ഹാർദിക്, താങ്കളാണ് ഹീറോ! ഇന്ത്യയാണ് ചാംപ്യന്മാർ; കപ്പുയർത്തി രോഹിത്തും കോലിയും
അസാധ്യമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ച ലോകകപ്പ് വിജയം നമ്മൾ നേടി. ഫൈനലിന്റെ താരം മഹാനായ വിരാട് കോലിയായിരിക്കും. ഈ ടൂർണമെന്റിന്റെ താരം ലോകക്രിക്കറ്റിൽ ഏതൊരു ബാറ്ററും ഭയക്കുന്ന ജസ്പ്രീത് ബുമ്രയുമായിരിക്കും. അവർ അതിനു തീർച്ചയായും അർഹരുമാണ്. പക്ഷേ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിൽ ആക്കിക്കഴിഞ്ഞുവെന്നു തോന്നിച്ചുകൊണ്ട് മുന്നേറിയ ഹെയ്ൻറിച് ക്ലാസന്റെ വിക്കറ്റെടുക്കാൻ പതിനേഴാമത്തെ ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയ്ക്കു കഴിഞ്ഞില്ലായിരുന്നെങ്കിൽ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ കുളിരു കോരിയ ആ വിജയാഘോഷ നിമിഷങ്ങൾ ജനിക്കില്ലായിരുന്നു. ഹാർദിക്, നിങ്ങളാണ് 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ ദിനത്തിലെ ഹീറോ! ഇന്ത്യൻ ക്രിക്കറ്റിലെ ഒരു താരവും സമീപകാലത്ത് ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല. വാതുവയ്പുമായി ബന്ധപ്പെട്ട കെണിയിൽ ചില താരങ്ങൾ മുൻപ് പെട്ടുപോയത് സ്വയംകൃതാനർഥമെന്നേ കരുതാൻ കഴിയൂ. എന്നാൽ,ഐപിഎല്ലിൽ സംഭവിച്ചത് അതൊന്നുമായിരുന്നില്ല. രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാക്കാൻ ആ ടീം മാനേജ്മെന്റ എടുത്ത തീരുമാനത്തിന്റെ പേരിൽ സ്വന്തം ടീമിന്റെ ആരാധകരിൽ നിന്നുവരെ ഹാർദിക് കൂവൽ നേരിട്ടു. ആരാധകരുടെ രോഷവും അത് ഉണ്ടാക്കിയ വിവാദങ്ങളും സമ്മർദങ്ങളും അയാളുടെ കുടുംബ ബന്ധങ്ങളെവരെ ബാധിച്ചു.

അസാധ്യമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ച ലോകകപ്പ് വിജയം നമ്മൾ നേടി. ഫൈനലിന്റെ താരം മഹാനായ വിരാട് കോലിയായിരിക്കും. ഈ ടൂർണമെന്റിന്റെ താരം ലോകക്രിക്കറ്റിൽ ഏതൊരു ബാറ്ററും ഭയക്കുന്ന ജസ്പ്രീത് ബുമ്രയുമായിരിക്കും. അവർ അതിനു തീർച്ചയായും അർഹരുമാണ്. പക്ഷേ കളി ദക്ഷിണാഫ്രിക്കയുടെ വരുതിയിൽ ആക്കിക്കഴിഞ്ഞുവെന്നു തോന്നിച്ചുകൊണ്ട് മുന്നേറിയ ഹെയ്ൻറിച് ക്ലാസന്റെ വിക്കറ്റെടുക്കാൻ പതിനേഴാമത്തെ ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയ്ക്കു കഴിഞ്ഞില്ലായിരുന്നെങ്കിൽ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ കുളിരു കോരിയ ആ വിജയാഘോഷ നിമിഷങ്ങൾ ജനിക്കില്ലായിരുന്നു. ഹാർദിക്, നിങ്ങളാണ് 2024 ട്വന്റി20 ലോകകപ്പ് ഫൈനൽ ദിനത്തിലെ ഹീറോ!
