നടന്നത് കോടികളുടെ ബിസിനസ്; ‘അമിത് ഷായുടെ നെപോ കിഡ്’ ഇനി ലോകക്രിക്കറ്റും ഭരിക്കും; ചെറുതല്ല ജയ് ഷായുടെ കുതിപ്പ്
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള ജയ് ഷായുടെ കടന്നുവരവ് മാസങ്ങൾക്കു മുൻപേ പ്രവചിക്കപ്പെട്ടതാണ്. നിലവിലെ ചെയർമാൻ ന്യൂസീലൻഡുകാരൻ ഗ്രെഗ് ബാർക്ലെ മൂന്നാം തവണ അധികാരത്തിലേറാൻ താൽപര്യമില്ലെന്ന് ഓഗസ്റ്റ് ആദ്യംതന്നെ പ്രഖ്യാപിച്ചതോടെയാണ് ഐസിസി തലപ്പത്ത് ജയ് ഷായുടെ പട്ടാഭിഷേകത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യയ്ക്കു പുറമേ, കരുത്തരായ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ജയ് ഷായെ പിന്തുണയ്ക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നിട്ടില്ല. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക്, ക്രിക്കറ്റ് ഭരണത്തിന്റെ തുടക്കകാലം മുതലുള്ളതാണ്
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള ജയ് ഷായുടെ കടന്നുവരവ് മാസങ്ങൾക്കു മുൻപേ പ്രവചിക്കപ്പെട്ടതാണ്. നിലവിലെ ചെയർമാൻ ന്യൂസീലൻഡുകാരൻ ഗ്രെഗ് ബാർക്ലെ മൂന്നാം തവണ അധികാരത്തിലേറാൻ താൽപര്യമില്ലെന്ന് ഓഗസ്റ്റ് ആദ്യംതന്നെ പ്രഖ്യാപിച്ചതോടെയാണ് ഐസിസി തലപ്പത്ത് ജയ് ഷായുടെ പട്ടാഭിഷേകത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യയ്ക്കു പുറമേ, കരുത്തരായ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ജയ് ഷായെ പിന്തുണയ്ക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നിട്ടില്ല. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക്, ക്രിക്കറ്റ് ഭരണത്തിന്റെ തുടക്കകാലം മുതലുള്ളതാണ്
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള ജയ് ഷായുടെ കടന്നുവരവ് മാസങ്ങൾക്കു മുൻപേ പ്രവചിക്കപ്പെട്ടതാണ്. നിലവിലെ ചെയർമാൻ ന്യൂസീലൻഡുകാരൻ ഗ്രെഗ് ബാർക്ലെ മൂന്നാം തവണ അധികാരത്തിലേറാൻ താൽപര്യമില്ലെന്ന് ഓഗസ്റ്റ് ആദ്യംതന്നെ പ്രഖ്യാപിച്ചതോടെയാണ് ഐസിസി തലപ്പത്ത് ജയ് ഷായുടെ പട്ടാഭിഷേകത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യയ്ക്കു പുറമേ, കരുത്തരായ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ജയ് ഷായെ പിന്തുണയ്ക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നിട്ടില്ല. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക്, ക്രിക്കറ്റ് ഭരണത്തിന്റെ തുടക്കകാലം മുതലുള്ളതാണ്
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ ചെയർമാൻ സ്ഥാനത്തേയ്ക്കുള്ള ജയ് ഷായുടെ കടന്നുവരവ് മാസങ്ങൾക്കു മുൻപേ പ്രവചിക്കപ്പെട്ടതാണ്. നിലവിലെ ചെയർമാൻ ന്യൂസീലൻഡുകാരൻ ഗ്രെഗ് ബാർക്ലെ മൂന്നാം തവണ അധികാരത്തിലേറാൻ താൽപര്യമില്ലെന്ന് ഓഗസ്റ്റ് ആദ്യംതന്നെ പ്രഖ്യാപിച്ചതോടെയാണ് ഐസിസി തലപ്പത്ത് ജയ് ഷായുടെ പട്ടാഭിഷേകത്തിന് അരങ്ങൊരുങ്ങിയത്. ഇന്ത്യയ്ക്കു പുറമേ, കരുത്തരായ ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ജയ് ഷായെ പിന്തുണയ്ക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നിട്ടില്ല.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക്, ക്രിക്കറ്റ് ഭരണത്തിന്റെ തുടക്കകാലം മുതലുള്ളതാണ് ‘നെപോ കിഡ്’ എന്ന വിളിപ്പേര്. അമിത് ഷായുടെ കാലത്ത് ഗുജറാത്ത് ക്രിക്കറ്റ് ബോർഡിലേക്ക് ആദ്യമായി കടന്നുവന്നപ്പോൾ ‘നൂലുകെട്ടി ഇറക്കിയവനെന്ന’ വിശേഷണമുണ്ടായിരുന്നു ജയ് ഷായ്ക്ക്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി ഏറ്റവും കരുത്താർജിച്ചുനിൽക്കെ ബിസിസിഐ തലപ്പത്തെത്തിയതോടെ വിമർശനങ്ങൾക്കു കരുത്തുകൂടി.
