സ്നേഹബന്ധങ്ങളുടെ ട്രാക്കിൽ കയ്പും മധുരവും മാറിമാറി നുണഞ്ഞ വേഗറാണി; തീക്കടൽ കടന്ന കുതിപ്പിൽ ലോക ചാംപ്യനും അടിപതറി
ദുരിതത്തിന്റെ കടമ്പകൾ കടന്നാണു പലപ്പോഴും ഓരോ അത്‌ലീറ്റിന്റെയും വരവ്. ദുസ്സഹ ജീവിതത്തിന്റെ കനൽപ്പാതകൾ താണ്ടിവരുന്നവർക്കു ട്രാക്കിലെ ചൂടും ചൂരുമൊന്നും ഒരിക്കലും തീക്കൊള്ളികൾ ആകാറില്ല. സുഖലോലുപതയുടെ പട്ടുമെത്തകളിൽ കിടന്നു ശീലമില്ലാത്തവർ, സഹനവും കഠിനാധ്വാനവും ആവശ്യപ്പെടുന്ന പരിശീലനമുറകളിൽ തളരാതിരിക്കുന്നതു സ്വാഭാവികം മാത്രം... കാൾ ലൂയിസ് മുതൽ ഉസൈൻ ബോൾട്ട് വരെ... മെർലിൻ ഓട്ടി മുതൽ ഷെല്ലി ആൻ ഫ്രേസർ വരെ... ഓരോ അത്‌ലീറ്റിന്റെയും ജീവിതം 100 മീറ്റർ പോലെ അത്ര വേഗത്തിൽ കണ്ടുപോകാവുന്ന രംഗമല്ല; മറിച്ച്, സമയമെടുത്തു വായിച്ചു തീർക്കേണ്ട ജീവചരിത്ര പുസ്തകങ്ങളാണ്. കേരളത്തിലേക്കെത്തിയാൽ പി.ടി.ഉഷയും ഷൈനി വിൽസനും ഉൾപ്പെടുന്ന തലമുറ മുതൽ പി.യു.ചിത്രയും വൈ.മുഹമ്മദ് അനസുമൊക്കെ ഉൾപ്പെടുന്ന തലമുറയിൽ വരെ ഇത്തരം അതിജീവനത്തിന്റെ നേർസാക്ഷ്യങ്ങളുണ്ട്. ഓരോ ഓട്ടവും ഓരോ ജീവിതത്തിന്റെ തെളിമയുള്ള

ദുരിതത്തിന്റെ കടമ്പകൾ കടന്നാണു പലപ്പോഴും ഓരോ അത്‌ലീറ്റിന്റെയും വരവ്. ദുസ്സഹ ജീവിതത്തിന്റെ കനൽപ്പാതകൾ താണ്ടിവരുന്നവർക്കു ട്രാക്കിലെ ചൂടും ചൂരുമൊന്നും ഒരിക്കലും തീക്കൊള്ളികൾ ആകാറില്ല. സുഖലോലുപതയുടെ പട്ടുമെത്തകളിൽ കിടന്നു ശീലമില്ലാത്തവർ, സഹനവും കഠിനാധ്വാനവും ആവശ്യപ്പെടുന്ന പരിശീലനമുറകളിൽ തളരാതിരിക്കുന്നതു സ്വാഭാവികം മാത്രം...
കാൾ ലൂയിസ് മുതൽ ഉസൈൻ ബോൾട്ട് വരെ... മെർലിൻ ഓട്ടി മുതൽ ഷെല്ലി ആൻ ഫ്രേസർ വരെ... ഓരോ അത്‌ലീറ്റിന്റെയും ജീവിതം 100 മീറ്റർ പോലെ അത്ര വേഗത്തിൽ കണ്ടുപോകാവുന്ന രംഗമല്ല; മറിച്ച്, സമയമെടുത്തു വായിച്ചു തീർക്കേണ്ട ജീവചരിത്ര പുസ്തകങ്ങളാണ്. കേരളത്തിലേക്കെത്തിയാൽ പി.ടി.ഉഷയും ഷൈനി വിൽസനും ഉൾപ്പെടുന്ന തലമുറ മുതൽ പി.യു.ചിത്രയും വൈ.മുഹമ്മദ് അനസുമൊക്കെ ഉൾപ്പെടുന്ന തലമുറയിൽ വരെ ഇത്തരം അതിജീവനത്തിന്റെ നേർസാക്ഷ്യങ്ങളുണ്ട്.
ഓരോ ഓട്ടവും ഓരോ ജീവിതത്തിന്റെ തെളിമയുള്ള കഥ പറയും...ഓരോ ചാട്ടവും കഷ്ടപ്പാടുകളുടെ ഒട്ടേറെ അധ്യായങ്ങളുള്ള നീണ്ടകഥകളായി വായിക്കപ്പെടേണ്ട തന്നെ. പാരിസ് ഒളിംപിക്സിലേക്കെത്തുമ്പോൾ ഇത്തരം അതിജീവന കഥകൾക്കു ക്ഷാമമില്ല. കഴിഞ്ഞ ദിവസം വനിതകളുടെ 100 മീറ്ററിൽ ജേതാവായി വിശ്വമേളയിലെ വേഗതാരമായി മാറിയ ജൂലിയൻ ആൽഫ്രഡിന്റെ ജീവിതവും വ്യത്യസ്തമല്ല. വേഗപ്പോരിലെ പുതിയ രാജകുമാരിയാണു ജൂലിയൻ ആൽഫ്രഡ്.