ഇന്ത്യൻ ക്രിക്കറ്റിലെ ഒരു താരവും സമീപകാലത്ത് ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല. വാതുവയ്പുമായി ബന്ധപ്പെട്ട കെണിയിൽ ചില താരങ്ങൾ മുൻപ് പെട്ടുപോയത് സ്വയംകൃതാനർഥമെന്നേ കരുതാൻ കഴിയൂ. എന്നാൽ,ഐപിഎല്ലിൽ സംഭവിച്ചത് അതൊന്നുമായിരുന്നില്ല. രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാക്കാൻ ആ ടീം മാനേജ്മെന്റ എടുത്ത തീരുമാനത്തിന്റെ പേരിൽ സ്വന്തം ടീമിന്റെ ആരാധകരിൽ നിന്നുവരെ ഹാർദിക് കൂവൽ നേരിട്ടു. ആരാധകരുടെ രോഷവും അത് ഉണ്ടാക്കിയ വിവാദങ്ങളും സമ്മർദങ്ങളും അയാളുടെ കുടുംബ ബന്ധങ്ങളെവരെ ബാധിച്ചു.
∙ ഹാർദിക്കിന്റെ പന്ത്, സ്‘കൈ’യിൽ അദ്ഭുതം
തന്നെ വെറുത്ത ഓരോ ഇന്ത്യക്കാരനും ഹാർദിക്കിനു മറുപടി നൽകാനുണ്ടായിരുന്നു. ഇരുപതാമത്തെ ഓവറിൽ ഇന്ത്യൻ സ്വപ്നങ്ങളുടെ മുഴുവൻ ഭാരവും തന്റെ കൈകളിലേന്തി ഹാർദിക് പാണ്ഡ്യ റണ്ണപ്പ് തുടങ്ങി. ക്രിക്കറ്റ് എന്തെല്ലാം അസാധാരണമായ വൈരുധ്യങ്ങൾ സമ്മാനിക്കും! ഒരിക്കൽ കൂവിയവരെല്ലാം അതേ ഹാർദിക്കിനായി പ്രാർഥിച്ചു. ലോക ക്രിക്കറ്റിലെ പവർ ഹിറ്റർമാരിൽ ഒരാളായ ഡേവിഡ് മില്ലർക്ക് ഒരു ഓവറിൽ 16 റൺസ് എന്നത് അസാധ്യമായിരുന്നില്ല. ഹാർദിക്കിന്റെ വൈഡ് ഫുൾടോസ് മില്ലറുടെ ബാറ്റിന്റെ താഴെയാണ് കൊണ്ടത്. എന്നിട്ടും അതു ഗ്രൗണ്ട് ക്ലിയർ ചെയ്യുമെന്നു തോന്നിച്ചു. ക്രിക്കറ്റിലെ ഏതു ഫോർമാറ്റ് നോക്കിയാലും അനശ്വരം എന്നു വിശേഷിപ്പിക്കാവുന്ന ആ ക്യാച് അപ്പോൾ ജനിച്ചു.
സ്ട്രെയിറ്റ് ബൗണ്ടറിയിയിൽ വലതുവശത്തേക്ക് ഓടിയ സൂര്യകുമാർ യാദവ് രണ്ടു കൈകൊണ്ടും ആ പന്ത് കയ്യിലൊതുക്കി. പക്ഷേ അതുകൊണ്ടായിരുന്നില്ല. സൂര്യയുടെ കാലുകൾ ബൗണ്ടറി അതിരുകൾക്ക് ഏതാനും സെന്റിമീറ്റർ മാത്രം അകലെയായിരുന്നു. അതിൽ തൊട്ടാൽ പന്ത് സിക്സാണ്, ക്യാച്ചല്ല. അവിടെയാണ് അപാരമായ മനസാന്നിധ്യം സൂര്യ കാട്ടിയത്. കാൽ ബൗണ്ടറിയിൽ തൊട്ടുതൊട്ടില്ലെന്ന നിമിഷത്തിൽ സൂര്യ പന്ത് മുകളിലേക്ക് എറിഞ്ഞു. എന്നിട്ട് പോകുന്ന പോക്കിൽ പുറത്തേക്ക് പോയി അടുത്ത നിമിഷം ഗ്രൗണ്ടിലേക്കു തിരിച്ചുവന്നു, താഴേക്കു വീണ്ടു വരികയായിരുന്ന പന്ത് കയ്യിലൊതുക്കി!
1983 ഏകദിന ലോകകപ്പ് ഫൈനലിൽ 25 മീറ്ററോളം ഓടി കപിൽ ദേവ് എടുത്ത ക്യാച്ചാണോ സൂര്യയുടെ ഈ ക്യാച്ചാണോ ശ്രേഷ്ഠം!? ക്രിക്കറ്റ് ലോകം ഇനി ആ ചർച്ചകളിലായിരിക്കും.
