81 സെഞ്ചറികളുടെ തോഴന് 75–ാം പിറന്നാൾ; സൂര്യശോഭയോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ‘സണ്ണി’; ലിറ്റിൽ മാസ്‌റ്ററുടെ ഇന്നിങ്സ് ഇന്നും മുന്നോട്ട്
‘‘ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ബാറ്റർ സുനിൽ ഗാവസ്‌കർ ആണ്’’ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയത് മറ്റാരുമല്ല, ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർ സർ ഗാരി സോബേഴ്‌സ് ആണ്. മൈക്കൽ ഹോൾഡിങ്, ആൻഡി റോബർട്ട്‌സ്, കോളിൻ ക്രോഫ്‌റ്റ്, ജോയൽ ഗാർണർ തുടങ്ങിയ സൂപ്പർ ഫാസ്‌റ്റ് ബോളർമാർക്കെതിരെയാണ് ഗാവസ്‌കർ ഇന്നിങ്‌സ് തുടങ്ങിയിട്ടുള്ളത്. വെസ്‌റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിങ്ങനെ വ്യത്യസ്‌തമായ സാഹചര്യങ്ങളിലായിരുന്നു ഗാവസ്‌കറിന്റെ റൺവേട്ട. സച്ചിൻ തെൻഡുൽക്കർ എന്ന താരത്തിന്റെ ഉദയത്തിന് തൊട്ടുമുൻപുവരെ ഇന്ത്യൻ ബാറ്റിങ്ങിന്റെ പര്യായം ലിറ്റിൽ മാസ്‌റ്റർ ഗാവസ്കറായിരുന്നു. ഒരുപിടി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച മഹനായ ക്രിക്കറ്റർ. സച്ചിൻ തെൻഡുൽക്കർ നിറഞ്ഞുനിന്ന കാലത്തിനു മുൻപുവരെ ടെസ്‌റ്റ് ക്രിക്കറ്റ് ബാറ്റിങ്ങിലെ മിക്ക റെക്കോർഡുകളും ഗാവസ്‌കറുടെ പേരിലായിരുന്നു കുറിക്കപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ച ബാറ്റർ, കൂടുതൽ സെഞ്ചറികളും അർധസെഞ്ചറികളും നേടിയ ബാറ്റർ, ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, കൂടുതൽ ടെസ്‌റ്റുകൾ കളിച്ച താരം എന്നീ ബഹുമതികൾ ഏറെക്കാലം ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലും ഒട്ടേറെ റെക്കോർഡുകൾ ഗാവസ്‌കർക്ക് സ്വന്തമായിരുന്നു.

‘‘ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല ബാറ്റർ സുനിൽ ഗാവസ്‌കർ ആണ്’’ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയത് മറ്റാരുമല്ല, ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർ സർ ഗാരി സോബേഴ്‌സ് ആണ്. മൈക്കൽ ഹോൾഡിങ്, ആൻഡി റോബർട്ട്‌സ്, കോളിൻ ക്രോഫ്‌റ്റ്, ജോയൽ ഗാർണർ തുടങ്ങിയ സൂപ്പർ ഫാസ്‌റ്റ് ബോളർമാർക്കെതിരെയാണ് ഗാവസ്‌കർ ഇന്നിങ്‌സ് തുടങ്ങിയിട്ടുള്ളത്. വെസ്‌റ്റ് ഇൻഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിങ്ങനെ വ്യത്യസ്‌തമായ സാഹചര്യങ്ങളിലായിരുന്നു ഗാവസ്‌കറിന്റെ റൺവേട്ട.
