പ്രീതി, ജൂഹി, തപ്സി, ഷാറുഖ്...: ഇനി പൃഥ്വി, ആസിഫ്: ഒഴുകുക കോടികളുടെ നിക്ഷേപം; ലാഭം മാത്രമല്ല താരങ്ങളുടെ ലക്ഷ്യം
ഒരു ഫുട്ബോൾ മൈതാനം, മത്സരം പുരോഗമിക്കുന്നതിനിടെ ഇരു ടീമുകളുടെയും ആരാധകർ ആവേശത്തോടെ ആർപ്പുവിളിക്കുന്നു. ഗാലറിയുടെ വിഐപി ബോക്സിൽ ടീം ഉടമകളായ പൃഥ്വിരാജും ആസിഫ് അലിയും ഇരിക്കുന്നു. ക്യാമറക്കണ്ണുകൾ ഇവർക്ക് നേരെ തിരിയുമ്പോൾ ചിരിയോടെ ഇരുവരും കൈവീശുന്നു, കാണികൾ കൂടുതൽ ആവേശത്തിലാകുന്നു... – ഏതെങ്കിലും സ്പോർട്സ് സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയിലെ സീൻ അല്ല ഇത്. ഒരു മാസത്തിനിപ്പുറം കേരളത്തിൽ യഥാർഥത്തിൽ അരങ്ങേറാൻ പോകുന്ന ഒരു രംഗത്തിന്റെ ഏകദേശ വിവരണം മാത്രമാണ്. അതെ, കേരളത്തിന്റെ ഹൃദയത്തുടിപ്പായ കാൽപ്പന്തുകളിയെയും അങ്ങനെ സിനിമയിൽ എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗായ ‘സൂപ്പർ ലീഗ് കേരള’യ്ക്കു (എസ്‌എൽകെ) ‘സെലിബ്രറ്റി’ സ്റ്റാറ്റസ് നൽകിയാണ് പൃഥ്വിരാജും ആസിഫ് അലിയും ലീഗിന്റെ ഭാഗമാകുന്നത്. 2024 സെപ്റ്റംബർ ആദ്യവാരം കിക്കോഫ് നടത്താൻ ഒരുങ്ങുന്ന ലീഗിലേക്കു ചലച്ചിത്ര രംഗത്തു നിന്നു കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്. നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജാണു ലീഗിലെ ആദ്യ ‘താര’ നിക്ഷേപകൻ. ‘ഫോഴ്സ കൊച്ചി എഫ്സി’യുടെ സഹ ഉടമ ആയാണ് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തിനു മുന്നിൽ പുതിയ നിക്ഷേപ സാധ്യത തുറന്നത്. അതിനു പിന്നാലെ, ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ ‘തൃശൂർ റോർ’ ടീമിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി. എസ്എൽകെ ടീമായ കണ്ണൂർ വാരിയേഴ്‌സിലാണ് ആസിഫ് അലി നിക്ഷേപം നടത്തിയത്. കേരളത്തിലെ ആറു നഗരങ്ങൾ കേന്ദ്രീകരിച്ച്

ഒരു ഫുട്ബോൾ മൈതാനം, മത്സരം പുരോഗമിക്കുന്നതിനിടെ ഇരു ടീമുകളുടെയും ആരാധകർ ആവേശത്തോടെ ആർപ്പുവിളിക്കുന്നു. ഗാലറിയുടെ വിഐപി ബോക്സിൽ ടീം ഉടമകളായ പൃഥ്വിരാജും ആസിഫ് അലിയും ഇരിക്കുന്നു. ക്യാമറക്കണ്ണുകൾ ഇവർക്ക് നേരെ തിരിയുമ്പോൾ ചിരിയോടെ ഇരുവരും കൈവീശുന്നു, കാണികൾ കൂടുതൽ ആവേശത്തിലാകുന്നു... – ഏതെങ്കിലും സ്പോർട്സ് സിനിമയ്ക്കു വേണ്ടിയുള്ള തിരക്കഥയിലെ സീൻ അല്ല ഇത്. ഒരു മാസത്തിനിപ്പുറം കേരളത്തിൽ യഥാർഥത്തിൽ അരങ്ങേറാൻ പോകുന്ന ഒരു രംഗത്തിന്റെ ഏകദേശ വിവരണം മാത്രമാണ്.