ഡേവിഡ് മില്ലറുടെ(21) ആ വിക്കറ്റും ആരുടെ പേരിലാണ്? ഹാർദിക് പാണ്ഡ്യയുടെ പേരിൽ തന്നെ. അതിനു മുൻപ് പതിനേഴാമത്തെ ഓവറിലെ ഹാർദിക്കിന്റെ ആദ്യ പന്തിൽ റിഷഭ് പന്തിന് ക്യാച്ച് നൽകി പുറത്താകുന്നതിനു മുൻപ് അക്ഷർ പട്ടേലിന്റെ ഒരു ഓവറിൽ ക്ലാസൻ 24 റൺസ് പറപ്പിച്ചിരുന്നെന്ന് ഓർമിക്കുക. രാഹുൽ ദ്രാവിഡ് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടയാളെ പോലെ ഡഗൗട്ടിൽ ഇരിപ്പുണ്ടായിരുന്നു. ക്ലാസനും മില്ലറും ക്രീസിൽ നിൽക്കുന്നയിടത്തോളം ഇന്ത്യ കളി ജയിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഹാർദിക് നിങ്ങൾ ഇനി പ്രതിനായകനല്ല, നായകനാണ് എന്ന്!
∙ കളി പിടിച്ച് ബുമ്രയും ഹാർദിക്കും അർഷ്ദീപും
ദക്ഷിണാഫ്രിക്ക തീർച്ചയായും പശ്ചാത്തപിക്കുന്നുണ്ടാകും. അവരുടെ കൈകളിൽ ഈ കളി എത്തിയതാണ്. 15 ഓവറിൽ അവരുടെ സ്കോർ നാലു വിക്കറ്റിന് 147 ആയിരുന്നു, ആ സമയത്ത് ഇന്ത്യൻ സ്കോർ വെറും 118 ആയിരുന്നുവെന്ന് ഓർക്കുക. അവിടെ നിന്നാണ് ഇന്ത്യൻ പേസ് ബോളർമാർ കളി തിരിച്ചു പിടിച്ചത്. ജസ്പ്രീത് ബുമ്ര അതിനു മുന്നിൽ നിന്നു തന്നെ നയിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തിൽ 30 റൺസ് മതിയാകുമായിരുന്നു. രോഹിത് ശർമയ്ക്കു മുന്നിൽ ജസ്പ്രീത് ബുമ്ര അല്ലാതെ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല. പതിനാറാമത്തെ ഓവറിൽ തന്നെ ബുമ്രയെ ക്യാപ്റ്റൻ വിളിച്ചു. ക്ലാസൻ – മില്ലർ കൂട്ടുകെട്ട് ബുമ്ര പൊളിക്കുമെന്നു രോഹിത് മോഹിച്ചു. അതു സാധ്യമായില്ലെങ്കിലും ആ ഓവറിൽ ബുമ്ര വിട്ടുകൊടുത്തത് നാലു റൺസ് മാത്രം.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടത് 24 പന്തിൽ 26 റൺസ്. ഒരു ഓവറിൽ തന്നെ 24 റൺസ് വാരിക്കൂട്ടിയ ക്ലാസൻ (27 പന്തിൽ 52) ക്രീസിൽ നിൽക്കുന്നിടത്തോളം അങ്ങേയറ്റം അനായാസം. അവിടെയാണ് ഹാർദിക് അവതരിച്ചത്. ക്ലാസന്റെ വിക്കറ്റെടുത്ത ആ ഓവറിൽ വഴങ്ങിയത് 4 റൺ മാത്രം. പതിനേഴാം ഓവർ അർഷ്‌ദീപ് അതിലും മനോഹരമായി എറിഞ്ഞു. അതിലും വിട്ടുനൽകിയത് 4 റൺ മാത്രം. പതിനെട്ടാമത്തെ ഓവറിൽ ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഒരു പന്ത് ബുമ്രയിൽ നിന്ന് മൂളിപ്പറന്ന് മാർകോ ജാൻസന്റെ (2) സ്റ്റംപ് കൊണ്ടുപോയി. ആ നിർണായക ഓവറിൽ ബുമ്ര വിട്ടുകൊടുത്തത് 2 റൺ മാത്രം.
