പൊന്നുരുക്കുന്നതു പോലൊരു ടീമൊരുക്കത്തിലാണു കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്സി പോലുള്ള ടീമുകൾ വിദേശതാരങ്ങളെ പൂ ഇറുക്കുന്ന ലാഘവത്തോടെ വാരിക്കൂട്ടുമ്പോൾ ഒരു ചെസ് മത്സരത്തിന്റെ മട്ടിലാണു ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. ‍തായ്‌ലൻഡിൽ പുതിയ പരിശീലകൻ മികേൽ സ്റ്റോറെയ്ക്കൊപ്പം പുതിയ അധ്യായം തുടങ്ങിയ ബ്ലാസ്റ്റേഴ്സിൽ ചില മാറ്റങ്ങളുടേതാകും ഇനിയുള്ള നാളുകൾ. പ്രീസീസണിൽ താരങ്ങളുടെ കരുത്തും കുറവും തിരിച്ചറിഞ്ഞൊരു ഊതിക്കാച്ചലിനാണു സ്റ്റോറേയും സംഘവും തയാറെടുക്കുന്നത്. പിന്നിലും മുന്നിലും ഒരു വിദേശ താരത്തെക്കൂടി ഉൾപ്പെടുത്തി കിരീടമെന്ന സ്വപ്നലക്ഷ്യത്തിലേക്കു കുതിക്കാൻ പോന്ന കരുത്താർജിക്കാൻ ഒരുങ്ങുകയാണു കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ്. ടീമിൽ തുടരുന്നതുമായി ബന്ധപ്പെട്ട്...

പൊന്നുരുക്കുന്നതു പോലൊരു ടീമൊരുക്കത്തിലാണു കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്സി പോലുള്ള ടീമുകൾ വിദേശതാരങ്ങളെ പൂ ഇറുക്കുന്ന ലാഘവത്തോടെ വാരിക്കൂട്ടുമ്പോൾ ഒരു ചെസ് മത്സരത്തിന്റെ മട്ടിലാണു ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. ‍തായ്‌ലൻഡിൽ പുതിയ പരിശീലകൻ മികേൽ സ്റ്റോറെയ്ക്കൊപ്പം പുതിയ അധ്യായം തുടങ്ങിയ ബ്ലാസ്റ്റേഴ്സിൽ ചില മാറ്റങ്ങളുടേതാകും ഇനിയുള്ള നാളുകൾ. പ്രീസീസണിൽ താരങ്ങളുടെ കരുത്തും കുറവും തിരിച്ചറിഞ്ഞൊരു ഊതിക്കാച്ചലിനാണു സ്റ്റോറേയും സംഘവും തയാറെടുക്കുന്നത്. പിന്നിലും മുന്നിലും ഒരു വിദേശ താരത്തെക്കൂടി ഉൾപ്പെടുത്തി കിരീടമെന്ന സ്വപ്നലക്ഷ്യത്തിലേക്കു കുതിക്കാൻ പോന്ന കരുത്താർജിക്കാൻ ഒരുങ്ങുകയാണു കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ്. ടീമിൽ തുടരുന്നതുമായി ബന്ധപ്പെട്ട്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നുരുക്കുന്നതു പോലൊരു ടീമൊരുക്കത്തിലാണു കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്സി പോലുള്ള ടീമുകൾ വിദേശതാരങ്ങളെ പൂ ഇറുക്കുന്ന ലാഘവത്തോടെ വാരിക്കൂട്ടുമ്പോൾ ഒരു ചെസ് മത്സരത്തിന്റെ മട്ടിലാണു ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. ‍തായ്‌ലൻഡിൽ പുതിയ പരിശീലകൻ മികേൽ സ്റ്റോറെയ്ക്കൊപ്പം പുതിയ അധ്യായം തുടങ്ങിയ ബ്ലാസ്റ്റേഴ്സിൽ ചില മാറ്റങ്ങളുടേതാകും ഇനിയുള്ള നാളുകൾ. പ്രീസീസണിൽ താരങ്ങളുടെ കരുത്തും കുറവും തിരിച്ചറിഞ്ഞൊരു ഊതിക്കാച്ചലിനാണു സ്റ്റോറേയും സംഘവും തയാറെടുക്കുന്നത്. പിന്നിലും മുന്നിലും ഒരു വിദേശ താരത്തെക്കൂടി ഉൾപ്പെടുത്തി കിരീടമെന്ന സ്വപ്നലക്ഷ്യത്തിലേക്കു കുതിക്കാൻ പോന്ന കരുത്താർജിക്കാൻ ഒരുങ്ങുകയാണു കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ്. ടീമിൽ തുടരുന്നതുമായി ബന്ധപ്പെട്ട്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നുരുക്കുന്നതു പോലൊരു ടീമൊരുക്കത്തിലാണു കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ്സി പോലുള്ള ടീമുകൾ വിദേശതാരങ്ങളെ പൂ ഇറുക്കുന്ന ലാഘവത്തോടെ വാരിക്കൂട്ടുമ്പോൾ ഒരു ചെസ് മത്സരത്തിന്റെ മട്ടിലാണു ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. ‍തായ്‌ലൻഡിൽ പുതിയ പരിശീലകൻ മികേൽ സ്റ്റോറെയ്ക്കൊപ്പം പുതിയ അധ്യായം തുടങ്ങിയ ബ്ലാസ്റ്റേഴ്സിൽ ചില മാറ്റങ്ങളുടേതാകും ഇനിയുള്ള നാളുകൾ. പ്രീസീസണിൽ താരങ്ങളുടെ കരുത്തും കുറവും തിരിച്ചറിഞ്ഞൊരു ഊതിക്കാച്ചലിനാണു സ്റ്റോറേയും സംഘവും തയാറെടുക്കുന്നത്. പിന്നിലും മുന്നിലും ഒരു വിദേശ താരത്തെക്കൂടി ഉൾപ്പെടുത്തി കിരീടമെന്ന സ്വപ്നലക്ഷ്യത്തിലേക്കു കുതിക്കാൻ പോന്ന കരുത്താർജിക്കാൻ ഒരുങ്ങുകയാണു കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ്.