അതെ, കേരളത്തിന്റെ ഹൃദയത്തുടിപ്പായ കാൽപ്പന്തുകളിയെയും അങ്ങനെ സിനിമയിൽ എടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോൾ ലീഗായ ‘സൂപ്പർ ലീഗ് കേരള’യ്ക്കു (എസ്‌എൽകെ) ‘സെലിബ്രറ്റി’ സ്റ്റാറ്റസ് നൽകിയാണ് പൃഥ്വിരാജും ആസിഫ് അലിയും ലീഗിന്റെ ഭാഗമാകുന്നത്. 2024 സെപ്റ്റംബർ ആദ്യവാരം കിക്കോഫ് നടത്താൻ ഒരുങ്ങുന്ന ലീഗിലേക്കു ചലച്ചിത്ര രംഗത്തു നിന്നു കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്. നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജാണു ലീഗിലെ ആദ്യ ‘താര’ നിക്ഷേപകൻ. ‘ഫോഴ്സ കൊച്ചി എഫ്സി’യുടെ സഹ ഉടമ ആയാണ് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തിനു മുന്നിൽ പുതിയ നിക്ഷേപ സാധ്യത തുറന്നത്.
അതിനു പിന്നാലെ, ചലച്ചിത്ര നിർമാതാവും വിതരണക്കാരനുമായ ലിസ്റ്റിൻ സ്റ്റീഫൻ ‘തൃശൂർ റോർ’ ടീമിന്റെ ഭൂരിപക്ഷ ഓഹരി പങ്കാളിയായി. എസ്എൽകെ ടീമായ കണ്ണൂർ വാരിയേഴ്‌സിലാണ് ആസിഫ് അലി നിക്ഷേപം നടത്തിയത്. കേരളത്തിലെ ആറു നഗരങ്ങൾ കേന്ദ്രീകരിച്ച് ആറു പ്രഫഷനൽ ക്ലബ്ബുകളുമായാണ് ലീഗിന്റെ തുടക്കം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചു രൂപീകരിച്ച 6 ക്ലബ്ബുകളാണ് ആദ്യ ലീഗിൽ കരുത്തു പരീക്ഷിക്കുക. ഐഎസ്എൽ മാതൃകയിലാകും ലീഗ് മത്സരങ്ങൾ.
മോളിവുഡ് ചലച്ചിത്ര മേഖലയിൽ നിന്നു കൂടുതൽ പ്രമുഖർ എസ്എൽകെ ടീമുകളിൽ നിക്ഷേപത്തിന് ഒരുങ്ങുന്നതായാണു സൂചന. ചലച്ചിത്ര താരങ്ങളുടെയും കോർപറേറ്റുകളുടെയും വരവ് കേരളത്തിലെ കായിക വികസനത്തിലും കൂടുതൽ കാണികളെ ആകർഷിക്കാനും സഹായിക്കുമെന്നാണു വിലയിരുത്തൽ. മാത്രമല്ല, ഇന്നു ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ നിക്ഷേപങ്ങളിൽ ഒന്നായ സ്പോർട്സ് ബിസിനസിൽ പണമെറിഞ്ഞ് പണം കൊയ്യാൻ താരങ്ങൾക്കും താൽപര്യമേറെയാണ്. ഹോളിവുഡ്, ബോളിവുഡ് താരങ്ങൾ വർഷങ്ങൾക്കു മുൻപേ ഇതു തുടങ്ങിയിരുന്നു. അതേ വഴിയിൽ ഒരു കൈ നോക്കാനാണ് മോളിവുഡ് സ്റ്റാറുകളുടെയും നീക്കം.
