‘കാറിൽ ഓടി’ ഒളിംപിക് മെഡൽ; വിലക്ക് മറികടന്നും സ്വർണം; കബളിപ്പിക്കാൻ ലോർസ് ഒറ്റയ്ക്കല്ല!
വിജയിക്കാൻ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കായികരംഗത്ത് പുതുമയല്ല. എന്നാൽ ദീർഘദൂര ഓട്ടമത്സരത്തിനിടെ കാർ പിടിച്ചു പോയി മത്സരം ജയിക്കുക എന്നത് തീർത്തും കൗതുകമുള്ള സംഭവമാണ്. 1904ൽ യുഎസിലെ സെന്റ് ലൂയീസിൽ നടന്ന ഒളിംപിക്സിലാണ് യുഎസ് താരം ഫെഡറിക് ലോർസ് മത്സരം ജയിക്കാൻ ഈ വിദ്യ പ്രയോഗിച്ചത്. യുഎസ് ആതിഥ്യം
വിജയിക്കാൻ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കായികരംഗത്ത് പുതുമയല്ല. എന്നാൽ ദീർഘദൂര ഓട്ടമത്സരത്തിനിടെ കാർ പിടിച്ചു പോയി മത്സരം ജയിക്കുക എന്നത് തീർത്തും കൗതുകമുള്ള സംഭവമാണ്. 1904ൽ യുഎസിലെ സെന്റ് ലൂയീസിൽ നടന്ന ഒളിംപിക്സിലാണ് യുഎസ് താരം ഫെഡറിക് ലോർസ് മത്സരം ജയിക്കാൻ ഈ വിദ്യ പ്രയോഗിച്ചത്. യുഎസ് ആതിഥ്യം
വിജയിക്കാൻ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കായികരംഗത്ത് പുതുമയല്ല. എന്നാൽ ദീർഘദൂര ഓട്ടമത്സരത്തിനിടെ കാർ പിടിച്ചു പോയി മത്സരം ജയിക്കുക എന്നത് തീർത്തും കൗതുകമുള്ള സംഭവമാണ്. 1904ൽ യുഎസിലെ സെന്റ് ലൂയീസിൽ നടന്ന ഒളിംപിക്സിലാണ് യുഎസ് താരം ഫെഡറിക് ലോർസ് മത്സരം ജയിക്കാൻ ഈ വിദ്യ പ്രയോഗിച്ചത്. യുഎസ് ആതിഥ്യം
വിജയിക്കാൻ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നത് കായികരംഗത്ത് പുതുമയല്ല. എന്നാൽ ദീർഘദൂര ഓട്ടമത്സരത്തിനിടെ കാർ പിടിച്ചു പോയി മത്സരം ജയിക്കുക എന്നത് തീർത്തും കൗതുകമുള്ള സംഭവമാണ്. 1904ൽ യുഎസിലെ സെന്റ് ലൂയിസിൽ നടന്ന ഒളിംപിക്സിലാണ് യുഎസ് താരം ഫെഡറിക് ലോർസ് മത്സരം ജയിക്കാൻ ഈ വിദ്യ പ്രയോഗിച്ചത്. യുഎസ് ആതിഥ്യം വഹിച്ച ആദ്യ ഒളിംപിക്സായിരുന്നു ഇത്. ചരിത്രത്തിലെ ഏറ്റവും വിചിത്രമായ കാഴ്ചകൾ സമ്മാനിച്ച ഒളിംപിക്സ് എന്ന കുപ്രസിദ്ധി സെന്റ് ലൂയിസ് ഒളിംപിക്സ് മാരത്തണിന് സ്വന്തമാണ്.
∙ ലോർസ് എന്ന ‘അദ്ഭുതം’
യുഎസിലെ ന്യൂയോർക്കിൽ 1884 ജൂണിലായിരുന്നു ഫെഡറിക് ലോർസിന്റെ ജനനം. ഓട്ടമത്സരങ്ങൾ ഇഷ്ടപ്പെട്ട ലോർസ് അതിനായി പരിശീലനം നടത്തുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇഷ്ടികപ്പണിക്കാരനായി ജോലി ലഭിച്ചതോടെ രാത്രിയിലായി പരിശീലനം. അമച്വർ അത്‌ലറ്റിക് യൂണിയൻ നടത്തുന്ന അഞ്ചു മൈൽ ഓട്ടമത്സരത്തിൽ ആദ്യ എട്ടു സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 1904 സെന്റ് ലൂയിസ് ഒളിംപിക്സിലെ ദീർഘദൂര ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന പ്രഖ്യാപനം ലോർസിനെ ആവേശഭരിതനാക്കി.
ലോർസിന്റെ പ്രയത്നം ഫലംകണ്ടു. 1904 സെന്റ് ലൂയിസ് ഒളിംപിക്സിലെ ദീർഘദൂര ഓട്ടമത്സസരത്തിന് യോഗ്യത നേടിയവരിൽ ലോർസും ഇടംപിടിച്ചു. സെന്റ് ലൂയിസ് ഒളിംപിക്സിൽ ഓഗസ്റ്റ് 30ന് അരങ്ങേറിയ മാരത്തണിൽ 4 രാജ്യങ്ങളിൽ നിന്നായി 32 അത്‌ലീറ്റുകളാണ് പങ്കെടുത്തത്.
