പാരിസ് ഒളിംപിക്സിന്റെ ഓളം ലോകമെങ്ങും അലയടിച്ചു കൊണ്ടിരിക്കുകയാണ്. തൽസമയം നദിക്കരയിലിരുന്ന് ആസ്വദിക്കാനെത്തിയവർ മഴയിൽ കുതിർന്നെങ്കിലും, ടിവിയിലൂടെ കണ്ടവരെ ഞെട്ടിച്ച ഉദ്ഘാടനച്ചടങ്ങ്. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സിമോൺ ബൈൽസ്, ലെബ്രോൺ ജയിംസ്, കെവിൻ ഡ്യുറന്റ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ നീണ്ടനിര. ഇതിനൊപ്പം ഇന്ത്യയ്ക്കു സന്തോഷമായി ഷൂട്ടിങ് റേഞ്ചിലെ നേട്ടം. മലയാളികൾക്ക് അഭിമാനമായി അത്‌ലറ്റിക്സിലും ഹോക്കിയിലും ബാഡ്മിന്റനിലും കേരളതാരങ്ങൾ. ലോകമഹാപൂരം കൊട്ടിക്കയറുമ്പോൾ, ലോകം ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുമ്പോൾ, ഒളിംപിക്സ് അങ്ങനെ കത്തി ജ്വലിക്കുകയാണ്. ഒരു കായികതാരത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ് ഒളിംപിക്സ് പങ്കാളിത്തം. സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിൽ വിശ്വകായികമേളയിൽ മത്സരിക്കാനിറങ്ങുക; അതിൽപ്പരം അഭിമാനം തരുന്ന മുഹൂർത്തം വേറെയില്ലെന്നാണു മുൻ കായികതാരങ്ങൾ പറയാറുള്ളത്. 1980ലെ മോസ്കോ ഒളിംപിക്സിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ഒളിംപിക്സിന്റെ ഓളം ലോകമെങ്ങും അലയടിച്ചു കൊണ്ടിരിക്കുകയാണ്. തൽസമയം നദിക്കരയിലിരുന്ന് ആസ്വദിക്കാനെത്തിയവർ മഴയിൽ കുതിർന്നെങ്കിലും, ടിവിയിലൂടെ കണ്ടവരെ ഞെട്ടിച്ച ഉദ്ഘാടനച്ചടങ്ങ്. റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, സിമോൺ ബൈൽസ്, ലെബ്രോൺ ജയിംസ്, കെവിൻ ഡ്യുറന്റ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ നീണ്ടനിര. ഇതിനൊപ്പം ഇന്ത്യയ്ക്കു സന്തോഷമായി ഷൂട്ടിങ് റേഞ്ചിലെ നേട്ടം. മലയാളികൾക്ക് അഭിമാനമായി അത്‌ലറ്റിക്സിലും ഹോക്കിയിലും ബാഡ്മിന്റനിലും കേരളതാരങ്ങൾ. ലോകമഹാപൂരം കൊട്ടിക്കയറുമ്പോൾ, ലോകം ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുമ്പോൾ, ഒളിംപിക്സ് അങ്ങനെ കത്തി ജ്വലിക്കുകയാണ്. 

ഒരു കായികതാരത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ് ഒളിംപിക്സ് പങ്കാളിത്തം. സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിൽ വിശ്വകായികമേളയിൽ മത്സരിക്കാനിറങ്ങുക; അതിൽപ്പരം അഭിമാനം തരുന്ന മുഹൂർത്തം വേറെയില്ലെന്നാണു മുൻ കായികതാരങ്ങൾ പറയാറുള്ളത്. 1980ലെ മോസ്കോ ഒളിംപിക്സിലെയും 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിലെയും പങ്കാളിത്തം സംബന്ധിച്ച സുവർണ ഓർമകൾ പങ്കുവയ്ക്കുമ്പോൾ ഇപ്പോഴും ആവേശഭരിതയാകാറുണ്ട് പി.ടി.ഉഷ. 

പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങ് (Photo by Ravi Choudhary/PTI)
ADVERTISEMENT

ഇത്തരമൊരു അഭിമാനവേദിയിൽ പങ്കെടുത്തുകൊണ്ട് കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചാലോ? അതിനെക്കാൾ വലിയൊരു മുഹൂർത്തം വേറെയുണ്ടാവില്ലെന്നു കരുതുന്നവരുണ്ട്. അതുകൊണ്ടാകാം ഇത്തവണ പാരിസ് ഒളിംപിക്സിലും അത്തരം ചില പ്രഖ്യാപനങ്ങൾ മുഴങ്ങിക്കേട്ടത്. 