ഇവരുടെ താരമൂല്യത്തിലൂടെ ടീമുകൾക്ക് വരുന്ന ‘ഗ്ലാമർ’ പരിവേഷമാണ് ഫ്രാഞ്ചൈസികളുടെ ലക്ഷ്യം. പൃഥ്വിരാജിന്റെ നിക്ഷേപത്തിലൂടെ മാത്രം അതുവരെ സൂപ്പർ ലീഗ് കേരളയെക്കുറിച്ച് അറിയാതിരുന്നവർ പോലും ലീഗിനെപ്പറ്റി ചർച്ച ചെയ്ത് തുടങ്ങി. അതു തന്നെയാണ് അവരുടെ ലക്ഷ്യവും. എസ്എൽകെയുടെ പ്രാരംഭ ചർച്ച തുടങ്ങിയപ്പോൾ തന്നെ ലീഗിലേക്ക് സെലിബ്രറ്റികളെ കൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്തിരുന്നതായി എസ്എൽകെ സിഇഒ മാത്യു ജോസഫ് പറയുന്നു. ‘സിനിമ പ്ലസ് സ്പോർട്സ്’ എന്ന ‘ഗ്ലാമർ’ ഫോർമുല തന്നെയാണ് ഇവിടെ പ്രയോഗിച്ചത്.
ഉദാഹരണമായി ലോകത്തിലെതന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഷാറുഖിന്റെ സാന്നിധ്യത്തിലൂടെ കൊൽക്കത്ത ടീമിനു കിട്ടുന്ന പിന്തുണ ചില്ലറയല്ല. മൂന്നു തവണ ഐപിഎൽ കിരീടം നേടി ടീം അതിനു പ്രത്യുപകാരം ചെയ്യുകയും ചെയ്തു. ഇതുവരെ കിരീടം നേടിയിട്ടില്ലെങ്കിലും നടി പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് ടീമിനും ആരാധകർ ഏറെയാണ്.
∙ സ്പോർട്സ് ബിസിനസിലെ സിനിമാക്കാർ
ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് എന്റർടെയ്‌ൻമെന്റ് ബിസിനസുകളാണ് സ്പോർട്സും സിനിമയും. അപ്പോൾ ഇതു രണ്ടും ഒരുമിച്ചാലോ? ആ മാരക കോംബിനേഷനാണ് ഇപ്പോൾ ലോകമൊട്ടാകെ പ്രയോഗിക്കുന്നത്. ഒരു സ്പോർട്സ് താരത്തിന്റെയെങ്കിലും ബയോപിക് സിനിമ ഇറങ്ങാത്ത ഒരു വർഷം പോലും ഇപ്പോൾ കടന്നുപോകാറില്ല. അഭിനയത്തിൽ ഒരുകൈ നോക്കുന്ന കായിക താരങ്ങളും കുറവല്ല; കളിക്കളത്തിലേക്കാൾ കൂടുതൽ പ്രശസ്തി ബിഗ് സ്ക്രീനിൽനിന്ന് അവർ പ്രതീക്ഷിക്കുന്നു. സൂപ്പർ താരങ്ങൾ അല്ലാതിരുന്ന പല കളിക്കാർക്കും പലപ്പോഴും അതു ലഭിക്കാറുമുണ്ട്.