ബുമ്രയുടെ ഓരോ പന്തും ബാറ്ററുടെ മനസ്സിൽ സംഘർഷങ്ങൾ ജനിപ്പിച്ചുകൊണ്ടിരിക്കുന്നു. എത്രയും വേഗം അതൊന്നു തീർന്നു കിട്ടിയാൽ മതിയെന്ന് ബാറ്റർമാർ വിചാരിച്ചുകൊണ്ടിരിക്കുന്നു. ആ ഓവർ തീരരുതേ എന്ന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിച്ചുകൊണ്ടും ഇരിക്കുന്നു. ബുമ്രയിൽ നിന്ന് ഒന്നു കൂടി ആവേശം ഉൾക്കൊണ്ട് അർഷ്ദീപും ഹാർദിക്കും ചേർന്ന് അവസാന രണ്ട് ഓവറുകൾ ഇന്ത്യയുടേതാക്കി! ഏഴു റൺസിന് ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യയ്ക്ക് ലോകകിരീടം. 2007ന് ശേഷുള്ള ട്വന്റി ട്വന്റി ലോകകപ്പ് വിജയം! ഇന്ത്യയുടെ മൂന്ന് സ്പിന്നർമാരും കൂടി അവരുടെ 9 ഓവറിൽ 106 റൺസ് കൊടുത്തിരുന്നുവെന്ന് കൂടി ഓർമിക്കുമ്പോഴാണ് ബുമ്ര (18–2) അർഷ്ദീപ് (20–2)ഹാർദിക് (20–3) എന്നീ പേസർമാരുടെ ഓവറുകളുടെ മൂല്യം വ്യക്തമാകുന്നത്.
∙ കോലി–അക്ഷർ രക്ഷാപ്രവർത്തനം
ടോസ് കിട്ടിയ ഇന്ത്യ സന്തോഷത്തോടെയാണ് ആദ്യം ബാറ്റു ചെയ്യാനുള്ള പ്രഖ്യാപനം നടത്തുന്നത്. ടോസ് കിട്ടിയിരുന്നെങ്കിൽ തങ്ങളും ബാറ്റ് ചെയ്തേനേ എന്ന ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ആദം മാർക്രത്തിന്റെ വാക്കുകൾ ടോസ് എത്ര നിർണായകമാണെന്നു വ്യക്തമാക്കി. മാർകോ ജാൻസന്റെ ആദ്യ ഓവറിൽ മൂന്നു ബൗണ്ടറികളുമായി തുടങ്ങിയ വിരാട് കോലി ഇന്ത്യയുടെ ഉദ്ദേശ്യം വ്യക്തമാക്കി. അപ്പോൾ മാർക്രം ബുദ്ധിപരമായ ഒരു നീക്കത്തിന് തുനിഞ്ഞു.
പുതിയ പന്ത് രണ്ടാം ഓവറിൽ തന്നെ കേശവ് മഹാരാജിനെ ഏൽപ്പിച്ചതു ഗുണം ചെയ്തു. മൂന്നാം ബൗണ്ടറിക്കായി സ്വീപ് ചെയ്ത രോഹിത് ശർമ (9) ഫൈൻ ലെഗിൽ അനായാസ ക്യാച്ച് നൽകി മടങ്ങി.
മൂന്നാമനായ ഇറങ്ങിയ ഋഷഭ് പന്ത്(0) ഒരിക്കൽ കൂടി കളി മറന്നയാളെ പോലെ കളിച്ചു. മഹാരാജിന്റെ ഫുൾടോസിൽ സ്വീപ്പിനു ശ്രമിച്ച പന്തിന്റെ ബാറ്റിന്റെ അറ്റത്തു കൊണ്ട പന്ത് കീപ്പറുടെ കൈകളിലെത്തി. മഹാരാജിന് ഒരു ഓവറിൽ രണ്ടു വിക്കറ്റ് സമ്മാനിക്കുക എന്നതു കടുംകൈ തന്നെയായിരുന്നു. സൂര്യകുമാർ യാദവ് ഉണ്ടല്ലോ എന്ന് അപ്പോഴും ഇന്ത്യ ആശ്വസിച്ചു. വിരാടും സൂര്യയും ഒത്തുചേർന്നാൽ 190 അസാധ്യ സ്കോർ ആകുമായിരുന്നില്ല. പക്ഷേ കഗീസോ റബാദ സിക്സടിക്കാൻ സൂര്യയെ(3) പ്രേരിപ്പിച്ചു കെണിയൊരുക്കി. മൂന്നിന് 34, ഇന്ത്യ അപകടം മണത്തു തുടങ്ങി.
