നോവ സദൂയി എന്ന ഫുട്ബോളർക്കു മുഖവുരയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഗോളിനു മുന്നിൽ എപ്പോഴും പൊട്ടാവുന്നൊരു ഡൈനാമിറ്റാണു കക്ഷിയെന്ന് ഐഎസ്എലിന്റെ കളിക്കളങ്ങളിൽ പലവട്ടം തെളിഞ്ഞിട്ടുണ്ട്. പ്രതിരോധ നിരയിൽ വിടവുകൾ സൃഷ്ടിച്ചു പാഞ്ഞു കയറാനുള്ള സാമർഥ്യമാണു മൊറോക്കൻ താരത്തിന്റെ ഹൈലൈറ്റ്. ഫൈനൽ േതഡിൽ എവിടെ നിന്നും ഗോളിലേക്കു തീയുണ്ടകൾ വർഷിക്കുമെന്നത് ആ സാമർഥ്യത്തെ അതിസാമർഥ്യവുമാക്കും സദൂയി. കഴിഞ്ഞ സീസണിൽ ഐഎസ്എലിലും സൂപ്പർ കപ്പിലും ഡ്യുറാൻഡിലുമായി ഗോവൻ നിറത്തിൽ 31 മത്സരങ്ങളിൽ കളത്തിലെത്തിയ മൊറോക്കൻ താരം 18 ഗോളുകളും 7 അസിസ്റ്റുകളുമാണു ടീമിനു സമ്മാനിച്ചത്. ഐഎസ്എലിലെ മാത്രം കണക്കുകളെടുത്താൽ 23 മത്സരം, 11 ഗോൾ, 5 അസിസ്റ്റ് എന്ന തിളക്കമുള്ള നമ്പറുകളാണു മുപ്പതുകാരന്റെ സമ്പാദ്യം. ഗോവയുടെ ഓറഞ്ച് അണിഞ്ഞു ഗോൾമുഖത്തു വിളവെടുപ്പു നടത്തിയ നോവയുടെ തട്ടകം ഇനി കേരളത്തിന്റെ ബ്ലാസ്റ്റേഴ്സാണ്. 2020 ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മൊറോക്കൻ ടീമംഗമായ സദൂയിക്കൊത്ത പങ്കാളിയായി അഡ്രിയൻ ലൂണയെന്ന പ്ലേമേക്കർ കൂടി ചേരുന്നിടത്താണ് ഈ സീസണിൽ കേരളം കാത്തിരിക്കുന്ന ‘ബ്ലാസ്റ്റ്’ സൂപ്പർ ലീഗിൽ തെളിയുന്നത്. പുതിയ ടീമിനെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും നോവ സദൂയി മനസ്സ് തുറക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോവ സദൂയി എന്ന ഫുട്ബോളർക്കു മുഖവുരയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഗോളിനു മുന്നിൽ എപ്പോഴും പൊട്ടാവുന്നൊരു ഡൈനാമിറ്റാണു കക്ഷിയെന്ന് ഐഎസ്എലിന്റെ കളിക്കളങ്ങളിൽ പലവട്ടം തെളിഞ്ഞിട്ടുണ്ട്. പ്രതിരോധ നിരയിൽ വിടവുകൾ സൃഷ്ടിച്ചു പാഞ്ഞു കയറാനുള്ള സാമർഥ്യമാണു മൊറോക്കൻ താരത്തിന്റെ ഹൈലൈറ്റ്. ഫൈനൽ േതഡിൽ എവിടെ നിന്നും ഗോളിലേക്കു തീയുണ്ടകൾ വർഷിക്കുമെന്നത് ആ സാമർഥ്യത്തെ അതിസാമർഥ്യവുമാക്കും സദൂയി. കഴിഞ്ഞ സീസണിൽ ഐഎസ്എലിലും സൂപ്പർ കപ്പിലും ഡ്യുറാൻഡിലുമായി ഗോവൻ നിറത്തിൽ 31 മത്സരങ്ങളിൽ കളത്തിലെത്തിയ മൊറോക്കൻ താരം 18 ഗോളുകളും 7 അസിസ്റ്റുകളുമാണു ടീമിനു സമ്മാനിച്ചത്. 

