എനിക്കെതിരെ മുട്ടിടിച്ചിരുന്നതായി ഡിവില്ലിയേഴ്സും പറഞ്ഞിട്ടുണ്ട്; പുതിയവർ മെച്ചപ്പെടണം, ഓൾഡ് സ്കൂൾ വാസ് ബെറ്റർ: ശ്രീശാന്ത്
ക്രിക്കറ്റ് കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളിൽ പ്രത്യേകിച്ച് തിരുത്തേണ്ടതായി ഒന്നുമുണ്ടെന്നു തോന്നുന്നില്ലെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ആരാണ് പിന്നിൽ എന്ന് പലരും ചോദിക്കുന്നുണ്ട്. തന്റെ മുന്നിലിരിക്കുന്നവർക്കാണ് പിന്നിൽ ആരാണെന്നു പറയാനാവുകയെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിനു പുറത്തു സംഭവിച്ച കാര്യങ്ങൾ നോക്കിയാൽ, ചില മാധ്യമങ്ങളോടു ചിലതൊക്കെ വിളിച്ചു ചോദിക്കാനുണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ മെന്ററായ ശ്രീശാന്ത്, മനോരമ ഓൺലൈൻ ‘പ്രീമിയ’ത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എല്ലാവരും 360 ഡിഗ്രി ബാറ്റർ എന്നു വാഴ്ത്തുന്ന സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സ് പോലും താനുമായി മുഖാമുഖമെത്തുമ്പോൾ മുട്ടിടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായും ശ്രീശാന്ത് പറയുന്നു. ഡിവില്ലിയേഴ്സ് ഇക്കാര്യം ആത്മകഥയിലും എഴുതിയിരുന്നു. ഐപിഎലിൽ മെന്ററാകാൻ ആഗ്രഹമില്ല. അഥവാ മെന്ററായാലും കേരളത്തിൽനിന്ന് ഒരു ടീം ഉണ്ടാവുകയും ഏരീസ് ഗ്രൂപ്പ് അതിനെ സ്വന്തമാക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു. എസ്. ശ്രീശാന്തുമായി മനോരമ ഓൺലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ ലിജോ വി. ജോസഫ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ...

ക്രിക്കറ്റ് കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളിൽ പ്രത്യേകിച്ച് തിരുത്തേണ്ടതായി ഒന്നുമുണ്ടെന്നു തോന്നുന്നില്ലെന്ന് മലയാളി താരം എസ്. ശ്രീശാന്ത്. ആരാണ് പിന്നിൽ എന്ന് പലരും ചോദിക്കുന്നുണ്ട്. തന്റെ മുന്നിലിരിക്കുന്നവർക്കാണ് പിന്നിൽ ആരാണെന്നു പറയാനാവുകയെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിനു പുറത്തു സംഭവിച്ച കാര്യങ്ങൾ നോക്കിയാൽ, ചില മാധ്യമങ്ങളോടു ചിലതൊക്കെ വിളിച്ചു ചോദിക്കാനുണ്ടെന്നും ശ്രീശാന്ത് പ്രതികരിച്ചു. കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ മെന്ററായ ശ്രീശാന്ത്, മനോരമ ഓൺലൈൻ ‘പ്രീമിയ’ത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എല്ലാവരും 360 ഡിഗ്രി ബാറ്റർ എന്നു വാഴ്ത്തുന്ന സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സ് പോലും താനുമായി മുഖാമുഖമെത്തുമ്പോൾ മുട്ടിടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുള്ളതായും ശ്രീശാന്ത് പറയുന്നു. ഡിവില്ലിയേഴ്സ് ഇക്കാര്യം ആത്മകഥയിലും എഴുതിയിരുന്നു. ഐപിഎലിൽ മെന്ററാകാൻ ആഗ്രഹമില്ല. അഥവാ മെന്ററായാലും കേരളത്തിൽനിന്ന് ഒരു ടീം ഉണ്ടാവുകയും ഏരീസ് ഗ്രൂപ്പ് അതിനെ സ്വന്തമാക്കുകയും ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു. എസ്. ശ്രീശാന്തുമായി മനോരമ ഓൺലൈൻ അസോഷ്യേറ്റ് പ്രൊഡ്യൂസർ ലിജോ വി. ജോസഫ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ...
