മുടി മുതൽ രക്തം വരെയെടുത്ത് ഫോഗട്ട്; കുടിച്ച വെള്ളവും ‘ചതിച്ചു’; എന്നിട്ടും 100 ഗ്രാം കുറഞ്ഞില്ലേ? എന്താണ് സംഭവിച്ചത്?
ഇത്തവണത്തെ പാരിസ് ഒളിംപിക്സിൽ ഓരോ മത്സരയിനത്തിലും ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്കു ലഭിക്കുന്ന സ്വർണ, വെള്ളി മെഡലുകൾക്ക് ഓരോന്നിനും 412 ഗ്രാം വീതം ആണ് ഭാരം. എന്നാൽ വെറും 100 ഗ്രാം ഭാരത്തിന്റെ പേരിലാണ് ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന ഒരു മെഡൽ നഷ്ടമായിരിക്കുന്നത്. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്, അനുവദിക്കപ്പെട്ടതിനേക്കാളും 100 ഗ്രാം ശരീരഭാരം ഉണ്ടായതിന്റെ പേരിലാണ്. 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ തകർക്കാൻ തക്ക ശേഷിയുള്ളതാണോ ഗുസ്തിയിലെ ഈ ‘100 ഗ്രാം’? എന്താണ് യഥാർഥത്തിൽ വിനേഷ് ഫോഗട്ടിന് സംഭവിച്ചത്? 2012ൽ കേരള റെസ്‌ലിങ് ടീമിന്റെ ക്യാപ്റ്റനും ഇപ്പോൾ കോട്ടയം അരുവിത്തുറ സെന്റ് ജോർജ് കോളജിലെ സ്പോർട്സ് ഡയറക്ടറുമായ ഡോ. വിയാനി ചാർലി വിശദമാക്കുന്നു.

∙ കഠിനാധ്വാനത്തിനൊടുവിൽ...
50, 53, 57, 62, 68, 76 കിലോഗ്രാം എന്നിങ്ങനെയാണ് ഒളിംപിക്സിൽ വനിതകളുടെ ഗുസ്തി മത്സരത്തിലെ വിവിധ ഭാരവിഭാഗങ്ങൾ. ഇതിൽ 50 കിലോഗ്രാമിലാണു വിനേഷ് ഫോഗട്ട് മത്സരിച്ചിരുന്നത്. നേരത്തേ 53 കിലോഗ്രാമിൽ മത്സരിച്ചിരുന്ന താരമായിരുന്നു വിനേഷ്. പിന്നീടാണു ഭാരം കുറച്ച് 50 കിലോഗ്രാം വിഭാഗത്തിലേക്ക് എത്തിയത്. ഭാര പരിശോധന ഓരോ ഗുസ്തി മത്സരത്തിലും നിർണായകമാണ്. രാജ്യാന്തര തലത്തിലെ പുതിയ നിയമം അനുസരിച്ച് മത്സര ദിവസങ്ങളിൽ അനുവദനീയമായ ഭാരം നിലനിർത്തണം. ഓരോ ദിവസവും പരിശോധനയുമുണ്ടാകും.
സെമി ഫൈനലിൽ വിനേഷ് ക്യൂബയുടെ യുസ്നെയ്‌ലിസ് ഗുസ്മൻ ലോപസിനെ മലർത്തിയടിച്ചത് 5–0ത്തിനാണ്. അതിനു മുന്നോടിയായി നടന്ന മത്സരത്തിൽ വിനേഷ് തോൽപിച്ചത് നിലവിലെ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് യുയി സുസാക്കിയെ ആയിരുന്നു. വൻതാരങ്ങളെ ഒന്നിനു പിറകെ ഒന്നായി കീഴടക്കിയായിരുന്നു വിജയമെങ്കിലും അത് വിനേഷിന്റെ ശാരീരികക്ഷമതയിൽ ക്ഷീണമുണ്ടാക്കിയേക്കാം. അതിനാൽത്തന്നെ ഭക്ഷണ ക്രമീകരണത്തിൽ ഉൾപ്പെടെ മാറ്റവും വരുത്തിയിട്ടുണ്ടാകാം.
പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി എന്നിങ്ങനെ 3 മത്സരങ്ങൾ ഒരേ ദിവസം പൂർത്തീകരിച്ച വിനേഷിന് മത്സരശേഷം ഫുഡ് സപ്ലിമെന്റുകൾ കഴിക്കേണ്ടി വരും. അത്യധികം കഠിനാധ്വാനം ചെയ്യുന്നതിനാൽ ഇത് ഒഴിവാക്കാനുമാകില്ല. പക്ഷേ ഇങ്ങനെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരഭാരം വർധിപ്പിക്കും. കൃത്യം 50 കിലോഗ്രാം ഭാരം കാത്തു സൂക്ഷിക്കുന്ന വിനേഷിനെപ്പോലയുള്ളവർക്ക് ഇത്തരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ഭാരം വർധിക്കാനുള്ള സാഹചര്യമുണ്ട്.
∙ ഓരോ ഗ്രാമും വിലപ്പെട്ടത്
കഴിഞ്ഞ ദിവസത്തെ മത്സരത്തിനു മുന്നോടിയായുള്ള ഭാരപരിശോധനയിൽ വിനേഷ് യോഗ്യത നേടിയതാണ്. ഓഗസ്റ്റ് ഏഴിനു നടന്ന പരിശോധനയിലാണ് അയോഗ്യയാക്കപ്പെട്ടത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഭാരം നല്ല വർക്കൗട്ട് ചെയ്തു മാത്രമേ കുറയ്ക്കാൻ സാധിക്കൂ. വിനേഷ് ഇതിനു ശ്രമിച്ചിരുന്നെന്നാണു പാരിസിൽ നിന്നുള്ള വാർത്തകളിൽനിന്നു മനസ്സിലാക്കുന്നത്. സെമിയിലെ വിജയത്തിനു പിന്നാലെ ജോഗിങ്ങും സ്കിപ്പിങ്ങും സൈക്ലിങ്ങും മാത്രമല്ല അതികഠിനമായ വ്യായാമങ്ങളും വിനേഷ് നടത്തിയിരുന്നുവെന്നാണ് വിവരം.
‘ഭക്ഷണം കഴിച്ചത് ഛർദിച്ചു കളഞ്ഞാൽപ്പോരേ, ഭാരം കുറയില്ലേ’ എന്ന് ചിലരെങ്കിലും ഈ ഘട്ടത്തിൽ സംശയമുന്നയിക്കുന്നുണ്ട്. എന്നാൽ അത്ര എളുപ്പത്തിലൊന്നും ഭാരം കുറയ്ക്കൽ നടക്കില്ലെന്നതാണ് യാഥാർഥ്യം. ഭാരം വ്യായാമം ചെയ്ത് ‘എരിച്ചു’ കളയുകതന്നെ വേണം. കുടിക്കുന്ന വെള്ളം പോലും ഭാരത്തിൽ നിർണായക ഘടകമാകുന്ന അവസ്ഥയിലാണ് ഗുസ്തി താരം നിൽക്കുന്നതെന്നോർക്കണം. 50 കിലോഗ്രാമിന് ഒരൽപം കൂടുതലോ കുറവോ എന്ന അവസ്ഥയിലായിരുന്നു വിനേഷിന്റെ ഭാരമെന്നാണറിയുന്നത്. അത്തരത്തില്‍ ഭാരം തുലാസിലേതു പോലെ നിൽക്കുമ്പോൾ ഓരോ ഗ്രാമും ‘വിലപ്പെട്ടതായി’ മാറുകയാണ്– ഡോ. വിയാനി ചാർലി വ്യക്തമാക്കുന്നു.
∙ ഈ നിയമങ്ങൾ പാലിക്കേണ്ടത് നിർബന്ധം
രാജ്യാന്തര തലത്തിലെ ഗുസ്തി മത്സരങ്ങൾ നടത്തുന്നതെല്ലാം യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങിന്റെ (United World Wrestling– UWW) അംഗീകാരത്തോടെയാണ്. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള യുഡബ്ല്യുഡബ്ല്യു ഭാരപരിശോധനയിൽ അനുശാസിക്കുന്ന ചില കാര്യങ്ങളുണ്ട്. മൂന്നാം അധ്യായത്തിലെ ആർട്ടിക്കിൾ–11ൽ പറയുന്ന ആ നിബന്ധനകൾ ഇവയാണ്:
∙ ഓരോ വെയ്റ്റ് കാറ്റഗറിയിലും മത്സരം നടക്കുന്ന അന്നു രാവിലെയായിരിക്കും ഭാരപരിശോധന നടത്തുക. ഇതോടൊപ്പം തന്നെയാണ് വൈദ്യ പരിശോധനയും. രണ്ടും 30 മിനിറ്റ് സമയമെടുത്താണ് പൂർത്തിയാക്കുക. ഓരോന്നിനും ഏകദേശം 15 മിനിറ്റ് വീതം.
