ഒരിക്കലെങ്കിലും ലോകകപ്പ് ഉയർത്താമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങൾക്കു മേൽ വീണ്ടുമൊരു ഇടിത്തീ. ഇത്തവണ അത് ഇന്ത്യയുടെ രൂപത്തിലാണെന്നു മാത്രം. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന ദുർവിധിയിൽനിന്ന് രക്ഷനേടാൻ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് മഴവില്ലിന്റെ നാട്ടിൽനിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നായിരിക്കും ഇനിയൊരു മോചനം? കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ പക്ഷേ, ഒരുപിടി ‘ത്രില്ലിങ്’ ഓർമകൾ സമ്മാനിച്ചാണ് പരിശീലകൻ റോബ് വാൾട്ടറും നായകൻ എയ്ഡൻ മാർക്രവും സഹതാരങ്ങളും ഇത്തവണ വെസ്റ്റിൻഡീസിൽനിന്നു മടങ്ങുന്നത്. അല്ലെങ്കിലും ആർക്കു മറക്കാനാകും ഈ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം! ലോകകപ്പ് കൈവിട്ടു പോയെന്ന് ഒരു തവണയല്ല, ഒട്ടേറെ തവണ ഇന്ത്യയ്ക്കു തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു ഫൈനലിൽ. അവസാനം വരെ പോരാടിയ ദക്ഷിണാഫ്രിക്കയ്ക്കു പക്ഷേ ഇന്ത്യൻ സിംഹഗർജനത്തിനു മുന്നിൽ തോല്‍വി വഴങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. ലോകോത്തര താരങ്ങളുടെ കുറവോ കളി മികവില്ലാത്തതോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രകടനം

ഒരിക്കലെങ്കിലും ലോകകപ്പ് ഉയർത്താമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങൾക്കു മേൽ വീണ്ടുമൊരു ഇടിത്തീ. ഇത്തവണ അത് ഇന്ത്യയുടെ രൂപത്തിലാണെന്നു മാത്രം. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന ദുർവിധിയിൽനിന്ന് രക്ഷനേടാൻ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് മഴവില്ലിന്റെ നാട്ടിൽനിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നായിരിക്കും ഇനിയൊരു മോചനം? കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ പക്ഷേ, ഒരുപിടി ‘ത്രില്ലിങ്’ ഓർമകൾ സമ്മാനിച്ചാണ് പരിശീലകൻ റോബ് വാൾട്ടറും നായകൻ എയ്ഡൻ മാർക്രവും സഹതാരങ്ങളും ഇത്തവണ വെസ്റ്റിൻഡീസിൽനിന്നു മടങ്ങുന്നത്. അല്ലെങ്കിലും ആർക്കു മറക്കാനാകും ഈ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം! ലോകകപ്പ് കൈവിട്ടു പോയെന്ന് ഒരു തവണയല്ല, ഒട്ടേറെ തവണ ഇന്ത്യയ്ക്കു തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു ഫൈനലിൽ. അവസാനം വരെ പോരാടിയ ദക്ഷിണാഫ്രിക്കയ്ക്കു പക്ഷേ ഇന്ത്യൻ സിംഹഗർജനത്തിനു മുന്നിൽ തോല്‍വി വഴങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. ലോകോത്തര താരങ്ങളുടെ കുറവോ കളി മികവില്ലാത്തതോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രകടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കലെങ്കിലും ലോകകപ്പ് ഉയർത്താമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങൾക്കു മേൽ വീണ്ടുമൊരു ഇടിത്തീ. ഇത്തവണ അത് ഇന്ത്യയുടെ രൂപത്തിലാണെന്നു മാത്രം. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന ദുർവിധിയിൽനിന്ന് രക്ഷനേടാൻ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് മഴവില്ലിന്റെ നാട്ടിൽനിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നായിരിക്കും ഇനിയൊരു മോചനം? കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ പക്ഷേ, ഒരുപിടി ‘ത്രില്ലിങ്’ ഓർമകൾ സമ്മാനിച്ചാണ് പരിശീലകൻ റോബ് വാൾട്ടറും നായകൻ എയ്ഡൻ മാർക്രവും സഹതാരങ്ങളും ഇത്തവണ വെസ്റ്റിൻഡീസിൽനിന്നു മടങ്ങുന്നത്. അല്ലെങ്കിലും ആർക്കു മറക്കാനാകും ഈ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം! ലോകകപ്പ് കൈവിട്ടു പോയെന്ന് ഒരു തവണയല്ല, ഒട്ടേറെ തവണ ഇന്ത്യയ്ക്കു തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു ഫൈനലിൽ. അവസാനം വരെ പോരാടിയ ദക്ഷിണാഫ്രിക്കയ്ക്കു പക്ഷേ ഇന്ത്യൻ സിംഹഗർജനത്തിനു മുന്നിൽ തോല്‍വി വഴങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. ലോകോത്തര താരങ്ങളുടെ കുറവോ കളി മികവില്ലാത്തതോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രകടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിക്കലെങ്കിലും ലോകകപ്പ് ഉയർത്താമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങൾക്കു മേൽ വീണ്ടുമൊരു ഇടിത്തീ. ഇത്തവണ അത് ഇന്ത്യയുടെ രൂപത്തിലാണെന്നു മാത്രം. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന ദുർവിധിയിൽനിന്ന് രക്ഷനേടാൻ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് മഴവില്ലിന്റെ നാട്ടിൽനിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നായിരിക്കും ഇനിയൊരു മോചനം? 

കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ പക്ഷേ, ഒരുപിടി ‘ത്രില്ലിങ്’ ഓർമകൾ സമ്മാനിച്ചാണ് പരിശീലകൻ റോബ് വാൾട്ടറും നായകൻ എയ്ഡൻ മാർക്രവും സഹതാരങ്ങളും ഇത്തവണ വെസ്റ്റിൻഡീസിൽനിന്നു മടങ്ങുന്നത്. അല്ലെങ്കിലും ആർക്കു മറക്കാനാകും ഈ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം! ലോകകപ്പ് കൈവിട്ടു പോയെന്ന് ഒരു തവണയല്ല, ഒട്ടേറെ തവണ ഇന്ത്യയ്ക്കു തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു ഫൈനലിൽ. അവസാനം വരെ പോരാടിയ ദക്ഷിണാഫ്രിക്കയ്ക്കു പക്ഷേ ഇന്ത്യൻ സിംഹഗർജനത്തിനു മുന്നിൽ തോല്‍വി വഴങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ.

Manorama Online Creative/ Photo: AFP
ADVERTISEMENT

ലോകോത്തര താരങ്ങളുടെ കുറവോ കളി മികവില്ലാത്തതോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രകടനം ഇങ്ങനെ സംഗ്രഹിക്കാം: ആകെ 9 ടൂർണമെന്റുകൾ (2007–2024), ഒരു ഫൈനൽ (2024), രണ്ട് സെമിഫൈനലുകൾ (2009, 2014). ഏകദിന ലോകകപ്പിലാകട്ടെ 9 ടൂർണമെന്റുകൾ (1992–2023), 5 സെമിഫൈനലുകൾ. ഏകദിന ക്രിക്കറ്റിൽ ഒരിക്കൽപ്പോലും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിലേക്കുള്ള വഴി തുറന്നതുമില്ല. ലോകകപ്പ് എന്ന മോഹവുമായി സ്വന്തം നാട്ടിൽ മാത്രമല്ല, പറന്നിറങ്ങിയ മണ്ണിലെല്ലാം അവർ പരാജയപ്പെട്ടു. ഇത്തവണ കപ്പിനും ചുണ്ടിനുമിടയിലായിരുന്നു ആ നഷ്ടമെന്നു മാത്രം. ഇനി എന്നു നേടും ദക്ഷിണാഫ്രിക്ക ഒരു ലോകകപ്പ്?

∙ ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റം

വർണവിവേചനം അവസാനിച്ചതിനെത്തുടർന്ന് ദക്ഷിണാഫ്രിക്ക ലോകക്രിക്കറ്റിലേക്ക് മടങ്ങിവന്നത് 1991ലാണ്. വർണവിവേചനം മൂലം ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതിനെത്തുടർന്ന് അവർ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയത് 1992ലെ 5–ാം ലോകകപ്പിൽ. ആദ്യ നാലു ലോകകപ്പുകളിൽ (1975–87) അവർക്ക് പങ്കെടുക്കാനായില്ല. 5–ാം ലോകകപ്പോടെ ഏകദിനക്രിക്കറ്റിന്റെ വളർച്ച ഏറക്കുറെ പൂർണതയിലെത്തിയ സമയമായിരുന്നു അത്. ക്രിക്കറ്റിലേക്ക് പണം നിലയ്‌ക്കാതെ ഒഴുകിത്തുടങ്ങി. ഓസ്‌ട്രേലിയൻ വൻകരയിൽ അരങ്ങേറിയ ആദ്യ ലോകകപ്പായിരുന്നു1992ലേത്. 