ഐഎസ്എലിലെ മാത്രം കണക്കുകളെടുത്താൽ 23 മത്സരം, 11 ഗോൾ, 5 അസിസ്റ്റ് എന്ന തിളക്കമുള്ള നമ്പറുകളാണു മുപ്പതുകാരന്റെ സമ്പാദ്യം. ഗോവയുടെ ഓറഞ്ച് അണിഞ്ഞു ഗോൾമുഖത്തു വിളവെടുപ്പു നടത്തിയ നോവയുടെ തട്ടകം ഇനി കേരളത്തിന്റെ ബ്ലാസ്റ്റേഴ്സാണ്.

പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ കീഴിൽ ഐഎസ്എലിൽ പുതിയ അധ്യായം കുറിക്കുന്ന ബ്ലാസ്റ്റേഴ്സിനു ലഭിച്ച ‘ഓൾറൗണ്ട് ആയുധം’ ആണ് നോവ. ഇടതു വിങ്ങിലാണു സ്വാഭാവിക സ്ഥാനമെങ്കിലും സെന്റർ ഫോർവേഡായി മുന്നിലും ലെഫ്റ്റ് മിഡ്ഫീൽഡർ റോളിൽ പിന്നോട്ടിറങ്ങിയും കളിക്കാൻ പ്രാപ്തനാണു താരം. ഐഎസ്എലിൽ തന്ത്രങ്ങളുടെ കാര്യത്തിൽ ഒരു തലപ്പൊക്കം ഉയരത്തിൽ നിൽക്കുന്ന പരിശീലകനായ മനോലോ മാർക്കസ് ഗോവൻ ലൈനപ്പിൽ സദൂയിയെ ഉപയോഗിച്ചതും വ്യത്യസ്ത റോളുകളിലാണ്. അതിലെല്ലാം താരം ദൗത്യം വിജയത്തിലെത്തിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ലെഫ്റ്റ് വിങ്ങർ റോളിൽ 6 മത്സരം മാത്രം കളത്തിലെത്തിയ സദൂയിക്കു 11 മത്സരത്തിലും ഇടതു മധ്യത്തിലായിരുന്നു സ്ഥാനം. 

നോവ സദൂയി. (Photo courtesy: Kerala Blasters FC)
ADVERTISEMENT

സെന്റർ ഫോർവേഡിന്റെ ദൗത്യവുമായി 10 മത്സരങ്ങളിലാണു താരം കളത്തിലെത്തിയത്. 5 ഗോളുകളും 2 അസിസ്റ്റുകളും കുറിച്ച ഈ റോളാകും ബ്ലാസ്റ്റേഴ്സ് മുപ്പതുകാരൻ താരത്തിനായി ഒഴിച്ചിട്ടിരിക്കുന്നതും. 2020 ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മൊറോക്കൻ ടീമംഗമായ സദൂയിക്കൊത്ത പങ്കാളിയായി അഡ്രിയൻ ലൂണയെന്ന പ്ലേമേക്കർ കൂടി ചേരുന്നിടത്താണ് ഈ സീസണിൽ കേരളം കാത്തിരിക്കുന്ന ‘ബ്ലാസ്റ്റ്’ സൂപ്പർ ലീഗിൽ തെളിയുന്നത്. പുതിയ ടീമിനെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും നോവ സദൂയി മനസ്സ് തുറക്കുന്നു.  

? ഇന്ത്യയിൽ ഇതു മൂന്നാമത്തെ സീസണിനാണു നോവ ഒരുങ്ങുന്നത്. മികച്ചൊരു സീസൺ കൂടി ആശംസിക്കുന്നു. എഫ്സി ഗോവയ്ക്കൊപ്പം രണ്ടു തകർപ്പൻ സീസണുകൾ കളിച്ചാണു ബ്ലാസ്റ്റേഴ്സിലേക്കുള്ള താങ്കളുടെ വരവ്. രണ്ടു വർഷത്തിലേറെ നീണ്ട അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഫുട്ബോളിനെയും അതിന്റെ വെല്ലുവിളികളെയും എങ്ങനെയാണു വിലയിരുത്തുന്നത്

താങ്ക് യൂ. ഇന്ത്യൻ ഫുട്ബോളിൽ നല്ല മാറ്റങ്ങളാണ് സംഭവിക്കുന്നത്. എന്റെ ആദ്യ സീസൺ മുതൽ കഴിഞ്ഞ സീസൺ വരെയുള്ളതു മാത്രമെടുത്തു താരതമ്യം ചെയ്താലും അതിഗംഭീരമായ വളർച്ചയാണ് ഐഎസ്എലിനുള്ളത്. ലീഗിലെ പോരാട്ടം കടുകട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ ടീമും പ്ലേഓഫിലെത്തണമെന്ന വാശിയോടെയാണു കളത്തിലെത്തുന്നത്. അതുതന്നെ ഫുട്ബോളർമാരെ സംബന്ധിച്ചിടത്തോളം ഏറെ ഗുണം ചെയ്യുന്ന ഘടകമാണ്. ഇന്ത്യൻ ഫുട്ബോളിനു മൊത്തത്തിലും ഗുണം ചെയ്യും ലീഗിലെ ഈ കിടമത്സരം. 

