‘യോയൊ’ ജയിച്ചു, യുവരാജിനെ ബിസിസിഐ ചതിച്ചു: കാൻസറിനെയും സിക്സർ പറത്തിയ അഹങ്കാരി: ഇന്നും ‘ഒഴിഞ്ഞ്’ നാലാം നമ്പർ
‘പ്രതീക്ഷ കൈവിടരുത്... ഒരിക്കലും’. ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ് എഴുതിവച്ച വാക്കുകളാണിത്. കളിക്കളത്തിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും ഈ സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. ടീം തോൽവിയിലേക്ക് കൂപ്പുകുത്തി എന്ന് ഉറപ്പായ പല മത്സരങ്ങളിലും ആ ഇടംകയ്യന്റെ ഒറ്റയാൻ കൈക്കരുത്ത് നീലക്കുപ്പായക്കാരെ വിജയത്തിലെത്തിലേക്ക് വഴിതിരിച്ചുവിട്ടു. അത് ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല, ബോളുകൊണ്ടും ചോർച്ചയില്ലാത്ത ഫീൽഡിങ് മികവുകൊണ്ടും കൂടിയായിരുന്നു. എന്നാൽ, സ്വന്തം കൈക്കരുത്തിൽ 2011ൽ ടീം ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് കരിയറിലെയും ജീവിതത്തിലേയും ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നാക്രമിച്ചത്. എന്നാൽ, അവിടെയും യുവി പതറിയില്ല. കീമോതെറപ്പിയുടെ ഫലമായി മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് പിന്നീട് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ കാഴ്ചയിൽ ആരാധകരുടെ മനസ്സ് തകർന്നെങ്കിലും യുവി പതറിയില്ല. അവിടെ നിന്ന് ഒരു വർഷം തികയുന്നതിന് മുൻപ് അദ്ദേഹം
‘പ്രതീക്ഷ കൈവിടരുത്... ഒരിക്കലും’. ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ് എഴുതിവച്ച വാക്കുകളാണിത്. കളിക്കളത്തിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും ഈ സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. ടീം തോൽവിയിലേക്ക് കൂപ്പുകുത്തി എന്ന് ഉറപ്പായ പല മത്സരങ്ങളിലും ആ ഇടംകയ്യന്റെ ഒറ്റയാൻ കൈക്കരുത്ത് നീലക്കുപ്പായക്കാരെ വിജയത്തിലെത്തിലേക്ക് വഴിതിരിച്ചുവിട്ടു. അത് ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല, ബോളുകൊണ്ടും ചോർച്ചയില്ലാത്ത ഫീൽഡിങ് മികവുകൊണ്ടും കൂടിയായിരുന്നു. എന്നാൽ, സ്വന്തം കൈക്കരുത്തിൽ 2011ൽ ടീം ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് കരിയറിലെയും ജീവിതത്തിലേയും ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നാക്രമിച്ചത്. എന്നാൽ, അവിടെയും യുവി പതറിയില്ല. കീമോതെറപ്പിയുടെ ഫലമായി മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് പിന്നീട് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ കാഴ്ചയിൽ ആരാധകരുടെ മനസ്സ് തകർന്നെങ്കിലും യുവി പതറിയില്ല. അവിടെ നിന്ന് ഒരു വർഷം തികയുന്നതിന് മുൻപ് അദ്ദേഹം