കേരളത്തിന്റെ അഭിമാനമായ കൊച്ചിക്കാരൻ പി.ആർ.ശ്രീജേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ഹോക്കി പ്രേമികളെ മാത്രമല്ല, കായികതൽപരരായ മുഴുവൻ ഇന്ത്യക്കാരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇനിയൊരു ഒളിംപിക്സിൽ പങ്കെടുക്കാൻ ശ്രീജേഷ് ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നെങ്കിലും കരിയറിനോടു പൂർണമായും വിടപറയാൻ താരം തയാറാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ, ശ്രീജേഷ് തന്റെ വിരമിക്കലിനെപ്പറ്റി പറഞ്ഞതിങ്ങനെ: ‘സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതല്ലേ നല്ലത്.’ 

ചിത്രീകരണം: അനൂപ് കെ.കുമാര്‍ ∙ മനോരമ ഓൺലൈൻ
ADVERTISEMENT

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ മത്സരങ്ങൾ തുടങ്ങും മുൻപുതന്നെ ശ്രീജേഷ് പ്രഖ്യാപനം നടത്തിയിരുന്നു. ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടി ചരിത്രത്തിലിടം പിടിച്ച ശ്രീജേഷ് 2 തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 2014ലും 2022ലും. ഇവയുൾപ്പെടെ ഇരുപതോളം രാജ്യാന്തര മെഡലുകൾ. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ലോക ഹോക്കി സംഘടനയുടെ പുരസ്കാരം ഉൾപ്പെടെ മറ്റനേകം നേട്ടങ്ങളും. 36–ാം വയസ്സിൽ കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിക്കാൻ ശ്രീജേഷ് തിരഞ്ഞെടുത്ത വേദി ഒളിംപിക്സാണ്. കളിയിലെ കൗതുകങ്ങൾ‌ക്കും മാസ്മരിക പ്രകടനങ്ങൾക്കും പുറമേ ഇത്തരം ചില തീരുമാനങ്ങൾ കൂടിയാണല്ലോ ഒളിംപിക്സിന്റെ മനോഹാരിത കൂട്ടുന്നത്. 

പി.ആർ.ശ്രീജേഷ് (ഫയൽ ചിത്രം മനോരമ)

ബ്രിട്ടന്റെ ടെന്നിസ് താരം ആൻഡി മറെയുടെ വിരമിക്കൽ പ്രഖ്യാപനം വന്നതും ഇക്കാലത്തുതന്നെയാണ്. ഒളിംപിക്സോടെ കരിയർ അവസാനിപ്പിക്കുമെന്നാണു ബ്രിട്ടിഷ് താരം അറിയിച്ചത്. ഒളിംപിക്സ് ചരിത്രത്തിന്റെ ഭാഗമാണു മറെയുടെ പേര്. കാരണം, പുരുഷ സിംഗിൾസിൽ 2 തവണ ഒളിംപിക്സ് സ്വർണം നേടിയ ഒരേയൊരു താരം മറെയാണ്. മുപ്പത്തേഴുകാരനായ മറെ ആദ്യമായി ഒളിംപിക് മെഡൽ നേടിയത് 2012ൽ ലണ്ടനിലാണ്. റോജർ ഫെഡററെ തോൽപിച്ച് സിംഗിൾസിൽ സ്വർണം നേടി. ലോറ റോബിൻസനുമായി ചേർന്നു മിക്സ്ഡ് ഡബിൾസിൽ വെള്ളിയും സ്വന്തമാക്കി. 2016ൽ റിയോയിൽ യുവാൻ ഡെൽ പോട്രോയെ തോൽപിച്ച് തുടരെ രണ്ടാം സിംഗിൾസ് സ്വർണം. വിമ്പിൾഡൻ കിരീടമുയർത്തി ഒരു മാസം പിന്നിടുമ്പോഴായിരുന്നു ഒളിംപിക്സിലെ ചരിത്രനേട്ടം. 

