ലോകത്ത് ഏറ്റവും പ്രധാന കായിക പോരാട്ടവേദിയായ ഒളിംപിക്സിൽ ഗർഭിണികൾക്ക് എന്തു കാര്യം എന്നു ചിന്തിക്കാൻ വരട്ടെ. സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഘട്ടങ്ങളിലൊന്നായ ഗർഭകാലവും ഏതൊരു കായിക താരത്തിന്റെയും സ്വപ്നവേദിയായ ഒളിംപിക്സിലെ മൽസരവും ഒരേസമയം എത്തിയാൽ എന്തിനാകും അവർ മുൻഗണന നൽകുക? ഇതിനു വ്യത്യസ്തമായ ഉത്തരങ്ങൾ ലഭിച്ചേക്കാം. എന്നാൽ ഇവ രണ്ടിനും തുല്യപ്രധാന്യം നൽകിയ വനിതകളുണ്ട്. ഉദരത്തിൽ ജീവന്റെ തുടിപ്പുമായി ലോക കായിക മാമാങ്കത്തിൽ മാറ്റുരച്ച വനിതകളുടെ ചരിത്രത്തിന് 1920ൽ ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ അരങ്ങേറിയ ഒളിംപിക്സിനോളമുണ്ട് കഥ പറയാൻ. 2012 ലണ്ടൻ ഒളിംപിക്സിൽ അഞ്ചു താരങ്ങളാണ് ഗർഭാവസ്ഥയിൽ കളത്തിലിറങ്ങിയത്. ഇത്തവണ ഒളിംപിക്സിനു വേദിയാകുന്ന പാരിസിൽ സമാനമായ ‘വിശേഷം’ പങ്കുവയ്ക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്ത് ഏറ്റവും പ്രധാന കായിക പോരാട്ടവേദിയായ ഒളിംപിക്സിൽ ഗർഭിണികൾക്ക് എന്തു കാര്യം എന്നു ചിന്തിക്കാൻ വരട്ടെ. സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഘട്ടങ്ങളിലൊന്നായ ഗർഭകാലവും ഏതൊരു കായിക താരത്തിന്റെയും സ്വപ്നവേദിയായ ഒളിംപിക്സിലെ മത്സരവും ഒരേസമയം എത്തിയാൽ എന്തിനാകും അവർ മുൻഗണന നൽകുക? ഇതിനു വ്യത്യസ്തമായ ഉത്തരങ്ങൾ ലഭിച്ചേക്കാം. എന്നാൽ ഇവ രണ്ടിനും തുല്യപ്രധാന്യം നൽകിയ വനിതകളുണ്ട്. ഉദരത്തിൽ ജീവന്റെ തുടിപ്പുമായി ലോക കായിക മാമാങ്കത്തിൽ മാറ്റുരച്ച വനിതകളുടെ ചരിത്രത്തിന് 1920ൽ ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ അരങ്ങേറിയ ഒളിംപിക്സിനോളമുണ്ട് കഥ പറയാൻ. 2012 ലണ്ടൻ ഒളിംപിക്സിൽ അഞ്ചു താരങ്ങളാണ് ഗർഭാവസ്ഥയിൽ കളത്തിലിറങ്ങിയത്. ഇത്തവണ ഒളിംപിക്സിനു വേദിയാകുന്ന പാരിസിൽ സമാനമായ ‘വിശേഷം’ പങ്കുവയ്ക്കുന്നത് ഈജിപ്തിന്റെ ഫെൻസിങ് താരം നദാ ഹഫീസാണ്.