‘പ്രതീക്ഷ കൈവിടരുത്... ഒരിക്കലും’. ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ് എഴുതിവച്ച വാക്കുകളാണിത്. കളിക്കളത്തിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും ഈ സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. ടീം തോൽവിയിലേക്ക് കൂപ്പുകുത്തി എന്ന് ഉറപ്പായ പല മത്സരങ്ങളിലും ആ ഇടംകയ്യന്റെ ഒറ്റയാൻ കൈക്കരുത്ത് നീലക്കുപ്പായക്കാരെ വിജയത്തിലെത്തിലേക്ക് വഴിതിരിച്ചുവിട്ടു. അത് ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല, ബോളുകൊണ്ടും ചോർച്ചയില്ലാത്ത ഫീൽഡിങ് മികവുകൊണ്ടും കൂടിയായിരുന്നു. എന്നാൽ, സ്വന്തം കൈക്കരുത്തിൽ 2011ൽ ടീം ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് കരിയറിലെയും ജീവിതത്തിലേയും ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നാക്രമിച്ചത്. എന്നാൽ, അവിടെയും യുവി പതറിയില്ല. കീമോതെറപ്പിയുടെ ഫലമായി മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് പിന്നീട് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ കാഴ്ചയിൽ ആരാധകരുടെ മനസ്സ് തകർന്നെങ്കിലും യുവി പതറിയില്ല. അവിടെ നിന്ന് ഒരു വർഷം തികയുന്നതിന് മുൻപ് അദ്ദേഹം
‘പ്രതീക്ഷ കൈവിടരുത്... ഒരിക്കലും’. ദ് ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന അത്മകഥയിൽ ക്രിക്കറ്റ് താരം യുവരാജ് സിങ് എഴുതിവച്ച വാക്കുകളാണിത്. കളിക്കളത്തിൽ മാത്രമല്ല, സ്വന്തം ജീവിതത്തിലും ഈ സന്ദേശം അദ്ദേഹം പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തു. ടീം തോൽവിയിലേക്ക് കൂപ്പുകുത്തി എന്ന് ഉറപ്പായ പല മത്സരങ്ങളിലും ആ ഇടംകയ്യന്റെ ഒറ്റയാൻ കൈക്കരുത്ത് നീലക്കുപ്പായക്കാരെ വിജയത്തിലെത്തിലേക്ക് വഴിതിരിച്ചുവിട്ടു. അത് ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല, ബോളുകൊണ്ടും ചോർച്ചയില്ലാത്ത ഫീൽഡിങ് മികവുകൊണ്ടും കൂടിയായിരുന്നു.
എന്നാൽ, സ്വന്തം കൈക്കരുത്തിൽ 2011ൽ ടീം ഇന്ത്യയ്ക്ക് ലോക കിരീടം നേടിക്കൊടുത്തുകൊണ്ട് കരിയറിലെയും ജീവിതത്തിലേയും ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോകുന്നതിനിടയിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നാക്രമിച്ചത്. എന്നാൽ, അവിടെയും യുവി പതറിയില്ല. കീമോതെറപ്പിയുടെ ഫലമായി മുടി നഷ്ടമായ യുവി തല മൊട്ടയടിച്ചാണ് പിന്നീട് ആരാധകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആ കാഴ്ചയിൽ ആരാധകരുടെ മനസ്സ് തകർന്നെങ്കിലും യുവി പതറിയില്ല. അവിടെ നിന്ന് ഒരു വർഷം തികയുന്നതിന് മുൻപ് അദ്ദേഹം നീലക്കുപ്പായത്തിൽ വീണ്ടും ഗ്രൗണ്ടിൽ ഇറങ്ങി, മുൻപത്തേക്കാൾ ഇരട്ടി കരുത്തോടെ...
കുട്ടിക്കാലത്ത് ടെന്നിസിലും റോളർ സ്കേറ്റിങ്ങിലും താൽപര്യം കാണിച്ച യുവിയെ ക്രിക്കറ്റിലേക്ക് കൈപിടിച്ചത് അച്ഛൻ യോഗ്‌രാജ് സിങ്ങാണ്. യുവി കായിക രംഗത്തുണ്ടെങ്കിൽ കളിക്കുന്നത് ക്രിക്കറ്റ് ആകണമെന്ന് ആ പഴയ ക്രിക്കറ്റ് താരത്തിന് കടുംപിടിത്തമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ തന്നെയാണ് യുവി എന്ന വൻമരം വളർന്നു പന്തലിച്ചതും. ക്രിക്കറ്റ് പിച്ചുകളിലെ യുവി എന്ന പോരാളിയെ വളർത്തിയത് അച്ഛൻ ആണെങ്കിൽ, രോഗക്കിടക്കയിൽ നിന്ന് ജീവിതത്തിന്റെ ക്രീസിലേക്ക് അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാൻ മുന്നിൽ നിന്നത് ‘ശബ്‌നം’ എന്ന അമ്മയുടെ സ്നേഹത്തണലാണ്.
∙ ലോകകപ്പുകളുടെ താരം!
ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളുടെ ചരിത്രം പരിശോധിച്ചാൽ യുവരാജ് സിങ്ങിനോളം തലയെടുപ്പോടെ നിൽക്കുന്ന മറ്റൊരു പേര് ഉണ്ടാകില്ല. രണ്ടായിരത്തിൽ ശ്രീലങ്കയിൽ അരങ്ങേറിയ അണ്ടർ 19 ലോകകപ്പിൽ തുടങ്ങുന്നു ലോകകപ്പുകളിലെ യുവിയുടെ തേരോട്ടത്തിന്റെ കഥ. ചാംപ്യൻഷിപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ യുവരാജായിരുന്നു ടൂർണമെന്റിന്റെ താരം. 2007ൽ ഇന്ത്യ പ്രഥമ ട്വന്റി20 കിരീടം ചൂടിയപ്പോഴും യുവിയുടെ കുത്തുറ്റകരങ്ങൾ അതിന് പിന്നിലുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ ആറു പന്തിൽ ആറും സിക്സറടിച്ചും 12 പന്തിൽ അർധ സെഞ്ചറി തികച്ച് റെക്കോർഡ് സൃഷ്ടിച്ചതുമെല്ലാം യുവി ആരാധകരുടെ എന്നും മറക്കാനാകാത്ത മനോഹര ഓർമകളാണ്.
പിന്നാലെ സെമി ഫൈനലിൽ ഓസീസിന് എതിരെ ഇന്ത്യ പരാജയം മണത്തുതുടങ്ങിയപ്പോൾ ക്രീസിൽ സംഹാര രൂപിയായി അവതരിച്ച യുവിയെയും ആരും മറന്നുകാണില്ല. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായി യുവി തന്നെ തിരഞ്ഞെടുത്ത ഇന്നിങ്സായിരുന്നു അത്. 38 പന്തുകളിൽ നിന്ന് 5 വീതം സികിസറുകളുടെയും ഫോറുകളുടെയും അകമ്പടിയിൽ യുവി തല്ലിക്കൂട്ടിയ 70 റൺസിന്റെ കരുത്തിൽ മാത്രമാണ് ടീം ഇന്ത്യ അന്ന് ഫൈനലിലേക്ക് കടന്നത്.
2011ൽ സ്വന്തം നാട്ടിൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോഴും യുവി ടൂർണമെന്റിന്റെ താരമായി. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്താൻ മുന്നിൽ നിന്ന് പടനയിച്ച ശേഷം വിജയോന്മാദത്തിൽ പിച്ചിൽ മുട്ടുകുത്തി, കൈകൾ വിരിച്ചു നിൽക്കുന്ന യുവരാജിന്റെ ദൃശ്യം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മറക്കില്ല. അന്ന് യുവി 65 പന്തുകളിൽ നിന്ന് പുറത്താകാതെ നേടിയ 57 റൺസിനും 44 റൺസ് വഴങ്ങി പിഴുതെടുത്ത 2 വിക്കറ്റുകൾക്കും ലോകകപ്പിന്റെ വിലയുണ്ടായിരുന്നെന്ന് ലോകം തിരിച്ചറിഞ്ഞത് ഏതാനും ദിവസങ്ങൾക്കിപ്പുറം വാങ്കഡെയിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ വിശ്വവിജയികളായപ്പോഴാണ്. ടൂർണമെന്റിൽ നിന്നാകെ 362 റൺസും 15 വിക്കറ്റുമായിരുന്നു യുവിയുടെ സംഭാവന. ഈ സംഭാവനയ്ക്ക് അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം ടൂർണമെന്റിലെ താരം എന്ന ബഹുമതിയും.
∙ പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ് കിരീടവും യുവരാജിന്റെ ‘തലയിൽ’
2007ൽ യുവിയുടെ ഉൾപ്പെടെ കൈക്കരുത്തിന്റെ ബലത്തിൽ, ചിരവൈരികളായ പാക്കിസ്ഥാനെ തകർത്താണ് ഇന്ത്യ പ്രഥമ ട്വന്റി 20 ലോക കീരടം സ്വന്തമാക്കിയതെങ്കിൽ, പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ് കിരീടത്തിലേക്കുള്ള പോരാട്ടത്തിന് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചതും ഇതേ യുവി തന്നെയാണ്. ഇവിടെയും കലാശപ്പോരിൽ ഇന്ത്യയ്ക്ക് എതിരെ വന്നത് പാക്കിസ്ഥാൻ എന്നത് കാലത്തിന്റെ കാവ്യനിതി. രോഹിത് ശർമയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ 2024 ട്വന്റി20 ലോകകപ്പ് കിരീടം നേടി രണ്ടാഴ്ച തികഞ്ഞ ദിവസമാണ് യുവിയുടെ നേതൃത്വത്തിലുള്ള ‘ഇതിഹാസ പട’ ഇന്ത്യയ്ക്കായി ലെജൻഡ്സ് കിരീടം ചൂടിയത്.