സച്ചിൻ തെൻഡുൽക്കർ എന്ന താരത്തിന്റെ ഉദയത്തിന് തൊട്ടുമുൻപുവരെ ഇന്ത്യൻ ബാറ്റിങ്ങിന്റെ പര്യായം ലിറ്റിൽ മാസ്‌റ്റർ ഗാവസ്കറായിരുന്നു. ഒരുപിടി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച മഹനായ ക്രിക്കറ്റർ. സച്ചിൻ തെൻഡുൽക്കർ നിറഞ്ഞുനിന്ന കാലത്തിനു മുൻപുവരെ ടെസ്‌റ്റ് ക്രിക്കറ്റ് ബാറ്റിങ്ങിലെ മിക്ക റെക്കോർഡുകളും ഗാവസ്‌കറുടെ പേരിലായിരുന്നു കുറിക്കപ്പെട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ച ബാറ്റർ, കൂടുതൽ സെഞ്ചറികളും അർധസെഞ്ചറികളും നേടിയ ബാറ്റർ, ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, കൂടുതൽ ടെസ്‌റ്റുകൾ കളിച്ച താരം എന്നീ ബഹുമതികൾ ഏറെക്കാലം ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിലും ഒട്ടേറെ റെക്കോർഡുകൾ ഗാവസ്‌കർക്ക് സ്വന്തമായിരുന്നു.
ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ 25,000 റൺസ് നേടിയ ആദ്യ ഇന്ത്യക്കാരൻ ഗാവസ്‌കറാണ്. കൂടുതൽ ഫസ്‌റ്റ് ക്ലാസ് സെഞ്ചറികൾ (81) എന്ന ഇന്ത്യൻ റെക്കോർഡ് സച്ചിനൊപ്പം ഗാവസ്കർ പങ്കിടുന്നു. 1977ൽ അർജുന അവാർഡും 1980ൽ പത്മഭൂഷണും നൽകി രാഷ്‌ട്രം ആദരിച്ചു. 1980ലെ വിസ്‌ഡന്റെ ക്രിക്കറ്റർ ഓഫ് ദി ഇയർ ബഹുമതി നേടി. 2012ൽ സി.കെ.നായിഡു പുരസ്‌കാരം ലഭിച്ചു. സ്‌പോർട്‌സ് കോളമിസ്‌റ്റ് എന്ന നിലയിലും അദ്ദേഹം പ്രശസ്‌തനാണ്. മുംബൈ ഷെറീഫായും സേവനമനുഷ്‌ഠിച്ചു. ഇദ്ദേഹത്തിന്റെ ആത്മകഥ സണ്ണി ഡെയ്‌സ് ഏറെ ശ്രദ്ധേയമാണ്. വിരമിച്ചശേഷം ഇന്ത്യയുടെ ബാറ്റിങ് ഉപദേശകൻ, ബിസിസിഐയുടെ താൽക്കാലിക പ്രസിഡന്റ്, ഐപിഎൽ തലവൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
∙ ഓപ്പണറായി ക്രിക്കറ്റ് കരിയറിന് ഓപ്പണിങ്
ഫാസ്റ്റ് ബോളർമാരുടെ പറുദീസയായ കരീബിയൻ മണ്ണിലാണ് ഗാവസ്‌കർ രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. അന്യനാട്ടിൽനിന്നുള്ള ബാറ്റർമാർക്ക് നരകമായിരുന്നു വിൻഡീസ് മണ്ണ്. തീ തുപ്പുന്ന പന്തുകൾ പാഞ്ഞടുക്കുന്ന കരീബിയയിലെ പിച്ചുകൾ ബാറ്റർമാർക്ക് എന്നും പേടി സ്വപ്നമായിരുന്നു. ആ നാട്ടിലേക്കാണ് 1970–71ലെ ഇന്ത്യ – വെസ്റ്റിൻഡീസ് പരമ്പരയിലൂടെ തന്റെ രാജ്യാന്തര ഇന്നിങ്സ് ഓപ്പൺ ചെയ്യാനായി അന്നത്തെ ബോംബെ യൂണിവേഴ്സിറ്റിയുടെ നായകന്‍ എത്തിയത്. പരുക്കുമൂലം ഗാവസ്കറിന് കിങ്സ്റ്റനിൽ നടന്ന ആദ്യ മത്സരത്തിനിറങ്ങാനായില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ അജിത് വഡേക്കർ തീരുമാനം നീട്ടിവച്ചില്ല. ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടത് 21 വയസ്സുകാരനായിരുന്ന ഗാവസ്കറോടാണ്.
