യൂറോയിൽ അത്ര എളുപ്പമല്ല കാര്യങ്ങൾ; യുറഗ്വായ് ഉയർത്തട്ടേ കോപ്പ കിരീടം; പ്രവചനവുമായി ഇവാൻ ആശാൻ
ബെൽജിയത്തിലെ ആന്റ്‌വെർപിലെ വീട്ടിൽ ഒരു ജന്മദിനാഘോഷത്തിന്റെ ആലസ്യത്തിലാണ് ഇവാൻ വുക്കൊമനോവിച്ചിന്റെ അവധിക്കാലം. ജൂൺ 19നായിരുന്നു ഇവാൻ വുക്കൊമനോവിച്ച് എന്ന മലയാളികളുടെ പ്രിയപ്പെട്ട ഇവാനാശാന്റെ ജന്മദിനം. സെർബിയയിൽ ജനിച്ചു ബെൽജിയത്തിൽ വസതിയൊരുക്കിയ ഇവാനെത്തേടി ഇത്തവണയും പറന്നെത്തി കേരളത്തിൽ നിന്നുള്ള ആശംസകളുടെ ശതവർഷം. ഇവാൻ പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എന്ന അധ്യായത്തിന്റെ താളുകൾ മറിഞ്ഞുവെങ്കിലും ആ സ്നേഹവും അടുപ്പവും അങ്ങനെയൊന്നും മായുകയില്ലല്ലോ. തിരക്കേറിയ മൂന്നു സീസണുകൾക്കു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ദൗത്യമൊഴിഞ്ഞ വുക്കൊമനോവിച്ച് പുതിയ ദൗത്യത്തെക്കുറിച്ചും തീരുമാനമെടുത്തിട്ടില്ല. ആശാന് അവധിക്കാലം പോലെതന്നെ ക്ലബ് ഫുട്ബോളിനും ഇത് അവധിക്കാലമാണ്. ഫുട്ബോളിനു പക്ഷേ, ആ അവധി ബാധകമല്ല.

ബെൽജിയത്തിലെ ആന്റ്‌വെർപിലെ വീട്ടിൽ ഒരു ജന്മദിനാഘോഷത്തിന്റെ ആലസ്യത്തിലാണ് ഇവാൻ വുക്കൊമനോവിച്ചിന്റെ അവധിക്കാലം. ജൂൺ 19നായിരുന്നു ഇവാൻ വുക്കൊമനോവിച്ച് എന്ന മലയാളികളുടെ പ്രിയപ്പെട്ട ഇവാനാശാന്റെ ജന്മദിനം. സെർബിയയിൽ ജനിച്ചു ബെൽജിയത്തിൽ വസതിയൊരുക്കിയ ഇവാനെത്തേടി ഇത്തവണയും പറന്നെത്തി കേരളത്തിൽ നിന്നുള്ള ആശംസകളുടെ ശതവർഷം. ഇവാൻ പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എന്ന അധ്യായത്തിന്റെ താളുകൾ മറിഞ്ഞുവെങ്കിലും ആ സ്നേഹവും അടുപ്പവും അങ്ങനെയൊന്നും മായുകയില്ലല്ലോ. തിരക്കേറിയ മൂന്നു സീസണുകൾക്കു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ദൗത്യമൊഴിഞ്ഞ വുക്കൊമനോവിച്ച് പുതിയ ദൗത്യത്തെക്കുറിച്ചും തീരുമാനമെടുത്തിട്ടില്ല.