പഴയ താരങ്ങളെ കോർത്തിണക്കിയ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിലാണ് ചിരവൈരികളായ പാക്കിസ്ഥാനെ തകർത്ത് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം ചൂടിയത്. ബർമിങ്ങാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ‘ഇന്ത്യ ചാംപ്യൻസി’ന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ‘പാക്കിസ്ഥാൻ ചാംപ്യൻസ്’ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
∙ ആറാട്ടുകാരൻ യുവി!
യുവരാജ് സിങ് എന്ന പേരുകേട്ടാൽ തന്നെ ആദ്യം മനസ്സിലേക്ക് എത്തുന്നത് 2007ലെ പ്രഥമ ട്വന്റി 20 ലേകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെ 6 പന്തുകളിൽ തുടർച്ചയായി 6 സിക്സറുകൾ പറത്തിയ സംഹാരരൂപിയെ ആകും. കളിക്കളത്തിലെ ‘ഉരസലിന്’ ബാറ്റുകൊണ്ട് മറുപടി പറഞ്ഞ യുവിയിലെ പോരാളിലെ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. രാജ്യാന്തര ട്വന്റി 20യിൽ ഒരു ഓവറിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് (36) നേടുന്ന താരം എന്ന റെക്കോർഡും ഇതോടെ യുവിയുടെ പേരിൽ ചേർക്കപ്പെട്ടിരുന്നു. വർഷങ്ങളോളം ആ റെക്കോർഡിന് കോട്ടം തട്ടിയിരുന്നുമില്ല. പിൽക്കാലത്ത് വെസ്റ്റിൻഡീസ് താരങ്ങളായ കയ്റൻ പൊള്ളാർഡ്, നിക്കൊളാസ് പുരാൻ, നേപ്പാൾ താരം ദീപേന്ദ്ര സിങ് എന്നിവരും ഒരോവറിൽ 6 സിക്സുകൾ വീതം നേടി യുവിയുടെ റെക്കോർഡ് പങ്കുവയ്ക്കാൻ കൂടെക്കൂടിയെന്നു മാത്രം.
എന്നാൽ, ഈ അടുത്ത കാലത്ത് ആ ബഹുമതി യുവിക്ക് നഷ്ടമായി. രാജ്യാന്തര ട്വന്റി20യിൽ ഒരോവറിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന താരം എന്ന യുവിയുടെ ‘കിരീടം’ പസിഫിക് ദ്വീപ് രാജ്യമായ സമോവയിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ഡാരിയസ് വൈസർ അടിച്ചെടുത്തു. ട്വന്റി20 ലോകകപ്പിനുള്ള ഈസ്റ്റ് ഏഷ്യ– പസിഫിക് മേഖലാ യോഗ്യതാ ഘട്ടത്തിൽ വനൗട്ടുവിനെതിരായ സമോവയുടെ മത്സരത്തിലാണ് ലോകക്രിക്കറ്റിലെ പുതിയ റെക്കോർഡ് പിറന്നത്. വനൗട്ടു ബോളർ നാലിൻ നിപികോയ എറിഞ്ഞ 15–ാം ഓവർ നേരിട്ട ഡാരിയസ് വൈസർ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത് 39 റൺസ്. അതോടെയാണ് 17 വർഷം പഴക്കമുള്ള യുവിയുടെ റെക്കോർഡ് പഴങ്കഥയായത്.