കോവിഡ് കാലത്തെ ‘സെഞ്ചറി’ സഹായം
കോവിഡ് പ്രതിരോധത്തിനായി സുനിൽ ഗാവസ്കർ 2020ൽ സംഭാവന നൽകിയത് 59 ലക്ഷം രൂപയായിരുന്നു. (കേന്ദ്ര സർക്കാരിന് 35 ലക്ഷവും മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന് 24 ലക്ഷവും). മകൻ രോഹൻ ഗാവസ്കർ ഈ 59 ലക്ഷത്തിനു പിന്നിലെ കൗതുകം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: ‘ഇന്ത്യയ്ക്കായി 35 സെഞ്ചറികളാണ് അദ്ദേഹം നേടിയത്. അതിനാൽ 35 ലക്ഷം. മുംബൈയ്ക്കായി 24 സെഞ്ചറികൾ നേടിയതിനാൽ 24 ലക്ഷവും.’
1971 മാർച്ച് 6ന് പോർട്ട് ഓഫ് സ്പെയിൻ ക്വീൻസ് പാർക്ക് ഓവലിലായിരുന്നു ഗാവസ്കർ രാജ്യാന്തരകരിയറിലെ ആദ്യ ഇന്നിങ്സിനിറങ്ങിയത്. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഗാരി സോബേഴ്സ് നയിച്ച വിൻഡീസ് ടീമിനെതിരെ അശോക് മങ്കദിനൊപ്പം ഗാവസ്കർ ഇന്ത്യയുടെ ബാറ്റിങ് ഓപ്പൺ ചെയ്തു. ഗാവസ്കർ അരങ്ങേറ്റം മോശമാക്കിയില്ല: ആദ്യ ഇന്നിങ്സിൽ 65, രണ്ടാം ഇന്നിങ്സിൽ 67 എന്നതായിരുന്നു ഗാവസ്കറുടെ സംഭാവന. ആദ്യദിനം തന്നെ ഒരു ഓവർ ബോൾ ചെയ്യാനുള്ള ഭാഗ്യവും ഈ ബാറ്റർക്കുണ്ടായി. ആ പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിലും മികച്ച ഫോം പുലർത്തിയ അദ്ദേഹം 4 ടെസ്റ്റുകളിൽനിന്ന് നേടിയത് 4 സെഞ്ചറികളും 3 അർധസെഞ്ചറികളുമടക്കം 774 റൺസ്. ആ പരമ്പരയിൽ കൂടുതൽ റൺസും ഉയർന്ന ശരാശരിയും (154.80) അദ്ദേഹം സ്വന്തമാക്കി.
അന്ന് ലോകക്രിക്കറ്റിലെ ഏറ്റവും ശക്തരായിരുന്ന വിൻഡീസിനെതിരെ അദ്ദേഹം ഒരു റെക്കോർഡും കുറിച്ചു: ഏറ്റവും കുറഞ്ഞ പ്രായത്തിൽ വിൻഡീസിനെതിരെ ഒരു പരമ്പരയിൽ കൂടുതൽ റൺസ് സ്വന്തമാക്കുന്ന താരം എന്ന പേര് അദ്ദേഹത്തിന് സ്വന്തം. 1974–75ൽ ഇന്ത്യൻ നായകനായിരുന്ന പട്ടൗഡിക്ക് പരുക്കേറ്റതിനെത്തുടർന്ന് പിൻമാറേണ്ടിവന്നതോടെയാണ് ഗാവസ്‌കർ ആദ്യമായി നായകനായത്. പിന്നീട് പലപ്പോഴായി 4 തവണകൂടി ഗാവസ്‌കർ ഇന്ത്യൻ നായകസ്‌ഥാനം ഏറ്റെടുത്തു. 47 ടെസ്‌റ്റുകളിൽ അദ്ദേഹം ടീം ഇന്ത്യയെ നയിച്ചപ്പോൾ 9 വിജയങ്ങളും 30 സമനിലകളും സ്വന്തമായപ്പോൾ പരാജയം നുണഞ്ഞത് 8 തവണ മാത്രം. ഏകദിന ക്രിക്കറ്റിലും ഇന്ത്യൻ താരമായും നായകനായും ശോഭിച്ചെങ്കിലും ഏകദിനത്തിൽ ഒരേയൊരു സെഞ്ചറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
