ഇടിക്കൂട്ടിൽ നിന്ന് വെടിയുണ്ടകളിലേക്ക്: മനു അന്ന് തീരുമാനിച്ചു, 'ഇനി ഈ തോക്ക് തൊടില്ല'; ഈ മെഡലിൽ മറയും ആ കരച്ചിൽ കാലം
ഇത് ഇന്ത്യയ്ക്ക് എന്നോ ലഭിക്കേണ്ട മെഡലായിരുന്നു. എന്നാൽ ആ മെഡലിലേക്ക് എത്താൻ 12 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഒളിംപിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന നേട്ടം കൈവരിക്കുമ്പോൾ ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളൂ മനു ഭാകറിന്. ഇനിയും എത്രയെത്ര പോഡിയങ്ങള്‍ ആ വിജയത്തിന്റെ സ്വർണത്തിളക്കത്തിനായി കാത്തിരിക്കുന്നു. മൂന്ന് വർഷം മുൻപ് മനു ഭാകർ തന്റെ കന്നി ഒളിംപിക്‌സിൽ നിന്ന് വെറുംകൈയോടെയും കണ്ണീരോടെയുമാണ് മടങ്ങിയത്. ആ നഷ്ട ദിനങ്ങൾക്ക് മുകളിൽ ഇന്നവർ വിജയക്കൊടി നാട്ടിയിരിക്കുന്നു. ടോക്കിയോവിലെ തന്റെ കന്നി ഒളിംപിക്സിൽ മൂന്ന് ഇനങ്ങളിൽ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആ നിരാശ തീർത്ത് 140 കോടി ജനങ്ങളുടെയും അഭിമാനമായി മാറിയിരിക്കുകയാണിന്ന് മനു. അചഞ്ചലമായ ശ്രദ്ധയുടെയും കൃത്യതയുടെയും പ്രകടനമാണ് ജൂലൈ 28ന് പാരിസിലെ ഷൂട്ടിങ് പോഡിയത്തിൽ ലോകം കണ്ടത്. 2021ൽ ടോക്കിയോയിലെ പരാജയം പാരിസിൽ വിജയമായി തിരുത്തിക്കുറിച്ചിരിക്കുന്നു മനു. ഒളിപിക്സ് തുടങ്ങി രണ്ടാം ദിവസം തന്നെ മെഡൽ നേടി വൻ തുടക്കവുമിട്ടിരിക്കുകയാണ് മനുവിലൂടെ ഇന്ത്യയും. മനുവിന്റെ ശാന്തമായ പ്രകടനവും സമ്മർദത്തിലും പതറാതെ പോരാടാനുള്ള ശേഷിയുമാണ് പാരിസിൽ കണ്ടത്. ഓരോ ഷോട്ടിലൂടെയും തന്റെ പേര് കായിക ചരിത്രത്തിൻ്റെ ഇടങ്ങളിൽ എഴുതിച്ചേർക്കുകയായിരുന്നു അവൾ. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് രാജ്യാന്തര ഷൂട്ടിങ്ങിന്റെ നെറുകയിലേക്കുള്ള മനുവിന്റെ യാത്ര ഒട്ടേറെ പേർക്ക് പ്രചോദനം പകരുന്നതാണ്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയ ഗ്രാമത്തിൽ 2002 ഫെബ്രുവരി 18ന് ജനിച്ച മനു ഭാകർ ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർമാരിൽ ഒരാളായി അതിവേഗമാണ് ഉയർന്നത്. 10 മീറ്റർ എയർ പിസ്റ്റളിലും 25 മീറ്റർ സ്‌പോർട്‌സ് പിസ്റ്റളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലനം ഒടുവിൽ ഒളിംപിക് മെഡലിൽ എത്തിനിൽക്കുന്നു.