ആശാന് അവധിക്കാലം പോലെതന്നെ ക്ലബ് ഫുട്ബോളിനും ഇത് അവധിക്കാലമാണ്. ഫുട്ബോളിനു പക്ഷേ, ആ അവധി ബാധകമല്ല. യൂറോപ്പിന്റെയും ദക്ഷിണ അമേരിക്കയുടെയും തീപിടിപ്പിക്കുന്ന പോരാട്ടങ്ങളുടെ ചൂടിലാണ് ഫുട്ബോളിന്റെ നാളുകൾ. ജന്മദിനാശംസയുടെ സ്നേഹസന്ദേശങ്ങൾക്കു ‘ലൈക്ക്’ അടിച്ച ഇവാൻ മലയാളി ഫുട്ബോൾ ആരാധകരുടെ മനമറിഞ്ഞെന്നവണ്ണം യൂറോ– കോപ്പ വിശേഷങ്ങൾ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ പങ്കുവയ്ക്കുന്നു. കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ വെള്ളക്കുമ്മായവരയ്ക്കരികെ ഒരു വെള്ളക്കുപ്പായത്തിൽ നമ്മൾ കണ്ടറിഞ്ഞ ആ തന്ത്രജ്ഞന്റെ മറുപടികളിലും തെളിഞ്ഞു നിന്നത് ഒരു പരിശീലകന്റെ കൃത്യതയും വ്യക്തതയുമാണ്. പക്ഷേ, ഒരേയൊരുത്തരം. അതിൽ തെളിഞ്ഞുവന്നതു ബ്ലാസ്റ്റേഴ്സിലെ കളിക്കാലത്തു വിരിഞ്ഞൊരു ഗുരുശിഷ്യബന്ധത്തിന്റെ ഇഴയടുപ്പവും. ഇരുടൂർണമെന്റുകളെയും കുറിച്ച്, സാധ്യതാ ടീമുകളെക്കുറിച്ച്, കറുത്ത കുതിരകളെക്കുറിച്ച്, മെസ്സിയെയും ക്രിസ്റ്റ്യാനോയെയും കുറിച്ച് ഇവാൻ വുക്കൊമനോവിച്ച് സംസാരിക്കുന്നു.
? ക്ലബ് ഫുട്ബോളിന് അവധിക്കാലമാണെങ്കിലും ലോകം ഫുട്ബോളിന്റെ ലഹരിയിലാണ്. ലോകകപ്പോളം തന്നെ ആവേശം ഉണർത്തുന്നതാണ് യൂറോപ്പിന്റെയും ദക്ഷിണ അമേരിക്കയുടെയും പോരാട്ടങ്ങൾ. എങ്ങനെ ആസ്വദിക്കുന്നു ഈ ഫുട്ബോൾ കാലം
∙ ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ടൂർണമെന്റുകളുടേതാണ് ഈ ദിനങ്ങൾ. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർമാരുള്ള, ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഫുട്ബോൾ ഭൂഖണ്ഡങ്ങളുടെ പോരാട്ടക്കാലം. തീർച്ചയായും കണ്ണും കാതും കൂർപ്പിച്ചു കാണേണ്ടതാണു യൂറോ കപ്പും കോപ്പ അമേരിക്കയും. പക്ഷേ, യൂറോപ്പിൽ ഞങ്ങൾ കോപ്പ സുഡാമേരിക്കാന അത്ര കാര്യമായി പിന്തുടരുന്നില്ല. മത്സര സമയത്തിലെ വ്യത്യാസമാണു പ്രധാന കാരണം. യൂറോ കപ്പ് മത്സരങ്ങളുടെ വീര്യവും പ്രാധാന്യവും മറ്റൊരു കാരണം. ശ്രദ്ധയത്രയും യൂറോപ്യൻ ടീമുകളുടെ പോരാട്ടങ്ങളിൽ അർപ്പിച്ചിരിക്കുകയാണു യൂറോപ്പ് ഒന്നടങ്കം. ദക്ഷിണാമേരിക്കൻ പോരാട്ടങ്ങളിലേക്കു നോട്ടം പോലും ചെല്ലുകയില്ല എന്നല്ല അതിനർഥം. മത്സരം തത്സമയം കാണുന്നില്ലെങ്കിലും കോപ്പയുടെ ഫലങ്ങൾ ഉദ്വേഗത്തോടെ ഉറ്റുനോക്കുന്നവരാണേറെയും.