1992ലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ കെപ്ലർ വെസൽസ് ഒരു മത്സരത്തിനിടെ (Photo by ANNA ZIEMINSKI / AFP)

ന്യൂസീലൻഡും ഓസ്‌ട്രേലിയയും സംയുക്‌തമായി മത്സരങ്ങൾക്ക് വേദിയൊരുക്കി. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം ആദ്യമായി എട്ടിൽനിന്ന് ഉയർന്നു. രൂപത്തിലും ഭാവത്തിലും വ്യത്യസ്‌തത പുലർത്തിയ ലോകകപ്പായിരുന്നു അത്. കളിക്കാരുടെ ജഴ്‌സിയിൽ നിറം ചാർത്തി. പരമ്പരാഗതമായ ചുവപ്പു പന്തുകൾക്ക് പകരം വെളളപ്പന്തുകൾ ഗ്രൗണ്ടിൽ ഒഴുകി നടന്നു. ഫൈനൽ ഉൾപ്പെടെ പല മത്സരങ്ങളും ഡേ- നൈറ്റായി. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഐസിസി മാച്ച് റഫറിമാരെയും നിയമിച്ചു. പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പുതിരിക്കാതെ എല്ലാ രാജ്യങ്ങളും പരസ്‌പരം മത്സരിക്കുന്ന ലീഗ് അടിസ്‌ഥാനത്തിലുള്ള മത്സരങ്ങൾ ക്രമീകരിച്ചു. 

ADVERTISEMENT

∙ 1992: മഴ കണ്ണീർ മഴയായപ്പോൾ

അരങ്ങേറ്റക്കാരുടെ പരിഭ്രമമില്ലാതെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രാഥമിക റൗണ്ടിലെ പ്രകടനങ്ങൾ. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന പ്രാഥമിക റൗണ്ടിൽ ദക്ഷിണാഫ്രിക്ക എട്ടു മൽസരങ്ങളിൽ അഞ്ചിലും വിജയിച്ച് സെമിയിൽ കടന്നു. പക്ഷേ സെമിയിൽ അവരെ കാത്തിരുന്ന ഭൂതം കളിക്കുമപ്പുറമായിരുന്നു. നിർഭാഗ്യം വന്നത് മഴയുടെ രൂപത്തിൽ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ 19 പന്തിൽനിന്ന് 22 റൺസ് എന്ന നിലയിൽ നിൽക്കവേ പെയ്‌ത മഴ ദക്ഷിണാഫ്രിക്കയ്‌ക്ക് കണ്ണീർമഴയായി. മഴയ്‌ക്കുശേഷം പിന്നീട് കളി പുനരാരംഭിക്കുമ്പോൾ അന്നത്തെ മഴനിയമപ്രകാരം ജയിക്കാനുളള ടോട്ടലിലും മാറ്റം വന്നു. 

1992 ഏകദിന ലോകകപ്പിലെ മത്സരങ്ങളിലൊന്നിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കെപ്ലർ വെസ്സലിന്റെ വിക്കറ്റെടുത്ത ഓസ്ട്രേലിയയുടെ ടെറി ആൾഡർമാന്റെയും ടീം അംഗങ്ങളുടെയും ആഹ്ലാദം (Photo by Greg Wood / AFP)

സ്‌റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ ഇങ്ങനെ എഴുതിക്കാണിച്ചു– ഒരു പന്തിൽനിന്ന് 22 റൺസ്. പക്ഷേ ആ പന്തിൽ ഒരു റൺസ് മാത്രമേ ദക്ഷിണാഫിക്കയ്‌ക്ക് നേടാനായുളളൂ. അന്നത്തെ മഴനിയമപ്രകാരം അവരെ 19 റൺസിന് തോൽപ്പിച്ചുകളഞ്ഞു. വിവാദമായ അവസാന ബോൾ എറിയാനായി ഗ്രൗണ്ടിലിറങ്ങിയ ഇംഗ്ലിഷ് താരങ്ങളെ കൂവിവിളിച്ചാണ് മുപ്പതിനായിരം വരുന്ന കാണികൾ എതിരേറ്റത്. മൽസരത്തിൽ തോറ്റെങ്കിലും പ്രതിഷേധം സൂചിപ്പിക്കാനായി ജേതാക്കളെപ്പോലെ ഗ്രൗണ്ടിൽ വിക്ടറി ലാപ് നടത്തിയാണ് ദക്ഷിണാഫ്രിക്ക ഗ്രൗണ്ട് വിട്ടത്. കാണികളുടെ വലിയ കൈയടിയാണ് അന്ന് അവർ നേടിയതും. ‌