∙ തിരിച്ചുകിട്ടിയ നിധി
സുനിൽ ഗാവസ്‌കർ ജനിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇടതു ചെവിയുടെ മുകളിലായി ഒരു ചെറിയ സുഷിരം ഉണ്ടായിരുന്നു. ഗാവസ്‌കറുടെ അമ്മാവൻ നാരായൺ മസുരേക്കർ ഗാവസ്‌കർ ജനിച്ച ദിവസം തന്നെ കുട്ടിയെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. അദ്ദേഹം ഈ അടയാളം ശ്രദ്ധിച്ചിരുന്നു. പിറ്റേന്ന് വീണ്ടും ആശുപത്രിയിൽ എത്തിയ മസുരേക്കർ ഞെട്ടലോടെയാണ് ആ സത്യം മനസ്സിലാക്കിയത് – കുഞ്ഞിനെ മാറിപ്പോയി.
ഇടതു ചെവിയുടെ മുകളിലായി സുഷിരമുള്ള കുട്ടിയാണ് തങ്ങളുടേതെന്നു ശഠിച്ചതോടെയാണ് അവർക്ക് കുഞ്ഞു ഗാവസ്‌കറിനെ തിരിച്ചു കിട്ടിയത്. തന്റെ ആത്മകഥയായ സണ്ണി ഡെയ്‌സിൽ ഗാവസ്‌കർ ഇത് വിവരിക്കുന്നുണ്ട്. ഗാവസ്‌കറുടെ മറ്റൊരു അമ്മാവനും ടെസ്‌റ്റ് താരവുമായിരുന്ന മാധവ് മന്ത്രിയാണ് ഗാവസ്‌കറുടെ ക്രിക്കറ്റ് വളർച്ചയ്‌ക്ക് പ്രചോദനമായത്.
∙ പേര് വന്ന വഴി
ഗാവസ്കർ തന്റെ മകനും ഇന്ത്യൻ താരവുമായിരുന്ന രോഹൻ ഗാവസ്കർക്ക് പേരിട്ടത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം രോഹൻ കൻഹായോടുള്ള ആരാധനയും സ്നേഹവും കൊണ്ടാണ്. 1971ലെ അരങ്ങേറ്റ പരമ്പരയിൽ ഏറെ പ്രോത്സാഹനവും ഉപദേശവും നൽകിയ വ്യക്തിയാണ് കൻഹായ് എന്ന് ഗാവസ്കർ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിലും പുറത്തും മാന്യമായ പെരുമാറ്റം പുലർത്തിയ കൻഹായിയെ ഗാവസ്കർ ഏറെ ആരാധിച്ചിരുന്നു. മറ്റ് രണ്ടു താരങ്ങൾക്കൂടി തന്റെ മക്കൾക്ക് രോഹൻ എന്ന പേര് സമ്മാനിച്ചിട്ടുണ്ട്: ബോബ് മാർലിയും ആൽവിൻ കളീഛരനും.
കൻഹായും കളീഛരനും 1975ലെ പ്രഥമ ലോകകപ്പ് ഉയർത്തിയ വിൻഡീസ് ടീമിലെ അംഗങ്ങളായിരുന്നു. ഗാവസ്കറാകട്ടെ 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗവും. ബിഷൻ സിങ് ബേദി ആദ്യം വിവാഹം ചെയ്തത് ഓസ്ട്രേലിയക്കാരി ഗ്ലെനിത് മൈൽസിനെയാണ്. ആ ബന്ധം ഏറെ നീണ്ടില്ല. എന്നാൽ ആ ബന്ധത്തിലുണ്ടായ കുട്ടിക്ക് താൻ ഏറെ ആരാധിക്കുന്ന സഹതാരം സുനിൽ ഗാവസ്കറുടെ പേര് ചേർക്കാൻ ബേദി മറന്നില്ല: ഗാവസിന്ദർ സിങ്!