പരസ്യച്ചിത്രങ്ങളിൽ വരെ അഭിനയിച്ച് ശ്രദ്ധപിടിച്ചുപറ്റുന്നവരുമുണ്ട്. ഇതേകാര്യം മറിച്ചു പ്രയോഗിക്കുകയാണ് ഇപ്പോൾ സിനിമാ താരങ്ങളും. സിനിമകളിലൂടെ കിട്ടിയ പ്രശസ്തിയും താരമൂല്യവും സ്പോർട്സിൽ ഇൻവെസ്റ്റ് ചെയ്ത് ലാഭം കൊയ്യുകയാണ് അവരുടെ ലക്ഷ്യം. 2008ൽ ആരംഭിച്ച ഐപിഎലിലൂടെ ഷാറുഖ് ഖാനും പ്രീതി സിന്റയുമൊക്കെ തന്നെയാണ് ഫ്രാഞ്ചൈസി ലീഗിൽ പണം നിക്ഷേപിച്ച് ലാഭം നേടിയവരിലെ തുടക്കക്കാർ. ഇന്ത്യയിൽ ഏറ്റവും പിന്തുണയുള്ള കായികയിനം എന്ന നിലയിൽ ക്രിക്കറ്റിൽ നിക്ഷേപിക്കുന്നതിനു തന്നെയാണ് താരങ്ങൾക്ക് കൂടുതൽ താൽപര്യം. അതുവഴിയുള്ള ലാഭവും കൂടുതലാണ്.
ഷാറുഖ് ഖാനും ജൂഹി ചൗളയും ചേർന്ന് ഏകദേശം 623 കോടി രൂപയ്ക്കാണ് 2008ൽ കൊൽക്കത്ത ടീമിനെ സ്വന്തമാക്കിയത്. ഷാറുഖ് ഖാന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ഈ ഐപിഎൽ ടീം. തന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്‌മെന്റിന്റെ പേരിലാണ് താരം ടീമിനെ സ്വന്തമാക്കിയത്. പ്രതിവർഷം 300 കോടിയോളം രൂപയാണ് കൊൽക്കത്ത ടീമിന്റെ വരുമാനം. ഒരു സിനിമയ്ക്ക് 150 കോടി മുതൽ 250 കോടി വരെയാണ് ഷാറുഖ് ഖാൻ വാങ്ങുന്നത്. കഴിഞ്ഞ വർഷമിറങ്ങിയ ‘പഠാൻ’ സിനിമയുടെ 60% ലാഭവിഹിതമാണ് പ്രതിഫലത്തിന് അദ്ദേഹം വാങ്ങിയത്, അത് ഏകദേശം 200 കോടിയോളമാണ്. വർഷത്തിൽ പലപ്പോഴും ഒരു സിനിമ മാത്രം ചെയ്യുന്ന ഷാറുഖ് ഖാനെ പോലുള്ളവർക്ക് കൂടുതൽ വരുമാനം എവിടെനിന്നാണെന്ന് ഈ കണക്കുകളിൽനിന്നു തന്നെ വ്യക്തം.
ഫുട്ബോളിൽ നിക്ഷേപമുള്ള സിനിമാ താരങ്ങളും കുറവല്ല. ബോളിവുഡ് താരങ്ങളിൽ രൺബീർ കപൂർ, അഭിഷേക് ബച്ചൻ, ജോൺ ഏബ്രഹാം എന്നിവർ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ടീം ഉടമകളാണ്. ഐഎസ്‍എലിലെ ശക്തരായ ടീമുകളിലൊന്നായ മുംബെ സിറ്റി എഫ്സിയുടെ സഹഉടമയാണ് രൺബീർ കപൂർ. രണ്ടു തവണ മുംബൈ, ഐഎസ്എൽ ചാംപ്യന്മാരായി. ചെന്നൈയിൻ എഫ്സിയുടെ ഉടമയാണ് അഭിഷേക് ബച്ചൻ. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് താരവുമായ എം.എസ്. ധോണി, വിധാ ദാനി എന്നിവരാണ് ടീമിന്റെ സഹഉടമകൾ.