നദാ ഹഫീസ്. (Photo: instagram/nada_hafez)

∙ നദാ ഹഫീസ് (2024)

ADVERTISEMENT

7 മാസം ഗർഭിണിയായിരിക്കെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒളിംപിക്സിൽ മത്സരത്തിനിറങ്ങിയതെന്ന ഈജിപ്ത് ഫെൻസിങ് താരം നദാ ഹഫീസിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കായികലോകം ഏറ്റുവാങ്ങിയത്. ഏറെ ശാരീരികാധ്വാനം ആവശ്യമായ ഫെൻസിങ് പോലുള്ള മത്സരഇനത്തിൽ പങ്കെടുത്തത് കുരുന്നുജീവനും ഉദരത്തിൽ പേറിയാണെന്നത് തന്റെ സ്വപ്നങ്ങൾക്ക് നദാ ഹഫീസ് നൽകിയ പ്രാധാന്യത്തിന്റെ ദൃഷ്ടാന്തംകൂടിയാണ്. വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ ഇരുപത്താറുകാരിയായ നദായുടെ മൂന്നാം ഒളിംപിക്സാണിത്. ആദ്യ മത്സരത്തിൽ യുഎസിന്റെ എലിസബത്ത് തർകോവ്ക്സിയെ നദാ തോൽപ്പിച്ചു. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയ താരം ഇയോൺ ഹയാങ്ങിനോട് തോറ്റ മുൻ ജിംനാസ്റ്റിക്സ് താരം കൂടിയായ നദാ, കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചാണ് പാരിസിൽ നിന്നു മടങ്ങുന്നതും.

∙ കെറി വാൽഷ് ജെന്നിങ്‌സ് (2012)

ഗർഭിണിയായി വന്ന് മെഡലും സ്വന്തമാക്കി (അതും സ്വർണം) മടങ്ങിയ ഒളിംപ്യനാണ് കെറി വാൽഷ് ജെന്നിങ്‌സ്. 2012ലെ ലണ്ടൻ ഒളിംപിക്സിൽ ബീച്ച് വോളിബോളിലാണ് അമേരിക്കൻ താരം കെറി ഈ സുവർണനേട്ടം കൈവരിച്ചത്. കൊടുംതണുപ്പുള്ള ബീച്ചിൽ ഡൈവുകളും ബ്ലോക്കുകളും സ്‌മാഷുകളുമൊക്കെയായി കളം നിറയുമ്പോൾ കെറി അഞ്ച് ആഴ്ച ഗർഭിണിയായിരുന്നു. ഒളിംപിക്‌സ് അവസാനിച്ച് ഒരു മാസത്തിനു ശേഷം ഒരു ടെലിവിഷൻ പരിപാടിയിലാണ് കെറി ലോകത്തോട് ആ വിവരം വെളിപ്പെടുത്തിയത്. 

കെറി വാൽഷ് ജെന്നിങ്‌സ്. (Photo: X/kerrileewalsh)

പൂഴിമണലിൽ ഇത്രയും കസർത്തുകൾ നടത്തുമ്പോൾ ഉദരത്തിൽ ഉരുവായ കുഞ്ഞുജീവനെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു കെറി പറഞ്ഞത്. 2013 ഏപ്രിൽ ആറിന് കെറി പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ബീച്ച് വോളിബോളിലെ എക്കാലത്തെയും മികച്ച ജോഡിയായാണ് കെറി വാൽഷ് - മിസ്‌റ്റി മേയ് ട്രീനർ സഖ്യം അറിയപ്പെടുന്നത്. 2004, 2008 ഒളിംപിക്സുകളിലും ഇവർ സ്വർണം നേടിയിരുന്നു. 

ADVERTISEMENT

∙ നൂർ സുർയാനി തേയ്‌ബി (2012)

പൂർണ ഗർഭിണിയായിരിക്കെ ഒളിംപിക്സിൽ പങ്കെടുത്ത താരമാണ് നൂർ സുർയാനി തേയ്‌ബി. ഗർഭകാലം 34 ആഴ്ച (എട്ടു മാസവും രണ്ട് ആഴ്ചയും) പിന്നിട്ടപ്പോഴാണ് മലേഷ്യൻ ഷൂട്ടിങ് താരമായ നൂർ 2012ലെ ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ മത്സരിച്ചത്. എന്നാൽ മെഡൽ പട്ടികയിൽ ഇടം നേടാൻ നൂറിനായില്ല. 2016 റിയോ ഒളിംപിക്സിലും മത്സരിക്കാൻ തയാറെടുപ്പിലായിരുന്ന നൂർ പക്ഷേ തന്നിലെ കായികതാരത്തേക്കാൾ മാതൃത്വത്തിനാണ് പ്രധാന്യം നൽകിയത്. വീണ്ടും അമ്മയാകാൻ ഒരുക്കത്തിലായിരുന്ന നൂർ, ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് പിൻമാറുകയായിരുന്നു.