ടീമിൽ തുടരുന്നതുമായി ബന്ധപ്പെട്ടു‍ ക്യാപ്റ്റൻ അഡ്രിയൻ ലൂണ ഒഴികെയുള്ള ഒരു വിദേശ താരത്തിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് ഇതേവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ചും ടീമിൽ തുടരുമെന്ന് ഉറപ്പുള്ള താരമാണ്. ഈ വർഷം കൂടി കരാറുള്ള ഡ്രിൻസിച്ച് മാത്രമാണു നിലവിൽ ടീമിനൊപ്പമുള്ള വിദേശ സെന്റർ ബാക്ക്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം. (Photo: X/KeralaBlasters)
ADVERTISEMENT

മുൻ സീസണുകളിൽ ടീമിന്റെ ഭാഗമായിരുന്ന ഗ്രീക്ക് ഗോൾ മെഷീൻ ദിമിത്രിയോസ് ഡയമന്റകോസ്, ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, ജനുവരി ട്രാൻസ്ഫറിലൂടെ കടന്നുവന്ന ലിത്വാനിയൻ ഫോർവേഡ് ഫെദോർ ചെർനിച്ച്, ജാപ്പനീസ് വിങ്ങർ ദെയ്സൂകി സകായി എന്നിവരുമായുള്ള കരാർ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സ് ഇനിയും നയം വ്യക്തമാക്കാനുള്ളതു മുന്നേറ്റത്തിലെ വിദേശ താരങ്ങളുടെ കാര്യത്തിലാണ്. 

കഴിഞ്ഞ സീസണിൽ ഏറ്റവും ആദ്യത്തെ വിദേശതാരമായി ടീമിലെത്തി പരുക്കു മൂലം ഒരു മത്സരം പോലും കളിക്കാതെ മടങ്ങിയ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സൊത്തീരിയോ, ഡയമന്റകോസിനൊത്ത പങ്കാളിയായി ആക്രമണത്തിൽ തിളങ്ങിയ ഘാന താരം ക്വാമേ പെപ്ര എന്നിവരുടെ കാര്യത്തിലാണു തീരുമാനമാകേണ്ടത്. തായ്‌ലൻഡിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ക്യാംപിലുള്ള താരങ്ങളാണ് ഇരുവരും. ഇരുവരും പരുക്കിൽ നിന്നു തിരിച്ചെത്തുന്ന താരങ്ങളുമാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആദ്യം കരാർ ഒപ്പിട്ട താരമാണു സൊത്തീരിയോ. ഏഷ്യൻ പ്ലെയർ ക്വാട്ടയിലാണ് ഓസ്ട്രേലിയൻ എ ലീഗ് ടീമായ ന്യൂകാസിൽ ജെറ്റ്സ് ക്ലബ്ബിൽ നിന്നു സൊത്തീരിയോയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 