കടുത്ത ഫുട്ബോൾ ആരാധകനും കളിക്കാരനും കൂടിയായ ജോൺ ഏബ്രഹാം ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണെെറ്റഡിന്റെ ഉടമയാണ്. പ്രോ കബഡി ലീഗ്, പ്രീമിയർ ബാഡ്മിന്റൻ ലീഗ്, മറ്റു ക്രിക്കറ്റ് ലീഗുകളായ ടി10 ലീഗ്, ടെന്നിസ് ക്രിക്കറ്റ് ലീഗായ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് എന്നിവിടങ്ങളിലും നിക്ഷേപമുള്ള പല താരങ്ങളുമുണ്ട്. അഭിഷേക് ബച്ചനാണ് ഐഎസ്എൽ കൂടാതെ, പ്രോ കബഡി ലീഗ്, ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് എന്നിവിടങ്ങളിലും ടീമുകൾ സ്വന്തമായുള്ളത്. അക്ഷയ് കുമാറിനും കബഡി ലീഗിൽ ടീമുണ്ട്. സഞ്ജയ് ദത്താണ് ടി10 ലീഗിൽ ടീമിനെ സ്വന്തമാക്കിയ ബോളിവുഡ് താരം.
പുരുഷ താരങ്ങൾക്കിടയിൽ കായികപ്രേമിയായ ഒരു നടിക്കും സ്പോർട്സിൽ നിക്ഷേമുണ്ട്. കായികതാരമാകാൻ ആഗ്രഹിച്ചെങ്കിലും അത് സാധിക്കാതെ പോയതോടെ സ്വന്തമായി ഒരു ടീമിനെ വാങ്ങിയത് നടി തപ്സി പന്നുവാണ്. പ്രീമിയർ ബാഡ്മിന്റൻ ലീഗിൽ ‘പുണെ 7 ഏസസ്’ എന്ന ടീമിനെയാണ് തപ്സി സ്വന്തമാക്കിയത്.
മറ്റു സ്പോർട്സ് ലീഗിൽ നിക്ഷേപിച്ച കായികതാരങ്ങളും കുറവല്ല. ക്രിക്കറ്റ് താരങ്ങൾക്കാണ് പ്രധാനമായും മറ്റു കായികയിനങ്ങളിലും നിക്ഷേപമുള്ളത്. ഐഎസ്‍എലിൽ ചെന്നൈയിൻ എഫ്‌സി സഹഉടമയായ എം.എസ്.ധോണിക്ക് റാഞ്ചിയിലെ ഒരു പോളോ ടീമിലും നിക്ഷേപമുണ്ട്. ഐലീഗ് 2ലെ എഫ്‌സി ബെംഗളൂരു യുണെറ്റഡ് ഫുട്ബോൾ ടീമിലാണ് വിരാട് കോലിക്ക് നിക്ഷേപമുള്ളത്. സച്ചിൻ തെൻഡുൽക്കർ ഐഎസ്‌എലിൽ കൊച്ചി ബ്ലാസ്റ്റേഴ്സ് ടീമിൽ നിക്ഷേപം നടത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. സൂപ്പർ ലീഗ് കേരളയിൽ പൃഥ്വിരാജ് നിക്ഷേപം നടത്തിയ ഫോഴ്സ കൊച്ചി എഫ്സിയിൽ, മുൻ രാജ്യാന്തര ടെന്നിസ് താരവും എസ്ജി സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്സ് സിഇഒയുമായ മഹേഷ് ഭൂപതി ആദ്യം നിക്ഷേപം നടത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാകുകയായിരുന്നു.
∙ ‘ഹിറ്റ്’ അടിക്കുന്നത് എങ്ങനെ?
കോടികൾ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങൾ പല ബിസിനസുകളും തുടങ്ങാറുണ്ട്. ഹോട്ടൽ ബിസിനസ്, വണ്ടിക്കച്ചവടം മുതൽ റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ വരെ ലാഭം കൊയ്യുന്ന ഒട്ടേറെ താരങ്ങളുണ്ട്. എന്നാൽ സ്പോർട്സ് ബിസിനസിൽ നിക്ഷേപം നടത്താൻ ചലച്ചിത്ര മേഖലയിൽനിന്ന് കൂടുതൽ പേർ ഇപ്പോൾ രംഗത്തെത്തുകയാണ്. പലരും പണം മാത്രം നോക്കിയല്ല നിക്ഷേപം നടത്തുന്നത് എന്നത് വസ്തുതയാണ്. സ്പോർട്സിനോടുള്ള അഭിനിവേശവും അവരെ അതിനു പ്രേരിപ്പിക്കുന്നു. എങ്കിലും ഒരു സ്പോർട്സ് ലീഗിൽ നിക്ഷേപിക്കുന്നതിലൂടെ പല തരത്തിൽ ലാഭം വരും.
