ഹിറ്റ്ലറിനോട് മുഖം തിരിച്ച് ‘ടീം ഇന്ത്യ’; ശവമഞ്ചം വഹിച്ച ‘കറുത്ത കൈകൾ’; മറക്കില്ല, കൊലക്കളമായ ഒളിംപിക്സ്!
നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ 5 വ്യത്യസ്ത നിറങ്ങളിൽ തുല്യ അളവുകളിൽ പരസ്പരം കൂടിച്ചേർന്ന ഒളിംപിക് വളയങ്ങൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. അഞ്ച് ഭൂഖണ്ഡങ്ങളുടെ സംയോജനത്തേയും ലോകമെമ്പാടുമുള്ള അത്‌ലീറ്റുകൾ ഒത്തുചേരുന്നതിനെയും അത് പ്രതിനിധീകരിക്കുന്നു. എന്നാൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശം പലപ്പോഴും വിഭജനത്തിന്റെയും അനൈക്യത്തിന്റെയും കറുത്ത അധ്യായങ്ങളാൽ മറയ്ക്കപ്പെട്ട ചരിത്രവുമുണ്ട് ഒളിംപിക്സിന്. രാഷ്ട്രീയ വിവേചനങ്ങളും വംശീയ അധിക്ഷേപങ്ങളും ഒളിംപിക്സിനെ പലതവണ പ്രതിഷേധ വേദിയാക്കി. കായിക താരങ്ങൾ പ്രതിഷേധത്തിന്റെ വക്താക്കളായി. ഇന്റർകലേറ്റഡ് ഗെയിംസിൽ കൊടിമരത്തിൽ കയറി പ്രതിഷേധിച്ച പീറ്റർ ഒകോണറിൽ നിന്നാണ് ഒളിംപിക്സിലെ പ്രതിഷേധ ചരിത്രം ആരംഭിക്കുന്നതെന്ന് അനുമാനിക്കാം. ഇസ്രയേൽ – പലസ്തീൻ സംഘർഷം ചോര വീഴ്ത്തിയ മ്യൂണിക് ഒളിംപക്സും ‘ബ്ലാക്ക് പവർ സല്യൂട്ടും’ ഉൾപ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാൽ സമ്പന്നമാണ്
നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ 5 വ്യത്യസ്ത നിറങ്ങളിൽ തുല്യ അളവുകളിൽ പരസ്പരം കൂടിച്ചേർന്ന ഒളിംപിക് വളയങ്ങൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. അഞ്ച് ഭൂഖണ്ഡങ്ങളുടെ സംയോജനത്തേയും ലോകമെമ്പാടുമുള്ള അത്‌ലീറ്റുകൾ ഒത്തുചേരുന്നതിനെയും അത് പ്രതിനിധീകരിക്കുന്നു. എന്നാൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശം പലപ്പോഴും വിഭജനത്തിന്റെയും അനൈക്യത്തിന്റെയും കറുത്ത അധ്യായങ്ങളാൽ മറയ്ക്കപ്പെട്ട ചരിത്രവുമുണ്ട് ഒളിംപിക്സിന്. രാഷ്ട്രീയ വിവേചനങ്ങളും വംശീയ അധിക്ഷേപങ്ങളും ഒളിംപിക്സിനെ പലതവണ പ്രതിഷേധ വേദിയാക്കി. കായിക താരങ്ങൾ പ്രതിഷേധത്തിന്റെ വക്താക്കളായി. ഇന്റർകലേറ്റഡ് ഗെയിംസിൽ കൊടിമരത്തിൽ കയറി പ്രതിഷേധിച്ച പീറ്റർ ഒകോണറിൽ നിന്നാണ് ഒളിംപിക്സിലെ പ്രതിഷേധ ചരിത്രം ആരംഭിക്കുന്നതെന്ന് അനുമാനിക്കാം. ഇസ്രയേൽ – പലസ്തീൻ സംഘർഷം ചോര വീഴ്ത്തിയ മ്യൂണിക് ഒളിംപക്സും ‘ബ്ലാക്ക് പവർ സല്യൂട്ടും’ ഉൾപ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാൽ സമ്പന്നമാണ്
നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ 5 വ്യത്യസ്ത നിറങ്ങളിൽ തുല്യ അളവുകളിൽ പരസ്പരം കൂടിച്ചേർന്ന ഒളിംപിക് വളയങ്ങൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. അഞ്ച് ഭൂഖണ്ഡങ്ങളുടെ സംയോജനത്തേയും ലോകമെമ്പാടുമുള്ള അത്‌ലീറ്റുകൾ ഒത്തുചേരുന്നതിനെയും അത് പ്രതിനിധീകരിക്കുന്നു. എന്നാൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശം പലപ്പോഴും വിഭജനത്തിന്റെയും അനൈക്യത്തിന്റെയും കറുത്ത അധ്യായങ്ങളാൽ മറയ്ക്കപ്പെട്ട ചരിത്രവുമുണ്ട് ഒളിംപിക്സിന്. രാഷ്ട്രീയ വിവേചനങ്ങളും വംശീയ അധിക്ഷേപങ്ങളും ഒളിംപിക്സിനെ പലതവണ പ്രതിഷേധ വേദിയാക്കി. കായിക താരങ്ങൾ പ്രതിഷേധത്തിന്റെ വക്താക്കളായി. ഇന്റർകലേറ്റഡ് ഗെയിംസിൽ കൊടിമരത്തിൽ കയറി പ്രതിഷേധിച്ച പീറ്റർ ഒകോണറിൽ നിന്നാണ് ഒളിംപിക്സിലെ പ്രതിഷേധ ചരിത്രം ആരംഭിക്കുന്നതെന്ന് അനുമാനിക്കാം. ഇസ്രയേൽ – പലസ്തീൻ സംഘർഷം ചോര വീഴ്ത്തിയ മ്യൂണിക് ഒളിംപക്സും ‘ബ്ലാക്ക് പവർ സല്യൂട്ടും’ ഉൾപ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാൽ സമ്പന്നമാണ്
നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നീ 5 വ്യത്യസ്ത നിറങ്ങളിൽ തുല്യ അളവുകളിൽ പരസ്പരം കൂടിച്ചേർന്ന ഒളിംപിക് വളയങ്ങൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ്. അഞ്ച് ഭൂഖണ്ഡങ്ങളുടെ സംയോജനത്തേയും ലോകമെമ്പാടുമുള്ള അത്‌ലീറ്റുകൾ ഒത്തുചേരുന്നതിനെയും അത് പ്രതിനിധീകരിക്കുന്നു. എന്നാൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഈ സന്ദേശം പലപ്പോഴും വിഭജനത്തിന്റെയും അനൈക്യത്തിന്റെയും കറുത്ത അധ്യായങ്ങളാൽ മറയ്ക്കപ്പെട്ട ചരിത്രവുമുണ്ട് ഒളിംപിക്സിന്.
രാഷ്ട്രീയ വിവേചനങ്ങളും വംശീയ അധിക്ഷേപങ്ങളും ഒളിംപിക്സിനെ പലതവണ പ്രതിഷേധ വേദിയാക്കി. കായിക താരങ്ങൾ പ്രതിഷേധത്തിന്റെ വക്താക്കളായി. ഇന്റർകലേറ്റഡ് ഗെയിംസിൽ കൊടിമരത്തിൽ കയറി പ്രതിഷേധിച്ച പീറ്റർ ഒകോണറിൽ നിന്നാണ് ഒളിംപിക്സിലെ പ്രതിഷേധ ചരിത്രം ആരംഭിക്കുന്നതെന്ന് അനുമാനിക്കാം. ഇസ്രയേൽ – പലസ്തീൻ സംഘർഷം ചോര വീഴ്ത്തിയ മ്യൂണിക് ഒളിംപക്സും ‘ബ്ലാക്ക് പവർ സല്യൂട്ടും’ ഉൾപ്പെടെ ഒട്ടേറെ അസാധാരണ സംഭവങ്ങളാൽ സമ്പന്നമാണ് ഈ ലോക കായികപൂരം.
