മെസ്സിയെ ‘പിടിച്ചുകെട്ടിയ’ തന്ത്രത്തിന് പൂട്ടിട്ട് സ്കലോനി; വയസ്സന് പടയല്ല, ഇത് വിജയങ്ങള് ‘വിരമിക്കാത്ത’ നീലപ്പട
ഇതിഹാസ താരം ലയണൽ മെസ്സി, 2016ൽ കോപ്പ ഫൈനലിൽ ചിലെയോട് പരാജയപ്പെട്ട് നിറഞ്ഞ കണ്ണുകളുമായി മൈതാനം വിടുന്ന ആ രംഗം തന്നെയാണ് അർജന്റീന തുടർച്ചയായി രണ്ടാം കോപ്പ അമേരിക്ക കപ്പ് നേടിയപ്പോഴും മുന്നിൽ കാണുന്നത്. ചിലെയോടുള്ള ആ തോൽവി മെസ്സിയെ അത്രയേറെ ഉലച്ചിരുന്നു. തോൽവിക്കു തൊട്ടുപിന്നാലെ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കുകയാണെന്നു കൂടി ഫുട്ബോൾ രാജാവ് പ്രഖ്യാപിച്ചതോടെ ലോകം ഞെട്ടി, ആരാധകരുടെ ഹൃദയം തകർന്നു, കാൽപ്പന്തുകളിയിലെ രാജാവ് ഒന്നും നേടാതെ മടങ്ങുന്ന ആ കാഴ്ച പലർക്കും സഹിക്കാനാകില്ലായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള കോടാനുകോടി ആരാധകർ അന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു; എല്ലാം ചരിത്രം. എന്നാൽ, വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പരിശീലകൻ ലയണൽ സ്കലോനി മെസ്സിയെ കൈവിട്ടില്ല, ഒപ്പം ആരാധകരും. മെസ്സിയെ നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി രാജ്യാന്തര മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുവന്നു, കൂടെ മെസ്സിയുടെ സഹതാരങ്ങളെയും കോച്ച് കൈവിട്ടില്ല. പിന്നെ നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു....

ഇതിഹാസ താരം ലയണൽ മെസ്സി, 2016ൽ കോപ്പ ഫൈനലിൽ ചിലെയോട് പരാജയപ്പെട്ട് നിറഞ്ഞ കണ്ണുകളുമായി മൈതാനം വിടുന്ന ആ രംഗം തന്നെയാണ് അർജന്റീന തുടർച്ചയായി രണ്ടാം കോപ്പ അമേരിക്ക കപ്പ് നേടിയപ്പോഴും മുന്നിൽ കാണുന്നത്. ചിലെയോടുള്ള ആ തോൽവി മെസ്സിയെ അത്രയേറെ ഉലച്ചിരുന്നു. തോൽവിക്കു തൊട്ടുപിന്നാലെ രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കുകയാണെന്നു കൂടി ഫുട്ബോൾ രാജാവ് പ്രഖ്യാപിച്ചതോടെ ലോകം ഞെട്ടി, ആരാധകരുടെ ഹൃദയം തകർന്നു, കാൽപ്പന്തുകളിയിലെ രാജാവ് ഒന്നും നേടാതെ മടങ്ങുന്ന ആ കാഴ്ച പലർക്കും സഹിക്കാനാകില്ലായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള കോടാനുകോടി ആരാധകർ അന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു; എല്ലാം ചരിത്രം.
എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പരിശീലകൻ ലയണൽ സ്കലോനി മെസ്സിയെ കൈവിട്ടില്ല, ഒപ്പം ആരാധകരും. മെസ്സിയെ നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി രാജ്യാന്തര മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുവന്നു, കൂടെ മെസ്സിയുടെ സഹതാരങ്ങളെയും കോച്ച് കൈവിട്ടില്ല. പിന്നെ നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു. ആദ്യം കോപ്പ അമേരിക്ക, പിന്നെ ലോകകപ്പ്, തൊട്ടുപിന്നാലെ വീണ്ടും കോപ്പ... ആ രാജാവിന് കിരീടങ്ങളും ചെങ്കോലും വേണ്ടുവോളം ലഭിച്ചിരിക്കുന്നു. കേവലം 3 വർഷത്തിനിടെ നാല് കിരീടങ്ങൾ. കൂടാതെ യൂറോ – കോപ്പ ജേതാക്കൾ ഏറ്റുമുട്ടിയ ഫൈനലിസിമയിലും അർജന്റീന വിജയികളായി. ഇതോടൊപ്പംതന്നെ നായകനും പരിശീലകനും നാളേക്ക് വേണ്ടി മികച്ചൊരു ടീമിനെയും വാർത്തെടുത്തിരിക്കുന്നു, മൊത്തത്തിൽ അർജന്റീന സുരക്ഷിതം. ഇനി ആ നായകന് മടങ്ങാം സമാധാനത്തോടെ, അഭിമാനത്തോടെ...
മൂന്നു വർഷത്തിനിടെ ഒട്ടേറെ ശ്രദ്ധേയ വിജയങ്ങളും ട്രോഫികളും ചരിത്ര നിമിഷങ്ങളും നിറഞ്ഞ മെസ്സിയുടെ തിരിച്ചുവരവ് ഒരു പുതിയ അധ്യായത്തിന് തുടക്കമിടുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, 28 വർഷത്തെ വരൾച്ച അവസാനിപ്പിച്ച് 2021ൽ അർജന്റീന കോപ്പ അമേരിക്ക കിരീടം കരസ്ഥമാക്കിയപ്പോൾ തുടങ്ങിയ കിരീട പുഞ്ചിരി ഇന്നും തുടരുന്നു. 2022ലെ ഫിഫ ലോകകപ്പ് തന്നെയായിരുന്നു മെസ്സിയുടെയും അർജന്റീനയുടെയും വലിയ സ്വപ്നം, അതും സാധ്യമായി. അവസാനം മെസ്സിയുടെ കിരീടങ്ങളുടെ അലമാരയിലേക്ക് മറ്റൊരു കോപ്പ കൂടി. അതും ശക്തരായ കൊളംബിയയെ ഒരു ഗോളിന് തകർത്ത്.
രാജ്യാന്തര ഫുട്ബോളിൽ സ്പെയിനിന്റെ സവിശേഷ നേട്ടത്തിനൊപ്പമാണ് അർജന്റീന. 2008, 2012 വർഷങ്ങളിൽ സ്പെയിൻ തുടർച്ചയായി യൂറോപ്യൻ ചാംപ്യൻഷിപ്പുകൾ നേടി, 2010 എഡിഷനിൽ ഫിഫ ലോകകപ്പ് ജേതാവായി. അതേസമയം, യുഎസിലെ മയാമിയിൽ നടന്ന 2024 കോപ്പ അമേരിക്ക അർജന്റീന- കൊളംബിയ ഫൈനൽ അത്ര മികച്ചതൊന്നും ആയിരുന്നില്ലെന്നും പറയാം, അവസാനത്തെ വിജയഗോൾ ഒഴിച്ച്...
∙ നടന്നത് പരുക്കൻ കളി, വിജയിച്ചത് അർജന്റീനയും
യൂറോപ്യൻ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും ലാറ്റിൻ അമേരിക്കൻ കളി പിടിക്കില്ല. ഇംഗ്ലണ്ട്- സ്പെയിൻ യൂറോ കപ്പ് ഫൈനലും അർജന്റീന- കൊളംബിയ കോപ്പ ഫൈനലും വിലയിരുത്തിയാൽ കാഴ്ചയിൽ സുന്ദരം യൂറോ ഫൈനൽ തന്നെ. കോപ്പ ഫൈനലിൽ നടന്നത് കാടൻ കളിയായിരുന്നു എന്നുവേണം പറയാൻ. ഇരു ടീമുകളിൽ നിന്നുമായി 26 ഫൗളുകൾ കണ്ട മത്സരത്തിൽ നാല് പേർക്ക് മഞ്ഞക്കാർഡും ലഭിച്ചു. തള്ളും കയ്യാങ്കളിയും നിറഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയുടെ അവസാനത്തിലും എക്സ്ട്രാ ടൈമിലും മാത്രമാണ് അതിവേഗ നീക്കങ്ങളുമായി മികച്ച പ്രകടനം കണ്ടത്. കാലിന് പരുക്കേറ്റ മെസ്സിക്ക് പുറത്തുപോകേണ്ടി വന്നു. പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞ മത്സരത്തിൽ കൊളംബിയയുടെ ഭാഗത്തുനിന്ന് മാത്രം 18 ഫൗളുകളാണ് രേഖപ്പെടുത്തിയത്.