? കേരളത്തിന്റെ ഫുട്ബോൾ പ്രേമം കണ്ടും അനുഭവിച്ചുമറിഞ്ഞ ആളാണല്ലോ താങ്കൾ. മലയാളി ആരാധകർ യൂറോ കപ്പും കോപ്പ അമേരിക്കയും ഒരേ ആവേശത്തോടെ കാണുന്നവരാണ്
∙ ഫുട്ബോൾ ഒരു ആഗോള ബ്രാൻഡാണ്. ഉശിരൻ ഫുട്ബോൾ പോരാട്ടങ്ങൾ കാണാനും പിന്തുടരാനും ഇഷ്ടപ്പെടുന്നവരാണ് ലോകമെങ്ങും. കേരളത്തിലെ ഫുട്ബോൾ ആരാധകർ യൂറോ കപ്പ് കണ്ടുറങ്ങി കോപ്പ അമേരിക്ക കാണാൻ ഉണരുന്നവരാണെന്ന് എനിക്കറിയാം. ഖത്തറിലെ ലോകകപ്പ് നാളുകളിൽ ഞാനവരുടെ കാൽപ്പന്ത് അഭിനിവേശം അടുത്തറിഞ്ഞതുമാണ്. യൂറോപ്പിലുള്ളവർ യൂറോ കപ്പിനു കൂടുതൽ പ്രാധാന്യം നൽകാനൊരു കാരണം കൂടിയുണ്ട് –ലോകത്തേറ്റവും നല്ല ക്ലബ്ബുകളും ഏറ്റവും നല്ല താരങ്ങളും യൂറോപ്പിൽ പന്തു തട്ടുന്നുവെന്നാണു ഞങ്ങൾ വിശ്വസിക്കുന്നത്.
? ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചുമുൾപ്പെടുന്ന സൂപ്പർ സീനിയേഴ്സിന്റെ സാന്നിധ്യമാണ് ഇരുടൂർണമെന്റുകളുടെയും സവിശേഷതകളിലൊന്ന്. യൂറോ കപ്പും കോപ്പ അമേരിക്കയും പോലുള്ള വൻകരപ്പോരാട്ടങ്ങളിൽ ഇനി ഈ ലെജൻഡറി താരങ്ങളെ കണ്ടേക്കില്ല. എങ്ങനെയാകും ഈ ‘വിടവാങ്ങൽ’ ടൂർണമെന്റിൽ അവരുടെ പ്രകടനം
∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പോലുള്ള ഇതിഹാസ താരങ്ങളിൽ നിന്നു നമ്മൾ ഇതേവരെ കാണാത്തതിനുമപ്പുറമുള്ള സവിശേഷ പ്രകടനമൊന്നും ഇനിയുണ്ടാകില്ല! ദേശീയ ടീമിനൊപ്പമുള്ള യാത്രയുടെ അവസാന ഘട്ടങ്ങളിലാണ് അവരിപ്പോൾ. പ്രതിഭയുടെ ഒൗന്നിത്യത്തിൽ നിന്നപ്പോഴുള്ളതിനു സമാനമായ പ്രകടനങ്ങൾ ഇനിയും അവരിൽ നിന്നുണ്ടായില്ലെങ്കിലും കളത്തിലെ ആ മിന്നലാട്ടങ്ങൾ ഇപ്പോഴും കാണാനാകുന്നുവെന്നത് ഏറെ ആഹ്ലാദം പകരുന്ന ഒന്നാണ്.
? ഇത്തവണത്തെ യൂറോ കപ്പിൽ യുവതാരങ്ങളുടെ അതിപ്രസരം തന്നെയുണ്ട്. താരപ്പിറവികളുടേതു കൂടിയാണല്ലോ ഓരോ വമ്പൻ ടൂർണമെന്റും. ഇവാന്റെ അഭിപ്രായത്തിൽ ഈ ടൂർണമെന്റിൽ കണ്ണുവയ്ക്കേണ്ട യുവതാരങ്ങൾ ആരൊക്കെയാണ്? ആരാകും ഈ യൂറോയിലെ താരോദയം
∙ ഭാവി വാഗ്ദാനങ്ങളെന്നു വിശേഷിപ്പിക്കാവുന്ന ഒട്ടേറെ യുവതാരങ്ങളാണ് ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിലുള്ളത്. എന്നാൽ, യൂറോ കപ്പിന്റെ താരമാകാൻ പോകുന്ന ഒന്നോ രണ്ടോ പേരെ കണ്ടോളൂ എന്നു പറയാനും ഞാനൊരുക്കമല്ല. പിന്തുടരേണ്ട യുവതാരങ്ങളുടെ എണ്ണം ഏറെയുണ്ട് എന്നതാണു കാരണം. കിരീട സാധ്യതയുള്ളതും അല്ലാത്തതുമായ ടീമുകളിലെല്ലാം തന്നെ തകർപ്പൻ കളി കാഴ്ച വയ്ക്കുന്ന യുവതാരങ്ങളുണ്ട്. വരുംനാളുകളിൽ കളത്തിൽ മികവിന്റെ മുദ്ര പതിപ്പിക്കാൻ പോന്നവരാണ് അവരെല്ലാം. അടുത്ത സീസണിൽ വമ്പൻ ട്രാൻസ്ഫറുകളും ക്ലബ് നീക്കങ്ങളും നടത്താൻ പോന്ന താരങ്ങൾ മിക്ക ടീമിനൊപ്പവും കളത്തിലിറങ്ങുന്നുണ്ട്.