∙ ബ്രോഡിന് പിന്തുണയുമായി യുവി
യുവിയെപ്പറ്റി പറയുമ്പോൾ 6 സിക്സറുകൾക്കപ്പുറം ഗ്രൗണ്ടിലെ മറ്റ് പല മനോഹര നിമിഷങ്ങളും ചർച്ചയിലേക്ക് വരാറുണ്ടെങ്കിലും സ്റ്റുവർട്ട് ബ്രോഡിനെപ്പറ്റി പറയുമ്പോഴെല്ലാം ട്വന്റി20 ലോകകപ്പിലെ 6 സിക്സറുകളെപ്പറ്റിയാണു മിക്കവരും ചർച്ച ചെയ്യുന്നത്. എന്നാൽ, ഇനി അതു വേണ്ടെന്നാണ് യുവിയുടെ സന്ദേശം. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ സ്വന്തമാക്കുന്ന 7–ാമത്തെ മാത്രം താരമായി ബ്രോഡ് മാറിയതിന് പിന്നാലെയായിരുന്നു യുവി നലപാട് വ്യക്തമാക്കിയത്.
‘എല്ലാവരും ബ്രോഡിനുവേണ്ടി കയ്യടിക്കണം. ടെസ്റ്റിൽ 500 വിക്കറ്റെന്ന നേട്ടം ചില്ലറയല്ല. എന്തുമാത്രം അധ്വാനവും സമർപ്പണവും അതിനു പിന്നിലുണ്ട്. ബ്രോഡ്, നിങ്ങളൊരു ഇതിഹാസമാണ്.’ – ബ്രോഡിനെ അഭിനന്ദിച്ചുകൊണ്ട് യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. യുവരാജ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഇതിഹാസമേ, വിശ്രമജീവിതം ആഘോഷിക്കൂ’ എന്നു ബ്രോഡ് ട്വീറ്റ് ചെയ്തിരുന്നു.
∙ 24 വർഷം തകർക്കപ്പെടാതിരുന്ന യുവി റെക്കോർഡ്
കൂച്ച് ബിഹർ ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ യുവരാജ് സിങ്ങിന്റെ പേരിൽ ഉണ്ടായിരുന്ന ഒരു റെക്കോർഡ് തകർക്കപ്പെടാതെയിരുന്നത് 24 വർഷമാണ്. 1999ൽ ബിഹാറിനെതിരെ നടന്ന ഫൈനലിൽ പഞ്ചാബിനു വേണ്ടി യുവരാജ് സിങ് നേടിയത് 358 റൺസാണ്. തുടർന്നു വന്ന 24 വർഷം ആർക്കും ആ റെക്കോർഡ് മറികടക്കാനായില്ല. എന്നാൽ ഇക്കഴിഞ്ഞ ജനുവരിയിൽ (2024) കർണാടക താരം പ്രാഖർ ചതുർവേദി ഈ റെക്കോർഡ് മറികടന്നു. മുംബൈയ്‌ക്കെതിരായ ഫൈനൽ മത്സരത്തിൽ പുറത്താകാതെ 404 റൺസ് നേടിയതോടെയാണ് കൂച്ച് ബിഹർ ട്രോഫി ഫൈനലിൽ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരം എന്ന സ്ഥാനം യുവിയിൽ നിന്ന് പ്രാഖർ സ്വന്തമാക്കിയത്.
∙ യുവരാജിന്റെ അടയാളം
നാലാം നമ്പറിൽ യുവി ഉണ്ടായിരുന്നിടത്തോളം കാലം ഇന്ത്യയുടെ പരാജയം ഉറപ്പാക്കാൻ മറ്റൊരു ടീമിനും ഏളുപ്പമായിരുന്നില്ല. 17 വർഷത്തോളം നീണ്ടുനിന്ന ഏകദിന കരിയറിൽ ബഹുഭൂരിഭാഗം മത്സരങ്ങളിലും 4, 5 സ്ഥാനങ്ങളിലാണ് യുവി ബാറ്റ് ചെയ്തത്. ടീമിന്റെ മധ്യനിരയിൽ കൃത്യമായ ബാലൻസ് ഉറപ്പാക്കാൻ തന്റെ കരിയറിൽ ഉടനീളം യുവിക്കു സാധിച്ചിരുന്നു. 4–ാം നമ്പറിൽ 108 ഇന്നിങ്സുകളിൽ നിന്നായി 35.21 റൺസ് ശരാശരിയിൽ 3415 റൺസാണ് യുവിയുടെ സംഭാവന. 89.46 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ യുവി 6 സെഞ്ചറി, 17 അർധ സെഞ്ചറി എന്നിവയും തല്ലിക്കൂട്ടിയിട്ടുണ്ട്. 150 എന്ന ഉയർന്ന സ്കോറും.