നോവ സദൂയി. (Photo courtesy: Kerala Blasters FC)

? ഗോളടിച്ചും ഗോളൊരുക്കിയും കഴിഞ്ഞ രണ്ടു സീസണുകളും തിളങ്ങിയ താരമാണല്ലോ. ആ നിലയ്ക്ക് ഐഎസ്എലിൽ നിന്നും പുറത്തു നിന്നും ഒട്ടേറെ ഓഫറുകളും കിട്ടിയിരിക്കും. ആ ഓഫറുകൾ പരിഗണിക്കാതെ എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്തത്? ബ്ലാസ്റ്റേഴ്സിലേക്ക് ആകർഷിച്ച ഘടകം എന്താണ്

ADVERTISEMENT

എഫ്സി ഗോവ വിടാനുള്ള തീരുമാനമെടുക്കുമ്പോൾ കരിയറിലെ അടുത്ത വർഷങ്ങൾ എവിടെ ചെലവഴിക്കണമെന്ന കാര്യത്തിൽ എന്റെ മനസ്സിൽ ഒരു തരത്തിലുമുള്ള സംശയവും ഉണ്ടായിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നു സ്നേഹവും പരിഗണനയും ആദ്യ ദിനം മുതൽതന്നെ എനിക്കു കിട്ടുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായതിൽ ഏറെ സന്തോഷവുമുണ്ട്. കേരളത്തിലെ ആരാധകരൊരു അതിശയം തന്നെയാണ്. ബ്ലാസ്റ്റേഴ്സിനു വേണ്ടി അവർ സൃഷ്ടിക്കുന്ന അന്തരീക്ഷവും അവിശ്വസനീയമാണ്. അവർക്കു മുന്നിൽ കളിക്കാനിറങ്ങാൻ ഏതൊരു ഫുട്ബോളറും ആഗ്രഹിക്കും. ഞാനീ ക്ലബ്ബിലേക്കു വരാൻ ഇടയാക്കിയ വലിയൊരു ഘടകവും ആരാധകർ തന്നെ. 

സഹതാരത്തിനൊപ്പം നോവ സദൂയി. (Photo courtesy: Kerala Blasters FC)

? ലോക ഫുട്ബോളിനെ പിന്തുടരുന്ന മലയാളി ആരാധകർക്ക് ഏറെ സുപരിചിതമായ ടീമാണ് മൊറോക്കോ. കഴി‍ഞ്ഞ ലോകകപ്പിലെ മൊറോക്കോയുടെ പ്രകടനം ഇവിടെയും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അവരുടെ പോരാട്ടവീര്യവും ടീം ഗെയിമും. മൊറോക്കോ ടീമിലെ അംഗമായി വലിയൊരു വിജയം ആഘോഷിച്ചിട്ടുള്ള ആളാണു താങ്കൾ. എങ്ങനെയായിരുന്നു  ഫുട്ബോളിലേക്കുള്ള നോവയുടെ കടന്നുവരവ്? മൊറോക്കൻ ഫുട്ബോൾ കരിയറിൽ എങ്ങനെയുള്ള സ്വാധീനമാണുണ്ടാക്കിയത്

മൊറോക്കൻ നഗരമായ കാസബ്ലാങ്കയിലെ തെരുവുകളിൽ പന്തു തട്ടിയാണു ഞാൻ ഫുട്ബോളിലേക്കു കടന്നുവന്നത്. ഫുട്ബോളിനോടുള്ള എന്റെ പ്രണയത്തിന്റെ തുടക്കവും ആ നാടുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർച്ചയും താഴ്ചയും കടന്നുവന്ന ഒന്നാണ് എന്റെ കരിയർ. ആ തെരുവുകളും കയറ്റിറക്കങ്ങൾ നിറഞ്ഞ അനുഭവങ്ങളുമാണ് ഇന്നു നിങ്ങൾ കാണുന്ന ഫുട്ബോളറായി എന്നെ മാറ്റിയത്. 