∙ ഇത് മെസ്സിയുടെ കോപ്പയായിരുന്നില്ല?
2024 കോപ്പ കിരീടം അർജന്റീന ചൂടിയെങ്കിലും നായകൻ ലയണൽ മെസ്സിക്ക് കാര്യമായ റോൾ ഇല്ലായിരുന്നു. ഈ ടൂർണമെന്റിൽ 5 മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് മെസ്സിയിൽ നിന്ന് പിറന്നത്. കഴിഞ്ഞ ലോകകപ്പിലെ പോരാട്ട വീര്യമൊന്നും ഈ കോപ്പയിൽ മെസ്സിയിൽനിന്നും കണ്ടില്ല. കൊളംബിയക്കെതിരായ ഫൈനലിൽ പോലും വേണ്ടത്ര പ്രകടനം കാണാനായില്ല. മെസ്സി പന്തുമായി നീങ്ങുമ്പോൾ പ്രതിരോധിക്കാൻ ഒന്നിൽകൂടുതൽ കൊളംബിയൻ താരങ്ങളെ കാണാമായിരുന്നു. എങ്കിലും പാസുകൾ കൈമാറുന്നതിൽ പോലും ചില പോരായ്മകൾ മെസ്സിയിൽ നിന്ന് കാണാനായി. മുപ്പത്തിയേഴുകാരനായ മെസ്സി പല മത്സരങ്ങളിലും പരുക്കിന്റെ പിടിയിലകപ്പെട്ട് കളിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. എങ്കിലും മയാമി ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ 16-ാം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചു.
∙ മെസ്സി മങ്ങിയിട്ടും കിരീടം
ലയണൽ മെസ്സിയുടെ ഗോൾ വരൾച്ച അർജന്റീനയുടെ മൊത്തത്തിലുള്ള പ്രകടനത്തിന് തടസ്സമായില്ലെന്നു പറയാം. മുന്നേറ്റക്കാരായ ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനെസും ഗോളുകൾ നേടി മെസ്സിയുടെ ആ ശൂന്യത നികത്തിക്കൊണ്ട് മുന്നേറുകയായിരുന്നു. അവരുടെ സംഭാവനകളാണ് ടീമിന്റെ മത്സരക്ഷമത ആവേശം നിറച്ച് നിലനിർത്തിയത്; അർജന്റീന ടീമിലെ പ്രതിഭകളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഓരോ നീക്കവും. കോപ്പയിൽ അർജന്റീന വിജയിച്ചെങ്കിലും ലയണൽ മെസ്സിയുടെ ഗോൾ നേട്ടങ്ങൾ ആഘോഷിക്കാൻ അവസരം ലഭിക്കാത്തതിൽ ആരാധകർക്ക് നിരാശയുണ്ട്.
മെസ്സി കളിക്കുന്ന ഏത് ടൂർണമെന്റിലും സ്‌കോറിങ് ചാർട്ടിൽ ആ പേര് സ്ഥിരമായി ഒന്നാമതെത്തുമെന്ന പ്രതീക്ഷ ഇപ്പോഴും ആരാധകർക്കുണ്ട്. 2022ലെ ഖത്തർ ലോകകപ്പിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് തികച്ചും ഏറെ പിന്നിലാണ്. ലോകകപ്പിൽ മെസ്സി ഏഴ് ഗോളുകൾ നേടുകയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ 2024 കോപ്പയിൽ കാനഡയ്‌ക്കെതിരായ സെമിഫൈനലിലായായിരുന്നു അർജന്റീനിയൻ താരത്തിന്റെ ഏക ഗോൾ പിറന്നത് .