ഘാനയിൽ നിന്നെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം ക്വാമേ പെപ്ര. (Photo: X/KeralaBlasters)

ഈ സീസൺ മുതൽ ഐഎസ്എലിൽ എഎഫ്സി താര നിബന്ധന ഒഴിവാക്കിയതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ഓസ്ട്രേലിയൻ താരത്തിനു പിന്നാലെ പോകാൻ സാധ്യതയില്ലെന്നും പ്രചരിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളി 2025 വരെ കരാറുള്ള സൊത്തീരിയോയ്ക്കു പ്രീസീസണിൽ അവസരം നൽകാനാണു ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്.  തായ്‌ലൻഡിലെ പ്രീ സീസണിനു മുൻപേ ഇന്ത്യയിലേക്കു വിളിപ്പിച്ചു ബെംഗളൂരുവിൽ ഫിസിക്കൽ ടെസ്റ്റും വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷമാണു പുതിയ പരിശീലകൻ മികേൽ സ്റ്റോറെയുടെ ക്യാംപിൽ ഓസീസ് താരത്തിന് ഇടം നൽകിയത്. ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രയേൽ ലീഗുകളിലെ അനുഭവ സമ്പത്തുമായി കഴിഞ്ഞ സീസണിലാണു ക്വാമേ പെപ്ര ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായത്. ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമന്റകോസിനു ചേരുന്ന പങ്കാളിയായി പെപ്ര ഉയർന്നതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ ഹൈലൈറ്റായി ആ കൂട്ടുകെട്ട് മാറുകയും ചെയ്തിരുന്നു. 

കഴി‍ഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്നു 13 ഗോളുകളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഡയമന്റകോസിനെപ്പോലൊരു ഷാർപ്പ് ഷൂട്ടറെയാണു ടീമിന് ആവശ്യം. അങ്ങനെയെങ്കിൽ നിലവിൽ ടീമിനൊപ്പമുള്ള ജോഷ്വ സത്തീരിയോ അല്ലെങ്കിൽ ക്വാമേ പെപ്ര എന്നിവരിലൊരാൾ ഐഎസ്എൽ സ്ക്വാഡിനു പുറത്താകും. 

ഫിസിക്കൽ ഗെയിമിനു കെൽപ്പുള്ള യുവതാരമായ ക്വാമി പെപ്ര മുൻ സീസണിൽ ഗോളടിയിലെക്കാളേറെ ഹൈപ്രസിങ് മികവിനാണു കയ്യടി നേടിയത്. ഗോളടിക്കുന്ന ദിമിത്രിയും പ്രതിരോധനിരയ്ക്കു തലവേദന തീർക്കുന്ന പെപ്രയും ചേർന്ന ബ്ലാസ്റ്റേഴ്സിന്റെ മുൻനിര പരീക്ഷണം വൻവിജയത്തിലേക്കു നീങ്ങവേയാണു ഘാന താരത്തിനു പരുക്കേറ്റു മടങ്ങേണ്ടിവന്നത്. ഐഎസ്എലിനിടയിൽ നടന്ന സൂപ്പർ കപ്പിനിടെ സംഭവിച്ച പരുക്കിൽ പെപ്രയ്ക്കു സീസൺതന്നെ നഷ്ടമായതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ താളവും തെറ്റി. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തു നിന്ന ബ്ലാസ്റ്റേഴ്സ് ആ തിരിച്ചടിയിൽ നിന്നു കരകയറാനാവാതെ നിരാശയോടെയാണു സീസൺ അവസാനിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ച്. (Photo: X/KeralaBlasters)
ADVERTISEMENT

∙ ആക്രമണത്തിന്റെ മുഖം മാറുമ്പോൾ...

