ട്വന്റി 20 ക്രിക്കറ്റിലെ പുതിയ രാജാക്കൻമാർ അവതരിച്ചുകഴിഞ്ഞു. ജൂൺ 29ന് വെസ്റ്റിൻഡീസിലെ ബാർബഡോസിലെ കെൻസിങ്ടൻ ഓവലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ആ കിരീടധാരണം. ഇതോടെ നിശ്ചിത ഓവർ ക്രിക്കറ്റിലെ ഒരു പ്രധാന നാഴികക്കല്ല് കൂടി ഇന്ത്യൻ ക്രിക്കറ്റ് സ്വന്തമാക്കി. ക്രിക്കറ്റിൽ രണ്ടു തവണ വീതം ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും നേടിയ ടീമുകളുടെ പട്ടികയിൽ ഇനി മുതൽ ഇന്ത്യയ്ക്കുമുണ്ട് (ഏകദിന ലോകകപ്പുകൾ: 1983, 2011, ട്വന്റി20 ലോകകപ്പുകൾ: 2007, 2024) മിന്നും സ്ഥാനം. നേരത്തേ വെസ്റ്റിൻഡീസ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു (ഏകദിന ലോകകപ്പുകൾ: 1975, 79, ട്വന്റി20 ലോകകപ്പുകൾ: 2012, 2016). ഇന്ത്യയ്ക്ക് രണ്ടാമതൊരു ട്വന്റി20 ലോകകിരീടത്തിനായി 17 വർഷവും, 9 ടൂർണമെന്റുകളും കാത്തിരിക്കേണ്ടി വന്നു. 2007ലായിരുന്നു പ്രഥമ ട്വന്റി20 ലോകകപ്പ് ചാംപ്യൻപട്ടം ഇന്ത്യ ഒപ്പം കൂട്ടിയത്. ഏകദിന ക്രിക്കറ്റിലെ വലിയ ഇടവേളയും ഇന്ത്യയുടെ പേരിലാണ് – നീണ്ട 27 വർഷങ്ങൾ (1983–2011). ഫുട്ബോളിൽ ഏറ്റവും കൂടുതൽ കാലത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് സ്വന്തമാക്കുന്ന രാജ്യം എന്ന ബഹുമതി ഇറ്റലിക്ക് അവകാശപ്പെട്ടതാണ്. 1938ൽ കിരീടം നേടിയതിനുശേഷം വീണ്ടും അവർ ജേതാക്കളാകുന്നത് 1982ൽ മാത്രം. 44 വർഷത്തെ ഇടവേളയ്ക്കുശേഷം ഒരു ടീം ഫുട്ബോൾ ലോകകപ്പ് വീണ്ടെടുത്തതും റെക്കോർഡായിരുന്നു. റെക്കോർഡുകൾ ഇങ്ങനെ നീളുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ചില നേട്ടങ്ങൾ തന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. ഹിറ്റ്മാൻ രോഹിതിന്റെ പേരിനുനേരെ ചില റെക്കോർഡുകൾ പിറന്നപ്പോൾ കടപുഴകിയത് പെലെ, മെസ്സി, കഫു, സച്ചിൻ തെൻഡുൽക്കർ, ഇമ്രാൻ ഖാൻ തുടങ്ങിയ ഇതിഹാസങ്ങളുടെ പേരിലുള്ള ചില റെക്കോർഡുകൾകൂടിയാണ്. അതെങ്ങനെയാണ് ഫുട്ബോൾ റെക്കോർഡുകളും ക്രിക്കറ്റ് റെക്കോർഡുകളും കൂട്ടിക്കെട്ടാനാവുക?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്വന്റി20 ക്രിക്കറ്റിലെ പുതിയ രാജാക്കൻമാർ അവതരിച്ചുകഴിഞ്ഞു. ജൂൺ 29ന് വെസ്റ്റിൻഡീസിലെ ബാർബഡോസിലെ കെൻസിങ്ടൻ ഓവലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ആ കിരീടധാരണം. ഇതോടെ നിശ്ചിത ഓവർ ക്രിക്കറ്റിലെ ഒരു പ്രധാന നാഴികക്കല്ല് കൂടി ഇന്ത്യൻ ക്രിക്കറ്റ് സ്വന്തമാക്കി. ക്രിക്കറ്റിൽ രണ്ടു തവണ വീതം ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും നേടിയ ടീമുകളുടെ പട്ടികയിൽ ഇനി മുതൽ ഇന്ത്യയ്ക്കുമുണ്ട് (ഏകദിന ലോകകപ്പുകൾ: 1983, 2011, ട്വന്റി20 ലോകകപ്പുകൾ: 2007, 2024) മിന്നും സ്ഥാനം. നേരത്തേ വെസ്റ്റിൻഡീസ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു (ഏകദിന ലോകകപ്പുകൾ: 1975, 79, ട്വന്റി20 ലോകകപ്പുകൾ: 2012, 2016). ഇന്ത്യയ്ക്ക് രണ്ടാമതൊരു ട്വന്റി20 ലോകകിരീടത്തിനായി 17 വർഷവും, 9 ടൂർണമെന്റുകളും കാത്തിരിക്കേണ്ടി വന്നു.