∙ റെക്കോർഡുകളുടെ രാജകുമാരൻ
കാനഡയ്‌ക്കെതിരെ കളിക്കാനിറങ്ങിയതോടെ ലയണൽ മെസ്സി കോപ്പയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് നേടി. ചിലെ ഇതിഹാസം സെർജിയോ ലിവിംഗ്‌സ്റ്റണിനെ (35 മത്സരം) മറികടന്നാണ് മെസ്സി മുന്നിലെത്തിയത്. മെസ്സി നിലവിൽ 39 കോപ്പ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
2024ലെ കോപ്പ അമേരിക്ക ഫൈനലിൽ ഇറങ്ങിയതോടെ ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക ഫൈനൽ കളിച്ചതിന്റെ (2007, 2015, 2016, 2021, 2024) റെക്കോർഡും ഇപ്പോൾ ലയണൽ മെസ്സിയുടെ പേരിലാണ്. 2024ലെ കോപ്പ അമേരിക്ക ഫൈനൽ കളിച്ചതോടെ, രാജ്യാന്തര ടൂർണമെന്റുകളുടെ ഏഴ് ഫൈനലുകളിൽ (5 കോപ്പ അമേരിക്ക ഫൈനലുകളും 2 ലോകകപ്പ് ഫൈനലുകളും) കളിക്കുന്ന ആദ്യ കളിക്കാരനായി ലയണൽ മെസ്സി മാറി.
∙ കിരീടത്തിലേക്കുള്ള ലൗട്ടാരോയുടെ 5 ഗോളുകൾ
കഴിഞ്ഞ കുറച്ചുവർഷങ്ങളായി അർജന്റീന എന്നാൽ എല്ലാം മെസ്സിയായിരുന്നു. ആ വൻമരത്തിന്റെ തണലിലായിരുന്നു സഹകളിക്കാർ വരെ കളിച്ചിരുന്നത്. എന്നാൽ ആ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു; മെസ്സിയിൽ നിന്ന് അടുത്ത തലമുറയിലേക്ക് ആ വലിയ ഭാരം കൈമാറ്റം ചെയ്തിരിക്കുന്നു. ലയണൽ മെസ്സി എന്ന 10-ാം നമ്പറുകാരന്റെ ഭാരം ഏറ്റെടുക്കാൻ ഒന്നിൽ കൂടുതൽ യുവതാരങ്ങളാണ് 2024 കോപ്പയോടെ ഉയർന്നുവന്നിരിക്കുന്നത്. അർജന്റീനയ്ക്ക് 16-ാം കോപ്പ കിരീടം നേടിക്കൊടുക്കാൻ സഹായിച്ചത് ഇരുപത്തിയാറുകാരനായ ലൗട്ടാരോ മാർട്ടിനെസിന്റെ 5 ഗോളുകളാണ്. ടൂർണമെന്റിൽ കൂടുതൽ ഗോളുകൾ നേടിയതും ലൗട്ടാരോ തന്നെ. ഫൈനലിൽ 112-ാം മിനിറ്റിൽ മാർട്ടിനെസ് നേടിയ ഗംഭീര ഗോളാണ് കിരീടത്തിലേക്കും നയിച്ചത്.
∙ രക്ഷകനായി വീണ്ടും എമിലിയാനോ മാർട്ടിനെസ്
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ രക്ഷകനായി മാറിയ എമിലിയാനോ മാർട്ടിനെസ് തന്നെയാണ് കോപ്പയിലും ഗോൾഡൺ ഗ്ലൗ സ്വന്തമാക്കിയത്. ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനലിൽ രണ്ട് പെനൽറ്റി കിക്കുകൾ രക്ഷിച്ച മാർട്ടിനെസ് ആറ് മത്സരങ്ങളിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 2021ലെ കോപ്പ അമേരിക്കയിലെ മികച്ച ഗോൾകീപ്പറും 2022ലെ ലോകകപ്പ് ഗോൾഡൻ ഗ്ലൗ ജേതാവും എമിലിയാനോ തന്നെയായിരുന്നു.
