ഒളിംപിക്സിലെ സ്വർണ മെഡലിൽ എത്ര രൂപയുടെ ‘സ്വർണം’ കാണും? ഇത്തവണ സമ്മാനത്തിനൊപ്പം ‘പാരിസ് സർപ്രൈസ്’
ഒരു ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ‘അത് വിലമതിക്കാനാകാത്തതല്ലേ’ എന്നായിരിക്കും സ്വാഭാവികമായുള്ള മറുപടി. എന്നാലും, മെഡൽ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ മൂല്യവും മറ്റും കണക്കാക്കുമ്പോൾ, ഒരു ‘ഭൗതിക വസ്തു’ എന്ന നിലയിൽ കണക്കാക്കിയാൽ ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഏറ്റവും ഉയർന്ന വിലയുമായാണ് പാരിസ് ഒളിംപിക്സിലെ സ്വർണ മെഡലിന്റെ വരവെന്നതാണ് യാഥാർഥ്യം. അതിനു കാരണവുമുണ്ട്, കുതിച്ചുയരുന്ന സ്വർണവില. ഇത്തവണ ഒരു സ്വർണ മെഡലിന്റെ ഭാരം 529 ഗ്രാം വരും. അതിൽപക്ഷേ 95.4 ശതമാനവും വെള്ളിയാണെന്നു മാത്രം. അതായത് 505 ഗ്രാമും വെള്ളിയാണ്. ശേഷിക്കുന്നതിൽ ആറു ഗ്രാം മാത്രമാണ് ശുദ്ധ സ്വർണം. ആ സ്വർണം പൂശിയാണ് (Plating) മെഡലിന് വിജയത്തിന്റെ സുവർണത്തിളക്കം സൃഷ്ടിക്കുന്നത്. മെഡലിൽ 18 ഗ്രാം ഇരുമ്പും ഉണ്ടാകും. ഇവയുടെയെല്ലാം നിലവിലെ വിപണി വില വച്ചു നോക്കിയാൽ ഒരു മെഡലിന്

ഒരു ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ‘അത് വിലമതിക്കാനാകാത്തതല്ലേ’ എന്നായിരിക്കും സ്വാഭാവികമായുള്ള മറുപടി. എന്നാലും, മെഡൽ നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ മൂല്യവും മറ്റും കണക്കാക്കുമ്പോൾ, ഒരു ‘ഭൗതിക വസ്തു’ എന്ന നിലയിൽ കണക്കാക്കിയാൽ ഒളിംപിക് സ്വർണമെഡലിന് എത്ര വില വരും? ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഏറ്റവും ഉയർന്ന വിലയുമായാണ് പാരിസ് ഒളിംപിക്സിലെ സ്വർണ മെഡലിന്റെ വരവെന്നതാണ് യാഥാർഥ്യം. അതിനു കാരണവുമുണ്ട്, കുതിച്ചുയരുന്ന സ്വർണവില.
ഇത്തവണ ഒരു സ്വർണ മെഡലിന്റെ ഭാരം 529 ഗ്രാം വരും. അതിൽപക്ഷേ 95.4 ശതമാനവും വെള്ളിയാണെന്നു മാത്രം. അതായത് 505 ഗ്രാമും വെള്ളിയാണ്. ശേഷിക്കുന്നതിൽ ആറു ഗ്രാം മാത്രമാണ് ശുദ്ധ സ്വർണം. ആ സ്വർണം പൂശിയാണ് (Plating) മെഡലിന് വിജയത്തിന്റെ സുവർണത്തിളക്കം സൃഷ്ടിക്കുന്നത്. മെഡലിൽ 18 ഗ്രാം ഇരുമ്പും ഉണ്ടാകും. ഇവയുടെയെല്ലാം നിലവിലെ വിപണി വില വച്ചു നോക്കിയാൽ ഒരു മെഡലിന് 950 ഡോളറായിരിക്കും വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 79,500 രൂപ. 2012ലെ ലണ്ടൻ ഒളിംപിക്സിനു സമ്മാനിച്ച മെഡലായിരുന്നു ഇതിനു മുൻപ് ഏറ്റവും വിലയേറിയത്– 708 ഡോളർ (ഏകദേശം 59,000 രൂപ).