ഇത് ഇന്ത്യയ്ക്ക് എന്നോ ലഭിക്കേണ്ട മെഡലായിരുന്നു. എന്നാൽ ആ മെഡലിലേക്ക് എത്താൻ 12 വർഷം കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഒളിംപിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന നേട്ടം കൈവരിക്കുമ്പോൾ ഇരുപത്തിരണ്ടു വയസ്സേ ആയിട്ടുള്ളൂ മനു ഭാകറിന്. ഇനിയും എത്രയെത്ര പോഡിയങ്ങള്‍ ആ വിജയത്തിന്റെ സ്വർണത്തിളക്കത്തിനായി കാത്തിരിക്കുന്നു. മൂന്ന് വർഷം മുൻപ് ടോക്കിയോയിൽ നടന്ന തന്റെ കന്നി ഒളിംപിക്‌സിൽ നിന്ന് വെറുംകൈയോടെയും കണ്ണീരോടെയുമാണ് മനു മടങ്ങിയത്. ആ നഷ്ട ദിനങ്ങൾക്ക് മുകളിൽ ഇന്നവർ വിജയക്കൊടി നാട്ടിയിരിക്കുന്നു. ടോക്കിയോയിൽ മൂന്ന് ഇനങ്ങളിൽ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആ നിരാശ തീർത്ത് 140 കോടി ജനങ്ങളുടെയും അഭിമാനമായി മാറിയിരിക്കുകയാണിന്ന് മനു.
അചഞ്ചലമായ ശ്രദ്ധയുടെയും കൃത്യതയുടെയും പ്രകടനമാണ് ജൂലൈ 28ന് പാരിസിലെ ഷൂട്ടിങ് പോഡിയത്തിൽ ലോകം കണ്ടത്. 2021ൽ ടോക്കിയോയിലെ പരാജയം പാരിസിൽ വിജയമായി തിരുത്തിക്കുറിച്ചിരിക്കുന്നു മനു. ഒളിപിക്സ് തുടങ്ങി രണ്ടാം ദിവസം തന്നെ മെഡൽ നേടി വൻ തുടക്കവുമിട്ടിരിക്കുകയാണ് മനുവിലൂടെ ഇന്ത്യയും. മനുവിന്റെ ശാന്തമായ പ്രകടനവും സമ്മർദത്തിലും പതറാതെ പോരാടാനുള്ള ശേഷിയുമാണ് പാരിസിൽ കണ്ടത്. ഓരോ ഷോട്ടിലൂടെയും തന്റെ പേര് കായിക ചരിത്രത്തിൻ്റെ ഇടങ്ങളിൽ എഴുതിച്ചേർക്കുകയായിരുന്നു അവൾ.
ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് രാജ്യാന്തര ഷൂട്ടിങ്ങിന്റെ നെറുകയിലേക്കുള്ള മനുവിന്റെ യാത്ര ഒട്ടേറെ പേർക്ക് പ്രചോദനം പകരുന്നതാണ്. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയ ഗ്രാമത്തിൽ 2002 ഫെബ്രുവരി 18ന് ജനിച്ച മനു ഭാകർ ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടർമാരിൽ ഒരാളായി അതിവേഗമാണ് ഉയർന്നത്. 10 മീറ്റർ എയർ പിസ്റ്റളിലും 25 മീറ്റർ സ്‌പോർട്‌സ് പിസ്റ്റളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലനം ഒടുവിൽ ഒളിംപിക് മെഡലിൽ എത്തിനിൽക്കുന്നു.
∙ തുടക്കം ബോക്സിങ്ങിൽ
ബോക്‌സിങ്, ഹ്യൂയെൻ ലാങ്‌ലോൺ (മണിപ്പൂരി ആയോധനകല) എന്നിവയിലായിരുന്നു മനു ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, പിന്നീട് ശ്രദ്ധ ഷൂട്ടിങ്ങിലേക്ക് മാറി. മുൻ ഇന്ത്യൻ ഷൂട്ടറും അർജുന അവാർഡ് ജേതാവുമായ കോച്ച് ജസ്പാൽ റാണയുടെ മാർഗനിർദേശപ്രകാരം 14-ാം വയസ്സിലാണ് മനു ഗൗരവമായി ഷൂട്ടിങ് പരിശീലനം ആരംഭിച്ചത്. ദേശീയ-രാജ്യാന്തര മത്സരങ്ങളിലെ ആദ്യകാല പ്രകടനങ്ങളിൽ നിന്ന് തന്നെ ഭാകറിന്റെ കഴിവ് പ്രകടമായിരുന്നു. 2017ലെ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ അവർ നേടിയത് ഒൻപത് സ്വർണ മെഡലുകൾ. ഇന്ത്യൻ ഷൂട്ടിങ്ങിലെ വളർന്നുവരുന്ന താരമായി രാജ്യം അവളെ അടയാളപ്പെടുത്തിയ അസാധാരണ നിമിഷമായിരുന്നു അത്.
