യൂറോപ്പിന് വീണ്ടും ഗോൾപെയ്ത്തിന്റെ രാപകലുകൾ; തുടരെ തുടരെ വിസിൽ മുഴങ്ങുന്നത് 5 ലീഗുകള്ക്ക്
യൂറോപ്പിലെ 5 പ്രധാന ആഭ്യന്തര ഫുട്ബോൾ ലീഗുകളുടെ പുതിയ സീസണ് (2024–25) ഈയാഴ്ച തുടക്കം. യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ആരവാഘോഷങ്ങൾക്കു ശേഷം ഒട്ടേറെ സൂപ്പർ താരങ്ങൾ ഇനി ക്ലബ്ബുകളുടെ ജഴ്സിയണിയും. സ്പെയിനിലെ ലാലിഗ ചാംപ്യൻഷിപ്പിനാണ് ആദ്യം കിക്കോഫ്. ഓഗസ്റ്റ് 15ന് രാത്രി 10.30ന് അത്‌ലറ്റിക് ക്ലബ്ബും ഗെറ്റാഫെയും തമ്മിലാണു സീസണിലെ ആദ്യ മത്സരം. ഇംഗ്ലണ്ടിലെ ഇംഗ്ലിഷ് പ്രിമിയർ ലീഗിനും ഫ്രാൻസിലെ ലീഗ് വൺ ചാംപ്യൻഷിപ്പിനും ഓഗസ്റ്റ് 16ന് തുടക്കമാകും. പ്രിമിയർ ലീഗിൽ ആദ്യ മത്സരം 16ന് രാത്രി 12.30ന് മാഞ്ചസ്റ്റർ യുണൈറ്റഡും ഫുൾഹാമും തമ്മിലാണ്. ഇറ്റലിയിലെ സീരി എ ചാംപ്യൻഷിപ്പിന് 17ന് ആദ്യ വിസിൽ മുഴങ്ങും. ജർമനിയിലെ ബുന്ദസ്‌ലിഗ സീസൺ 23നു രാത്രിയിലും ആരംഭിക്കും. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് കഴിഞ്ഞ സീസണിലായിരുന്നു. 380 മത്സരങ്ങളിൽ നിന്നായി 1246 ഗോളുകളാണു കഴിഞ്ഞ സീസണിൽ 20 ക്ലബ്ബുകളും ചേർന്നു നേടിയത്. 1992 സീസണിലെ 1222 ഗോളുകളുടെ റെക്കോർഡാണ് പഴങ്കഥ

യൂറോപ്പിലെ 5 പ്രധാന ആഭ്യന്തര ഫുട്ബോൾ ലീഗുകളുടെ പുതിയ സീസണ് (2024–25) ഈയാഴ്ച തുടക്കം. യൂറോ കപ്പിന്റെയും കോപ്പ അമേരിക്കയുടെയും ആരവാഘോഷങ്ങൾക്കു ശേഷം ഒട്ടേറെ സൂപ്പർ താരങ്ങൾ ഇനി ക്ലബ്ബുകളുടെ ജഴ്സിയണിയും. സ്പെയിനിലെ ലാലിഗ ചാംപ്യൻഷിപ്പിനാണ് ആദ്യം കിക്കോഫ്. ഓഗസ്റ്റ് 15ന് രാത്രി 10.30ന് അത്‌ലറ്റിക് ക്ലബ്ബും ഗെറ്റാഫെയും തമ്മിലാണു സീസണിലെ ആദ്യ മത്സരം. ഇംഗ്ലണ്ടിലെ ഇംഗ്ലിഷ് പ്രിമിയർ ലീഗിനും ഫ്രാൻസിലെ ലീഗ് വൺ ചാംപ്യൻഷിപ്പിനും ഓഗസ്റ്റ് 16ന് തുടക്കമാകും. പ്രിമിയർ ലീഗിൽ ആദ്യ മത്സരം 16ന് രാത്രി 12.30ന് മാഞ്ചസ്റ്റർ യുണൈറ്റഡും ഫുൾഹാമും തമ്മിലാണ്. ഇറ്റലിയിലെ സീരി എ ചാംപ്യൻഷിപ്പിന് 17ന് ആദ്യ വിസിൽ മുഴങ്ങും. ജർമനിയിലെ ബുന്ദസ്‌ലിഗ സീസൺ 23നു രാത്രിയിലും ആരംഭിക്കും.
∙ ഗോളടിയുടെ പ്രിമിയർ ഷോ!