∙ കൊടിമരത്തിൽ കയറി പ്രതിഷേധം
ഐറിഷ് ട്രാക്ക് ആൻഡ് ഫീൽഡ് താരം പീറ്റർ ഒകോണർ ലോക കായിക ചരിത്രത്തിൽ പ്രതിഷേധം കൊണ്ട് സ്വയം അടയാളപ്പെടുത്തിയ വ്യക്തിയാണ്. 1906ലെ ഏഥൻസ് ഇന്റർകലേറ്റഡ് ഗെയിംസിലായിരുന്നു പീറ്റർ ഒകോണർ പ്രതിഷേധിച്ചത്. പീറ്റർ ഒകോണറിനൊപ്പം കോൺ ലീയും ജോൺ ഡാലിയും ആണ് അയർലൻഡിനെ പ്രതിനിധീകരിച്ച് 1906 ഒളിംപിക്സിനായി ഏഥൻസിൽ എത്തിയത്. പച്ച മേൽകുപ്പായം, തൊപ്പി, ഐറിഷ് പതാക എന്നിവയുമായാണ് താരങ്ങൾ ഗെയിംസിൽ പങ്കെടുക്കാനെത്തിയത്. ഈ താരങ്ങളെ അയർലൻഡിനായി മത്സരിക്കാൻ ഗെയ്‌ലിക് അത്‌ലറ്റിക് അസോസിയേഷനാണ് തിരഞ്ഞെടുത്തത്. ദേശീയ ഒളിംപിക് കമ്മിറ്റികൾ നാമനിർദേശം ചെയ്യുന്ന അത്‌ലീറ്റുകൾക്ക് മാത്രമേ ഗെയിംസിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ എന്ന നിയമം വന്നത് ഇവർക്ക് വിനയായി.
അയർലൻഡിന് ഒളിംപിക് കമ്മിറ്റി ഇല്ലാതിരുന്നതിനാൽ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യം മുതലെടുത്ത്, ബ്രിട്ടിഷ് ഒളിംപിക് കൗൺസിൽ ഈ താരങ്ങളെ ബ്രിട്ടിഷ് നിരയിലേക്ക് ഉൾപ്പെടുത്തി. ലോങ് ജംപിൽ വെള്ളി മെഡൽ നേടിയ പീറ്റർ ഒകോണർ ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ തീരുമാനിച്ചു. രണ്ടാം സ്ഥാനം നേടിയ വ്യക്തിയുടെ രാജ്യത്തിന്റെ പതാകയായി ബ്രിട്ടിഷ് പതാക ഉയർത്തുന്നതിൽ പ്രതിഷേധിച്ച്, അദ്ദേഹം കൊടിമരത്തിൽ കയറി ഐറിഷ് പതാക വീശി. ഈ ധീരമായ പ്രതിഷേധത്തിന് പീറ്റർ ഒകോണറിന് കോൺ ലീയുടെ പൂർണ പിന്തുണ ലഭിച്ചു. ലീ ഐറിഷ് പതാക വീശുന്നതിന് കാവൽ നിന്നു.
1906ൽ നടന്ന ഇന്റർകലേറ്റഡ് ഗെയിംസിനെ അന്ന് ഒളിംപിക്സ് ഗെയിംസ് ആയി തന്നെയാണ് കണക്കാക്കിയിരുന്നത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇവയെ ഏഥൻസിലെ രണ്ടാം രാജ്യാന്തര ഒളിംപിക്സ് എന്നാണ് വിശേഷിപ്പിച്ചിരുന്നതും. എന്നാൽ, പിന്നീട് വിവിധ കാരണങ്ങളാൽ ഈ ഗെയിംസിനെ അംഗീകരിക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി തയാറായില്ല. ഗെയിമുകളിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്ത മെഡലുകൾ ഒളിംപിക് കമ്മിറ്റി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
∙ ഹിറ്റ്ലറിനെതിരെ പ്രതിഷേധിച്ച ഇന്ത്യൻ ഹോക്കി ടീം
1936ൽ ജർമനിയിലെ ബെർലിനിൽ നടന്ന ഒളിംപിക്സ് പല കാരണങ്ങളാൽ ചരിത്രത്തിൽ ഇടം നേടി. നാസി ആശയങ്ങളും ആര്യൻ വംശീയതയും ഉയർത്തിപ്പിടിക്കുന്ന അഡോൾഫ് ഹിറ്റ്ലറുടെ ഭരണകാലത്തായിരുന്നു ഈ ഒളിംപിക്സ് നടന്നത്. ഉദ്ഘാടന ചടങ്ങിൽ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഹിറ്റ്ലറെ വണങ്ങി നീങ്ങി. ഹിറ്റ്ലറുടെ മേൽക്കോയ്മ അംഗീകരിക്കുന്നതിന്റെ സൂചനയായിരുന്നു ഇത്. എന്നാൽ, രണ്ട് സംഘങ്ങൾ ഈ നാടകീയ പ്രവൃത്തിയിൽ നിന്ന് വ്യത്യസ്തമായി നടന്നു നീങ്ങി.