തായ്‌ലൻഡിലെ പ്രീസീസൺ ക്യാംപിൽ നിന്നു വരുന്ന വാർത്തകൾ അനുസരിച്ച് ആക്രമണത്തിന്റെ മുന ഇനിയും കൂർപ്പിക്കാനുള്ള നീക്കങ്ങളിലാണു ബ്ലാസ്റ്റേഴ്സ്. എഫ്സി ഗോവയിൽ നിന്നു റാഞ്ചിയ മൊറോക്കൻ താരം നോവ സദൂയി മുന്നേറ്റത്തിലെ വജ്രായുധമായി ഇത്തവണയെത്തിയിട്ടും അതുപോരെന്ന നിഗമനത്തിലാണു ബ്ലാസ്റ്റേഴ്സിന്റെ ചുക്കാൻ ഏറ്റെടുത്ത സ്വീഡിഷ് പരിശീലകൻ മികേൽ സ്റ്റോറെയും സംഘവും. അഡ്രിയൻ ലൂണ– നോഹ സദൂയി കൂട്ടുകെട്ടിൽ മാത്രം ഒതുങ്ങി നിൽക്കാതെ, ഗോളടിയന്ത്രമായി മാറാൻ പോന്നൊരു സെന്റർ ഫോർവേ‍ഡിനായുള്ള അന്വേഷണത്തിലാണു ബ്ലാസ്റ്റേഴ്സ്. 

കഴിഞ്ഞ സീസണിൽ ഐഎസ്എലിലും സൂപ്പർ കപ്പിലും ഡ്യുറാൻഡിലുമായി ഗോവൻ നിറത്തിൽ 31 മത്സരങ്ങളിൽ കളത്തിലെത്തിയ മൊറോക്കൻ താരം 18 ഗോളുകളും 7 അസിസ്റ്റുകളുമാണു ടീമിനു സമ്മാനിച്ചത്. ഐഎസ്എലിലെ മാത്രം കണക്കുകളെടുത്താൽ 23 മത്സരം, 11 ഗോൾ, 5 അസിസ്റ്റ് എന്ന തിളക്കമുള്ള നമ്പറുകളാണു മുപ്പതുകാരന്റെ സമ്പാദ്യം. ഐഎസ്എലിൽ തന്ത്രങ്ങളുടെ കാര്യത്തിൽ ഒരു തലപ്പൊക്കം ഉയരത്തിൽ നിൽക്കുന്ന പരിശീലകനായ മനോലോ മാർക്കസ് ഗോവൻ ലൈനപ്പിൽ സദൂയിയെ ഉപയോഗിച്ചതും വ്യത്യസ്ത റോളുകളിയിൽ ആയിരുന്നു. കഴിഞ്ഞ സീസണിൽ ലെഫ്റ്റ് വിങ്ങർ റോളിൽ 6 മത്സരം മാത്രം കളത്തിലെത്തിയ സദൂയിക്കു 11 മത്സരത്തിലും ഇടതു മധ്യത്തിലായിരുന്നു സ്ഥാനം. 

കഴി‍ഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്നു 13 ഗോളുകളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ഡയമന്റകോസിനെപ്പോലൊരു ഷാർപ്പ് ഷൂട്ടറെയാണു ടീമിന് ആവശ്യം. അങ്ങനെയെങ്കിൽ നിലവിൽ ടീമിനൊപ്പമുള്ള ജോഷ്വ സത്തീരിയോ അല്ലെങ്കിൽ ക്വാമേ പെപ്ര എന്നിവരിലൊരാൾ ഐഎസ്എൽ സ്ക്വാഡിനു പുറത്താകും. ടീമുമായി കരാർ തുടരുന്ന നിലയ്ക്ക് ഇതിലൊരാളെ ലോണിൽ അയയ്ക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ടീമിനൊപ്പം പ്രീസീസൺ ചെലവഴിച്ച നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലിനെ ഐലീഗ് ക്ലബ് ഗോകുലം കേരളയിലേക്കു ബ്ലാസ്റ്റേഴ്സ് ലോൺ അടിസ്ഥാനത്തിൽ അയച്ചിരുന്നു. ആ മാതൃക ഇത്തവണയുമുണ്ടായേക്കാം.