സ്വർണം പൂശുന്ന ഏർപ്പാടിനും ഒരു നൂറ്റാണ്ടു മുൻപേ ഒറിജിനൽ സ്വർണമെഡൽ നൽകുന്ന രീതിയും ഒളിംപിക്സിലുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ അത്തരത്തിൽ നൽകിയത് 1912ൽ സ്വീഡനിൽ നടന്ന സ്റ്റോക്കോം ഒളിംപിക്സിലായിരുന്നു. അന്ന് 24 ഗ്രാം ആയിരുന്നു മെഡലിന്റെ ഭാരം. പക്ഷേ മൊത്തം സ്വർണമായിരുന്നു. ഇത്തവണ പാരിസ് ഒളിംപിക്സില്‍ സ്വർണമെഡലിന്റെ ഭാരം 529 ഗ്രാം വരുമെന്ന് നേരത്തേ പറഞ്ഞല്ലോ. അത് മുഴുവൻ ശുദ്ധ സ്വർണത്തിൽ നിർമിച്ചു നൽകിയാൽ വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക് പ്രകാരം 41,161.50 ഡോളർ വരും. അതായത് ഒന്നിനു മാത്രം ഏകദേശം 34.47 ലക്ഷം രൂപ.
ഇത്തവണ 329 മെഡൽ ഇവന്റുകളുണ്ട് ഒളിംപിക്സിൽ. ഓരോ ഇവന്റിനും ഓരോ മെഡൽ വച്ചു നോക്കിയാൽത്തന്നെ 113 കോടി വരും. ടീം ഇവന്റുകളുള്ളതിനാൽത്തന്നെ സ്വർണമെഡലിനു മാത്രം കോടികൾ ഇനിയും കടക്കും. ചുമ്മാതെയാണോ സ്വർണം ആറു ഗ്രാമിലേക്ക് കുറച്ചത്. (കാലവും സ്വർണവിലയും മുന്നോട്ടു പോകുന്നതിന് അനുസരിച്ച്, മുൻകാലങ്ങളിലെ സ്വർണമെഡലുകളുടെ മൂല്യവും അനേകമിരട്ടി വർധിക്കുന്നുവെന്നത് മറക്കുന്നില്ല). ഇത്തവണത്തെ വെള്ളി മെഡലിന് 525 ഗ്രാം ആണ് ഭാരം. അതിലുമുണ്ടാകും 18 ഗ്രാം ഇരുമ്പ്. നിലവിലെ വെള്ളി– ഇരുമ്പ് വില വച്ചു നോക്കിയാൽ മെഡലൊന്നിന് 486 ഡോളർ വരും (ഏകദേശം 40,700 രൂപ). വെങ്കല മെഡലിന് 455 ഗ്രാമാണ് ഭാരം. പക്ഷേ സംഗതി മൊത്തം വെങ്കലമല്ല, 415.15 ഗ്രാമും ചെമ്പ് ആണ്. 21.85 ഗ്രാം സിങ്കും 18 ഗ്രാം ഇരുമ്പും മെഡലിൽ ഉണ്ടാകും. വിലയാകട്ടെ ഏകദേശം 13 ഡോളറും (1088 രൂപ).