എന്നാൽ, കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതേ നാലാം നമ്പറിനെ ചുറ്റിപ്പറ്റിയാണ്. യുവരാജ് സിങ് അടക്കിഭരിച്ച നാലാം നമ്പറിൽ പൊസിഷനിൽ അദ്ദേഹത്തിനു ശേഷം മറ്റൊരു താരത്തെ അതേ മികവോടെ കാണാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നാലാം നമ്പർ ബാറ്ററുടെ അഭാവം; യുവിക്ക് ശേഷം ഈ ദുരിതത്തിൽ നിന്ന് ടീം ഇന്ത്യയ്ക്ക് ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ല. യുവരാജിന് പിന്നാലെ ഇരുപതിലേറെ താരങ്ങളെയാണ് ടീം ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിച്ചത്. എന്നാൽ അവർക്കാർക്കും യുവിയുടെ വിടവ് നികത്താനായില്ലെന്നു പറയുന്നതിൽ തന്നെയുണ്ട് യുവിയുടെ മഹത്വത്തിനുള്ള അടയാളം.
∙ ‘യോയൊ’ ജയിച്ചു, യുവി തോറ്റു!
എതിരാളികളെയും രോഗത്തേയും തച്ചുതകർത്ത് മുന്നേറിയ യുവി എന്ന പ്രതിഭയ്ക്ക് പക്ഷേ മുട്ടുമടക്കേണ്ടിവന്നത് സ്വന്തം ജനത്തിനു മുന്നിലാണ്. ഒരുപക്ഷേ, ഇതിഹാസ താരമായി വളർന്ന അദ്ദേഹം കരിയറിന്റെ അവസാന നാളുകളിൽ പലരുടെയും മനഃപൂർവമായ മാറ്റിനിർത്തപ്പെടലിന് ഇരയാക്കപ്പെട്ടു. അർഹമായ രീതിയിൽ ഒരു വിടവാങ്ങൽ അവസരം പോലും പലരും അദ്ദേഹത്തിന് നഷ്ടമാക്കി. അവയെല്ലാം ഏറ്റവും അടുത്തുനിന്ന് കണ്ടിട്ടുള്ളതുകൊണ്ടാകാം അദ്ദേഹത്തിന്റെ പിതാവും പരിശീലകനുമായ യോഗ്‌രാജ് സിങ് പലവേദികളിലും സ്വയം മറന്ന് പൊട്ടിത്തെറിച്ചുപോകുന്നത്.
യുവരാജ് സിങ് എന്ന അതുല്യപ്രതിഭയോട് ബിസിസിഐ ചെയ്ത ഏറ്റവും വലിയ അനീതി, അദ്ദേഹത്തിന്റെ പ്രതിഭയെ മാനിച്ച് നൽകേണ്ടിയിരുന്ന വിരമിക്കൽ മത്സരം നിഷേധിച്ചു എന്നതാണ്. ഇതിന് കാരണമായി ബിസിസിഐ ചൂണ്ടിക്കാട്ടിയത് യുവിയുടെ പരാജയമല്ല, മറിച്ച് അദ്ദേഹത്തിന്റെ ഒരു വിജയമാണ്. യോയൊ ടെസ്റ്റിലെ വിജയം... യുവരാജ് വിരമിക്കൽ പ്രഖ്യാപിക്കുന്നതിനു മുൻപു ബിസിസിഐയെ ബന്ധപ്പെട്ട് വിടവാങ്ങൽ മത്സരത്തിന് അവസരം നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. യോയൊ ടെസ്റ്റിൽ പരാജയപ്പെട്ടാൽ വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം.
പക്ഷേ, യുവരാജ് യോയൊ പാസ്സായി. ഇന്ത്യൻ ടീമിലേക്കു പ്രവേശനം കിട്ടാൻ, ശാരീരികക്ഷമത തെളിയിക്കുന്നതിനുള്ള പരീക്ഷയാണ് ‘യോയൊ’. ഇത് പാസാകുന്നവർക്ക് വീണ്ടും ടീമിൽ ഉൾപ്പെടാൻ സാധ്യത ഏറെയാണ്. ഇതു ചൂണ്ടിക്കാട്ടി യുവരാജിന്റെ വിരമിക്കൽ മത്സരം എന്ന ആവശ്യം ബിസിസിഐ തള്ളി. എന്നാൽ, അതിനുശേഷം ടീമിൽ അവസരം കിട്ടിയതുമില്ല. തുടർന്നാണ് വിരമിക്കൽ മത്സരം ഇല്ലാതെതന്നെ യുവി വിരമിക്കൽ പ്രഖ്യാപിച്ചത്.