ബോസ്റ്റൺ മാരത്തണിൽ പങ്കെടുത്ത ചിലർ മത്സരത്തിന് ഉണ്ടായിരുന്നെങ്കിലും മിക്കവർക്കും ദീർഘദൂര ഓട്ടമത്സരത്തിൽ പങ്കെടുത്തു പരിചയമില്ലായിരുന്നു. സ്റ്റേഡിയത്തിൽ നിന്ന് ഓട്ടം ആരംഭിച്ച് 39.99 കിലോ മീറ്റർ (24.85 മൈൽ) ഓടി തിരികെ ആ സ്റ്റേഡിയത്തിൽ തന്നെ ഓട്ടം അവസാനിക്കുന്ന രീതിയിലായിരുന്നു മത്സര ക്രമീകരണം. യുഎസിലെ മസാച്യുസിറ്റ്സ് സ്വദേശിയായ തോമസ് ഹിക്സ് തുടക്കത്തിലെ മുന്നേറി. ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ കറുത്ത വർഗക്കാരായ കായികതാരങ്ങളെന്ന നേട്ടം ഈ മത്സരത്തിലൂടെ ആഫ്രിക്കയിൽ നിന്നുള്ള ലെൻ തൗനിയനും ജൻ മഷിയാനിയും സ്വന്തമാക്കി.
∙ വിശപ്പ്, ദാഹം, ചീഞ്ഞ ആപ്പിൾ, നായ...പണികൾ പലവിധം!
കടുത്ത ചൂടും കല്ലും പൊടിയും പാറക്കെട്ടുകളും മലയോര പ്രദേശങ്ങളും അടങ്ങിയ ദുർഘടപാതകളിലൂടെ മൈലുകൾ താണ്ടിയുള്ള ഓട്ടം പരിചയസമ്പന്നരായ ഓട്ടക്കാരെ പോലും വലച്ചു. 19.3 കിലോമീറ്റർ (12 മൈൽ) പിന്നിടുന്നിടത്ത് മാത്രമാണ് താരങ്ങൾക്ക് വെള്ളം കുടിക്കാൻ സൗകര്യം ഒരുക്കിയിരുന്നത്. ക്ഷീണവും ഛർദിയും നിർജലീകരണവും തളർത്തിയതോടെ ചിലർ പാതിവഴിയിൽ ഓട്ടം നിർത്തി. ഇന്നത്തെപ്പോലെ കർശനമായ നിയമാവലി ഇല്ലാതിരുന്ന മത്സരത്തിൽ, ക്ഷീണിതനായ തോമസ് ഹിക്‌സിന് ഉത്തേജകമായി സ്ട്രൈക്‌നൈനും മുട്ടയുടെ വെള്ളയും നൽകിയതായി പിന്നീട് തെളിഞ്ഞിരുന്നു.
ഇടയ്ക്കു വിശ്രമിച്ചും ആളുകളിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ചുമൊക്കെയാണ് പല താരങ്ങളും മാരത്തണിൽ തുടർന്നത്. വിശപ്പ് സഹിക്കാതെ ക്യൂബയുടെ ഫെലിക്സ് കർവാജൽ വഴിയരികിലെ തോട്ടത്തിൽ നിന്ന് ആപ്പിൾ പറിച്ചു കഴിച്ചു. കേടായ ആപ്പിളുകൾ കഴിച്ചതിനെ തുടർന്ന് കടുത്ത വയറുവേദന അനുഭവിച്ച കർവാജൽ വഴിയരികിൽ വിശ്രമിച്ച ശേഷമാണ് ഓട്ടം തുടർന്നത്. ഓട്ടത്തിനിടെ പൊടിപടലങ്ങൾ ശ്വസിച്ച കലിഫോർണിയ സ്വദേശി വില്യം ഗാർഷ്യയ്ക്ക് വയറ്റിൽ മാരകമായ രക്തസ്രാവം സംഭവിച്ചു. ആഫ്രിക്കയിൽ നിന്നുള്ള ലെൻ തൗനിയനെ നായ്ക്കൾ ഒരു മൈലോളമാണ് ഓടിച്ചത്.
∙ ലിഫ്റ്റ് അടിച്ച് നേടിയ ഒന്നാം സ്ഥാനം
എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായ മത്സരാനുഭവമാണ് ഫെഡറിക് ലോർസിനെ ഒളിംപിക്സ് ചരിത്രത്തിൽ ശ്രദ്ധേയനാക്കുന്നത്. ഓട്ടം തുടങ്ങി 14.4 കിലോമീറ്റർ (9 മൈൽ) പിന്നിട്ടപ്പോഴേക്കും ക്ഷീണിതനായി ഓട്ടം നിർത്തിയ ലോർസ്, പിന്നാലെ വന്ന കാറിൽ ലിഫ്റ്റ് അടിച്ചായിരുന്നു പിന്നീടുള്ള 11 മൈൽ 'ഓട്ടം'. സ്റ്റേഡിയത്തിന് ഏതാനും കിലോമീറ്റർ അകലെ കാറിൽ നിന്നിറങ്ങി ഓട്ടം പുനരാരംഭിച്ച ലോർസ്, അവസാന ലാപിനായി സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചതോടെ കാണികൾ ആർത്തിരമ്പി.