∙ രാവിലെത്തന്നെ ഗുസ്തി ലൈസൻസും അക്രഡിറ്റേഷൻ വിവരങ്ങളുമായി ആദ്യം മെഡിക്കൽ പരിശോധനയ്ക്കെത്തണം. ഇത് പൂർത്തിയായാൽ മാത്രമേ ഭാരം പരിശോധിക്കുകയുള്ളൂ.
∙ ഗുസ്തി താരങ്ങൾ സാധാരണ ധരിക്കാറുള്ള കയ്യില്ലാത്ത സിംഗ്‌ലെറ്റ് (Singlet) വസ്ത്രം മാത്രമേ അനുവദിക്കൂ. ശരിയായ രീതിയിൽ വസ്ത്രധാരണം നടത്താത്തവരുടെ ഭാരപരിശോധന തടയാനും ഇത് നടത്തുന്ന റഫറിക്ക് സാധിക്കും.
∙ പകർച്ചവ്യാധികളോ മറ്റോ ഇല്ലെന്ന് അംഗീകൃത ഫിസിഷ്യൻ പരിശോധിച്ച് ഉറപ്പിച്ചായിരിക്കും ഭാരപരിശോധനയ്ക്കു വിടുക. നഖം ഏറ്റവും ചെറുതായി വെട്ടി വൃത്തിയാക്കിയത് ഉൾപ്പെടെ ഏറ്റവും മികച്ച ശാരീരിക അവസ്ഥയിൽ (Physical condition) ആയിരിക്കണം ഗുസ്തി താരം.
∙ ഇലക്ട്രോണിക് വെയിങ് മെഷീനിലായിരിക്കും ഭാരപരിശോധന. ഇതിന്റെ ഫലം എല്ലാവർക്കും കാണാനും സാധിക്കും.
∙ യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങിന്റെ നിർദേശങ്ങളിലെ ആർട്ടിക്കിൾ 5ൽ അനുശാസിച്ചിരിക്കുന്നതു പ്രകാരം, ഭാരപരിശോധന നടത്തുന്ന റഫറിക്ക് ഓരോ വിഭാഗത്തിനും മത്സരിക്കാൻ ആവശ്യമായ ഭാരം ഉണ്ടോയെന്നു പരിശോധിക്കാം. പിഴവുകൾ കണ്ടെത്തിയാൽ അയോഗ്യരാക്കപ്പെടുകയും ചെയ്യും.
∙ ഒന്നാമത്തെയോ രണ്ടാമത്തെയോ ഭാരപരിശോധനയിൽ പരാജയപ്പെട്ടാൽ ഗുസ്തി താരം അയോഗ്യരാക്കപ്പെടും. മാത്രവുമല്ല, മത്സര പട്ടികയിൽ ഏറ്റവും അവസാനമായിട്ടായിരിക്കും റാങ്ക് ചെയ്യുക. അതിനാലാണ് വെള്ളി മെഡല്‍ പോലും വിനേഷ് ഫോഗട്ടിനു ലഭിക്കാതിരുന്നത്.
∙ ആ രാത്രി ചെയ്യേണ്ടതെല്ലാം ചെയ്തു, എന്നിട്ടും?
പാരിസ് ഒളിംപിക്സിൽ ഓഗസ്റ്റ് 7 ഇന്ത്യയ്ക്ക് കറുത്ത ദിനമാണ്. കായികപ്രേമികളെ കണ്ണീരിഴ്ലാത്തിയ റിപ്പോർട്ടാണ് പാരിസിൽനിന്ന് വന്നത്. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരെ ഫൈനലിൽ ഏറ്റുമുട്ടാനിരിക്കെയാണ് വിനേഷ് ഫോഗട്ടിന് അമിതഭാരമുള്ളതായി കണ്ടെത്തിയതും അയോഗ്യത കല്‍പിച്ചതും.
വിനേഷ് ഫോഗട്ട് ശരീരഭാരം നിലനിർത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റ് ആറിലെ മത്സരങ്ങൾക്കായി ശരീരഭാരം കൃത്യമായി നിയന്ത്രിക്കാൻ സാധിച്ചിരുന്നു. എന്നാൽ മത്സരത്തിന്റെ തുടർന്നുള്ള ദിവസങ്ങളിലും ഈ ഭാരം നിലനിർത്തേണ്ടതുണ്ട്. ഇതു സാധിക്കാതെ വന്നതോടെയാണു തിരിച്ചടിയായത്. ഓഗസ്റ്റ് ആറിനു രാത്രി അവർക്ക് ഏകദേശം 2 കിലോ അമിത ഭാരമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാത്രിയിൽ ജോഗിങ്, സ്കിപ്പിങ്, സൈക്ലിങ് തുടങ്ങി കാര്യങ്ങൾ ചെയ്തിട്ടും അവസാന 100 ഗ്രാം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല.