യുഎസ് ഒളിംപിക് സംഘവും ഇന്ത്യൻ ഹോക്കി ടീമും ഹിറ്റ്ലറെ അവഗണിക്കുകയും അവരുടെ രാജ്യത്തിന്റെയും ആശയങ്ങളുടെയും ബഹുമാനം നിലനിർത്തുകയും ചെയ്തു. ഈ പ്രവൃത്തി ധൈര്യത്തിന്റെയും പ്രതിഷേധത്തിന്റെയും ശക്തമായ സന്ദേശം ലോകത്തിന് നൽകി. ഇന്ത്യൻ ഹോക്കി ടീമിൽ അന്ന് ഇതിഹാസ താരം ധ്യാൻ ചന്ദ് ഉൾപ്പെടെയുള്ളവർ അംഗങ്ങളായിരുന്നു.
∙ മുഷ്ടി ചുരുട്ടി മെഡൽ ജേതാക്കളുടെ പ്രതിഷേധം
1968 ഒക്ടോബർ 16ന് മെക്സിക്കോ ഒളിംപിക്സിൽ യുഎസ് അത്‍ലീറ്റുകളായ ടോമി സ്മിത്തും യുവാൻ കാർലോസും നടത്തിയ പ്രതിഷേധം വംശീയ അധിക്ഷേപത്തിനോടുള്ള രോഷപ്രകടനമായിരുന്നു. യുഎസിൽ അന്ന് കറുത്ത വർഗക്കാർ നേരിട്ട പൗരാവകാശ ലംഘനങ്ങളും അനീതിയും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയ ഈ പ്രതിഷേധം ചരിത്രത്തിൽ ‘ബ്ലാക്ക് പവർ സല്യൂട്ട്’ എന്നാണ് അറിയപ്പെടുന്നത്. പുരുഷൻമാരുടെ 200 മീറ്ററിൽ 19.83 സെക്കൻഡ് എന്ന ലോക റെക്കോർഡോടെ ടോമി സ്മിത്ത് ജേതാവായി. 20.10 സെക്കൻഡിൽ ഫിനിഷ് ചെയ്ത കാർലോസിന് ലഭിച്ചത് മൂന്നാം സ്ഥാനം.
പുരസ്കാര വിതരണത്തിന് മുൻപ് ഇരുവരും കറുത്ത വർഗക്കാർ നേരിട്ട പൗരാവകാശ ലംഘനങ്ങൾ ഉയർത്തിക്കാട്ടി പ്രതിഷേധിക്കുന്ന കാര്യം രണ്ടാം സ്ഥാനം നേടിയ ഓസ്ട്രേലിയൻ അത്‌ലീറ്റ് പീറ്റർ നോർമനെ അറിയിച്ചു. പ്രതിഷേധത്തിന് നോർമൻ പിന്തുണ അറിയിച്ചു.
ടോമി സ്മിത്തും യുവാൻ കാർലോസും കറുത്ത കയ്യുറ ധരിച്ച് വിക്ടറി സ്റ്റാൻഡിൽ നിൽക്കാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും കാർലോസ് കയ്യുറ എടുക്കുന്നതിന് മറന്നു. വലതുകയ്യിൽ സ്മിത്തും ഇടതുകയ്യിൽ കാർലോസും കയ്യുറ ധരിച്ച് പ്രതിഷേധിക്കാൻ നോർമൻ ഉപദേശിച്ചു. ഇതിനോട് സ്മിത്തും കാർലോസും യോജിച്ചു. യുഎസ് ദേശീയഗാനം തുടങ്ങിയതോടെ കാർലോസും സ്മിത്തും വിക്ടറി സ്റ്റാൻഡിൽ നിന്ന് തല കുനിച്ച് കയ്യുറ ധരിച്ച കൈകൾ മുഷ്ടി ചുരുട്ടി മുകളിലേക്ക് ഉയർത്തി. വിജയികളായ മൂന്ന് പേരും മനുഷ്യാവകാശ ബാഡ്‌ജ് ധരിച്ചിരുന്നു. ദേശീയ ഗാനം പാടിത്തീരും വരെ പ്രതിഷേധം തുടർന്നു. ഈ പ്രതീകാത്മക പ്രവൃത്തികളിലൂടെ മൂവരും വംശീയ അനീതിക്കെതിരായ ശക്തമായ നിലപാടെടുത്തു.