∙ 1996: വീണ്ടും തോൽവി, ഇത്തവണയും 19 റൺസിന്

ADVERTISEMENT

1996 ലോകകപ്പിൽ ഇതിഹാസ താരം ഹാൻസി ക്രോണ്യയാണ് ടീമിനെ നയിച്ചത്. ഇക്കുറി മഴയോ മഴനിയമമോ തടസ്സമായില്ല. തോൽവിതന്നെയായിരുന്നു വഴിമുടക്കിയത്. ബ്രയൻ ലാറ വില്ലനായി. കറാച്ചിയിൽ നടന്ന ദക്ഷിണാഫ്രിക്ക– വെസ്‌റ്റിൻഡീസ് ക്വാർട്ടർ ഫൈനലിൽ 94 പന്തിൽ ലാറ നേടിയ 111 റൺസിനു മുന്നിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് അടിപതറി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസിന് കാര്യമായി മുന്നോട്ടുപോകാനായില്ല. ലാറയ്ക്കൊപ്പം ശിവ്‌നരെയ്ൻ ചന്ദർപോൾ നേടിയ 56 റൺസ് മാത്രമായിരുന്നു എടുത്തുപറയാവുന്ന മറ്റൊരു ഇന്നിങ്സ്. 265 ലക്ഷ്യമാക്കി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചതാണ്. 4ന് 186 എന്ന നിലയിൽനിന്നും അവസാന ഓവറിൽ എല്ലാവരും പുറത്ത്. വീണ്ടും 19 റൺസിന്റെ തോൽവി

∙ 1999: ‘ടൈ’ കെട്ടി ഓസ്ട്രേലിയ

1999 ലോകകപ്പ്. ഇത്തവണ ദുരിതം വിതച്ചത് ക്രിക്കറ്റിൽ അപൂർവമായി ഉണ്ടാകുന്ന ‘ടൈ’ എന്ന പ്രതിഭാസമായിരുന്നു. എജ്‌ബാസ്‌റ്റനിൽ നടന്ന സെമിഫൈനൽ. ഹാൻസി ക്രോണ്യയുടെ ദക്ഷിണാഫ്രിക്കയും സ്‌റ്റീവ് വോയുടെ ഓസ്‌ട്രേലിയയും നേർക്കുനേർ. ഏകദിനക്രിക്കറ്റിന്റെ സൗന്ദര്യം അനിശ്‌ചിതത്വമാണെങ്കിൽ അത് ഏറ്റവും ദൃശ്യമായ മൽസരമായിരുന്നു അന്നത്തേത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 213 റൺസിന് കെട്ടുകെട്ടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ പക്ഷേ ഷെയ്‌ൻ വോൺ വെളളംകുടിപ്പിച്ചു. പത്ത് ഓവറിൽ വെറും 29 റൺസുമാത്രം വിട്ടുകൊടുത്ത വോൺ നാലു മുൻനിര ബാറ്റർമാരെയാണ് പറഞ്ഞയച്ചത്. 

ഹാന്‍സി ക്രോണ്യ (File Photo from Archives)

ഒടുവിൽ ഒരു ഓവറും ഒരൊറ്റ വിക്കറ്റും ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ 9 റൺസ് മതി എന്ന നിലവന്നു. അവസാന ജോഡിയായ ക്ലൂസ്‌നറും ഡൊണാൾഡും ക്രീസിൽ. ഫ്‌ളെമിങ്ങിന്റെ ആദ്യ രണ്ടു പന്തുകളും ക്ലൂസ്‌നർ ബൗണ്ടറി കടത്തി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോറും 213 ലെത്തി. സ്‌കോർ ഒപ്പത്തിനൊപ്പം. ജയിക്കാൻ ഇനി ഒരു റൺ മാത്രം. മൂന്നാം പന്തിൽ റണ്ണൊന്നുമില്ല. നാലാം പന്ത് ക്ലൂസ്‌നർ മിഡോണിലേക്ക് തട്ടിവിട്ടു റണ്ണിനായി ഓടി. ധാരണാപിശകുമൂലം മറ്റേ ക്രീസിൽ ഡൊണാൾഡ് ഓടാൻ സമയമെടുത്തു. തുടർന്ന് ഡൊണാൾഡ് റണ്ണൗട്ട് ആവുകയായിരുന്നു. മൽസരം ടൈയായെങ്കിലും സൂപ്പർ സിക്‌സിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ തോൽപിച്ചതിനാൽ ഓസ്‌ട്രേലിയ ഫൈനലിലേക്ക് കടക്കുകയായിരുന്നു. ഇവിടെ ദക്ഷിണാഫ്രിക്കയെ തോൽപിച്ചത് ‘ടൈ’ എന്ന വില്ലൻ.

∙ 2003: ടൈയ്ക്കൊപ്പം ഡക്ക്‌വർത്ത് –ലൂയിസ് നിയമം.