എഫ്സി ഗോവ ടീമിൽ കളിക്കുന്ന നോവ സദൂയി. (Photo courtesy: instagram/sadaouinoah7)

? ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികേൽ സ്റ്റോറെയ്ക്കൊപ്പം താങ്കൾ പരിശീലനം തുടങ്ങിക്കഴി‍ഞ്ഞല്ലോ. ലീഗിലെ മികച്ച കോച്ചുമാരിലൊരാളായ മനോലോ മാർക്കേസിനൊപ്പമായിരുന്നു കഴിഞ്ഞ സീസണിൽ‍ താങ്കൾ. എങ്ങനെ വിലയിരുത്തുന്നു സ്റ്റോറെ എന്ന കോച്ചിന്. സ്റ്റോറെയും മനോലോയും തമ്മിൽ എന്തെങ്കിലും സാമ്യമോ വ്യത്യാസമോ പറയാനുണ്ടോ

ADVERTISEMENT

പരിചയസമ്പത്തേറെയുള്ള പരിശീലകനാണു മികേൽ സ്റ്റോറെ. ചെറിയ കാര്യങ്ങളിൽപ്പോലും ഏറെ ശ്രദ്ധ നൽകുന്ന പരിശീലകനാണ് അദ്ദേഹം. ആ ശൈലിയെക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാനാകില്ല. കാരണം ഞാൻ ടീമിൽ ചേർന്നിട്ട് ദിവസങ്ങൾ മാത്രമേയായിട്ടുള്ളൂ. ഇതുവരെ കണ്ടതുവച്ചു മികേലും എന്റെ പഴയ കോച്ച് മനേലോ മാർകേസും തമ്മിൽ സാമ്യങ്ങളാണേറെയും. 

? സ്വന്തം മൈതാനത്തു സ്വന്തം കാണികൾക്കു മുന്നിൽ കളിക്കുന്നതു സുഖകരമായ അനുഭവമാണെന്നു താങ്കൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗോവയിൽ താങ്കളുടെ വിജയത്തിനു പിന്നിലും കാണികളുടെ പിന്തുണയാണെന്നു വ്യക്തമാക്കിയിരുന്നു. ഐഎസ്എലിൽ ഏറ്റവും വലിയ ആരാധകസംഘമുള്ള ടീമാണു ബ്ലാസ്റ്റേഴ്സ്. അത്തരമൊരു ക്ലബ്ബിന്റെ ജഴ്സിയണിഞ്ഞു കൊച്ചി പോലൊരു മൈതാനത്തു കളിക്കുന്ന കാര്യം ആലോചിക്കുമ്പോൾ എന്താണു മനസ്സിൽ

ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എന്നോടു കാണിക്കുന്ന സ്നേഹം കുറച്ചൊന്നുമല്ല. ഐ ആം സൂപ്പർ എക്സൈറ്റഡ് ! ആരാധകരുടെ ഈ സ്നേഹത്തിനു ഞാൻ തീർച്ചയായും മറുപടി നൽകും. കേരള ബ്ലാസ്റ്റേഴ്സിനെതിരായി കളിച്ചിട്ടുള്ളയാളാണു ഞാൻ. ആ ‘വൈബ്’ തന്നെ വിസ്മയിപ്പിക്കുന്നതായിരുന്നു. ഞാൻ അനുഭവിച്ചറിഞ്ഞ ഒന്നാണത്. ‍അതുകൊണ്ട്, ഞാനും ഇന്ന് ആ ടീമിലാണ് എന്നതു മാത്രമേ എനിക്ക് ഇപ്പോൾ സങ്കൽപ്പിക്കാനാകുന്നുള്ളൂ. 

? കേരള ബ്ലാസ്റ്റേഴ്സിൽ അഡ്രിയൻ ലൂണയ്ക്കൊപ്പമുള്ള താങ്കളുടെ വരവിനെക്കുറിച്ച് ആരാധകർക്ക് കുറച്ചൊന്നുമല്ല പ്രതീക്ഷകൾ. ലൂണ–നോവ കൂട്ടുകെട്ടിനെ കളത്തിൽ കാണാൻ അക്ഷമയോടെയാണ് അവരുടെ കാത്തിരിപ്പ്. പുതിയ പങ്കാളിക്കൊപ്പം കളത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് എന്താണു താങ്കളുടെ പ്രതീക്ഷകൾ

അഡ്രിയൻ ലൂണ അതിശയിപ്പിക്കുന്നൊരു ഫുട്ബോളറാണ്. ലൂണയ്ക്കൊപ്പം കളത്തിലിറങ്ങുക എന്നത് എനിക്ക് ഏറെ ആവേശമുണ്ടാക്കുന്ന ഒന്നാണ്. അദ്ദേഹത്തോടൊപ്പം ആവേശത്തോടെ ഞാൻ പ്രയത്നിക്കും. ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനു സഹായിക്കും. 