എന്നാൽ ഈ പ്രതിഷേധം യുഎസ് അധികാരികളുടെ കടുത്ത നടപടിക്ക് കാരണമായി. രാജ്യാന്തര ഒളിംപിക് കമ്മിറ്റി സ്മിത്തിനെയും കാർലോസിനെയും യുഎസ് ടീമിൽ നിന്ന് പുറത്താക്കി, അവർക്ക് രാജ്യത്തേക്ക് തിരിച്ചു വരാനുള്ള അവസരം യുഎസ് നിഷേധിച്ചു. ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഒരു മനുഷ്യാവകാശ ബാഡ്ജ് ധരിച്ചതിന്റെ പേരിൽ പീറ്റർ നോർമന് സ്വന്തം രാജ്യത്ത് നിന്ന് വിമർശനങ്ങൾ നേരിട്ടു. ഈ പ്രതിഷേധത്തിന്റെ ഫലം സ്മിത്തിനും കാർലോസിനും തങ്ങളുടെ കായിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും തിരിച്ചടികൾ നൽകി. കാർലോസിന്റെ ഭാര്യ മാനസിക സമ്മർദം താങ്ങാനാവാതെ ജീവനൊടുക്കി. യുഎസിൽ തിരിച്ചെത്തിയ സ്മിത്ത് വംശീയ അനീതിക്കെതിരായ പോരാട്ടം അതിശക്തമായി തുടരുകതന്നെ ചെയ്തു.
നോർമൻ ഓസ്ട്രേലിയയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തെയും ദുരിതങ്ങൾ കാത്തിരുന്നു. യോഗ്യത നേടിയെങ്കിലും 1972-ലെ മ്യൂണിക് ഒളിംപിക്‌സ് ടീമിൽ നോർമനെ ഉൾപ്പെടുത്തിയില്ല. വിവാഹബന്ധം തകർന്നു, വിഷാദരോഗത്തിന് അടിമയായി. 2000ൽ സ്വന്തം നാട്ടിൽ ഒളിംപിക്സ് നടന്നപ്പോൾ പോലും അദ്ദേഹത്തെ അവഗണിച്ചു. 2006 ഒക്‌ടോബറിൽ നോർമൻ മരിച്ചു. നോർമന്റെ സംസ്കാരം മെൽബണിൽ നടന്നപ്പോൾ ശവമഞ്ചത്തിന്റെ മുന്നിൽനിന്ന് ഇരുവശങ്ങളിലും പിടിച്ചത് ടോമി സ്മിത്തും യുവാൻ കാർലോസുമായിരുന്നു.
∙ രക്തം വീണ ഒളിംപിക്സ്
1972 ഓഗസ്റ്റ് 26ന് മ്യൂണിക്കിൽ ആരംഭിച്ച ഒളിംപിക്സ്, ലോകത്തിന് മുന്നിൽ ‘സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒളിംപിക്സ്’ എന്ന വിശേഷണത്തോടെയാണ് ജർമനി അവതരിപ്പിച്ചത്. എന്നാൽ 11 ഇസ്രയേൽ താരങ്ങളുടെ ദാരുണമായ മരണത്തിന് കാരണമായ മ്യൂണിക് ആക്രമണം ഈ കായികമേളയെ ചരിത്രത്തിൽ ദുരന്തത്തിന്റെ അടയാളമാക്കി മാറ്റി. നാസി ഭരണകാലത്ത് 1936ൽ നടന്ന ബർലിൻ ഒളിംപിക്സിന്റെ ദുഷ്പേര് മായ്ക്കാൻ ജർമനി ആഗ്രഹിച്ചു. സമാധാനകാംക്ഷികളായി രാജ്യമായി ലോകത്തിന് മുന്നിൽ സ്വയം അവതരിപ്പിക്കാനുള്ള അവസരമായിരുന്നു അവർക്ക് ഈ ഒളിംപിക്സ്. ട്രാക്കും സ്യൂട്ടും ധരിച്ച് വോക്കിടോക്കിയുമായി നടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ധാരാളമായി വിന്യസിച്ചാണ് ജർമനി ഈ ലക്ഷ്യം നേടാൻ ശ്രമിച്ചത്. എന്നാൽ ഈ സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷം പിന്നീട് അക്രമികൾ ആയുധമാക്കി മാറ്റുകയായിരുന്നു.