2003ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ പ്രതീക്ഷ വാനോളം. പക്ഷേ മഴയും ഡക്ക്‌വർത്ത് –ലൂയിസ് നിയമവും ടൈയും ഒരുമിച്ചു വില്ലനായെത്തി. നായകൻ ഷോൺ പൊള്ളോക്ക്. സൂപ്പർ സിക്‌സിലേക്കുളള ദക്ഷിണാഫ്രിക്കയുടെ വഴിമുടക്കിയത് ശ്രീലങ്കയായിരുന്നു. വേദി: കിങ്‌സ്‌മെഡ്. ആദ്യം ബാറ്റുചെയ്‌ത ലങ്കയുടെ സ്‌കോർ 268. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട ടോട്ടൽതന്നെ പടുത്തുയർത്തുകയായിരുന്നു. മഴയെത്തുടർന്ന് നാൽപത്തഞ്ചാം ഓവർ പൂർത്തിയാക്കി കളിനിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്‌ടത്തിൽ 229 റൺസിലെത്തി. പക്ഷേ പിന്നെ മഴ മാറിയില്ല. മഴയെത്തുടർന്ന് അംപയർമാർ മൽസരം അവസാനിച്ചതായി പ്രഖ്യാപിച്ചു. ഡക്ക്‌വർത്ത് ലൂയിസ് നിയമം വിജയികളെ നിർണയിച്ചു. 

ഷോൺ പൊള്ളോക്ക് (Photo by ALEXANDER JOE / AFP)

ഡക്ക്‌വർത്ത് –ലൂയിസ് നിയമപ്രകാരം 230 ആയിരുന്നു വിജയലക്ഷ്യം. ഒരു റണ്ണിന്റെ കുറവിൽ മൽസരം ടൈ. മഴയുടെ ലക്ഷണം കണ്ടപ്പോൾത്തന്നെ ഇത് അവസാന ഓവറായേക്കുമെന്ന് ക്രീസിലുണ്ടായിരുന്ന മാർക്ക് ബൗച്ചർ ഏറക്കുറെ ഉറപ്പിച്ചിരുന്നു. അതറിഞ്ഞാണ് മുത്തയ്യ മുരളീധരനെ സിക്‌സറിനു പറത്തിയതും. അവസാന പന്ത് മിഡ് ഓണിലേക്കു കളിച്ച ബൗച്ചറിനു വേണമെന്നു വിചാരിച്ചെങ്കിൽ ഒരു റൺ എടുക്കാമായിരുന്നു. പക്ഷേ ഓടിയില്ല - ഈ തീരുമാനം അവരെ ഒരിക്കൽക്കൂടി ലോകകപ്പിന് പുറത്തേക്കും നയിച്ചു. നേർത്ത മഴയ്‌ക്കുശേഷം കളി പുനഃരാരംഭിക്കും എന്ന ദക്ഷിണാഫ്രിക്കയുടെ മോഹം സഫലമായില്ല. ക്യാപ്‌റ്റൻ പൊള്ളോക്കിന്റെ കണക്കുക്കൂട്ടലായിരുന്നു അന്ന് വില്ലനായത്. 1999ലും 2003ലും കളി അവസാനിക്കുമ്പോൾ ലാൻസ് ക്ലൂസ്‌നർ ക്രീസിലുണ്ടായിരുന്നു എന്നത് യാദൃശ്‌ചികം.

∙ 2007: വീണ്ടും ഓസിസ്, മഗ്രോയും ടെയ്റ്റും വില്ലൻമാർ

2007 ലോകകപ്പിൽ നിർഭാഗ്യം വന്നത് തോൽവിയുടെ രൂപത്തിലാണ്. നായൻ ഗ്രെയിം സ്മിത്ത്. അന്ന് സെമി വരെ തുഴഞ്ഞെത്തിയെങ്കിലും അടിയറവു പറഞ്ഞത് ഓസീസ് പടയുടെ മുന്നിലാണ്. സൂപ്പർ– 8 ഘട്ടത്തിൽ, കുഞ്ഞൻമാരായ ബംഗ്ലദേശിനുമുന്നിൽ വരെ തോൽവി ഏറ്റുവാങ്ങിയെങ്കിലും സെമിയിലേക്ക് കടന്നുകൂടി. പക്ഷേ സെമിയിൽ ഓസീസ് ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് പുറത്താക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക പതറി. ഗ്ലെൻ മഗ്രോയും ഷോൺ ടെയ്‌റ്റും ചേർന്ന് പിഴുതെറിഞ്ഞത് ഏഴ് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകളാണ്. 44–ാം ഓവറിൽ 149ന് പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 32–ാം ഓവറിൽ വിജയം കുറിച്ചു.