∙ സ്വർണ്ണത്തിലേക്ക് കുതിച്ച്
10.72 സെക്കൻഡിൽ ഒളിംപിക്സ് ട്രാക്കിൽ തീപ്പൊരി ചിതറിച്ച് വനിതാ 100 മീറ്ററിൽ സ്വർണം നേടിയ ഇരുപത്തിമൂന്നുകാരി. യുഎസിന്റെ ഷാകെറി റിച്ചഡ്സനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി സ്വർണക്കുതിപ്പു നടത്തിയ ജൂലിയൻ, ജീവിതത്തിന്റെ ട്രാക്കിലെ പ്രതിസന്ധികളെ ഓടിത്തോൽപിച്ചാണ് ഒളിംപിക്സിൽ സ്വർണത്തിളക്കത്തിൽ നിൽക്കുന്നത്.
വനിതാ 100 മീറ്ററിൽ 10.72 സെക്കൻഡിലായിരുന്നു ജൂലിയന്റെ ഫിനിഷ്. നിലവിലെ ലോക ചാംപ്യൻ ഷാകെറി റിച്ചഡ്സൻ 10.87 സെക്കൻഡിൽ വെള്ളി നേടി. യുഎസിന്റെതന്നെ മെലീസ ജെഫേഴ്സൻ 10.92 സെക്കൻഡിൽ വെങ്കലവും.
∙ വെല്ലുവിളി നിറഞ്ഞ പരിശീലനകാലം
ജൂലിയൻ ആൽഫ്രഡിന്റെ പിതാവ് ജൂലിയൻ ഹാമിൽട്ടൻ ഹോട്ടൽ തൊഴിലാളിയായിരുന്നു. ലഹരിക്ക് അടിപ്പെട്ടതിനാൽ കുടുംബത്തെ ഹാമിൽട്ടൻ കൈവിട്ടു. ജൂലിയൻ ആൽഫ്രഡ് ഉൾപ്പെടെയുള്ള 4 മക്കളെ നോക്കാൻ അമ്മ ജൊവാന ആൽഫ്രഡിനു മറ്റു വീടുകളിൽ ജോലി ചെയ്യേണ്ടി വന്നു. ജൂലിയൻ 6–ാം ക്ലാസിൽ പഠിക്കുമ്പോൾ ഹാമിൽട്ടൻ മരിച്ചു. തന്റെയും സഹോദരങ്ങളായ ജൂലിയാന, ഡാനിയൽ, ചാഡ് എന്നിവരുടെയും ഉപജീവനത്തിനായി അമ്മ കഷ്ടപ്പെടുന്നതു കണ്ടാണു ജൂലിയന്റെ കൗമാരം തുടങ്ങിയത്.
ട്രാക്കിനെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാലത്തുതന്നെ വീട്ടിലെ സാഹചര്യം മൂലം ട്രാക്ക് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടു ജമൈക്കയിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടതായും വന്നു. നാലുമക്കളെയും കൂടി നോക്കാനുള്ള ജൊവാനയുടെ പ്രയാസംകണ്ട് ബന്ധു സഹായിച്ചതാണ്. ജമൈക്കയിലെ പഠനകാലത്തു ജൂലിയൻ ട്രാക്കിലേക്കു മടങ്ങിയെത്തി.
മികച്ച പരിശീലനത്തിലൂടെ ജൂലിയൻ താരമായി. 2017ൽ കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ സ്വർണംനേടി. തൊട്ടടുത്ത വർഷം യൂത്ത് ഒളിംപിക്സിൽ 100 മീറ്ററിൽ വെള്ളി. ജമൈക്കൻ പരിശീലകന്റെ നിർദേശപ്രകാരം യൂണിവേഴ്സിറ്റി പഠനത്തിനായി യുഎസിലേക്കു പോകാൻ ജൂലിയൻ തീരുമാനിച്ചു. അവിടെയെത്തിയതു മുതൽ ഒളിംപ്യൻ എഡ്രിക് ഫ്ലോറിയലിനു കീഴിലാണു പരിശീലനം.
∙ മറികടന്ന് വിജയത്തിലേക്ക്
കഴിഞ്ഞ വർഷം ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 100 മീറ്ററിൽ 5–ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ഈ വർഷം ലോക ഇൻഡോർ അത്‌ലറ്റിക്സിൽ 60 മീറ്ററിൽ സ്വർണം നേടിയിരുന്നു. ഇപ്പോൾ ഒളിംപിക്സ് സ്വർണനേട്ടത്തോടെ ചരിത്രത്തിലേക്ക്. പിതാവിനെപ്പറ്റിയുള്ളതു കയ്പേറിയ ഓർമകളാണെങ്കിലും മത്സരശേഷം ജൂലിയൻ ആൽഫ്രഡ് നന്ദിയുള്ള മകളായി.
സെന്റ് ലൂസിയയും കേരളവും
കരീബിയൻ ദ്വീപസമൂഹത്തിലെ ഒരു രാജ്യമാണു സെന്റ് ലൂസിയ. 617 ചതുരശ്ര കിലോമീറ്ററാണു കരപ്രദേശം. ജനസംഖ്യ: 1.80 ലക്ഷം. കേരളത്തിന്റെ ജനസംഖ്യയുടെ അരശതമാനം മാത്രം ജനസംഖ്യയുള്ള രാജ്യത്തിനാണ് ജൂലിയനിലൂടെ ഒരു സ്വർണ മെഡൽ ലഭിച്ചത്