കായികവേദിയിലെ നായകരുടേയും പ്രതിനായകരുടേയും കഥകൾക്ക് സഹസ്രാബ്ധങ്ങൾ പഴക്കമുണ്ട്. മൂവായിരം വർഷം മുൻപ്, വേട്ടക്കാരായ ആദിമ മനുഷ്യരുടെ ജീവിതവൃത്തിയിൽ നിന്ന് കായിക വിനോദങ്ങൾ രൂപം കൊണ്ടു. യുദ്ധമാണ് ഈ വിനോദങ്ങളിൽ പ്രതിഫലിച്ചത്. കുന്തവും പാറയും എറിയൽ, ഓട്ടം, തേരോട്ടം, ദ്വന്ദയുദ്ധം, ഗുസ്തി. അതിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നു. ബിസി 776ൽ ഗ്രീസിലാണ് ആദ്യ ഒളിംപിക്‌സ് അരങ്ങേറിയത്. കായികതാരങ്ങൾ പോരടിച്ച് വിജയം നേടി ഒലിവു കിരീടം തലയിൽ അണിഞ്ഞു. ജനങ്ങൾ ദേവീദേവന്മാർക്കു തുല്യം അവരെ സ്നേഹിച്ചു, അവർക്ക് ആരാധകർ ഉണ്ടായി. നൂറ്റാണ്ടുകൾ കടന്നു പോയി. തങ്ങൾക്ക് സാധ്യമാകാത്ത വീരകൃത്യങ്ങളുടെ ഉടമകളെ ആരാധിക്കുന്ന ശീലം മനുഷ്യരിൽ വളർന്നു. കാലാന്തരത്തിൽ, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കായികവേദികൾ ദേശീയതക്ക് വളമിട്ടു. 1936ലെ ബർലിൻ ഒളിംപിക്‌സിൽ നാസികളുടെ തട്ടകത്തിൽ അമേരിക്കയുടെ ആഫ്രിക്കൻ വംശജൻ ജെസ്സി ഓവൻസ് വിജയക്കൊടി പാറിച്ച് ഹിറ്റ്ലറുടെ ആര്യൻ പെരുമയെ വെല്ലുവിളിച്ചു. 1958ൽ ബ്രസീലിന്റെ പെലെ കറുത്തവനേയും