2007ലായിരുന്നു പ്രഥമ ട്വന്റി20 ലോകകപ്പ് ചാംപ്യൻപട്ടം ഇന്ത്യ ഒപ്പം കൂട്ടിയത്. ഏകദിന ക്രിക്കറ്റിലെ വലിയ ഇടവേളയും ഇന്ത്യയുടെ പേരിലാണ് – നീണ്ട 27 വർഷങ്ങൾ (1983–2011). ഫുട്ബോളിൽ ഏറ്റവും കൂടുതൽ  കാലത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് സ്വന്തമാക്കുന്ന രാജ്യം എന്ന ബഹുമതി ഇറ്റലിക്ക് അവകാശപ്പെട്ടതാണ്. 1938ൽ കിരീടം നേടിയതിനുശേഷം വീണ്ടും അവർ ജേതാക്കളാകുന്നത് 1982ൽ മാത്രം. 44 വർഷത്തെ  ഇടവേളയ്ക്കുശേഷം ഒരു ടീം ഫുട്ബോൾ ലോകകപ്പ് വീണ്ടെടുത്തതും റെക്കോർഡായിരുന്നു. റെക്കോർഡുകൾ ഇങ്ങനെ നീളുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ചില നേട്ടങ്ങൾ തന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. ഹിറ്റ്മാൻ രോഹിതിന്റെ പേരിനുനേരെ ചില റെക്കോർഡുകൾ പിറന്നപ്പോൾ കടപുഴകിയത് പെലെ, മെസ്സി, കഫു, സച്ചിൻ തെൻഡുൽക്കർ, ഇമ്രാൻ ഖാൻ തുടങ്ങിയ ഇതിഹാസങ്ങളുടെ പേരിലുള്ള ചില റെക്കോർഡുകൾകൂടിയാണ്. അതെങ്ങനെയാണ് ഫുട്ബോൾ റെക്കോർഡുകളും ക്രിക്കറ്റ് റെക്കോർഡുകളും കൂട്ടിക്കെട്ടാനാവുക?

ഫുട്ബോൾ ഇതിഹാലം പെലെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും (File Photo by Dibyangshu SARKAR / AFP)
ADVERTISEMENT

∙ പെലെ, കഫു, പിന്നെ രോഹിത് ശർമ

ഫുട്ബോൾ ചക്രവർത്തി സാക്ഷാൽ പെലെയെ കടത്തിവെട്ടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ! അതെന്താ സംഭവം? ബ്രസീലിന്റെ ഇതിഹാസ താരം കഫുവിനൊപ്പമാണ് ഇനി രോഹിത് ശർമയുടെ സ്ഥാനം. കഴിഞ്ഞ ദിവസം ബാർബഡോസിൽ ആവേശം നിറച്ച കലാശക്കൊട്ടിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി രോഹിത് ശർമ ട്വന്റി20 ലോകകപ്പ് ഉയർത്തിയപ്പോൾ, ഫുട്ബോളിൽ ബ്രസീലിയൻ ഇതിഹാസങ്ങൾ കുറിച്ച റെക്കോർഡുകൾക്കുമേലെയാണ് കയറിയിരുന്നത്. ട്വന്റി20 ലോകകപ്പ് കിരീടനേട്ടങ്ങളിൽ രണ്ടു തവണയാണ് രോഹിത് ശർമ പങ്കാളിയായത്– ഒരിക്കൽ താരമായും (2007) പിന്നീട് നായകനായും (2024). ഇതുകൂടാതെ 2014ൽ റണ്ണർ അപ്പായ ഇന്ത്യൻ ടീമിലും രോഹിത് ഉണ്ടായിരുന്നു. 