2007 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനൽ മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ല്യേഴ്സ് (Photo by ADRIAN DENNIS / AFP)

∙ 2011: ക്വാർട്ടറിൽ ചിറകരിച്ച് കിവീസ്

ആതിഥേയരും ആ ലോകകപ്പിന്റെ ജേതാക്കളുമായ ഇന്ത്യയെപ്പോലും തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക അത്തവണ ക്വാർട്ടർ ഫൈനലിൽ കടന്നത്. ധാക്കയിൽ നടന്ന ക്വാർട്ടറിൽ ന്യൂസീലൻഡിനോട് 49 റൺസിന്റെ തോൽവി. കിവീസ് നേടിയത് 221 റൺസ്. നിസ്സാരമെന്ന് തോന്നിച്ച ടോട്ടൽ പിന്തുടരുമ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റി. 44–ാം ഓവറിൽ ദക്ഷിണാഫ്രിക്ക 172ന് പുറത്ത്. ഫൈനൽ കാണാതെ ഒരിക്കൽക്കൂടി പുറത്തേക്ക്. നാലു വിക്കറ്റുകൾ വീഴ്ത്തിയ ജേക്കബ് ഓറവും മൂന്ന് വിക്കറ്റ് നേടി നഥാൻ മക്കെല്ലവും ഗ്രെയിം സ്മിത്തിന്റെ ദക്ഷിണാഫ്രിക്കയെ പറഞ്ഞയച്ചു.

∙ 2015: വീണ്ടും മഴയുടെ ചതി

സെമിയിൽ കടന്ന ദക്ഷിണാഫ്രിക്കയെ ഇക്കുറി ചതിച്ചത് ഇന്നിങ്‌സിനിടയിൽ പെയ്‌ത മഴയും ഡക്ക്‌വർത്ത് ലൂയിസ് നിയമവും. എതിരാളികൾ ന്യൂസീലൻഡ്. ഓക്ക്‌ലൻഡ് ഈഡൻ പാർക്കിൽ നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്‌തത് ദക്ഷിണാഫ്രിക്ക. 38–ാം ഓവറിൽ മഴ വില്ലനായി. തുടർന്ന് ഏഴ് ഓവറുകൾ വെട്ടിച്ചുരുക്കി. ബാക്കി വന്ന അഞ്ച് ഓവറുകളിൽ ദക്ഷിണാഫ്രിക്ക നേടിയത് 65 റൺസ്. സ്‌കോർ 43 ഓവറിൽ അഞ്ചിന് 281. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ആതിഥേയരായ കിവികൾക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 43 ഓവറിൽ 298 റൺസ്. 

2011 ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക മത്സരത്തിൽനിന്ന് (Photo by DESHAKALYAN CHOWDHURY / AFP)

അവസാന ഓവറിൽ ഡെയ്‌ൽ സ്‌റ്റെയ്‌ൻ പന്തെറിയാനെത്തുമ്പോൾ ന്യൂസീലൻഡിനു ജയിക്കാൻ വേണ്ടത് 12 റൺസ്. അവസാന രണ്ടു പന്തിൽ ന്യൂസീലൻഡിനു വേണ്ടത് അഞ്ചു റൺസ്. അഞ്ചാം പന്തിൽ ഗ്രാൻഡ് എലിയട്ടിന്റെ സിക്‌സർ ലോങ്‌ഓണിലൂടെ ഗാലറിയിലേക്ക്. കിവീസ് ഫൈനലിലേക്കും ദക്ഷിണാഫ്രിക്ക പുറത്തേക്കും. അവസാന മൂന്നു ഓവറുകളിൽ ദക്ഷിണാഫ്രിക്ക വരുത്തിയ ഫീൽഡിങ് പിഴവുകൾ കിവി ബാറ്റർമാർക്ക് ജീവൻ തിരിച്ചുനൽകിയത് പല തവണ. മഴനിയമപ്രകാരം ഫലം നിർണയിച്ച ആ മൽസരത്തൽ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് തോൽവി

∙ 2019: നിറം കെട്ട ടൂർണമെന്റ്

പ്രാഥമിക റൗണ്ടിൽ മൂന്ന് മൽസരങ്ങൾമാത്രം ജയിച്ച ദക്ഷിണാഫ്രിക്ക അത്തവണ ദയനീയ പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവച്ചത്. ടൂർണമെന്റിലെ ആദ്യ മൂന്ന് മൽസരങ്ങളിലും തോറ്റത് ഫാഫ് ഡുപ്ലെസിക്കും കൂട്ടർക്കും വലിയ തിരിച്ചടിയായി. പ്രാഥമിക റൗണ്ടിലെ അവസാന മൽസരത്തിൽ ഓസ്ട്രേലിയയെ 10 വിക്കറ്റിന് തോൽപിച്ചതുമാത്രമായിരുന്നു ആശ്വാസം

∙ 2023: വീണ്ടും ഓസ്ട്രേലിയ വില്ലൻ

ദക്ഷിണാഫ്രിക്കയുടെ ദുർവിധിക്കു മാറ്റമില്ല; ഓസ്ട്രേലിയയുടെ വിജയക്കുതിപ്പിനും! കൊൽക്കത്തയിൽ നടന്ന സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തോൽപിച്ച് ഓസ്ട്രേലിയ തങ്ങളുടെ എട്ടാം ഏകദിന ലോകകപ്പ് ഫൈനലിലേക്കാണ് കുതിച്ചത്. നോക്കൗട്ട് ദുരന്തങ്ങൾ തനിയാവർത്തനം പോലെ നേരിടേണ്ടി വന്ന ദക്ഷിണാഫ്രിക്ക ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയോടു തോറ്റത് മൂന്നാം തവണ. സ്കോർ: ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 212ന് പുറത്ത്. ഓസ്ട്രേലിയ 47.2 ഓവറിൽ 7ന് 215. 