നൂർ സുർയാനി തേയ്‌ബി. (Photo: X/olympicmas)

∙ കിം റോഡ് (2012)

2012ലെ ലണ്ടൻ ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ ഗർഭിണിയായിരുന്ന മറ്റൊരു ഷൂട്ടിങ് താരമാണ് കിം റോഡ്. അമേരിക്കയെ പ്രതിനിധീകരിച്ച് സ്കീറ്റ് ഇനത്തിൽ സ്വർണം നേടിയ കിം, ഗർഭിണിയാണെന്ന് ഒളിംപിക്‌സ് അവസാനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് തിരിച്ചറിഞ്ഞത്. 1996, 2004 ഒളിംപിക്സുകളിൽ സ്വർണവും 2000ൽ വെങ്കലവും 2008 ഒളിംപിക്സിൽ വെള്ളിയും നേടിയ താരമാണ് കിം.

കിം റോഡ്. (Photo: X/KimRhode)
ADVERTISEMENT

∙ മാരാ നവാരിയ (2012)

ജീവന്റെ തുടിപ്പിന് തന്റെ ഉദരത്തിൽ ദിവസങ്ങളുടെ വളർച്ചയുണ്ടെന്നറിയാതെയാണ് ഇറ്റാലിയൻ ഫെൻസിങ് താരം മാരാ നവാരിയ 2012ലെ ലണ്ടൻ ഒളിംപിക്സിൽ മത്സരിച്ചത്. 

∙ അന്ന മരിയ ജൊഹാൻസൺ (2012)

മൂന്നു മാസം ഗർഭിണിയായിരിക്കെയാണ് സ്വീഡിഷ് ഹാൻഡ്‌ബോൾ താരം അന്ന മരിയ ജൊഹാൻസൺ 2012ലെ ലണ്ടൻ ഒളിംപിക്സിൽ പോരാട്ടത്തിനിറങ്ങിയത്.

∙ ആൻകി വൻ ഗ്രുൻസ്‌വെൻ (2004)

തന്റെ ഉദരത്തിൽ ആദ്യ മകനായ യാന്നിക്കിന് അഞ്ചു മാസം വളർച്ചയുള്ളപ്പോഴാണ് നെതർലൻഡ്സ് കുതിരയോട്ട താരം ആൻകി വൻ ഗ്രുൻസ്‌വെൻ 2004ലെ ഏതൻസ് ഒളിംപിക്സിൽ പങ്കെടുത്തത്. അത്തവണ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയാണ് ആൻകി ഏതൻസിൽ നിന്നു മടങ്ങിയത്. ഒളിംപിക്സ് ചരിത്രത്തിൽ കുതിരയോട്ട മത്സരങ്ങളിൽ ഏറ്റവുമധികം മെഡൽ നേടിയ ആൻകി, 2000, 2008 ഒളിംപിക്സുകളിലും വ്യക്തിഗത ഡ്രസേജ് ഇനത്തിൽ സ്വർണം നേടിയിട്ടുണ്ട്. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്സിൽ ഇതേ ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ ആൻകി, ടീം ഡ്രസേജ് ഇനത്തിൽ 1992 (ബാർസിലോന), 1996 (അറ്റ്‌ലാന്റ), 2000 (സിഡ്നി), 2008 (ബെയ്ജിങ്) എന്നീ ഒളിംപിക്സുകളിൽ വെള്ളിയും 2012ലെ ലണ്ടൻ മേളയിൽ വെങ്കലവും നേടി. 