∙ ലോകകപ്പിലെ വമ്പൻ തോൽവി, ഗാവസ്‌കർ വക
ഗാവസ്‌കർ 1975ലെ പ്രഥമ ലോകകപ്പിൽ താൻ ചെയ്‌തുപോയ കടുത്ത അപരാധത്തിന്റെ കരിനിഴലിലാണ് ഇന്നും. രാജ്യാന്തരക്രിക്കറ്റിൽ ഒട്ടേറെ റെക്കോർഡുകൾ സ്വന്തം പേരിലാക്കി, ഇന്ത്യയുടെ ആദ്യ സൂപ്പർ താരമായി മാറിയ ഗാവസ്‌കറെ ഇപ്പോഴും അലട്ടുന്ന ആ തെറ്റ് എന്താകും? ക്രിക്കറ്റ് കരിയറിൽ എന്തെങ്കിലും തിരുത്തലിന് അവസരം ലഭിച്ചാൽ താൻ തിരുത്തുക പ്രഥമ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സിലുടനീളം ബാറ്റ് ചെയ്യുകയും വെറും 36 റൺസ് മാത്രം സംഭാവന ചെയ്യുകയും ചെയ്‌ത ഇന്നിങ്‌സ് പുനഃപരിശോധിക്കുകയായിരിക്കുമെന്ന് ഗാവസ്‌കർ പല തവണ പറഞ്ഞുകഴിഞ്ഞു.
ആ സംഭവം ഇങ്ങനെയാണ്, 1975 ജൂൺ 7. വേദി: ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സ്. ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് അറുപത് ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 334 റൺസെടുത്തു (ഏകദിന ക്രിക്കറ്റിന്റെ ആദ്യ കാലങ്ങളിൽ ഒരിന്നിങ്‌സ് 60 ഓവറായിരുന്നു എന്ന് ഓർക്കുക). മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 132 റൺസിന് അവസാനിച്ചു. 60 ഓവറും ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് മൂന്നു വിക്കറ്റുമാത്രമേ നഷ്‌ടമായുള്ളൂ. ഇന്നിങ്‌സിലുടനീളം ബാറ്റുചെയ്‌ത്, 174 പന്തുകൾ നേരിട്ട സുനിൽ ഗാവസ്‌കർ ആകെ നേടിയത് വെറും 36 റൺസ്. ആകെയൊരു ബൗണ്ടറി. ഫലമോ ഇന്ത്യയ്‌ക്ക് 202 റൺസിന്റെ വമ്പൻ തോൽവി. 40 വർഷത്തെ ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി.
ആക്രമിച്ച് കളിക്കാൻ ഇന്ത്യൻ ടീം മാനേജർ ജി.എസ്.രാംചന്ദ് ഡ്രസിങ് റൂമിൽനിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. കൂടാതെ 12–ാമൻ വഴി സന്ദേശവും നൽകി. പക്ഷേ ഗാവസ്കർക്ക് മാത്രം കുലുക്കമുണ്ടായില്ല. ഔട്ടായാലും സാരമില്ല, സ്കോർ ഉയർത്താനായിരുന്നു മാനേജരുടെ ആവശ്യം. തിരികെ ഡ്രസിങ് റൂമിലെത്തിയപ്പോൾ ഗാവസ്കറിന്റെ മെല്ലെപ്പോക്ക് ചോദ്യംചെയ്യപ്പെട്ടു. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഫാസ്റ്റ് ബോളർമാർക്കെതിരെ താൻ പ്രാക്ടീസ് ചെയ്യുകയായിരുന്നു എന്നാണ് അദ്ദേഹം നൽകിയ മറുപടി. ഇന്ത്യൻ തോൽവിയുടെ പ്രധാന കാരണം ലിറ്റിൽ മാസ്‌റ്ററുടെ ഈ മെല്ലെപ്പോക്കായിരുന്നു. ഒച്ചിഴയുന്ന വേഗത്തിലുള്ള ഈ പ്രകടനത്തിന് ഗാവസ്‌കർക്ക് നേരെ ഏറെ വിമർശനം ഉയർന്നിരുന്നു. കാണികളുടെ കൂക്കുവിളികളൊന്നും കുപ്പിയേറും ലിറ്റിൽ മാസ്‌റ്ററെ പിന്തിരിപ്പിച്ചില്ല. ഒരാൾ ഗ്രൗണ്ടിലേക്കിറങ്ങി കളി തടസ്സപ്പെടുത്തുകപോലുമുണ്ടായി.