2000ൽ ഏകദിന അരങ്ങേറ്റം കുറിച്ച യുവരാജ് 2017 ജൂണിൽ വിൻഡീസിനെതിരെയാണ് അവസാന ഏകദിനം കളിച്ചത്. 2011 ലോകകപ്പിൽ നേടിയ മാൻ ഓഫ് ദ് സീരീസ് പുരസ്കാരമാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം. ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബ്, പുണെ വാരിയേഴ്സ് എന്നീ ടീമുകളുടെ നായകനായിരുന്നു. ഇന്ത്യയ്ക്കായി 308 ഏകദിനങ്ങളും 58 ട്വന്റി20യും 40 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ഐപിഎലിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കിയ താരവും യുവിയായിരുന്നു.
∙ ‘ദാദ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു’
ഗാംഗുലി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നെങ്കിൽ വിരമിക്കൽ മത്സരത്തിന്റെ കാര്യങ്ങൾ തനിക്ക് അനുകൂലമായി നിലപാട് ഉണ്ടാകുമായിരുന്നു എന്ന് പിന്നീട് യുവരാജ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഗാംഗുലി ബിസിസിഐ പ്രസിഡന്റ് പദവിയിലേക്ക് വരൻ തയാറെടുത്ത സമയത്തായിരുന്നു യുവിയുടെ പ്രസ്താവന. ഇന്ത്യൻ ക്യാപ്റ്റനിൽനിന്നു ബോർഡ് പ്രസിഡന്റിലേക്കുള്ള യാത്രയിൽ എല്ലാ ആശംസകളും നേരുന്നതിനിടെ തമാശരൂപേണയാണു യുവരാജ് തന്നെ വേദനിപ്പിച്ച സംഭവം ഗാംഗുലിക്കു മുന്നിൽ അവതരിപ്പിച്ചത്.
ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണു യുവരാജ് രാജ്യത്തിനായി മാസ്മരിക പ്രകടനം നടത്തിയത്. 2002ൽ ഇംഗ്ലണ്ടിൽ നടന്ന നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ യുവരാജ് – മുഹമ്മദ് കൈഫ് സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചപ്പോൾ ലോർഡ്സിലെ ബാൽക്കണിയിൽ ജഴ്സിയൂരി ആഹ്ലാദപ്രകടനം നടത്തിയ ഗാംഗുലിയുടെ ചിത്രം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ മായാക്കാഴ്ചയാണ്.
∙ അഭിഷേക് ശർമ, ടീം ഇന്ത്യയ്ക്ക് യുവിയുടെ സമ്മാനം
യുവരാജിനെ പോലെ മധ്യനിരയിൽ തകർത്തടിക്കുന്ന ഒരു ഇടംകൈ ബാറ്റർ, അവശ്യ സമയങ്ങളിൽ യുവിയെപ്പോലെ പന്തുകൊണ്ട് മായാജാലം കാട്ടാൻ കഴിവുള്ള പ്രതിഭ, വളരെക്കാലമായി ടീം ഇന്ത്യ കാത്തിരുന്ന ഈ രണ്ട് സ്വപ്നങ്ങൾക്കുമുള്ള ഉത്തരം സമ്മാനിച്ചതും സാക്ഷാൽ യുവി തന്നെയാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സുകളുമായി (42) സൺറൈസേഴ്സ് ഹൈദരാബാദിന്റെ കുതിപ്പിനു ചുക്കാൻ പിടിച്ച അഭിഷേക് ശർമ എന്ന യുവ താരത്തെ രാജ്യത്തിനായി വാർത്തെടുത്തത് യുവരാജ് സിങ്ങാണ്.