അങ്ങനെ ഓടിയും കാറിൽ സഞ്ചരിച്ചും സ്റ്റേഡിയത്തിൽ പ്രവേശിച്ച് ലോർസ് ഒന്നാമനായി മാരത്തൺ പൂർത്തിയാക്കി. മൂന്നു മണിക്കൂർ 28 മിനിറ്റ് 53 സെക്കൻഡിൽ ഫിനീഷ് ചെയ്ത തോമസ് ഹിക്സ് രണ്ടാം സ്ഥാനത്തെത്തി. ആകെ 14 പേരാണ് ഓട്ടം പൂർത്തിയാക്കിയത്. മാരത്തണിനിടയിലെ ‘കാർ സഞ്ചാര’മറിയാത്ത കാണികൾ നാട്ടുകാരനായ ലോർസിന്റെ വിജയത്തിൽ ആവേശംകൊണ്ടു. അന്നത്തെ യുഎസ് പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റിന്റെ മകൾ ആലീസുമൊത്ത്, 'മാരത്തൺ വിജയി' ഫോട്ടോയ്ക്കും പോസ് ചെയ്തു. കാണികളെ അഭിവാദ്യം ചെയ്ത് സ്റ്റേഡിയത്തിലൂടെ നടന്ന ലോർസിന്റെ ആഘോഷം അധികസമയം നീണ്ടില്ല.
സമ്മാനം നൽകുന്നതിന് നിമിഷങ്ങൾമുൻപ് ലോർസിന്റെ വഞ്ചന അധികൃതർ അറിഞ്ഞു. ഇതോടെ സംഭവങ്ങൾ തുറന്നുപറഞ്ഞ ലോർസ്, താനത് തമാശയ്ക്കു ചെയ്തതാണെന്നും പറഞ്ഞു. വിശദീകരണത്തിൽ സംതൃപ്തരാകാതിരുന്ന സംഘാടകർ ലോർസിനെ മത്സരത്തിൽ നിന്നു അയോഗ്യനാക്കി.
ഇതോടെ തോമസ് ഹിക്സിനെ ഒന്നാമനായി പ്രഖ്യാപിച്ചു. യുഎസ് താരങ്ങളായ ആൽബർട്ട് കോറി രണ്ടാം സ്ഥാനവും ആർതർ ന്യൂട്ടൻ മൂന്നാം സ്ഥാനവും നേടി. വയറുവേദനയെ തുടർന്ന് വഴിയരികിൽ വിശ്രമിച്ച ശേഷം ഓട്ടം തുടർന്ന ഫെലിക്സ് കർവാജൽ നാലാമതെത്തി. ലോർസിന് അമച്വർ അത്‌ലറ്റിക് യൂണിയൻ ആജീവനാന്ത വിലക്കേർപ്പെടുത്തി. എന്നാൽ മാപ്പപേക്ഷ നൽകിയതോടെ മാസങ്ങൾക്കുള്ളിൽ ലോർസിന്റെ ആജീവനാന്ത വിലക്ക് പിൻവലിച്ചു.
∙ സുവർണ ശോഭയോടെ മടങ്ങിവരവ്
ഏറെ പഴി കേൾക്കേണ്ടിവന്നെങ്കിലും ലോർസ് പിന്മാറാൻ തയാറായിരുന്നില്ല. 1905-ൽ നടന്ന ബോസ്റ്റൺ മാരത്തണിൽ ലോർസ് രണ്ടു മണിക്കൂർ 38 മിനിറ്റ് 25 സെക്കൻഡിൽ ഫിനീഷ് ചെയ്ത് ഒന്നാമനായി. 1910ൽ ഡൊറോത്തി റെയ്‌ലിയെ വിവാഹം കഴിച്ചു. ഭാര്യയും മൂന്നു കുട്ടികളുമായി കുടുംബജീവിതം തുടരുന്നതിനിടെ 1914 ഫെബ്രുവരിയിൽ 29–ാം വയസിൽ ന്യുമോണിയ ബാധിച്ച് ലോർസ് അന്തരിച്ചു.
1896ൽ ഏഥൻസ് വേദിയായ ആദ്യ ആധുനിക ഒളിംപിക്സിൽ ലോർസിന് ഒരു മുൻഗാമി ഉണ്ടായിരുന്നു. മാരത്തൺ മത്സരത്തിന്റെ ഏറിയ ദൂരവും വാഹനത്തിൽ പിന്നിട്ട ഗ്രീക്ക് താരം സ്‌പൈരിഡോൺ ബെലോകാസിന് പക്ഷേ മൂന്നാം സ്ഥാനമേ നേടാനായുള്ളു. സംഭവം അധികൃതർ അറിഞ്ഞതോടെ ബെലോക്കാസിനെ മത്സരത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.