എന്നാൽ മെറിറ്റിൽ വന്നവനാണെന്ന പേര് ഊട്ടിയുറപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ജയ് ഷാ, ഐപിഎല്ലിലെ റെക്കോർഡ് മീഡിയ റൈറ്റ്സ് മുതൽ ട്വന്റി20 ലോകകപ്പ് നേട്ടം വരെ സ്വന്തം നേട്ടമായി ഉയർത്തിക്കാട്ടിയാണ് കളംപിടിച്ചത്. ടീം ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോൾ ജയ് ഷായുടെ ആഘോഷ പ്രകടനങ്ങൾ എല്ലാവരും കണ്ടതുമാണ്; വിമർശകർക്കുള്ള മറുപടിയായിരുന്നു ആ ആഘോഷമെന്നാണ് അന്ന് സമൂഹമാധ്യമങ്ങളിൽ പലരും കുറിച്ചത്. ബിസിസിഐയിലെ ദൗത്യങ്ങളെല്ലാം പൂർത്തിയാക്കിയാണ് ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനത്തേക്കു നടന്നുകയറുന്നത്. ഗുജറാത്തുകാരൻ ജയ് ഷായ്ക്ക് ഇപ്പോൾ പ്രായം 35 വയസ്സ്. ഐസിസി തലപ്പത്തെത്തുന്ന പ്രായം കുറഞ്ഞ വ്യക്തി. ഇന്ത്യയിൽനിന്ന് ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ മാത്രം ആളാണ് ജയ് ഷാ.
∙ തൊട്ടതെല്ലാം പൊന്നാക്കിയ അമിത് ഷാ പുത്രൻ
1988 സെപ്റ്റംബർ 22നാണ് ജയ് ഷായുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അഹമ്മദാബാദിലെ നിർമ സര്‍വകലാശാലയിൽനിന്ന് ബിടെക് ബിരുദം. 2013ൽ ഗുജറാത്ത് ക്രിക്കറ്റ് കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണ രംഗത്ത് തുടക്കം കുറിക്കുന്നത്. അതിനു മുൻപ് അഹമ്മദാബാദിലെ സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റിന്റെ എക്സിക്യൂട്ടിവ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജയ് ഷാ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കാലത്താണ് അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിന്റെ പണികൾ തുടങ്ങുന്നത്. അമിത് ഷാ ആയിരുന്നു അക്കാലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ്. പിതാവിനൊപ്പം ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ജയ് ഷാ നേതൃത്വം നൽകി.
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു വേദിയായ സ്റ്റേഡിയത്തിന് 1.32 ലക്ഷം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്നു. 1982 മുതൽ 2015 വരെ ഇതേ സ്ഥലത്ത് നിലനിന്നിരുന്ന സർദാർ പട്ടേൽ സ്റ്റേഡിയം അഥവാ മൊട്ടേര സ്റ്റേഡിയം പൊളിച്ചുനീക്കിയ ശേഷമാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ മോദി സ്റ്റേഡിയം പടുത്തുയർത്തിയത്. അഞ്ചു വർഷമെടുത്ത് 800 കോടി രൂപ ചെലവാക്കിയാണ് മോദി സ്റ്റേഡിയം നിര്‍മിച്ചത്.