ബ്രസീൽ താരം കഫു 2002ലെ ഫിഫ ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നു (File Photo by ANTONIO SCORZA / AFP)

ഫുട്ബോൾ ലോകകപ്പിൽ കൂടുതൽ ഫൈനലുകൾ കളിച്ച താരം ബ്രസീലിന്റെ കഫുവാണ്: മൂന്നു തവണ (1994, 98, 2002). ഇതിൽ 1994ൽ ബ്രസീൽ കപ്പടിച്ചപ്പോൾ 1998ൽ ഫ്രഞ്ച് പടയോട് പരാജയപ്പെടുകയായിരുന്നു. എന്നാൽ നാലു വർഷങ്ങൾക്കുശേഷം ഏഷ്യ വേദിയൊരുക്കിയ ആദ്യ ലോകകപ്പിൽ കഫു കിരീടം ഉയർത്തി. അന്ന് മഞ്ഞപ്പടയുടെ നായകൻ കഫു ആയിരുന്നു. അങ്ങനെ ലോകകപ്പ് നേടിയ ടീമിൽ അംഗം (1994), റണ്ണർ അപ്പായ ടീമിൽ അംഗം (1998), ജേതാക്കളായ ടീമിന്റെ നായകൻ (2002) എന്ന പാറ്റേണിൽ കഫു മൂന്ന് ലോകകപ്പ് ഫൈനലുകളിൽ പന്തു തട്ടി.

പെലെ (File Photo by HELAYNE SEIDMAN/ AFP)

ഇതിനു സമാനമായ കഥയാണ് രോഹിത് ശർമയുടേതും. 2007ലെ പ്രഥമ ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗം, 2014ൽ ഫൈനലിൽ പരാജയപ്പെട്ട ടീമിൽ അംഗം, പിന്നെ 2024 ലോകകപ്പ് ഉയർത്തിയ ടീം ഇന്ത്യയുടെ വിജയനായകൻ. അങ്ങനെ കഫുവിനൊപ്പം നമ്മുടെ രോഹിത് ശർമയും ചരിത്രത്തിലേക്ക് കടന്നു. പെലെയുടെ പേരിനൊപ്പം മൂന്ന് ലോകകപ്പ് കിരീടങ്ങൾ (1958, 62, 70)  അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം 1958, 70 ലോകകപ്പുകളിലെ ഫൈനലുകളിൽ മാത്രമാണ് കളിച്ചത്. 1962ൽ ബ്രസീൽ രണ്ടാം തവണ കപ്പ് നേടിയെങ്കിലും പരുക്കിനെത്തുടർന്ന് പെലെ തുടർന്നുള്ള മൽസരങ്ങളിൽ കളിച്ചില്ല.

ADVERTISEMENT

∙ മെസ്സിക്ക് പിന്നാലെയും!

2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിനുളള പകരം വീട്ടൽ കൂടിയായി രോഹിത്തിന് ട്വന്റി20 ലോകകപ്പ് കിരീടം. ഈ നേട്ടത്തിന് ഇതിഹാസതാരം ലയണൽ മെസ്സിയുടെ അർജന്റീനയുമായി  സമാനതകളേറെ. 2014ൽ ഫൈനലിൽ കടന്നെങ്കിലും മെസ്സിയുടെ അർജന്റീന ജർമനിയോട് തോൽക്കുകയായിരുന്നു. അതിനുള്ള പകരം വീട്ടലായി ഖത്തറിൽ ഫ്രാൻസിനെ തോൽപിച്ച് മെസ്സി 2022 കിരീടം ചൂടിയത്. ഇന്ത്യയുടെയും അർജന്റീനയുടെയും ഫൈനലുകൾക്കും സമാനതകളേറെ. പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന അന്ന് കിരീടം ചൂടിയതെങ്കിൽ അവസാന ഓവറിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ജേതാക്കളായത്.