അഡ്രിയൻ ലൂണയും നോവ സദൂയിയും കളത്തിലിറങ്ങാനുള്ള ടീമിലേക്കു ഫൈനൽ തേ‍ഡിൽ അപകടം വിതയ്ക്കാൻ കെൽപ്പുള്ള ‘ഹൈ പ്രൊഫൈൽ’ വിദേശതാരത്തെ തേടാനുള്ള നീക്കം ബ്ലാസ്റ്റേഴ്സിന്റെ മുഖഛായ‌ മാറ്റാൻ പോന്ന ഒന്നാണ്. കളത്തിൽ അഡ്രിയൻ ലൂണയുടെ സാന്നിധ്യം സമ്മാനിക്കുന്ന ഇംപാക്ടിനെക്കുറിച്ച് ഇനി പറഞ്ഞറിയിക്കേണ്ട കാര്യമില്ലെങ്കിലും ലൂണ– സദൂയി കൂട്ടുകെട്ട് വരുന്നതോടെതന്നെ അതു വേറെ ലെവൽ ആകും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. ലൂണയെപ്പോലൊരു ഓൾറൗണ്ട് താരമാണു സദൂയി. അധ്വാനിച്ചു കളിക്കുന്ന, അഗ്രസീവ് ആയ യൂട്ടിലിറ്റി പ്ലെയറാണ് മൊറോക്കൻ വിങ്ങർ. ഇടതു വിങ്ങിലാണു സ്വാഭാവിക സ്ഥാനമെങ്കിലും സെന്റർ ഫോർവേഡായി മുന്നിലും ലെഫ്റ്റ് മിഡ്ഫീൽഡർ റോളിൽ പിന്നോട്ടിറങ്ങിയും കളിക്കാൻ പ്രാപ്തനാണു സദൂയി. 

കേരള ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയൻ ലൂണ. (Photo: X/KeralaBlasters)
ADVERTISEMENT

സെന്റർ ഫോർവേഡിന്റെ ദൗത്യവുമായി 10 മത്സരങ്ങളിലാണു താരം കളത്തിലെത്തിയത്. 5 ഗോളുകളും 2 അസിസ്റ്റുകളും കുറിച്ച ഈ റോളാകും ബ്ലാസ്റ്റേഴ്സ് മുപ്പതുകാരൻ താരത്തിനായി ഒഴിച്ചിട്ടിരിക്കുന്നത്. പ്ലേമേക്കർ റോളിൽ നായകൻ അഡ്രിയൻ ലൂണയും ഇടതു മധ്യത്തിൽ മുഹമ്മദ് അയ്മൻ ഉൾപ്പെടെയുള്ള യുവതുർക്കികളും നിരക്കുന്ന ബ്ലാസ്റ്റേഴ്സിനു മുന്നേറ്റത്തിലാണു സദൂയിയുടെ ആളിക്കത്തൽ അനിവാര്യമാകുന്നത്. 2020ൽ ആഫ്രിക്കൻ നേഷൻസ് കപ്പ് നേടിയ മൊറോക്കൻ ടീമിലും അംഗമായിരുന്ന സദൂയിക്കു പങ്കാളിയായി മുന്നേറ്റത്തിൽ ഒരു വമ്പൻ താരം കൂടി വരുന്നിടത്താണ് ഈ സീസണിലെ ‘ബ്ലാസ്റ്റ്’ തെളിയുന്നത്. ആരാകും ആ ഗോൾ വേട്ടക്കാരൻ?

∙ ലൂണയ്ക്കും നോവയ്ക്കുമൊപ്പം ഇനിയാര്?

മോഹൻ ബഗാന്റെ അൽബേനിയൻ സ്ട്രൈക്കർ അർമാൻഡോ സാദിക്കുവിനെ സ്വന്തമാക്കുന്നതിനായി ബ്ലാസ്റ്റേഴ്സ് രംഗത്തിറങ്ങിയതിന്റെ ആവേശത്തിലായിരുന്നു ഇന്നലെവരെ ആരാധകർ. ഗോൾ സ്കോറിങ്ങിനും പ്രസിങ്ങിനും ഒരുപോലെ മികവ് തെളിയിച്ച സാദിക്കുവിനായുള്ള ചർച്ചകളിൽ പുരോഗതിയും തെളിഞ്ഞതാണ്. പരിശീലകൻ മികേൽ സ്റ്റോറേയും താരവുമായുള്ള വിഡിയോ കൂടിക്കാഴ്ചയും നടന്നതിനു ശേഷമാണു ചിത്രം മാറിയത്. ബ്ലാസ്റ്റേഴ്സ് മാത്രമല്ല, പഞ്ചാബ് എഫ്സിയും എഫ്സി ഗോവയും സാദിക്കുവിനെ റാഞ്ചാൻ കളത്തിലുണ്ടായിരുന്നു. ഒടുവിൽ എതിരാളികളെ മറികടന്നു ഗോവ ലക്ഷ്യത്തിലെത്തി. ഗോവയുടെ പരിശീലകൻ മനോലോ മാർക്കേസിന്റെ സാന്നിധ്യം കൂടിയാണു സാദിക്കുവിനെ ആ ടീമിലേക്ക് ആകർഷിച്ചത്. 

