തോട് ചാടിക്കടന്ന് പരിശീലനം; വിജയവഴി തെളിച്ചത് അച്ഛൻ; ‘നാരങ്ങാവെള്ളം’ മുതൽ ഏഷ്യാഡ് സ്വർണം വരെ നീളുന്ന മെഡൽ പട്ടിക!
1974ൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ വേദിയൊരുക്കിയ 7–ാമത് ഏഷ്യൻ ഗെയിംസിൽ മലയാളിയായ ഒരു അത്‌ലീറ്റ് പുതുചരിത്രമെഴുതി. – കൊല്ലം ജില്ലയിലെ എഴുകോൺ സ്വദേശി തടത്തുവിള ചാണ്ടപ്പിള്ള എന്ന ടി.സി.യോഹന്നാൻ. 1974 സെപ്റ്റംബർ 12ന് ടെഹ്റാൻ ആര്യമെർ സ്റ്റേഡിയമാണ് ഒരു മലയാളിയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ചത്. ലോങ്ജംപിൽ 8.07 മീ എന്ന ഏഷ്യൻ റെക്കോർഡോടെ സ്വർണം എന്നതായിരുന്നു ആ വലിയ നേട്ടം. ഏഷ്യയുടെ തന്നെ കായികചരിത്രത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ചരിത്രനേട്ടത്തിന് സെപ്റ്റംബർ 12ന് 50 വയസ്സ്. രാജ്യാന്തരതലത്തിലെ ഒരു മലയാളിയുടെ ഏറ്റവും വലിയ നേട്ടമായി അതിനെ വിശേഷിപ്പിക്കാം. ലോങ് ജംപിലെ ദേശീയ റെക്കോർഡുകാരൻ എന്ന പെരുമായാണ് ടി.സി. യോഹന്നാൻ ഏഷ്യൻ ഗെയിംസിനായി ടെഹ്റാനിലേക്ക് വിമാനം കയറുന്നത്. ശ്രീധർ ആൽവയുടെ 7.58 മീറ്ററിന്റെ ദേശീയ റെക്കോർഡ് 1972ലെ ഒളിംപിക് ട്രയൽസിലാണ് യോഹന്നാൻ 7.60 മീറ്ററായി തിരുത്തിക്കുറിക്കുന്നത്. പിന്നീട്, 1973ൽ യോഹന്നാൻ തന്നെ അത്

1974ൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ വേദിയൊരുക്കിയ 7–ാമത് ഏഷ്യൻ ഗെയിംസിൽ മലയാളിയായ ഒരു അത്‌ലീറ്റ് പുതുചരിത്രമെഴുതി. – കൊല്ലം ജില്ലയിലെ എഴുകോൺ സ്വദേശി തടത്തുവിള ചാണ്ടപ്പിള്ള എന്ന ടി.സി.യോഹന്നാൻ. 1974 സെപ്റ്റംബർ 12ന് ടെഹ്റാൻ ആര്യമെർ സ്റ്റേഡിയമാണ് ഒരു മലയാളിയുടെ ചരിത്രനേട്ടത്തിന് സാക്ഷ്യം വഹിച്ചത്. ലോങ്ജംപിൽ 8.07 മീ എന്ന ഏഷ്യൻ റെക്കോർഡോടെ സ്വർണം എന്നതായിരുന്നു ആ വലിയ നേട്ടം. ഏഷ്യയുടെ തന്നെ കായികചരിത്രത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ചരിത്രനേട്ടത്തിന് സെപ്റ്റംബർ 12ന് 50 വയസ്സ്. രാജ്യാന്തരതലത്തിലെ ഒരു മലയാളിയുടെ ഏറ്റവും വലിയ നേട്ടമായി അതിനെ വിശേഷിപ്പിക്കാം.
∙ ഒരൊറ്റ ചാട്ടം, പിറന്നത് റെക്കോർഡുകളുടെ പെരുമഴ
ലോങ് ജംപിലെ ദേശീയ റെക്കോർഡുകാരൻ എന്ന പെരുമയുമായാണ് ടി.സി. യോഹന്നാൻ ഏഷ്യൻ ഗെയിംസിനായി ടെഹ്റാനിലേക്ക് വിമാനം കയറുന്നത്. ശ്രീധർ ആൽവയുടെ 7.58 മീറ്ററിന്റെ ദേശീയ റെക്കോർഡ് 1972ലെ ഒളിംപിക് ട്രയൽസിലാണ് യോഹന്നാൻ 7.60 മീറ്ററായി തിരുത്തിക്കുറിക്കുന്നത്. പിന്നീട്, 1973ൽ യോഹന്നാൻ തന്നെ അത് വീണ്ടും തിരുത്തി: 7.78 മീറ്റർ. 1970 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ജപ്പാന്റെ ഷിൻജി ഒഗുറ ചാടിയത് വെറും 7.62 മീറ്റർമാത്രം. അതായിരുന്നു ഗെയിംസ് റെക്കോർഡും.