∙ എന്നും അർജന്റീനയുടെ തന്ത്രശാലി
വിശ്വസ്തനായ ഒരു ഡിഫൻഡറിൽനിന്ന് അർജന്റീനയുടെ മുഖ്യ കോച്ചിലേക്കുള്ള ലയണൽ സ്‌കലോനിയുടെ യാത്ര വിസ്മയിപ്പിക്കുന്നതാണ്. അർജന്റീനയുടെ മധുരവിജയത്തിനു കാരണക്കാരായ നായകൻമാരിൽ ലയണൽ മെസ്സിക്കൊപ്പം ചേർത്തുവയ്ക്കേണ്ട പേരുമാണ് സ്കലോനിയുടേത്. ഈ നാല്‍പ്പത്തിയാറുകാരൻ കഴിഞ്ഞ 6 വർഷത്തിനിടെ പഠിപ്പിച്ചെടുത്ത തത്വശാസ്ത്രമാണ് മെസ്സിക്കും അർജന്റീനയ്ക്കും പിടിവള്ളിയായത്. 2018 ലോകകപ്പിലെ ദയനീയ തോൽവിക്കു ശേഷം ഹോർഗെ സാംപോളി സ്ഥാനമൊഴിഞ്ഞപ്പോഴാണ് സഹപരിശീലകനായ സ്കലോനി ചുമതലയേറ്റത്.
വയസ്സൻപടയെന്നു പലരും കളിയാക്കിയ അന്നത്തെ ടീമിനെ ഊർജസ്വലരായ യുവനിരയാക്കി മാറ്റിയത് സ്കലോനിയുടെ മിടുക്ക്. സീനിയർ താരങ്ങളായ മെസ്സി, എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടാമെൻഡി എന്നിവരെയെല്ലാം മികച്ച താരങ്ങളാക്കിയത് കോച്ചിന്റെ മികവാണെന്ന് എടുത്തുപറയേണ്ടി വരും. ടീമിന്റെ ഭാരം മെസ്സിയുടെ മാത്രം ഉത്തരവാദിത്തമെന്ന ചിന്താഗതി പൊളിച്ചെഴുതി ക്യാപ്റ്റനെ കൂടുതൽ സ്വതന്ത്രനാക്കിയതും സ്കലോനി തന്നെ. ആ തന്ത്രങ്ങളാണ് പിൽക്കാലത്ത് കിരീടങ്ങളായി തിരിച്ചു വന്നത്. മെസ്സിയെ പിടിച്ചുകെട്ടിയാൽ കളി ജയിക്കാമെന്ന എതിർ ടീം തന്ത്രങ്ങൾക്കു സ്കലോനി പൂട്ടിട്ടു. അതാണ് 2024 കോപ്പയിലും കണ്ടത്.
∙ ഫൈനലിലെ കണക്കിൽ മുന്നിൽ കൊളംബിയ
കോപ്പ ഫൈനലിൽ 4-3-3 ശൈലിയിൽ കളിക്കാനിറങ്ങിയ കൊളംബിയ തന്നെയാണ് എല്ലാ കണക്കിലും മുന്നിൽ. മത്സരത്തിൽ 56 ശതമാനം സമയവും പന്ത് കൊളംബിയയുടെ കൈവശമായിരുന്നു. ഗോൾ ലക്ഷ്യമാക്കി കൊളംബിയൻ താരങ്ങൾ 19 തവണ ഷോട്ടുതിർത്തപ്പോൾ അർജന്റീന കേവലം 12 തവണയാണ് ഷൂട്ട് ചെയ്തത്. ഏഴ് കോർണറുകൾ, 700 പാസുകൾ, 18 ഫൗളുകൾ... എല്ലാറ്റിന്റെയും മുന്നിൽ കൊളംബിയ; ഗോളടിച്ച് കിരീടം നേടിയതാകട്ടെ, അർജന്റീനയും.