സാധാരണ ഒളിംപിക് മെഡലിൽ ഇരുമ്പ് ചേർക്കാറില്ല. പക്ഷേ ഇത്തവണത്തെ ഇരുമ്പിന് ഒരു പ്രത്യേകതയുണ്ട്. പാരിസിന്റെ അഭിമാന സ്തംഭമായ ഐഫൽ ടവറിൽനിന്ന് പണ്ടു ശേഖരിച്ച ഇരുമ്പാണ് മെഡലുകളിൽ ഉപയോഗിച്ചിട്ടുള്ളത്. ഐഫൽ ടവറിലെ ലിഫ്റ്റിന്റെ നവീകരണത്തിനിടെ ഗോപുരത്തിൽനിന്ന് ഒഴിവാക്കേണ്ടി വന്ന ഇരുമ്പു ഭാഗങ്ങൾ ഇത്രയും കാലം സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. അത് ഉരുക്കി ശുദ്ധമാക്കിയായിരുന്നു മെഡൽ നിർമാതാക്കളായ ഷുമെ ലക്ഷുറി ജ്വല്ലറി ഹൗസ് ഉപയോഗപ്പെടുത്തിയത്. ഇത്തരത്തിൽ കൗതുകം നിറഞ്ഞ ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട് ഒളിംപിക് മെഡലുകൾക്ക്. 1896ൽ ഏഥൻസിൽ നടന്ന ആദ്യ ഒളിംപിക്സിലെ മുതൽ 2024 പാരിസ് ഒളിംപിക്സിലെ വരെ സ്വർണ മെഡലുകളുടെ വിശേഷങ്ങളറിയാം ഗ്രാഫിക്സിലൂടെ...
ആധുനിക ഒളിംപിക്സിന്റെ പിറവി ഗ്രീസിലെ ഏഥൻസിലാണ്. അതിന്റെ ഓർമയ്ക്ക് അവിടെയുള്ള വമ്പൻ പ്രാചീന കോട്ട സമുച്ചയത്തിലെ (അക്രോപൊലിസ്) പാർഥിനോൺ എന്ന ക്ഷേത്രത്തിന്റെ ചിത്രം എല്ലാ ഒളിംപിക് മെഡലുകളിലും ആലേഖനം ചെയ്യും. ഏഥൻസിലെ തന്നെ പനാതെനെയ്ക് സ്റ്റേഡിയവും മെഡലിൽ ഉറപ്പായും ആലേഖനം ചെയ്യണമെന്നാണ് നിർദേശം. ഇത്തവണ പാരിസ് ഒളിംപിക് മെഡലിൽ ആതിഥേയ രാജ്യത്തിന്റെ സവിശേഷമായ ഒരു അടയാളപ്പെടുത്തൽ കൂടി നടന്നു. ഐഫൽ ടവറിന്റെ ചിത്രവും ആലേഖനം ചെയ്ത മെഡലായിരിക്കും ഇത്തവണ വിജയികൾക്ക് സമ്മാനിക്കുക. അത്തരം അടയാളപ്പെടുത്തലുകൾ രാജ്യാന്തര ഒളിംപിക് കമ്മിറ്റി സാധാരണ അനുവദിക്കാത്തതാണ്. ഇത്തവണ ആ ചട്ടം മാറിനിന്നു. മറ്റെന്തെല്ലാമാണ് ഇത്തവണത്തെ മെഡലിന്റെ പ്രത്യേകതകൾ? താഴെ ഗ്രാഫിക്സിൽ കാണാം.
ഒളിംപിക്സിന്റെ ചരിത്രത്തിലെ ഏറ്റവും ഭാരം കുറഞ്ഞ സ്വർണമെഡൽ സമ്മാനിച്ചത് 1904ലായിരുന്നു– സെന്റ് ലൂയിസ് ഒളിംപിക്സിൽ 21 ഗ്രാമിന്റേത്. പക്ഷേ 1912 വരെ ശുദ്ധ സ്വർണം പൂർണമായും ചേർത്ത മെഡൽ നൽകുന്നതായിരുന്നു രീതിയെന്നോർക്കണം. ഒളിംപിക് സ്വർണമെഡലുകളിലെ ഏറ്റവും ഭാരമുള്ള രണ്ടാമത്തെ മെഡലാണ് ഇത്തവണ പാരിസിൽ നൽകുന്നത്– 529 ഗ്രാം. ഏറ്റവും ഭാരം 2020ലെ ടോക്കിയോ ഒളിംപിക്സിലായിരുന്നു– 556 ഗ്രാം.