7.78 മീറ്റർ എന്ന പെരുമയുമായി ഏഷ്യാഡിന് പോയ യോഹന്നാന് ആ പ്രകടനം ആവർത്തിച്ചാൽ സ്വർണം ഉറപ്പ്. വലതു കാലിലെ തള്ളവിരലിൽ അസ്ഥി വളർച്ച മൂലമുണ്ടായ വേദനയും പരിശീലനവേളയിൽ സംഭവിച്ച പരുക്കുമൊക്കെ മറികടന്നാണ് യോഹന്നാൻ ഫൈനലിനിറങ്ങിയത്. ആദ്യ ചാട്ടം ഉദ്ദേശിച്ച ഫലം നൽകിയില്ല. 7.27 മീറ്റർ ചാടാനേ കഴിഞ്ഞുള്ളൂ. കടുത്ത വേദന അലട്ടിയപ്പോൾ വേദനസംഹാരി കുത്തിവയ്‌ക്കാൻ പരിശീലകന്റെ ഉപദേശം. വേദന കുറഞ്ഞപ്പോൾ ആത്മവിശ്വാസമായി. അടുത്ത ചാട്ടത്തിൽ 7.80 മീറ്റർ. മൂന്നാമത്തെ ചാട്ടം ഫൗളായി. നാലാം ശ്രമത്തിൽ ഒറ്റ കുതിപ്പായിരുന്നു.
കൂറ്റൻ ടൈം ബോർഡിലേക്ക് നോക്കിയപ്പോൾ തെളിഞ്ഞുവന്നു: ടി.സി.യോഹന്നാൻ (ഇന്ത്യ), 8.07 മീറ്റർ. പുതിയ ഏഷ്യൻ റെക്കോഡ്. സ്‌റ്റേഡിയത്തിൽ ആർപ്പുവിളികൾ നിറഞ്ഞു. ഏഷ്യൻ റെക്കോർഡോടെയാണ് യോഹന്നാൻ സ്വർണ മെഡൽ (8.07 മീറ്റർ) കഴുത്തിലണിഞ്ഞത്. ലോങ്ജംപ് പിറ്റിൽ ഒരു ഏഷ്യക്കാരൻ താണ്ടുന്ന ഏറ്റവും വലിയ ദൂരമായിരുന്നു അന്നത്. ഏതിരാളിയേക്കാൾ 0.3 മീറ്റർ കൂടുതൽ ചാടി രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റി. അന്ന് വിക്‌ടറി സ്‌റ്റാൻഡിൽ മറ്റൊരു മലയാളിയും യോഹന്നാനൊപ്പം നിന്നു– മൂന്നാം സ്‌ഥാനക്കാരനായ സതീഷ്‌പിള്ള (7.58 മീറ്റർ). ജപ്പാന്റെ താക്കോയോഷി കവാഗോയ്ക്കായിരുന്നു (7.77 മീറ്റർ) വെള്ളി മെഡൽ.
സൂപ്പർ മലയാളി
ടെഹ്റാനിലെ പ്രകടത്തോടെ ഏഷ്യൻ ഗെയിംസ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടിയ ആദ്യ മലയാളി എന്ന ബഹുമതി കൂടിയാണ് ടി.സി.യോഹന്നാൻ സ്വന്തമാക്കിയത്.
1951ലെ പ്രഥമ ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിൽ തിരുവല്ല പാപ്പനും (തോമസ് മത്തായി വർഗീസ്) കോട്ടയം സാലിയും സ്വർണം നേടിയിരുന്നു. പിന്നീട് 1962 ജക്കാർത്ത ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യയുടെ ഫുട്ബോൾ ടീമിൽ ഇരിങ്ങാലക്കുടക്കാരൻ ഒ.ചന്ദ്രശേഖരൻ എന്ന റൈറ്റ് ബാക്ക് ഉണ്ടായിരുന്നു. പക്ഷേ ഇവരുടെ നേട്ടങ്ങളെല്ലാം ടീം ഇനങ്ങളിലായിരുന്നു. 1970 മേളയിൽ ഒ.എൽ. തോമസ് 4 x 100 മീറ്റർ റിലേയിൽ വെങ്കലം നേടിയിട്ടുണ്ടെങ്കിലും അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ മലയാളി എന്ന ബഹുമതി യോഹന്നാന്റെ പേരിലാണ്.