നോവ സദൂയി. (Photo: X/KeralaBlasters)

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്കൊപ്പമുണ്ടായിരുന്ന സ്കോട്ടിഷ് താരം ഗ്രെഗ് സ്റ്റുവർട്ടിനെ ബഗാനിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമായതോടെയാണു കൊൽക്കത്ത ക്ലബ് സാദിക്കുവിനെ കൈവിടാൻ തീരുമാനിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ സാദിക്കു മിഷൻ പരാജയപ്പെട്ടിരിക്കാം. പക്ഷേ, അതൊരു വലിയ സൂചന കൂടി നൽകുന്നു– ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം ചെറുതല്ല. ഇന്ത്യൻ മണ്ണിലെ ഏറ്റവും താരത്തിളക്കമുള്ള മോഹൻ ബഗാന്റെ നിറത്തിൽ കഴിഞ്ഞ ഐഎസ്എലിലെ 21 മത്സരങ്ങൾക്കു കളത്തിലിറങ്ങിയ വൻതോക്കാണു സാദിക്കു. കൊൽക്കത്തയ്ക്കായി എട്ടു ഗോളുകൾ വർഷിച്ച താരം. അഞ്ചു കോടിയോളം രൂപ താരമൂല്യമുള്ള മാർക്വീ പ്ലെയർ. ബ്ലാസ്റ്റേഴ്സ് അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. 

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മികേൽ സ്റ്റോറെ. (Photo: instagram/mikael.stahre)

സാദിക്കുവിനെക്കാൾ തലയെടുപ്പുള്ള താരങ്ങളിലേക്കും മഞ്ഞപ്പടയുടെ റഡാർ നീളുന്നുണ്ട്. ഇംഗ്ലിഷ് പ്രിമിയർ ലീഗും ജർമൻ ബുന്ദസ്‌ലിഗയുമൊക്കെ കളിച്ചൊരു മിന്നും ഫോർവേഡിന്റെ പേരൊക്കെയാണ് അക്കൂട്ടത്തിലുള്ളത്. കാത്തിരിക്കാം, ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾക്കു വലിയ മാറ്റം സമ്മാനിക്കുന്ന ആ വലിയ താരം ആരാണെന്ന് അറിയാൻ. തായ്‌ലൻഡിലെ പ്രീസീസൺ പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ് സംഘം ഡ്യുറാൻഡ് കപ്പിനായി ജൂലൈ 23നു കൊൽക്കത്തയിലെത്തുന്നതോടെ ചിത്രം വ്യക്തമാകും. ഒരുപക്ഷേ, അതിനു മുൻപേ അറിയാനുമാകും. 

അടുത്ത മാസം ഒന്നിനു ഡ്യുറാൻഡിൽ ആദ്യപോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിനു പുതിയ ഗോൾവേട്ടക്കാരനെ ആ ടൂർണമെന്റിൽതന്നെ കളത്തിലിറക്കാനും പദ്ധതികളുണ്ട്. ആ പേര് വരും മുൻപേ, ആരാധകർക്ക് ആഘോഷിക്കാൻ ഒരു വിദേശതാരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സ് പുറത്തുവിടും. മൂന്നു സീസണുകളിൽ ടീമിന്റെ വൻമതിലായി മടങ്ങിയ ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ചിന്റെ പകരക്കാരനാണ് ആ താരം. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നൊരു കരുത്തനെയാണു പ്രതിരോധ മധ്യത്തിലേക്കായി ബ്ലാസ്റ്റേഴ്സ് കണ്ടെത്തിയിട്ടുള്ളത്. ആരാധകരെ കാതോർത്തിരിക്കൂ, ആ പ്രഖ്യാപനം ഇനി അത്ര വൈകില്ല !

English Summary:

Kerala Blasters Undergo Transformation with New Coach Mikael Stahre