121 രാജ്യങ്ങളിൽ നിന്നായി 7,134 കായിക താരങ്ങൾ പങ്കെടുത്ത ഈ ഒളിംപിക്സിൽ ഇസ്രയേൽ 27 കായിക താരങ്ങളെ അയച്ചു. 1972 സെപ്റ്റംബർ 5ന് പുലർച്ചെ 4.30ന് ‘ബ്ലാക്ക് സെപ്റ്റംബർ’ എന്ന പലസ്തീൻ തീവ്രവാദ സംഘടനയിലെ അംഗങ്ങൾ ഒളിംപിക് ഗ്രാമത്തിൽ അതിക്രമിച്ച് കയറി. ട്രാക്കും സ്യൂട്ടും ധരിച്ച് മുഖം മറച്ചെത്തിയ 8 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. എകെ 47 തോക്കുകൾ, പിസ്റ്റൾ, ഗ്രനേഡ് എന്നിവയുമായി എത്തിയ അവർ ഇസ്രയേൽ താരങ്ങളുടെ താമസസ്ഥലത്തെത്തി ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിൽ ഇസ്രയേൽ ഗുസ്‌തി ടീം കോച്ച് മോഷെ വീൻബർഗും ഭാരോദ്വഹന താരം യൂസേഫ് റോമാനോയും കൊല്ലപ്പെട്ടു.
9 ഇസ്രയേൽ താരങ്ങളെ ബന്ദികളാക്കിയ തീവ്രവാദികൾ ഇസ്രയേൽ തടവിലുള്ള 236 പലസ്തീൻ തടവുകാരെ ഉച്ചയ്ക്ക് 12ന് മുൻപ് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ബന്ദികളെ കൊല്ലുമെന്നും അവർ ഭീഷണിപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡ മെയ്ർ സന്ധിസംഭാഷണത്തിനു വിസമ്മതിച്ചു. ഇതോടെ ജർമൻ അധികൃതർ പ്രശ്നപരിഹാരത്തിനായി സന്ധിസംഭാഷണത്തിനു തുടക്കമിട്ടു. ആദ്യം മത്സരങ്ങൾ തുടരാൻ തീരുമാനിച്ച ഒളിംപിക് കമ്മിറ്റി പിന്നീട് രാജ്യാന്തര സമ്മർദത്തെ തുടർന്ന് മത്സരങ്ങൾ നിർത്തിവച്ചു. ജർമൻ അധികൃതർ തീവ്രവാദികളുമായി സന്ധിസംഭാഷണം നടത്തി. പണം നൽകുകയും തങ്ങളുടെ ആഭ്യന്തര മന്ത്രി തടവുകാരനാകും പകരം കായിക താരങ്ങളെ വിട്ടു തരണമെന്നും ആവശ്യപ്പെട്ടു .