1.ഓഹരി നിക്ഷേപം: ഒരു സ്പോർട്സ് ലീഗിൽ മൊത്തത്തിലോ അല്ലെങ്കിൽ ഒരു ടീമിലോ ഓഹരി നിക്ഷേപം നടത്താം. കാലക്രമേണ ലീഗിന്റെയും ടീമിന്റെയും മൂല്യം വർധിക്കുന്നത് അനുസരിച്ച് ഓഹരിയുടെ മൂല്യവും വർധിക്കുന്നു. മൂല്യം വർധിച്ച ഓഹരികൾ മറിച്ചു വിൽക്കുന്നതിലൂടെ വൻ വരുമാന നേട്ടം.
2. വരുമാനം പങ്കിടൽ: ചില സ്പോർട്സ് ലീഗുകൾ ടീം ഉടമകൾ അല്ലെങ്കിൽ നിക്ഷേപകർക്കും അവരുടെ വരുമാനം പങ്കിടുന്നുണ്ട്. മീഡിയ റൈറ്റ്സ്, സ്പോൺസർഷിപ്പുകൾ, ടിക്കറ്റ് വിൽപന എന്നിവയിൽ നിന്നുള്ള ലാഭം തുടങ്ങിയവ ഇതിലുണ്ട്. ലീഗ് ‘ഹിറ്റ്’ അടിക്കുന്നത് അനുസരിച്ച് ഈ വരുമാനത്തിലും വർധന വരും.
3. താരമൂല്യം: വിജയകരമായ ഒരു സ്‌പോർട്‌സ് ലീഗിന്റെ ഭാഗമാകുന്നത് ഒരു താരത്തിന്റെ താരമൂല്യവും വർധിപ്പിക്കും. സെലിബ്രിറ്റി സ്റ്റാറ്റസുമായി ബന്ധപ്പെട്ട അംഗീകാരങ്ങൾ, മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്ക്രീൻ ടൈം, മറ്റു വരുമാന മാർഗങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
4. സ്‌പോൺസർഷിപ്പും ബ്രാൻഡിങ്ങും: ഒരു താരം സ്‌പോർട്‌സ് ലീഗിൽ നിക്ഷേപിച്ചാൽ, വ്യക്തിഗത ബ്രാൻഡിങ്ങിനോ സ്‌പോൺസർഷിപ് ഡീലുകൾക്കോ വേണ്ടി അതു പ്രയോജനപ്പെടുത്താൻ അവസരങ്ങളുണ്ടായേക്കാം. സ്വന്തമായി ബ്രാൻഡുള്ള താരങ്ങൾക്ക്, അതിന്റെ പരസ്യത്തിന് ലീഗിലൂടെ അവസരം ലഭിക്കുന്നു. ലീഗിന്റെ പ്രമോഷനൽ ഇവന്റുകളിലൂം സ്വന്തം ബ്രാൻഡിനെ പ്രമോട്ട് ചെയ്യാം.
5. എക്‌സ്‌ക്ലൂസീവ് ആക്‌സസും നെറ്റ്‌വർക്കിങ്ങും: സ്പോർട്സ് ലീഗിൽ നിക്ഷേപിക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട ഒട്ടേറെ ഇവന്റുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അവസരം ലഭിക്കുന്നു. സ്പോർട്സ്, ബിസിനിസ് മറ്റു മേഖലയിലെ പ്രമുഖരുമായ കൂടിക്കാഴ്ച നടത്താനുള്ള അവസരം കൂടിയാണ് അവ. ഈ നെറ്റ്‍വർക്കിങ്ങിലൂടെ മറ്റു പല ബിസിനസ് സാധ്യതകളുടെ വാതിലുകളാണ് താരങ്ങൾക്ക് മുന്നിൽ തുറക്കുന്നത്.