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് കഴിഞ്ഞ സീസണിലായിരുന്നു. 380 മത്സരങ്ങളിൽ നിന്നായി 1246 ഗോളുകളാണു കഴിഞ്ഞ സീസണിൽ 20 ക്ലബ്ബുകളും ചേർന്നു നേടിയത്. 1992 സീസണിലെ 1222 ഗോളുകളുടെ റെക്കോർഡാണ് പഴങ്കഥയായത്. അന്ന് 22 ടീമുകളാണുണ്ടായിരുന്നത്. ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് കഴിഞ്ഞ സീസണിൽ കൂടുതൽ ഗോൾ നേടിയത്–96. ആർസനൽ–91, ലിവർപൂൾ–86 എന്നിവരാണു സിറ്റിക്കു പിന്നിലുള്ളത്. 20–ാം സ്ഥാനത്തായിരുന്ന ഷെഫീൽഡ് യുണൈറ്റഡാണ് കൂടുതൽ ഗോളുകൾ വഴങ്ങിയത്–104.
പ്രധാന താരമാറ്റങ്ങൾ:
മാറ്റിസ് ഡി ലിറ്റ്, നൗസയർ മസറൂയി (ബയൺ മ്യൂണിക്കിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ), ലെനി യോറോ (ലീലിൽ നിന്ന് യുണൈറ്റഡിൽ), ഡൊമിനിക് സൊലാൻകി (ബോൺമത്തിൽ നിന്ന് ടോട്ടനം ഹോട്സ്പറിൽ), ആരോൺ വാൻ ബിസാക്ക (യുണൈറ്റഡിൽ നിന്ന് വെസ്റ്റ് ഹാമിൽ), പെഡ്രോ നെറ്റോ (വൂൾവ്സിൽ നിന്ന് ചെൽസിയിൽ)
പുതിയ പരിശീലകരും കളിക്കാരുമായി ഈ സീസണിലും ‘ഗോൾ ഷോ’ തുടരാനാണ് പ്രിമിയർ ലീഗ് ക്ലബ്ബുകൾ തയാറെടുക്കുന്നത്. എഫ്എ കപ്പ് വിജയികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പെനൽറ്റിയിൽ (7–6) തോൽപിച്ച് എഫ്എ കമ്യൂണിറ്റി ഷീൽഡ് സ്വന്തമാക്കിയാണ് ചാംപ്യന്മാരായ സിറ്റിയുടെ പുതിയ സീസണിലേക്കുള്ള വരവ്. ഇംഗ്ലിഷ് പ്രിമിയർ ലീഗ് യുഗത്തിൽ തുടരെ നാലു സീസണുകളിൽ ജേതാക്കളായ ആദ്യ ടീമായ സിറ്റി തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിടുന്നു. പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ 8 സീസണുകളിൽ 6 തവണയും സിറ്റി ചാംപ്യമാരായി.
കഴിഞ്ഞ സീസണിൽ കിരീട പ്രതീക്ഷയുമായി മികച്ച പ്രകടനം നടത്തിയ മിക്കൽ അർടേറ്റയുടെ ആർസനൽ ഇത്തവണയും പോരാടാനുറച്ചാണ് എത്തുക. യൂർഗൻ ക്ലോപ്പിനു പിൻഗാമിയായി അർനെ സ്‌ലോട്ട് എന്ന ഡച്ച് കോച്ചിന്റെ കീഴിൽ ലിവർപൂളും എത്തുന്നു. എറിക് ടെൻ ഹാഗിന്റെ ‘മാജിക്കിൽ’ വിശ്വാസം നഷ്ടപ്പെടാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് വൻ അഴിച്ചുപ്പണികളുമായാണു കളത്തിലെത്തുന്നത്. ഫാബിയൻ ഹർസെലർ (ബ്രൈട്ടൻ ഹോവ് ആൽബിയോൻ), എൻസോ മരെസ്ക (ചെൽസി), കീറൻ മക്കെന്ന (ഇപ്‌സ്‌വിച്), റസൽ മാർട്ടിൻ (സതാംപ്ടൻ), ജൂലെൻ ലോപെറ്റെഗി (വെസ്റ്റ് ഹാം), സ്റ്റീവ് കൂപ്പർ (ലെസ്റ്റർ) എന്നിവരാണ് പ്രിമിയർ ലീഗിലെ മറ്റു പുതിയ പരിശീലകർ.