? ഒട്ടേറെ നല്ല ടീമുകൾ മാറ്റുരയ്ക്കുന്ന യൂറോ കപ്പിൽ പ്രവചനാതീതമാണല്ലോ കാര്യങ്ങൾ? ആരെടുക്കും ഈ യൂറോ കപ്പ്? ഈ യൂറോയിൽ ഇവാന്റെ ഫേവറിറ്റ് ടീമുകൾ ഏതെല്ലാമാണ്
പ്രവചിക്കാൻ ഇപ്പോഴും വളരെ ബുദ്ധിമുട്ടാണ് കാര്യങ്ങൾ. എന്റെ ഫേവറിറ്റുകൾ ഇവരാണ് – ഫ്രാൻസ്, ജർമനി, സ്പെയിൻ. പിന്നെയൊരു ടീം കൂടി കടന്നുവന്നേക്കാം. അതു നമുക്കെല്ലാം ആശ്ചര്യമുണ്ടാക്കുന്ന ഒന്നാകും.
? കറുത്ത കുതിരകളുടെ കടന്നുവരവാണ് ഏതൊരു ഫുട്ബോൾ ടൂർണമെന്റിനെയും പ്രവചനത്തിനു പിടിതരാത്ത നിലയിലാക്കുന്നത്. ഫുട്ബോളിന്റെ ആകർഷകത്വവും അതുതന്നെ. ആശാന്റെ അഭിപ്രായത്തിൽ ഈ യൂറോ കപ്പിൽ അട്ടിമറികൾ കൊണ്ടൊരു അപ്രതീക്ഷിത കുതിപ്പ് നടത്താൻ സാധ്യതയുള്ള ടീമുകളേതെല്ലാം
∙ കറുത്ത കുതിരകളായി ഞാൻ കാണുന്നതു ഡെൻമാർക്കിനെയും തുർക്കിയെയും നെതർലൻഡിനെയുമാണ്. അട്ടിമറികൾ സൃഷ്ടിച്ചൊരു പടയോട്ടം കൂടുതൽ ടീമുകളിൽ നിന്നു പ്രതീക്ഷിക്കണം. കാരണം, വലിയ താരങ്ങൾ പലരും ക്ലബ്ബുകൾക്കൊപ്പം കടുത്തൊരു സീസൺ കളിച്ചെത്തിയതിന്റെ ക്ഷീണത്തിലാണ്.
? ടീമുകളുടെ എണ്ണത്തിൽ കുറവുണ്ടാകാം. കളി തത്സമയം പിന്തുടരുന്നതും കുറവാണെന്നു പറഞ്ഞല്ലോ. മലയാളി ആരാധകർ ആവേശത്തോടെ നെഞ്ചിലേറ്റുന്ന ടൂർണമെന്റുമാണ് കോപ്പ അമേരിക്ക. ബ്രസീലിന്റെയും അർജന്റീനയുടെയും സാന്നിധ്യം തന്നെ കാരണം. കോപ്പ അമേരിക്കയിൽ ആശാന്റെ ഇഷ്ട ടീം ഏതാണ്
∙ കോപ്പയിലെ എന്റെ ഇഷ്ട ടീം യുറഗ്വായ് ആണ്. വർഷങ്ങളായി എനിക്കു പ്രിയപ്പെട്ട ഒന്നാണ് അവരുടെ കളി. ഫുട്ബോളർമാരെ വളർത്തിയെടുക്കുന്ന അവരുടെ രീതിയും എനിക്ക് ഇഷ്ടമാണ്. എല്ലാറ്റിനുമുപരി, ഞാൻ യുറഗ്വായ് ടീമിനെ ഇഷ്ടപ്പെടാനൊരു കാരണം കൂടിയുണ്ട്– അത് അഡ്രിയൻ ലൂണയുടെ ടീമാണ്! അതേ, എന്റെ ഹൃദയം യുറഗ്വായ്ക്കൊപ്പമാണ്.