ഈ ടൂർണമെന്റിലെ ഇന്ത്യയുടെ ഗോൾഡൻ ബോയിയായ അക്ഷർ പട്ടേലിന് പ്രമോഷൻ. കോലിയും അക്ഷറും ചേർന്നുള്ള രക്ഷാപ്രവർത്തനം അടുത്ത കൂറ്റനടി ഗിയറിലേക്കു മാറുമെന്നു തോന്നിച്ച മുഹൂർത്തത്തിൽ അക്ഷർ (31 പന്തിൽ 47) നിർഭാഗ്യകരമായി റൺ ഔട്ടായി. കീപ്പർ ക്വിന്റൻ ഡികോക്ക് ആ പന്ത് കൈക്കലാക്കി തന്റെ സൈഡിലേക്ക് എറിയുമെന്നോ എറിഞ്ഞാൽ തന്നെ ആ ത്രോ നേരിട്ട് സ്റ്റംപിൽ കൊള്ളുമെന്നോ വിചാരിക്കാതെയുള്ള അൽപം അലസമായ ഓട്ടം അക്ഷറിനു വിനയായി.
∙ ഒരു വിധം കോലി, ഭേദപ്പെട്ട് ഇന്ത്യ
ആദ്യത്തെ ‘ഇന്റെന്റിനു’ ശേഷം കോലി പ്രതിരോധത്തിലേക്ക് പിൻവാങ്ങിയിരുന്നു. 59 പന്തിൽ 76 എന്ന അദ്ദേഹത്തിന്റെ ഫൈനൽ സ്കോർ ഒട്ടും മോശമായിരുന്നില്ല. പക്ഷേ അർധ സെഞ്ചറി തികയ്ക്കാൻ 48 പന്തു വേണ്ടിവന്നു. അതുകൊണ്ടാകാം അതിനുശേഷം ആഹ്ലാദ സൂചകമായി ബാറ്റുയർത്താൻ പോലും കോലി തയാറായില്ല. 14–18 ഓവറുകളിൽ നേരിട്ട 35 പന്തിൽ കോലിക്ക് നേടാനായത് വെറും 29 റൺസാണ്. പല തവണ അദ്ദേഹം ക്രീസിൽ നിന്നു പുറത്തിറങ്ങി പന്ത് ബൗണ്ടറിയിലേക്ക് പായിക്കാൻ ശ്രമിച്ചു. പക്ഷേ മൂന്നോ നാലോ തവണയിൽ കൂടുതൽ വിജയിച്ചില്ല. ഒടുവിൽ നേരിട്ട 11 പന്തിൽ പക്ഷേ 26 റൺസ് നേടാനായത് ഇന്ത്യൻ സ്കോർ 170 കടക്കാൻ സഹായിച്ചു.
ശിവം ദുബെ (16 പന്തിൽ 27) തന്നിലർപ്പിച്ച പ്രതീക്ഷ ഒരിക്കൽ കൂടി നിറവേറ്റി. അവസാനത്തെ മൂന്ന് ഓവറിൽ ഇന്ത്യ 42 റൺസ് നേടിയെങ്കിലും ആറിന് 176 എന്നത് കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത സ്കോർ ആയിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ ശരീര ഭാഷ വ്യക്തമാക്കി. ഇന്ത്യയുടെ റൺ മെഷീനെ ദക്ഷിണാഫ്രിക്ക നിയന്ത്രിച്ചിരിക്കുന്നു. ഒരു കൈ അവർക്കു നോക്കാം. തുടക്കത്തിൽ രോഹിതിനെയും പന്തിനെയും സൂര്യയേയും നഷ്ടപ്പെട്ടതു കണക്കിലെടുക്കുമ്പോൾ, പക്ഷേ ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്നതുമായിരുന്നു ആ സ്കോർ. പക്ഷേ കളി പകുതിയാകുമ്പോൾ ദക്ഷിണാഫ്രിക്കയായിരുന്നു ഒരു പടി മുന്നിൽ,
∙ ഡികോക്കിന് വിടവാങ്ങൽ?