കൂടുതൽ ഇടവേളകളുടെ വ്യത്യാസത്തിൽ ഏതെങ്കിലും കായികവിഭാഗത്തിൽ രണ്ടു തവണ ലോകകപ്പ് ടീമിലുള്ളതിന്റെ ലോക റെക്കോർഡും ഇനി രോഹിത് ശർമയ്ക്ക് അവകാശപ്പെട്ടതാണ്. 2007 ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ രോഹിത് ശർമ കളിക്കുമ്പോൾ പ്രായം 20 വയസ്സ്. വീണ്ടും ഒരു കിരീടത്തിനായി രോഹിത്തിന് കാത്തിരിക്കേണ്ടി വന്നത് 17 വർഷം

∙ സ്റ്റീവ് വോ, പോണ്ടിങ്, മിയാസ, രോഹിത്

രോഹിതിനെപ്പോലെ ഒരു തവണ ടീം അംഗമായും പിന്നീട് നായകനായും കപ്പടിച്ചവർ ഫുട്ബോളിലുണ്ട്. ഗിസെപ്പെ മിയാസ (ഇറ്റലി: ടീം അംഗം: 1934, നായകൻ: 1938), ബെല്ലിനി (ബ്രസീൽ: നായകൻ–1958, ടീം അംഗം: 1962), മൗറോ റാമോസ് (ടീം അംഗം–1958, നായകൻ– 1962), കഫു (ബ്രസീൽ–ടീം അംഗം: 1994, നായകൻ: 2002), ഡാനിയൽ പാസെറെല്ല (അർജന്റീന:നായകൻ– 1978, ടീം അംഗം–1986). ഏകദിന ക്രിക്കറ്റിൽ ഈ ഭാഗ്യം കൈവരിച്ചവർ ഇവരാണ്: സ്റ്റീവ് വോ (ടീം അംഗം–1987, നായകൻ–1999), റിക്കി പോണ്ടിങ് (ടീം അംഗം– 1999, നായകൻ–2003, 2007), മൈക്കൽ ക്ലാർക്ക് (ടീം അംഗം– 2007, നായകൻ–2015), പാറ്റ് കമ്മിൻസ് (ടീം അംഗം– 2015, നായകൻ–2023). ട്വന്റി20 ലോകകപ്പിലാകട്ടെ രണ്ടു തവണ ലോകകപ്പ് നേടിയപ്പോഴും വെസ്റ്റിൻഡീസിന്റെ നായകൻ ഡാരൻ സമിയായിരുന്നു (2012, 16).

ADVERTISEMENT

‍∙ മുരളീധരൻ, മഗ്രോ, രോഹിത്...

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ റിക്കി പോണ്ടിങ്ങിന്റെയും ഗ്ലെൻ മഗ്രോയുടെയും ഒരു റെക്കോർഡിലുമുണ്ട് കൗതുകം. ഇരുവരും നാല് ലോകകപ്പ് ഫൈനലുകളിൽ കളിച്ചിട്ടുണ്ട് (1996, 99,2003, 2007). ഇതിൽ 1996ൽ ഓസീസ് ശ്രീലങ്കയോട് ദയനീയമായി പരാജയപ്പെട്ടെങ്കിലും 1999, 2003, 2007 കിരീടങ്ങൾ കംഗാരുവിന്റെ നാട്ടുകാർക്ക് അവകാശപ്പെട്ടതായിരുന്നു. ഇതിൽ 2003, 2007 ടൂർണമെന്റുകളിൽ പോണ്ടിങ് തന്നെയായിരുന്നു അവരുടെ നായകനും.