6. നികുതി ആനുകൂല്യങ്ങൾ: വൻ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങൾ പലപ്പോഴും വൻ നികുതിയും അടയ്ക്കേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള നിക്ഷേപങ്ങളിലുടെ വലിയ നികുതി ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നു. നിയമനുസരിച്ചുള്ള കിഴിവുകൾ ലഭിക്കുന്നത് വരുമാനം വർധിപ്പിക്കുന്നു.
∙ ഫ്രാഞ്ചൈസി ലീഗും മോളിവുഡും
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ), കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) സ്കോർലൈൻ സ്പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള (എസ്‌എൽകെ) എന്നിവയാണ് നിലവിൽ താരനിക്ഷേപമുള്ള കേരളത്തിലെ ഫ്രാഞ്ചൈസി ലീഗുകൾ. സംവിധായകരായ പ്രിയദർശനും സോഹൻ റോയിയുമാണു കെസിഎലിൽ ടീമുകളെ സ്വന്തമാക്കിയത്. നടന്‍ മോഹന്‍ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
സെപ്റ്റംബര്‍ രണ്ടു മുതല്‍ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോർട്സ് ഹബ്ബില്‍ നടക്കുന്ന ലീഗ് മത്സരങ്ങളില്‍ ആറു ടീമുകളാണ് പങ്കെടുക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചുള്ള ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ ഉടമകൾ. ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ ഉടമയാണ്. ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് എന്നിവയാണ് മറ്റു ടീമുകൾ.
പ്രഫഷനൽ ഫ്രാഞ്ചൈസി ഫുട്ബോളിന്റെ കളിയാവേശം നിറയുന്ന ‘സൂപ്പർ ലീഗ് കേരള’യുടെ (എസ്എൽകെ) കിക്കോഫും സെപ്റ്റംബറിൽ തന്നെയാണ്. 45 ദിവസം നീളുന്ന ആദ്യ സീസണിനു സെപ്റ്റംബർ 7ന് തുടക്കമാകും. ബോളിവുഡ് താരങ്ങളുടെ ഉൾപ്പെടെ കലാവിരുന്നോടെയാകും സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണ് തുടക്കം കുറിക്കുക. ‘സെലിബ്രിറ്റി’ ടീമുകളായ ഫോഴ്സ കൊച്ചി എഫ്‌സി, തൃശൂർ റോർ എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി എന്നിവയ്ക്കു പുറമേ തിരുവനന്തപുരം കൊമ്പൻസ് എഫ്സി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി എന്നിവയാണ് എസ്‌എൽകെയിലെ മറ്റു ടീമുകൾ.
ചലച്ചിത്ര താരങ്ങളുടെയും കോർപറേറ്റുകളുടെയും വരവ് കേരളത്തിലെ സ്പോർട്സ് വികസനത്തിനും കൂടുതൽ കാണികളെ ആകർഷിക്കാനും സഹായിക്കുമെന്നാണു വിലയിരുത്തൽ. ബോളിവുഡ് താരങ്ങളും വമ്പൻ കോർപറേറ്റുകളും രാജ്യത്തെ ഫ്രാഞ്ചൈസി സ്പോർട്സ് ലീഗുകളിൽ കോടികൾ എറിയുന്ന വഴിയിലൂടെയാണു കേരളത്തിലെ ചലച്ചിത്ര – കോർപറേറ്റ് ലോകവും. അതിനൊരു തുടക്കം മാത്രമാണ് കെസിഎലും എസ്എൽകെയും. സ്പോർട്സ് + സിനിമ ഫോർമുല കേരള ‘ബോക്സ് ഓഫിസിൽ’ ഹിറ്റ് അടിക്കുമോ എന്ന് കാത്തിരുന്ന് കാണാം.