? പ്രധാനമായും താങ്കളൊരു വിങ്ങർ ആണ്. പക്ഷേ, ഒട്ടേറെ പൊസിഷനുകളിൽ കളിക്കാനാകുമെന്നു താങ്കൾ തെളിയിച്ചിട്ടുമുണ്ട്. ഐഎസ്എലിൽതന്നെ ലെഫ്റ്റ് വിങ്ങർ, സെന്റർ ഫോർവേഡ്, ലെഫ്റ്റ് മിഡ്ഫീൽഡർ എന്നീ റോളുകളിൽ നോവയെ കണ്ടിട്ടുണ്ട്. ഏതാണു താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥാനം? ബ്ലാസ്റ്റേഴ്സിൽ നോവയുടെ റോൾ എന്താകും

ഞാനൊരു ലെഫ്റ്റ് വിങ്ങറാണ്. പക്ഷേ, എനിക്കു മറ്റു പൊസിഷനുകളിൽ കളിക്കാൻ സാധിക്കും. ഇടതു വിങ്ങർ ആയി കളത്തിലിറങ്ങാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. കൗണ്ടർ അറ്റാക്കുകളിൽ വളരെ മികച്ചു നിൽക്കുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്. എന്റെ ഫുട്ബോൾ ചിന്തകളുമായി ചേർന്നുപോകുന്ന ഒന്നാണീ കാര്യം. ഞാൻ ബ്ലാസ്റ്റേഴ്സിൽ എത്താനുള്ള പ്രധാന കാരണവും ഇതുതന്നെ. 

നോവ സദൂയി. (Photo courtesy: Kerala Blasters FC)

∙ ഫുട്ബോളർ എന്ന നിലയിൽ താങ്കൾക്കുമൊരു റോൾ മോഡൽ ഉണ്ടാകുമല്ലോ? നോവ എന്ന വിങ്ങറുടെ ഇഷ്ടതാരം ആരാണ്? 

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്റെ ഇഷ്ടതാരം. പക്ഷേ, ജീവിതത്തിൽ എന്റെ റോൾ മോഡൽ ആയി ഞാൻ കണക്കാക്കുന്നത് എന്റെ അച്ഛനെയാണ്. 

? മുന്നേറ്റനിരയിൽ സ്ട്രൈക്കിങ് ഗുണം കൊണ്ടും പ്രസിങ് ഇഫക്ട് കൊണ്ടും അഗ്രസീവ് എന്നു പറയാവുന്നൊരു താരമാണു താങ്കൾ. ഫൈനൽ തേഡിൽ താങ്കളുടെ പോസിറ്റീവ് ഘടകമായി സ്വയം വിലയിരുത്തുന്നൊരു ഗുണം ഉണ്ടെങ്കിൽ അതേതാണ്

രണ്ടു കാലുകൾ കൊണ്ടും ‘ഫിനിഷ്’ ചെയ്യാൻ എനിക്കു സാധിക്കും. ഫൈനൽ തേഡിൽ എന്റെ പോസിറ്റീവ് ഘടകമായി ഞാൻ കരുതുന്നത് അതാണ്. 

? ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണു താങ്കളെ ഇങ്ങോട്ട് ആകർഷിച്ച പ്രധാന ഘടകമെന്നു പറഞ്ഞല്ലോ. തീർച്ചയായും അവർക്കായും എന്തെങ്കിലും പറയണം. കളത്തിലിറങ്ങും മുൻപായി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടക്കൂട്ടത്തിന് താങ്കൾക്കു നൽകാനുള്ള വാഗ്ദാനം എന്താണ്

കേരള ബ്ലാസ്റ്റേഴ്സിനായി എനിക്കു സാധ്യമായതെല്ലാം ഞാൻ ചെയ്യും. ടീമിന്റെ ലക്ഷ്യങ്ങൾ എന്നു പറയുന്നതു ട്രോഫികളാണല്ലോ. അതു നേടുന്നതിനായി കഠിനാധ്വാനം ചെയ്യാൻ തയാറാണു ഞാൻ.

English Summary:

Noah Sadaoui: Moroccan Dynamo Joins Kerala Blasters for an Exciting ISL Season