? ഇനിയും ബോൾ ചെയ്ത് കൊതി തീരാത്ത ബാറ്റർ
∙ സച്ചിൻ തെൻഡുൽക്കർ
? കളിച്ച് കൊതി തീരാത്ത ടീം
∙ ഇന്ത്യൻ ക്രിക്കറ്റ് ടീം
? ഏറ്റവും സന്തോഷം നൽകിയ വിക്കറ്റ്
∙ ഞാൻ നേടിയ എല്ലാ വിക്കറ്റുകളും. ടെന്നിസ് ബോൾ ടൂർണമെന്റ് മുതൽ ട്വന്റി 20 ലോകകപ്പ് ഫൈനൽ വരെ ഞാൻ നേടിയ ഓരോ വിക്കറ്റും അധ്വാനിച്ച് പ്ലാൻ ചെയ്ത് നേടിയതാണ്. അതുകൊണ്ട് ഒരു പ്രത്യേക വിക്കറ്റ് പറയുന്നില്ല. എല്ലാ വിക്കറ്റും ഏറ്റവും സന്തോഷം തന്നവ തന്നെ.
? സിക്സറടിച്ച് നൃത്തം ചെയ്യാൻ അവസരം ലഭിച്ചാൽ ആർക്കെതിരെയാവും
∙ സിക്സറടിച്ചാൽ നൃത്തം ചെയ്യുമോ എന്ന് അറിയില്ല. ഇപ്പോൾ ലെജൻഡ്സ് ലീഗിലൊക്കെ സിക്സർ അടിക്കാൻ പറ്റുന്നുണ്ട്. അത് തുടരണം. സിക്സറടിച്ചിട്ട് നൃത്തം ചെയ്യാൻ പറ്റില്ല. കാരണം വിരമിച്ചവരുടെ ഈ ലീഗ് കൂടുതൽ രസത്തിനുള്ളതല്ലേ. ഈ പ്രായത്തിലും സജീവമായി കളിക്കാനാകുന്നതിൽ സന്തോഷം.
? കൂട്ടുകൂടി കൊതിതീരാത്ത സഹതാരം
∙ കൂട്ടുകൂടി കൊതിതീരാത്ത സഹതാരങ്ങളേ ഉള്ളൂ. പക്ഷേ, ജീവിതം ഇങ്ങനെ മുന്നോട്ടു പോയല്ലേ തീരൂ. ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ ഭാഗമായിരിക്കുമ്പോൾ ഞങ്ങൾ പറയുന്നതുപോലെ, നമ്മൾ ഓരോരുത്തരും സെയ്‌ലിങ്ങിലാണ്. നല്ല നല്ല ക്രിക്കറ്റ് താരങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്. അവരുമായെല്ലാം ഇപ്പോഴും ബന്ധം നിലനിർത്തുന്നുണ്ട്. പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് എല്ലാ മലയാളികളുമാണ്. ഐ ആം എ വെരി പ്രൗഡ് മലയാളി. അഹങ്കാരം തന്നെയാണത്. ഒരു മലയാളി എന്ന നിലയിൽ ഇതെല്ലാം ചെയ്യാൻ കഴിയുന്നതിൽ വളരെ സന്തോഷം.
? കരിയറിലെ ദുഃഖങ്ങൾ
∙ കരിയറിൽ ദുഃഖങ്ങളൊന്നുമില്ല. സന്തോഷം മാത്രമേയുള്ളൂ. മാധ്യമങ്ങളെല്ലാം പറയുന്ന ആ ദുഃഖങ്ങളെല്ലാം എനിക്കൊരു അനുഭവം തന്നെയായിരുന്നു. അതിൽനിന്ന് കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. അതെല്ലാം ഓരോ പാഠങ്ങളായിരുന്നു. ജീവിതത്തിലെ നല്ലതും മോശവും ഏതെന്നൊക്കെ ചോദിച്ചാൽ, സംഭവിച്ചതെല്ലാം നല്ലതെന്നേ ഞാൻ പറയൂ.
? കരിയറിലെ ഏറ്റവും വലിയ സന്തോഷം
∙ ലോകകപ്പ് ജയിച്ചപ്പോൾ സച്ചിൻ പാജിക്കൊപ്പം എടുത്ത ഫോട്ടോ അദ്ദേഹത്തിന്റെ വീട്ടിലും എല്ലാ വീടുകളിലുമുണ്ട്. അതൊരു ചരിത്രം തന്നെയാണ്. ക്രിക്കറ്റ് വച്ചു നോക്കുമ്പോൾ അദ്ദേഹത്തെ കാണാനായി കളി തുടങ്ങിയ ശ്രീശാന്ത് അദ്ദേഹം ലോകകപ്പ് ജയിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നതിലാണ് സന്തോഷിക്കുന്നത്.