2023 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം (Photo by Money SHARMA / AFP)

ഇരുണ്ടുമൂടിയ ആകാശമായിരുന്നു അന്ന് കൊൽക്കത്തയിലേത്. എപ്പോൾ വേണമെങ്കിലും മഴ പെയ്തേക്കാമെന്ന അവസ്ഥ. പക്ഷേ, ആദ്യം ഇടിച്ചുകുത്തിപ്പെയ്തത് ഓസ്ട്രേലിയയുടെ പേസ് ബോളർമാരാണ്. ഡേവിഡ് മില്ലർ (101) ഒഴികെ മറ്റെല്ലാ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരും പേസ് മഴയിൽ നനഞ്ഞുകുതിർന്നതോടെ ഓസ്ട്രേലിയയ്ക്കു കാര്യങ്ങൾ എളുപ്പമായി. എന്നാൽ, അതേ നാണയത്തിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരും തിരിച്ചടിച്ചതോടെ ഈഡൻ ഗാർഡൻസ്  സാക്ഷിയായത് ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും മികച്ച ത്രില്ലർ പോരാട്ടങ്ങളിലൊന്നിന്. പക്ഷേ സെമിയിൽ വീണ്ടും മഴവില്ലിന്റെ നാട്ടുകാർക്ക് അടിപതറി. ഫൈനലിൽ കടന്ന ഓസ്ട്രേലിയ ആതിഥേയരായ ഇന്ത്യയെ തോൽപിച്ച് കപ്പും നേടി.

∙ ട്വന്റി20യിലും രക്ഷയില്ല!

ട്വന്റി 20 ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ പിന്തുടർന്ന് ദുർഭൂതം. മൂന്നു തവണ സെമിയിൽ കടന്നെങ്കിലും രണ്ടു തവണ അടിതെറ്റി. ഇക്കുറി ഫൈനലിലേക്ക് ടിക്കറ്റെടുത്തെങ്കിലും കലാശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ അടിയറവു പറഞ്ഞു. ഇനി പ്രതീക്ഷ 2026ൽ. ശ്രീലങ്കയും ഇന്ത്യയും സംയുക്ത വേദിയൊരുക്കുന്ന ട്വന്റി 20 ലോകകപ്പിൽ. ട്വന്റി 20 ലോകകപ്പുകളിലെ ദക്ഷിണാഫ്രിക്കയുടെ തോൽവിയുടെ വഴികൾ ഇങ്ങനെയായിരുന്നു.

∙ 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിന് വേദിയൊരുക്കിയത് ദക്ഷിണാഫ്രിക്ക. പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ചാംപ്യൻമാരായി സൂപ്പർ 8ലേക്ക്. ഇന്ത്യയും ന്യൂസീലൻഡും ആതിഥേയരും ഒരേ പോയിന്റുകളുമായി മുന്നേറിയെങ്കിലും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പുറത്ത്. സൂപ്പർ 8ലെ അവസാന മൽസരത്തിൽ ഇന്ത്യയോടാണ് അടിയറവു പറഞ്ഞത്. നിസ്സാരമെന്നു തോന്നിക്കുന്ന ഇന്ത്യൻ സ്‌കോറിനുമുന്നിൽ ദക്ഷിണാഫ്രിക്ക അടിയറവു പറഞ്ഞപ്പോൾ സ്വന്തം നാട്ടുകാരുടെ മുന്നിൽ ചാംപ്യൻമാരാകാമെന്ന സ്വപ്‌നമാണ് പൊലിഞ്ഞത്.

2009 ലോകകപ്പ് ട്വന്റി20 സെമിയിൽ അഫ്രീദിയുടെ പന്തിൽ ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ല്യേഴ്സ് പുറത്തായപ്പോൾ പാക്കിസ്ഥാൻ ടീമിന്റെ ആഹ്ലാദം (Photo by PAUL ELLIS / AFP)