1999ലെ ഏകദിന ലോകകപ്പ് കിരീടം ഉയർത്തുന്ന ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ (File Photo by GABRIELE CHAROTTE / AFP)

ഇനി ഏകദിന ലോകകപ്പ് കൂടി കൂട്ടിയാൽ രോഹിതിന്റെ നിശ്ചിത ഓവർ ക്രിക്കറ്റ് ഫൈനലുകളുടെ എണ്ണവും നാലാകും (ഏകദിനം: 2023, ട്വന്റി20: 2007, 2014, 2024). ഇതിൽ സ്വന്തം നാട്ടിൽ നടന്ന 2023 ലോകകപ്പിലും ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും രോഹിത് ആയിരുന്നു ഇന്ത്യൻ നായകൻ. ഇതേ പോലെ നാലു ഫൈനലുകൾ കളിച്ച താരമാണ് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നിർ മുത്തയ്യ മുരളീധരൻ (ഏകദിനം: 1996, 2007, 2011, ട്വന്റി20: 2009).

∙ ഇരട്ടക്കിരീടം, ഒപ്പം വിൻഡീസ് താരങ്ങൾ

കഴിഞ്ഞ ദിവസം ട്വന്റി20 ലോകകപ്പ് ഏറ്റുവാങ്ങിയപ്പോൾ നായകൻ രോഹിത് ശർമ മറ്റൊരു നേട്ടവും സ്വന്തമാക്കി. രണ്ടു തവണ ട്വന്റി20 കിരീടനേട്ടങ്ങളിൽ പങ്കാളിയായതിന്റെ റെക്കോർഡിലേക്കാണ് രോഹിത്  നടന്നു കയറിയത് (2007, 2024). നേരത്തേ വെസ്റ്റിൻഡീസിന്റെ ഡാരൻ സമി, ഡ്വെയ്ൻ ബ്രാവോ, ക്രിസ് ഗെയ്‌ൽ, ദിനേശ് രാംദിൻ, മർലൺ സാമുവൽസ്, ആന്ദ്രെ റസ്സൽ, ലെൻഡ്‌ൽ സിമ്മൺസ്, സാമുവൽ ബദ്രി, ജോൺസൻ ചാൾസ്, സുനിൽ നരെയ്‌ൻ (2012, 2016) എന്നിവർ രണ്ടു തവണ ജേതാക്കളായ ടീമിൽ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ കരിബീയൻ നാടുകളിൽ നിന്നല്ലാതെ ഇരട്ട നേട്ടം കൈവരിച്ച ഏക താരം എന്ന ബഹുമതിയാണ് രോഹിത്ത് ശർമ സ്വന്തമാക്കിയത്.  

2011ലെ ലോകകപ്പ് മത്സരത്തിൽ സച്ചിൻ തെൻഡുൽക്കറും റിക്കി പോണ്ടിങും (File Photo by INDRANIL MUKHERJEE / AFP)

∙ സ്റ്റീവ് വോ, ടോം മൂഡി, രോഹിത് ശർമ

കൂടുതൽ ഇടവേളകളുടെ വ്യത്യാസത്തിൽ ഏതെങ്കിലും കായികവിഭാഗത്തിൽ രണ്ടു തവണ ലോകകപ്പ് ടീമിലുള്ളതിന്റെ ലോക റെക്കോർഡും ഇനി രോഹിത് ശർമയ്ക്ക് അവകാശപ്പെട്ടതാണ്. 2007 ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ രോഹിത് ശർമ കളിക്കുമ്പോൾ പ്രായം 20 വയസ്സ്. വീണ്ടും ഒരു കിരീടത്തിനായി രോഹിത്തിന് കാത്തിരിക്കേണ്ടി വന്നത് 17 വർഷം, 9 ടൂർണമെന്റുകൾ. കായികചരിത്രത്തിൽ വീണ്ടും ലോകകിരീടം ചൂടാൻ ഇത്രയേറെ ‘ഗ്യാപ്’ മറ്റൊരു താരത്തിനും വേണ്ടിവന്നിട്ടില്ല. 1987ൽ ഏകദിന ലോകകപ്പ് നേടിയത് അലൻ ബോർഡറുടെ ഓസ്ട്രേലിയ. അതേ ഓസീസ് വീണ്ടും കിരീടം ഉയർത്തിയത് 12 വർഷത്തിനുശേഷം. 