കായികവേദിയിലെ നായകരുടേയും പ്രതിനായകരുടേയും കഥകൾക്ക് സഹസ്രാബ്ധങ്ങൾ പഴക്കമുണ്ട്. മൂവായിരം വർഷം മുൻപ്, വേട്ടക്കാരായ ആദിമ മനുഷ്യരുടെ ജീവിതവൃത്തിയിൽ നിന്ന് കായിക വിനോദങ്ങൾ രൂപം കൊണ്ടു. യുദ്ധമാണ് ഈ വിനോദങ്ങളിൽ പ്രതിഫലിച്ചത്. കുന്തവും പാറയും എറിയൽ, ഓട്ടം, തേരോട്ടം, ദ്വന്ദയുദ്ധം, ഗുസ്തി. അതിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നു. ബിസി 776ൽ ഗ്രീസിലാണ് ആദ്യ ഒളിംപിക്‌സ് അരങ്ങേറിയത്. കായികതാരങ്ങൾ പോരടിച്ച് വിജയം നേടി ഒലിവു കിരീടം തലയിൽ അണിഞ്ഞു. ജനങ്ങൾ ദേവീദേവന്മാർക്കു തുല്യം അവരെ സ്നേഹിച്ചു, അവർക്ക് ആരാധകർ ഉണ്ടായി. നൂറ്റാണ്ടുകൾ കടന്നു പോയി. തങ്ങൾക്ക് സാധ്യമാകാത്ത വീരകൃത്യങ്ങളുടെ ഉടമകളെ ആരാധിക്കുന്ന ശീലം മനുഷ്യരിൽ വളർന്നു. കാലാന്തരത്തിൽ, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കായികവേദികൾ ദേശീയതക്ക് വളമിട്ടു. 1936ലെ ബർലിൻ ഒളിംപിക്‌സിൽ നാസികളുടെ തട്ടകത്തിൽ അമേരിക്കയുടെ ആഫ്രിക്കൻ വംശജൻ ജെസ്സി ഓവൻസ് വിജയക്കൊടി പാറിച്ച് ഹിറ്റ്ലറുടെ ആര്യൻ പെരുമയെ വെല്ലുവിളിച്ചു. 1958ൽ ബ്രസീലിന്റെ പെലെ കറുത്തവനേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായികവേദിയിലെ നായകരുടേയും പ്രതിനായകരുടേയും കഥകൾക്ക് സഹസ്രാബ്ധങ്ങൾ പഴക്കമുണ്ട്. മൂവായിരം വർഷം മുൻപ്, വേട്ടക്കാരായ ആദിമ മനുഷ്യരുടെ ജീവിതവൃത്തിയിൽ നിന്ന് കായിക വിനോദങ്ങൾ രൂപം കൊണ്ടു. യുദ്ധമാണ് ഈ വിനോദങ്ങളിൽ പ്രതിഫലിച്ചത്. കുന്തവും പാറയും എറിയൽ, ഓട്ടം, തേരോട്ടം, ദ്വന്ദയുദ്ധം, ഗുസ്തി. അതിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നു. ബിസി 776ൽ ഗ്രീസിലാണ് ആദ്യ ഒളിംപിക്‌സ് അരങ്ങേറിയത്. കായികതാരങ്ങൾ പോരടിച്ച് വിജയം നേടി ഒലിവു കിരീടം തലയിൽ അണിഞ്ഞു. ജനങ്ങൾ ദേവീദേവന്മാർക്കു തുല്യം അവരെ സ്നേഹിച്ചു, അവർക്ക് ആരാധകർ ഉണ്ടായി. നൂറ്റാണ്ടുകൾ കടന്നു പോയി. തങ്ങൾക്ക് സാധ്യമാകാത്ത വീരകൃത്യങ്ങളുടെ ഉടമകളെ ആരാധിക്കുന്ന ശീലം മനുഷ്യരിൽ വളർന്നു. കാലാന്തരത്തിൽ, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കായികവേദികൾ ദേശീയതക്ക് വളമിട്ടു. 1936ലെ ബർലിൻ ഒളിംപിക്‌സിൽ നാസികളുടെ തട്ടകത്തിൽ അമേരിക്കയുടെ ആഫ്രിക്കൻ വംശജൻ ജെസ്സി ഓവൻസ് വിജയക്കൊടി പാറിച്ച് ഹിറ്റ്ലറുടെ ആര്യൻ പെരുമയെ വെല്ലുവിളിച്ചു. 1958ൽ ബ്രസീലിന്റെ പെലെ കറുത്തവനേയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായികവേദിയിലെ നായകരുടേയും പ്രതിനായകരുടേയും കഥകൾക്ക് സഹസ്രാബ്ധങ്ങൾ പഴക്കമുണ്ട്. 3000 വർഷം മുൻപ്, വേട്ടക്കാരായ ആദിമ മനുഷ്യരുടെ ജീവിതവൃത്തിയിൽ നിന്ന് കായിക വിനോദങ്ങൾ രൂപം കൊണ്ടു. യുദ്ധമാണ് ഈ വിനോദങ്ങളിൽ പ്രതിഫലിച്ചത്. കുന്തവും പാറയും എറിയൽ, ഓട്ടം, തേരോട്ടം, ദ്വന്ദ്വയുദ്ധം, ഗുസ്തി... അതിൽ ചിലത് ഇപ്പോഴും നിലനിൽക്കുന്നു. ബിസി 776ൽ ഗ്രീസിലാണ് ആദ്യ ഒളിംപിക്‌സ് അരങ്ങേറിയത്. കായികതാരങ്ങൾ പോരടിച്ച് വിജയം നേടി ഒലിവു കിരീടം തലയിൽ അണിഞ്ഞു. ജനങ്ങൾ ദേവീദേവന്മാർക്കു തുല്യം അവരെ സ്നേഹിച്ചു, അവർക്ക് ആരാധകർ ഉണ്ടായി. നൂറ്റാണ്ടുകൾ കടന്നു പോയി. 

തങ്ങൾക്ക് സാധ്യമാകാത്ത വീരകൃത്യങ്ങളുടെ ഉടമകളെ ആരാധിക്കുന്ന ശീലം മനുഷ്യരിൽ വളർന്നു. കാലാന്തരത്തിൽ, അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കായികവേദികൾ ദേശീയതയ്ക്ക് വളമിട്ടു. 1936ലെ ബർലിൻ ഒളിംപിക്‌സിൽ നാത്‌സികളുടെ തട്ടകത്തിൽ അമേരിക്കയുടെ ആഫ്രിക്കൻ വംശജൻ ജെസ്സി ഓവൻസ് വിജയക്കൊടി പാറിച്ച് ഹിറ്റ്ലറുടെ ആര്യൻ പെരുമയെ വെല്ലുവിളിച്ചു. 1958ൽ ബ്രസീലിന്റെ പെലെ കറുത്തവനേയും വെളുത്തവനേയും തനത് അമേരിക്കൻ വംശജരേയും ഒരു പന്തിനു കീഴിൽ ഒരുമിപ്പിച്ച് ലോകകിരീടം നേടി. 1990കളിൽ ആഫ്രിക്കയിലെ ലൈബീരിയൻ ജനതയുടെ ആത്മവീര്യം ഉണർത്തിയ ലോകഫുട്ബോളർ ജോർജ് വിയ പിൽക്കാലത്ത് അവരുടെ രാഷ്ട്രത്തലവനായി ഉയർന്നു.