മെക്‌സിക്കോയിലെ ഗ്വാഡലജാരയിൽ നടന്ന 2018ലെ ഇൻ്റർനാഷനൽ ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷൻ (ISSF) ലോകകപ്പിലായിരുന്നു മനുവിന്റെ ആദ്യത്തെ പ്രധാന രാജ്യാന്തര മുന്നേറ്റം. കേവലം 16 വയസ്സുള്ളപ്പോൾ, 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി. 237.5 പോയിൻ്റുമായി പുതിയ ജൂനിയർ ലോക റെക്കോർഡ് സ്ഥാപിച്ചു. ഓം പ്രകാശ് മിതർവാളുമായി ചേർന്ന് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മറ്റൊരു സ്വർണവും നേടി.
∙ യൂത്ത് ഒളിംപിക്സും കോമൺവെൽത്ത് ഗെയിംസും
2018ൽ അർജൻ്റീനയിലെ ബ്യൂണസ് ഐറിസിൽ നടന്ന യൂത്ത് ഒളിംപിക് ഗെയിംസ് ഭാകറിൻ്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടിയ അവർ യൂത്ത് ഒളിംപിക്സിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറായി. അതോടെ രാജ്യാന്തര തലത്തിലും മനുവിന്റെ പേര് പ്രശസ്തമായി. അതേ വർഷം, ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മനു മത്സരിച്ചു. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ 240.9 പോയിൻ്റ് നേടിയാണ് അന്നത്തെ സ്വർണനേട്ടം, ഇത് ഗെയിംസ് റെക്കോർഡാണ്. രാജ്യാന്തര വേദിയിൽ ഇന്ത്യൻ ഷൂട്ടിങ് നേട്ടത്തിന്റെ തന്നെ സുപ്രധാന നിമിഷമായിരുന്നു അത്.
∙ ഏഷ്യൻ ഗെയിംസും ലോക ചാംപ്യൻഷിപ് പ്രകടനങ്ങളും
2018ൽ ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും മനു മത്സരിച്ചു. കടുത്ത മത്സരം നേരിടേണ്ടി വന്നെങ്കിലും വ്യക്തിഗത ഇനങ്ങളിൽ മെഡൽ നഷ്ടമായെങ്കിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ അഭിഷേക് വർമയ്‌ക്കൊപ്പം വെള്ളി മെഡൽ നേടി. ദക്ഷിണ കൊറിയയിലെ ചാങ്‌വോണിൽ നടന്ന ഐഎസ്എസ്എഫ് ലോക ചാംപ്യൻഷിപ്പിലും പങ്കെടുത്തു. വ്യക്തിഗത മെഡലുകൾ നേടിയില്ലെങ്കിലും വിജയത്തിലേക്ക് ഉന്നം പിടിക്കുന്ന ഒരു ഇന്ത്യൻ യുവതിയുടെ മിന്നിത്തിളക്കം അവിടെ പ്രകടമായിരുന്നു.
∙ തുടർച്ചയായ വിജയവും ഒളിംപിക് യോഗ്യതയും
തുടർന്നുള്ള ഐഎസ്എസ്എഫ് ലോകകപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനത്തോടെ മനുവിന്റെ യാത്ര തുടർന്നു. 2019ൽ, ജർമനിയിലെ മ്യൂണിച്ചിൽ ഒരു സുപ്രധാന വിജയം ഉൾപ്പെടെ ഒന്നിലധികം സ്വർണ മെഡലുകൾ നേടി. അന്ന് 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയ്ക്കായി ഒളിംപിക് യോഗ്യതയും നേടി. ടോക്കിയോ 2020 ഒളിംപിക്‌സിനുള്ള അവളുടെ തയാറെടുപ്പ് (കോവിഡ്-19 മഹാമാരി കാരണം 2021ൽ നടന്നു) കഠിനമായിരുന്നു. ദൃഢനിശ്ചയത്തോടെ തന്നെ മുന്നേറി.