2011ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ മുത്തയ്യ മുരളീധരന്റെ ബോളിങ് (Photo by WILLIAM WEST / AFP)

1987ൽ ടീമിലുണ്ടായിരുന്ന സ്റ്റീവ് വോയും ടോം മൂഡിയും 1999ൽ രണ്ടാമതൊരിക്കൽക്കൂടി കപ്പുയർത്തുമ്പോൾ ടീമിലുണ്ടായിരുന്നു. സ്റ്റീവ് വോ നായകൻ എന്ന നിലയിലും ടോം മൂഡി താരമെന്ന നിലയിലും. രണ്ടാം തവണ കിരീടം നേടുമ്പോൾ രോഹിത്തും നായകനായിരുന്നു. 1987 നവംബറിൽ സ്റ്റീവ് വോയുള്ള ഓസ്ട്രേലിയ ലോകകപ്പ് നേടുമ്പോൾ രോഹിത് ജനിച്ചിട്ട് മാസങ്ങൾ മാത്രം. 1987 ഏപ്രിൽ 30നായിരുന്നു രോഹിത്തിന്റെ ജനനം. അക്കൊല്ലം നവംബർ 8ന് കൊൽക്കത്തയിലായിരുന്നു ഓസ്ട്രേലിയയുടെ ആദ്യ കിരീടം. 1999 ലോകകപ്പ് ഉയർത്തിയ സ്റ്റീവ് വോയ്ക്ക് അപ്പോൾ പ്രായം 34, രോഹിത്തിന് ഇപ്പോൾ പ്രായം 37.

∙ രോഹിത് ഒന്നാമൻ; മെസ്സിയും സച്ചിനും ഏറെ പിന്നിൽ

കായികലോകത്ത് ഒരേ ഇനത്തിൽ കൂടുതൽ ലോകകപ്പ് ടൂർണമെന്റുകൾ എന്ന എക്കാലത്തെയും റെക്കോർഡും രോഹിത് ശർമയ്ക്ക് അവകാശപ്പെട്ടതാണ്– ആകെ 9 ട്വന്റി20 ലോകകപ്പ് ടൂർണമെന്റുകൾ. 2007ലെ പ്രഥമ മേള  മുതൽ  മുതൽ 2024 വരെ നടന്ന ഒൻപത് ട്വന്റി20 ലോകകപ്പുകളിലും പങ്കെടുത്ത രണ്ട് കളിക്കാരേയുള്ളു. ഒന്ന് രോഹിത്താണ്, രണ്ടാമൻ ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസൻ. ഫുട്ബോളിൽ കൂടുതൽ ലോകകപ്പ് ടൂർണമെന്റുകൾ കളിച്ചവരുടെ കൂട്ടത്തിൽ ഇതിഹാസതാരം സാക്ഷാൽ ലയണൽ മെസ്സിയുമുണ്ട്. 2006–2022 കാലത്ത് അദ്ദേഹം  കളിച്ചത് 5 ടൂർണമെന്റുകൾ.

2022ലെ ഫിഫ ലോകകപ്പ് കിരീടം ഉയർത്തുന്ന ലയണൽ മെസ്സി (Photo by Anne-Christine POUJOULAT / AFP)

മറ്റൊരു ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (2006–2022), മെക്സിക്കോയുടെ ആന്ദ്രെ ഗർഡാഡോ (2006–2022) മെക്സിക്കോയുടെ അന്റോണിയോ കർബജൽ (195–1966), റാഫേൽ മർക്കസ് (2002–18), ജർമനിയുടെ ലോതർ മത്തേവൂസ് (1982–98) എന്നിവർ 5 ലോകകപ്പുകളിൽ പന്ത് തട്ടിയവരാണ്. ഇനി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കണക്കെടുത്താലും കൂടുതൽ ടൂർണമെന്റുകൾ കളിച്ചത് രണ്ടു പേരാണ്. ഇരുവരും പങ്കെടുത്തത് 6 ലോകകപ്പുകൾ വീതം. സച്ചിൻ തെൻഡുൽക്കറും (1992–2011) പാക്കിസ്ഥാന്റെ ജാവേദ് മിയാൻദാദും (1975–96) . ഇവരെയെല്ലാം രോഹിത് നേരത്തേതന്നെ മറികടന്നു കഴിഞ്ഞു