വെൽക്കം ബാക്ക് ടീം
22 വർഷത്തിനു ശേഷം പ്രിമിയർ ലീഗിലേക്കു പ്രമോഷൻ നേടി മടങ്ങി വരുന്ന ഇപ്സ്‌വിച് ടൗൺ സീസണിൽ പുതുമുഖമാകും. ഒരു സീസണിനു ശേഷം ലെസ്റ്റർ സിറ്റിയും സതാംപ്ടനും ലീഗിൽ തിരിച്ചെത്തി. ലീഡ്സ് യുണൈറ്റഡിനെ പ്ലേ ഓഫിൽ തോൽപിച്ചാണു സതാംപ്ടന്റെ മടങ്ങിവരവ്. ല്യൂട്ടൻ ടൗൺ, ബേൺലി, ഷെഫീൽഡ് യുണൈറ്റഡ് ടീമുകളാണ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടത്.
∙ ഓഫ്സൈഡ് ‘സോട്ട്’
പുതിയ സീസണിൽ സെമി ഓട്ടമേറ്റഡ് ഓഫ് സൈഡ് ടെക്‌നോളജിയാണ് (സോട്ട്) പ്രിമിയർ ലീഗിൽ ഉപയോഗിക്കുക. സമയനഷ്ടം കുറച്ച് കളിക്കാരൻ ഓഫ് സൈഡ് ആണോയെന്നു നിർണയിക്കാൻ ഈ ആധുനിക സാങ്കേതികവിദ്യ റഫറിയെ സഹായിക്കും. ചാംപ്യൻസ് ലീഗിൽ യുവേഫ ഉപയോഗിക്കുന്ന അതേ ക്യാമറകളും സോഫ്‌റ്റ്‌വയറുകളുമാണു പ്രിമിയർ ലീഗിലും ഉപയോഗിക്കുക. നൈക്കിയാണ് മത്സരങ്ങൾക്കുള്ള പന്ത് നിർമിച്ചിരിക്കുന്നത്. പ്രിമിയർ ലീഗിനൊപ്പം നൈക്കിയുടെ 25-ാം സീസണാണിത്. വായു തടസ്സമാകാതെ അനായാസം സഞ്ചരിക്കാൻ കഴിയുന്ന ആധുനിക സാങ്കേതിക വിദ്യയാണ് ‘ഫ്ലൈറ്റ്’ എന്ന പേരുള്ള പന്തിൽ ഉപയോഗിച്ചിരിക്കുന്നത്. ആകൃതി മാറിയിട്ടില്ലെങ്കിലും പുതിയ പന്തിൽ മഞ്ഞ, വെള്ള നിറങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന താരമാറ്റങ്ങൾ
യൂലിയൻ അൽവാരസ് (മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അത്‌ലറ്റിക്കോ മഡ്രിഡിൽ), കിലിയൻ എംബപെ (പിഎസ്ജിയിൽ നിന്ന് റയൽ മഡ്രിഡിൽ), എൻഡ്രിക് (പാൽമിറാസിൽ നിന്ന് റയൽ മഡ്രിഡിൽ), ഡാനി ഓൾമോ (ആർബി ലൈപ്സീഗിൽ നിന്ന് ബാർസിലോനയിൽ)
പ്രധാന താരമാറ്റങ്ങൾ
മേസൺ ഗ്രീൻവുഡ് (മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മാഴ്സൈയിൽ), ജോർജസ് മികാഡ്സെ (മെറ്റ്സിൽ നിന്ന് ലിയോണിൽ), ജാവോ നെവസ് (ബെൻഫിക്കയിൽ നിന്ന് പിഎസ്ജിയിൽ)
പ്രധാന താരമാറ്റങ്ങൾ
ഡഗ്ലസ് ലൂയിസ് (ആസ്റ്റൻ വില്ലയിൽ നിന്ന് യുവന്റസിൽ), അൽവാരോ മൊറാത്ത (അത്‌ലറ്റിക്കോ മഡ്രിഡിൽ നിന്ന് എസി മിലാനിൽ), ചെ ആഡംസ് (സതാംപ്ടനിൽ നിന്ന് ടൊറിനോയിൽ), എമേഴ്സൻ റൊയാൽ (ടോട്ടനം ഹോട്സ്പറിൽ നിന്ന് എസി മിലാനിൽ)
പ്രധാന താരമാറ്റങ്ങൾ
മൈക്കൾ ഒലിസെ (ക്രിസ്റ്റൽ പാലസിൽ നിന്ന് ബയൺ മ്യൂണിക്കിൽ), ജാവോ പാലിന (ഫുൾഹാമിൽ നിന്ന് ബയൺ മ്യൂണിക്കിൽ), അലിക് ഗാർഷ്യ (ജിറോനയിൽ നിന്ന് ബയർ ലവർക്യൂസനിൽ)