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയും. (Photo by Dibyangshu SARKAR / AFP)
ADVERTISEMENT

∙ സാർവദേശീയ ഇതിഹാസ വീരനായകർ 

അമേരിക്കൻ മിത്തോളജിസ്റ്റ് ജോസഫ് ക്യാംപലിന്റെ പഠനത്തിൽ (The hero with thousand faces, 1949), മാനവരാശിയുടെ പൊതുബോധത്തിൽ (Collective Consciousness) മറഞ്ഞു കിടക്കുന്ന വീരന്മാരെ വിവരിക്കുന്നുണ്ട്. തലമുറകളായി പകർന്നു വന്ന കഥകൾ പുതിയ കാലത്ത് ആവർത്തിക്കുന്നു. ഇതാണ് നായകന്റെ യാത്രാപഥം - വെല്ലുവിളി, പുറപ്പാട്, സാഹസം, പരീക്ഷണം, നേട്ടം, തിരിച്ചുവരവ്, വീണ്ടും പ്രയാണം. സിനിമയിലും സ്പോർട്സിലും ഈ യാത്രാപഥം കാണാം. മനുഷ്യജീവിതവും ഇതേ പരിണാമം പിന്തുടരുന്നു. ധീരന്മാരെ നമുക്കിഷ്ടമാണ്; കാലമേറെയായി അവർ നമ്മുടെ ഉള്ളിലുണ്ട്. 

അവർ പറയുന്നത് നമ്മുടെ കഥയാണ്, അവർ കളിക്കുന്നത് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്ന കളിയാണ്. ഈ താദാത്മ്യം സംഭവിക്കുമ്പോൾ സിനിമയും സാഹിത്യവും ജനപ്രിയമാകുന്നു, കായിക ഇനങ്ങൾ ഉന്മാദത്തിലേക്ക് ഉയരുന്നു.

ഇന്ത്യയുടെ ക്രിക്കറ്റ് രംഗത്ത് വിനു മങ്കാദിനും മൻസൂർ അലിഖാൻ പട്ടൗഡിക്കും മുൻപ് രഞ്ജിത്ത് സിംഗ്ജി ഉണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ നവനഗർ നാട്ടുരാജ്യത്തെ ആ രാജകുമാരൻ ഇംഗ്ലണ്ടിലാണ് പ്രശസ്തനായത്. അവരുടെ ടെസ്റ്റ് ടീമിൽ അംഗമായിരുന്നു. കേംബ്രിജ് യൂണിവേഴ്‌സിറ്റി ടീമിൽ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് കളിച്ചതിനൊപ്പം സസെക്സിന്റെ കൗണ്ടി ടീമിൽ അംഗവും. നൂറു വർഷം മുൻപ് ലോകത്തെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ. ഏറ്റവും മികച്ച ഷോട്ട് ലെഗ് ഗ്ലാൻസ്. പിന്നീട് 1970കളിൽ ലോകനിലവാരമുള്ള സ്പിൻ ബോളർമാർ (ബേദി, ചന്ദ്രശേഖർ, പ്രസന്ന, വെങ്കട്ടരാഘവൻ) ഇന്ത്യയുടെ യശസ്സ് ഉയർത്തി. 

വെസ്റ്റ് ഇൻഡീസിൽ ടെസ്റ്റ് പരമ്പര ജയിച്ച ക്യാപ്റ്റൻ അജിത് വഡേക്കർ, പ്യൂരിറ്റൻ ബാറ്റ്സ്മാൻ സുനിൽ ഗാവസ്‌കർ, ലോകജേതാവ് കപിൽദേവ് - അവർ മുൻപേ നടന്ന വീരനായകർ. തൊണ്ണൂറുകളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ മാറ്റത്തിന് സമാന്തരമായാണ് സച്ചിൻ ടെൻഡുൽക്കർ ഉദിച്ചുയർന്നത്. രാജ്യത്ത് ആഗോളവൽക്കരണം നടപ്പിലായി, ഉദാരമായി വിപണികൾ തുറന്നു. ടെലിവിഷനും കേബിൾ ശൃംഖലകളും വ്യാപകമായി. മധ്യവർഗം ഉയർന്നു പൊങ്ങാൻ വെമ്പി. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച സച്ചിന് മാസും ക്ലാസും ഒരുപോലെ വഴങ്ങി. ഇന്ത്യക്കാരുടെ ആകാശം തൊടാനായുന്ന സ്വപ്നങ്ങളെ ചലിപ്പിക്കാൻ ഒരു റോൾമോഡൽ വേണമായിരുന്നു. 

1999 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി സച്ചിൻ തെൻഡുൽക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് പുറത്തിറക്കിയ സ്വർണ നാണയത്തിന്റെ മാതൃകയ്ക്ക് സമീപം നിൽക്കുന്ന സച്ചിൻ. (Photo by SEBASTIAN D'SOUZA / AFP)
ADVERTISEMENT

∙ സച്ചിൻ എന്ന ബ്രാൻഡ്

1987ൽ ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് ശേഷമാണ് അന്ന് 9 വയസ്സുള്ള ഞാൻ ക്രിക്കറ്റ് കാണാനും കളിക്കാനും തുടങ്ങുന്നത്. ആദ്യത്തെ ഹീറോ കപിൽദേവ്. സച്ചിൻ-കാംബ്ലി സഖ്യം സ്കൂൾ ക്രിക്കറ്റിൽ ലോകറെക്കോർഡ് വാർത്ത ബാലമാസികയിൽ വായിച്ചു. രണ്ടു വർഷത്തിനു ശേഷം, ഒരു പതിനാറുകാരൻ പയ്യൻ ഇന്ത്യൻ ടീമിൽ എത്തിയതോടെ ആരാധന അയാളോടായി. 1989ൽ പാക്കിസ്ഥാനിലെ ഗുജ്രൻവാലയിലെ പ്രദർശന മത്സരത്തിൽ, 49-50 ഓവറുകളിൽ അബ്ദുൽ ഖാദറിനേയും വാസിം അക്രമിനേയും തുടർച്ചയായി സിക്സറുകൾ പറത്തിയ കളിക്ക് ശേഷം ആ പയ്യൻ നെഞ്ചിൽ നിന്ന് ഇറങ്ങിയിട്ടില്ല. അയാൾക്ക് വേണ്ടി ശ്വാസം അടക്കിപ്പിടിച്ച് കളി കണ്ടു. അയാളുടെ പരാജയങ്ങൾ എന്റെ പരാജയങ്ങളായി, വിജയങ്ങൾ എന്റെ വിജയങ്ങളായി. മറ്റനേകം പേരെയെന്ന പോലെ അയാൾ എന്നേയും പ്രചോദിപ്പിച്ചു. അയാൾ വിരമിച്ച ദിവസം കളി കാണുന്നത് നിർത്തി. 

സച്ചിനെത്തി ഒരു വർഷത്തിനു ശേഷം അനിൽ കുംബ്ലെ ഇന്ത്യൻ ടീമിൽ. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്, പക്ഷേ പിന്നീടുള്ള പതിനൊന്ന് വർഷം ഇന്ത്യൻ ടീമിന്റെ ഭാഗ്യനിർഭാഗ്യങ്ങൾ ഈ രണ്ടുപേരെ ആശ്രയിച്ചായിരുന്നു. അസറുദ്ദീനും അജയ് ജഡേജയും പ്രതിഭകളാണ്, പക്ഷേ പേസ് ബോളിങ്ങിനെതിരെ ബലഹീനതയുണ്ട്, പ്രത്യേകിച്ച് വിദേശത്ത്. പിന്നീടവർ പന്തയക്കാരുടെ പ്രലോഭനത്തിന് വഴങ്ങിയതോടെ പലപ്പോഴും സച്ചിന്റെ പോരാട്ടം ഒറ്റയ്ക്കായി. വിദേശത്ത് നേടിയ ഒന്നാംകിട ടെസ്റ്റ് സെഞ്ചറികൾ പലതും പരാജയത്തിലാണ് അവസാനിച്ചത്. മറുഭാഗത്ത് പിന്തുണ പലപ്പോഴും അന്യമായി. അതോടെ ആരാധകർ സച്ചിന്റെ സെഞ്ചറികൾ വിജയമായി എണ്ണാൻ തുടങ്ങി. ടീം തോറ്റാലും സച്ചിൻ ജയിക്കും. കാണികൾക്ക് അതിഷ്ടം, സച്ചിന് അസഹനീയം. ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മൺ, സെവാഗ്, യുവരാജ്, ഹർഭജൻ, സഹീർ ഖാൻ എന്നിവർ ടീമിലെത്തി കരുത്ത് നേടുന്നതുവരെ അതു തുടർന്നു.

സഹതാരങ്ങളായിരുന്ന വി.വി.എസ്. ലക്ഷ്മണിനും സച്ചിൻ തെൻഡുൽക്കറിനും സൗരവ് ഗാംഗുലിക്കുമൊപ്പം അനിൽ കുംബ്ലെ. ഈ 4 താരങ്ങളെയും അനുമോദിക്കാനായി 2008ൽ ബിസിസിഐ സംഘടിപ്പിച്ച ചടങ്ങിനിടെ പകർത്തിയ ചിത്രം. (Photo by INDRANIL MUKHERJEE / AFP)

1987 മുതൽ 1994 വരെ സ്വദേശത്തും വിദേശത്തുമുള്ള എല്ലാ കളികളും ദൂരദർശൻ സംപ്രേഷണം ചെയ്തു വന്നു. ഇന്ത്യ ഓസ്‌ട്രേലിയ- ന്യൂസീലൻഡ് പര്യടനത്തിനു പോകുമ്പോൾ അതിരാവിലെ എഴുന്നേറ്റു കളികാണുന്നത് മറക്കാനാവില്ല. അലൻ ബോർഡറും മെർവ് ഹ്യൂസും മക്ഡർമൊട്ടും മാർട്ടിൻ ക്രോയും ഗ്രേറ്റ്‌ബാച്ചും ക്ലിസ് കെയിൻസുമൊക്കെ എങ്ങനെയാണ് ഈ കൊച്ചു വെളുപ്പാൻകാലത്ത് എഴുന്നേറ്റ് കളിക്കുന്നതെന്ന് അദ്ഭുതം! ടൈം സോൺ എന്താണെന്ന് പഠിച്ചത് പിന്നീടാണ്. 1994ൽ വിദേശ സാറ്റലൈറ്റ് ടെലിവിഷൻ ഇന്ത്യയിൽ വന്നതോടെ ദൂരദർശനെ ആശ്രയിക്കാൻ പറ്റാതായി. വിദേശത്ത് നടക്കുന്ന കളികൾക്ക് പേ ചാനലുകളായ സ്റ്റാർ ടിവിയും ഇഎസ്പിഎന്നുമാണ് ശരണം. 

ADVERTISEMENT

∙ കളി കാണൽ കഠിനം!

തൃശൂർ ജില്ലയിലെ എന്റെ നാടായ കൃഷ്ണൻകോട്ടയിൽ അന്ന് കേബിൾ കണക്‌ഷനില്ല. പിന്നീട് കുറേക്കാലം, പുറത്തു പോയി കളി കാണാനുള്ള യാത്രകളുടേതായിരുന്നു. കളിയേക്കാൾ അനിശ്ചിതത്വവും ആവേശവും നിറഞ്ഞതും. ബന്ധുവീടുകൾ, അപരിചിതരുടെ വീടുകൾ, ക്ലബ്ബുകൾ, വായനശാലകൾ, ഹോസ്റ്റലുകൾ, ടെലിവിഷൻ കടകൾ, ബാറുകൾ, ഭക്ഷണശാലകൾ - പോകാത്ത ഇടങ്ങളില്ല. ഒപ്പം റേഡിയോ കമന്ററിയുമുണ്ട്. കളി അറിയാത്തവർക്ക് ഒരിക്കലും മനസ്സിലാകാത്ത ക്രിക്കറ്റ് ഭ്രാന്ത്. പ്രായ-മത-രാഷ്ട്രീയ-ഭാഷാ ഭേദമില്ലാതെ, അപരിചിതരെ പോലും സുഹൃത്തുക്കളാക്കുന്ന ആൾക്കൂട്ടങ്ങൾ. അങ്ങനെ ഒരുമിച്ചിരുന്നു കളികണ്ടതിന്റെ ഹരം ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ കണ്ടപ്പോൾ ഒരിക്കലും കിട്ടിയിട്ടില്ല.

യുവരാജ് സിങ്. (Photo by: AFP)

മുൻനിരകളിക്കാർ അതിവേഗം കൂടാരം കയറിയതിനു ശേഷം യുവരാജും കൈഫും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ച 2002ലെ ഒരു മഴക്കാലരാത്രി. ലോർഡ്സ് ബാൽക്കണിയിൽ ജഴ്സിയൂരി വീശി ഇതാണ് പുതിയ ഇന്ത്യയെന്ന് ഗാംഗുലി ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ച ആ രാവ്. എന്റെ നാട് ഒരു ദ്വീപാണ്; ഒരു ഭാഗത്ത് ബണ്ട് റോഡ്, മറുഭാഗത്ത് അന്ന് പാലമില്ല. സെവാഗിന്റെ വെടിക്കെട്ടോടെ ഇന്ത്യ ചെയ്സ് ആരംഭിച്ചപ്പോൾ കൃഷ്ണൻകോട്ടയിൽ നിന്ന് ഒരു ചെറുവഞ്ചിയിൽ അടുത്ത പ്രദേശമായ ചാപ്പാറയിലേക്കു പോയ ഞങ്ങൾ ആറു പേർ മരണത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. അതെ, ഈ കളി ചിലപ്പോൾ മൈതാനത്ത് നടക്കുന്ന കളിയേക്കാൾ അപകടകരമാണ്.

∙ ഓസ്‌ട്രേലിയയുടെ ഇന്ത്യാ സന്ദർശനം

1994ലെ ഷാർജ കപ്പിൽ വിനോദ് കാംബ്ലി കൈകാര്യം ചെയ്തു വിട്ടശേഷം ഇന്ത്യക്കെതിരെ ആത്മവിശ്വാസത്തോടെ പന്തെറിയാൻ ലെഗ് സ്പിന്നർ ഷെയ്ൻ വോണിന് കഴിഞ്ഞിരുന്നില്ല. ‘ഷാനി വാർണിയെ ഇന്ത്യ തുരത്തി’ എന്ന് ചില മലയാള പത്രങ്ങൾ വാർത്ത എഴുതുന്നത് അന്ന് പതിവായിരുന്നു. സ്വാഭാവിക പ്രതിഭയായ വോൺ തുടർന്നു വന്ന രണ്ടു വർഷത്തിൽ ലോകനിലവാരം നേടി. ലെഗ്സ്റ്റംപിന് പുറത്തുനിന്നു കുത്തിത്തിരിഞ്ഞ് ബാറ്റ്സ്മാനെ കാഴ്ചക്കാരനാക്കി ഓഫ് സ്റ്റംപിന്റെ ബെയിലും കൊണ്ടുപോകുന്ന പന്തുകളെറിഞ്ഞ് (നൂറ്റാണ്ടിന്റെ പന്ത്!) വർധിത വീര്യനായാണ് വോൺ 98ൽ ഇന്ത്യയിലെത്തിയത്. 

സച്ചിൻ തെൻഡുൽക്കറും ഷെയിൻ വോണും. (Photo by MARK RALSTON / AFP)

സച്ചിനും തയാറെടുത്തു. നേതൃഭാരമൊഴിഞ്ഞ് സ്വതന്ത്രമായി കളിക്കുന്ന സമയം. പ്രതിഭാധനനായ പഴയകാല ലെഗ്സ്പിന്നർ ശിവരാമകൃഷ്ണന്റെ സഹായത്തോടെ ലെഗ്സ്റ്റംപിന് പുറത്ത് റഫ് ഉണ്ടാക്കി തിരിയുന്ന പന്ത് നേരിട്ട് പരിശീലനം. 1998ലെ വേനലിൽ ഓസ്‌ട്രേലിയൻ ടീം ഇന്ത്യയിൽ ഇറങ്ങുമ്പോൾ, ഷെയ്ൻ വോൺ മികച്ച ഫോമിൽ. വോണിന്റെ സ്പിൻ വലയിൽ അതുവരെ കുടുങ്ങാതിരുന്നത് ഇന്ത്യക്കാർ മാത്രം. കളി തുടങ്ങി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ, ഓസ്‌ട്രേലിയക്കെതിരെ ചതുർദിന പരിശീലന മത്സരത്തിൽ ആദ്യ ദിനം തന്നെ ഇരട്ട സെഞ്ചറി നേടി സച്ചിൻ നയം വ്യക്തമാക്കി. 

ചെന്നെയിലെ ആദ്യ ടെസ്റ്റ് മുതൽ ഇന്ത്യൻ ബാറ്റർമാർ വോണിനുമേൽ ശക്തി തെളിയിച്ചു. കൈക്കുഴയുടെ സുന്ദരമായ ചലനങ്ങളാൽ അസറും ലക്ഷ്മണും വോണിന്റെ പന്തുകളെ ഫീൽഡിലെ വിടവുകളിലേക്കു തിരിച്ചു വിട്ടു. കുത്തിത്തിരിഞ്ഞാൽ അങ്ങേയറ്റം അപകടകരമായ പന്തുകളെ തിരിയുന്നതിനു മുൻപ് തന്നെ സച്ചിനും സിദ്ദുവും ഗാംഗുലിയും ഗാലറിയിലേക്കു പറത്തിവിട്ടു. ടെസ്റ്റ് പരമ്പര ഇന്ത്യ നേടി. തിരിച്ചടിച്ച ഓസ്‌ട്രേലിയ സിംബാബ്‌വെ ഉൾപ്പെട്ട ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ജേതാക്കളായി. കലാശക്കളിയിൽ ഇന്ത്യയെ തോൽപ്പിച്ചു.

ചുവരിൽ സച്ചിന്റെ ചിത്രം വരയ്ക്കുന്ന ആരാധകൻ. (Photo by ARKO DATTA / AFP)

അടുത്ത മാസം വേദി ഷാർജയിലേക്ക് മാറി. ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, ഇന്ത്യ ഉൾപ്പെട്ട മറ്റൊരു ഏകദിന പരമ്പര. സച്ചിൻ മികച്ച ഫോം തുടർന്നു, പക്ഷേ ടീം പതറി. ഇന്ത്യയുടെ അവസാന ലീഗ് മത്സരം ഫലത്തിൽ ഒരു സെമിഫൈനലായി. 1998 ഏപ്രിൽ 22: ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 285 റൺ നേടി. അപ്പോൾ രസംകൊല്ലിയായി മണൽക്കാറ്റ്. ഇന്ത്യയുടെ ലക്ഷ്യം 46 ഓവറിൽ 276 ആയി പുനർനിർണയിച്ചു. ഫൈനലിന് യോഗ്യത നേടുകയാണ് ആദ്യ ലക്ഷ്യം. 237 റൺസ് നേടിയാലേ നെറ്റ് റൺറേറ്റിൽ ന്യൂസീലൻഡിനെ മറികടക്കാനാകൂ. വേഗത കുറഞ്ഞ പിച്ചിൽ ലോകോത്തര ബോളിങ് നിരയ്ക്കെതിരെ മുന്നേറ്റം എളുപ്പമല്ല.

ആദ്യ ഓവറുകളിൽ ശാന്തനായിരുന്ന സച്ചിൻ മെല്ലെ രൗദ്രഭാവം പുറത്തെടുത്തു. മൈക്കൽ കാസ്പറോവിക്സിനെ മുന്നോട്ടു കയറി വന്ന് ഗാലറിയിലേക്ക് പറത്തി - അടുപ്പിച്ച് രണ്ടു പുൾഷോട്ട്, സിക്സർ! പക്ഷേ ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞു കൊണ്ടിരുന്നു. മണൽക്കാറ്റ് വീശിയടിച്ച ആ രാത്രിയിൽ ഓസീസിനെ ഒറ്റയ്ക്ക് ചെറുത്ത സച്ചിൻ സെഞ്ചറി നേടി ടീമിനെ ഫൈനലിൽ കയറ്റി, പക്ഷേ വിജയം നേടുന്നതിനു തൊട്ടുമുൻപ് പുറത്തായി. ഇന്ത്യ കളി തോറ്റു. അതിന്റെ ക്ഷീണം തീർക്കാൻ അടുത്ത കളി.

സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവർക്കൊപ്പം സച്ചിന്‍ തെൻഡുൽക്കർ. (PTI Photo))

1998 ഏപ്രിൽ 24, ഷാർജ കപ്പ് ഫൈനൽ

സച്ചിന്റെ ഇരുപത്തഞ്ചാം ജന്മദിനത്തിൽ നടന്ന യുദ്ധം. ആ സീസണിലെ അവസാന കളി. ഞാൻ തൃശൂർ എൻജിനീയറിങ് കോളജിൽ നിന്ന് വൈകിട്ട് വീട്ടിൽ മടങ്ങിയെത്തുമ്പോൾ സ്റ്റീവ് വോ നയിക്കുന്ന ഓസീസ് പോണ്ടിങ്ങിന്റേയും ലീമാന്റേയും പിൻബലത്തിൽ 272 റൺസ് നേടിയിരുന്നു. എന്റെ കൂട്ടുകാരും നാട്ടുകാരും കൊടുങ്ങല്ലൂരിൽ കളികാണുന്നു എന്നറിഞ്ഞ് അങ്ങോട്ടു പോയി, ഒരു ചെറിയ ഷോപ്പിങ് സെന്ററിന്റെ നടുമുറ്റത്ത് അവരുണ്ട്, കൂടെ നൂറിലധികം വരുന്ന ക്രിക്കറ്റ് പ്രേമികളും. 

ഒരു പതിനാല് ഇഞ്ച് ടിവിയിലാണ് എല്ലാവരുടേയും കണ്ണ് ഉടക്കിയിരിക്കുന്നത്. ഇന്ത്യ ബാറ്റിംഗ് തുടങ്ങുന്നു. വോണിനോടൊപ്പം കാസ്പറോവിച്ചും ഫ്ലെമിങ്ങും പന്തെറിയുന്ന ഓസീസ് അന്നത്തെ സാഹചര്യത്തിൽ കടുത്ത ലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്. മോംഗിയയുമായും അസറുമായും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സച്ചിൻ മറ്റൊരു സെഞ്ചറി നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. ഷെയിൻ വോണിനെ പതിവുപോലെ കൈകാര്യം ചെയ്തു. ഇന്നിങ്സിന്റെ അവസാനം കാസ്പറോവിച്ചിന്റെ യോർക്കർ ലോഫ്റ്റഡ് സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ഗാലറിയിലേക്കു പറത്തിയപ്പോൾ ടോണി ഗ്രെഗിന്റെ കമന്ററി ഇപ്പോഴും കാതിൽ മുഴങ്ങുന്നു.

Oh, it's a six! What a six!
Unbelievable!
The little fella's hit the big man for a six!
What a player!
What a wonderful player!

അതുപോലെ സന്തോഷം നൽകിയ ഒരു ക്രിക്കറ്റ് മത്സരം വേറെയില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ വീരകഥകളുടെ ഭാഗമായ രണ്ടു രാത്രികൾ, ഓസ്‌ട്രേലിയയെ മണ്ണുമൂടിയ രണ്ട് കൊടുങ്കാറ്റുകൾ. സച്ചിൻ ആനന്ദത്തോടെ കളിച്ച് കാണികൾക്ക് പരമാനന്ദം നൽകിയ രണ്ടു രാവുകൾ. സച്ചിനെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നു വിളിക്കാൻ തുടങ്ങിയത് അന്ന് മുതലാണ്. അതോടെ ഷെയ്ൻ വോൺ സച്ചിന്റെ മേധാവിത്വം അംഗീകരിച്ചു. എതിരാളിയാണെങ്കിലും വോണിന്റെ പ്രതിഭയെ സച്ചിൻ ബഹുമാനിച്ചു. ആ വർഷം ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഡോൺ ബ്രാഡ്മാന്റെ വസതിയിൽ ക്ഷണം സ്വീകരിച്ച് വന്നെത്തിയത് അവർ രണ്ടു പേരുമായിരുന്നു. 

അഡലെയ്ഡിൽ മൂന്ന് മഹാപ്രതിഭകളുടെ സംഗമം. ‘സച്ചിന്റെ കളി എന്നെ ഓർമിപ്പിക്കുന്നു’ - ബ്രാഡ്മാൻ പറഞ്ഞു. ഇന്ത്യയുടെ ലജൻഡിനെ വിശേഷിപ്പിക്കാൻ ‘ബോൺസർ’ എന്ന ഓസ്‌ട്രേലിയൻ സ്ലാങ് ആണ് ബ്രാഡ്മാൻ ഉപയോഗിച്ചത് (ഉജ്വലം, അസാധാരണം). മൂന്നു വർഷത്തിനു ശേഷം ബ്രാഡ്മാൻ കടന്നു പോയി, കഴിഞ്ഞ വർഷം അകാലത്തിൽ ഷെയിൻ വോണും. ഡോൺ ബ്രാഡ്മാന്റേത് ഒരു പൂർണവിരാമം, ഷെയ്ൻ വോണിന്റേത് അർധ വിരാമം. താൻ എറിഞ്ഞിട്ടുള്ള അനേകം നിഗൂഢമായ പന്തുകളിലൊന്നു പോലെ വിധി വോണിനെ കുരുക്കി. എന്നാൽ അതിനേറെ മുൻപേ അയാൾ മൈതാനത്ത് മഹത്വം നേടിയിരുന്നു.

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിനു വേണ്ടി അർധ സെഞ്ചറി നേടിയ സച്ചിൻ തെൻഡുൽക്കർ. രോഹിത് ശർമ സമീപം. (Photo by PUNIT PARANJPE / AFP)

∙ അശ്വമേധം തുടർന്ന് സച്ചിൻ 

1999ൽ ലോർഡ്സിൽ ഡയാന മെമ്മോറിയൽ ഏകദിന മത്സരത്തിൽ, ലോക ഇലവനെതിരെ റെസ്റ്റ് ഓഫ് ദ് വേൾഡിനു വേണ്ടി സെഞ്ചറി നേടി - ലോർഡ്സിൽ നേടിയ ഒരേയൊരു സെഞ്ചറി. അന്ന് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ ഒരു ലേഖനമെഴുതി. 26 വയസ്സും 22 ടെസ്റ്റ് സെഞ്ചറികളുമുള്ള സച്ചിൻ തന്റെ മാതൃകാ പുരുഷനായ സുനിൽ ഗാവസ്‌കറുടെ 34 സെഞ്ചറിയുടെ ടെസ്റ്റ് റെക്കോർഡ് തകർക്കാൻ സാധ്യതയില്ലെന്ന് ഭോഗ്‌ലെ കരുതി. പക്ഷേ ആ പ്രവചനം തെറ്റി. 14 വർഷം കഴിഞ്ഞ് 51 സെഞ്ചറിയിലാണ് സച്ചിന്റെ ടെസ്റ്റ് കരിയർ അവസാനിച്ചത്! 

പ്രതിഭയ്ക്ക് പരിധികൾ നിശ്ചയിക്കാനാകില്ല. എല്ലാ ചാംപ്യൻമാരും സ്വയം ജയിച്ചവരാണ്, ആന്തരിക സംഭരണിയിൽ നിന്ന് മുത്തും പവിഴവും വാരിയെടുത്തവർ. കാലമാണ് ഇതിഹാസങ്ങളെ ഉണ്ടാക്കുന്നത്. സമൂഹവും സംസ്കാരവും അവരെ സ്വാധീനിക്കുന്നു; സഹകളിക്കാരിലും എതിരാളികളിലും ജനങ്ങളിലും തരംഗങ്ങൾ ഉയർത്തുന്നു, അവരെയും വളർത്തുന്നു. അസാധ്യമെന്ന് കരുതുന്നത് നേടാൻ സ്വജീവിതം കൊണ്ട് പഠിപ്പിക്കുന്നു. 

ഏഴു തവണ എഫ്‌-1 ചാംപ്യനായ ലൂയിസ് ഹാമിൽട്ടന്റെ പ്രചോദനം തൊണ്ണൂറുകളിൽ മൺമറഞ്ഞ അയർട്ടൺ സെന്നയാണ്. വിരാട് കോലിയുടേയും രോഹിത് ശർമയുടേയും തലമുറയെ സൃഷ്ടിച്ചത് സച്ചിനാണ്. എന്നാൽ സച്ചിനാകട്ടെ സുനിൽ ഗാവസ്കറിന്റേയും വിവിയൻ റിച്ചാർഡ്സിന്റേയും സൃഷ്ടിയാണ്. കായികതാരങ്ങളുടെ സ്വാധീനം തലമുറകളുടെ അപ്പുറം പടരും. കളത്തിനകത്തും പുറത്തും അവർ പ്രകാശ ഗോപുരങ്ങളാകും.

English Summary:

Sachin Tendulkar: The God of Cricket Who Inspired a Generation