ആൻകി വൻ ഗ്രുൻസ്‌വെൻ. (Photo: Peter Kneffel/EPA/Shutterstock)

∙ കോർനെലിയ ഫോൽ (2000)

ഗർഭിണിയായിരിക്കെ രണ്ട് ഒളിംപിക്സുകളിൽ പങ്കെടുത്ത ജർമൻ അമ്പെയ്ത്തു താരമാണ് കോർനെലിയ ഫോൽ. 2000ലെ സിഡ്നി ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ കോർനെലിയയുടെ ഉദരത്തിൽ, മകൾ മാരയ്ക്കു ജീവൻ തുടിച്ചുതുടങ്ങിയിട്ട് ഏതാനും ആഴ്ച പിന്നിട്ടിരുന്നു. അത്തവണ കോർനെലിയ ഉൾപ്പെട്ട വനിതാ ടീം വെങ്കലം സ്വന്തമാക്കി. 2004 ലെ ഏതൻസ് ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ മറ്റൊരു കുരുന്നുജീവൻ കോർനെലിയയുടെ ഉദരത്തിൽ ഉരുവായി 30 ആഴ്ച പിന്നിട്ടിരുന്നു.

ഒളിംപിക്സ് അവസാനിച്ച് 57 ദിവസം പിന്നിട്ടപ്പോൾ മകൾ റോസ്‌ലിൻഡയ്ക്ക് കോർനെലിയ ജന്മം നൽകുകയും ചെയ്തു. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്സിൽ ടീം ഇനത്തിൽ കോർനെലിയ വെള്ളി നേടിയിട്ടുണ്ട്.

∙ അനീറ്റ സ്പ്രിങ് (1996)

1996 ലെ അറ്റ്‌ലാന്റ ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ ഓസ്ട്രേലിയൻ ബീച്ച് വോളിബോൾ താരം അനീറ്റ സ്പ്രിങ് നാലു മാസം ഗർഭിണിയായിരുന്നു.

∙ ഡെആൻ ഹെമ്മെൻസ് (1996)

അമേരിക്കൻ കനോയിങ് താരമായ ഡെആൻ ഹെമ്മെൻസ് രണ്ടു മാസം ഗർഭിണിയായിരിക്കെയാണ് 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്സിൽ പങ്കെടുത്തത്.

∙ ജൂണോ സ്റ്റോവെർ ഇർവിൻ (1952)

രണ്ടാമത്തെ കുട്ടി മൗറീന് ഗർഭാവസ്ഥയിൽ മൂന്നര മാസം വളർച്ചയുള്ളപ്പോഴാണ് അമേരിക്കൻ ഡൈവിങ് താരമായിരുന്ന ജൂണോ സ്റ്റോവെർ ഇർവിൻ 1952ലെ ഹെൽസിങ്കി ഒളിംപിക്സിൽ പങ്കെടുത്ത് വെങ്കലം സ്വന്തമാക്കിയത്. 1956ലെ മെൽബൺ മേളയിൽ മത്സ‌രിച്ച് വെള്ളി മെഡലും ജൂണോ നേടി.

മഗ്ദ ജുലീൻ. (Photo: Olympic Website)

∙ മഗ്ദ ജുലീൻ (1920)

ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ ഗർഭിണി എന്ന വിശേഷണം ഒരു പക്ഷേ മഗ്ദ ജുലീന് അവകാശപ്പെട്ടതായിരിക്കാം. ഗർഭിണിയായി നാലു മാസം പിന്നിട്ടപ്പോഴാണ് സ്വീഡിഷ് ഫിഗർ സ്കേറ്റിങ് താരമായിരുന്ന മഗ്ദ ജുലീൻ 1920ലെ ആന്റ്‌വെർപ്പ് ഒളിംപിക്സിൽ പങ്കെടുത്തത്. മത്സരിക്കുക മാത്രമല്ല സ്വർണവും നേടിയായിരുന്നു നാട്ടിലേക്ക് അന്ന് മഗ്ദയുടെ മടക്കം.

English Summary:

Inspiring Pregnant Olympians: Balancing Motherhood and Athletic Excellence