∙ കൂടുതൽ മത്സരങ്ങൾ: രോഹിത്, പോണ്ടിങ്, സച്ചിൻ

ഏതെങ്കിലും ക്രിക്കറ്റ് ലോകകപ്പുകളിൽ കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡും രോഹിത് ശർമയുടെ പേരിലാണ്. ട്വന്റി20 ലോകകപ്പുകളിൽ രോഹിത് ആകെ കളിച്ചത് 47 മൽസരങ്ങളാണ്. ഏകദിന ലോകകപ്പുകളിലെ കണക്കെടുത്താൽ മുന്നിൽ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങും സച്ചിൻ തെൻഡുൽക്കറുമാണ്. യഥാക്രമം 46, 45 മൽസരങ്ങളാണ്  ഇവർ കളിച്ചത്. ഇനി ഫുട്ബോളിലെ കണക്കെടുത്താൽ കൂടുതൽ ലോകകപ്പ് മൽസരങ്ങളുടെ പട്ടികയിലെ ഒന്നാം പേരുകാരൻ മെസ്സി തന്നെ. പക്ഷേ ആകെ മൽസരങ്ങളുടെ എണ്ണം 26 മാത്രം.

∙ ട്വന്റി20യിലെ പ്രായം കൂടിയ നായകൻ

ട്വന്റി20 ലോകകപ്പ് നേടുമ്പോൾ രോഹിത് ശർമയ്ക്ക് പ്രായം 37 വയസ്സ്. ട്വന്റി20 ലോകകപ്പ് നേടിയ ഏറ്റവും പ്രായം കൂടിയ നായകനാണ് രോഹിത് ശർമ. എന്നാൽ നാൽപതിനോടടുത്തപ്പോൾ ലോകകപ്പ് ഏറ്റുവാങ്ങിയ മറ്റൊരു നായകനുണ്ട് ക്രിക്കറ്റ് ചരിത്രത്തിൽ. പാക്കിസ്ഥാന്റെ ഇമ്രാൻ ഖാൻ. 1992 ഏകദിന ലോകകപ്പ് ജയിക്കുമ്പോൾ നായകൻ ഇമ്രാന് പ്രായം 39. നാൽപതാം വയസിൽ ഫുട്‌ബോൾ ലോകകപ്പ് ഏറ്റുവാങ്ങിയ ഒരു നായകനുണ്ട്– ഇറ്റലിയുടെ ദിനോ സോഫ്. 1982ലായിരുന്നു അത്. കിരീടം നേടിയപ്പോൾ തന്നെ രോഹിത് ആ പ്രഖ്യാപനവും നടത്തി: ട്വന്റി20യിൽനിന്ന് വിരമിക്കുന്നു. ഇമ്രാൻ ഖാന്റെ വിരമിക്കലും ഇതിന് സമാനമായിരുന്നു.

തുടർച്ചയായി അഞ്ചു ലോകകപ്പുകളിൽ കളിക്കുകയും (1975–92) അവസാന മൂന്ന് ടൂർണമെന്റുകളിൽ പാക്കിസ്‌ഥാന്റെ നായകനാവുകയും ചെയ്‌ത ഇമ്രാൻ ഖാൻ, തന്റെ അവസാന ലോകകപ്പിൽ കിരീടം ഏറ്റുവാങ്ങി ചരിത്രം കുറിച്ചാണ് കരിയറിനോട് വിടചൊല്ലിയത്. 1987ൽ വിരമിക്കൽ പ്രഖ്യാപിച്ചതാണ് ഇമ്രാൻ. എന്നാൽ ശക്‌തമായ ജനകീയ ആവശ്യത്തെത്തുടർന്ന് ക്രിക്കറ്റിലേക്ക് മടങ്ങിവരികയായിരുന്നു. ഇമ്രാന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടവരിൽ അന്നത്തെ പ്രസിഡന്റ് ജനറൽ സിയാ ഉൾ ഹഖും ഉൾപ്പെടും. തിരിച്ചുവരവ് വെറുതെയായില്ല. 1992ൽ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലുമായി നടന്ന ടൂർണമെന്റിൽ ലോകകപ്പ് നേടിക്കൊണ്ടാണ് അദ്ദേഹം തന്റെ ജൈത്രയാത്ര അവസാനിപ്പിച്ചത്.