ആൻഡി മറെ (Photo by JULIAN FINNEY / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

ഇത്തവണ വിമ്പിൾഡനിൽനിന്നു പുറത്തായപ്പോൾ കാണികൾ നിറഞ്ഞ കയ്യടികളോടെയാണു മറെയെ യാത്രയാക്കിയത്. എന്നാലും, വിരമിക്കൽ പ്രഖ്യാപനം ഒളിംപിക്സിന്റെ ഭാഗമാക്കി മാറ്റാൻ താരം തീരുമാനിക്കുകയായിരുന്നു. ഒളിംപിക്സിൽ ഡാൻ ഇവാൻസിനൊപ്പം ഡബിൾസിൽ ക്വാർട്ടറിലെത്തിയപ്പോൾ സന്തോഷക്കണ്ണീർ പൊഴിച്ചാണു മറെ കോർട്ട് വിട്ടത്. ഒരു ഒളിംപിക് മെഡലോടെ മറെ കരിയർ അവസാനിപ്പിക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 

രോഹൻ ബൊപ്പണ്ണ (Photo by Ravi Choudhary/PTI)

പുരുഷ ‍ഡബിൾസിൽനിന്നു പുറത്തായ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയതു പാരിസിലാണ്. ഇനി ഇന്ത്യയ്ക്കായി കളിക്കാനുണ്ടാവില്ലെന്നാണു ബൊപ്പണ്ണ പ്രഖ്യാപിച്ചത്. നാൽപത്തിനാലുകാരനായ താരം ഇനിയും പ്രഫഷനൽ ടൂർണമെന്റുകളിൽ മത്സരിക്കും. ഡേവിസ് കപ്പിലോ ഏഷ്യൻ ഗെയിംസ്, ഒളിംപിക്സ് എന്നിവ പോലെയുള്ള വേദികളിലോ മത്സരിക്കില്ല. 2024ൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസിൽ ജേതാവായ ബൊപ്പണ്ണ 2017ൽ ഫ്രഞ്ച് ഓപ്പണിൽ മിക്സ്ഡ് ഡബിൾസിൽ കിരീടമുയർത്തിയിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയ്ക്കായി സ്വർണം നേടി. 21 വർഷം ഇന്ത്യൻ കുപ്പായത്തിൽ ഡേവിസ് കപ്പ് കളിച്ചിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്സിൽ സാനിയ മിർസയ്ക്കൊപ്പം മിക്സ്ഡ് ഡബിൾസിൽ മത്സരിച്ചു. നേരിയ വ്യത്യാസത്തിലാണു വെങ്കലം നഷ്ടപ്പെട്ടത്. 

എയ്ഞ്ചലിക്ക കെർബർ (Photo by JULIAN FINNEY / GETTY IMAGES NORTH AMERICA / Getty Images via AFP)

മുൻ ലോക ഒന്നാം നമ്പർ താരവും 3 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ ജേതാവുമായ ജർമനിയുടെ എയ്ഞ്ചലിക്ക കെർബറാണ് ഒളിംപിക്സിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച മറ്റൊരു താരം. കുഞ്ഞുണ്ടായ ശേഷം കോർട്ടിലേക്കു മടങ്ങിയെത്തിയ ഈ മുപ്പത്താറുകാരി പാരിസിൽനിന്ന് ഒരു മെഡൽ നേടി കരിയർ അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. 2016ലെ റിയോ ഒളിംപിക്സിൽ വനിതാ സിംഗിൾസിൽ കെർബർ വെള്ളി നേടിയിരുന്നു. ഇന്ത്യൻ ബാഡ്മിന്റൻ താരം അശ്വിനി പൊന്നപ്പയും ഡബിൾസിൽ പുറത്തായതോടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 

അശ്വിനി പൊന്നപ്പ (Photo by Athit Perawongmetha/REUTERS)

ടെന്നിസ് ഇതിഹാസങ്ങളായ റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരുടെയും അവസാന ഒളിംപിക്സായിരിക്കും പാരിസിലേത്. ഈ പട്ടിക നീണ്ടേക്കാം.... കാരണം, ഓരോ നിശ്വാസത്തിലും സ്വന്തം കരിയറിനെ പ്രണയിക്കുന്നവർ ആ ബന്ധം വേർപെടുത്താൻ ഏറ്റവും മികച്ച വേദി തേടുന്നതിൽ തെറ്റില്ലല്ലോ... 

English Summary:

Paris Olympics 2024: The Farewell Stage for Sporting Legends