് അങ്ങനെ നോക്കുമ്പോൾ ഈ ഫലത്തിൽ നിർണായകമായി. തുടർച്ചയായ രണ്ടാം മത്സരത്തിലും ടോപ്സ്കോററായി രോ‘ഹിറ്റ്മാൻ’(57) ഇന്ത്യയെ മുന്നിൽനിന്നു വിജയത്തിലേക്കും നയിച്ചു.
∙ നടുവൊടിച്ച് സ്പിൻ ദ്വയം
ഗയാനയിലെ പിച്ച് ബാറ്റർമാർക്ക് എളുപ്പമുള്ളതായിരുന്നില്ല. പേസും ബൗൺസും കുറവ്. ഫാസ്റ്റ് ബോളർമാർക്കൊപ്പം സ്പിന്നർമാർക്കും അതു സാധ്യതകൾ തുറന്നിട്ടു. ഇംഗ്ലണ്ടിന്റെ പാർട് ടൈം സ്പിന്നറായ ലിയാം ലിവിങ്സ്റ്റണ് (നാല് ഓവറിൽ വിട്ടുകൊടുത്തത് 24) ഇന്ത്യയുടെ ബാറ്റർമാരെ നിയന്ത്രിക്കാൻ കഴിഞ്ഞത് വ്യക്തമായ സൂചനയായിരുന്നു. ലിവിങ്സ്റ്റണ് അതു സാധിക്കുമെങ്കിൽ എന്തൊക്കെ ഈ പിച്ചിൽ തങ്ങളെ കാത്തിരിപ്പുണ്ടാകുമെന്ന് കുൽദീപ് യാദവും അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും ഓർമിച്ചു കാണും.
യാദവും പട്ടേലും ചേർന്ന് ഇംഗ്ലിഷ് ഇന്നിങ്സിന്റെ നടുവൊടിച്ചു. ഇരുവർക്കും മൂന്നു വിക്കറ്റ് വീതം. അന്തിമ വിശകലനത്തിൽ രോഹിത്– സൂര്യ കൂട്ടുകെട്ടും ഇന്ത്യൻ സ്പിന്നർമാരുടെ തേരോട്ടവുമാണ് ഈ ഇംഗ്ലിഷ് വിജയം ഇത്ര എളുപ്പമാക്കിയത് ബട്‌ലറും ഫിൽ സോൾട്ടും തീരെ മോശമല്ലാതെ തുടങ്ങിയപ്പോൾ അവസാന ഓവറുകൾ വരെ സസ്പെൻസ് തുടരാവുന്ന കളിയാകും എന്ന സൂചനയാണ് ഉണ്ടായത്. പക്ഷേ ഒന്നും വേണ്ടിവന്നില്ല. വെറും 103 റൺസിന് ഇംഗ്ലണ്ട് വീണു. ഒരാൾ പോലും 25ന് അപ്പുറം പോയില്ല, ആറുപേർ വെറും ഒറ്റയക്കവും.
∙ അതിസാഹസികത തുടർന്ന് കോലി
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചത് രോഹിത് ശർമയെ അദ്ഭുതപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കി. ഇക്കഴിഞ്ഞ കളികളിലെല്ലാം രണ്ടാമത് ബൗൾ ചെയ്താണ് ഇന്ത്യ ജയിച്ചത്. അതുകൊണ്ടുതന്നെ ടോസ് ലഭിച്ചിരുന്നെങ്കിൽ ഇത്തവണയും ബാറ്റ് ചെയ്തേനെ എന്ന പ്രതികരണത്തോടെ ബട്‌ലറുടെ തീരുമാനം രോഹിത് സന്തോഷത്തോടെ സ്വീകരിച്ചു. മഴ മൂലം കളി നീണ്ടുപോയതാകും ആ തീരുമാനത്തിന് ബട്‌ലറെ പ്രേരിപ്പിച്ചിരിക്കുക. കളി തുടങ്ങിയ ശേഷവും മഴ വീണ്ടും വരികയും ചെയ്തു. ആ നീണ്ട ഇടവേള ഇന്ത്യൻ ബാറ്റിങ്ങിനെ ഒരു പരിധിക്ക് അപ്പുറം ബാധിച്ചില്ലെന്നത് ആശ്വാസമായി.
ഓപ്പണിങ് പേസ് ബൗളർമാർക്ക് ഒരു ബഹുമാനവും നൽകാൻ കൂട്ടാക്കാതെ ക്രീസിന് പുറത്തിറങ്ങിയുള്ള കളി വിരാട് കോലി തുടരുകയാണ്. കോലിയുടെ അസാമാന്യ പ്രതിഭകൊണ്ട് ക്രീസിൽ നിന്നു കളിച്ചാൽ ഒരുപക്ഷേ ബൗണ്ടറി പായിക്കാൻ കഴിയുന്ന ഷോട്ടുകളാണ് പുറത്തേക്കിറങ്ങി കളിച്ച് അദ്ദേഹം നഷ്ടപ്പെടുത്തുന്നത്, ഒരുപക്ഷേ വിക്കറ്റ് തന്നെ കളയുന്നത്. ഇംഗ്ലണ്ടിന്റെ ഇടംകൈയൻ പേസർ ടോപ്ലിക്കെതിരെ ഒരു സിക്സ് പായിച്ച് ശുഭ സൂചന നൽകിയ കോലി (9) വീണ്ടും അദ്ദേഹത്തിന് ഇണങ്ങാത്ത രീതിയിൽ പുറത്തേക്കിറങ്ങി കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
∙ ഫൈനലിൽ ടീം മാറുമോ?