∙ ഇളക്കം തട്ടാതെ രണ്ട് പതിറ്റാണ്ട്
യോഹന്നാന്റെ പേരിൽ നിലനിന്നിരുന്ന ഏഷ്യൻ ഗെയിംസ് റെക്കോർഡ് 20 വർഷങ്ങൾക്ക് ശേഷം 1994ലും ഏഷ്യൻ റെക്കോർഡ് 1993ലും ദേശീയ റെക്കോർഡ് മൂന്ന് പതിറ്റാണ്ടിന് ശേഷം 2004ലും ആണ് തിരുത്തപ്പെട്ടത്. 1994ൽ ഹിരോഷിമയിൽ ചൈനയുടെ ഗേങ് ഹുവാങ് 8.34 മീറ്റർ ചാടിയതോടെയാണ് പുതിയ ഗെയിംസ് റെക്കോർഡ് പിറന്നത്. യോഹന്നാന്റെ പേരിൽ നിലനിന്നിരുന്ന ഏഷ്യൻ റെക്കോർഡ് 1993ൽ ചൈനയുടെ തന്നെ ജിയാങ് ഫെങ് ഷാവോ 8.40 മീറ്ററായി മെച്ചപ്പെടുത്തിയിരുന്നു. 2004ൽ പത്താമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ 8.08 മീറ്റർ ചാടിക്കടന്ന് അമൃത്‌പാൽ സിങ് അന്ന് യോഹന്നാന്റെ ദൂരം മറികടന്നു. അന്ന് 8 മീറ്ററിൽ അധികം ദൂരം കീഴടക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി അമൃത്‌പാൽ സിങ് മാറി. യോഹന്നാനു ശേഷം യുപിയിൽ നിന്നുള്ള സഞ്‌ജയ്‌കുമാർ റായ് ഈ നേട്ടം കൈവരിച്ചിരുന്നു.
ഏഷ്യൻ ഗെയിംസിലെ റെക്കോർഡ് പ്രകടനം യോഹന്നാനെ അർജുന പുരസ്‌കാരത്തിനും അർഹനാക്കി. അത്‌ലറ്റിക്സിൽ അർജുന പുരസ്കാരം സ്വന്തമാക്കിയ ആദ്യ മലയാളി യോഹന്നാനാണ്. യോഹന്നാന് മുൻപേ അർജുന പുരസ്കാരം നേടിയ ഏക മലയാളി പർവതാരോഹകൻ സി. ബാലകൃഷ്ണനാണ് (1965).
∙ ചരിത്രത്തിലേക്കൊരു തിരുത്ത്
ലോങ് ജംപിൽ എട്ടു മീറ്റർ താണ്ടുന്ന ആദ്യ ഏഷ്യക്കാരൻ എന്ന് യോഹന്നാനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ടെങ്കിലും അത് ശരിയല്ല. ലോങ്ജംപ് പിറ്റിൽ എട്ടു മീറ്റർ ചാടിയ ആദ്യ ഏഷ്യക്കാരൻ എന്ന റെക്കോർഡ് ജപ്പാന്റെ ഹിരൂമി യമദയുടെ പേരിലാണ് (8.01 മീറ്റർ). ജപ്പാനിലെ ഒഡാവരയിൽ 1970 ജൂണിലാണ് യമദ ആ നേട്ടം കൈവരിച്ചത്. ആ നേട്ടം യമദയുടെ പേരിലാണെന്ന് പലപ്പോഴും യോഹന്നാൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യമദയും യോഹന്നാനും ഒരുമിച്ചുള്ള ചിത്രം യോഹന്നാന്റെ ആൽബത്തിൽ സ്ഥാനം പിടിച്ചിട്ട് വർഷമേറെയായി.
∙ ലോങ്ജംപ് പിറ്റിൽ വീണ്ടും മലയാളി സ്വർണം
ലോങ്‌ജംപ് പിറ്റിലെ യോഹന്നാന്റെ റെക്കോർഡ് പ്രകടനം ആവർത്തിക്കാനായില്ലെങ്കിലും തൊട്ടടുത്ത ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ (1978) അതേ സ്‌ഥാനത്ത് മറ്റൊരു മലയാളി തലയെടുപ്പോടെ നിന്നു, യോഹന്നാന്റെ ജില്ലക്കാരൻതന്നെയായ സുരേഷ്‌ബാബു (7.85 മീറ്റർ). ടി.സി. യോഹനാനും സുരേഷ് ബാബുവിനും പിൻഗാമിയായി അഞ്‌ജു ബോബി ജോർജ് ഏഷ്യൻ ഗെയിംസ് ലോങ്ജംപ് സ്വർണം നേടിയത് 2002 ബുസാൻ ഗെയിംസിലാണ് (6.53). എം.ശ്രീശങ്കർ 2022ൽ വെള്ളി നേടിയതാണ് മറ്റൊരു നേട്ടം.