ബുമ്രയ്ക്കും അർഷ് ദീപിനും പക്ഷേ വേറെ വിചാരങ്ങൾ ഉണ്ടായി. ഹെൻട്രിക്സിനെയും (4) എയ്ഡൻ മാർക്രത്തെയും(4) മടക്കി അയച്ച് ഇരുവരും തുടക്കത്തിൽ ഇന്ത്യയ്ക്ക് ഒഴിച്ചുകൂടാനാകാത്ത മേൽക്കൈ നൽകി. എന്നാൽ ഈ ടൂർണമെന്റിൽ ഉജ്വല ഫോമിലായ ക്വിന്റൺ ഡി കോക്കും ട്രിസ്റ്റൺ സ്റ്റബ്സും (21 പന്തിൽ 31) അവരെ മത്സരത്തിലേക്ക് തിരികൊണ്ടുവന്നു. സ്റ്റബ്സ് പുറത്തായപ്പോഴും ഡികോക്ക് ലോകകപ്പ് എന്ന സ്വപ്നം സാക്ഷാത്കരിച്ചേ അടങ്ങൂ എന്ന ഉറപ്പോടെയും ശ്രദ്ധയോടെയും ബാറ്റു ചെയ്തുകൊണ്ടിരുന്നു.
എന്നാൽ അർഷ്‌ദീപിന്റെ പന്ത് വീശിയടിക്കാനുളള ശ്രമത്തിൽ കുൽദീപിന് ക്യാച് നൽകി ഡികോക്ക് (31 പന്തിൽ 39) മടങ്ങി. ദക്ഷിണാഫ്രിക്കയിലേക്ക് ചാഞ്ഞുകൊണ്ടിരുന്ന കളി ഇന്ത്യ തിരിച്ചുപിടിച്ചു. ഡികോക്ക് കളം വിട്ടപ്പോൾ പകരം വന്ന ഡേവിഡ് മില്ലർ ആ താരത്തെ ആലിംഗനം ചെയ്തു. ഒരു പക്ഷേ ആധുനിക ക്രിക്കറ്റിൽ മഹേന്ദ്രസിങ് ധോണി കഴിഞ്ഞാൽ ഏറ്റവും നശീകരണ ശക്തിയുള്ള വിക്കറ്റ് കീപ്പർ ബാറ്ററുടെ അവസാന ട്വന്റി20യാണ് ഇതെന്ന് മില്ലറിന് അറിയാമായിരുന്നിരിക്കും. ഡികോക്കിന്റെയും മില്ലറുടെയും മാർക്രത്തിന്റെയും സ്വപ്നങ്ങൾ പൂവണിഞ്ഞില്ല.
∙ വിമർശകരേ തലതാഴ്ത്തൂ!
വയസ്സൻന്മാരുടെ പട എന്ന് രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും അടങ്ങിയ ഈ ഇന്ത്യൻ ടീമിനെ പരിഹസിച്ചവർക്ക് തലതാഴ്ത്താം. നിങ്ങൾ വയസ്സന്മാർ എന്ന് ആരോപിക്കുന്നവർ അവരുടെ എല്ലാ ദൗർബല്യങ്ങളെയും അതിജീവിച്ചുകൊണ്ട് 130 കോടി വരുന്ന ഇന്ത്യൻ ജനതയ്ക്ക് മതിമറന്ന് ആഹ്ലാദിക്കാനുള്ള വകനൽകി. അവർക്കു ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുക.
രോഹിതും കോലിയും രാജകീയമായി വിടവാങ്ങിയിരിക്കുന്നു, ഒരു വർഷത്തോളം മുൻപ് മരണം മുന്നിൽ കണ്ട ഋഷഭ് പന്ത് ലോക ചാംപ്യനായിരിക്കുന്നു, പിന്നെ ഞാൻ ആദ്യം പറഞ്ഞതു പോലെ കൂവിത്തോൽപ്പിക്കാൻ പലരും നോക്കിയ ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ ത്രിവർണപതാക പാറിപ്പറപ്പിച്ചും ലോകകപ്പ് മെഡൽ കഴുത്തിലണിഞ്ഞും ഞാൻ യഥാർഥ ചാംപ്യനാണെന്ന് ഓരോ വിമർശകരോടും പറഞ്ഞും കഴിഞ്ഞു.