? അസൂയ തോന്നിയിട്ടുള്ള കരിയർ
∙ അസൂയ തോന്നിയ കരിയർ ഒന്നുമില്ല. എല്ലാ യുവതാരങ്ങളോടും ഞാൻ പറയുന്ന ഒരു കാര്യമുണ്ട്. ഓരോരുത്തരും അവരുടേതായ പോരാട്ടങ്ങളിലാണ്. അച്ഛൻ, അമ്മ, സുഹൃത്തുക്കൾ, നാട്ടുകാർ എല്ലാവരും അവർക്കായി പ്രാർഥിക്കുന്നുണ്ട്. അവർ ഒരാളെ പുറത്താക്കുമ്പോൾ അവിടെ കുറേയാളുകൾ സങ്കടപ്പെടുന്നുമുണ്ട്. അതുകൊണ്ട് ഓരോ വിക്കറ്റും വളരെ സ്പെഷൽ തന്നെയാണ്. ആരോടും അസൂയയില്ല. നമുക്കു കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.
? വിക്കറ്റെടുത്ത ശേഷം വിഷമം തോന്നിയ ബാറ്റർ
∙ സച്ചിൻ തെൻഡുൽക്കർ
? ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ വിക്കറ്റ്
∙ ഇതുവരെ അങ്ങനെയൊരു വിക്കറ്റില്ല. ദൈവാനുഗ്രഹത്താൽ ആഗ്രഹിച്ച എല്ലാ വിക്കറ്റും ലഭിച്ചിട്ടുണ്ട്. ഒരു തവണയല്ല, പലതവണ. എല്ലാവരും പറയുന്ന 360 ഡിഗ്രി എ.ബി. ഡിവില്ലിയേഴ്സ് തന്നെ ശ്രീശാന്തിനെതിരെ വരുമ്പോൾ മുട്ടിടിക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അത് ആത്മകഥയിലും അദ്ദേഹം എഴുതിയിട്ടുണ്ട്.
? ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ
∙ ഈ ഇന്റർവ്യൂ നിങ്ങൾ എടുക്കില്ലായിരുന്നു.
? പുതിയ താരങ്ങളിൽ ബോൾ ചെയ്യണമെന്ന് തോന്നിയിട്ടുള്ള ബാറ്റർ
∙ പുതിയ ആൾക്കാർ സ്റ്റാൻഡേഡ് മെച്ചപ്പെടുത്തണം. ഓൾഡ് സ്കൂൾ വാസ് ബെറ്റർ സ്കൂൾ.
? ഏറ്റവും സന്തോഷം നൽകിയ അഭിനന്ദനം
∙ ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ സച്ചിൻ തെൻഡുൽക്കർ എന്ന മഹത്തായ വ്യക്തി ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമെല്ലാം പോസ്റ്റിട്ടു. പലരും സ്റ്റോറി ഇട്ടപ്പോൾ അദ്ദേഹം എനിക്കു വേണ്ടി പോസ്റ്റ് തന്നെ പങ്കുവച്ചു. എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരം അതുതന്നെയാണ്. അദ്ദേഹം ഫോൺ ചെയ്ത് സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണാനായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയ എനിക്ക്, ക്രിക്കറ്റ് കരിയർ വച്ചു നോക്കുമ്പോൾ അതുതന്നെയാണ് ഏറ്റവും സന്തോഷകരമായ നിമിഷം.
? വിഷമം തോന്നിയ വിമർശനം
∙ വിഷമം തോന്നിയ വിമർശനങ്ങൾ ഇഷ്ടംപോലെയുണ്ട്. ഞാൻ നേരത്തേ പറഞ്ഞതുപോലെ, ഓരോരുത്തരും എന്തു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നോക്കണം. വലിയൊരു വാർത്ത കിട്ടുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും. ഒരാൾ തെറ്റുകാരനാണെന്നു കാണിക്കാൻ എല്ലാവരുമുണ്ടാകും. പക്ഷേ, അതേയാൾ തെറ്റുകാരനല്ലെന്നു തെളിഞ്ഞാൽ അതേക്കുറിച്ചുള്ള വാർത്ത വരുന്നത് ചെറിയ രീതിയിലായിരിക്കും. അതുകൊണ്ട് ക്ഷമയോടെ കാത്തിരുന്നു മാത്രം വാർത്ത കൊടുക്കുക. ഇപ്പോഴും മാധ്യമങ്ങളിലും കലാകാരൻമാരുടെ ജീവിതങ്ങളിലുമെല്ലാം പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അക്കാര്യങ്ങളിലെല്ലാം സത്യം തെളിയുന്നതുവരെ കാത്തിരിക്കണം, വിശദീകരിക്കാൻ അവർക്കും ഒരു അവസരം നൽകണം.