വനിതകളിൽ എഞ്ചൽ മേരി ജോസഫ് (വെള്ളി, 1978), മേഴ്സി കുട്ടൻ (വെള്ളി, 1982), അഞ്ജു ബോബി (വെള്ളി, 2006), നീന പിന്റോ (വെള്ളി, 2018), ആൻസി സോജൻ (വെള്ളി , 2022) എന്നിവർ ലോങ്ജംപ് പിറ്റിൽനിന്ന് മെഡൽ നേടിയവരാണ്.
∙ വഴുതിപ്പോയ ഒളിംപിക് മെഡൽ
1974ലെ ടെഹ്‌റാൻ ഏഷ്യൻ ഗെയിംസിൽ ലോങ്ജംപിൽ 8.07 മീറ്റർ ചാടി സ്വർണം കൈക്കലാക്കിയ ടി.സി.യോഹന്നാൻ, അതേ പ്രകടനം രണ്ടു വർഷം കഴിഞ്ഞു നടന്ന മോൺട്രിയോൾ ഒളിംപിക് മേളയിൽ (1976) ആവർത്തിച്ചിരുന്നെങ്കിൽ മെഡൽ ഉറപ്പായിരുന്നു. എന്നാൽ കാലാവസ്ഥയും രാജ്യാന്തര മത്സരങ്ങളിലെ പരിചയക്കുറവുമാണ് മലയാളിയുടെ ആദ്യ വ്യക്തിഗത ഒളിംപിക് മെഡൽ എന്നതിന് തടസ്സമായത്. 7.67മീറ്ററിലേക്ക് യോഹന്നാന്റെ ചാട്ടം ഒതുങ്ങിപ്പോയി. അന്ന് മൂന്നാം സ്ഥാനം നേടിയ കിഴക്കൻ ജർമനിയുടെ ഫ്രാങ്ക് വാർട്ടൻബർഗ് ചാടിയത് വെറും 8.02 മീറ്റർ മാത്രം ആയിരുന്നു.
∙ തോട് ചാടിക്കടന്ന് റെക്കോർഡിലേക്ക്
സ്വന്തം നാടായ എഴുകോണിനടുത്ത് മാറനാട് എന്ന് ഗ്രാമത്തിൽനിന്ന് യോഹന്നാൻ എന്ന കൊച്ചുപയ്യൻ സ്കൂളിലേക്ക് പോകുന്ന വഴിയിൽ ചെറിയൊരു തോടുണ്ട്. ഒരിക്കൽ കൂട്ടുകാരുമായി നാരങ്ങാവെള്ളം പന്തയംവച്ച് തോടിനു കുറുകെ ചാടി. ചാട്ടം പിഴച്ചു. തോട്ടിൽ വീണു. നനഞ്ഞ വസ്‌ത്രങ്ങളുമായി വീട്ടിലേക്ക് മടങ്ങിയ യോഹന്നാനെ പിതാവ് തടത്തുവിള ചാണ്ടപ്പിള്ള വീണ്ടും തോട്ടിൻകരയിലേക്ക് കൊണ്ടുപോയി. ചാടിക്കടക്കാൻ പറഞ്ഞു. പലതവണ ശ്രമിച്ചശേഷം ചാടിക്കടന്നു. ആ ചാട്ടത്തിന് നാരങ്ങാവെള്ളം വാങ്ങിത്തന്ന പിതാവായിരുന്നു കായികജീവിതത്തിലേക്ക് യോഹന്നാന്റെ പ്രചോദനം. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ പഠിക്കാൻ ഭിലായിൽ എത്തിയതോടെ കായികജീവിതത്തിന് തുടക്കമായി. ലോങ്ജംപിനൊപ്പം ട്രിപ്പിൾ ജംപിലും ദേശീയ ചാംപ്യനായിരുന്നു.
∙ കായികജീവിതം തകർത്ത ദുരന്തം
1976 ഏഷ്യൻ ഗെയിംസിനും 1976 മൊൺട്രിയോൾ ഒളിംപിക് മേളയ്ക്കുംശേഷം 1978ലെ കോമൺവെൽത്ത് ഗെയിംസിനുള്ള പരിശീലനത്തിനിടയിൽ പാട്യാലയിൽ വച്ചുണ്ടായ ദുരന്തം യോഹന്നാന്റെ കായികജീവിതം തകർത്തുകളഞ്ഞു. ജംപിങ് പിറ്റിന്റെ തകരാറു കാരണം ഇടതുകാലൊടിഞ്ഞു. പിന്നീട് ആറുമാസം വിശ്രമം. കോട്ടയ്‌ക്കലും ചികിത്സ നടത്തിയെങ്കിലും പിന്നീട് തിരിച്ചുവരവ് അസാധ്യമായിരുന്നു. ഇതോടെ ഒളിംപിക് മെഡൽ അണിയേണ്ടിയിരുന്ന സ്വപ്നം വാടിക്കരിഞ്ഞു.