∙ 2009ലെ ട്വന്റി20 ലോകകപ്പിലും നിർഭാഗ്യം ദക്ഷിണാഫ്രിക്കയെ പിന്തുടർന്നു. ഇക്കുറി വിലങ്ങുതടിയായത് പാക്കിസ്‌ഥാൻ. ഒരു മൽസരം പോലും തോൽക്കാതെ സെമി വരെ കടന്ന ദക്ഷിണാഫ്രിക്ക സെമിയിൽ പുറത്ത്. നോട്ടിങ്ങാമിലെ ട്രെൻബ്രിജ് സ്‌റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ലക്ഷ്യം ഏഴു റൺസ് അകലെ പാളി. ബാറ്റിങ്ങിലും (34 പന്തിൽ 51 റൺസ്) ബോളിങ്ങിലും (നാലോവറിൽ 16 റൺസിന് രണ്ട് വിക്കറ്റുകൾ) ഒരു പോലെ തിളങ്ങിയ ഷഹീദ് അഫ്രീദിയാണ് ഇക്കുറി വില്ലനായത്. കറുത്ത ഭൂഖണ്ഡത്തിലേക്ക് ഒരിക്കലെങ്കിലും ലോകകപ്പ് എത്തിക്കാമെന്ന ദക്ഷിണാഫ്രിക്കൻ മോഹം ഇതോടെ ഒടുങ്ങി.

∙ 2010 ട്വന്റി20 ലോകകപ്പിൽ വില്ലനായത് നെറ്റ് റൺറേറ്റ്. ടൂർണമെന്റിൽ മികച്ച തുടക്കം കിട്ടി ദക്ഷിണാഫ്രിക്ക സൂപ്പർ8 ഘട്ടത്തിൽ കടന്നെങ്കിലും സെമി കാണാതെ പുറത്തായി. സൂപ്പർ8ൽ മൂന്ന് കളിയിൽനിന്ന് ആകെ ഒരു ജയം. അന്ന് പാക്കിസ്‌ഥാനും ഇതേ പോയിന്റ് മാത്രമേ നേടാനായുള്ളൂ. പക്ഷേ നെറ്റ് റൺറേറ്റിൽ ദക്ഷിണാഫ്രിക്ക പാക്കിസ്‌ഥാനേക്കാൾ ഏറെ പിന്നിലായി. ഇതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പുറത്ത്, പാക്കിസ്‌ഥാൻ സെമിയിലും.

∙ 2011ൽ ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്കയ്‌ക്ക് കാലിടറി. ഇക്കുറി ക്വാർട്ടർ ഫൈനലിൽ ന്യൂസീലൻഡിനോട്. നിസ്സാരമെന്ന് തോന്നിച്ച ടോട്ടൽ പിന്തുടരുമ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പതറി. ദക്ഷിണാഫ്രിക്ക ഫൈനൽ കാണാതെ ഒരിക്കൽക്കൂടി പുറത്തേക്ക്.

∙ 2012ലെ ട്വന്റി 20 ലോകകപ്പിൽ രണ്ടു വിജയവുമായി തുടങ്ങിയ ദക്ഷിണാഫ്രിക്ക അടുത്ത മൂന്ന് മൽസരങ്ങളും തോറ്റു. ഇതിൽ അവസാന മൽസരം ഇന്ത്യയോട് തോറ്റത് വെറും 1 റൺസിന്!

മുംബൈയിൽ ഇന്ത്യ– ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിന്റെ ലൈവ് സ്ക്രീനിങ്ങിനിടെ സ്ക്രീനിൽ വിരാട് കോലിയുടെ ചിത്രം തെളിഞ്ഞപ്പോൾ (Photo by Indranil Mukherjee / AFP)

∙ 2014ലെ ട്വന്റി 20 ലോകകപ്പിൽ സെമിയിൽ കടന്ന ദക്ഷിണാഫ്രിക്ക തോറ്റത് ഇന്ത്യയോട്. അന്ന് വില്ലനായത് വിരാട് കോലി നേടിയ 72 റൺസ്. ആ സ്കോർ അവരെ തോൽപിക്കാൻ ധാരാളമായിരുന്നു.

∙ 2016, 21, 22: ‘സൂപ്പർ’ തോൽവിയിൽ ഹാട്രിക്ക്: തുടർച്ചയായി മൂന്നു തവണ സൂപ്പർ റൗണ്ടിലേക്ക് കടന്നെങ്കിലും (2016, 21, 22) അടുത്ത പടി കയറാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. മൂന്നു തവണയും സെമി കാണാതെ പുറത്തേക്ക്. 2024ൽ ലോകകപ്പിനു തൊട്ടടുത്തു വച്ച് ഇന്ത്യ ആ സ്വപ്നം വീണ്ടും തല്ലിക്കെടുത്തുകയും ചെയ്തു. ഇത്തവണ വില്ലനായതും വിരാട് കോലിയുടെ 76 റൺസായിരുന്നു. ഒപ്പം ജസ്‌പ്രീത് ബുമ്റ‌യുടെയും ഹാർദിക് പാണ്ഡ്യയുടെയും അർഷ്‌ദീപ് സിങ്ങിന്റെയും, അവസാന ഓവറുകളിലെ അസാധാരണ ബോളിങ് പ്രകടനവും.

English Summary:

The Ill-Fated History of South Africa's World Cup Cricket Losses