മോശം പന്തുകൾക്കു വേണ്ടി കാത്തിരിക്കുക എന്ന നയമല്ല ഈ ഇന്ത്യൻ ടീമിന്റേതെന്നു തോന്നുന്നു. എല്ലാ പന്തുകളും മോശമാണെന്ന മട്ടിലാണ് അവർ കളിക്കുന്നത്. ഈ നയം മൂന്നാമനായി ഇറങ്ങി അതേപടി പ്രാവർത്തികമാക്കുന്നതിൽ, ആദ്യ കളികളിൽ റിഷഭ് പന്ത് വിജയം കണ്ടിരുന്നു. എന്നാൽ ഇക്കഴിഞ്ഞ രണ്ട് കളികളിലും പരാജയപ്പെട്ടു. സെമിയിൽ 4 റൺസായിരുന്നു പന്തിന്റെ സംഭാവന. കോലിയുടെയും പന്തിന്റെയും ഈ പരാജയവും ശിവം ദുബെയുടെ ഗോൾഡൻ ഡക്കും ടീം കോംബിനേഷിലെ മാറ്റത്തിനു വേണ്ടിയുള്ള മുറവിളി ശക്തമാക്കും. ഒരു ഓവർ പോലും ബോൾ ചെയ്യിപ്പിക്കുന്നില്ലെങ്കിൽ ദുബെയേക്കാളും മികച്ച ബാറ്റർമാരായ സഞ്ജു സാംസണിനും യശസ്വി ജയ്സ്വാളിനും എന്തുകൊണ്ട് തുടർച്ചയായി പുറത്തിരിക്കേണ്ടി വരുന്നെന്ന ചോദ്യം ശക്തമാണ്. ജയ്‌സ്വാളും രോഹിതും ഓപ്പൺ ചെയ്യുമ്പോൾ ഇടതു–വലതു കൂട്ടുകെട്ടുമാകും.
കോലി തന്റെ പതിവ് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുമ്പോൾ ഇപ്പോൾ ദുബെയെ പ്ലേസ് ചെയ്തിരിക്കുന്ന ബിഗ് ഹിറ്റർ റോളിലേക്ക് പന്തിന് വരാം. സഞ്ജുവിനെ ഉൾപ്പെടുത്തിയാൽ മധ്യനിര ശക്തവുമാകും. പക്ഷേ രോഹിത് ഈ പത്തു പേരിൽ വിശ്വാസം അർപ്പിച്ചതു പോലെയുണ്ട്. ഇതേ ടീമുമായി ഇതുവരെ ഉളള എല്ലാ കളികളും ജയിക്കാമെങ്കിൽ ഫൈനലിലും അതിനു കഴിയുമെന്ന് അദ്ദേഹം കരുതുന്നുണ്ടാകും. പന്തിനെ മൂന്നാമത് ഇറക്കുന്നത് ടീമിന്റെ പുതിയ മനോഭാവം സംബന്ധിച്ച് പ്രകടമായ ആപത് സൂചന എതിരാളികൾക്കു നൽകാൻ കൂടിയാണ്. മൂന്നാമനായി ഇറങ്ങുന്നയാൾ ബോളർ ആരെന്നു നോക്കാതെ അടിച്ചിരിക്കും എന്നതു തന്നെയാണ് അത്. കോലി ഇപ്പോൾ അതിനു തുനിയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്ഥായീഭാവം റിഷഭ് പന്തിന്റെ അല്ല.
∙ നാടകീയം ആ മൂന്ന് ഓവർ
രോഹിതിനെ തുറുപ്പു ചീട്ടായ ഗൂഗ്ലിയിൽ മടക്കി ആദിൽ റഷീദും സൂര്യയെ (36 പന്തിൽ 47) വേഗം കുറഞ്ഞ പന്തിലൂടെ കബളിപ്പിച്ച് ജോഫ്ര ആർച്ചറും ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ലിവിങ്സ്റ്റൺ കൂടി എറിഞ്ഞു കൊണ്ടിരുന്ന ആ സമയത്ത് ഹാർദിക് പാണ്ഡ്യയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ശേഷം ദുബെയെ ഇറക്കിയതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടും. സ്പിന്നമാർക്കെതിരെ സിക്സറുകൾ പായിക്കാൻ കഴിയുന്ന ബാറ്റർ എന്ന ഒരേയോരു മികവിലാണ് അദ്ദേഹത്തിന്റെ ടീമിലെ ഇടം തന്നെ.