എന്നാൽ ഇത് തീവ്രവാദികൾ നിരസിച്ചു. തങ്ങളുടെ ആവശ്യം നടപ്പാക്കാത്ത പക്ഷം ഓരോ മണിക്കൂർ ഇടവേളയിൽ ബന്ദികളെ വധിക്കുമെന്ന് ഭീഷണിയുയർത്തി. രണ്ട് തവണ ജർമൻ അധികൃതർ സമയം നീട്ടി വാങ്ങി. രണ്ടാം സമയപരിധി അവസാനിക്കാറായതോടെ പൊലീസ് നടപടിയിലൂടെ ബന്ദികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ജർമനി ആരംഭിച്ചു. അന്ന് ഒളിംപിക്‌സ് റിപ്പോർട്ട് ചെയ്യാനെത്തിയ ടെലിവിഷൻ ചാനലുകൾ ഇത് തത്സമയ സംപ്രേഷണം നടത്തിയതോടെ വിവരം തീവ്രവാദികൾ അറിഞ്ഞു. ഇതോടെ ഈ നീക്കം ഉപേക്ഷിക്കാൻ ജർമനി നിർബന്ധിതരായി. പൊലീസ് തങ്ങളെ ഏതു നിമിഷവും ആക്രമിക്കുമെന്ന് തോന്നിത്തുടങ്ങിയതോടെ തീവ്രവാദികൾ ബന്ദികൾക്കൊപ്പം തങ്ങളെ ഈജിപ്ത്തിലേക്ക് കടത്തണമെന്ന പുതിയ ആവശ്യം മുന്നോട്ടുവച്ചു.
ഇത് അംഗീകരിച്ച ജർമൻ അധികൃതർ കായിക താരങ്ങളുടെ മോചനത്തിന് പുതിയ നീക്കം ആരംഭിച്ചു. തീവ്രവാദിസംഘത്തെയും കായിക താരങ്ങളെയും തയാറാക്കിയിട്ട ഹെലികോപ്റ്ററുകൾക്കു സമീപത്തേക്ക് ബസ് മാർഗം ജർമൻ അധികൃതർ എത്തിച്ചു. ഇതിനിടെ 8 പേരാണ് തീവ്രവാദിസംഘത്തിൽ ഉള്ളതെന്ന നിർണായക വിവരം അധികൃതർ മനസ്സിലാക്കി. ഫൂർസ്റ്റെൻ ഫെൽഡ്ബ്രൂക്കിലെ വ്യോമത്താവളത്തിൽ ഹെലികോപ്റ്ററുകളിൽ രാത്രി 10.30ന് ഇവരെ എത്തിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് ജർമനി നീക്കം തുടങ്ങി. ഇത്തവണ ബന്ദികളുമായി തീവ്രവാദികൾക്ക് യാത്ര ചെയ്യാനുള്ള ബോയിങ് 727 വിമാനത്തിനുള്ളിൽ വിമാനത്തിലെ ജീവനക്കാരെന്ന വ്യാജേന പൊലീസുകാരെ വിന്യസിച്ചാണ് ജർമനി രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്തത്.
വിമാനത്തിനുള്ളിൽ തീവ്രവാദികൾ കയറിയാൽ കീഴടക്കണം. അല്ലാത്ത പക്ഷം വ്യോമത്താവളത്തിലെ ടവറിലും വിമാനത്തിനു സമീപവുമായി നിയോഗിച്ച 5 ഷാർപ് ഷൂട്ടർമാർ തീവ്രവാദികളെ വകവരുത്തും. ഇതായിരുന്നു പദ്ധതി. പക്ഷേ വിമാനത്തിനുള്ളിൽ വിന്യസിച്ച പൊലീസുകാർ അപ്രതീക്ഷിതമായി പിൻവാങ്ങി വിമാനത്തിൽ നിന്ന് പുറത്തിറങ്ങി. ഇതിനിടെയാണ് വിമാനത്തിൽ പരിശോധനയ്ക്കായി രണ്ട് തീവ്രവാദികൾ കയറിയത്. ശൂന്യമായ വിമാനം കണ്ട തീവ്രവാദികൾ അപകടം മണത്തു. രക്ഷപ്പെടുന്നതിനായി രണ്ട് തീവ്രവാദികളും ഹെലികോപ്റ്റർ ലക്ഷ്യമാക്കി ഓടി. ഇതോടെ ഷൂട്ടർമാർ വെടിയുതിർത്തു. പൊലീസും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.