ഗുജറാത്തിലെ ക്രിക്കറ്റ് താരങ്ങൾക്ക് പ്രായം അടിസ്ഥാനമാക്കിയുള്ള പരിശീലനത്തിന് കൃത്യമായ ഘടന കൊണ്ടുവന്നതു ജയ് ഷായ്ക്കു കീഴിലാണ്. ഇങ്ങനെ പരിശീലിച്ച താരങ്ങൾ രഞ്ജി ട്രോഫി കളിക്കുമ്പോഴേക്കും ടോപ് ലെവൽ പ്രകടനങ്ങൾ നടത്താൻ പ്രാപ്തരായി. അതിന്റെ ഫലമായിട്ടെന്നവണ്ണം 2016–17 സീസണിലെ രഞ്ജി കിരീടം ഗുജറാത്ത് സ്വന്തമാക്കി.
∙ ഐപിഎല്ലില്‍ റെക്കോർഡ് കരാർ
2015ലാണ് ബിസിസിഐയിലേക്കുള്ള ജയ് ഷായുടെ കടന്നുവരവ്. ബിസിസിഐയുടെ ഫിനാൻസ് ആന്‍ഡ് മാർക്കറ്റിങ് കമ്മിറ്റികളിൽ അംഗമായിട്ടാണ് ജയ് ഷാ എത്തിയത്. 2019 സെപ്റ്റംബറിൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ജയ് ഷാ തൊട്ടടുത്ത മാസം ബിസിസിഐ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്ടോബറിൽ വീണ്ടും സെക്രട്ടറിയായി. 2022ൽ ഐപിഎല്ലിന്റെ അഞ്ചു വർഷത്തെ മീഡിയ റൈറ്റ്സ് 48,390 കോടി രൂപയ്ക്കു വിറ്റ് ബിസിസിഐ റെക്കോർഡ് നേട്ടമുണ്ടാക്കുമ്പോൾ ജയ് ഷാ ആയിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. ജയ് ഷായുടെ അഡ്മിനിസ്ട്രേറ്റീവ് കരിയറിലെ ഏറ്റവും മികച്ച നേട്ടവും ഇതാണ്. ഇതോടെ ലോകത്തെ മൂല്യമേറിയ രണ്ടാമത്തെ സ്പോർടിങ് ലീഗെന്ന റെക്കോർഡും ഐപിഎല്ലിനു സ്വന്തമായി. യുഎസിലെ നാഷനൽ ഫുട്ബോൾ ലീഗാണ് ഒന്നാം സ്ഥാനത്ത്.
ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരിക്കെയാണ് 2024 ട്വന്റി20 ലോകകപ്പ് കിരീടം ഉയർത്താൻ ഇന്ത്യയ്ക്കു സാധിച്ചത്. 2021, 2023 വർഷങ്ങളിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഇന്ത്യ കളിച്ചു. 2023ലെ ഏഷ്യാ കപ്പ് കിരീടം നേടി. ഇതേ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഫൈനൽ കളിച്ചു... ഇങ്ങനെ ജയ് ഷായുടെ കരിയർ ഗ്രാഫ് ഉയർത്തുന്ന നേട്ടങ്ങളേറെ. ബിസിസിഐ സെക്രട്ടറിയായി അഞ്ചു കോടി രൂപയോളമാണ് ജയ് ഷായ്ക്കു വാർഷിക ശമ്പളം ലഭിച്ചുകൊണ്ടിരുന്നത്.
∙ താരങ്ങളുടെ ഉറ്റതോഴൻ
ഇന്ത്യൻ ടീമിലെ ഏതു താരവുമായും ഉറ്റ ബന്ധമാണ് ജയ് ഷായ്ക്കുള്ളത്. പ്രായത്തിൽ ചെറുപ്പമാണെന്നത് യുവതാരങ്ങളുമായി സുഹൃത് ബന്ധം സ്ഥാപിക്കാൻ ജയ് ഷായ്ക്കു ഗുണകരമായി. ജഗ്‌മോഹൻ ഡാൽമിയ, എന്‍. ശ്രീനിവാസൻ, ശരദ് പവാർ എന്നിവർ ബിസിസിഐ പ്രസിഡന്റുമാരായിരുന്നപ്പോഴും, ഐസിസി തലപ്പത്തെത്തിയപ്പോഴും ഇന്ത്യയിലെ സീനിയർ ക്രിക്കറ്റ് താരങ്ങളുമായി ബന്ധം നിലനിർത്തിയിരുന്നു. എന്നാൽ ജയ് ഷാ അങ്ങനെയല്ല, സൂപ്പർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര മുതൽ യുവതാരങ്ങളായ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ വരെ എല്ലാവരുമായും ഒരേപോലെ ഇടപഴകാൻ ജയ് ഷായ്ക്കു സാധിക്കുന്നുണ്ട്.
2024ൽ ഇന്ത്യ വെസ്റ്റിൻഡീസിൽ ട്വന്റി20 ലോകകപ്പ് വിജയിച്ചപ്പോൾ, ഇന്ത്യൻ ക്രിക്കറ്റിന്റെ മൂന്നു നെടുംതൂണുകളിലൊന്ന് ജയ് ഷാ ആണെന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞുവച്ചത്. ബിസിസിഐ ഭരണത്തിൽ ജയ് ഷായ്ക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു 2020, 2021 വർഷങ്ങൾ. കോവിഡ് കാരണം ലോകമാകെ നിന്നു പോയ കാലം. യുഎഇയിൽ നടന്ന ഐപിഎൽ സീസണുകളിൽ ബയോ ബബിളുകൾക്കു രൂപം നൽകി, അതിനകത്ത് പ്രത്യേക മെഡിക്കൽ ടീമുകൾ വരെ ബിസിസിഐ ഉണ്ടാക്കിയെടുത്തു. പോസിറ്റീവ് ആയ താരങ്ങളെയെല്ലാം രോഗം പടരാൻ ഇടയാക്കാതെ മാറ്റിനിര്‍ത്തി. ഇന്ത്യയിൽ വനിതാ പ്രീമിയർ ലീഗ് വിജയകരമായി നടപ്പാക്കി, വനിതാ ക്രിക്കറ്റ് താരങ്ങൾക്കും മികച്ച പ്രതിഫലം ഉറപ്പുവരുത്തി.
വനിതാ ക്രിക്കറ്റിൽ മുന്‍ഗാമികൾക്കു സാധിക്കാതെ പോയ മറ്റൊരു ചരിത്ര നീക്കത്തിനു കൂടി ജയ് ഷായുടെ ഭരണകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി. വനിതാ ക്രിക്കറ്റ് ടീമിനും തുല്യ മാച്ച് ഫീയെന്ന നേട്ടം അടുത്ത കാലത്താണ് ഇന്ത്യയിൽ നടപ്പായത് (ടെസ്റ്റിൽ 15 ലക്ഷം, ഏകദിനത്തിൽ 8 ലക്ഷം, ട്വന്റി20യിൽ നാലു ലക്ഷം രൂപ വീതമാണ് ഫസ്റ്റ് ഇലവൻ താരങ്ങൾക്കു ലഭിക്കുന്നത്.) ഐപിഎല്ലിന്റെ പണക്കൊഴുപ്പിൽ വീണ ചില യുവതാരങ്ങള്‍, ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിച്ചപ്പോൾ ഒരു വല്യേട്ടന്റെ അധികാരത്തോടെ അവരുടെ ചെവിക്കു പിടിക്കാനുള്ള ധൈര്യവും ജയ് ഷായ്ക്കുണ്ടായി.
ബിസിസിഐയുടെ താക്കീതുകൾ അവഗണിച്ചതോടെ പ്രധാന താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യരും വാർഷിക കരാറിൽനിന്നു പുറത്തായതു കണ്ട് ഇന്ത്യൻ ക്രിക്കറ്റ് ലോകം ഞെട്ടി. തെറ്റു തിരുത്തിയപ്പോൾ ഈ രണ്ടു താരങ്ങളും ഇന്ത്യൻ ക്രിക്കറ്റിലേക്കു മടങ്ങിയെത്തി. വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർക്ക് കൃത്യമായ ഇടവേളകളിൽ അവധി ഉറപ്പാക്കാനും ആവശ്യമുള്ളപ്പോഴെല്ലാം ടീമിൽ തിരികെയെത്തിക്കാനും ജയ് ഷായുടെ നയതന്ത്രം കൃത്യസമയത്തു പ്രവര്‍ത്തിച്ചു. താരപ്പകിട്ടിന്റെ പുറംമോടിയില്ലാതെ ബിസിസിഐ വിളിച്ചപ്പോഴെല്ലാം വിശ്രമം പോലും മാറ്റിവച്ച് ഈ സൂപ്പർ താരങ്ങള്‍ ഓടിയെത്തി. അതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ശ്രീലങ്കയിൽ കണ്ടതും. രോഹിത് ശർമയും കോലിയും ഉൾപ്പെടെ ശ്രീലങ്കയിൽ മത്സരിക്കാനെത്തിയിരുന്നു.