∙ ആദ്യം മത്സരിച്ചിരുന്നത് 53 കിലോഗ്രാം വിഭാഗത്തിൽ
ഭാര മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന ഫോഗട്ടിന് ഈ വെല്ലുവിളി മറികടക്കൽ അത്ര എളുപ്പമായിരുന്നില്ല. ഭാര പ്രശ്നം നിയന്ത്രിക്കുന്നതില്‍ ഇവർ നേരത്തേയും പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങളിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നു. എന്നാൽ അതെല്ലാം മറികടക്കാൻ സമയം ലഭിച്ചിരുന്നെങ്കിലും, ഒളിംപിക് ഫൈനൽ ദിവസം ഭാരം കൂടിയതായി കണ്ടതോടെ നിസ്സഹായ ആവുകയായിരുന്നു.
∙ മുടിമുറിച്ചു, വെള്ളവും ഭക്ഷണവും നിയന്ത്രിച്ചും...
പാരിസ് ഒളിംപിക്‌സിന് മുന്നോടിയായാണ് വിനേഷ് ഫോഗട്ട് ശരീരഭാരം കുറച്ച് 53ൽ നിന്ന് 50 വിഭാഗത്തിൽ മത്സരിക്കാൻ ഇറങ്ങിയത്. ഒളിംപിക് ബെർത്ത് ഉറപ്പാക്കാൻ ഭാരം 50 കിലോ ആയി കുറയ്ക്കേണ്ടി വന്നു. 53 കിലോഗ്രാം വിഭാഗത്തിലാണ് അവർ അവസാന രണ്ട് ഒളിംപിക്സുകളിലും പങ്കെടുത്തത്. എന്നാൽ ആൻഡി പംഗൽ ഈ വിഭാഗത്തിലേക്ക് യോഗ്യത നേടിയതിനാൽ വിനേഷിന് അവരുടെ ഭാരം 50 കിലോ ആയി കുറയ്ക്കേണ്ടി വന്നു.
വിനേഷ് ഫോഗട്ട് നേരിട്ടൊരു വെല്ലുവിളി പാരിസ് ഒളിംപിക്സിൽ പങ്കെടുത്ത മറ്റൊരു താരവും നേരിട്ടിട്ടുണ്ടാകില്ല. ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും ദിവസങ്ങളോളം പ്രയത്നിച്ചാണ് ഫൈനൽ വരെ എത്തിയത്. എന്നാൽ ദുരന്തം 100 ഗ്രാമിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് എല്ലാ സ്വപ്നങ്ങളും തകർക്കുകയായിരുന്നു. മുടിമുറിച്ച്, ദിവസങ്ങളോളം കൃത്യമായി വെള്ളമോ ഭക്ഷണമോ ഇല്ലാതെയാണ് അവർ കഴിഞ്ഞിരുന്നതെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നു.
∙ ആ 30 മിനിറ്റിലും കുറയ്ക്കാനായില്ലേ 100 ഗ്രാം?
ഭാരം കുറയ്ക്കാൻ ശരീരത്തിൽ നിന്ന് രക്തം വരെ വിനേഷ് നീക്കം ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്. എന്നിട്ടും, ശ്രമങ്ങളൊന്നും ഫലം നേടിയില്ല. അധികമുള്ള ഒരു കിലോഗ്രാമില്‍ നിന്ന് 900 ഗ്രാം വരെ ഭാരം കുറയ്ക്കാൻ അവർക്ക് കഴിഞ്ഞു, പക്ഷേ അവസാന 100 ഗ്രാം ‘ചതിച്ചു’. അമിത ഭാരം കണ്ടെത്തിയാൽ കുറയ്ക്കാൻ 30 മിനിറ്റ് വരെ സമയം നൽകാറുണ്ട്. ഉദാഹരണത്തിന് ഒരു താരത്തിന്റെ ഭാരം രാവിലെ 8ന് നോക്കുമ്പോൾ അമിതമായി കണ്ടെത്തിയാൽ, ഭാരം കുറയ്ക്കാൻ 8.30 വരെ സമയം നൽകും. രണ്ടാമത്തെ ആ സമയത്തും ഭാരം കൂടുതലാണെങ്കിൽ മത്സരത്തിൽനിന്ന് അയോഗ്യയാക്കപ്പെടും.