വെടിവയ്പ് തുടരുന്നതിനിടെ തീവ്രവാദികളിലൊരാൾ ഒരു ഹെലികോപ്റ്ററിനു നേരെ ഗ്രനേഡ് എറിഞ്ഞതോടെ രക്ഷാപ്രവർത്തന നീക്കം പാളി. നാലു ബന്ദികളും പൈലറ്റും ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റൊരു ഹെലികോപ്റ്ററിലുണ്ടായിരുന്ന 5 ബന്ദികളെ വെടിവച്ച് കൊലപ്പെടുത്തി തീവ്രവാദികൾ രക്ഷാപ്രവർത്തനമെന്ന ജർമൻ ലക്ഷ്യം വിഫലമാക്കി. 5 തീവ്രവാദികളെ കൊലപ്പെടുത്തിയ പൊലീസിന് മുഹമ്മദ് സഫാദി (19), അദ്നാൻ അൽ ഗാഷെ (27), ജമാൽ അൽ ഗാഷെ (18) എന്നിവരെ ജീവനോടെ പിടികൂടാൻ സാധിച്ചു. നിർത്തിവച്ച മത്സരങ്ങൾ 34 മണിക്കൂറുകൾക്കുശേഷം പുനരാരംഭിച്ചെങ്കിലും ഇസ്രയേൽ ടീമിലെ ബാക്കിയുള്ള അംഗങ്ങൾ ഒളിംപിക്സിൽ നിന്ന് പിൻവാങ്ങി മാതൃരാജ്യത്തേക്ക് മടങ്ങി.
∙ ജർമൻ ‘നാടകം’; ഇസ്രയേലിന്റെ പ്രതികാരം
1972 ഒക്ടോബർ 29ന് 12 യാത്രക്കാരുമായി സിറിയയിലെ ദമാസ്കസിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയ ലുഫ്‌താൻസാ എയർലൈൻസിന്റെ ബോയിങ് 727 വിമാനം ‘ബ്ലാക്ക് സെപ്റ്റംബർ’ തീവ്രവാദികൾ റാഞ്ചി. ജർമൻ പൊലീസ് പിടികൂടിയ തങ്ങളുടെ സംഘത്തിൽപ്പെട്ട മൂവരെയും വിട്ടയയ്ക്കണമെന്നും ഇല്ലെങ്കിൽ വിമാനം തകർക്കുമെന്നും വിമാനം റാഞ്ചിയവർ ഭീഷണി മുഴക്കി. ഇതോടെ തടവിൽ കഴിഞ്ഞിരുന്ന തീവ്രവാദികളെ ജർമൻ സർക്കാർ മോചിപ്പിച്ചു.
‘ബ്ലാക്ക് സെപ്റ്റംബർ’ അംഗങ്ങൾക്ക് പിന്തുണ നൽകിയിരുന്ന ഫത്താ പാർട്ടിയും ജർമൻ സർക്കാരുമായി ഉണ്ടാക്കിയ രഹസ്യധാരണയാണ് ഈ നീക്കത്തിന് കാരണമായതെന്ന് 1999 പുറത്തിറങ്ങിയ ‘വൺ ഡേ ഇൻ സെപ്റ്റംബർ’ എന്ന ഡോക്യുമെന്ററിയിൽ പറയുന്നു. ജർമനി തീവ്രവാദികളെ മോചിപ്പിച്ചതിൽ ഇസ്രയേൽ അസംതൃപ്തയായിരുന്നു. എന്ത് വില കൊടുത്തും ജർമനി മോചിപ്പിച്ച തീവ്രവാദികളെ വധിക്കാൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് തീരുമാനിച്ചു.
ജർമനി മോചിപ്പിച്ച മൂന്നുപേരിൽ മുഹമ്മദ് സഫാദി, അദ്നാൻ അൽ ഗാഷെ എന്നിവരെ മെസാദ് കൊലപ്പെടുത്തി. ജമാൽ അൽ ഗാഷെയെന്ന മൂന്നാമന്‍ ഒട്ടേറെത്തവണ വധശ്രമങ്ങളെ അതിജീവിച്ചു എന്നാണ് റിപ്പോർട്ടുകൾ. റാത്ത് ഓഫ് ഗോഡ് അഥവാ ‘ദൈവത്തിന്റെ പ്രതികാരം’ എന്ന പ്രത്യേക ദൗത്യത്തിലൂടെ മ്യൂണിക് ഒളിംപിക്സിനിടെ ഇസ്രയേൽ കായിക താരങ്ങളെ തട്ടിക്കൊണ്ടുപോകുന്നതിന് ആസൂത്രണം നടത്തിയവരെ കൊല്ലപ്പെടുത്തിയാണ് മൊസാദ് ഇതിന് പകരം ചോദിച്ചത്.