അന്ന് ഗാവസ്‌കറിനൊപ്പം ബാറ്റ് ചെയ്‌ത അൻഷുമാൻ ഗെയ്‌ക്ക്വാദിന് പോലും ഗാവസ്‌കർ എന്താണ് ചെയ്യുന്നതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. അന്ന് ടീമിൽ പുതുമുഖമായിരുന്ന ഗെയ്‌ക്ക്വാദിന് ഗാവ്‌സകറോട് തന്റെ നീരസം പ്രകടിപ്പിക്കാൻ ധൈര്യമുണ്ടായില്ല. 174 പന്തുകൾ നേരിട്ട് വെറും 36 റൺസുമാത്രം നേടിയ ഈ പ്രകടനത്തെപ്പറ്റി ഗാവസ്‌കർ നൽകിയ ന്യായീകരണങ്ങൾ ഏറെക്കാലം ചർച്ച ചെയ്യപ്പെട്ടു.
തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശമായ തീരുമാനങ്ങളിലൊന്നായിട്ടാണ് ഗാവസ്‌കർ ഈ സംഭവത്തെ പല അഭിമുഖങ്ങളിലും വ്യക്‌തമാക്കിയത്. സണ്ണി ഡെയ്സ് എന്ന ആത്മകഥയിൽ ഇങ്ങനെ പറയുന്നു–‘‘അറിഞ്ഞുകൊണ്ടുതന്നെ ഔട്ടാകാൻ പല തവണ ശ്രമിച്ചതാണ്, നടന്നില്ല. മൂന്നു ക്യാച്ചുകൾ എതിരാളികൾ കൈവിട്ടു. കാണികളുടെ ഒരു ദിവസം കളഞ്ഞതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’’. ശ്യാം എ. ഭാട്ടിയ 2003ൽ രചിച്ച ‘പോർട്രെയ്‌റ്റ്‌സ് ഓഫ് ദ് ഗെയിം’ എന്ന പുസ്‌തകത്തിൽ വിവാദമായ ഈ ഇന്നിങ്‌സിലെ മറ്റൊരു സംഭവവും വെളിപ്പെടുത്തിയിരുന്നു. പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പിലാണു ഗാവസ്‌കർ താൻ പണ്ട് കാട്ടിയ കുസൃതി പുറംലോകത്തെ അറിയിക്കുന്നത്.
കുപ്രസിദ്ധമായ ഈ ഇന്നിങ്‌സിനിടയിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ താൻ പുറത്തായിരുന്നു എന്ന ഗാവസ്‌കറുടെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇംഗ്ലിഷ് ഫാസ്‌റ്റ് ബോളർ ജെഫ് അർനോൾഡിന്റെ കുത്തിയുയർന്ന പന്ത് തന്റെ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ അലൻ നോട്ടിന്റെ കൈകളിലൊതുങ്ങിയിരുന്നെങ്കിലും ആരും അപ്പീൽ ചെയ്യാതിരുന്നതിനാൽ താൻ രക്ഷപ്പെടുകയായിരുന്നു എന്നാണു ഗാവസ്‌കറിന്റെ വെളിപ്പെടുത്തൽ. താൻ പുറത്തായത് ആരും അന്ന് തിരിച്ചറിഞ്ഞില്ല. പന്തെറിഞ്ഞ അർനോൾഡ്‌പോലും അപ്പീൽ ചെയ്‌തുമില്ല. അങ്ങനെ ഗാവസ്‌കർ തന്റെ ഇന്നിങ്‌സ് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഗാവസ്‌കറിന്റെ വെളിപ്പെടുത്തൽ താൻ ചെയ്‌ത കടുത്ത അപരാധത്തിന് കുമ്പസാരമായി ചിത്രീകരിക്കാമെങ്കിലും അന്ന് ഇന്ത്യയെ തോൽപിച്ചതിന് ഇത് ന്യായീകരണമാകുന്നില്ല.