∙ ടോക്കിയോ 2020 ഒളിംപിക്സ്
ടോക്കിയോ 2020 ഒളിംപിക്സിൽ, 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ സ്പോർട്സ് പിസ്റ്റൾ ഇനങ്ങളിൽ മനു മത്സരിച്ചു. 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ, യോഗ്യതാ റൗണ്ടിൽ 12-ാം സ്ഥാനത്തെത്തി, ഫൈനൽ കാണാതെ പോയി. 25 മീറ്റർ സ്പോർട്സ് പിസ്റ്റൾ ഇനത്തിൽ, പിസ്റ്റളിലെ സാങ്കേതിക തകരാർ പ്രകടനത്തെ ബാധിച്ചു, ഇത് നേരത്തേ പുറത്തുപോകാൻ കാരണമായി.
ടോക്കിയോയിലെ മോശം പ്രകടനം മനുവിനെ ഏറെ ബാധിച്ചു. 2023ൽ ഷൂട്ടിങ് ഉപേക്ഷിച്ചാലോ എന്ന് പോലും തോന്നിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. സ്‌പോർട്‌സ് ഉപേക്ഷിച്ച് വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ വരെ ശ്രമിച്ചു. എങ്കിലും പൂർണമായും ഷൂട്ടിങ് വിട്ടു പോരാൻ മനസ്സ് അനുവദിച്ചില്ല. ഷൂട്ടിങ് പോയിന്റിൽ തന്നെ ശ്രദ്ധിച്ചു, അവസാനം കരിയറിൽ ആഗ്രഹിച്ച ആ മെഡലും സ്വന്തമാക്കി. ടോക്കിയോ ഒളിംപിക്‌സിലെ തിരിച്ചടിക്ക് ശേഷവും മനു പരിശീലനവും മത്സരവും തുടർന്നു. എവിടെയാണ് പിഴച്ചതെന്നു പഠിക്കുകയായിരുന്നു ആദ്യം ചെയ്തത്. കഴിവുകൾ മെച്ചപ്പെടുത്താനും ഭാവി മത്സരങ്ങൾക്ക് തയാറെടുക്കാനും ലക്ഷ്യമിട്ടുള്ള കഠിന പരിശീലനവും നടത്തി. ഇതിന്റെ ഫലമാണ് പാരിസിൽ മെഡലായി പിറന്നത്. പെറുവിലെ ലിമയിൽ നടന്ന 2021 ഐഎസ്എസ്എഫ് ജൂനിയർ വേൾഡ് ചാംപ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്ന് സ്വർണ മെഡലുകൾ നേടിയ കഥയും പറയാനുണ്ട് മനുവിന്. മികച്ച ജൂനിയർ ഷൂട്ടർ എന്ന നില കൂടുതൽ ശക്തമാക്കുന്നത് ആയിരുന്നു ഈ നേട്ടങ്ങളെല്ലാം.
ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് രാജ്യാന്തര പ്രശസ്തിയിലേക്കുള്ള ഭകറിന്റെ യാത്ര കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും, കുടുംബത്തിന്റെയും പരിശീലകരുടെയും പിന്തുണയുടെയും കൂടി തെളിവാണ്. ഇന്ത്യയിലെ കായികതാരങ്ങൾക്കു നൽകേണ്ട അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയുടെയും പ്രാധാന്യവും ഈ വിജയം എടുത്തുകാണിക്കുന്നു. പരിശീലന സൗകര്യങ്ങൾ ഒരുക്കിയതും കോച്ചിങ്, മത്സര അവസരങ്ങൾ എന്നിവ ലഭ്യമാക്കിയതും മനുവിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഷൂട്ടിങ് മാത്രമല്ല മനുവിന്റെ പാഷൻ. സ്കെച്ചിങ്ങിലും പെയിൻ്റിങ്ങിലുമെല്ലാം പ്രത്യേകം താൽപര്യമുണ്ട്.പലപ്പോഴും തന്റെ സൃഷ്ടികൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്.
∙ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ് മത്സരം എങ്ങനെ?
അത്‌ലീറ്റുകൾ 10 മീറ്റർ അകലെ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് വെടിയുതിർക്കുന്നതാണ് മത്സരം. രണ്ട് ഘട്ടങ്ങളുണ്ട്: യോഗ്യതാ റൗണ്ടും ഫൈനലും.