ഒടുവിൽ വൈകി വന്നപ്പോൾ ക്രിസ് ജോർദാന്റെ ആദ്യ പന്തിൽതന്നെ പുറത്തുമായി. ഇതേ ജോർദാനെതിരെതന്നെ വീണെങ്കിലും അതു രണ്ടു സിക്സറുകൾ പായിച്ചിട്ടായിരുന്നു എന്നത് ഹാർദികും (13 പന്തിൽ 23) ദുബെയും തമ്മിലെ താരതമ്യത്തിൽ ഹാർദിക് എത്ര ഉയരത്തിൽ നിൽക്കുമെന്നു വ്യക്തമാക്കും. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാനത്തെ മൂന്ന് ഓവറുകൾ നാടകീയമായിരുന്നു. മൂന്ന് സിക്സ്, രണ്ടു ഫോർ, മൂന്ന് വിക്കറ്റ്. വാലറ്റത്ത് തങ്ങൾ ഉണ്ടാകുന്നതിന്റെ പ്രയോജനം ജഡേജയും (9 പന്തിൽ 17) അക്ഷറും (ആറു പന്തിൽ 10) തെളിയിച്ചു.
∙ നിവരാൻ കഴിയാതെ ഇംഗ്ലണ്ട്
171 എന്ന ഇന്ത്യൻ സ്കോർ ഈ പിച്ചിൽ ഒന്നാന്തരം സ്കോർ തന്നെയായിരുന്നു. അതല്ലെങ്കിൽ തന്റെ കരിയറിലെതന്നെ ഏറ്റവും ഗംഭീരമായ ഒരു ഇന്നിങ്സ് ഒരു ഇംഗ്ലിഷ് ബാറ്റിൽനിന്നു പിറവി കൊള്ളണം. മൂന്നു ഫോറുകൾ പായിച്ചുകൊണ്ട് ഹാരി ബ്രൂക്ക് (25) ആ സൂചന നൽകി. എന്നാൽ കുൽദീപ് യാദവിനെ പോലെ ഒരു തന്ത്രശാലിയായ ഒരു സ്പിന്നർക്കെതിരെ തുടർച്ചയായി രണ്ടു പന്തുകളിൽ റിവേഴ്സ് സ്വീപ്പിനു ശ്രമിക്കരുതെന്ന പാഠം ഈ കളി ബ്രൂക്കിനു നൽകി. മൊയിൻ അലിയുടെ (8) വിക്കറ്റ് കവർന്ന കുൽദീപിന്റെ പന്തും അസാമാന്യമായിരുന്നു. ബാറ്റിൽ കൊണ്ട പന്ത് എവിടെയാണെന്നു പോലും മനസ്സിലാകാതെ മുന്നോട്ടാഞ്ഞ അലിയുടെ വിക്കറ്റ് റിഷഭ് പന്ത് തൂത്തുകൊണ്ടുപോയി.
അക്ഷറും കുൽദീപും ജസ്പ്രീത് ബുമ്രയും ചേർന്ന് പത്ത് ഓവറിനുള്ളിൽ തന്നെ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചിരുന്നു. മൂന്നു പേരും ചേർന്ന് ആദ്യ പത്ത് ഓവറിനു മുൻപ് എറിഞ്ഞ ആറ് ഓവറുകളിൽ ഇംഗ്ലണ്ടിന് കിട്ടിയത് ഒരേ ഒരു ബൗണ്ടറി, പോയത് അഞ്ചു വിക്കറ്റ്. അക്ഷറിന്റെ ആദ്യ മൂന്ന് ഓവറുകളിലെ ആദ്യത്തെ പന്തുകളിലായിരുന്നു വിക്കറ്റ്. ജഡേജയ്ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും ആദ്യ ഓവറിനു ശേഷം പന്തിൽ നിയന്ത്രണം പുലർത്താനായി. പിച്ചിന്റെ പ്രത്യേകത കണക്കിലെടുത്ത് അക്ഷർ വേഗം കുറച്ചെറിഞ്ഞപ്പോൾ ജഡേജ തുടർച്ചയായി 95–100 വേഗത്തിൽ എറിയുന്നു. അത് പ്രയോജനം ചെയ്യുന്നുണ്ടോ എന്നതു സംശയകരമാണ്.
∙ തോൽക്കാത്തവരുടെ ഏറ്റുമുട്ടൽ
ഈ ടൂർണമെന്റിൽ അപരാജിതരായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനൽ കളിക്കാൻ ഇറങ്ങുന്നത് എന്നതു വലിയ പ്രത്യേകതയാണ്. രണ്ടു ടീമിന്റേയും ഫോം അതു വ്യക്തമാക്കും. ടീം ഇന്ത്യയുടെ എക്കാലത്തെയും രണ്ടു മഹാതാരങ്ങൾക്ക് ഇതു ട്വന്റി20യിലെ വിടവാങ്ങൽ മത്സരമാകും. വിരാട് കോലിയുടേയും രോഹിത് ശർമയുടെയും ആ മടക്കയാത്ര ബാർബഡോസിൽ വിജയത്തിന്റെ ആവേശക്കൊടുമുടി കയറിക്കഴിഞ്ഞാകണേ എന്ന് ടീം ഇന്ത്യയോടൊപ്പം 130 കോടി ജനങ്ങളും ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു.