മുൻഗാമികളിൽ കിങ് കോങ്ങിന് ‘ഡെഡ് ലോക്കി’ട്ട ധാരാസിങ്ങും ദ് ഗ്രേറ്റ് ഖലിയും വരെ! രാഷ്ട്രീയ ‘ഗുസ്തി’ പിടിക്കാൻ ഫോഗട്ടും പുനിയയും
ഇന്ത്യൻ രാഷ്ട്രീയ ഗോദയിലേക്ക് രണ്ട് ഗുസ്തി താരങ്ങൾക്കൂടി. ഗുസ്തിയിൽ ഇതുവരെ പയറ്റിയ അടവും തടവുമൊക്കെ ഇനിയിവർ രാഷ്ട്രീയ ഗോദയിൽ പരീക്ഷിക്കും. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കഴിഞ്ഞ ദിവസമാണ് ഗുസ്തി ഗോദ വിട്ടിറങ്ങി കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. ഉത്തര റെയിൽവേയിൽ ജോലിയുണ്ടായിരുന്ന ഇരുവരും ഉദ്യോഗം രാജിവച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2024 പാരിസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിനു മുൻപ് ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷൻ തലവനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു പോരാളികളായി മാറിയ വിനേഷും പുനിയയും കർഷകരുടെ പ്രശ്നങ്ങൾക്ക് പിന്തുണ നൽകിയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെയാണ്

ഇന്ത്യൻ രാഷ്ട്രീയ ഗോദയിലേക്ക് രണ്ട് ഗുസ്തി താരങ്ങൾക്കൂടി. ഗുസ്തിയിൽ ഇതുവരെ പയറ്റിയ അടവും തടവുമൊക്കെ ഇനിയിവർ രാഷ്ട്രീയ ഗോദയിൽ പരീക്ഷിക്കും. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കഴിഞ്ഞ ദിവസമാണ് ഗുസ്തി ഗോദ വിട്ടിറങ്ങി കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. ഉത്തര റെയിൽവേയിൽ ജോലിയുണ്ടായിരുന്ന ഇരുവരും ഉദ്യോഗം രാജിവച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 2024 പാരിസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിനു മുൻപ് ഭാരക്കൂടുതൽ കാരണം അയോഗ്യയാക്കപ്പെട്ട വിനേഷ് തൊട്ടുപിന്നാലെ ഗുസ്തിയിൽനിന്നു വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ദേശീയ ഗുസ്തി ഫെഡറേഷൻ തലവനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചു പോരാളികളായി മാറിയ വിനേഷും പുനിയയും കർഷകരുടെ പ്രശ്നങ്ങൾക്ക് പിന്തുണ നൽകിയും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെയാണ് പുതിയ ചുവടുവയ്പ്.
വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കുമെന്ന് കരുതുന്നു. ഇരുവർക്കും സമാനതകളേറെയാണ്. ഹരിയാനക്കാരായ ഇരുവരുടെയും പ്രായം 30. രണ്ടുപേരും ഒളിംപ്യൻമാർ. പുനിയ 2020 ടോക്കിയോ മേളയിൽ വെങ്കലം കഴുത്തിലണിഞ്ഞെങ്കിൽ, വിനേഷ് ഫോഗട്ടിന് അവസാന നിമിഷം ഫൈനലിലെ ഇടം നഷ്ടമായത് നിയമത്തിലെ സാങ്കേതിക തടസ്സങ്ങൾമൂലം. ഇരുവരും ഇന്ത്യൻ കായിക രംഗത്തെ പരമോന്നത പുരസ്കാരമായ ഖേൽരത്ന ജേതാക്കൾ.
∙ യോഗേശ്വർ ദത്തും ബബിത ഫോഗട്ടും
വിനേഷ് ഫോഗട്ടിനും ബജ്‌രംഗ് പുനിയയ്ക്കും മുൻപേ ഹരിയാന രാഷ്ട്രീയത്തിലിറങ്ങിയ ഒരു പറ്റം ഗുസ്തിക്കാരുണ്ട്. 2012 ലണ്ടൻ ഒളിംപിക്സിൽ വെങ്കലം നേടിയ ഗുസ്തിക്കാരൻ യോഗേശ്വർ ദത്തും ബബിത ഫോഗട്ടും 2019ൽ ആണ് ബിജെപിയിലെത്തിയതും തുടർന്ന് രാഷ്ട്രീയ പോരാട്ടത്തിനിറങ്ങിയതും. 2019ൽ യോഗേശ്വർ ദത്ത് ബറോഡയിൽ നിന്ന് അങ്കം കുറിച്ചപ്പോൾ ബബിത ഫൊഗട്ട് ദാദ്രിയിലാണു മത്സരിച്ചത്. (വിനേഷ് ഫോഗട്ടിന്റെ പിതൃസഹോദര പുത്രിയാണ് ബബിത ഫോഗട്ട്). ഇരുവരും അന്ന് പരാജയപ്പെട്ടു. തൊട്ടടുത്ത വർഷം അതേ മണ്ഡലത്തിൽ യോഗേശ്വർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായെങ്കിലും അത്തവണയും ഭാഗ്യം ഒപ്പം നിന്നില്ല.
ഹരിയാനയിലെ കോൺഗ്രസ് നേതാവ് ജയ്ഭഗവാൻ ശർമയുടെ മകൾ ശീതളിനെയാണ് ദത്ത് വിവാഹം ചെയ്തത്. 2017ൽ സോനിപത്തിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ താൻ സ്ത്രീധനം വാങ്ങില്ലെന്നു പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. തന്റെ വീട്ടുകാർ സ്ത്രീധനം സ്വരൂപിക്കുന്നതിന് അനുഭവിക്കേണ്ടി വന്നിട്ടുള്ള പ്രയാസങ്ങൾ നേരിട്ട് കണ്ട അനുഭവത്തെക്കുറിച്ച് യോഗേശ്വർ അന്നു പറഞ്ഞു. സ്ത്രീധനവും സമ്മാനങ്ങളും ഉപേക്ഷിച്ചെങ്കിലും കീഴ്‌വഴക്കത്തിന്റെ പേരിൽ ഒരു രൂപ നാണയം സ്ത്രീധനമായി യോഗേശ്വർ ദത്ത് അന്നു സ്വീകരിച്ചു. ആ മാതൃക സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടി നേടിയെങ്കിലും, ഒരുരൂപ വാങ്ങിയതിനെയും ചിലർ വിമർശിച്ചു.
∙ നാമനിർദേശത്തിലൂടെ ധാരാസിങ്
കാൽ നൂറ്റാണ്ടു കാലം ഇന്ത്യൻ ഗുസ്തിയുടെ പര്യായമായിരുന്ന ധാരാസിങ്, സിനിമയിലും പയറ്റിതെളിഞ്ഞ ശേഷം ഒടുവിൽ ചെന്നിരുന്നത് ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ (Upper House) രാജ്യസഭയിലാണ്. ഭരണഘടനയുടെ പ്രത്യേക വകുപ്പുപ്രകാരം രാഷ്ട്രപതി വിവിധ മേഖലയിൽനിന്നുള്ള 12 പ്രഗൽഭരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്ന (Nominated Member) വിഭാഗത്തിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് എത്തിയത്. 2003ൽ വാജ്‌പേയി സർക്കാരാണ് ധാരായുടെ പേര് ശുപാർശ ചെയയ്‌തത്. അദ്ദേഹം 2009 ഓഗസ്റ്റ് വരെ തുടർന്നു.
രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ കായിക താരവും ധാരാസിങ് തന്നെയാണ്. സച്ചിൻ തെൻഡുൽക്കർ, നവ്ജ്യോത് സിങ് സിദ്ദു, പി.ടി. ഉഷ തുടങ്ങിയ കായികതാരങ്ങൾ പിന്നീട് നാമനിർദേശത്തിലൂടെ രാജ്യസഭയിൽ അംഗമായി.
ഇന്ത്യൻ കായിക ലോകത്തെ അനശ്വര നാമമാണ് ധാരാസിങ് രൺധാവ എന്ന ലോകചാംപ്യൻ. 1966ലും 68ലും ലോകചാംപ്യനായ ധാരാസിങ് അപ്പോഴേക്കും അറിയപ്പെടുന്ന സിനിമ നടനുമായിരുന്നു. പോളണ്ടിന്റെ ജോർജ് സിബിസ്കോയെ മലർത്തിയടിച്ചാണ് ധാരാ ആദ്യമായി ലോക ചാംപ്യനായത്. അഞ്ചു തവണ ലോകജേതാവായ യുഎസിന്റെ ലൂതേസിനെ പരാജയപ്പെടുത്തി അദ്ദേഹം 1968ൽ കിരീടം നിലനിർത്തി. 1928ൽ അമൃത്സറിലെ ദർമുചക് ഗ്രാമത്തിൽ പിറന്ന ധാരാസിങ് 7–ാം വയസ്സിൽ ആദ്യമായി ഗോദയിലിറങ്ങി. 1954ൽ ദേശീയ ഗുസ്തി ചാംപ്യനായ ധാരാ, 1959ൽ കോമൺവെൽത്ത് ചാംപ്യനായി. മഹാരഥൻമാരായ ഒട്ടുമിക്ക താരങ്ങളെയും അവരുടെ നാട്ടിൽ തോൽപ്പിച്ചതിന്റെ ചരിത്രം ധാരായ്ക്ക് സ്വന്തം.
500ൽ ഏറെ പ്രഫഷനൽ മത്സരങ്ങളിൽ പങ്കെടുത്ത ധാരാസിങ്ങിന്റെ മാസ്റ്റർ പീസായ ‘ഡെഡ് ലോക്കിൽ’ വീണവർ ഒട്ടേറെയാണ് – ഓസ്ട്രേലിയയുടെ കിങ് കോങ്, കാനഡയുടെ ജോർജ് ഗോർഡെയ്ങ്കോ, ന്യൂസീലൻഡിന്റെ ജോൺ ഡിസിൽവ തുടങ്ങിയവർ. ഗോദയിൽ തികച്ചും മാന്യനായിരുന്ന അദ്ദേഹം മത്സരം കഴിഞ്ഞാൽ ചിരിച്ചുകൊണ്ടുമാത്രമാണ് ഗോദ വിടാറുള്ളത്, അതും കാണികളെ കൈവീശി കാണിച്ച് വിട പറയും. വിവാദങ്ങളിൽനിന്ന് എന്നും അകലം പാലിച്ച ധാരാസിങ് പിന്നീട് സിനിമയിലും മികവ് തെളിയിച്ചു.
150ൽ ഏറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം ചില സിനിമകളിൽ നായകനുമായി. നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രശസ്തമായ ‘രാമായണം’ പരമ്പരയിൽ ഹനുമാന്റെ വേഷം ചെയ്തത് ധാരായാണ്. കൊച്ചിയിൽ പ്രദർശന മത്സരത്തിൽ ബ്രിട്ടന്റെ പ്രശസ്തനായ ജാക്കിനെ മലർത്തിയടിച്ചു (1983) കേരളത്തെയും ആവശത്തിലാഴ്ത്തിയിട്ടുണ്ട് ഈ മല്ലൻ. 1983ൽ ഗുസ്തിയിൽനിന്ന് വിരമിക്കുമ്പോൾ പ്രായം 55. 2012 ജൂലൈ 12ന് മുംബൈയിലായിരുന്നു മരണം. 1996ൽ ‘റസ്‌ലിങ് ഒബ്സർവർ ന്യൂസ്‌ലെറ്റർ ഹാൾ ഓഫ് ഫെയിമിൽ’ സ്ഥാനം നേടി.
∙ ‘ദ് ഗ്രേറ്റ് ഖലി’
ലോക ഹെവിവെയ്റ്റ് ചാംപ്യനായ ആദ്യ ഇന്ത്യക്കാരൻ ‘ ദ് ഗ്രേറ്റ് ഖലി’ എന്ന വിശേഷണമുള്ള ദലീപ് സിങ് റാണ 2022ൽ ആണ് ബിജെപിയിൽ ചേർന്നത്. പ്രഫഷനൽ ഗുസ്തിക്കാരനും ഗുസ്തി പ്രമോട്ടറുമായ ഖലി ഗുസ്തിയുടെ ഗോദ വിട്ടാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഏഴടിക്കുമേൽ ഉയരവും 150 കിലോ തൂക്കവുമുള്ള ഖലി വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റ് പരിപാടികളിലൂടെയാണ് ലോകമെങ്ങും ആരാധകരെ നേടിയത്. 2021ൽ ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം നേടി. ഏഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
∙ കാണാനാകുമോ ഗുസ്തിക്കാരുടെ ഗുസ്തി?
ഗുസ്തിക്കാർ തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഹരിയാന ഇക്കുറി വേദിയാകുമോ എന്ന് കാത്തിരിക്കുകയാണ് കായികപ്രേമികൾ. ഇത്തവണത്തെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒളിംപ്യൻമാരായ നാല് ഗുസ്തിക്കാർ രംഗത്തുണ്ടാവും എന്നാണ് കേൾക്കുന്നത്. ഇവർ രണ്ട് മണ്ഡലങ്ങളിലായി പരസ്പരം ഏറ്റുമുട്ടാനും സാധ്യതയുണ്ട്. വിനേഷ് ഫോഗട്ടിനെതിരെ കസിൻ കൂടിയായ ബബിത ഫോഗട്ട് ബിജെപി സ്ഥാനാർഥിയായി എത്തിയേക്കും. അതേപോലെ ബജ്‌രംഗ് പുനിയയും യോഗേശ്വർ ദത്തും തമ്മിലുള്ള മത്സര സാധ്യതയുണ്ടെന്നും വാർത്തകളുണ്ട്. അങ്ങനെയുണ്ടായാൽ അതൊരു ഗുരു–ശിഷ്യ പോരാട്ടമായി മാറും.
കാരണം യോഗേശ്വർ ദത്തിനുകീഴിൽ പരിശീലനം നടത്തിയിട്ടുള്ളയാളാണ് ബജ്‌രംഗ് പുനിയ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തന്റെ ആറുമാസത്തെ ശമ്പളം സംഭാവന ചെയ്ത് മാതൃക കാട്ടിയ വ്യക്തിയാണ് ബജ്‌രംഗ് പുനിയ എന്ന് റെയിൽവേ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിർഭാഗ്യം കൊണ്ട് മാത്രം നഷ്ടപ്പെട്ടുപോയൊരു ഒളിംപിക് മെഡലിന്റെ കഥയുള്ള വിനേഷ് ഫോഗട്ടിനെ തേടി ഇക്കുറി ഭാഗ്യം വരുമോ എന്നും കാത്തിരുന്നു കാണാം.