നീലക്കുപ്പായത്തിലുള്ള ആദ്യ രാജ്യാന്തര ട്വന്റി 20യിൽ സംപൂജ്യനായി മടങ്ങിയെങ്കിലും രണ്ടാം മത്സരത്തിന്റെ രണ്ടാം പന്തിൽ സിക്സർ പറത്തി തുടങ്ങി സെഞ്ചറിവരെ എത്തി അഭിഷേകിന്റെ പോരാട്ടവീര്യം! ഇന്ത്യൻ ക്രിക്കറ്റിൽ യുവരാജ് ഒഴിച്ചിട്ട ‘ഇടംകൈ ഓൾറൗണ്ടർ’ പോസ്റ്റിലേക്ക് ഇതിനോടകം തന്നെ അഭിഷേക് അവകാശവാദം ഉന്നയിച്ചും കഴിഞ്ഞു. യുവരാജ് എന്ന പരിശീലകന് കീഴിലാണ് ഈ താരം രൂപപ്പെട്ടിരിക്കുന്നത് എന്നതിനാൽ തന്നെ അഭിഷേകിന്റെ പ്രതിഭയിൽ ആർക്കും നേരിയ സംശയത്തിനുപോലും അവസരമില്ല.
∙ ടോപ് ടെൻ അഹങ്കാരികളിലും യുവി!
2011 ഏകദിന ലേകകപ്പിന്റെ താരമായി മാറുന്നതിന് തൊട്ടുമുൻപ് യുവരാജിനെ തേടി മറ്റൊരു അപൂർവ ‘ബഹുമതി’ എത്തിയിരുന്നു. സമീപകാല കായികരംഗത്തുള്ള ഏറ്റവും വലിയ ‘10 അഹങ്കാരികളുടെ’ പട്ടികയിലാണ് യുവരാജ് സിങ് ഇടം നേടിയത്. ബ്രിട്ടിഷ് പത്രമായ ഡെയ്‌ലി ടെലിഗ്രാഫ് നടത്തിയ തിരഞ്ഞെടുപ്പിലാണ് യുവരാജ് അഹങ്കാരികളുടെ പട്ടികയിൽ ഇടം നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വെള്ളിവെളിച്ചത്തിൽ ജീവിതം ഹോമിച്ച പ്രതിഭ എന്നാണ് യുവരാജിനെ പത്രം വിശേഷിപ്പിച്ചത്.
അഹങ്കാരം, ബാങ്ക് ബാലൻസ്, വണ്ണം... എല്ലാം കൂടി; എന്നാൽ, പ്രകടനം മാത്രം മോശമായെന്നുമായിരുന്നു പത്രത്തിന്റെ നിരീക്ഷണം. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൻ, ബോക്‌സിങ് താരം മുഹമ്മദ് അലി, റയൽ മഡ്രിഡ് പരിശീലകനായിരുന്ന ഹൊസെ മൗറീഞ്ഞോ, ബാസ്‌കറ്റ് ബോൾ താരം മൈക്കൽ ജോർദാൻ, ഗോൾഫ് താരം നിക് ഫാൽദോ തുടങ്ങിയവരാണ് അന്ന് യുവരാജിനൊപ്പം ഈ ടോപ് 10 ലിസ്‌റ്റിൽ ഇടം നേടിയ മറ്റ് പ്രമുഖ താരങ്ങൾ.
∙ ഇനി കളി ബിഗ് സ്ക്രീനിൽ
ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം വെള്ളിത്തിരയിലേക്കും എത്തുകയാണ്. ടിസീരീസ് നിർമിക്കുന്ന ബയോപിക്കിനു പേരിട്ടിട്ടില്ല. ‘സച്ചിൻ എ ബില്യൻ ഡ്രീംസ്’ സിനിമ നിർമിച്ച രവി ഭാഗചന്ദ്കയും ചേർന്നാണു നിർമാണം. യുവരാജ് ക്രിക്കറ്റിനു നൽകിയ സംഭാവനകളും ജീവിതത്തിൽ നേരിട്ട വെല്ലുവിളികളും ഇതിവൃത്തമാകും. പതിമൂന്നാം വയസ്സിൽ കരിയർ തുടങ്ങിയ യുവരാജ് സിങ് 2007 ട്വന്റി20 ലോകകപ്പിൽ ഒരു ഓവറിലെ 6 ബോളിലും സിക്സർ നേടിയതടക്കം ക്രിക്കറ്റ് ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ ചിത്രീകരിക്കും. ഇതു വലിയ ബഹുമതിയായി കാണുന്നുവെന്നും മറ്റുള്ളവർക്കു പ്രചോദനമാകുമെന്നു കരുതുന്നതായുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.