∙ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ഏറ്റുവാങ്ങിയ നായകൻ
ഇന്ത്യയുടെ ലോകകപ്പ് നേട്ടങ്ങൾ കഴിഞ്ഞാൻ ഇന്ത്യൻ കായികപ്രേമികൾക്ക് ഏറ്റവും പ്രധാനപ്പെട്ട വിജയമായിരുന്നു 1985ൽ ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോകക്രിക്കറ്റ് ചാംപ്യൻഷിപ് കിരീടം. ഏഴു രാജ്യങ്ങൾ പങ്കെടുത്ത ഏകദിന ടൂർണമെന്റ് എന്നതിലുപരി പരമ്പരാഗതവൈരികളായ പാക്കിസ്‌ഥാനെ ഫൈനലിൽ പരാജയപ്പെടുത്തി എന്നത് ഇന്ത്യൻ വിജയത്തിന് അന്ന് ഇരട്ടി മധുരം നൽകി. 1985 മാർച്ച് 10ന് മെൽബണിലായിരുന്നു ചരിത്രം കുറിച്ച ആ മഹത്തായ വിജയം. സുനിൽ ഗാവസ്‌കറായിരുന്നു അന്ന് ഇന്ത്യയുടെ നായകൻ.
നായകനെന്ന നിലയിൽ സുനിൽ ഗാവസ്‌കറിന്റെ അവസാന മത്സരമായിരുന്നു ഇത്. വിടവാങ്ങുന്ന തങ്ങളുടെ നായകന് ഇന്ത്യൻ ടീം ഒരുക്കിയ മികച്ച വിജയം. 32, 000 ഡോളറാണ് അന്ന് ഇന്ത്യയ്‌ക്ക് സമ്മാനമായി ലഭിച്ചത്. ഗാവസ്‌കറുടെ ഈ ടീമിനെ പിന്നീട് വിസ്‌ഡൻ മാസിക നൂറ്റാണ്ടിന്റെ ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പദവി നൽകിയാണ് ആദരിച്ചത്. ഇതു കൂടാതെ 1984ൽ ഷാർജയിൽ നടന്ന പ്രഥമ ഏഷ്യാ കപ്പും ഗാവസ്‌കറാണ് ഏറ്റുവാങ്ങിയത്.
∙ ഓർമയിൽ തങ്ങി നിൽക്കുന്ന 10,000
സുനിൽ മനോഹർ ഗാവസ്‌കർ എന്ന മഹാനായ ക്രിക്കറ്ററുടെ ടെസ്‌റ്റ് റെക്കോർഡുകളെല്ലാം ഇന്ന് പഴങ്കഥയായിരിക്കാം. എന്നാൽ ഒരിക്കലും മായാത്ത ഒരു റെക്കോർഡ് ഇന്നും ഈ മുൻ ഓപ്പണറുടെ പേരിലാണ്– ടെസ്‌റ്റ് ക്രിക്കറ്റിൽ 10,000 റൺസ് ആദ്യമായി തികച്ച കളിക്കാരൻ എന്ന നേട്ടം. ഗാവസ്‌കറുടെ പാത പിൻപറ്റി പലരും ആ നാഴികകല്ല് പിന്നിട്ടു കഴിഞ്ഞു. എന്നാൽ ആദ്യമായി ഈ നേട്ടം കൈവരിച്ച താരം ഗാവസ്‌കർ എന്നത് ഒരിക്കലും മായില്ലല്ലോ?. 147 വർഷത്തെ രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേറിട്ട സംഭവമായിരുന്നു അന്ന് ഗാവസ്‌കറുടെ 10,000.