കളിക്കാർക്കിടയിലെ പടലപിണക്കവും ഗ്രൂപ്പിസവും കൊണ്ട് പാക്ക് ടീം അന്ന് അത്ര ശക്‌തമായിരുന്നില്ല. ഇമ്രാനാവട്ടെ കടുത്ത തോൾ വേദനയുടെ പിടിയിലും. എന്നാൽ ഇമ്രാന്റെ മികച്ച നേതൃത്വവും ഓൾ റൗണ്ട് പ്രകടനവും ടീമിനെ ഫൈനലിലേക്കും തുടർന്ന് കിരീടത്തിലേക്കും അടുപ്പിക്കുകയായിരുന്നു.

2011ലെ ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം സച്ചിൻ തെൻഡുൽക്കറെ ചുമലിലേറ്റി സന്തോഷം പങ്കിടുന്ന ഇന്ത്യൻ താരങ്ങൾ (Photo by INDRANIL MUKHERJEE / AFP)

∙ അന്ന് സച്ചിനുവേണ്ടി, ഇന്ന് രാഹുലിനുവേണ്ടി

ഇതിഹാസ താരവും റെക്കോർഡുകളുടെ തമ്പുരാനുമായ സച്ചിൻ തെൻഡുൽക്കറിനുവേണ്ടിയാണ് 2011 ലോകകപ്പ് മഹേന്ദ്രസിങ് ധോണിയും കൂട്ടരും നേടിയത്. അന്ന് ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയർ താരമായിരുന്നു സച്ചിൻ. ഇക്കുറി ട്വന്റി20 ലോകകപ്പ് നേടിയ രോഹിത്തും സംഘവും ആ കിരീടം സമർപ്പിച്ചതും മറ്റൊരു ഇതിഹാസത്തിനുവേണ്ടിയാണ്,  ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്. കളിക്കാരൻ, പരിശീലകൻ എന്നീ നിലകളിൽ 3 ഐസിസി ടൂർണമെന്റുകളിൽ  ഇന്ത്യയെ ഫൈനലിൽ എത്തിച്ച ചരിത്രമാണ് രാഹുൽ ദ്രാവിഡിന്റേത്.

ദ്രാവിഡ് കൂടി അംഗമായ ഇന്ത്യൻ ടീം 2003ൽ ഏകദിന ലോകകപ്പ് ഫൈനലിൽ കടന്നെങ്കിലും തോറ്റുപോയി. 20 വർഷങ്ങൾക്കിപ്പുറം, പരിശീലകൻ എന്ന നിലയിൽ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ കടന്നപ്പോഴും തോൽവി. പരിശീലകൻ എന്ന നിലയിൽ 2024 ട്വന്റി20 ലോകകപ്പ് ഫൈനലിൽ കടന്നപ്പോൾ ദ്രാവിഡിനൊരു കിരീടം എന്നതായിരുന്നു ഇന്ത്യൻ കായികപ്രേമികളുടെയും സ്വപ്നം. ആ സ്വപ്നം കൂടിയാണ് വെസ്റ്റിൻഡീസിൽ പൂവണിഞ്ഞത്. 1999 ഏകദിന ലോകകപ്പ് മുതൽ 2007വരെ തുടർച്ചയായി 3 തവണ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു ദ്രാവിഡ്.  2007ൽ വൻ തോൽവി നേരിട്ട ടീമിന്റെ നായകനായിരുന്നു അദ്ദേഹം. ആ തോൽവിയുടെ ഓർമ കൂടിയാണ് രോഹിത്തും സംഘവും വമ്പനൊരു വിജയത്തോടെ മായ്ച്ചുകളഞ്ഞത്.

English Summary:

The history of world cups records; How Rohit Sharma stands tall among sports legends

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT